രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ ചത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
മദ്യം ചേർത്ത ഭക്ഷണം നല്‍കിയതാണു കാക്കകൾ ചാകാൻ കാരണമായത്. 150 ചത്ത കാക്കകളെയും ഇവരിൽനിന്നു പിടികൂടി. കോഴിയിറച്ചിയും കാക്കയിറച്ചിയും കലർത്തിയായിരുന്നു വിറ്റിരുന്നത്.
ചൈനീസ് സ്ത്രീയിൽ ശക്തമായ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയത് 7000 യാത്രക്കാരാണ്. ഇതിനെതുടർന്ന് വിനോദസഞ്ചാരക്കപ്പൽ ഇറ്റലിയിലെ തുറമുഖത്തു തടഞ്ഞിട്ടു.യാത്രക്കാരും ജീവനക്കാരും അടക്കം 7000 പേർക്കു കപ്പലിൽ നിന്നിറങ്ങാൻ അധികൃതർ അനുമതി നിഷേധിച്ചു.
പരിശോധനാഫലം വന്നതിനു ശേഷമേ കപ്പലിലെ യാത്രക്കാർക്ക് ഇറങ്ങാനുള്ള അനുമതി നൽകുന്നതു സംബന്ധിച്ചു തീരുമാനമുണ്ടാകൂ.തുടർന്ന് സ്ത്രീയെ ഭർത്താവിനൊപ്പം കപ്പലിൽ തന്നെ ഏകാന്തവാസത്തിലാക്കി. ഹോങ് കോങ്ങിൽ നിന്നു മിലാനിലെത്തിയ ദമ്പതികൾ 25നാണു കപ്പലിൽ കയറിയത്.


ന്യൂഡൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്‌പ്. പ്രതിഷേധക്കാർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരിയായ ഒരാൾ വിദ്യാർഥികൾക്കുനേരെ വെടിവയ്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്‌ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 15 ന് ജാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന സിഎഎയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. പൊലീസ് സർവകലാശാലയ്ക്കു അകത്തു കടന്ന് വിദ്യാർഥികളെ അതിക്രൂരമായി മർദിച്ചിരുന്നു.
വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയാല്‍ കണ്ടെത്തി. ഫാത്തിമ നസീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിഎച്ച്എസ്സി വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ നസീല. വയനാട് മുട്ടില്‍ ഡബ്ല്യുഒവിഎച്ച്‌സിസി വിദ്യാര്‍ത്ഥിനിയാണ്.
സ്‌കൂള്‍ ബാത്ത്‌റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ജില്ലാ കലക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.
കൊറോണ എന്ന മാരകരോഗം ലോകം മുഴുവന്‍ ഭീതി പടര്‍ത്തുകയാണ്. ചൈനയില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്ത് രോഗബാധയുള്ളവര്‍ മനഃപൂര്‍വ്വം മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രണ്ടുപേര്‍ മാസ്‌ക് ധരിച്ച് ആശുപത്രി റിസപ്ഷനിലേക്ക് വരുന്നത് കാണാം. പിന്നീട് മാസ്‌ക് മാറ്റി ഇവര്‍ മറ്റുള്ളവരിലേക്ക് തുപ്പുന്നു. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ രോഗം പടര്‍ത്തുന്നത്.
വിശ്വസിക്കാനാകാത്ത വീഡിയോകളാണ് പുറത്തുവരുന്നത്. വുഹാനില്‍ നിന്നും ഒരു അധ്യാപിക ട്വിറ്ററിലൂടെ പറയുന്നതിങ്ങനെ… ഞങ്ങള്‍ക്കെല്ലാം പുറത്ത് പോകാന്‍ അങ്ങേയറ്റം ഭയമാണ്. കഴിയാവുന്നിടത്തോളം പുറത്ത് പോകുന്നത് ഞാന്‍ ഒഴിവാക്കിയിരുന്നു. അങ്ങേയറ്റം ഭയപ്പെട്ടാണ് ഞാന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയത്.
കാല്‍പാദം മുതല്‍ തലവരെ ഗ്ലൗസും മറ്റ് പ്രതിരോധ സംവിധാനങ്ങളും കൊണ്ട് മൂടിയാണ് പുറത്തിറങ്ങിയത്. എന്നാല്‍, രോഗം ബാധിച്ചവര്‍ തങ്ങളുടെ മുഖംമൂടികള്‍ ഊരിയശേഷം ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പുന്ന വാര്‍ത്തയാണ് കേട്ടത്.
