Latest News

1987 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമത്തിൽ കണ്ടുമുട്ടിയ 50 വയസ്സ് പിന്നിട്ട പ്രണയിനികൾ തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും ആണ് 35 വർഷത്തിനുശേഷം വീണ്ടും സംഗമത്തിൽ കണ്ടുമുട്ടിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രണ്ടുപേരെയും കാണാതായതു സംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റർ ചെയ്തു.

മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്.

ഷെഫ് ജോമോൻ കുര്യാക്കോസ്

നല്ലി കറി / lamb shank curry

ചേരുവകള്‍

നല്ലി / lamb shank 2 nos – 350 ഗ്രാം വീതം
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 6 അല്ലി
ചെറിയ ഉള്ളി ഇടത്തരം കഷണങ്ങളാക്കിയത് – 15 എണ്ണം
പച്ചമുളക് – 4 എണ്ണം
മുളക്പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്
പെരുംജീരകം – 1 ടീ സ്പൂണ്‍
കശ് കശ് – 1 ടീ സ്പൂണ്‍
പട്ട – 2 കക്ഷണം
ഗ്രാംബു – 6 എണ്ണം
തക്കോലം – 2 എണ്ണം
ഏലക്കായ് – 4 എണ്ണം
കുരുമുളക് – ¼ ടീസ്പൂണ്‍
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില – 2
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്
കടുക് – ½ ടീസ്പൂണ്‍
വറ്റല്‍ മുളക് – 4
ഉള്ളി ചെറുതായി അരിഞ്ഞത് – ¼ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – കുറച്ച്
തക്കാളി നാലായി മുറിച്ചത് – 2 എണ്ണം

 

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി ഇതില്‍ വൃത്തിയാക്കി വച്ചിട്ടുള്ള ഇറച്ചിയിൽ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, വെള്ളം ചേര്‍ത്ത് മൂടി വേവിക്കുക. ചീനച്ചട്ടിയില്‍ പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം ഇവ ചൂടാക്കി ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കരിയാതെ ചൂടാക്കി നല്ലപോലെ അരച്ചു കഷണങ്ങളിലേക്ക് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ക്കുക. തിളയ്ക്കുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയിട്ട് താളിക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാവുന്നതാണ്. ചോറിനും ചപ്പാത്തി, ഇടിയപ്പം, പുട്ട് ഇവയ്ക്കെല്ലാം ചേര്‍ന്നു പോകുന്ന ഒരു സ്വാദിഷ്ടമായ കറിയാണ്.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. രോഷിതിൻറെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിൻറെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരമെന്ന് കഴകൂട്ടം പോലീസ് പറഞ്ഞു. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് രോഷിത് വീണത്. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം. എസ് പി ജി കമാന്‍ഡോ ആയിരുന്ന ഗണേഷ് ഗീതെ ആണ്. കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന നാസിക്കിലെ സിന്നാര്‍ സ്വദേശിയായ ഗണേഷ് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അതിദാരുണമായ അപകടം സംഭവിച്ചത്.

അപകടത്തില്‍ ഭാര്യ രൂപാലി ഗീതയ്ക്കും മകനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗണേഷിനൊപ്പം കനാലിലേക്ക് വീണ ഭാര്യയെയും മകളെയും മകനെയും ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഗണേഷിനെ രക്ഷിക്കാനായില്ല.

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് വീണതിന് പിന്നാലെ ഗണേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ഒത്തരി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജപ്പാനില്‍ നിന്നെത്തിയ വനിതയെ ആണ് ഹോളി ആഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തത്. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ വച്ചാണ് സംഭവം.

ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൂന്നു പേരും പഹര്‍ഗഞ്ച് പ്രദേശവാസികളാണ്.

ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും വീഡിയോയില്‍ കാണാം. ഒരു ആണ്‍കുട്ടി യുവതിയുടെ തലയിലേക്കു മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതും കാണാം. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.

