Latest News

മീര നായര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ഉഗാണ്ടന്‍ സിനിമ ക്വീന്‍ ഓഫ് കാറ്റ്‌വേയിലൂടെ ശ്രദ്ധ നേടിയ 15കാരി നികിത പേള്‍ വാലിഗ്വ അന്തരിച്ചു. ഉഗാണ്ടയിലെ ചേരിയിലുള്ള ചെസ്സ് കളിക്കാരിയായാണ് നികിത ഈ സിനിമയില്‍ അഭിനയിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ആണ് മരണകാരണം. ഒമ്പതാം വയസ്സില്‍ ചെസ്സ് കളിച്ചുതുടങ്ങിയ ഫിയോന മ്യൂട്ടേസി എന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. ഫിയോന സ്‌കൂളില്‍ പോയിരുന്നില്ല. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ചു.

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ഉഗാണ്ടന്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017ല്‍ ട്യൂമര്‍ നീങ്ങിയതായാണ് കണ്ടെത്തിയത്. 2019ല്‍ പുതിയ ട്യൂമര്‍ രൂപപ്പെടുകയായിരുന്നു. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയായ സംവിധായികയാണ് മീര നായര്‍. നികിതയുടെ ചികിത്സയ്ക്കായി ഇന്ത്യയില്‍ മീര നായര്‍ ഫണ്ട് ശേഖരണത്തിന് ശ്രമം നടത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങള്‍ ഇന്ത്യയുടെ അടിമ മനോഭാവമാണ് കാണിക്കുന്നതെന്ന് ശിവസേന. പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലാണ് ഗുജറാത്ത് സര്‍ക്കാരിനെയും മോദിയേയും പത്രം രൂക്ഷമായി വിമര്‍ശിച്ചത്.

ചക്രവര്‍ത്തി സാമന്ത രാജ്യം സന്ദര്‍ശിക്കുന്നതുപോലെയാണ് ട്രംപിന്റെ വരവിന് മുന്നോടിയായുള്ള ഒരുക്കങ്ങളെന്ന് പത്രം കുറ്റപ്പെടുത്തി.
ട്രംപിന്റെ വാഹന വ്യൂഹം കടുന്നുപോകുന്ന സ്ഥലങ്ങളിലെ ചേരി പ്രദേശങ്ങള്‍ മതിലുകെട്ടി മറക്കുന്നതിനെയും പത്രം രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെ ചെയ്തതുകൊണ്ട് ഇന്ത്യന്‍ രൂപയുടെ മുല്യം വര്‍ധിക്കുകയോ, അല്ലെങ്കില്‍ ചേരികളിലെ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുകയോ ചെയ്യുകയോ ഇല്ലെന്നും മുഖപത്രമായ സാമ്‌ന ചൂണ്ടിക്കാട്ടി.

‘ സ്വതന്ത്ര്യത്തിന് മുമ്പ് ബ്രീട്ടിഷ് രാജ്ഞി കൊളനി രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്നത്തെ മനോഭാവത്തെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. ‘ ട്രംപ് എന്നത് ലോകത്തെ കുറിച്ച് ധാരണയോ വിവേകമോ ഉള്ള ആളല്ല. അതേസമയം അമേരിക്കയുടെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട് എന്നാല്‍ ഇപ്പോഴുള്ളത് അടിമ മനോഭാവമാണെന്നും പത്രം കുറ്റപ്പെടുത്തി. ട്രംപും മോദിയും തമ്മിലുള്ള രാഷ്ട്രീയ ഇടപെടുകളാണ് ഇപ്പോൾ നടക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തി വലിയ വിഭാഗം ഗുജറാത്തികൾ അമേരിക്കയിൽ കഴിയുന്നുണ്ട്. അവരെ അവിടുത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനിക്കാനാണ് ഇപ്പോൾ ഈ പരിപാടി സംഘടിപ്പിക്കുന്നെതെന്നും ശിവസേന മുഖപത്രം വിമർശിച്ചു.

