മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാൾ മാസ്സും അതിന് ഒപ്പം ക്ലാസ് ചിത്രങ്ങളും എടുത്ത സംവിധായകൻ രഞ്ജിത്ത് മനസ്സ് തുറന്നിരിക്കുകയാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ കൂടി.
തിരക്കഥാകൃത്തുക്കൾ സൂപ്പർതാരങ്ങളുടെ വീട്ടിൽ പോയി കുത്തിയിരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു എന്ന് രഞ്ജിത്. അക്ഷരോത്സവത്തിൽ ‘ തിരക്കഥയുടെ ഗ്രീൻ റൂം ‘ എന്ന വിഷയത്തിൽ ആണ് രഞ്ജിത് മനസ് തുറന്നത്. താരങ്ങളെ ആശ്രയിച്ചു സിനിമ എടുക്കുന്ന കാലം ഉണ്ടായിരുന്നു.
എന്നാൽ കാലമൊക്കെ അവസാനിച്ചു. പുതിയ കുട്ടികൾ സംഘമായി അധ്വാനിച്ചു ആണ് ഇപ്പോൾ സിനിമ എടുക്കുന്നത്. അതിനു അനുയോജ്യമായ പുതിയ അഭിനേതാക്കളെ കണ്ടെത്താൻ അടക്കം പുതിയ കുട്ടികൾക്ക് കഴിയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ അവസാന ഫയൽ ഒന്നും അല്ല. തിരക്കഥയിൽ എപ്പോൾ വേണം എങ്കിലും മാറ്റം വരാമെന്നും രഞ്ജിത്.
ഇതിനു ഇടയിൽ ആണ് രഞ്ജിത് സൂപ്പർ താരങ്ങൾ കുറിച്ച് മനസ്സ് തുറന്നത്. മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് ‘പ്രാഞ്ചിയേട്ടൻ’. പക്ഷെ ആ സിനിമ എടുക്കുന്നതിൽ തന്നെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്.
ആളുകളെ പറ്റിക്കുന്ന കുറെയേറെ മാടമ്പി സിനിമകൾ താൻ എടുത്തിട്ടുണ്ട് എന്നും സർക്കസ് കണ്ടാൽ ആരും അതിലെ സാഹസിക രംഗങ്ങൾ അനുകരിക്കാറില്ല. സിനിമയും അനുകരിക്കേണ്ടതില്ല. നരസിംഹം പോലെയുള്ള സിനിമകൾ ചെയ്‌തൂടെ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് തൃപ്തി വരണ്ടേ എന്നും രഞ്ജിത് ചോദിക്കുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു അവസാനമായി പറഞ്ഞ ആഗ്രഹം എനിക്കൊരു പാട്ട് പാടണമെന്നായിരുന്നുവെന്ന് തിഹാര്‍ ജയിലിലെ മുന്‍ ജയിലറായ സുനില്‍ ഗുപ്ത. അപ്‌നേ ലിയേ ജിയോ തോ ക്യാ ജിയേ…..എന്ന പാട്ടായിരുന്നു അഫ്‌സല്‍ ഗുരു അവസാനമായി പാടിയത്. ഈ അനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും സുനില്‍ ഗുപ്ത പറഞ്ഞു. ‘മാതൃഭൂമി’ അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫസല്‍ ഗുരുവിനെ ധൃതിപിടിച്ച് തൂക്കിലേറ്റിയത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമായിരുന്നു എന്ന് സുനില്‍ ഗുപ്ത പറഞ്ഞു. ഞാന്‍ തീവ്രവാദിയല്ല എന്നയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ബന്ധുക്കളെ അവസാനമായി ഒരുനോക്കുകാണാനുള്ള അവസരം പോലും നമ്മുടെ അധികാരികള്‍ അദ്ദേഹത്തിന് നല്‍കിയില്ല. അഫ്‌സല്‍ ഗുരു എന്റെ നല്ല സുഹൃത്തായിരുന്നു. താനൊരു തീവ്രവാദിയല്ല, പക്ഷെ ഈ അധികാര വ്യവസ്ഥക്കെതിരെ സമരം ചെയ്യുമെന്ന് അഫ്‌സല്‍ ഗുരു പറയുമായിരുന്നു-സുനില്‍ ഗുപ്ത വെളിപ്പെടുത്തി.
