കൈക്കുഞ്ഞുങ്ങളുമായി പുറത്തുപോവുമ്പോള്‍ അമ്മമാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ് എവിടെവെച്ച് മുലപ്പാല്‍ നല്‍കും എന്നത്. പൊതുസ്ഥലത്തുവെച്ച് കുഞ്ഞ് വിശന്നുകരഞ്ഞാല്‍ അമ്മമാര്‍ക്ക് ആധിയാണ്. മുലയൂട്ടാന്‍ സൗകര്യപ്പെടുന്ന ഒരിടംതേടിയുള്ള അലച്ചിലാവും പിന്നെ. ഇതിനിടെ കുഞ്ഞിന്റെ കരച്ചില്‍ ആക്കം കൂടി വരുന്നതും വലിയ സമ്മര്‍ദമേറ്റും. ചിലയിടത്ത്, അമ്മമാര്‍ക്ക് അത്തരത്തില്‍ സൗകര്യപ്പെടുന്ന ഒരിടം കണ്ടെത്താനാവാത്ത സ്ഥിതിയുണ്ടാവും. അന്നേരം അനുഭവപ്പെടുന്ന പിരിമുറുക്കം എത്രയെന്നത് അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയവര്‍ക്കേ മനസ്സിലാവൂ. ഒടുക്കം സൗകര്യമുള്ള ഇടം കണ്ടെത്തിക്കഴിഞ്ഞാല്‍ അമ്മമാരുടെ ഒരു നെടുവീര്‍പ്പിടലുണ്ട്!
കുഞ്ഞിന് പാലൂട്ടുക എന്നത് അങ്ങേയറ്റത്തെ സ്വകാര്യതയില്‍ നിര്‍വഹിക്കേണ്ടതാണെന്ന ബോധത്തില്‍നിന്നാണ് ഈ സ്ഥലം തേടിയുള്ള അലച്ചിലും അതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമെല്ലാം കടന്നുവരുന്നത്. അത്രമേല്‍ ആളറിയാതെ വേണം, ഈ ദൗത്യം നിര്‍വഹിക്കേണ്ടതെന്നാണ് ചില അമ്മമാര്‍പോലും കരുതുന്നത്. അത്തരം ചിന്താധാരകളെ പിഴുതെറിയുന്ന ഒരു സാമൂഹിക മാധ്യമ കുറിപ്പ് വലിയ പ്രചാരം നേടിയിരിക്കുകയാണിപ്പോള്‍.
ഷയൂണ്‍ മെന്‍ഡലുക്ക് എന്ന സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ മുന്‍പ് പങ്കുവെച്ച ഒരു ചിത്രം ഒരിക്കല്‍ക്കൂടി മറ്റൊരു കുറിപ്പോടെ പങ്കുവെച്ചതാണ് വൈറലായത്. പൊതുസ്ഥലത്ത് മുലയൂട്ടുന്ന ഘട്ടങ്ങളിലെല്ലാം ഇത് സ്വകാര്യമായി ചെയ്തൂടേ എന്ന കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നതായി അവര്‍ വ്യക്തമാക്കുന്നു. പൊതുമധ്യത്തില്‍വെച്ച് മുലയൂട്ടുന്നതിന്റെ ചിത്രമടക്കം പങ്കുവെച്ചുള്ളതാണ് പോസ്റ്റ്.
റസ്‌റ്റോറന്റില്‍വെച്ച് കുഞ്ഞിനെ മുലയൂട്ടിയപ്പോള്‍പോലും ഈ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടിവന്നിട്ടുണ്ട്. ഭക്ഷണശാലയില്‍പ്പോലും കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്നത് വിചിത്രമാണ്. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ആളുകള്‍ പക്ഷേ, അതിലെ സ്വാഭാവിക പ്രക്രിയയായ മുലയൂട്ടല്‍ കാണുമ്പോള്‍ തിരിഞ്ഞുകളയും. ലഹങ്കയണിഞ്ഞ് ഒരു മതിലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ തന്റെ ദൃശ്യം പങ്കുവെച്ചത് ഭര്‍ത്താവാണെന്നും അത് കണ്ടപ്പോള്‍ തനിക്ക് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ തോന്നിയെന്നും ഷയൂണ്‍ പറയുന്നു.
പോസ്റ്റിന്റെ സംക്ഷിപ്ത രൂപം:
‘ഇത് വളരെ ഔചിത്യക്കേടായിപ്പോയി! സ്വകാര്യമായി ചെയ്തൂടേ…’ പൊതുസ്ഥലത്ത് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കുന്നതാണിത്. ഞാന്‍ മുലയൂട്ടാന്‍ തുടങ്ങിയപ്പോഴേക്ക് ആളുകള്‍ അസ്വസ്ഥരായി എന്നോട് പോവാന്‍ പറഞ്ഞുതുടങ്ങി. ഒരിക്കല്‍ റസ്‌റ്റോറന്റില്‍ ഇരിക്കുമ്പോഴും ഇതേ അനുഭവമുണ്ടായി. ഇവിടെനിന്ന് മാറി മുലയൂട്ടുമോ എന്നായിരുന്നു ചോദ്യം. ഭക്ഷണം കഴിക്കുന്ന ഇടത്ത് എനിക്കെന്റെ കുഞ്ഞിന് ഭക്ഷണം നല്‍കാനാവില്ലെന്നുവന്നാല്‍ അതെത്ര ഫണ്ണിയാണ്. എല്ലാവരും കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കിലും, അതിലെ സ്വാഭാവിക പ്രക്രിയയായ മുലയൂട്ടല്‍ കാണുമ്പോള്‍ പക്ഷേ, മുഖം ചുളിക്കും.
