Latest News

കൊവിഡ് 19 (കൊറോണ) വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളുള്ള പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഭ്രാന്തമായ തിരക്കുകള്‍ എല്ലായിടത്തും ഒഴിവാക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 23ന് രാത്രി എട്ട് മണിക്ക് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷവും കൊവിഡ് തടയാനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മാസ്ക് ധരിക്കുക, വൃത്തിയും സാമൂഹ്യ അകലവും പാലിക്കുക. പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ മത്സരിക്കേണ്ട കാര്യമില്ല. കൊറോണയെ നേരിടാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. ഈ പോരാട്ടം എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊലീസും സർക്കാരും മാത്രം വിചാരിച്ചാൽ കൊറോണ വൈറസിനെ തോൽപ്പിക്കാനാകില്ല. എല്ലാവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ മനുഷ്യരാശിയുടെ പൊതുശത്രുവിനെ നേരിടാൻ ഒരുമിച്ചുനിൽക്കണം.

രാജ്യത്ത് കൊവിഡ് 19 മരണ സംഖ്യ ഇന്ന് രാവിലെ 50 ആയി. 24 മണിക്കൂറില്‍ 12 മരണമാണ് ഉണ്ടായത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 1965 ആയി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറന്‍സിംഗ് നടത്തിയത്.

2011 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിന്നിങ് സിക്സിനെ പ്രകീര്‍ത്തിച്ച ആരാധകര്‍ക്ക് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ മറുപടി. ലോകകപ്പ് ജയത്തിന്റെ വാര്‍ഷികദിനമായ വ്യാഴാഴ്ച ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ ധോണിയുടെ വിന്നിംഗ് സിക്സിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മുറപടിയുമായാണ് ഗംഭീര്‍ എത്തിയത്. ‘ഒന്നോര്‍ക്കുക 2011 ലോകകപ്പ് ജയിച്ചത് ഇന്ത്യന്‍ ടീം ഒന്നടങ്കവും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ്. ഒരു സിക്സിനോടുള്ള നിങ്ങളുടെ സ്നേഹം വല്ലാണ്ട് കൂടുന്നുണ്ട്’, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

28 വര്‍ഷങ്ങള്‍ക്കു ശേഷം 2011-ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് ഗംഭീര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 2011-ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് മത്സരം ജയിപ്പിച്ച ധോണിയുടെ സിക്സായിരുന്നുവെന്നാണ് ആരാകരും പറയുന്നത്.

ഇതിന് മറുപടിയായാണ് ഗംഭീര്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ രംഗത്തെത്തിയത്. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത താരമാണ് ഗംഭീര്‍. പാകിസ്താനെതിരായ 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടിയ ഗംഭീര്‍ 2011 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിക്ക് വെറും മൂന്നു റണ്‍സകലെ വെച്ചാണ് പുറത്തായത്. ടീമിന് ഒരു കൂട്ടുകെട്ട് ആവശ്യമുള്ള ഘട്ടത്തില്‍ ധോണിക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നതും ഗംഭീറായിരുന്നു.

കോവിഡ് 19 ബാധയെ തുടർന്ന് രാജ്യമെങ്ങും ലോക്ക് ഡൌൺ നടക്കുകയാണ്. അതോടെ മറ്റു രംഗങ്ങളെ പോലെതന്നെ സിനിമ രംഗവും നിലച്ചു കിടക്കുകയാണ്. മലയാള സിനിമകളും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തി വെച്ച് പൂർണ്ണമായും സർക്കാർ നടപടികളോട് സഹകരിക്കുകയാണ്. സർക്കാർ നിർദേശ പ്രകാരം സാധാരണ ജനങ്ങൾക്കൊപ്പം സിനിമാ താരങ്ങളും തങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.

സ്വന്തം കുടുംബവുമൊത്തു കൂടുതൽ സമയം ചിലവിടാനുള്ള അവസരമായി കണ്ടു പൂർണമായും വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞു പല താരങ്ങളും. എന്നാലും ഫോണിലൂടെ പരസ്പരം ബന്ധപെട്ടു കൊണ്ട് തങ്ങളുടെ സൗഹൃദം നിലനിർത്തുകയുമാണ് അവർ. നേരത്തെ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, നരെയ്ൻ എന്നിവർ വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രം ഇന്ദ്രജിത്, ജയസൂര്യ എന്നിവർ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ നടൻ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും തമ്മിൽ ഓൺലൈനിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.

