Latest News

തൃ​ശൂ​ർ: സിം​ഗ​പ്പൂ​രി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചി​യ്യാ​രം സു​ഭാ​ഷ് ന​ഗ​റി​ൽ ചാ​ല​ക്ക​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (27) ആ​ണു മ​രി​ച്ച​ത്. സിം​ഗ​പ്പൂ​രി​ൽ ഭാ​ര്യ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന സ്റ്റെ​ബി​ൻ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പു​തി​യ ഫ്ളാ​റ്റി​ലേ​ക്കു താ​മ​സം മാ​റി​യി​രു​ന്നു. ഒ​ഴി​ഞ്ഞ ഫ്ളാ​റ്റ് വൃ​ത്തി​യാ​ക്കാ​ൻ രാ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. കാ​ൽ തെ​ന്നി​വീ​ണ​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്ളാ​റ്റി​നു താ​ഴെ മൃ​ത​ദേ​ഹം ക​ണ്ട​ത്.   സിം​ഗ​പ്പൂ​​രി​ലെ ഇ​ഷാ​നി​ൽ മൈ​ക്രോ​ണ്‍ സേ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ജി​നി​യ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പാ​ണു സ്റ്റെ​ബി​ൻ വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ അ​ന​റ്റ് ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

കൊറോണ വൈറസ് പടരുന്ന്പിടിക്കുന്നതിനാല്‍ ഇറാനില്‍ റൂമുകളില്‍ കുടുങ്ങി മലയാളികളടക്കമുള്ള മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളായ 17 മലയാളികളാണ് ഇറാനിലെ തീരനഗരമായ അസ്ല്‍യൂവില്‍ കുടങ്ങിക്കിടക്കുന്നത്. പൊഴിയൂര്‍, വിഴിഞ്ഞം, മര്യനാട്, അഞ്ച് തെങ്ങ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

തമിഴ്നാട്ടില്‍ നിന്നുളളവര്‍ അടക്കം എണ്ണൂറോളം പേരാണ് കൊറോണയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായി നാട്ടിലേക്ക് തിരിച്ചെത്താനാകാതെ വിഷമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ശേഖരിച്ച് വെച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ തീരാറായെന്നും ഇവര്‍ പറയുന്നു.

ചൈനയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ 85,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 593 കൊറോണ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരണപ്പെട്ട 9 പേര്‍ അടക്കം മരണ സംഖ്യ 43 പേര്‍. മരണപ്പെട്ടവരില്‍ പാര്‍ലമെന്റ് അംഗം അടക്കം ഉള്‍പ്പെടുന്നു

ഡൽഹിയിൽ ഏഴ് മെട്രോ സ്റ്റേഷനുകള്‍ ഡിഎംആർസി അടച്ചിട്ടത് ഊഹപ്രചാരണങ്ങൾക്ക് കാരണമായി. ഡൽഹിയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുന്നതായുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിച്ചത്. സ്റ്റേഷനുകൾ അടയ്ക്കുന്ന വിവരം ട്വിറ്ററിലൂടെ ഡിഎംആർസി സ്ഥിരീകരിക്കുകയുണ്ടായി. നാങ്ഗ്ലോയി, സുരാജ്മൽ സ്റ്റേഡിയം, ബദാർപൂർ, തുഗ്ലകാബാദ്, ഉത്തംനഗർ വെസ്റ്റ്, നവാദ എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഏറ്റവും പുതിയ ട്വീറ്റ് പറയുന്നത് സ്റ്റേഷനുകൾ തുറന്നുവെന്നാണ്.

രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ട്വിറ്ററിൽ നിറയുന്നതിനിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമ്മീഷണർ രംഗത്തെത്തി. ‘ഊഹാപോഹങ്ങളാണ് വലിയ ശത്രു’ എന്നദ്ദേഹം കുറിച്ചു. ഖയാല, രഘൂബീർ നഗർ പ്രദേശത്ത് പ്രശ്നമുണ്ടെന്ന് ഊഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതിൽ സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ തിങ്കളാഴ്ചയായതിനാൽ ഡിഎംആർസി അതീവ ജാഗ്രത പുലർത്തുന്നതാകാം ഊഹപ്രചാരണങ്ങൾക്കു പിന്നാലെ സ്റ്റേഷനുകൾ അടച്ചിടാൻ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

രജൗരി ഗാർഡൻസ് മാൾ അടച്ചിട്ടതായി വിവരമുണ്ട്. രജൗരിയിലും സുഭാഷ് നഗറിലും തിലക് നഗറിലും മാർക്കറ്റുകൾ അടച്ചു. ഇതെല്ലാം മുന്‍കരുതൽ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

പല സ്ഥലങ്ങളിലും ഊഹങ്ങൾ മൂലം ആക്രമണങ്ങളുണ്ടായതായും വിവരമുണ്ട്. ആക്രമണം വരുമെന്ന ഭീതിയിൽ ചിലർ സംഘടിച്ച് ആക്രമണം സംഘടിപ്പിക്കുന്നതായാണ് വിവരം.

ജൂവലറിയില്‍ മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തൊമ്പതാം തീയതി രാത്രിയിലാണ് മോഷണം നടന്നത്. 14 പവന്റെ സ്വർണവും 2,87,000 രൂപയുമാണ് ഇവർ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പുല്ലു കുളങ്ങര കിഴക്കേ നടയിലെ ബീനാ ജൂവലേഴ്സിൽ മോഷണം നടത്തിയ തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് ശരത്(34), ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38)എന്നിവരൊണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൂളത്തെരുവിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

കടയിലെ സിസി ടിവിയിൽ ഒരു പ്രതിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ നടന്ന ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്തു വന്നവരാകാം പ്രതികളെന്ന് അദ്യം തന്നെ സംശയമുണ്ടായിരുന്നു. ഈ വഴിക്കും അന്വേഷണം നടന്നു. പ്രതികൾ ചൂളത്തെരുവിൽ വീട് വാടകക്കെടുത്താണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മോഷണ സ്വർണ്ണം ഇവരിൽ നിന്ന് കണ്ടെത്തി. കൂടാതെ ഇവർ ഭിത്തി തുരക്കാനുപയോഗിച്ച കമ്പി പാരയും ജൂവലറിയുടെ സമീപത്തെ തോട്ടിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച പണംകൊണ്ട് ഇവർ ഗൃഹോപകരണങ്ങളും മറ്റും വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.

 

ക്രെെസ്‌റ്റ്‌ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ഏഴ് റൺസ് ലീഡ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ ആയ 242 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്‌സ് 235 ൽ അവസാനിച്ചു. ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ചു. ആദ്യ ഇന്നിങ്‌സുപോലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച നേരിടുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 89 റൺസിന് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി. ഇന്ത്യയുടെ ലീഡ് ഇതോടെ 96 റൺസായി. ഹനുമാൻ വിഹാരി (ഒന്ന്), ഉമേഷ് യാദവ് (ഒന്ന്) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.

ഇന്ത്യയ്‌ക്ക് രണ്ടാം ഇന്നിങ്‌സിലും തിരിച്ചടിയായത് നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനമാണ്. വെറും 14 റൺസെടുത്താണ് കോഹ്‌ലി പുറത്തായത്. ഗ്രാൻഡ്‌ഹോമിന്റെ പന്തിൽ എൽബിഡബ്ല്യൂവിൽ കുടുങ്ങുകയായിരുന്നു കോഹ്‌ലി. ആദ്യ ഇന്നിങ്‌സിൽ വെറും മൂന്ന് റൺസാണ് കോഹ്‌ലിയുടെ സംഭാവന. ആദ്യ ടെസ്റ്റിലും മോശം പ്രകടനമാണ് കോഹ്‌ലിയുടെ ഭാഗത്തുനിന്ന് ലഭിച്ചത്.

