മുട്ടയിടാനെത്തുന്ന പച്ച കടലാമകളുടെ ഡ്രോണ് വീഡിയോകള് എന്വയോണ്മെന്റ് ആന്ഡ് സയന്സ് വിഭാഗം പുറത്ത് വിട്ടു. ഓസ്ട്രേലിയയിലെ റെയ്ന് ദ്വീപിലെ കരയിലേക്ക് മുട്ടയിടാനായി എത്തുന്ന 64,000 ത്തോളം പച്ച കടലാമകളുടെ ചിത്രമാണ് ഗ്രേറ്റ് ബാരിയര് റീഫ് ഫൗണ്ടേഷന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരിക്കുന്നത്.
ഗ്രേറ്റ് ബാരിയര് റീഫിലെ ദ്വീപിലേക്കു മുട്ടയിടാനെത്തുന്ന കടലാമകളാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യമായാണ് കടലാമകളുടെ ഇത്ര വലിയ ഒരു കൂട്ടത്തിന്റെ ദൃശ്യം പകര്ത്താന് സാധിക്കുന്നത്. കടലാമകള്ക്ക് മുട്ടയിടാന് അനുയോജ്യമായ വിധത്തില് റെയ്ന് ദ്വീപിനെ മാറ്റിയെടുക്കുന്നതിനായി ആരംഭിച്ച റെയ്ന് ഐലന്ഡ് റിക്കവറി പ്രോജക്ടിന്റെ ഭാഗമായാണ് പച്ച കടലാമകളുടെ ആകാശദൃശ്യം പകര്ത്തിയത്.
മുട്ടയിടാന് സുരക്ഷിതമായ സൗകര്യങ്ങള് ഇല്ലാത്തതും മത്സ്യബന്ധന ഉപകരണങ്ങളില് പെട്ട് അപകടത്തിലാവുന്നതും മൂലം പച്ചകടലാമകള് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 64000 എന്ന കണക്ക് ഒരു ഏകദേശ കണക്കു മാത്രമാണന്നും ഗവേഷകര് പറയുന്നു. മുന്പ് ബോട്ടില് യാത്ര ചെയ്ത് സമുദ്രത്തില് വച്ചുതന്നെ അടയാളം നല്കിയതും അല്ലാത്തവയുമായ കടലാമകളുടെ എണ്ണം എടുക്കുന്നതിന് ഗവേഷകര് ശ്രമം നടത്തിയിരുന്നു. എന്നാല് അത് ഉദ്ദേശിച്ച ഫലം കാണാത്തതിനെ തുടര്ന്നാണ് ഡ്രോണ് ഉപയോഗിച്ച് ചിത്രം പകര്ത്താന് തീരുമാനിച്ചത്.
പച്ച കടലാമകളുടെ എണ്ണം സംബന്ധിച്ച വിലയിരുത്തലുകള് തെറ്റാണെന്നാണ് ചിത്രം തെളിയിക്കുന്നതെന്ന് മുതിര്ന്ന ഗവേഷകനായ ഡോക്ടര് ആന്ഡ്രൂ ഡെന്സ്റ്റന് പറയുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് പച്ച കടലാമകളെ കൂടുതലായി കാണാറുള്ളത്. വാസസ്ഥലങ്ങളില് നിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് അവ മുട്ടയിടാന് കരയിലേക്കെത്തുന്നത്.
വീട്ടു ജോലിക്കാരിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് വിമര്ശകരുടെ ഇരയായിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. കാര്യമെന്താണെന്നല്ലേ…
വീട്ടു ജോലിക്കാരിയായ റാഷിദയുടെ ജന്മദിനമാണ് ആലിയയും സഹോദരി ഷഹീനും ചേര്ന്ന് ആഘോഷിച്ചത്.റാഷിദ കേക്ക് കട്ട് ചെയ്യുമ്പോള് പിന്നില് നിന്നും ആലിയയും സഹോദരിയും ആശംസാഗാനം പാടി.പക്ഷെ റാഷിദ ഒരു കഷ്ണം കേക്ക് നീട്ടിയതും, താന് ഡയറ്റിലാണെന്നും പറഞ്ഞ് ആലിയ അത് നിരസിച്ചു. ഇതാണ് സോഷ്യല് മീഡിയയില് വിമര്ശനങ്ങള്ക്ക് കാരണമായിരിക്കുന്നത്.