ഇത് പറയുമ്പോൾ എന്നെയൊരു വിമതയായാണ് കാണുക. ആളുകളുടെ കണ്ണുതള്ളല്‍ കണ്ടപ്പോള്‍ എനിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കണമെന്നു തോന്നി. ഒരിക്കല്‍ ഷൂട്ടിങ്ങിനിടെ, എന്റെ ഭര്‍ത്താവ് ഞാന്‍ മുലയൂട്ടുന്ന ഒരു ചിത്രം പകര്‍ത്തി. ലഹങ്കയണിഞ്ഞ് ടെറസില്‍ ഇരുന്ന് ഞാന്‍ ബ്ലൗസ് ഹുക്ക് അഴിച്ച് മുലയൂട്ടുന്ന നിലയിലുള്ള ചിത്രമായിരുന്നത്. പിന്നീട് ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍, അവ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യണമെന്നുതോന്നി. അത് ശ്രദ്ധപിടിച്ചുപറ്റാന്‍ ഉദ്ദേശിച്ചായിരുന്നില്ല. മറിച്ച്, ഇക്കാര്യത്തിലെ എന്റെ നിലപാട് അറിയിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ-അതൊരു ഭയങ്കര കാര്യമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. പൊതുസ്ഥലത്തെ മുലയൂട്ടലിന് ഒരു സാധാരണത്വം കൊണ്ടുവരാന്‍ എന്റെ മുന്നില്‍ തെളിഞ്ഞ ഒരു മാര്‍ഗമായിരുന്നു അത്. അതിന്റെ വരുംവരായ്കളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. പക്ഷേ, ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഒരുപാട് സ്ത്രീകള്‍ തന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നു. ചിത്രം കണ്ട് നിരവധി സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതോടെ, എനിക്ക് എന്റെ പ്രവൃത്തി ശരിയാണെന്ന് മനസ്സിലായി. എന്തെന്നാല്‍ ഇത് 2024 ആണ്, വളരെ സാധാരണമായ ഒരു പ്രക്രിയയെ സാധാരണമാക്കിത്തീര്‍ക്കേണ്ട സമയം.
മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജംഗ്ഷനിലായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സിഗ്നൽ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ താരം വിസമ്മതിച്ചു. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നുംകാട്ടി ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു.
മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചതിന് മ്യൂസിയം പോലീസ് ബൈജുവിനെതിരെ കേസെടുത്തു. പരിക്കേറ്റയാൾ ഇപ്പോൾ പരാതി നൽകാത്തതിനാൽ പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ചെന്നൈ ഓഫിസില്‍ വിളിച്ചു വരുത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
അന്വേഷ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. കേസെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്.എഫ്.ഐ.ഒയുടെ നടപടി.
ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന് അനുമതി നല്‍കിയതിന് പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി രണ്ട് കോടി രൂപ ലഭിച്ചുവെന്നാണ് കേസിനാധാരമായ ആരോപണം.
എന്നാല്‍ മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്ന് വീണ വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ കമ്പനിയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സിഎംആര്‍എല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് എപ്പോള്‍ വേണമെങ്കിലും യോഗം വിളിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുളള കരാര്‍ ഇടപാടില്‍ രണ്ട് കമ്പനികള്‍ക്കും പരാതിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സി.എം.ആര്‍.ഉദ്യോഗസ്ഥരെയും കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരെയും എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തിരുന്നു.
വീണയുടെ കമ്പനിയായ എക്സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി നേരത്തേ വിവരം ശേഖരിച്ചിരുന്നു. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.എഫ്.ഐ.ഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് വീണാ വിജയനെ ചോദ്യം ചെയ്തത്.
ഇടുക്കി ഡിഎംഒ കൈക്കൂലി വാങ്ങിയത് കൈയ്യോടെ പിടികൂടി വിജിലൻസ്. ഗൂഗിള്‍ പേ വഴിയാണ് മനോജ് കൈക്കൂലി വാങ്ങിയിരുന്നത്. ഫിനഫ്തലിന്‍ പുരട്ടിയ നോട്ടുകളും കൈമുക്കി നിറം മാറുന്ന വിദ്യയുമൊന്നും ഇത്തരക്കാരെ പൂട്ടാന്‍ സാധിക്കാത്തതുകൊണ്ടാണ് ഡിജിറ്റൽ മാർഗം ഉപയോഗിച്ചത്.
മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡിഎംഒ മനോജ് ഹോട്ടലുടമയോട് 75000 രൂപയാണ് ചോദിച്ചത്. ഫോണിലൂടെയാണ് പണം ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍ പേ ചെയ്തശേഷം തെളിവായി സ്ക്രീന്‍ ഷോട്ട് അയച്ചുനല്‍കാനും നിര്‍ദേശിച്ചിരുന്നു. സംഭാഷണം ഹോട്ടലുടമ റെക്കോര്‍ഡ് ചെയ്തു. ഈ റെക്കോർഡും പണം കൈമാറിയ സ്ക്രീൻ ഷോട്ടും ഡിജിറ്റല്‍ തെളിവായി സൂക്ഷിച്ചു.
തന്റെ പഴ്സനൽ ഡ്രൈവർ രാഹുൽ രാജിന്റെ നമ്പറിലേക്ക് തുക ഗൂഗിൾ പേ ചെയ്യാനാണ് മനോജ് ആവശ്യപ്പെട്ടത്. പണം കൈമാറിയ വിവരം ലഭിച്ചയുടന്‍ വിജിലന്‍സ് ഡിജിറ്റലായിത്തന്നെ പണം കണ്ടെത്തി. കൈക്കൂലി വാങ്ങിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
മാനേജർ പണം അയച്ചയുടനെ ഡിഎംഒ ഓഫിസിൽ നിന്ന് ഡോ. മനോജിനെയും കട്ടപ്പന ചെമ്പകപ്പാറയിൽ നിന്നു രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യമായല്ല ഡിഎംഒ മനോജ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്നതെന്നും വിജിലൻസ് കണ്ടെത്തി.
സുരേഷ് തെക്കീട്ടിൽ
ഓണം ഇരട്ടി മധുരമാകുന്നത് എപ്പോഴാണ് ? ഓണം നമുക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുന്നത്, ഗൃഹാതുര സ്മരണകളായി മനസ്സിൽ നിറയുന്നത് എങ്ങനെയാണ് ?
ഏറ്റവും ചുരുക്കി പറഞ്ഞാൽ എല്ലാ അർത്ഥത്തിലും പ്രകൃതിയേയും ഓണത്തെയും ആഘോഷങ്ങളെയും എല്ലാം മനോഹരമാക്കുന്നത് അക്ഷരക്കൂട്ടുകൾ കൂടി ചേർന്നാണ്. ഓണത്തിന് എന്തെന്നില്ലാത്ത ചന്തമൊരുക്കുന്നത് വാക്കുകളും വരികളും കൂടി ചേർന്നാണ്. അങ്ങനെ സംഭവിക്കുന്നത് ഹൃദ്യമായ വാക്കുകളിലൂടെയും ഉള്ളു തൊടുന്ന വരികളിലൂടെയും ഓണം വർണ്ണിക്കപ്പെടുമ്പോഴാണ് . ആ വർണന മനോഹരമായ ഓർമ്മകളായി സങ്കൽപ്പങ്ങളായി നമ്മിൽ തെളിയുമ്പോഴും പടരുമ്പോഴുമാണ്. പുഴയ്ക്കും മഴയ്ക്കും,മലയ്ക്കും അരുവിക്കും, ആകാശത്തിനും പൂവിനും, പൂമ്പാറ്റയ്ക്കും മഞ്ഞുതുള്ളിക്കും, എല്ലാം സൗന്ദര്യം ഉണ്ടായത് ആ സൗന്ദര്യത്തെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിച്ച് അറിയപ്പെടുന്ന എഴുത്തുകാർ അവരുടെ സൃഷ്ടികളിൽ ആവിഷ്കരിച്ചപ്പോഴാണ് . അവതരിപ്പിച്ചപ്പോഴാണ്. അങ്ങനെയാണ് ഒഴുകുന്ന നദിയുടെ ഓളവും താളവും വീശുന്ന കാറ്റിൻ്റെ സംഗീതവുമെല്ലാം നമുക്കിടയിൽ സൗന്ദര്യ സങ്കല്പങ്ങളായി ഇതൾ വിരിയാൻ തുടങ്ങിയത്.