പുറത്തുനിന്ന് വാങ്ങുന്ന എല്ലാ സാധനങ്ങളും നല്ലവണ്ണം കഴുകിയാണ് ഉപയോഗിച്ചത്. കോഫീ സാഷെയും ചോക്ലേറ്റും വരെ കഴുകി എന്ന് ഭയത്തോടെ അധ്യാപിക പറയുന്നു.
മറ്റൊരു വീഡിയോയും കാണാം. ആശുപത്രിയിലെ കാഴ്ചയാണിത്. മൃതശരീരങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍. ഒന്നു കിടക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥ. കണ്ണിനെ വിശ്വസിപ്പിക്കാന്‍ കഴിയാത്ത കാഴ്ചയാണിത്.
Follow this Account for : latest update on #CoronaOutbreak
Another shocking footage that shows people deliberately spreading the deadly virus. This time in what looks like a hospital in China.#coronavirus #coronoavirus pic.twitter.com/ud6j7H3F29
— Coronavirus Live Updates (@Rntk____) January 29, 2020
Huge public hygiene crisis seems to have erupted in #Wuhan. This video clip was once posted on Weibo but now deleted. The lady in the clip says dead bodies were left at hospital aisles untreated whereas doctors are taking care of other patients alongside them. #WuhanPneumonia pic.twitter.com/8ARaEHDbXC
— Ezra Cheung (@ezracheungtoto) January 24, 2020
ചൈനയില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണ്. മന്ത്രി ശൈലജ ടീച്ചര്‍ മാധ്യമങ്ങളെ കാണുകയാണ്.
കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചുകൊടുത്തത്. അതില്‍ ഒന്നിലാണ് പൊസിറ്റീവ് ഫലം വന്നത്. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം മന്ത്രി തൃശൂരിലേക്ക് പോകും. അവിടെ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്.
എല്ലാവരും സഹകരണത്തോടെ മുന്നോട്ട് പോകണം. വാര്‍ത്തകളിലൂടെ ജനങ്ങളെ പേടിപ്പിക്കരുതെന്ന് ശൈലജ ടീച്ചര്‍ പറയുന്നു. ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ അത് മറച്ചുവയ്ക്കാതെ ചികിത്സ തേടണം. ഒരാള്‍ പോലും കൊറോണ ബാധിച്ച് കേരളത്തില്‍ മരിക്കരുതെന്നാണ് ആഗ്രഹം. അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും പ്രത്യേക പരിശോധന ഏര്‍പ്പെടുത്തും. അയച്ചുകൊടുത്ത സാമ്പിളില്‍ 10 എണ്ണവും നെഗറ്റീവാണ്. ബാക്കി ഫലം കൂടി വരേണ്ടതുണ്ട്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ കഴിയണം. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങും. പനിയും ചുമയും ഉള്ളവര്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് 806പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കലിന് നാളെ ബിഎസ്എന്‍എല്‍ സാക്ഷിയാകും.
78,559 ജീവനക്കാരാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ കമ്പനിയില്‍നിന്ന് പടിയിറങ്ങുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍.
കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ നടപ്പാവുന്നത്.
ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ പുറംജോലി കരാര്‍ കൊടുക്കാനാണ് തീരുമാനം.
ബ്രിട്ടന് വിട നല്‍കി യുറോപ്യന്‍ പാര്‍ലമെന്റ്. ബ്രക്‌സിറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം വിടവാങ്ങലിന് ആലപിക്കുന്ന സ്‌കോട്ടിഷ് ഗാന്ം പാടിയാണ് വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന് യുറോപ്യന്‍ പാര്‍ലമെന്റ് വിട നല്‍കിയത്. നാളെ ജനുവരി 31 ന് ഔദ്യോഗികമായി ബ്രി്ട്ടന്‍ യുറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും
ബ്രക്‌സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ പാര്‍ലമെന്റ് 49 നെതിരെ 621 വോട്ടുകള്‍ക്ക് അംഗീകാരം നല്‍കി.
ചര്‍ച്ചയില്‍ പങ്കെടുത്ത പല യുറോപ്യന്‍ യൂണിയന്‍ എംപിമാരും ബ്രീട്ടന്‍ വീണ്ടും യൂണിയന്റെ ഭാഗമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് യുറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തിയത്.
ബ്രിട്ടനെയും യുറോപ്യന്‍ യൂണിയനെയും യോജിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ് കൂടുതലെന്ന് കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പുവെക്കുന്നതിനിടെ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി പറഞ്ഞു. ബ്രക്‌സിറ്റ് വോട്ടെടുപ്പിനിടെ വെടിയേറ്റ് മരിച്ച ലേബര്‍ പാര്‍ട്ടി എം പി ജോ കോക്‌സിനെ അദ്ദേഹം അനുസ്മരിച്ചു.