എല്ലാവരും വീട്ടിൽ തന്നെയിരിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ലോകത്തെ രക്ഷിച്ചു ഒരു സൂപ്പർ ഹീറോ ആകണമെന്നും കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടു. അതിനു മറുപടിയായി ആസിഫ് അലി രസകരമായി പറഞ്ഞത്, സോറി, ഞാൻ ഹോം ക്വറന്റീനിൽ ആണെന്നാണ്. ആസിഫ് അലിയുടെ ആ മറുപടിക്കു കുഞ്ചാക്കോ ബോബൻ കൊടുത്ത റിപ്ലൈ ആണ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായത്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ, ഫോൺ വിളിച്ചാൽ നീ എടുക്കൂല്ല, ഇതിനൊക്കെ നിനക്ക് റിപ്ലൈ അയക്കാം ഇല്ലേ.

ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ജോർദാനിൽ ഉള്ള പൃഥ്വിരാജ് വരെ ഫോൺ വിളിച്ചാൽ എടുക്കും എന്നും വീട്ടിൽ ചുമ്മാ ഇരിക്കുന്ന ആസിഫ് അലി ഫോൺ എടുക്കില്ല എന്നുമാണ് കുഞ്ചാക്കോ ബോബൻ രസകരമായി പറയുന്നത്.

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തോട് സ്‌നേഹം മാത്രമല്ല ഇത്തിരി അസൂയയും തോന്നി പോകും.നാലു പെണ്‍മക്കള്‍ അവരുടെ ഒറ്റ സുഹൃക്കളായി കൃഷ്ണകുമാറും സിന്ധുവും.ഇപ്പോഴിതാ ഈ ലോക്ക് സൗണ്‍ കാലം വീടിനുള്ളില്‍ ആഘോഷിക്കുകയാണ് ഈ താര കുടുംബം.ഇവരുടെ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അത് കൂടാതെ കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ഔ നാ നാ…’ എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ചുവടുവച്ചിരിക്കുന്നത്. മുമ്പും ഇവരുടെ ഡാന്‍സ് വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.

അഹാനയുടെ യൂട്യൂബ് പേജിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

https://www.facebook.com/actorkkofficial/videos/enjoy/1413173942187661/?__so__=permalink&__rv__=related_videos

പതിവുപോലെ നാല് പേരും തകര്‍ത്താടിയ വിഡിയോയില്‍ ദിയയാണ് കൂടുതല്‍ കൈയടി നേടിയത്. ദിയയുടെ ചുവടുകള്‍ ഒരു പ്രഫഷണല്‍ ഡാന്‍സറേ പോലെയാണെന്നാണ് കമന്റുകള്‍ ഏറെയും.

കോവിഡ് 19 ബാധിച്ച്‌ ​അമേരിക്കൻ ​ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾ‍ക്ക് മുൻപാണ് ആദം കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.

​നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ​ ഗാനത്തിന് ഓസ്കർ, ​​ഗോൾഡൻ ​​​ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ടോം ഹാങ്ക്സ് തന്നെയാണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.

കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് ഇത്. പ്രത്യേകം അപേക്ഷിക്കുന്നവർക്ക് മാത്രമാണ് എസ്.ബി.ഐ മോറട്ടോറിയം നൽകുന്നതെങ്കിൽ മറ്റു ചില ബാങ്കുകൾ എല്ലാവർക്കും മോറട്ടോറിയം നൽകും.

മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്.ബി. ഐയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 6 ലക്ഷത്തിൻ്റെ വാഹനവായ്പക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപയാണ് അധികമായി പലിശയിനത്തിൽ നൽകേണ്ടി വരിക. 30 ലക്ഷത്തിൻ്റെ ഭവന വായ്പക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്ക്കേണ്ടി വരും.