അതേപോലെയുള്ള രചനകളിലൂടെ കഴിഞ്ഞകാല ഓർമ്മകളിലേക്ക് വായനക്കാരെ കൊണ്ടുപോകാനും ആ കാലത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം നിർവൃതി പകരുന്ന ഓർമ്മകളായി അവതരിപ്പിക്കുവാനും സാധിച്ചു എന്നതാണ് മലയാളം യു.കെ യുടെ വിജയം . കഴിഞ്ഞ അഞ്ചുവർഷമായി ചെയ്തു കൊണ്ടിരിക്കുന്നതും അതുതന്നെ. ഓണത്തിൻ്റെ സൗന്ദര്യം ഓണത്തിൻ്റെ ചന്തം ഐതിഹ്യം, ഓണനിലാവ്, ഓണപ്പൂക്കൾ, ഓണക്കളികൾ, ഊഞ്ഞാലാട്ടം തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ നന്മകളെയും ഒന്നും വിട്ടു പോകാതെ ഇഴ ചേർത്തെടുക്കുന്ന ഓണാഘോഷമാണ് കഴിഞ്ഞ അഞ്ചുവർഷമായി മലയാളം യുകെ ഒരുക്കുന്നത് എന്ന് മനസ്സിലാക്കിയാണ് ഇത് പറയുന്നത്. ഇക്കുറിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അത്തം മുതൽ തിരുവോണം വരെ അക്ഷര വിരുന്ന് ഒരുക്കി മലയാളം യുകെ കെങ്കേമായിതന്നെ ഈ ഓണമവുമാഘോഷിച്ചു. പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.കവിയൂർ ശിവപ്രസാദ് ഉൾപ്പെടെ കഥാകാരന്മാരും കവയിത്രികളും കവികളും ഒക്കെയായി ഒട്ടേറെ പ്രമുഖർ ഈ ഓണവിരുന്നിനായി ഒത്തു ചേർന്നു.അഥവാ ഓണ വിഭവങ്ങളുമായി അവർ എത്തി. 45 മുൻനിര എഴുത്തുകാരെയാണ് വ്യത്യസ്തതയാർന്ന എഴുത്തിന്റെ തിളക്കവുമായി മലയാളം യുകെ ഈ വേദിയിൽ അണിനിരത്തിയത്.
ശ്രദ്ധേയനായ യുവകവി അഖിൽ പുതുശ്ശേരിയുടെ ‘പണ്ടത്തെ ഓണം’ എന്ന കവിത നമ്മളെ പഴയകാല ഓണസങ്കല്പങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.ചിങ്ങം എത്തി എന്നും തുമ്പപ്പൂവേ നീയെന്തേ പൂക്കാൻ വൈകുന്നു എന്നും ഈ കവി ചോദിക്കുന്നുണ്ട്. ഓണത്തിന്റെ സുഖമുള്ള ഒരു സന്ദേശം ഈ കവിതയിലൂടെ പകർന്നു നൽകാൻ ആവുന്നുണ്ട് ഇദ്ദേഹത്തിന്.
നീയും ഞാനും തനിച്ചാകുമ്പോൾ വരണ്ട ചിന്തകൾ കുളിർമഴയായി ഒഴുകും എന്നാണ് സുജാത അനിൽ തന്റെ കവിതയിൽ പറയുന്നത്. കവിത പ്രതീക്ഷയാണ്, പ്രതിഷേധമാണ്, പ്രണയമാണ് പ്രകൃതിയാണ് നിർവചിക്കാനാകാത്ത അല്ലെങ്കിൽ നിർവചനങ്ങളിൽ ഒതുങ്ങാത്ത പലതുമാണ്.ഇവിടെ ഈ കവയിത്രിക്ക് കവിത ശുഭചിന്തകളാണ്. പുതിയ കാലത്തെ ശുഭചിന്തകളോടെ വരവേൽക്കാൻ ആഹ്വാനം ചെയ്യുകയാണ് ഈ കവിതയിൽ .വെയിൽ തിന്ന് നീരു വറ്റിയ വരണ്ട ചിന്തകൾ കുളിർമഴയാൽ തളിർക്കുമെന്ന് ഈ രചന നമ്മോട് ഉറപ്പിച്ചു പറയുന്നു.
പട്ടുനൂൽ മരണം എന്ന സുരേഷ് നാരായണന്റെ കവിത നല്ല നിലവാരം പുലർത്തുന്നുണ്ട്. പുതിയ കാലത്ത് കവിത എന്തായിരിക്കണം കവിതയുടെ ധർമ്മം എന്തായിരിക്കണം എന്നുള്ള ധാരണ ഈ കവിക്കുണ്ട് എന്ന് തെളിയിക്കാൻ സുരേഷ് നാരായണനായി. വാക്കുകൾ ചേർത്തുവെക്കുമ്പോൾ വാക്കുകൾക്കിടയിൽ ജനിക്കുന്നതാണ് കവിത എന്ന് ഇദ്ദേഹം കൃത്യതയോടെ തിരിച്ചറിയുന്നു. അത് കവിതയിലൂടെ കാണിച്ചുതരുന്നു.