കേരളത്തിലെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് മെര്‍ഷീന നീനു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലാണ് മെര്‍ഷീനയെ ഏവരുടെയും പ്രിയങ്കരിയാക്കിയത്. തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്ന് മെര്‍ഷീന തുറന്നു പറയുന്നു. എന്നാല്‍ അഭിനയത്തെക്കുറിച്ച് ചേച്ചി അധികമൊന്നും പറയാറില്ലെന്നും എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും മെര്‍ഷീന വ്യക്തമാക്കി.
എന്നാല്‍ തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം.
ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്‍ക്കുമ്പോള്‍ ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും മെര്‍ഷീന നീനു പറഞ്ഞു.
മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താരത്തിന്റെ ചേച്ചി കൂടിയായ രസ്‌ന. പാരിജാതം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രസ്‌ന ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ല. സീരിയല്‍ സംവിധായകന്‍ ബൈജു ദേവരാജുമായി ലിവിംഗ് ടുഗെദറില്‍ കഴിയുന്ന രസ്‌നയ്ക്ക് ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.
വൈറസുകള്‍ക്ക് ജീവന്‍ അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. ഒരു വൈറസും ബാക്ടീരിയയും ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം വൈറസുകള്‍ മനുഷ്യന് മാത്രം വരുന്നതെന്നും വടക്കാഞ്ചേരി ചോദിക്കുന്നു.
പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.
മകന്റെ കാമുകിയെ താലി ചാര്‍ത്തുകയും പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്ത് സ്ഥിതിചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ് മകന്റെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. മകന്‍ മുകേഷ് കണ്ണന്റെ കാമുകിയെയാണ് നിത്യാനന്ദം ചൂഷണം ചെയ്തത്.
20കാരിയായ മുകേഷിന്റെ കാമുകിയെ രണ്ട് ദിവസം തടവിലാക്കി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. പലവട്ടം യുവതിയുമായുള്ള മുകേഷിന്റെ ബന്ധം നിത്യാനന്ദം വിലക്കിയിരുന്നു. യുവതിയും മുകേഷും ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ്. ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിയും ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന പേരില്‍ നിത്യാനന്ദം യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
വീട്ടിലെത്തിയ ഉടന്‍ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തുകയും യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് ആരും അറിയാതെ രണ്ട് ദിവസം യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡനം തുടര്‍ന്നു. പിന്നീട് സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് യുവതിയെ നിത്യാനന്ദം മാറ്റി. ഇതിനിടെ സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.
ആസാമില്‍ നദിക്കു തീപിടിച്ചു. ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണു തീ പടര്‍ന്നതെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസമായി നദി കത്തുകയാണ്. ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിംഗ് നദിയിലാണു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അപ്പര്‍ ആസാം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്ന് എണ്ണ ശേഖരിച്ചു പ്രധാന കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പൈപ്പ് ലൈനിലാണു ചോര്‍ച്ചയുണ്ടായതെന്നും അസംസ്കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്നും ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 140 സാമ്പികളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനില്‍നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടര്‍ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജുഗോപിനാഥ്.
കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന വളർന്നു വരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം പകരാനും വിവിധ മേഖലകളിൽ പ്രാപ്തരാക്കുവാനും വേണ്ടി UK യിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് .
ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച പ്രോഗ്രാം ആണ് STEPS (പടവുകൾ ).
കുട്ടികളുടെ വിദ്യാഭാസവും കലാപരവും കായികവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുക , കുട്ടികൾക്ക് ആത്മവിശ്വാസവും പഠനത്തോട് പോസിറ്റീവ് ആയ മനോഭാവം ഉണ്ടാക്കുക , ഉന്നത വിദ്യാഭാസ മേഖലയിലും തൊഴിൽ മേഖലയിലും മാറിവരുന്ന ട്രെൻഡുകളെയും അവസരങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക കുട്ടികൾക്ക് ടീം വർക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
![]()
മത്സാരാധിഷ്ഠിതമായ സമൂഹത്തിൽ കമ്മ്യൂണിക്കേഷൻ സ്‌കിൽസിനു വളരെ പ്രാധാന്യം ഉണ്ട് . കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്‌കിൽസ് മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ STEPS പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കുട്ടികളുടെ മാനസികമായ ആരോഗ്യത്തിനും STEPS പ്രോഗ്രാം വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് . കുട്ടികളുടെ മനഃശാസ്ത്ര മേഖലയിലും വ്യക്തിത്വ വികസന മേഖലയിലും വ്യക്തുമുദ്ര പതിപ്പിച്ച പ്രമുഖർ ആണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്.