‘ നിങ്ങള്‍ യുറോപ്യന്‍ യൂണിയന്‍ വിടുകയാണ്. എന്നാല്‍ എപ്പോഴും നിങ്ങള്‍ യുറോപിന്റെ ഭാഗമായിരിക്കും. ‘ അദ്ദേഹം കൂട്ടിചേര്‍ത്തു.
ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് യുറോപ്യന്‍ കമ്മീഷന്‍ ഊര്‍സുല വോണ്‍ ദെര്‍ ലെയെന്‍ പറഞ്ഞു. കാലവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും ഇനിയും സഹകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന കണ്‍സേര്‍വേറ്റീവ് എംപിമാര്‍ യുറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ സമീപനങ്ങളെ വിമര്‍ശിച്ചു. ഒരു രാജ്യത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എം പി ഡാനിയല്‍ ഹന്നാന്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു മോശം കുടികിടപ്പുകാരനെയാണ് നഷ്ടമായത്. നേടുന്നതോ നല്ല അയല്‍ക്കാരനെയും’ അദ്ദേഹം പറഞ്ഞു.
ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മാനദണ്ഡങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 11 മാസത്തെ സമയം ഉണ്ടാകും. മാര്‍ച്ച് മാസത്തോടെ ബ്രിട്ടനും യുറോപ്യന്‍ യൂണിയനും വ്യാപാര സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
2016 ലെ ഹിത പരിശോധനയിലാണ് 51.9 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു പോകണം എന്ന് തീരുമാനിച്ചത്. ഇതിന് ശേഷമുണ്ടായ ചര്‍ച്ചകള്‍ ബ്രിട്ടനില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ചിരുന്നു. 47 അംഗങ്ങളാണ ് ബ്രിട്ടന് യൂറോപ്യൻ യൂണിയനിലുള്ളത്. അവരുടെ അവസാന യോഗം കൂടിയായിരുന്നു ഇന്നലത്തേത്. ഇതോടെ യുറോപ്യൻ യൂണിയൻ ആസ്ഥാനത്തുള്ള ബ്രിട്ടൻ്റെ പതാക താഴ്ത്തും
ഇന്ത്യയും ന്യൂസിലന്‍ഡുമായി ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ നിശ്ചിത ഓവറിലെ അവസാന പന്തില്‍ കിവീസ് താരം റോസ് ടെയ്‌ലറെ ബോള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത് മുഹമ്മദ് ഷമിയായിരുന്നു. ആ ഷമിയെക്കൊണ്ടു സഞ്ജു സാംസണ്‍ മലയാളം പറയിപ്പിക്കുന്ന വീഡിയോ കൗതുകമുണര്‍ത്തുന്നു.
ഫെയ്‌സ്ബുക്കില്‍ സഞ്ജു പങ്കുവച്ച വിഡിയോയിലാണു ഷമിയുടെ പഞ്ച് ഡയലോഗ്. ടീം ഹോട്ടലില്‍ ടേബിള്‍ ടെന്നിസ് കളിച്ചശേഷം താരം പറയുന്നതിങ്ങനെ: ‘ഷമി ഹീറോയാടാ ഹീറോ…’
സഞ്ജു സാംസണാണ്, ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന മലയാളം സിനിമയിലെ ഫഹദ് ഫാസിലിന്റെ ‘ഷമ്മി’ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് അനുകരിച്ചുകൊണ്ടുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം വിഡിയോ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു.
10 പന്തില്‍ 17 റണ്‍സ് എടുത്തു നില്‍ക്കവേ ആയിരുന്നു ഷമിയുടെ 20-ാം ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്ലര്‍ പുറത്തായത്. ഇതോടെ ഇരു ടീമുകളും 179 റണ്‍സെടുത്തു മത്സരം ടൈ ആയി. പിന്നീടു നടന്ന സൂപ്പര്‍ ഓവറില്‍ 18 റണ്‍സായിരുന്നു ന്യൂസീലന്‍ഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് പന്തില്‍ 20 റണ്‍സുമായി വിജയവും പരമ്പരയും സ്വന്തമാക്കി. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകള്‍ സിക്‌സ് പറത്തി രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്കായി വിജയം പിടിച്ചെടുത്തത്.
മൂന്നാം ട്വന്റി20യിലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും പകരക്കാരനായി സഞ്ജു സാംസണ്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി. ഒരു തകര്‍പ്പന്‍ ക്യാച്ചും എടുത്തു.ഗ്രൗണ്ടിലിറങ്ങിയ സഞ്ജു, ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെയാണു ക്യാച്ചെടുത്തു പുറത്താക്കിയത്. ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ആദ്യത്തെ ട്വന്റി20 പരമ്പര വിജയമാണിത്.