Latest News

മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയതോടെ യുവാവ് കാണാതായ കേസില്‍ വഴിത്തിരിവ്. അര്‍ജന്റീനയിലാണ് 32കാരന്‍ ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.

അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയില്‍ നിന്നും മത്സത്തൊഴിലാളികള്‍ക്ക് കിട്ടിയ സ്രാവുകളില്‍ ഒന്നിനെ മുറിച്ച് നോക്കിയപ്പോഴാണ് അതിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.

 തുടര്‍ന്ന് ബാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയേല മില്ലട്രൂസും കുടുംബവും സ്ഥലത്തെത്തി പരിശോധിക്കുകയും ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തു. ഇയാളെ ഫെബ്രുവരി 18 മുതല്‍ കാണാതായതായി കുടുംബം പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശരീരാവശിഷ്ടത്തില്‍ കണ്ടെത്തിയ ടാറ്റൂ ബാരിയുടെതാണെന്ന് കുടുംബം അറിയിച്ചതോടെയാണ് മരിച്ചത് ബാരിയാണെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഡിഎന്‍എ പരിശോധന കൂടി നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീരത്ത് കൂടി സഞ്ചരിക്കുന്നതിനിടെ ബാരിയ തിരമാലയില്‍ പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ നേഴ്സ് പീഡിപ്പിച്ചു. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ്, നേഴ്സായ മലയാളി യുവാവ് പീഡിപ്പിച്ചത്. പ്രതി തൃശൂർ സ്വദേശി നിഷാം ബാബുവിനായി കോഴിക്കോട് കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വർഷം ഡിസംബര്‍ 30 നാണ് സംഭവം.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നേഴ്സായ ഇരുപത്തിനാലുകാരനായ നിഷാം ബാബുവാണ് പീഡിപ്പിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.

തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി നിഷാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.

ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ വരിച്ച കെണിയില്‍ വീണ് ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയത്.

രോഗിയില്‍ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്കില്‍ നിന്ന് ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ചോദിച്ചതാണ് ഇരുവര്‍ക്കും കുരുക്കായത്. ആഷിക്ക് ഉടന്‍തന്നെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പണം വിജിലന്‍സ് ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി നല്‍കുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ പിടിയിലായത്. ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോക് പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവര്‍ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ എത്തിയാണ് ആഷിക്ക് കൈക്കൂലി നല്‍കിയത്. അവിടെ നിന്നാണ് ഇവരെ പിടികൂടിയത്. മാര്‍ച്ച് മൂന്നിനാണ് പൂവ്വത്തൂര്‍ സ്വദേശി ആഷിക്കിന്റെ ഭാര്യ സഫീദയുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നത്.

ഗാസിയാബാദിൽ മതപരിവർത്തനത്തിന് ശ്രമിച്ച മലയാളി പാസ്റ്ററും ഭാര്യയും ഉത്തർപ്രദേശിൽ അറസ്റ്റിൽ. മലയാളികളായ പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദ് ഇന്ദിരാപുരത്തുള്ള ഇവരുടെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പാസ്റ്റർ സന്തോഷ് ജോണും, ഭാര്യ ജിജിയും ചേർന്ന് ഹാൾ വാടകയ്‌ക്കെടുത്ത് പ്രാർത്ഥന നടത്തുകയും വീടുകളിൽ കയറിയിറങ്ങി മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീടുവെയ്ക്കാനുള്ള ഭൂമിയും വാഗ്ദാനം ചെയ്താണ് മതപരിവർത്തനത്തിന് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

അതേസമയം ഉത്തർപ്രദേശിൽ 2021 മുതൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നിരുന്നു. നിയമവിരുദ്ധ മതപരിവർത്തന നിരോധോന നിയമ പ്രകാരമാണ് മലയാളി ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ജാതിയുടെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകർ ബനാല (28) ആണ് അറസ്റ്റിലായത്. ഒമേഗ ഹെൽത്ത് കെയർ ജീവനക്കാരിയായ ലീല പവിത്ര (24) ആണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷത്തോളമായി ലീല പവിത്രയും ദിനകർ ബാലയും പ്രണയത്തിലായിരുന്നു.

പ്രണയിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. എന്നാൽ ലീല പവിത്രയുടെ ബന്ധുക്കൾ ദിനകർ ബാല താഴ്ന്ന ജാതിയിൽപെട്ടതാണെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെയാണ് ലീല പവിത്ര ദിനകാറുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയത്. വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്യാൻ പറ്റില്ലെന്നും താഴ്ന്ന ജാതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞാണ് ലീല പവിത്ര ദിനകർ ബാലയെ ഒഴിവാക്കാൻ ശ്രമിച്ചത്.

ലീല പവിത്ര ജാതിയുടെ പേരിൽ പരിഹസിച്ചതായും ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. അതേസമയം ലീല സാന്ദ്രയ്ക്ക് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള യുവാവിന്റെ വിവാഹാലോചന വന്നതാണ് ദിനകർ ബാലയെ തഴയാനുള്ള കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. അഭിനേത്രിയായും റേഡിയോ അവതാരകയായും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ഞനന്തന്റെ കട, പുണ്യാളൻ അഗർഭതീസ്, പൊറിഞ്ചുമറിയം ജോസ്‌, ഫയർമാൻ, പത്തേമാരി, തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ദുബായിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ മീഡിയ കമ്പനിക്ക് കീഴിൽ റെഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് താരം അഭിനയ രംഗത്തെത്തുന്നത്. പാപ്പൻ, പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് നൈല അഭിനയിച്ച ഏറ്റവും പുതിയ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നിരവധി വിമര്ശനങ്ങൾക്കും ഇടയായിട്ടുണ്ട് താരം.