ശ്രീ.ജോജിതോമസിന്റെ വേറിട്ട ചിന്തകൾ എന്ന പുസ്തകത്തിന് സതീഷ് ബാലകൃഷ്ണൻ എഴുതിയ ആസ്വാദനം ശ്രദ്ധേയം. ഇത് വേണ്ട ചിന്തകളാണ് എന്ന് പുസ്തകത്തിലൂടെ യാത്ര ചെയ്ത് എഴുതി ഫലിപ്പിക്കുവാൻ ശ്രീ സതീഷ് ബാലകൃഷ്ണന് സാധിച്ചു . ജോജിതോമസിന്റെ പുസ്തകത്തിൻറെ ആഴവും വരികളുടെ ഭംഗിയും ഒട്ടും വിട്ടുപോകാതെ ആ പുസ്തകം വായിച്ച ഒരു പ്രതീതി വായനക്കാരിൽ ഉണ്ടാക്കുന്ന തരത്തിൽ എഴുതുന്നതിൽ ശ്രീ സതീഷ് ബാലകൃഷ്ണൻ വിജയിച്ചു.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സിംഫണിയാണ് ഓണം എന്ന് തന്റെ ലേഖനത്തിൽ ജോസ്ന സാബു സെബാസ്റ്റ്യൻ വെറുതെ പറഞ്ഞു പോകുകയല്ല .മറിച്ച്ആ വലിയ സത്യം ഉള്ളിൽ പതിപ്പിക്കും വിധം നല്ല ഭാഷയിൽ ശൈലിയിൽ ലളിതമായി എഴുതി സ്ഥാപിക്കുകയാണ്.
ഡോക്ടർ പ്രമോദ് ഇരുമ്പുഴിയുടെ ലക്ഷദ്വീപ് യാത്രാ വിവരണം അതിമനോഹരം. തിണ്ണകര , ബംഗാരം എന്നീ ദ്വീപുകളിലേക്കുള്ള യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്. കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണത്രേ തിണ്ണകര എന്ന ദ്വീപിന് .കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു കൗതുകം . ലക്ഷദ്വീപിലെ ഏക എയർപോർട്ട് ഉള്ള അഗത്തിയിൽ നിന്നും എട്ട് കിലോമീറ്റർ വടക്കുകിഴക്കാണ് ഈ രണ്ട് ദ്വീപുകൾ. ആ ദ്വീപുകൾ സന്ദർശിച്ച ഒരു അനുഭവം ഈ വിവരണത്തിലൂടെ നൽകുവാൻ പ്രമോദ് ഇരുമ്പുഴിക്ക് സാധിച്ചിട്ടുണ്ട്. വായനയെ ഹൃദയത്തോടു ചേർത്തുവെച്ച ഈ അധ്യാപകൻ വ്യത്യസ്ത മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച് നാടാകെ അറിയപ്പെടുന്ന വ്യക്തി കൂടിയാണ്.
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ വീണു കിട്ടിയ ഓണാഘോഷത്തെ കുറിച്ചാണ് ഷാനോ എം. കുമരൻ്റെ കഥ. നാട്ടിലെ സന്തോഷം നിറഞ്ഞ ഓണംകൂടലിനു ശേഷമുള്ള തിരിച്ചുപോക്ക്. വേദനാജനകമായ ഒരു കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങൽ തിരിച്ചുപോക്കിൽ പ്രിയപ്പെട്ട കൂട്ടുകാർക്കുള്ള സമ്മാനങ്ങൾ, അതിലേറെ മരുന്നു സഞ്ചികൾ പിന്നെ ഒരു ക്രിസ്തുമസ് ആഘോഷത്തിന് തിരിച്ചുവരുവാനുള്ള മോഹങ്ങളും.
ഓണം ഒരു ഓർമ്മ എന്ന കഥ ഒരു കാര്യം തെളിയിക്കുന്നു കഥയുടെ ക്രാഫ്റ്റ് അറിയുന്ന എഴുത്തുകാരനാണ് ഷാനോ .എം.കുമരൻ.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ബിനോയ് എം. ജെ.
ജീവിതത്തിന്റെ വിജനമായ പാതയിലൂടെ സഞ്ചരിക്കുവാൻ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങൾ ഭയചകിതനാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ദൈവരാജ്യത്തിനർഹനല്ല! കാരണം ഈശ്വരൻ ഒന്നു മാത്രമേയുള്ളൂ. അവിടുന്ന് ഏകനാണ്. അവനാകട്ടെ നിങ്ങളുടെ ഉള്ളിൽ തന്നെ വസിക്കുന്നു. ഏകാന്തതയുടെയും വിജനതയുടെയും പാതയിലൂടെ മാത്രമേ അവനിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ ജീവിതം ഒരു കൺകെട്ടി കളിപോലെയാണ്. നിങ്ങളുടെ കണ്ണുകൾ കെട്ടപ്പെട്ടിരിക്കുന്നു. പുറമേ നിന്ന് ഒരാൾ മണി അടിക്കുന്നു. നിങ്ങൾക്കതിന്റെ സ്വരം കേൾക്കാം. പക്ഷേ എവിടെയാണെന്ന് കാണുവാൻ കഴിയില്ല. നിങ്ങൾ മണി അടിക്കുന്ന ആളെ സ്പർശിച്ചെങ്കിൽ മാത്രമേ കളിയിൽ വിജയിക്കൂ. പക്ഷേ മണിയടിക്കുന്നയാൾ മാറിയും മറിച്ചും നിൽക്കും. നിങ്ങൾ സമീപിക്കുന്നത് കാണുമ്പോൾ അയാൾ അവിടെ നിന്നും മാറി വേറെയെവിടെയെങ്കിലും പോയി നിൽക്കും. ഇതു പോലെ ഈശ്വരന്റെ മധുര സംഗീതം നിങ്ങൾക്ക് കേൾക്കാം. എന്നാൽ അതെവിടെ നിന്നാണെന്ന് നിങ്ങൾക്ക് തിട്ടമില്ല. നിങ്ങൾ അതിനെ തിരയുന്നു. ബാഹ്യലോകത്തിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ആദ്യമേ പോകുന്നത്. നിങ്ങൾ ലോകത്തിന്റെ മാസ്മരികതയുടെ പിറകേ ആദ്യം ഓടിത്തുടങ്ങുന്നു. പക്ഷേ ഈശ്വരനെ അവിടെയെങ്ങും കണ്ടെത്തുന്നില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും പിറകേ നിങ്ങൾ ഓടിയേക്കാം. പേരിലും പ്രശസ്തിയിലും നിങ്ങൾ വല്ലാതെ ഭ്രമിച്ചു പോയേക്കാം. പക്ഷേ കാലക്രമേണ ഈശ്വരൻ അവിടെയെങ്ങും ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയുന്നു. ബാഹ്യലോകത്തെല്ലാം നിങ്ങൾ അവിടുത്തെ തിരയുന്നു. പക്ഷേ കണ്ടെത്തുന്നില്ല. അപ്പോഴേക്കും നിങ്ങൾ തളർന്നു കഴിഞ്ഞിരിക്കും. നിരാശയിൽ വിശ്രമിക്കുമ്പോൾ നിങ്ങൾ വീണ്ടും ആ മധുര സംഗീതം കേൾക്കുന്നു. അത് പുറത്തുനിന്നല്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതെ! അത് പുറത്തുനിന്നല്ല. അതുകൊണ്ട് തന്നെ നിങ്ങൾ ബാഹ്യലോകത്തെ മറക്കുന്നു. അപ്പോൾ നിങ്ങൾക്ക് അത് കൂടുതൽ വ്യക്തമായി കേൾക്കുവാൻ കഴിയുന്നു. അപ്പോഴാണ് നിങ്ങൾക്കാ തിരിച്ചറിവ് ഉണ്ടാകുന്നത്. ആ സംഗീതം ഉള്ളിൽ നിന്നു തന്നെ വരുന്നു. അതിലേക്ക് ശ്രദ്ധിക്കും തോറും നിങ്ങൾ ബാഹ്യലോകത്തെ വിസ്മരിക്കുന്നു. ബാഹ്യലോകത്തെ വിസ്മരിക്കും തോറും നിങ്ങൾ അത് കൂടുതൽ കൂടുതൽ വ്യക്തമായി കേൾക്കുന്നു.
ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണ്. അത് നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു. അത് നമ്മെ എത്രമാത്രം ഭ്രമിപ്പിക്കുന്നുവോ അത്രമാത്രം ദു:ഖിപ്പിക്കുകയും ചെയ്യുന്നു. അതിന് ലോകത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അതാകുന്നു ലോകത്തിന്റെ ധർമ്മം. ഈ സുഖദു:ഖങ്ങൾ നമ്മെ സദാ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ദു:ഖങ്ങളില്ലാതുള്ള സുഖമാണ് നമുക്ക് വേണ്ടത്. അതാണ് നാം സദാ തിരയുന്നത്. അത് തീർച്ചയായും ഉണ്ട്. അതിന് നാം ആന്തരിക ലോകത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ആന്തരിക ലോകത്തിലേക്ക് തിരിയും തോറും നാനാത്വം തിരോഭവിക്കുന്നു. നിങ്ങൾ അനന്തമായ ആ ഏകാന്തതയിലേക്ക് വരുന്നു. ഈ ഏകാന്തതയെ ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും നിങ്ങളിൽ ഈശ്വരസാക്ഷാത്കാരത്തിനുള്ള മാനസികമായ അന്തരീക്ഷം സംജാതമായി കഴിഞ്ഞിരിക്കുന്നു! അതെ, ഏകാന്തതക്ക് മാത്രമേ നിങ്ങളെ ഈശ്വരസന്നിധിയിൽ കൊണ്ടുചെന്നെത്തിക്കുവാൻ കുഴിയൂ. ഏല്ലായിടത്തും ഏകനായ ഈശ്വരനെ വൈകാരികമായി അന്വേഷിക്കുന്ന ഭക്തനും, ഒരു കാര്യത്തിൽ മാത്രം മനസ്സിനെ ഏകാഗ്രമാക്കുന്ന താപസനും, വൈജ്ഞാനിക മണ്ഡലത്തിലെ ഏകത്വത്തെ അന്വേഷിക്കുന്ന ചിന്തകനും, എന്തിന്, സദാ സമൂഹ മദ്ധ്യത്തിൽ നിന്നുകൊണ്ട് കർമ്മത്തിൽ മുഴുകുന്ന കർമ്മയോഗി പോലും ഏകാന്തതയിലൂടെ മാത്രമേ ഈശ്വരനെ കണ്ടെത്തുന്നുള്ളൂ. കർമ്മയോഗിക്ക് സമൂഹമദ്ധ്യത്തിലും ഏകാന്തതയുടെ മാധുര്യം ആസ്വദിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് കർമ്മയോഗി അകുവാനാവില്ല.