മോറട്ടോറിയം കാലത്തെ പലിശ ഭാരം സർക്കാർ ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമേ ഇക്കാര്യത്തിൽ ആശ്വാസം ലഭിക്കുകയുള്ളു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യത കുറവാണ്. മോറട്ടോറിയം വേണമെന്ന അപേക്ഷ നൽകുന്നവർക്ക് അനുവദിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തവരുടെ ഇ എം ഐ മുൻ മാസങ്ങളിലേതുപോലെ തന്നെ ഈടാക്കും. സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറ ബാങ്കിൽ മോറട്ടോറിയം ലഭിക്കണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം.

മോറട്ടോറിയത്തിൻ്റെ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടത് എന്ത് എന്നറിയാൻ ഇടപാടുകാർ സ്വന്തം ശാഖയുമായി ബന്ധപ്പെടണം. പുതു തലമുറ സ്വകാര്യ ബാങ്കുകൾക്കും, എൻബിഎഫ്സികൾക്കും അടക്കം മോറട്ടോറിയം തീരുമാനം ബാധകമാണ്. നിശ്ചിത കാലയളവിൽ തിരിച്ചടയ്ക്കേണ്ട എല്ലാ വിധം വായ്പകൾക്കും മോറട്ടോറിയം ഉണ്ട്. എന്നാൽ പലിശ ഭാരവും, തിരിച്ചടവ് നീളുന്നതും കണക്കാക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ മോറട്ടോറിയം വേണ്ട എന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി അേ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​നു മു​ന്നി​ലു​ള്ള​ത് വി​ഷ​മ​ക​ര​മാ​യ ദി​ന​ങ്ങ​ളെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ക്ഷേ, ജ​ന​ങ്ങ​ൾ നി​രാ​ശ​പ്പെേ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഈ ​അ​വ​സ്ഥ​യെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധ സം​ബ​ന്ധി​ച്ച ദൈ​നം​ദി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ സു​സ​ജ്ജ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വെ​ന്‍റി​ലേ​റ്റ​റു​ക​ളും മ​റ്റ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും കു​റ​വാ​ണെ​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ദം ട്രം​പ് ത​ള്ളി.

ആ​വ​ശ്യ​ത്തി​ല​ധി​കം വെ​ന്‍റി​ലേ​റ്റ​റു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക​യു​ടെ കൈ​വ​ശ്യം അ​ധി​ക​മാ​യു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ്റ​ലി. ചൈ​ന, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി വ​യ്ക്കു​ന്ന​തിേ​നേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് മൂ​ലം ഒ​രു ല​ക്ഷം മു​ത​ൽ 2.4 ല​ക്ഷം മ​ര​ണ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു വൈ​റ്റ്ഹൈ​സ് വൃ​ത്ത​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. കണക്ടികട്ട് സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം. ലോ​ക​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ര​ണ​മാ​ണി​ത്. കണക്ടികട്ട് ഗ​വ​ർ​ണ​ർ നെ​ഡ് ലാ​മ​ന്‍റ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്. നേ​ര​ത്തെ, ഇ​ല്ലി​നോ​യി​സി​ലും വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഒ​രു കു​ട്ടി മ​രി​ച്ചി​രു​ന്നു. ഒ​ൻ​പ​ത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ ജീ​വ​നാ​യി​രു​ന്നു അ​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്.

മി​സി​സി​പ്പി​യും ജോ​ർ​ജി​യ​യു​മാ​ണ് സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടി​ട​ങ്ങ​ളി​ലെ​യു ഗ​വ​ർ​ണ​ർ​മാ​രാ​ണ് അ​ട​ച്ചി​ട​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.  ആ​ളു​ക​ൾ പൂ​ർ​ണ​മാ​യും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​മീ​പ ന​ഗ​ര​മാ​യ ഫ്ളോ​റി​ഡ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.  ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്് മി​സി​സി​പ്പി​യും ജോ​ർ​ജി​യ​യും അ​ട​ച്ചി​ടു​ന്ന​ത്. ഫ്ളോ​റി​ഡ​യി​ൽ ബു​ധ​നാ​ഴ്ച അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ല​വി​ൽ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ 75 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ്് റി​പ്പോ​ർ​ട്ട്.