നാല് വിക്കറ്റുകൾ നേടിയ മൊഹമ്മദ് ഷമി, മൂന്ന് വിക്കറ്റുകൾ നേടിയ ജസ്‌പ്രീത് ബുംറ എന്നിവരുടെ ബോളിങ് മികവാണ് കിവീസിന്റെ ആദ്യ ഇന്നിങ്‌സ് 235 ൽ അവസാനിപ്പിച്ചത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സിൽ പൃഥ്വി ഷാ (14), മായങ്ക് അഗർവാൾ (മൂന്ന്), അജിങ്ക്യ രഹാനെ (ഒൻപത്), ചേതേശ്വർ പൂജാര (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്‌ക്ക് നഷ്‌ടമായിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സിൽ ന്യൂസിലൻഡിനുവേണ്ടി ടോം ലാദം (52), ജേമിസൺ (49) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ആദ്യ ടെസ്റ്റിൽ വിജയിച്ച ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്. നേരത്തെ ടി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പരയും ന്യൂസിലൻഡും സ്വന്തമാക്കിയിരുന്നു.

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ നിശിത വിമർശനമേറ്റുവാങ്ങിയ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന റാലിയിൽ കൊലവിളി മുദ്രാവാക്യം. വിഐപി പ്രദേശങ്ങളിൽ നടത്തിയ സമാധാന റാലിയിലാണ് രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ഉയർന്നത്.

സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ കപിൽ മിശ്ര നടത്തിയ കൊലവിളി പ്രസംഗമാണു വടക്കു കിഴക്കൻ ഡൽഹിയിൽ 42 പേരുടെ ജീവനെടുത്ത കലാപത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. കപിൽ മിശ്രയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടക്കുന്ന ‘സമാധാന മാർച്ചി’ൽ ആയിരത്തി ഇരുന്നൂറോളം പേരാണു പങ്കെടുക്കുന്നത്. ഡൽഹി പീസ് ഫോറം എന്ന എൻ‌ജി‌ഒയാണ് റാലിയുടെ സംഘാടകർ. ജന്തർ മന്തറിൽനിന്ന് കൊണാട്ട് പ്ലേസിലേക്കും ജൻപഥി ലേക്കുമാണ് മാർച്ച് നടത്തിയത്. റാലിക്ക് പൊലീസിന്റെ അനുമതിയില്ല. ആരെയും വെറുതെ വിടരുത്, ജിഹാദികളെ തുടച്ചുമാറ്റുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്.

ഡൽഹി കലാപത്തിൽ ഭജൻപുര, ശിവ വിഹാർ, കരാവൽ നഗർ, ന്യൂ മുസ്തഫാബാദ് പ്രദേശങ്ങളിൽ പരുക്കേറ്റതായി അവകാശപ്പെടുന്ന ആളുകളാണ് മിശ്രയ്‌ക്കൊപ്പം റാലിയിൽ പങ്കെടുത്തത്. കലാപത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ, ഇന്റലിജൻസ് ബ്യൂറോ സ്റ്റാഫർ അങ്കിത് ശർമ, വിനോദ് കശ്യപ് എന്നിവരുടെ ഫോട്ടോകളുമായി ഒരു മിനി ട്രക്ക് റാലിക്കൊപ്പമുണ്ടായിരുന്നു.

