Latest News

തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായിരുന്നു നാദിയ മൊയ്തുവും ലിസിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒപ്പം ഹിറ്റ് മേക്കര്‍ ജോഷിയും ചേര്‍ന്നപ്പോള്‍ പണ്ടത്തെ ഒരു ഓര്‍മ്മച്ചിത്രത്തോടൊപ്പം ഈ ഫ്രെയിം പങ്കുവച്ചിരിക്കുകയാണ് ലിസി.

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം പകര്‍ത്തുന്നതും.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പമാണ് പുത്തന്‍ ചിത്രം ലിസി പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിലും ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നില്‍ക്കുന്നത്. ശങ്കര്‍, മമ്മൂട്ടി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

“അന്നും ഇന്നും… ഓര്‍മ്മകള്‍… ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ വച്ച് കണ്ടുമുട്ടി. ഒരു പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സാര്‍ ഒരുക്കിയ ഒന്നിങ്ങ് വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ സെറ്റിലാകും ഞാനും നാദിയയും ജോഷി സാറും ഒരു ഫ്രെയിമില്‍ ഒന്നിച്ചിട്ടുണ്ടാവുക,..” ഫോട്ടോ പങ്കുവച്ചികൊണ്ട് ലിസി കുറിച്ചു.

മൊസൂള്‍: മൊസൂളില്‍ പിടിയിലായ ‘വലിയ’ ഐസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല. 250 കിലോ തൂക്കമുള്ള ഐഎസ് പണ്ഡിതന്‍ മുഫ്‌തി അബു അബ്‌ദുൾ ബാരിയാണ് ഇറാഖ് പൊലീസിനെ വെട്ടിലാക്കിയത്.

‘ജബ്ബ ദ ജിഹാദി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് മുഫ്‌തി അബു. ഇയാള്‍ക്ക് ഏകദേശം 560 പൗണ്ട് തൂക്കമുണ്ട്. അതായത് 250 കിലോ! ഇറാഖിലെ സ്വാറ്റ് സംഘമാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പൊലീസ് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തൂക്കം കൂടുതലായതിനാല്‍ സാധിച്ചില്ല. കാറില്‍ ഒതുങ്ങി ഇരിക്കാന്‍ ഇയാള്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നീട് ഇറാഖി സ്വാറ്റ് സംഘം ഫ്‌ളാറ്റ് ബെഡ് പിക്ക്അപ്പ് ട്രക്ക് കൊണ്ടുവരികയായിരുന്നു. ന്യൂയോര്‍ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമാണ് സ്വാറ്റ്.

ഐഎസിലെ പ്രമുഖ നേതാവും പ്രകോന പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്‌ത വ്യക്തിയാണ് മുഫ്‌തി അബു അബ്‌ദുൾ. ഐഎസുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ഇസ്‌ലാമിക പണ്ഡിതന്മാരെ വധിക്കുന്നതിന് മുഫ്‌തി ഫത്വകള്‍ പുറത്തിറക്കിയിരുന്നു. ഇസ്ലാമിക പണ്ഡിതൻമാരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം ഐഎസിനു വേണ്ടിയുള്ളതാണെന്നാണ് വിലയിരുത്തൽ.

ഐഎസുകാർക്കേറ്റ കനത്ത തിരിച്ചടിയെന്നാണ് മുഫ്‌തിയുടെ അറസ്റ്റിനെ തീവ്ര ഇസ്‌ലാമികതയ്‌ക്ക് എതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് വിശേഷിപ്പിച്ചത്. മുഫ്‌തിയുടെ ചിത്രവും മജീദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, മുഫ്‌തിയുടെ ശരീരത്തെ പരിഹസിക്കുന്നതിനായി ചിത്രം ഉപയോഗിക്കരുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രത്യേകം പറഞ്ഞിരുന്നു.