സമീക്ഷ STEPS പ്രോഗ്രാമിന്റെ ഉദ്‌ഘാടനവും ആദ്യ അവതരണവും ഫെബ്രുവരി 16 ഞായറാഴ്ച 1 മണിക്ക് മാഞ്ചെസ്റ്റിറിൽ അരങ്ങേറുകയാണ്.
പരിപാടിയുടെ ഭാഗമായി വിജ്ഞാനപ്രദമായ വൈവിധ്യമാർന്ന സെഷനുകൾ ആണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
പ്രോഗ്രാമിലെ മുഖ്യപ്രഭാഷകർ ആയി പങ്കെടുക്കുന്നത് ഇംഗ്ലണ്ട് ഹോക്കി ടീമിന്റെ മനഃശാസ്ത്രവിദഗ്ധൻ ആയിരുന്ന Paul Connolly യും കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തിൽ വിദഗ്ദ്ധയും ഷെഫീൽഡ് Children’s Hospitalഇൽ കോൺസൾട്ടന്റുമായ സീന പ്രവീണും ആണ് . ഇവർ സദസ്സിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സംശയങ്ങൾക്ക് മറുപടി നൽകും .
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുമായി ഇടപഴകാനും അവസരം ഒരുക്കുന്ന Meet the Stars എന്ന ഒരു സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട് .
ജിജു സൈമൺ ,സീമ സൈമൺ , ആഷിക് തുടങ്ങിയവർ ആണ് ഈ പ്രോഗ്രാമിന് നേത്രത്വം നൽകുന്നത്.
ടീം ബിൽഡിംഗ് പേഴ്സണാലിറ്റി ഡെവലെപ്മെന്റ് എന്നിവ അടിസ്ഥാനമാക്കി ചില ഗെയിം സെഷനുകളും ഉണ്ടാവുന്നതാണ് .
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് ജിജു സൈമൺ , കെ.ഡി.ഷാജി മോൻ , ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേത്രത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.
സിസ്റ്റർ കാർമേൽ ഭവനം
ആഡംബരങ്ങൾ അധികപ്പെടുത്താത്ത രീതിയിലുള്ള ഒരു കൊച്ചു കല്യാണപന്തൽ.
കുരുത്തോല തോരണങ്ങളോടൊപ്പം വർണ്ണ കടലാസുകളിലെ അലങ്കാരങ്ങൾ മാത്രം. വൃത്തിയുള്ള ഷാമിയാന തുണികളിൽ അകവും പുറവും മറച്ചും മറക്കാതെയുമാണ്.
ചെറിയ ചെറിയ അലങ്കാരവിളക്കുകൾ യഥാവിധി ഒരുക്കിയിരിക്കുന്നു. ഒത്ത നടുവിൽ മനോഹരമായ കതിർ മണ്ഡപം. അധികം വലിപ്പമില്ലാത്ത പറയിൽ നെൽമണികളും കതിർ കുലയുമാണ്.
പൂജാ സാമഗ്രികളും സുഗന്ധവസ്തുക്കളും യഥാക്രമം നിരത്തിയിരിക്കുന്നു.
ഇൗ കൊച്ചു പന്തലിൽ ഒരു പാവപ്പെട്ട ഹൈന്ദവ യുവതിയുടെ പുടമുറി നടത്താനിരിക്കുന്നു.
ഇൗ ചെറിയ പൂപ്പന്തിന്റെ പുറകിലായി ആധുനീകരീതിയിൽ പുതുതായി നിർമ്മിച്ച മനോഹരമായ ഒരു കൊച്ചു ഭവനം. പത്ത് സെന്റ് ഭൂമിയുടെ വിസ്തീർണ്ണത്തിൽ ഒരു ചുറ്റുമതിലുമുണ്ട്. അത് കന്യാസ്ത്രീ കാർമേലിന്റെ സ്മരണക്കായി സഹോദരൻ കോശി നിർമ്മിച്ചതാണ്. അതിന്റെ പേരാണ് സിസ്റ്റർ കാർമേൽ ഭവനം.