“മോദിയെ പിന്തുണച്ച് രാജ്യസ്നേഹികൾ രംഗത്തുണ്ട്. അങ്കിത് ശർമയുടെ ത്യാഗം രാജ്യം ഓർക്കും,” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് റാലി മുന്നേറിയത്. കപിൽ മിശ്ര പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തില്ല. എന്നാൽ, റാലി ജിഹാദികളുടെ അക്രമത്തിനെതിരെയും അക്രമത്തിൽ നഷ്ടം നേരിട്ടവർക്ക് അനുകൂലമായുമാണെന്ന് കപിൽ മിശ്ര സൺഡേ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ജന്തർ മന്തറിൽ നിന്ന് രാവിലെ പതിനൊന്ന ടെയാണ് റാലി ആരംഭിച്ചത്. ത്രിവർണ പതാകകളും അംബേദ്കറിന്റെ ഫോട്ടോകളും സമാധാന മാർച്ച് എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്. അങ്കിത് ശർമയുടെ മരണത്തിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കൊണാട്ട് പ്ലേസിലേക്കും ജൻപത്തിലേക്കും മാർച്ച് നടത്താൻ അവർക്ക് അനുമതിയില്ലെന്ന് ഡിസിപി (ന്യൂഡൽഹി) ഐഷ് സിങ്കാൽ പറഞ്ഞു, “സമാധാനപരമായ മാർച്ചായതിനാൽ ആരെയും തടഞ്ഞില്ല. മാർച്ചിൽ ഉന്നയിച്ച ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യങ്ങൾക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, അതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, ” ഡിസിപി പറഞ്ഞു.

കൊറോണ കേസുകള്‍ വലിയ തോതില്‍ വന്നിട്ടുള്ള മലേഷ്യയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ മലയാളി എറണാകുളത്തെ ആശുപത്രിയില്‍ മരിച്ചു. ന്യുമോണിയയും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുമാണ് മരണകാരണം. അതേസമയം ഈ രോഗിക്ക് കൊറോണ നെഗറ്റീവ് ആണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മരച്ചയാള്‍ പ്രമേഹരോഗിയുമായിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.

അതേസമയം ചൈനയില്‍ കൊറോണ മൂലമുള്ള മരണം 2870 ആയി. 79,824 കേസുകളാണ് ഇതുവരെ ചൈനയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൊറോണ ഒരുതരം സൂനോട്ടിക്ക് വൈറസ് ആണ് എന്ന് പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസുകള്‍, ബാക്ടീരിയകള്‍, പാരസൈറ്റുകള്‍ എന്നിവ വഴി പടരുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദികവൃത്തിയില്‍നിന്ന് പുറത്താക്കിയതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. എന്നന്നേക്കുമായി പുറത്താക്കിയ സഭയുടെ ഉത്തരവ് മാനന്തവാടി രൂപതാകാര്യാലയം വഴി റോബിന്‍ വടക്കുംചേരി കൈപ്പറ്റിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഉത്തരവ് ഒപ്പിട്ട് സ്വീകരിച്ചതിന്റെ ഔദ്യോഗിക രോഖ റോമിലേക്ക് അയക്കുകയും ചെയ്തു.

പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് കൊട്ടിയൂര്‍ പളളി വികാരിയായിരുന്ന ഫാദര്‍ റോബിനെതിരെ 2017 ഫെബ്രുവരി 26 നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിനെ വൈദിക പദവിയില്‍നിന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു.

വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മകള്‍ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റില്‍. പോണ്‍ നടിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച മികായേല ആണ് അറസ്റ്റിലായത്. പോണ്‍ കരിയറാക്കാനുള്ള തീരുമാനം മികായേല നേരത്തെ അറിയിച്ചിരുന്നു. പ്രതിശ്രുതവരനായ ഡാര്‍ട്‌സ് പ്ലെയര്‍, 50കാരന്‍ ചക്ക് പാങ്കോയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു മികായേല. സ്പില്‍ബര്‍ഗിന്റെ ദത്തുപുത്രിയാണ് മികായേല. അതേസമയം മികായേലയ്ക്ക് 12 മണിക്കൂറിനകം ജാമ്യം കിട്ടിയേക്കും.

രണ്ടാഴ്ച മുമ്പാണ് പോണ്‍ നടിയാകാനുള്ള തീരുമാനം മികായേല പ്രഖ്യാപിച്ചത്. സോളോ പോണ്‍ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും സ്ട്രിപ്പര്‍ ആകാന്‍ താല്‍പര്യപ്പെടുകയും ചെയ്തിരുന്നു. മകള്‍ പോണ്‍ താരമാകുന്നതില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും ഭാര്യ കേറ്റ് കാപ്പ്‌ഷോയും അസ്വസ്ഥതയും ആശങ്കയും പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ല എന്നാണ് മികായേല പറയുന്നത്.