സംഭവം വിവാദമായതിനു പിന്നാലെ, യുവതിയെ കണ്ടുപിടിക്കാന്‍ സഹായം തേടി ഡല്‍ഹി പോലീസ് ജപ്പാന്‍ എംബസിയെ ബന്ധപ്പെട്ടിരുന്നു. അതേസമയം, അപമാനിക്കപ്പെട്ട ജപ്പാന്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യ വിട്ട ഇവര്‍ നിലവില്‍ ബംഗ്ലദേശിലാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

 

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പര്‍വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ബീച്ച് റോഡ് കോണ്‍വന്റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്‍ഹിലാല്‍ ബാങ്കില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോസില്‍ റോക്കില്‍ കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കിലാണ് അപകടം. ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അല്‍ഖൂസിലെ അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: ഡാനിയേല്‍, ഡേവിഡ്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ മാത്രം. മാ‍ർച്ച് 12-ന് (ഇന്ത്യയിൽ മാർച്ച്13) ആണ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ആർ ആർ ആറിലാണ് പ്രതീക്ഷ. ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ RRR-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ൽ ഇടംപിടിച്ചിട്ടുണ്ട്. ചന്ദ്രബോസിന്റെ രചനയിൽ എം എം കീരവാണി രചിച്ച നാട്ടു നാട് അതിന്റെ വിഭാഗത്തിൽ ഓസ്കാർ നേടാനുള്ള ശക്തമായ മത്സരാർത്ഥിയാണ്.

23 വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ മത്സരിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മികച്ച സഹനടി, മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം, മികച്ച ഗാനം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം, മികച്ച നടി, മികച്ച നടൻ, മികച്ച ചിത്രം, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ, മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ സ്കോർ, മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം, മികച്ച വിഷ്വൽ ഇഫക്റ്റ്സ്, മികച്ച തിരക്കഥ, മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം), മികച്ച അവലംബിത തിരക്കഥ, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം, മികച്ച സഹനടൻ, മികച്ച സൗണ്ട് സ്കോ‍ർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രസംയോജനം, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെയാണ് കാറ്റഗറി.

മത്സരിക്കുന്ന ചിത്രങ്ങൾ

മികച്ച ചിത്രം- ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ്, ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ

മികച്ച നടൻ- ബ്രണ്ടൻ ഫ്രേസർ – ദി വെയ്ൽ, ഓസ്റ്റിൻ ബട്ട്ലർ – എൽവിസ്, കോളിൻ ഫാരൽ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബിൽ നൈജി – ലിവിങ്, പോൾ മെസ്ക്കൽ – ആഫ്റ്റർ സൺ

മികച്ച നടി- ആൻഡ്രിയ റൈസ്ബറോ – ടു ലെസ്ലി, മിഷേൽ വില്യംസ് – ദി ഫാബെൽമാൻസ്, കേറ്റ് ബ്ലാഞ്ചെറ്റ് – ടാർ, അനാ ഡി അർമാസ് – ബ്ലോണ്ട്, മിഷേൽ യോ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്റീന, 1985, ദി ക്വയറ്റ് ഗേൾ, ക്ലോസ്, ഇഒ

മികച്ച ഗാനം- നാട്ടു നാട്ടു – എം എം കീരവാണി, ചന്ദ്രബോസ്: ദിസ് ഈസ് ലൈഫ് – മിറ്റ്സ്കി, ഡേവിഡ് ബൈർൺ, റയാൻ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാൻ കൂഗ്ലർ: ഹോൾഡ് മൈ ഹാൻഡ് – ലേഡി ഗാഗ, ബ്ലഡ്പോപ്: അപ്ലോസ് – ഡയാന വാരൻ

മികച്ച ആനിമേറ്റഡ് ഫീച്ചർ- ടേണിംഗ് റെഡ്, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ, മാർസൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ, ദി സീ ബീസ്റ്റ്, പസ്സ് ഇൻ ബൂട്ട്സ്