ഇപ്പോഴിതാ നൈല ഉഷ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ മരിക്കുന്ന സമയത്ത് തന്റെ ബാങ്ക് ബാലൻസ് പൂജ്യമായിരിക്കണം. ഒരു രൂപ പോലും വേറെ ആരും അവർക്ക് ഇഷ്ടമുള്ളപോലെ സ്പെൻഡ്‌ ചെയ്യാൻ ഇട്ടിട്ടു പോകാൻ പാടില്ല എന്നാണ് താരം പറയുന്നത്. ഒരിക്കലും താൻ തന്റെ മക്കളെ സപ്പോർട്ട് ചെയ്യില്ല. അവർക്ക് വേണ്ടത് അവർ അധ്വാനിച്ചുണ്ടാക്കട്ടെ. എന്നാൽ ഒരുപാട് പേർ താരത്തിന്റ വാക്കുകളെ വിമർശിച്ചിരിക്കുകയാണ്.

മക്കൾക്ക് വേണ്ടി എന്തെങ്കിലും ആയകാലത് ഉണ്ടാക്കി വെക്കണം അല്ലെങ്കിൽ മക്കളെ ഉണ്ടാക്കരുത്. നിന്റെ വീട്ടുകാർ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ നീയിപ്പോ വീട്ടുവേല ചെയ്‌തോ ഏതെങ്കിലും ഗാർമെൻസിൽ പോയി ജോലിചെയ്‌തോ ജീവിതം തള്ളിനീക്കിയേനെ. ബാങ്ക് ബാലൻസ് ഒക്കെ എടുത്ത് സ്ഥലവും ഫ്ലാറ്റൊക്കെ മക്കൾക്ക് വേണ്ടി വാങ്ങി വച്ചിട്ടായിരിക്കും അവർ മരിക്കുന്നത്. ഇതൊക്കെ കണ്ട് നിങ്ങൾ ആരും മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കാതിരിക്കാരുത്. എന്നിങ്ങനെയാണ് കമന്റ്കൾ.

അവതരികയായി പിന്നീട് സിനിമയിലെത്തിയ താരമാണ് അനുമോൾ. ഇവൻ മേഘ രൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അകം,പ്രേമസൂത്രം,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,ഞാൻ,ചായില്യം,അമീബ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ വെടിവഴിപാട് എന്ന ചിത്രത്തിലൂടെയാണ് അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

അനുമോളുടെ പുതിയ വെബ് സീരിസിന്റെ വിശേഷങ്ങൾ പറയുന്നതിനൊപ്പം യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. അയാലി എന്ന വെബ് സീരിസിൽ കാണിച്ചിരിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് അനുമോൾ പറയുന്നു. പ്രായപൂർത്തിയായ ശേഷം സ്കൂളിൽ പോകാൻ പറ്റാത്ത പെൺകുട്ടിയുടെ ജീവിതമാണ് വെബ്‌സീരിസിൽ കാണിക്കുന്നത്.

ആദ്യമായി ആർത്തവമുണ്ടായപ്പോൾ തനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ് കരുതിയത്. എന്താണ് ആർത്തവമെന്ന് അമ്മ തനിക്ക് പറഞ്ഞ് തന്നിട്ടില്ലായിരുന്നു. എന്നാൽ ഈ വെബ്‌സീരിസ്‌ ഭാവിയിൽ അമ്മമാർക്ക് ഒരു റഫറൻസ് ആയിരിക്കുമെന്ന് അനുമോൾ പറയുന്നു. തന്നോട് അമ്മ ആർത്തവത്തെ കുറിച്ച് പറയാത്തത് മടികൊണ്ടായിരിക്കുമെന്നും അനുമോൾ പറയുന്നു. ആർത്തവത്തെ കുറിച്ച് സ്‌കൂളിൽ നിന്ന് കുട്ടികൾക്കിടയിൽ നിന്നാണ് താൻ കേട്ടിട്ടുള്ളത് പക്ഷെ അത് അന്ന് മനസിലായിരുന്നില്ലെന്നും അനുമോൾ പറയുന്നു.

മൂന്നാറിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജു (28) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിൽ പോയി തിരിച്ച് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൻസ്റ്റൻ ന്റെ ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. സുഹൃത്തിന്റെ പന്തീരാങ്കാവിലെ ഫളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് നിന്നും താന്‍ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് നടന്‍ ധർമ്മജൻ. സുഹൃത്തിനെ കാണാനെത്തി അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ആയിരുന്നു സ്‌ഫോടനം.

‘ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’- ധർമ്മജൻ പറഞ്ഞു.

നാടിനെ നടുക്കിയ വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണ ശാലയിലെ പൊട്ടിത്തെറിയില്‍ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ഒരാളുടെ മരണത്തിനും മൂന്നു കുട്ടികളടക്കം ഏഴു പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തില്‍ സമീപത്തുള്ള 50 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ഡേവിഡിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും നടന്നു. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർ സ്ഫോടനങ്ങളായിരുന്നു രക്ഷാപ്രവർത്തനം വൈകാന്‍ ഇടയാക്കിയത്.

RECENT POSTS
Copyright © . All rights reserved