പാര്ട്ടികളില് പോയി മദ്യപിക്കുന്നതിന് കുഴപ്പമില്ല കേക്ക് കഴിക്കുന്നതിനാണ് കുഴപ്പം,അവരോട് സ്നേഹമുണ്ടെങ്കില് കുറച്ചെങ്കിലും കഴിക്കാമായിരുന്നുവെന്നാണ് പലരും ആലിയയെ വിമര്ശിച്ചിരിക്കുന്നത്.
യുകെയിലുടനീളം കലാ വേദികളിലെ നിറസാന്നിധ്യമാണ്, ഇതിനോടകം തന്നെ ധാരാളം നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള പ്രതിഭാശാലിയായ ഈ കൊച്ചുമിടുക്കി. കഴിഞ്ഞ വർഷം നടന്ന സിങ് വിത്ത് ഡോക്ടർ കെ ജെ യേശുദാസ് കോൺടെസ്റ്റിൽ വിജയിയാകുകയും, സാക്ഷാൽ ഗാനഗന്ധർവനോടൊത്ത് വേദി പങ്കിടുകയും അനുഗ്രഹം നേടുകയും ചെയ്ത സൈറ, അദ്ദേഹത്തിന്റെ മകനും പിന്നണി ഗായകനുമായ ശ്രീ വിജയ് യേശുദാസിൽ നിന്ന് പുരസ്കാരം കൈപ്പറ്റുകയും ചെയ്തു. രാഗസുധയുടെ സിങ് വിത്ത് കെ എസ് ചിത്ര കോൺടെസ്റ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതും ഈ കൊച്ചു മിടുക്കിയാണ്. യുക്മ കലാമേളകളിലെ സ്ഥിരസാന്നിധ്യമായ സൈറ, സംഗീതം, നൃത്തം, പ്രസംഗം, പദ്യപാരായണം, മോണോ ആക്ട്, എന്നീ ഇനങ്ങളിൽ ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. 2018-ൽ യുക്മയുടെ സബ് ജൂനിയർ ചാമ്പ്യൻ, ഭാഷാ കേസരി പട്ടങ്ങളും, 2019ൽ ഭാഷാ കേസരി പട്ടവും നേടുകയുണ്ടായി.

ചെറുപ്പം മുതലേ സംഗീതം പരിശീലിച്ച് പോരുന്ന ഈ കലാപ്രതിഭ, കഴിഞ്ഞ നാലുവർഷമായി ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിൽ ശ്രീമതി ആരതി അരുണിന്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. മിഡ് ലാൻഡിലെ ബിർമിംഹാം നിവാസികളായ ജിജോ ഉതുപ്പിന്റെയും, ലിറ്റി ജിജോ (യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ) യുടെയും മൂത്ത മകളാണ് സൈറ. റബേക്ക ജിജോ അനുജത്തിയാണ്

ആദ്യരാത്രി ഭാര്യയെ കൊലപ്പെടുത്തി ഭര്ത്താവ് തൂങ്ങി മരിച്ചു. ചെന്നൈ മിഞ്ചുര് സ്വദേശി നീതിവാസന്(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുക്കളായ നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കോവിഡ് പശ്ചാത്തലത്തില് നിയന്ത്രണങ്ങള് പാലിച്ചായിരുന്നു വിവാഹം. ഇരുപതോളം ബന്ധുക്കള് മാത്രമാണ് ചടങ്ങില് പങ്കെടുത്തത്.