മികച്ച സഹനടി- ഏഞ്ചല ബാസെറ്റ് – ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, കെറി കോണ്ടൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ജാമി ലീ കർട്ടിസ് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റെഫാനി ഹ്സു – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ഹോങ് ചൗ – ദി വെയ്ൽ

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ഒരു ഐറിഷ് ഗുഡ്ബൈ, ദി റെഡ് സ്യൂട്ട്കെയിസ്, ദി പ്യൂപ്പിൾസ്, ഇവാലു, നൈറ്റ് റൈഡ്മി

കച്ച സംവിധായകൻ- മാർട്ടിൻ മക്ഡൊണാഗ് – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ടോഡ് ഫീൽഡ് – ടാർ, റൂബൻ ഓസ്റ്റ്ലണ്ട് – ട്രയാങ്കിൾ ഓഫ് സാഡ്നസ്, ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റീവൻ സ്പിൽബർഗ് – ഫാബെൽമാൻസ്

മികച്ച സഹനടൻ- ബ്രെൻഡൻ ഗ്ലീസൺ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബ്രയാൻ ടയർ ഹെൻറി – കോസ് വേ, ജൂഡ് ഹിർഷ് – ദി ഫാബെൽമാൻസ്, ബാരി കിയോഗൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, കെ ഹുയ് ക്വാൻ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ- ആൾ ദാറ്റ് ബ്രീത്ത്സ്, ഫയർ ഓഫ് ലവ്, ആൾ ദി ബ്യൂട്ടി ആൻഡ് ദി ബ്ലഡ്ഷെഡ്, എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിൻഡേഴ്സ്, നവൽനി.

മികച്ച അവലംബിത തിരക്കഥ- ലിവിങ്, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, ഗ്ലാസ് ഉനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)- ദി എലിഫന്റ് വിസ്പറേഴ്സ്, ഹൗൾഔട്ട്‌, ദി മാർത്ത മിച്ചൽ എഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്, ഹൗ ഡു യു മെഷ‍ർ അ ഇയ‍ർ

മികച്ച തിരക്കഥ- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്‌

മികച്ച വിഷ്വൽ ഇഫക്റ്റ്സ്- ടോപ്പ് ഗൺ: മാവെറിക്ക്, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ, ദി ബാറ്റ്മാൻ

മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം- മൈ ഇയർ ഓഫ് ഡിക്സ്, ഐസ് മെർച്ചന്റ്സ്, ആൻ ഓസ്ട്രിച്ച് ടോൾഡ് മി ദി വേൾഡ് ഈസ് ഫേക്ക് ആൻഡ് ഐ തിങ്ക് ഐ ബിലീവ് ഇറ്റ്, ദി ബോയ്. ദി മോൾ. ദി ഫോക്സ് ആൻഡ് ദി ഹോഴ്സ്, ദി ഫ്ലൈയിങ് സെയ്ലർ

മികച്ച ഒറിജിനൽ സ്കോർ- ബേബിലോൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഛായാഗ്രഹണം- എംപെയർ ഓഫ് ലൈറ്റ് – റോജർ ഡീക്കിൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ജെയിംസ് ഫ്രെണ്ട്, ബാർഡോ, ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്ഫുൾ ട്രൂത്ത്സ് – ഡാരിയസ് ഖോണ്ട്ജി, എൽവിസ് – വാക്കർ, ടാർ – ഫ്ലോറിയൻ ഹോഫ്മീസ്റ്റർ

മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ- ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – ജോയൽ ഹാർലോ, കാമിൽ ഫ്രെണ്ട്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ഹൈക്ക് മെർക്കർ, ലിൻഡ ഐസൻഹാമെറോവ, എൽവിസ് – ആൽഡോ സിഗ്നോറെറ്റി, മാർക്ക് കൂലിയർ, ജേസൺ ബെയർഡ്, ദി വെയ്ൽ – അഡ്രിയൻ മൊറോട്ട്, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി, ദി ബാറ്റ്മാൻ – മൈക്കൽ മരിനോ, നവോമി ഡോൺ, മൈക്കൽ ഫോണ്ടെയ്ൻ