ലണ്ടനിലെ സ്ത്രീകളുടെ കെയരർ ഹോം ഇന്നറിയപ്പെടുന്നത് സിസ്റ്റർ കാർമേൽ ലേഡീസ് കെയർ ഹോം എന്നാണ്. മെക്സിക്കോയടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും ആ പുണ്യവതിയുടെ നാമം ഇതുപൊലെ സ്മരിക്കപ്പെടുന്നു. ആ നാമത്തിൽ രോഗികൾക്ക് സൗഖ്യവും ലഭിച്ചതായി വത്തിക്കാൻ അടയാളപ്പെടുത്തികഴിഞ്ഞു.
അവിടെയെത്തിയ തങ്കപ്പനും ജോഷ്വവായും, സലാമത്തും, സുധീർഖാനും പരസ്പരം പങ്ക് വെച്ചത് ഇത് മാത്രമായിരുന്നില്ല. സിസ്റ്ററെ കൊലപ്പെടുത്തിയ ബോംബയിലെ മൂന്ന് അധോലോക ഭീകരരും മെക്സിക്കോയിലെ ആഗോളതലത്തിൽ സ്ത്രീകളെ വിറ്റ് കാശാക്കുന്ന വലിയൊരു ബിസ്സിനസുകാരനും ഇന്ന് തടങ്കൽ പാളയങ്ങളിൽ ജീവപര്യന്തം ശിക്ഷവാങ്ങി കഴിയുന്ന കാര്യമാണ്. ബോംബെയിലെ ഭീകരസംഘത്തെ ഏർപ്പെടുത്തിയത് ഇൗ ബിസ്സിനസ്സുകാരനായിരുന്നു. അതിന് സഹായമായത് സിസ്റ്ററുടെ ശിഷ്യ ജെസീക്കയുടെ പല വെളിപ്പെടുത്തലുകളായിരുന്നു.
“”ഇന്ത്യക്കൊപ്പം ബ്രിട്ടൻ, അമേരിക്കയിലെ
കുറ്റന്വേഷണ ഏജൻസികൾ ഇതിൽ ഇടപെട്ടതുകൊണ്ടാണ്
ഇവന്മാരെ കണ്ടെത്താൻ കഴിഞ്ഞത് ” സുധീർഖാൻ അഭിപ്രായപ്പെട്ടു
“”ഇവനെപ്പോലുള്ള കൊടുംഭീകരർക്ക് ജീവപര്യന്തമല്ല
കൊടുക്കേണ്ടത്. ഗൾഫിലേതുപൊലെ തലയറുത്ത് കൊല്ലണം.”
“”കോശിസാറും ഇതിനായി പലവെട്ടം ബോംബയിലെ കൊടതിയിൽ
പോയി പെങ്ങൾക്കായി വാദിച്ചില്ലെ?
കൊലക്കയർ കിട്ടാത്തതിൽ ഇപ്പോഴും
അദ്ദേഹത്തിന് വേദനയുണ്ട്” സലാമത്ത് പറഞ്ഞു.
“”തൂക്കി കൊന്നല്ലേലും ആ കാട്ടാളന്മാരെ
ജയിലിലാക്കിയത് വലിയകാര്യം. തങ്കപ്പൻ സന്തോഷത്തോടെ പറഞ്ഞു.
സിസ്റ്റർ കാർമേൽ ഭവനത്തിന്റെ മുൻവാതിലിൽ ഇളം നീലനിറത്തിൽ ഒരു കസവ്നാട ഘടിപ്പിച്ചു വെച്ചിരുന്നു.ഏലീമയാമ്മ കൊടുത്ത കത്രികകൊണ്ട് കോശി നാടമുറിച്ച് ഗൃഹാരംഭം കുറിച്ചു. അവിടെയുള്ളവർ ആഹ്ലാദഭരിതരായി കൈയ്യടിച്ചു.
രണ്ട് മംഗളകർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കാൻ അയൽപക്കത്തുള്ള ഏതാനംപേർ മാത്രം.
ഒരു തുടർകഥയുടെ ചുരുളുകൾ ഇൗ രണ്ട് മംഗളകർമ്മങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്.
