സ്വന്തം ലേഖകൻ
സ്വിൻഡൻ : യുകെയിലെ കുട്ടനാട്ടുകാർ കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വർഷം സ്വിൻഡനിലൊരുങ്ങുന്നു . പന്ത്രണ്ടാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 27 ന് സ്വിൻഡനിലെ ഡോർക്കൻ അക്കാദമിയിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി നടത്തിവരുന്നു . കഴിഞ്ഞയാഴ്ച സ്വിൻഡനിലുള്ള ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .
പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായി ആന്റണി കൊച്ചിത്തറയെയും സോണി ആന്റണിയെയും യോഗം തെരഞ്ഞെടുത്തു . പി ആർ ഒ ആയി തോമസ് ചാക്കോയെയും , ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.
അഞ്ഞൂറോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന സ്വിൻഡനിലെ ഡോർക്കൻ അക്കാദമി ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും , യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും ,ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .
യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർമാർ അറിയിച്ചു .
സംഗമ വേദിയുടെ അഡ്രസ്സ്
കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .
ANTONY KOCHITHARA KAVALAM 07440454478
SONY ANTONY PUTHUKARY 07878256171
JAYESH PUTHUKARY 07440772155
ദുബായ് ∙ ദുബായിൽ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചു. താൻ ഭാര്യയെ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നായിരുന്നു മൊഴി. ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പറഞ്ഞു.
2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും തമ്മിൽ തർക്കമായി. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
16 വർഷം മുൻപായരുന്നു ഇവരുടെ വിവാഹം. അതിൽ പിന്നെ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വരച്ചേർച്ചയിലില്ലാതിരുന്ന ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കി.
കൊലയ്ക്ക് ഒരു വർഷം മുൻപായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തിരുന്ന തെന്ന് സഹോദരൻ വിനയ് ചന്ദ്രൻ ആരോപിച്ചിരുന്നു. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. അമ്മ ഒാണമാഘോഷിക്കാൻ തങ്ങളോടൊപ്പമെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. എന്നാല്‍ കണ്ണീരിന്റെ കയ്പുനീർ നിറഞ്ഞ ഒാണമായിരുന്നു ഇവരെ കാത്തിരുന്നത്. കൊലയ്ക്ക് ഒരു മാസം മുൻപ് യുഗേഷ് സന്ദർശക വീസയിൽ യുഎഇയിലെത്തി. മൂന്ന് പ്രാവശ്യം വിദ്യയെ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ ഇതൊന്നും വിദ്യയുടെ കുടുംബം അറിഞ്ഞിരുന്നില്ല.
ഒാഫീസിൽ നിന്ന് പുറത്തിറങ്ങിയ വിദ്യയെ ഏറെ നേരമായിട്ടും തിരിച്ചുവരുന്നത് കാണാത്തതിനാൽ താൻ ഏറെ നേരം മൊബൈലിലേയ്ക്ക് വിളിച്ചെന്നും മറുപടി ലഭിച്ചില്ലെന്നും കമ്പനി മാനേജർ കോടതിയിൽ മൊഴി നൽകി. തുടർന്ന് ഒാഫീസ് ഡ്രൈവറെ അന്വേഷിക്കാൻ പറഞ്ഞയച്ചു. ഇയാളാണ് വിദ്യ പാർക്കിങ്ങിൽ കുത്തേറ്റ് വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ മാനേജരെ വിളിച്ച് കാര്യം അറിയിച്ചു. താൻ വന്നു നോക്കിയപ്പോള്‍ വിദ്യ പാർക്കിങ് ലോട്ടിൽ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നും മരിച്ചിരുന്നു എന്ന് ഉറപ്പായെന്നും മാനേജർ മൊഴി നൽകി. മാർച്ച് രണ്ടിന് കേസിന്റെ വിചാരണ തുടരും.
ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി മോഡിയെ ഔദ്യോഗികമായി ക്ഷണിച്ചു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കോ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിക്കാരുടെ മകനും സഹോദരനുമായ അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ ഡല്‍ഹിക്കാര്‍ക്കും സ്വാഗതമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കെജ്‌രിവാള്‍.
70 അംഗ ഡല്‍ഹി നിയമസഭയിലെ 62 സീറ്റുകളും നേടിയാണ് എ.എ.പി ഭരണം നിലനിര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും ബി.ജെ.പി എട്ട് സീറ്റിലൊതുങ്ങി. ഡല്‍ഹി ഭരണത്തില്‍ മൂന്നാമൂഴം ലഭിച്ച അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ അതിഷി മര്‍ലേന, രാഘവ് ചന്ദ എന്നിവര്‍ ഉള്‍പ്പെടുന്ന യുവ നിരയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നാണ് സൂചന.
അഹമ്മദാബാദ്: ഗുജറാത്തിലെ കോളജില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ പരിശോധന. ആര്‍ത്തവമുണ്ടോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിച്ചു. ഗുജറാത്തില്‍ ഭുജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സംഭവം. ആര്‍ത്തവ സമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാര്‍ത്ഥിനികള്‍ കയറിയെന്ന് ആരോപിച്ചായിരുന്നു പരിശോധന. 68 ബിരുദ വിദ്യാര്‍ത്ഥിനികളാണ് അപമാനിക്കപ്പെട്ടത്.