ബുധനാഴ്ച രാത്രി ദമ്പതിമാരുടെ കിടപ്പുമുറിയില്നിന്ന് സന്ധ്യയുടെ കരച്ചില് കേട്ടാണ് മറ്റുള്ളവര് വിവരമറിയുന്നത്. കരച്ചില് കേട്ടെത്തിയ ബന്ധുക്കള് മുറിയില് എത്തിയപ്പോള് ചോരയില് കുളിച്ചു കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. എന്നാല് നീതിവാസനെ മുറിയില് കണ്ടില്ല. ഉടന്തന്നെ വീട്ടുകാര് പോലീസില് വിവരമറിയിച്ചു. തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില് നീതിവാസനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
കോട്ടയം∙ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വിദേശ രാജ്യങ്ങളിൽ സ്തുത്യർഹമായ സേവനങ്ങളിലൂടെ ഇന്ത്യക്കാർ കയ്യടി നേടുന്നത് സ്ഥിരം കാഴ്ചയാണ്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമെല്ലാം ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ നാടിന്റെ യശസ്സ് ഉയർത്തുന്നവർ. ഓസ്ട്രേലിയയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്ന മലയാളി നഴ്സ് ഷാരോൺ വർഗീസിന് നന്ദിയറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെ, കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബെംഗളൂരുവിൽനിന്നുള്ള വിദ്യാർഥി ശ്രേയസ് ശ്രേഷ്ഠിനെ അഭിനന്ദിച്ച് മറ്റൊരു ഓസീസ് താരം ഡേവിഡ് വാർണറും ഇതാ രംഗത്ത്.
ദ ഓസ്ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മിഷന്റെ (ഓസ്ട്രേഡ്) യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇന്ത്യൻ വിദ്യാർഥിയുടെ ആത്മാർഥമായ പ്രവർത്തനങ്ങളെ ഡേവിഡ് വാർണർ അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ശ്രേയസ്.
‘എല്ലാവർക്കും നല്ലൊരു ദിനം, നമസ്തേ. കോവിഡ് 19ന്റെ സമയത്ത് നിസ്വാർഥമായി സേവനം ചെയ്ത ശ്രേയസ് ശ്രേഷ്ഠിന് നന്ദിയറിയിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ശ്രേയസ്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന ടീമിൽ അംഗമാണ് അദ്ദേഹം’ – വാർണർ വിഡിയോയിൽ പറയുന്നു.
‘ഈ പ്രവർത്തനങ്ങൾക്ക് ഒരുപാട് നന്ദി. താങ്കളുടെ ഈ പ്രവർത്തനങ്ങളിൽ മാതാപിതാക്കളും ഇന്ത്യയും വളരെയേറെ അഭിമാനിക്കുന്നുണ്ടാകും. ഇനിയും ഈ മഹത്തായ പ്രവർത്തനങ്ങൾ തുടരുക. ഈ പ്രതിസന്ധി ഘട്ടത്തിൽ നാമെല്ലാം ഒരുമിച്ചാണ്’ – വാർണർ പറഞ്ഞു.
കോവിഡ് കാലത്ത് നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാമായിരുന്നിട്ടും അതിനു തുനിയാതെ ഓസ്ട്രേലിയയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ കോട്ടയം കുറുപ്പന്തറ സ്വദേശി ഷാരോൺ വർഗീസിന് നന്ദിയറിയിച്ച് രംഗത്തെത്തിയത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റാണ്. മൂന്നു മാസം മുൻപാണ് ഷാരോൺ ഓസ്ട്രേലിയയിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയത്.
ലോക്ഡൗണിനെത്തുടർന്ന് ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം നേരിടേണ്ടി വന്നപ്പോഴാണ് ഓസ്ട്രേലിയ രാജ്യാന്തര വിദ്യാർഥികളുടെ സഹായം തേടിയത്. രണ്ടാമത് ആലോചിക്കാതെ ഷാരോൺ സന്നദ്ധത അറിയിച്ചു. ഓസ്ട്രേലിയയുടെ ഒപ്പമുണ്ടാകും എന്നു പറയുന്ന ഷാരോണിന്റെ വിഡിയോയാണ് അവരുടെ ആദരം പിടിച്ചുപറ്റിയത്. തുടർന്ന് ഗിൽക്രിസ്റ്റ് വിളിച്ചു. അതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തു.