സമൂഹ മദ്ധ്യത്തിലെ ഏകാന്തതയാണ് നിഷ്കാമകർമ്മത്തിന്റെ തത്വം. നാമെല്ലാവരും സദാ കർമ്മമണ്ഠലത്തിലായിരിക്കുന്നവരാണ്.നാമനുദിനം നൂറുകണക്കിന് ആൾക്കാരോടിടപെടുന്നു. ഈ നാനാത്വം സമ്മാനിക്കുന്ന ആശയക്കുഴപ്പത്തിൽ വീണുപോകാതെ സൂക്ഷിക്കുന്നതിനുള്ള ഏക മാർഗ്ഗം തിരക്കിനിടയിലും ഏകാന്തത പരിശീലിക്കുക എന്നതാണ്. ഏകാന്തതയെ ആസ്വദിച്ചു കൊണ്ട് മറ്റുള്ളവരോട് ഇടപെടുവാനുള്ള ‘രാസവിദ്യ’ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. കാരണം മുറ്റുള്ളവരുടെ സ്വാധീനവലയത്തിലായിരിക്കുമ്പോൾ നാം സ്വന്തം മൂല്യങ്ങളെയും ആദർശങ്ങളെയും വിസ്മരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെ സ്നേഹിക്കുന്നവൻ തന്നെ തന്നെ വെറുത്തേക്കാം. സ്വയം വെറുക്കുന്നവൻ സ്വയം നശിക്കുന്നു. താമരയിലയെ നോക്കുവിൻ! അത് വെള്ളത്തിലാണ് നിൽക്കുന്നതെങ്കിലും വെള്ളത്തിനതിനെ നനക്കു വാനാകുന്നില്ല. അതുപോലെ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്താൽ ബാധിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ആത്മസ്നേഹത്തിലൂടെയും ആത്മബഹുമാനത്തിലൂടെയും അതിലൂടെ ജനിച്ചുവീഴുന്ന സുർഗ്ഗാത്മകതയിൽ അധിഷ്ഠിതമായ ഏകാന്തതയിലൂടെയും ലൗകികതയെ ജയിക്കുവിൻ.
ലോകത്തിന് ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുള്ള മഹത് വ്യക്തികളെ പഠിച്ചാൽ അവരെല്ലാം തങ്ങളോടുതന്നെ അളവറ്റ മതിപ്പുള്ളവരായിരുന്നുവെന്ന് കാണാം. അവരെല്ലാവരും തന്നെ ഏകാന്തതയെ സ്നേഹിക്കുകയും ചെയ്തിരുന്നു. വേണ്ടി വന്നാൽ സമൂഹത്തെ തള്ളിക്കളയുവാനുമുള്ള മനോധൈര്യം നാം ആർജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ അടിമയായി, സമൂഹം സമ്മാനിക്കുന്ന ‘പ്രതിഫല’മാകുന്ന അപ്പകഷണത്തിന്റെ പിറകേ ഓടുന്നവർക്ക് സമൂഹത്തെ തിരുത്തുവാനുള്ള ഇച്ഛാശക്തി ആർജ്ജിച്ചെടുക്കുവാനാവില്ല. ഈ സാമൂഹിക അടിമത്തത്തിൽ നിന്നും മോചനം നേടണമെങ്കിൽ ഏകാന്തതയെ ആസ്വദിച്ചേ തീരൂ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു.
ഭാരതീയ ദാർശനികന്മാരെല്ലാം ഒരു കാര്യം അടിവരയിട്ട് പറയുന്നു – കേവലനായി നിൽക്കുവാൻ യത്നിക്കുവിൻ! ബന്ധുമിത്രാദികളും(primary group), സമൂഹവും (secondary group) പ്രകൃതിയുമായും ഉള്ള ബന്ധനത്തെ അറുത്തു മാറ്റുവിൻ. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും. ഇപ്പോൾ നിങ്ങൾ ഇവയുടെയൊക്കെ അടിമകളാണ്. അവയില്ലാതെ നിലനിൽക്കുവാൻ നിങ്ങൾ പഠിക്കണമെങ്കിൽ നിങ്ങൾ വിജനമായ പാതയിലൂടെ സഞ്ചരിച്ചു ശീലിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ നിങ്ങൾ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവയെല്ലാം നിങ്ങളുടെ പ്രതിബിംബങ്ങൾ മാത്രം. എല്ലാറ്റിലും നിങ്ങളെത്തന്നെ കാണുവിൻ. അപ്പോൾ സർവ്വചരാചരങ്ങളോടുമുള്ള നിങ്ങളുടെ സ്നേഹം അനന്തമാകുകയും നിങ്ങൾ മോക്ഷത്തിലേക്കുള്ള നിർണ്ണായകമായ ആ ചുവടുവയ്പ്പ് നടത്തുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഢംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് യുവതിയെ നിരന്തരം പണത്തിനായി ഇയാൾ ബ്ലാക്ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും
പണം കിട്ടാതെ വന്നതോടെയാണ് എക്സ് – ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലും ചില സൈറ്റുകളിലും പീഡനദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിനിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു. ബലാൽസംഗത്തിനും ഐടി ആക്ടും അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽ നിന്നും സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സമാനരീതിയിൽ മറ്റു സ്ത്രീകളെയും ഇയാൾക്ക് ഇരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം.