മികച്ച വസ്ത്രാലങ്കാരം- ബേബിലോൺ – മേരി സോഫ്രസ്, മിസിസ് ഹാരിസ് ഗോസ് ടു പാരീസ് – ജെന്നി ബീവൻ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – റൂത്ത് കാർട്ടർ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – ഷേർളി കുറാട്ട, എൽവിസ് – കാതറിൻ മാർട്ടിൻ

മികച്ച ചിത്രസംയോജനം- ടോപ്പ് ഗൺ: മാവെറിക്ക് – എഡ്ഡി ഹാമിൽട്ടൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – പോൾ റോജേഴ്സ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ – മിക്കെൽ ഇ.ജി. നീൽസൺ, എൽവിസ് – മാറ്റ് വില്ല, ജോനാഥൻ റെഡ്മണ്ട്, ടാർ – മോണിക്ക വില്ലി

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ബേബിലോൺ – ഫ്ലോറൻസിയ മാർട്ടിൻ, ആന്റണി കാർലിനോ, ദി ഫാബെൽമാൻസ് – റിക്ക് കാർട്ടർ, കാരെൻ ഒ’ഹാര, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ക്രിസ്റ്റ്യൻ എം. ഗോൾഡ്ബെക്ക്, ഏണസ്റ്റൈൻ ഹിപ്പർ, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ – ഡിലൻ കോൾ, ബെൻ പ്രോക്ടർ, വനേസ കോൾ, എൽവിസ് – കാതറിൻ മാർട്ടിൻ, കാരെൻ മർഫി, ബെവർലി ഡൺ

മികച്ച സൗണ്ട് സ്കോ‍ർ- ടോപ്പ് ഗൺ: മാവെറിക്ക്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ, എൽവിസ്, ദി ബാറ്റ്മാൻ

ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മോളി കണ്ണമാലി അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടൻ ബാലയെ കണ്ട് ചികിത്സയ്ക്കും വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുമായി സഹായമഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മോളിക്ക് സഹായമായി ബാല ഒരു ചെക്ക് നൽകിയ വിവരം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾ അഭിനയിക്കുയാണെന്ന് പറഞ്ഞ് ചില ചാനലുകൾ കാര്യങ്ങൾ വളച്ചൊടിച്ചു തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പറയുകയാണ് മോളിയും കുടുംബവും.