സിഡ്നിക്കടുത്തുള്ള വൊലങ്കങ്ങിലെ മുതിർന്നവർക്കുള്ള നഴ്സിങ് ഹോമിൽ നഴ്സാണ് ഷാരൺ ഇപ്പോൾ. അതീവ സുരക്ഷാ മുൻകരുതലുകളോടെയാണു ജോലിയെന്ന് ഷാരൺ പറയുന്നു. കുവൈത്തിൽ കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന അമ്മ ആൻസിയാണ് പ്രചോദനം. അച്ഛൻ ലാലിച്ചനും കുവൈത്തിലാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,956 പേര്ക്ക്. ഇതാദ്യമായാണ് ഒരു ദിവസം 10,000 മുകളില് ആളുകള്ക്ക് കോവിഡ് ബാധ റിപ്പോര്ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,97, 535 ആയി. 24 മണിക്കൂറിനിടെ 396 പേര് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 8,498 ആയി. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകൾ കൂടി പരിഗണിക്കുന്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസം കൊണ്ടാണ് മറികടന്നത്.
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് അഞ്ച് സംസ്ഥാനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര സര്ക്കാര്. നിലവിലെ സാഹചര്യം തുടര്ന്നാല് വെന്റിലേറ്ററുകളും ഐസിയുകളും നിറയുമെന്നും ഗുരുതര സാഹചര്യത്തിലേക്ക് രാജ്യം കടക്കുമെന്നുമാണ് മുന്നറിയിപ്പ്.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്പ്രദേശ്, ഡല്ഹി എന്നീ സംസ്ഥാനങ്ങള്ക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്ന്നാല് അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്ക്കാര് പറയുന്നു.
ഡല്ഹിയില് ജൂണ് മൂന്നിന് തന്നെ ഐസിയു കിടക്കകള് ഒഴിവില്ലാതായതായാണ് റിപ്പോര്ട്ടുകള് പറയുന്നത്. ഇപ്പോള് വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്സിജന് സജ്ജീകരണമുള്ള ഐസൊലേഷന് ബെഡുകള് ജൂണ് 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
അതേസമയം . ഗുരുഗ്രാം, മുംബൈ, പാല്ഘര്, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില് അടുത്ത ഒരു മാസത്തിനുള്ളില് തന്നെ ആശുപത്രികള് നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്ക്കാവ് തൊഴുവന് കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നന് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്സ്റ്റബിളായ ലീലയാണ് ഭര്ത്താവിന്റെ വെട്ടേറ്റ് മരിച്ചത്.
പൊന്നൻ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് നിഗമനം. ഇരുവരും തമ്മില് സ്വത്ത് തര്ക്കം ഉണ്ടായിരുന്നതായി അയല്ക്കാരുടെ മൊഴിയുണ്ട്.
കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജിയുമായി എത്തിയ ആള്ക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതികജ്ഞാനവും ഹര്ജിക്കാരനില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമേദ് സിംഹ് പി ചാവ്ദ എന്നയാളാണ് കൊക്കകോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്തുകൊണ്ട് ഈ രണ്ട് ബ്രാന്ഡുകള് തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നതില് ഹര്ജിക്കാരന് പരാജയപ്പെട്ടു – കോടതി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള് ചൂണ്ടിക്കാട്ടി ഇരു പാനീയങ്ങള്ക്കും നിരോധനം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്ജി നല്കുകയായിരുന്നു ഉമേദ് ചാവ്ദ.