ഹോസ്റ്റല്‍ റെക്ടറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നര്‍ നാരായണ്‍ ദേവ് ഗഡി വിശ്വാസികളുടെ നേതൃത്വത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. 2012ലാണ് ഈ കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍ത്തവ സമയത്ത് മറ്റ് പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഈ കോളജില്‍ വിലക്കുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി.
ആര്‍ത്തവമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പെണ്‍കുട്ടികളെ വരി വരിയായി നിര്‍ത്തി ശുചിമുറിയില്‍ കയറ്റി അടിവസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലായിരുന്നു അടിവസ്ത്ര പരിശോധനയെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ വ്യക്തമാക്കി.
കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ തമ്മിലടി അവസാനമില്ലാതെ തുടരുന്നതിനിടെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും പിളർപ്പിലേക്കെന്ന് സൂചന. അനൂപ് ജേക്കബ്- ജോണി നെല്ലൂർ തർക്കം മറനീക്കി പുറത്തു വന്നതോടെയാണ് അടുത്ത പിളർപ്പിന് കളമൊരുങ്ങുന്നത്. അനൂപ് ജേക്കബ് ശനിയാഴ്ച കോട്ടയത്ത് വിളിച്ച യോഗത്തിനെതിരെ ജോണി നെല്ലൂർ പരസ്യമായി രംഗത്തു വന്നു. അനൂപ് ജേക്കബ് ശനിയാഴ്ച വിളിച്ചിരിക്കുന്ന യോഗം അനധികൃതമാണെന്ന് ജോണി നെല്ലൂർ തുറന്നടിച്ചു. ചെയർമാനെ അറിയിക്കാതെ യോഗം വിളിക്കാൻ ആർക്കും അധികാരമില്ലെന്നു പറഞ്ഞ ജോണി പാർട്ടി പിളർത്തിയേ അടങ്ങൂ എന്ന നിർബന്ധബുദ്ധിയാണ് യോഗത്തിനു പിന്നിലെന്നും കുറ്റപ്പെടുത്തി.
അതേസമയം, യോഗം വിളിച്ചത് പാർട്ടി ചെയർമാനായ ജോണി നെല്ലൂരിനെ അറിയിച്ച ശേഷമാണെന്ന് അനൂപ് ജേക്കബ് വിശദീകരിച്ചു. പാർട്ടി പിളർത്തണമെന്നോ തകർക്കണമെന്നോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂർ ഈ മാസം 21ന് കോട്ടയത്ത് പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗം വിളിച്ചിട്ടുണ്ട്. ആ യോഗം വിളിച്ചിരിക്കുന്നത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നാണ് ജോണി പറയുന്നത്. പാർട്ടി ഭരണഘടന പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകിയാണ് താൻ യോഗം വിളിച്ചതെന്നു പറഞ്ഞ ജോണി നെല്ലൂർ അനൂപ് ജേക്കബ് വിളിച്ചിരിക്കുന്നത് ഒപ്പം നിൽക്കുന്നവരുടെ ഗ്രൂപ്പ് യോഗം മാത്രമാണെന്നും തുറന്നടിച്ചു.
ജേക്കബ് ഗ്രൂപ്പ് ജോസഫുമായി ലയിക്കണമെന്ന അഭിപ്രായത്തില്‍ നിന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും ഇത് സംബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ജോണി നെല്ലൂരിന്റെ തലയിൽ കെട്ടിവയ്ക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് വിഷയം വഷളാക്കിയതെന്നുമാണ് ജോണി വിഭാഗത്തിന്റെ വാദം. കുട്ടനാട് സീറ്റിന്റെ വിഷയമാണ് പ്രശ്നത്തിലേക്കു നയിച്ചതെന്നും അതേക്കുറിച്ച് അനൂപ് സംസാരിച്ചെങ്കിലും ജോണി നെല്ലൂർ വഴങ്ങാത്തതാണു പ്രശ്നമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വിഭാഗത്തിന്റെ വാദം.
ഈ തർക്കങ്ങളിലെല്ലാം സമവായമുണ്ടാക്കാനാണ് താൻ 21-ാം തീയതി പാർട്ടി ഭരണഘടനയനുസരിച്ച് യോഗം വിളിച്ചതെന്നും അത് തകർക്കനാണ് അനൂപ് ജേക്കബിന്റെ നീക്കണെന്നുമാണ് ജോണി നെല്ലൂർ കുറ്റപ്പെടുത്തുന്നത്. നേരത്തെ, ടി.എം.ജേക്കബ് മരണമടഞ്ഞതിനു പിന്നാലെ പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ടും അനൂപ് ജേക്കബിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചുമെല്ലാം ഇരുവരും തമ്മിൽ കൊമ്പുകോർത്തിരുന്നു. ഒടുവിൽ യുഡിഎഫ് നേതാക്കളും ടി.എം.ജേക്കബിന്റെ ഭാര്യയുമെല്ലാമിടപെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരങ്ങൾ കണ്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ സംവിധായകൻ ആഷിഖ് അബുവും നടിയും ഭാര്യയയുമായ റീമ കല്ലിങ്കലും നാട്ടുകാരുടെ പണം പിരിച്ച് “പുട്ടടിച്ചെന്ന’ ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി ഇവർ നടത്തിയ “കരുണ മ്യൂസിക് കണ്‍സേർട്ട്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്ന് സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകർപ്പും ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല. ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്. ആഷിഖും റിമയും ചേർന്ന് വൻ തുക സമാഹരിച്ചുവെങ്കിലും ഒരു രൂപ പോലും സർക്കാരിന് നൽകിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.
മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ ഇടപാടുകാരെ വലയ്ക്കാനൊരുങ്ങി ബാങ്കുകൾ. തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്നാണ് വിവരങ്ങൾ. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോൾ ആറു ദിവസം ഇടപാടുകാർ നട്ടം തിരിയും. മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്താം തീയതി ഹോളിയായതിനാൽ ഉത്തരേന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെള
ളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങൾ. ചുരുക്കത്തില്‍ ഒൻപതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കൾ വരെ കാത്തിരിക്കണം ബാങ്കുകൾ തുറക്കാൻ. ഇത്ര ദിവസം ബാങ്കുകൾ തുറക്കാതെ വരുമ്പോൾ എടിഎമ്മുകൾ കാലിയാകുമെന്നത് ഇടപാടുകാർക്ക് ഇരട്ടപ്രഹരമാകും.
സൂര്യയും അപർണ ബാലമുരളിയും നായികാനായകന്മാരായി എത്തുന്ന ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ‘വെയ്യോൺ സില്ലി’യെന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ്ട് വിമാനത്തിൽ വെച്ചായിരുന്നു ഇന്നലെ ഓഡിയോ റിലീസ് നടന്നത്.
സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര്’ മധ്യവേനൽ അവധികാലത്ത് സ്പാർക്ക് പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.
പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് മുഹമ്മദ് സലിം. നമ്മുടെ കഴിവില്ലായ്മയെ ഓർമിപ്പിക്കാൻ വേണ്ടി മാത്രം, ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് സ്മാരകം പണിയേണ്ട ആവശ്യമില്ലെന്ന് സലിം ട്വിറ്ററിൽ കുറിച്ചു.
“നമ്മുടെ കഴിവില്ലായ്മയെക്കുറിച്ച് ഓർമ്മപ്പെടുത്താൻ നമുക്ക് ഒരു സ്മാരകം ആവശ്യമില്ല. 80 കിലോഗ്രാം ആർഡിഎക്സ് രാജ്യാന്തര അതിർത്തികൾ കടന്ന് ‘ഭൂമിയിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖല’യിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നതെന്നും പുൽവാമയിൽ പൊട്ടിത്തെറിച്ചുതെന്നും മാത്രമാണ് ഞങ്ങൾക്ക് അറിയേണ്ടത്,” മുഹമ്മദ് സലിം ട്വിറ്ററിൽ എഴുതി. പുൽവാമയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ” കഴിഞ്ഞവര്‍ഷം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍.നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജവാന്മാരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു. ‘2019 ല്‍ ഈ ദിവസം പുല്‍വാമ(ജമ്മു കശ്മീര്‍)യിലുണ്ടായ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സിആര്‍പിഎഫ് ജവാന്മാരെ സ്മരിക്കുന്നു. അവരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ നില്‍ക്കുന്നു. ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്,” രാജ്നാഥ് സിങ് പറഞ്ഞു.
എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോൾ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി ബിജെപിയെയും മോദിയെയും കടന്നാക്രമിച്ചത്.
ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബിരുദ വിദ്യാർത്ഥിനികൾക്ക് അടിവസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ടിലാണ് സംഭവം. 68 ബിരുദ വിദ്യാർത്ഥിനികളെയാണ് അധികൃതർ അപമാനകരമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കച്ച് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളേജാണ് ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ട്. ഹോസ്റ്റൽ വാർഡന്റെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റിത റാണിൻഗയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം.
കോളേജിനും ഹോസ്റ്റലിലും അടുത്ത് ക്ഷേത്രമുണ്ട്. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നുമാണ് ഇവിടെയുള്ള ചട്ടം. ആർത്തവ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല എന്നും നിർദേശം നിലനില്‍ക്കുന്നുണ്ട്. . ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.
1500 ഓളം പേർ പഠിക്കുന്ന വനിതാ കോളേജിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കാണ് ദുരവസ്ഥ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിളാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. മുന്‍പും ഇവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച്
ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. എന്നാൽ വാർത്തകൾ പുറത്ത് വന്നതോടെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. കമ്മറ്റിയെ രൂപീകരിച്ചാണ് അന്വേഷണം നടത്താനാണ് നിർദേശം. ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012ൽ ആരംഭിച്ചതാണ് ഈ കോളേജ്.
Gujarat: 68 girl students of Shree Sahajanand Girls Institute (SSGI) in Bhuj were reportedly asked to remove their innerwear to prove that they were not menstruating. pic.twitter.com/fG0YZZNd70
— ANI (@ANI) February 14, 2020