ബാന്ദ്ര ഈസ്റ്റിൽ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോൺഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാർ പക്ഷം എൻ.സി.പിയിലേക്ക് മാറിയിരുന്നു. 2004 – 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ബംഗ്ലാദേശിന് മുന്നില്‍ റെക്കോഡ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സടിച്ചെടുത്തു. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോറാണിത്.
രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 47 പന്തില്‍ നിന്ന് 111 റണ്‍സടിച്ചു. 40 പന്തില്‍ നിന്ന് തന്റെ കന്നി സെഞ്ചുറിയും മലയാളി താരം സ്വന്തമാക്കി. ഓരോവറില്‍ പറത്തിയ അഞ്ചെണ്ണം അടക്കം എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.
35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഇതിലുണ്ട്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും തകര്‍പ്പന്‍ പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തില്‍ നിന്ന് 34 അടിച്ചു. 18 പന്തില്‍ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിനൊപ്പം ഓപ്പണറായി എത്തിയ അഭിഷേക് ശര്‍മയെ (4) മൂന്നാം ഓവറില്‍ ഇന്ത്യക്ക് നഷ്ടമായി.
അര്‍ഷദീപിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം.
ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.
17 വയസ്സുള്ള മകളെ കൊലപ്പെടുത്താൻ കരാർ കൊലയാളി 42 കാരിയായ സ്ത്രീയെ അക്രമി കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഇറ്റാഹ് ജില്ലയിലെ സംഭവത്തിന് പിന്നാലെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പോലീസ്. അക്രമി മകളുടെ കാമുകനാണെന്ന് തെളിഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവായത്.
മകളെ വകവരുത്താൻ തീരുമാനിച്ചതാണ് സംഭവങ്ങളുടെ തുടക്കം. മകളുടെ പ്രണയബന്ധം അറിഞ്ഞതോടെയാണ് കുടുംബം ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് എത്തുന്നത്.
വളരെ വൈകിയും മകൾ തിരിച്ചെത്താത്തതോടെ പരാതിയുമായി ആൽക്കയും ഭർത്താവും എത്തുന്നു. എന്നാൽ പിന്നീട് മകൾക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇരുവരും അറിയുന്നു. ഇത് അൽക്കയെ വളരെയധികം വിഷമിപ്പിച്ചിരുന്നുവെന്നും അവളെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇതിനുവേണ്ടിയാണ് ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിൽ മോചിതനായ സുഭാഷുമായി അവൾ ബന്ധപ്പെട്ടു. മകളെ കൊല്ലാൻ 50,000 രൂപയാണ് അൽക്ക സുഭാഷിന് വാഗ്ദാനം ചെയ്തത്.
എന്നാൽ സുഭാഷ് തൻ്റെ മകളുമായി പ്രണയബന്ധത്തിലായിരുന്ന വിവരം അൽക്കയോ ഭർത്താവോ അറിഞ്ഞിരുന്നില്ല. സുഭാഷ് നൽകിയ മൊബൈൽ ഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്.
അൽക്കയുടെ പദ്ധതി അറിഞ്ഞ സുഭാഷ് മകളെ വിവരമറിയിച്ചു. മകൾ എതിർക്കുന്നതിന് പകരം സുഭാഷിനോട് വിവാഹാലോചന നടത്തുകയും അമ്മയെ കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്തു. അവർ ഒരുമിച്ച് അൽക്കയെ കൊല്ലാൻ പദ്ധതി ആവിഷ്കരിച്ചു.
മകളെ കൊലപ്പെടുത്തിയതിൻ്റെ ഫോട്ടോകൾ അൽക്കയ്ക്ക് അയച്ചുകൊടുത്ത സുഭാഷ് കരാർ തുക ആവശ്യപ്പെട്ടിരുന്നു. ആഗ്രയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മകളെ താൻ കൊന്നിട്ടില്ലെന്ന് സുഭാഷ് അൽക്കയോട് വെളിപ്പെടുത്തി.
ഇതിനുശേഷം, മകളും കാമുകനും അൽക്കയെ എറ്റയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അവളുടെ മൃതദേഹം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി മകളെയും കരാർ കൊലയാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.