 

കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ൻ ബ്ര​യാ​ൻ നീ​ൽ (57) അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.   മാ​ർ​ച്ച് 15-നാ​ണ് ബ്ര​യാ​ൻ നീ​ൽ അ​ട​ക്ക​മു​ള്ള 19 അം​ഗ സം​ഘ​ത്തെ നെ​ടു​ന്പാ​ശേ​രി​യി​ൽ ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ​നി​ന്നു തി​രി​ച്ചി​റ​ക്കി ക്വാ​റ​ന്‍റൈ​ൻ ചെ​യ്ത​ത്. പ്ര​ത്യേ​ക കോ​വി​ഡ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച നീ​ൽ ബ്ര​യാ​ൻ​റെ നി​ല ഇ​ട​യ്ക്കു ഗു​രു​ത​ര​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു​വ​രാ​ൻ ക​ഴി​ഞ്ഞു. ബ്ര​യാ​ൻ നീ​ലി​നെ​യും ഭാ​ര്യ​യേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ രോ​ഗ​മു​ക്തി നേ​ടി.

കാത്‌ലീൻ ഒമേറ

അങ്ങനെ ജനങ്ങൾ
വീട്ടിലിരുന്നു.
അവർ പുസ്തകങ്ങൾ
വായിച്ചു,
വിശ്രമിച്ചു,
വ്യായാമം ചെയ്തു,
കലയിലും കളിയിലും ഏർപ്പെട്ടു,
പുതു ജീവിതരീതി പഠിച്ചു.

ശ്രദ്ധയുടെ
ആഴത്തിൽ മുങ്ങി,
ചിലർ ധ്യാനിച്ചു,
ഉപവസിച്ചു,
പ്രാർത്ഥിച്ചു,
നൃത്തം ചെയ്തു,
ചിലർ
സ്വന്തം നിഴലുകളെ സന്ധിച്ചു.

ജനങ്ങൾ
വ്യത്യസ്തമായി
ചിന്തിക്കാൻ തുടങ്ങി,
അങ്ങനെ അവർ സുഖപ്പെട്ടു.

അജ്ഞതയിൽ
വിവരമില്ലായ്മയുടെ വഴികളിൽ ജീവിച്ച,
അർത്ഥരാഹിത്യത്തിൽ
അപകടകരമാം വിധം
ഹൃദയശൂന്യരായിരുന്ന,
ആളുകളുടെ അഭാവത്തിൽ
ഭൂമി പോലും
മുറിവുണക്കാൻ തുടങ്ങി.

പിന്നെ,
മനുഷ്യർ തമ്മിൽ കണ്ടു,
അവർ മരിച്ചവർക്കു വേണ്ടി ദുഃഖിച്ചു.

മനുഷ്യർ പുതിയ മാർഗങ്ങൾ
തിരഞ്ഞെടുത്തു,
പുതിയ കാഴ്ചപ്പാടുകൾ
സ്വപ്നം കണ്ടു,
ജീവിതത്തിന്റെ
പുതുവഴികൾ കണ്ടെത്തി.

അവർ ഭൂമിയെ
പൂർണമായും സുഖപ്പെടുത്തി,
സ്വയമവർ സുഖപ്പെടുത്തിയ പോലെ

കാത്‌ലീൻ ഒമേറ

സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ചു പ്ര​തി​പ​ക്ഷ നേ​താ​വ് ന​ല്‍​കി​യ​തു ന​ല്ല നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പൊ​തു​വി​ല്‍ അ​ദ്ദേ​ഹം സാ​ല​റി ച​ല​ഞ്ചി​നെ സ്വാ​തം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ര്‍​ട്ടൈം, കാ​ഷ്വ​ല്‍ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​വ​രെ സാ​ല​റി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​വ​രെ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കും. മ​ന്ത്രി​മാ​ര്‍ ഒ​രു ല​ക്ഷം രൂ​പ വീ​തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കേ​ണ്ട​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന സാ​ല​റി ച​ല​ഞ്ചി​ന് ജീ​വ​ന​ക്കാ​രെ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ച്‌ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണം. ക​ഴി​യു​ന്ന​വ​ര്‍ സാ​ല​റി ച​ല​ഞ്ചി​നോ​ട് സ​ഹ​ക​രി​ക്ക​ണം. സാ​ല​റി ച​ല​ഞ്ചി​നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​ള​യ​ദു​രി​താ​ശ്വ​സ​ത്തി​ലെ ത​ട്ടി​പ്പ് പോ​ലെ​യാ​ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

RECENT POSTS
Copyright © . All rights reserved