ഇടുക്കി: മേരികുളം ഇടപ്പൂക്കുളത്ത് മിനി ടൂറിസ്റ്റ് ബസ് പിക്കപ്പ് വാനിലിടിച്ച് മറിഞ്ഞ് 25 പേർക്ക് പരുക്ക്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. മേരികുളം ആനവിലാസം റോഡിൽ പുല്ലുമേടിനു സമീപം ഇടപ്പൂക്കുളത്തെ ആദ്യ വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നെത്തിയ സഞ്ചാരികളാണ് ടൂറിസ്റ്റ് വാനിലുണ്ടായിരുന്നത്.

വളവിൽ നിയന്ത്രണം വിട്ട വാൻ പിക്ക് അപ് ജീപ്പിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനും പിക്ക് അപ്പും കൊക്കയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ നാട്ടുകാരും വഴിയാത്രികരും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക

ബ്ലോഫൊണ്ടെയ്ൻ: അഞ്ച് ഓവറിൽ പത്ത് വിക്കറ്റ് വിജയവുമായി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 41 റൺസിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ ജപ്പാൻ നിരയിൽ ആർക്കും തന്നെ തിളങ്ങാനായില്ല. 22.5 ഓവറിൽ ഇന്ത്യ ജപ്പാനെ 41 റൺസിന് പുറത്താക്കി. ഏഴ് റൺസ് വീതമെടുത്ത ഷൂ നോഗുച്ചി, കെന്റോ ഡൊബെൽ എന്നിവരാണ് ജാപ്പനീസ് നിരയിലെ ടോപ്പ് സ്കോറർമാർ. അഞ്ച് ജപ്പാൻ താരങ്ങളെ അക്കൗണ്ട് പോലും തുറക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ പുറത്താക്കി.

എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്ന് മെയ്ഡിൻ ഉൾപ്പടെ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയാണ് ജപ്പാന്രെ തകർച്ചയിൽ നിർണായ പങ്കുവഹിച്ചത്. കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റും ആകാശ് സിങ് രണ്ടും വിദ്യാദർ പട്ടീൽ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ യശ്വസി ജയ്സ്വാൾ 29 റൺസും കുമാർ കുശഗ്ര 13 റൺസുമെടുത്തപ്പോൾ ഇന്ത്യയ്ക്ക് ജയം. നേരത്തെ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ജനുവരി 24ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

പൂച്ചക്കുഞ്ഞിന്റെ കണ്ണുകളില്‍നിന്ന് ഭയം മാറിയിട്ടില്ല. എന്നാലും സ്‌നേഹത്തോടെ ആളുകള്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും മെട്രോ മിക്കിയെന്ന പൂച്ചക്കുഞ്ഞ് കഴിക്കുന്നുണ്ട്.

മെട്രോയില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിന് എസ്.പി.സി.എ. (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) അധികൃതര്‍ നല്‍കിയ ഓമനപ്പേരാണ് ‘മെട്രോ മിക്കി’. ഇപ്പോള്‍ പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുകയാണ് പൂച്ചക്കുഞ്ഞ്.

മെട്രോ തൂണിനു മുകളില്‍നിന്ന് അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് വൈറലായതോടെ അതിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ആളുകളാണ് എത്തുന്നത്. മെട്രോ തൂണുകള്‍ക്കിടയില്‍നിന്ന് മിക്കിയെ രക്ഷിക്കുന്നത് കാണാന്‍ ഒട്ടനവധി ആളുകളായിരുന്നു മണിക്കൂറുകളോളും കാത്ത് നിന്നിരുന്നത്. സോഷ്യല്‍മീഡിയയില്‍ പൂച്ചക്കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മെട്രോ മിക്കിക്ക് ആരാധകരേയും ലഭിച്ചിരുന്നു.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നല്‍കും. തുടര്‍ന്ന് പൂച്ചക്കുഞ്ഞിനെ ദത്തു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ല. പൂച്ചക്കുഞ്ഞിന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണിത്. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്.പി.സി.എ. അധികൃതരുമായി ബന്ധപ്പെടാം.