ഇൗ പ്രദേശത്ത് ഒരു കൊച്ചുകുടുംബം. ഗൃഹനാഥൻ മികച്ച മരപ്പണിക്കാരൻ. ഭാര്യയും യുവതിയായ മകളുമുള്ള ഒരു സന്തുഷ്ട കുടുംബം.
ധനസമ്പാദനം എെച്ഛിക വിഷയമായെടുത്തു പഠിക്കാതിരുന്നതിനാൽ പാവം മരപ്പണിക്കാരന് പാസ്മാർക്ക് പോലും കിട്ടിയില്ല. നിഷ്കളങ്കനായ ആ മനുഷ്യന് ഭാര്യയും മകളുമടങ്ങുന്ന സ്വന്തംകുടുംബം തന്നെയായിരുന്നു പർവ്വതശ്രേണി.
കടുത്ത ഒരു ഹൃദയാഘാതം ഇൗ മികച്ച മരപ്പണിക്കാരനെ മരണം കൊണ്ടുപോയി.
ജീവിത വിലങ്ങുകൾ എന്തെന്നുപോലുമറിയാത്ത ആ അമ്മയും മകളും പ്രത്യേക ചുറ്റുപാടിൽ വിറങ്ങലിച്ചു നിന്നു.
അഗ്നിയിലെരിയുന്ന മോഹങ്ങൾ തണുപ്പിച്ച് ആ അമ്മയും മകളും ഉപജീവനമാർഗ്ഗമായി കൂലിപ്പണിക്ക് ജാക്കിയുടെ അച്ഛനൊപ്പം കെട്ടിടനിർമ്മാണ ജോലിയിൽ പങ്കാളികളായി.
ആരോടും വിദ്വേഷവും പകയും വെറുപ്പുമില്ലാത്ത ഇൗ രണ്ട് മനുഷ്യജീവികളോട് ആ പ്രദേഷത്തുള്ളവർക്ക് അലിവും അനുതാപവും അടുപ്പവുമുണ്ടായി.
ഒറ്റപ്പെട്ടവരുടെ നിലവിളികൾ കേൾക്കാൻ ആളുകളുണ്ടായി. വർത്തമാനകാലത്തോട് കലഹിക്കാനറിയാത്ത ആ പാവങ്ങൾക്ക് താങ്ങും തണലുമേകാൻ നന്മമനസ്സിന്റെ ഉടമകളെത്തി.
വിവാഹപ്രായം കഴിഞ്ഞ മകൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി. കുടാതെ ആഭരണങ്ങളും, വസ്ത്രങ്ങളുമായി വിവാഹചിലവുകൾ മുഴുവനായും ദാനമായി നൽകാൻ അവിടുത്തെ പാവങ്ങളുടെ കണ്ണിലുണ്ണിയും ക്യാൻവാസിൽ ഒതുങ്ങാത്ത ഹൃദയവിശാലതയുള്ള സ്ഥലത്തേ പ്രശസ്തനായ അഭിഭാഷകൻ കൊട്ടാരം കോശി.
കുരവകളോടെ, താളമേളങ്ങളോടെ നല്ലവരുടെ അനുഗ്രഹാശിസ്സുകളോടെ ഒരു പൂജാരിയുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നു.
മംഗളകർമ്മത്തിന് സാക്ഷ്യം വഹിക്കാൻ കൊട്ടാരം കോശി മുന്നിൽ തന്നെയുണ്ടായിരുന്നു. കൂടെ ഏലീയാമ്മയും ആദ്യ വർഷ നിയമ വിദ്യാർത്ഥിനിയുമായ ഷാരോണും.
ഒരു തളിർവെറ്റിലയിൽ നൂറ്റിയൊന്ന് രൂപയുമായി നവദമ്പതികൾ കൊശിയുടെ കാൽക്കൽ പ്രണമിച്ചു. ഒരു കനത്ത കവർ മറുദക്ഷിണയായി കോശിയും നല്കി.
അവിടം കരഘോഷത്തിന്റെ മംഗള മന്ത്രധ്വനികൾ ഉയർന്നു. നവവധുവരൻന്മാരെ പുതിയ സിസ്റ്റർ കാർമേലിന്റെ ഭവനത്തിലേയ്ക്ക് പ്രവേശിപ്പിച്ചിട്ട് കോശിയും കുടുംബവും പുറപ്പെട്ടു.