ട്രംപിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനത്തിന് വേണ്ടിയാണ് 100 കോടി ചെലവഴിച്ച് മതിലു പണിയുന്നതെന്നും പത്രം കുറ്റപ്പെടുത്തി.ഈ മാസം 24 നാണ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് പിന്നീട് പ്രധാനമന്ത്രി മോദിയോടൊപ്പം റോഡ് ഷോയും നടത്തും. മോടെറയിൽ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. ഒരു ലക്ഷത്തിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നമസ്‌തെ ട്രംപ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

അതിനിടെ ചേരികള്‍ കാണാതിരിക്കാന്‍ മതിലുകള്‍ പണിയുന്നത് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായല്ലെന്ന് വിശദീകരണവുമായി അഹമ്മദ്ബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തി. സന്ദര്‍ശന പരിപാടികൾ ആലോചിക്കും മുമ്പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന

കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടിത്തിനിടയില്‍ കണ്ടെത്തി. ഒന്നരവയസ്സ് മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറം റോഡില്‍ കടല്‍ഭിത്തിക്ക് സമീപമാണ് സംഭവം.

പ്രണവ്-ശരണ്യ ദമ്പതികളുടെ മകനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ബന്ധുക്കളെയും നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

ബിജോ തോമസ് അടവിച്ചിറ

പുളിങ്കുന്നു താലൂക്ക് ആശുപത്രി നവീകരണത്തിനായി പുളിങ്കുന്ന് സെന്റ്. മേരിസ് ഫൊറോനാ പള്ളി രണ്ടേക്കർ സ്ഥലം സൗജനമായി നൽകി. ഏതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറി. കഴിഞ്ഞ കേരളം ബഡ്ജറ്റിൽ പുളിങ്കുന്ന് ആശുപത്രി നവീകരണത്തിനായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തങ്ങൾക്കായി ആണ് പള്ളികമ്മറ്റി അടിയന്തരയോഗം വിളിച്ചു സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്.

വർഷങ്ങൾക്കു മുൻപ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പള്ളി കുറച്ചു സ്ഥലം കണ്ണാടി മങ്കൊമ്പു റോഡ് സൈഡിൽ നൽകിയിരുന്നു.ഇപ്പോൾ അതിനോട് ചേർന്ന് കിടക്കുന്ന രണ്ടര ഏക്കറോളം സ്ഥലമാണ് പള്ളി കുട്ടനാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു ആവിശ്യത്തിനായി വിട്ടു നൽകിയിരിക്കുന്നത്.

മുൻപ് 1956ൽ പള്ളി നൽകിയ സ്ഥലത്തു ആശുപത്രിയുടെ നവീകരണ അനുമതിക്കായി പഞ്ചായത്തിൽ സമീപിച്ചപ്പോൾ ആണ് രേഖകൾ ഹാജരാക്കാനും രേഖകൾ പള്ളിയുടെ കൈവശം ആണെന്നും അറിഞ്ഞത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് പള്ളിക്ക് കത്തുനല്കി. പള്ളി വികാരിയുടെ നേത്രത്തിൽ പള്ളികമ്മറ്റി അടിയന്തരം യോഗം കൂടി എടുത്ത സുപ്രധാന തീരുമാനമാണ്. അന്ന് നൽകിയ സ്ഥലത്തിനൊപ്പം കിടക്കുന്ന പള്ളി വക സ്ഥലത്തിൽ നിന്നും രണ്ടേക്കർ കൂടി നല്കാൻ തീരുമാനം എടുക്കുകയായിരുന്നു.സഭയുടെ അംഗീകാരത്തിനായി പള്ളി വികാരി ഫാദർ മാത്യു ചൂരവടി ആർച്ച് ബിഷപ്‌ മാർ ജോസഫ് പെരുത്തൊട്ടത്തിന്റെ അനുമതി വാങ്ങിയിരുന്നു

ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ തലയെടുപ്പോടെ പമ്പയാറിന്റെ തീരത്തു സ്ഥിതി ചെയുന്ന പുളിങ്കുന്ന് വലിയ പള്ളി പഴമയുടെ പെരുമയുമായി ഇന്ത്യൻ സിനിമയിലെ പല ഭാഷ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ പ്രസിദ്ധമാണ്. അതോടൊപ്പം പ്രാത്ഥനയുടെയും സ്‌നേഹത്തിന്റെ മാനവികതയുടെ പ്രതീകമായി നാനാജാതി മതസ്ഥർ കാണുന്ന വലിയപള്ളിയിൽ നിന്നും നാട്ടുകാരുടെ നന്മ്മയ്ക്കായ് സ്ഥലം വിട്ടുനൽകിയതിലൂടെ ജനഹൃദയങ്ങളിലേക്ക് ഒരു പടികൂടി ഇറങ്ങിച്ചെന്നിരിക്കുകയാണ്

തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില്‍ ചിത്രത്തിന്റെ നിര്‍മാതാവിനോട് നടന്‍ ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചു. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ പറഞ്ഞു.

പ്രോഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോര്‍ജ് മറുപടി നല്‍കി. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭനയിക്കാം. കരാര്‍ പ്രകാരമുള്ള 40 രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തിലൂടെ അറിയിച്ചു.

അമ്മയുമായി ചര്‍ച്ച നടത്തിയ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാടുകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. തുടര്‍ന്ന് അമ്മയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ആറ്റിങ്ങലിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ കടുവയിൽ സ്വദേശികളായ സന്തോഷും ശാന്തികൃഷ്ണയുമാണ് മരിച്ചത്. കൊലപാതത്തിന്റെ കാരണം വ്യക്തമല്ല. മറ്റ് കുറിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയൽവാസികളുടെ മൊഴി കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് ഇരുവീട്ടിലും പ്രശ്നമായപ്പോൾ റസിഡൻസ് അസോസിയേഷൻ ഇടപെട്ടിരുന്നു. സംഭവത്തില്‍ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സന്തോഷും ശാന്തികൃഷ്ണയും അയൽവാസികളാണ്. ശാന്തികൃഷ്ണയുടെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളും പഠിക്കാൻ പോയിരുന്ന സമയത്താണ് സന്തോഷ് ശാന്തികൃഷ്ണയുടെ വീട്ടിലെത്തിയത്. സന്തോഷിന്റെ ഭാര്യയും കുട്ടികളും ബന്ധുവിട്ടീൽ പോയിരുന്നു. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സന്തോഷ് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പോലീസിനെതിരെ പരാതിക്കാരി രംഗത്ത്. കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. സഭയ്ക്ക് പിന്നാലെ ചേവായൂര്‍ പോലീസും ചതിച്ചു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും യുവതി പറയുന്നു. മൊഴിയെടുത്തത് മറ്റ് പ്രതികളുടെ മുന്നിവെച്ച്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

സഭയുടെ സമ്മര്‍ദ്ദം തുടരുന്നുവെന്നും പരാതിക്കാരി പറയുന്നു. അതേസമയം, ഭര്‍ത്താവും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചു. ബിഷപ്പിന്റെ പേര് പറഞ്ഞതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. കേസ് രണ്ടായി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി. പണം നല്‍കാത്തതിനാല്‍ കള്ളക്കേസ് കൊടുത്തെന്നും ആരോപിച്ചു.

സീറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു വിദേശ മലയാളിയായ വീട്ടമ്മ പറഞ്ഞത്. 2017ല്‍ നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം ഒഷിവാരയിലെ ലോഖന്ദ്വാല മാർക്കറ്റ് ഏരിയയിലെ കെട്ടിടത്തിൽ നിന്ന് ചാടി 52 കാരിയായ യുവതി ആത്മഹത്യ ചെയ്തു. മകൾ അണുനാശിനി കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പോലീസ് പറഞ്ഞു.