ബോറിസ് ജോൺസന്റെ ബ്രക്സിറ്റ് ഉടമ്പടിക്ക് പാർലമെന്റിൽ ആദ്യത്തെ തിരിച്ചടി. ബ്രിട്ടീഷ് ഉപരിസഭയായ പ്രഭുസഭയിൽ ബില്ലിനെതിരെ കൊണ്ടുവന്ന മൂന്ന് ബില്ലുകളാണ് പാസ്സായത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശേഷം ഇതാദ്യമായാണ് ബോറിസ് ജോൺസന് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.

ബ്രക്സിറ്റിനു ശേഷവും യുകെയിൽ നിയമപരമായി താമസിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പ്രതിനിധികൾ‌ക്ക് ഔദ്യോഗിക രേഖകൾ നൽകണമെന്ന ഭേദഗതിയാണ് പാസ്സായവയിലൊന്ന്.ഉപരിസഭയിൽ ബോറിസ് ജോൺസന്റെ കക്ഷിക്ക് ഭൂരിപക്ഷമില്ല നിലവിൽ.

യൂറോപ്യൻ യൂണിയൻ അനുകൂലികളായ ലിബറൽ ഡെമോക്രാറ്റുകളാണ് ഭേദഗതി കൊണ്ടുവന്നത്. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം ഈ ഭേദഗതിയോടെ ലഭിക്കും. ഇവരുടെ രാജ്യത്തെ സാന്നിധ്യത്തെ ഉറപ്പാക്കുന്നതിന് ഡിജിറ്റൽ പ്രമാണങ്ങൾ നൽകാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഇതും തഴയപ്പെട്ടു. എല്ലാവർ‌ക്കും സാധാരണ രേഖകൾ കൂടി നൽകേണ്ടതായി വരും.

വിനോദയാത്രയ്ക്കുപോയ 8 മലയാളികള്‍ നേപ്പാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്.  കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തി. മരിച്ചത് ശ്വാസംമുട്ടിയാണെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്നും അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ എത്തിച്ചു. അതേസമയം, പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപെട്ടു. ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്.

മരിച്ചത് ഏറെയും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നേപ്പാളില്‍ മരിച്ചത് ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമുണ്ട്. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര.

നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി നോര്‍ക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി. മൃതദേഹങ്ങൾ നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയത്.എന്നാൽ നടൻ ബാലയുമായുള്ള വിവാഹവും വേർപിരിയലുമൊക്കെ താരത്തിന് ചെറിയ രീതിയിൽ വിമർശനങ്ങൾ നേടിക്കൊടുക്കുകയാണ്.

ഇപ്പോൾ നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍, അങ്ങിനെ തിരക്കിന്‍റെ ലോകത്താണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരം നടന്‍ ബാലയുമായി വിവാഹ മോചനത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്.

പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്കറുടെ വലിയ ഫാനാണ് താന്‍. , ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. മാത്രമല്ല വിവാഹമോചന സമയത്തു വന്ന ഫെയ്സ്ബുക്കിലെ ചില കമന്റുകള്‍ വായിച്ച്‌ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.

നേപ്പാളിലെ വിനോദ യാത്ര ഒരു കുടുംബത്തിലെ മുഴുവന്‍ ജീവനും എടുത്തു. നേപ്പാള്‍ ദമാനിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എട്ട് മലയാളികളാണ് മരിച്ചിരുന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.

കാഠ്മണ്ഡുവില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ഈ ഹോട്ടല്‍. തിരുവനന്തപുരം സ്വദേശികളായ പ്രവീണും കുടുംബവും കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രഞ്ജിത് കുമാറിന്റെ കുടുംബവുമാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39), വൈഷ്ണവ് രഞ്ജിത്്(2) ഇന്ദു രഞ്ജിത്, ശ്രീഭദ്ര(9), അഭിനവ്(9) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു.മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. മുറിയിലെ ഗ്യാസ് ഹീറ്റര്‍ തകരാറിലായിരുന്നുവെന്നാണ് വിവരം. 15 പേര്‍ ഇവരുടെ സംഘത്തിലുണ്ടായിരുന്നു.നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.