രണ്ട് മംഗളകർമ്മങ്ങൾ കഴിഞ്ഞെത്തിയ കോശിയുടെ കാർ സ്വന്തം ഇടവക പള്ളിയുടെ സെമിത്തേരി വളപ്പിൽ കടന്നു.
അവിടെ രണ്ട് കല്ലറകൾ അലങ്കരിച്ചുവെച്ചിരിക്കുന്നു. അത് കൊട്ടാരം തറവാട്ടിലെ ശാമുവേലിന്റേയും സിസ്റ്റർ കാർമേലിന്റേതുമാണ്. അതിന് ചുറ്റും പൂക്കൾ പ്രാകാശിച്ചു നില്ക്കുന്നു.
അപ്പനും മകളും അടുത്തടുത്തായി ഉറങ്ങുന്നു. ഒരേയളവിൽ, ഒരേ മാതൃകയിൽ, ഒരേ കുരിശടയാളത്തിൽ, ഒരേ ഡിസൈനിൽ പണിത കല്ലറകൾ.
രണ്ട് കല്ലറകൾക്കും മുന്നിൽ കോശിയും ഭാര്യയും മകളും കൈയ്യിൽ കരുതിയിരുന്ന മെഴുകുതിരികൾ കത്തിച്ചുവെച്ച കണ്ണടച്ച് പ്രാർത്ഥിച്ചു. പ്രിയപ്പെട്ടവർ ശവകല്ലറക്കുള്ളിലുറങ്ങുന്നു. ആ സമയം കോശിയുടെ ഹൃദയം പിടഞ്ഞ് മിഴികൾ ഇൗറനണിഞ്ഞു. ഏലീയാമ്മയുടേയും ഷാരോണിന്റേയും കൺപോളകളിൽ നിന്നും കണ്ണുനീർതുള്ളികൾ എരിയുന്ന മെഴുകുതിരിപോലെയൊഴുകി വന്നു. തിളങ്ങിനിന്ന സൂര്യൻ കണ്ണീരിന്റെ സ്പർശനമേറ്റതുപോലെ മങ്ങി മങ്ങി വന്നു. ശോകാർദ്രരായി അവർ മടങ്ങാൻ തുടങ്ങി.
പള്ളിമേടയുടെ മച്ചിലിരുന്നു കുറുകിയിരുന്ന ഒരു പ്രാവ് പിതാവിന്റെ കല്ലറകുരിശിൽ വന്നിരുന്നിട്ട് പെട്ടന്നത് പറന്നുയർന്ന് സിസ്റ്റർ കാർമേലിന്റെ കല്ലറകുരിശിൽ അമർന്നിരുന്നു.
തൂവെള്ളനിറത്തിലുള്ള മനോഹരമായ ആ പ്രാവ് സ്വന്തം സഹോദരിക്ക് തുല്യമായ ഒരു മാടപ്രാവിനെപോലെ തോന്നി.
ആകാശത്ത് പ്രകമ്പനം കൊള്ളിക്കുന്ന മിന്നൽപിണരുകളും മാരിവില്ലിന്റെ വർണ്ണങ്ങളും തെളിഞ്ഞു.
ഇന്ന് സിസ്റ്റർ കാർമേലിന്റെ ഒന്നാം ചരമവാർഷികം.
(അവസാനിച്ചു)
കാരൂർസോമൻ
കാസർകോട്ടെ രൂപശ്രീ ടീച്ചറുടെ കൊലപാതകം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട് മുക്തമായിട്ടില്ല. സഹപ്രവർത്തകനും സുഹൃത്തുമായ വെങ്കിട്ടരമണ നടത്തിയ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഞെട്ടിക്കുന്നതാണ്. വെങ്കിട്ടരമണയാണ് അമ്മയുടെ തിരോധാനത്തിനു പിന്നിലെന്ന് രൂപശ്രീ ടീച്ചറുടെ മകനടക്കം സംശയം പ്രകടിപ്പിച്ചപ്പോഴും ഇപ്പോൾ തന്നെ സ്റ്റേഷനിൽ ഹാജരാകാം എന്നു പറഞ്ഞ വെങ്കിട്ടരമണ എത്താതിരുന്നപ്പോഴുമൊന്നും പൊലീസ് അയാളെ സംശയിച്ചില്ല.