ഒരു തമിഴ് സിനിമയുടെ പ്രൊമോഷന് വേണ്ടി നടക്കുന്ന ഇന്റര്‍വ്യൂ ആയിരുന്നു അത് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച ശേഷം അവതാരക ഇങ്ങനെ പറഞ്ഞു നസ്രിയ അല്ലെങ്കില്‍ നിവിന്‍ ഇവര്‍ക്ക് ആര്‍കെങ്കിലും ഒരാള്‍ക്ക്‌ ഫോണില്‍ വിളിച്ചു ഒരു പാട്ട് പാടുക അവരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ വേണ്ടിയായിരുന്നു അത്. ദുല്‍ഖര്‍ സല്‍മാന്‍ തിരഞ്ഞെടുത്തത് നസ്രിയയെ ആയിരുന്നു. നസ്രിയ ഫോണ്‍ എടുത്ത ഉടനെ ദുല്‍ഖര്‍ പാട്ട് തുടങ്ങി ഒരു പൊട്ടിച്ചിരിയോടെ നസ്രിയ പറഞ്ഞു എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണത്.

വളരെ രസകരമായിട്ടായിരുന്നു ഈ ഇന്റര്‍വ്യൂ അവതരിപ്പിച്ചിരിക്കുന്നത് വളരെ നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുന്ന ദുല്‍ഖര്‍ ഇപ്പോള്‍ അഭിനിയിച്ചു കഴിഞ്ഞത് കുറുപ്പ് എന്ന സിനിമയാണ് കഴിഞ്ഞ ദിവസം അതിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞതായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെകുറിച്ച് പറയുന്നതാണ് കുറുപ്പ് എന്ന സിനിമ ഇതിന്‍റെ ഫസ്റ്റ് ലുക്ക് വന്ന സമയം മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത് ഇതിലെ ലുക്കും പ്രേക്ഷകരെ വളരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. സിനിമ എത്രയും പെട്ടന്ന് തിയേറ്ററില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് സാധാരണയായി ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് കേരളത്തിലും പുറത്തും വലിയ സ്വീകരണം ലഭിക്കാറുണ്ട് ചിത്രത്തിന്‍റെ റിലീസിന്‍റെ ആദ്യ ദിവസം തിയേറ്ററില്‍ ഫാന്‍സിന് ഉത്സവമാണ്.

വര്‍ഷത്തില്‍ വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് നടന്‍ എടുക്കാറുള്ളത് നല്ലതെന്ന് തോന്നിയ ചിത്രങ്ങള്‍ മാത്രം സെലക്ട്‌ ചെയ്യുന്നത് കൊണ്ടായിരിക്കാം ദുല്‍ഖര്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും മലയാളികള്‍ സ്വീകരിച്ചിരുന്നു. മെഗാ താരം മമ്മുട്ടിയുടെ മകന്‍ എന്ന ലേബലില്‍ അല്ല സിനിമയില്‍ വന്നത് എങ്കിലും ഒരൊറ്റ സിനിമ കൊണ്ട് വെള്ളിത്തിരയിലും മറ്റു അനേകം ഭാഷകളിലും ദുല്‍ഖറിന് തിളങ്ങാനായി. തമിഴ സിനിമയില്‍ ഒരുപാട് ആരാധകര്‍ ഇദ്ദേഹത്തിനുണ്ട് ഈ വര്‍ഷം തമിഴിലും ചില ചിത്രങ്ങള്‍ ചെയ്യുന്നതായി താരം വ്യക്തമാക്കി എന്നിരുന്നാലും ഒരു മലയാള സിനിമയ്ക്ക് വേണ്ടിയായിരിക്കും ആരാധകര്‍ കൂടുതലും കാത്തിരിക്കുന്നത്. ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ നസ്രിയക്ക്‌ ഫോണില്‍ വിളിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവങ്ങള്‍ കാണാം.

RECENT POSTS
Copyright © . All rights reserved