സീനിയർ ഇൻസ്പെക്ടർ ദയാനന്ദ് ബംഗാർ വാക്കുകൾ എങ്ങനെ: ശശി കോമൽ സാഗറും മകൾ പ്രിയയും ഒരു പെട്ടി വളകളുമായി വഴക്കിട്ടതായും മകൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ ഫിനൈൽ കഴിച്ചതായും. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രിയയെ പ്രവേശിപ്പിച്ച് കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോൾ ശശിയെ വീട്ടിൽ കണ്ടെത്താനായില്ല.

അവർ തിരച്ചിൽ നടത്തിയപ്പോൾ അവളുടെ മൃതദേഹം രണ്ടാം നിലയിലെ ലെഡ്ജിൽ കണ്ടെത്തിയത്. അവർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി മനസിലാക്കാൻ സാധിച്ചു. ആകസ്മികമായ ഒരു മരണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”ബംഗാർ പറഞ്ഞു.

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട്തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍. മൂന്നുപേര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.

ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവര്‍ മരിച്ചു. വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. ‌പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.

മൂന്നാം തവണയും അരവിന്ദ് കെജ്‍രിവാൾ ദില്ലിയുടെ മുഖ്യമന്ത്രി പ​ദത്തിലേറുമ്പോൾ അദ്ദേഹത്തിനൊപ്പം താരമായത് മറ്റൊരാൾ കൂടിയാണ്. കെജ്‍രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാൻ തോമർ എന്ന ഒരുവയസ്സുകാരൻ. സത്യപ്രതിജ്ഞാ വേളയിൽ എല്ലാ കണ്ണുകളും ഈ കു‍ഞ്ഞ് കെജ്‍രിവാളിന് നേർക്കായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസത്തിലും അവ്യാൻ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമായിരുന്നു. ആം ആദ്മി പാർട്ടി നിയമോപദേഷ്ടാവ് ഭ​ഗവത് മാൻ ഉൾപ്പെടെയുള്ള പ്രമുഖർ ഷേക്ക്ഹാൻഡ് നൽകിയാണ് അവ്യാനെ സ്വീകരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അവ്യാനെ ആം ആദ്മി പാർട്ടി ഔദ്യോ​ഗികമായി ക്ഷണിച്ചിരുന്നു.

പാർട്ടിയുടെ ചിഹ്നമുള്ള തൊപ്പിയും കുഞ്ഞു കണ്ണടയും ധരിച്ച്, കഴുത്തിന് ചുറ്റും മഫ്ളർ ചുറ്റി, മെറൂൺ കളറിൽ വി നെക്കുള്ള സ്വെറ്റർ ധരിച്ചായിരുന്നു അവ്യാൻ കെജ്‍രിവാളായി രൂപമാറ്റം വരുത്തിയത്. പൂർണ്ണത വരുത്താൻ മുഖത്ത് ഒരു കു‍ഞ്ഞു മീശയും വരച്ചു ചേർത്തിരുന്നു. കെജ്‍രിവാളിനെ ആരാധിക്കുന്നവർ അദ്ദേഹത്തെ മഫ്ളർമാൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. 2015 ൽ കെജ്‍രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവ്യാന്റെ മൂത്ത സഹോദരി ഫെയറിയും കെജ്‍രിവാളിന്റെ വേഷം ധരിച്ച് എത്തിയിരുന്നു. ഫെയറിക്കിപ്പോൾ ഒൻപത് വയസ്സുണ്ട്. സാധാരണക്കാരനായ തന്റെ കുടുംബത്തെ ഇത്രയും വലിയൊരു ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് തോമർ കുടുംബം. അവ്യാന്റെ അച്ഛൻ തോമർ വ്യാപാരിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമാണ്.

 

Copyright © . All rights reserved