തന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാണം എന്നു പറയാൻ വേണ്ടിയാണ് താൻ ബാലയുടെ വീട്ടിൽ അന്ന് പോയതെന്ന് മോളി പറയുന്നു. ചേച്ചിക്ക് മരുന്നിനും ചിലവിനുമായിട്ട് ഒരു പതിനായിരം രൂപ തരാമെന്നു പറഞ്ഞു ഒരു ചെക്ക് ബാല തനിക്ക് തന്നിരുന്നു. ചെക്ക് തന്നപ്പോൾ തന്റെ വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട് സഹായിക്കണം എന്നായിരുന്നു താൻ ബാലയോടെ പറഞ്ഞത്. എന്നാൽ പത്തുലക്ഷത്തിന്റെ ചെക്കാണ് ബല തനിക്ക് തന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചതെന്ന് മോളി പറയുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ആണെന്ന് പറഞ്ഞു ഫോൺ വിളിക്കുകയും ജപ്തി എന്തായി എത്ര കാശുണ്ട് അടയ്ക്കാൻ ഹോസ്പിറ്റൽ കാശ് കൊണ്ട് പോയി അടച്ചൂടെ എന്നക്കെ പറയുകയു പിന്നെ ഓരോ കാര്യാങ്ങൾ ചോദിക്കുകയും ചെയ്തു. പിനീടായിരുന്നു അവർ അത് റെക്കോർഡ് ചെയ്യുകയാണെന്നുള്ള കാര്യം അറിഞ്ഞതെന്ന് മോളിയുടെ മകൻ പറയുന്നു. നമ്മളെ ആരും സഹായിച്ചില്ലെങ്കിലും ഉപദ്രവികാത്തിരുന്നാൽ മതി. അത്രയ്ക്കും തങ്ങളെ നാണം കെടുത്തുകയാണ് ചെയ്തത്. ജപ്തി ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ അടയ്ക്കണം.ഒരിക്കൽ മമ്മൂക്ക തനിക്ക് ഓപറേഷനുള്ള തുക നൽകാമെന്ന് പറഞ്ഞു. എന്നാൽ അതും ഇതുപോലെ പതിനഞ്ചു ലക്ഷം തന്നുവെന്ന് പറഞ്ഞു തെറ്റായി വാർത്തകൾ വന്നു. ഫേമസ് ആയിട്ടുള്ള ആൾക്കാരാണ് പറയുന്നത്. പക്ഷെ സത്യാവസ്ഥ എന്താണെന്ന് നമ്മൾക്ക് മാത്രമേ അറിയുകയുള്ളൂ.

അമ്മ അഭിനയിക്കുകയാണ് കരഞ്ഞുകോണ്ട് കാശുണ്ടാക്കുകയാണെന് ആളുകൾ പറയുന്നു. ഇനി ഒരാളോടും സഹായം ചോദിക്കില്ലെന്നും ചാനലുകാരെ വീട്ടിലേക്ക് കടത്തി വിടില്ലെന്നും ബാങ്കിന്റെ ഡീറ്റെയിൽസ് തരാം എന്നിട്ട് നിങ്ങൾ തന്നെ എന്താ സംഭവിച്ചതെന്ന് നേരിട്ട് മനസിലാക്കിക്കോ അല്ലാതെ ഇതുപോലെ കമന്റ്‌ ചെയ്യരുതെന്ന് മോളി കണ്ണമാലിയും മകനും പറയുന്നു.

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷയുകെ ഗ്ലോസ്റ്റർഷെയർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച്ച (26-02-2023) നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ വിമൽ ജോയി, സതീഷ് കുമാർ സഖ്യം വിജയിച്ചു . പ്രശാന്ത് പ്രഭാകരൻ, ജിനോ ജോജോ സഖ്യം രണ്ടാം സ്ഥാനവും ആരോൺ ടോം ജേക്കബ്, മുഹമ്മദ് ഷാബീർ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇതോടു കൂടി മാർച്ച് 25ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ ഉള്ള അവസരവും ഈ മൂന്നു ടീമുകൾക്കും ലഭിച്ചു. നാലാം സ്ഥാനം സെബിൻ ജോസ്, എൽദോസ് സണ്ണി സഖ്യം നേടി. അംബയറിങ്ങിലെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഗ്ലോസസ്റ്ററിലെ മത്സരം. അരുൺ കോശിയുടെ പിന്തുണയോടെ കൗമാര പ്രായക്കാരായ ഒരു സംഘം കുട്ടികളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ആഷ്‌ലി അരുൺ ( Umpiring co-ordinator), ശ്രേയ ശ്രീദ്ധർ, ദ്രുവിത വോംകിന, ദിലൻ ടിജു , മാത്യു ജോൺ , അലൻ അരുൺ , ആരോൺ വാൾഡ്സ് എന്നിവർ ചേർന്നാണ് കളി നിയന്ത്രിച്ചത്. ഇരുപത് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധ നേടി.

സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി വിജയികൾക്ക് സമ്മാനം നൽകി.മത്സരങ്ങൾ കാണുവാനും,പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

 

Copyright © . All rights reserved