കൊക്ക കോളയും തംസ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളൊന്നും നല്കാനില്ലാത്ത ഹര്ജിക്കാരന് നിയമ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്തതായി സുപ്രീം കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്ജി തള്ളി, ഹര്ജിക്കാരന് പിഴയിട്ടത്. ഒരു മാസത്തിനകം സുപ്രീം കോടതി രജിസ്ട്രിയില് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാന് ഹര്ജിക്കാരനോട് ഉത്തരവിട്ട സുപ്രീം കോടതി, ഇത് സുപ്രീം കോര്ട്ട് അഡ്വക്കേറ്റ്സ് ഓണ് റെക്കോഡ്സ് അസോസിയേഷന് കൈമാറുമെന്നും അറിയിച്ചു.
യു.എസില് നവംബറില് നടക്കാന് പോകുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പരാജയപ്പെട്ടാലും അദ്ദേഹം സ്ഥാനമൊഴിയാൻ വിസമ്മതിച്ചേക്കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്ഥി ജോ ബൈഡന്. അങ്ങിനെ സംഭവിച്ചാല് സൈന്യം ഇടപെട്ട് ട്രംപിനെ വൈറ്റ് ഹൌസില് നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡെയ്ലി ഷോയുടെ ട്രെവർ നോവയോട് സംസാരിച്ച ബൈഡന് ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നതാണ് എന്നും അദ്ദേഹം പറയുന്നു.
മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള ട്രംപിന്റെ പരാമര്ശങ്ങളാണ് ബൈഡന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിനെക്കാള് കുറഞ്ഞൊന്നും മെയില് ഇന് ബാലറ്റ് കൊണ്ട് ഉണ്ടാകാന് സാധ്യതിയില്ലെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മെയില് ബോക്സുകള് കവര്ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള് വ്യാജമാകാന് സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നുമൊക്കെ പലതവണ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല് ട്രംപ് തന്നെ വോട്ടു ചെയ്യാന് ഈ മാര്ഗ്ഗം ഉപയോഗിച്ചിട്ടുണ്ടെന്നും, യാതൊരു തെളിവുകളുടെയും പിന്ബലമില്ലാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും ബൈഡന് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അധികാരം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് താന് ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ ഉന്നത സൈനികർ ഇടപെടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡന് നോഹയോട് പറഞ്ഞു. മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് ബൈഡനെക്കാള് ഏറെ പിറകിലാണ്. സിഎൻഎൻ നടത്തിയ പ്രീ പോള് സര്വ്വേയില് 14 പോയിന്റ് മുന്നില് ബൈഡനാണ്.
അതേസമയം, ട്രംപിന്റെ പ്രചാരണ വിഭാഗം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം മുർതോഗ് ബിഡന്റെ അഭിപ്രായത്തെ പൂര്ണ്ണമായും തള്ളിക്കളഞ്ഞു. ‘ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്താനുള്ള ശ്രമവും ജോ ബൈഡന്റെ ബുദ്ധിശൂന്യമായ മറ്റൊരു ഗൂഡാലോചന സിദ്ധാന്തവും ആണെന്നും’ അദ്ദേഹം പ്രതികരിച്ചു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കണ്ണൂർ പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ മരിച്ച ഇന്നലെ ടി പിയുടെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ അസഭ്യവർഷവുമായി സിപിഎം അനുകൂലികൾ. “എൻ്റെ സഖാവേ” എന്ന് പറഞ്ഞ്, ടി പി ചന്ദ്രശേഖരൻ്റെ ഫോട്ടോയാുമായാണ് ഇന്നലെ കെ കെ രമ പോസ്റ്റിട്ടത്. ഇതിന് താഴെയാണ് സിപിഎം അനുകൂലികൾ രമയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും അസഭ്യ പരാമർശങ്ങൾ നടത്തിക്കൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കുഞ്ഞനന്തന് പല തവണ പരോൾ നൽകിയത് വിവാദമായിരുന്നു. പിന്നീട് ശിക്ഷാ ഇളവ് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും അടക്കമുള്ളവർ പി കെ കുഞ്ഞനന്തന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