ജനുവരി 16നാണ് സംഭവം നടന്നത്. ഹൈസ്കൂൾ അധ്യാപിക ആയിരുന്ന രൂപശ്രീ ഹാഫ് ഡേ ലീവ് എടുത്താണ് സ്വന്തം സ്കൂട്ടറിൽ സ്കൂളിൽ നിന്നിറങ്ങിയത്. പെട്രോള്‍ പമ്പിന് സമീപം സ്കൂട്ടർ നിർത്തിയതിനു ശേഷം വെങ്കിട്ടരമണയുടെ കാറിലായിരുന്നു യാത്ര. വെങ്കിട്ടരമണയുടെ സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. തന്നെ കുരുതി കൊടുക്കാനായിരുന്നു ആ യാത്രയെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല.
ആദ്യശ്രമം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താനായിരുന്നു. പക്ഷേ രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ഡ്രമ്മില്‍ മുക്കി മരണം ഉറപ്പാക്കി. വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അപ്പോഴേക്കും ഹൊസങ്കടിയില്‍ നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ചു. ശേഷം, അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി. വീട്ടിലെത്തി പിന്നീട് പൂജക്കെന്ന് പറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി. ഇതേസമയം രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. അഞ്ചുമണികഴിഞ്ഞിട്ടും വീട്ടില്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സഹഅധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയെടുത്തു എന്ന മറുപടിയിലും ബന്ധുക്കള്‍ക്ക് സംശയം തോന്നി.
രൂപശ്രീ ടീച്ചറുടെ സ്കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ടീച്ചറുടെ മകന്‍ വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു . വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് ഇയാളെ വിളിപ്പിച്ചു. ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ട രമണ എത്താതിരുന്നിട്ടും പൊലീസുകാര്‍ക്ക് സംശയം തോന്നിയില്ല.
ഇതേസമയം, മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു. പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി. പൊലീസ് സ്റ്റേഷനില്‍ നിന്നും നാട്ടുകാരില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതീകളുടെ ശ്രമം.
അങ്ങനെ പ്രതികള്‍ കാറില്‍ രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി നേത്രാവതി പുഴയുടെ തീരത്തെത്തി. കാറിന്‍റെ ഡിക്കിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്ന് പ്രതികള്‍ക്ക് മനസിലായി. പിന്നീട് കാറുമായി വീണ്ടും ദേശീയപാതയിലെത്തി. സമയം പത്തുമണി കഴിഞ്ഞു. വെങ്കിട്ടരമണ കാര്‍ പിന്നീട് നേരെ വിട്ടത് മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.
കാറില്‍ രക്തപ്പാടുകളോ മറ്റ് തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയതോടെ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. പക്ഷേ പൊലീസിന് മാത്രം വെങ്കിട്ടരമണയെ സംശയം തോന്നിയതേ ഇല്ല. പിന്നീട് സ്റ്റേഷനിലെത്തിച്ച് വെട്ടിങ്കരമണയെ ചോദ്യം ചെയ്തു. എല്ലാചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു. പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്ന് മാത്രം ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു. പൊലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി അത് രൂപശ്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൂര്‍ണനഗ്നയായിരുന്നു മൃതദേഹം. അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹത്തിന് മുടി ഉണ്ടായിരുന്നില്ല.
രൂപശ്രീ ടീച്ചറുടെ സഹപ്രവവര്‍ത്തകനാണ് കൊലപാതകിയായ വെങ്കിട്ട രമണ. വര്‍ഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്. രൂപശ്രീ ടീച്ചര്‍ തന്‍റെ സുഹൃത് വലയത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്. സ്കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്ക് സഹിച്ചില്ല. അങ്ങനെ അയാള്‍ ആ തീരുമാനമെടുത്തു.
കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ട രമണയുടെ ജീവിതം. പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ട രമണ സ്കൂളിലെ ഡ്രോയിങ് അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍. ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി.
ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വെങ്കിട്ട രമണ വിശ്വസിച്ചിരുന്നു. രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്ക് നടുവിലാണ് ഇയാൾ. പലമരണങ്ങളും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരുംകൊലയുടെ കൂടുതൽ കാരണങ്ങള്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.