മലയാളി ആസ്വാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടാ കലാകാരനാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍. അദ്ദേഹം തീര്‍ത്ത സംഗീതം കേള്‍ക്കാത്ത ആരും തന്നെയുണ്ടാവില്ല മറ്റുള്ള കലാകാരന്മാരില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു ഇദ്ദേഹം മലയാളികള്‍ ഒരുപാട് സ്നേഹിച്ച കലാകാരന്‍ അദ്ദേഹത്തിനും കുടുംബത്തിനും മലയാളികള്‍ അവരുടെ നെഞ്ചില്‍ സ്ഥാനം കൊടുത്തിരുന്നു. ഒരുപാട് പുരസ്കാരങ്ങള്‍ വാങ്ങിയ അദ്ദേഹം വിട വാങ്ങിയത് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ജീവിച്ചു കൊതി തീരും മുന്നേ മകളും പോയി. അന്ന് മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദുഃഖം ഉണ്ടാക്കിയ ദിവസം ആയിരുന്നു.

ഇന്നും ഓര്‍ക്കുന്നു ഒരുപാട് വേദനയോടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇന്നും വല്ലാത്ത വേദനയാണ് വളരെ ചെറുപ്പത്തിലെ ജീവിതത്തില്‍ നിന്നും പോകുമെന്ന് ആരും കരുതിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ നടന്ന സംഭവത്തില്‍ മകളും അച്ഛനും യാത്രയായി. സംഭവം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളികളെ നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. അന്ന് അത് നടന്ന പ്രദേശത്ത് ഒരു മരമുണ്ട് അതില്‍ ആയിരുന്നു ആ വാഹനം ചെന്ന് ഇടിച്ചത് എന്നാല്‍ ഇന്ന് അതില്‍ നാട്ടുകാര്‍ നോക്കുമ്പോള്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ് എന്നാണു നാട്ടുകാര്‍ പറയുന്നത്.

ആ മരം കരയുകയാണ് മരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കണ്ണീരു ആണെന്നാണ്‌ അവിടത്തെ നാട്ടുകാര്‍ പറയുന്നത് ഒരു പ്രമുഖ ചാനലില്‍ കൂടി ഇത് സംപ്രേഷണം ചെയ്തു. ആ മരം ഇന്നും വേദനിക്കുകയാണ് എന്നാണു ആളുകളുടെ വിശ്വാസം. എന്തായാലും ഒരു മനുഷ്യായുസ്സ് മുഴുവന്‍ സങ്കടപ്പെടാന്‍ മാത്രം ഉള്ള സംഭവം തന്നെയാണു അദ്ദേഹത്തിന്‍റെ കുടുംബത്തിനു ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായ് അവിടെ ഇപ്പോള്‍ ഒരു സ്മാരകം പണിഞ്ഞിരിക്കുകയാണ്. ഒകടോബര്‍ രണ്ടിന് ആയിരുന്നു ആ സംഭവം അന്ന് പുലര്‍ച്ചെ രണ്ടിന് അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു ആരോടും ഒന്നും പറയാതെ.

അന്നത്തെ ആ സംഭവത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ആയിരുന്നു ആരും മറക്കാത്ത ആ സംഭവം. എന്തായാലും മലയാളികള്‍ മാത്രമല്ല ലോകത്തെ തന്നെ സംഗീത ആസ്വാദകര്‍ എന്നും ഓര്‍ക്കും അദ്ദേഹത്തേയും അദ്ദേഹത്തിന്‍റെ കഴിവുകളേയും.

RECENT POSTS
Copyright © . All rights reserved