Latest News

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മറ്റുചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞിരുന്നു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞിരുന്നു.

ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്.

വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. റോയി വധക്കേസിലാണ്​ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചത്​. താമരശ്ശേരി ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിലാണ്​ കുറ്റപത്രം സമർപ്പിച്ചത്​. 1800 പേജുള്ള കുറ്റപത്രമാണ്​ സമർപ്പിച്ചത്​

കേസിൽ നാല്​ പ്രതികളാണ്​ ഉള്ളത്​. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ്​ ഒന്നാം പ്രതി, എം.എസ്​ മാത്യു, പ്രജികുമാർ, മനോജ്​ എന്നിവരും കേസിലെ പ്രതികളാണ്​. കൊലപാതകം, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ്​ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്​. 266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട്​ വിസ്​തരിക്കും. 322 രേഖകളാണ്​ പൊലീസ്​ ഇതുമായി ബന്ധപ്പെട്ട്​ കോടതിയിൽ സമർപ്പിച്ചത്​. ​

കേസിൽ ഡി.എൻ.എ ടെസ്​റ്റി​​​​െൻറ ആവശ്യമില്ലെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. ​േജാളിക്ക്​ വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്​. വിചാരണക്ക്​ പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട്​ നിലപാട്​ അറിയിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

നി​സാ​ൻ മോ​ട്ടോ​ർ ക​ന്പ​നി​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ കാ​ർ​ലോ​സ് ഘോ​ൻ ജ​പ്പാ​നി​ൽ​നി​ന്ന് ഒ​ളി​ച്ചു​ക​ട​ന്നു. ത​ന്‍റെ കു​ടും​ബ​വേ​രു​ക​ളു​ള്ള ല​ബ​ന​നി​ലാ​ണു ഘോ​ൻ ഇ​പ്പോ​ൾ.നി​സാ​ൻ ക​ന്പ​നി​യെ ര​ണ്ടു ദ​ശ​ക​ത്തോ​ളം ന​യി​ച്ച് അ​തി​നെ മു​ൻ​നി​ര കാ​ർ ക​ന്പ​നി​യാ​ക്കി​യ ഘോ​ൻ സാ​ന്പ​ത്തി​ക തി​രി​മ​റി​യെത്തു​ട​ർ​ന്നാ​ണ് 2018 ന​വം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ത​വ​ണ ജാ​മ്യ​ത്തി​ൽ പു​റ​ത്തു​വ​ന്നെ​ങ്കി​ലും മറ്റൊ​രു കേ​സി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി. അ​തി​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ട് കു​റ​ച്ചു​നാ​ളേ ആ​യു​ള്ളൂ. ഒ​ന്ന​ര​ക്കോ​ടി ഡോ​ള​ർ ജാ​മ്യ​ത്തു​ക അ​ട​ച്ചാ​ണു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ബ്ര​സീ​ലി​ൽ ജ​നി​ച്ച ല​ബ​നീ​സ് വം​ശ​ജ​നാ​യ ഘോ​ൻ ഏ​റെ​ക്കാ​ലം ഫ്രാ​ൻ​സി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ്ര​സീ​ൽ, ല​ബ​ന​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ട് ഇ​യാ​ൾ​ക്കു​ണ്ട്. എ​ങ്ങ​നെ​യാ​ണു ഘോ​ൻ ജാ​പ്പ​നീ​സ് പോ​ലീ​സി​നെ​യും ക​സ്റ്റം​സി​നെ​യും വെ​ട്ടി​ച്ചു രാ​ജ്യം വി​ട്ട​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. തു​ർ​ക്കി​യി​ൽ​നി​ന്ന് ഒ​രു സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​ണു ല​ബ​ന​നി​ൽ എ​ത്തി​യ​ത്. 1990 ക​ളു​ടെ അ​വ​സാ​നം നി​സാ​ന്‍റെ സാ​ര​ഥ്യമേ​റ്റ ഘോ​ൻ ക​ന്പ​നി​യെ ലാ​ഭ​പാ​ത​യി​ലെ​ത്തി​ച്ച​തോ​ടെ ജ​പ്പാ​നി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ട്ടു. ഫ്ര​ഞ്ച് ക​ന്പ​നി റെ​നോ​യു​മാ​യി നി​സാ​ൻ സ​ഖ്യ​മു​ണ്ടാ​ക്കി. ഘോ​ൻ അ​റ​സ്റ്റി​ലാ​യ​തു നി​സാ​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി. വി​ല്പ​ന കു​റ​ഞ്ഞു, ലാ​ഭം ഇ​ടി​ഞ്ഞു.

ഘോ​നെ​തി​രാ​യ കേ​സു​ക​ൾ 15 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും കി​ട്ടാ​വു​ന്ന​താ​ണ്. കു​റ്റ​വാ​ളി​യെ​ന്ന മു​ൻ​വി​ധി​യോ​ടെ​യാ​ണു ജാ​പ്പ​നീ​സ് നീ​തി​ന്യാ​യ​ വ്യ​വ​സ്ഥ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​വി​ടെ​നി​ന്നു നീ​തി ല​ഭി​ക്കി​ല്ലെ​ന്നും ഘോ​ൻ ബെ​യ്റൂ​ട്ടി​ൽ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ടു​ത്ത​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന​റി​യി​ച്ച ഘോ​ൻ ത​ന്‍റെ ഒ​ളി​ച്ചോ​ട്ട​ത്തെ​പ്പ​റ്റി ഒ​ന്നും പ​റ​യാ​ൻ ത​യാ​റാ​യി​ല്ല.

ഡെ​ര്‍ബി​ഷ​യ​ര്‍: ഇം​ഗ്ല​ണ്ടി​ലെ ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ് ഡെ​ര്‍ബി കൗ​ണ്ടി​ക്കാ​യി നാളെ വെ​യ്ന്‍ റൂ​ണി ഇ​റ​ങ്ങു​മെ​ന്ന് ക്ല​ബ് മാ​നേ​ജ​ര്‍ ഫി​ലി​പ് കോ​കു പ​റ​ഞ്ഞു. ഇ​എ​ഫ്എ​ല്‍ ചാ​മ്പ്യ​ന്‍പ്പി​ല്‍ ബാ​ര​ന്‍സ്ലെ​യ്‌​ക്കെ​തി​രേ​യാ​ണ് കൗ​ണ്ടി​യു​ടെ അ​ടു​ത്ത മ​ത്സ​രം. മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ലെ ഡി​സി യു​ണൈ​റ്റ​ഡി​ല്‍നി​ന്ന് പ്ല​യ​ര്‍ കം ​കോ​ച്ചു​മെ​ന്ന നി​ല​യി​ലാ​ണ് റൂ​ണി ഡെ​ര്‍ബി​യി​ല്‍ ചേ​ര്‍ന്ന​ത്. ഓ​ഗ​സ്റ്റി​ലാ​ണ് ഡെ​ര്‍ബി​യു​മാ​യി ക​രാ​റി​ലാ​യ​ത്. എ​ന്നാ​ല്‍ ഡി​സി യു​ണൈ​റ്റ​ഡു​മാ​യി ര​ണ്ടു വ​ര്‍ഷം കൂ​ടി ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് ഡെ​ര്‍ബി​ക്കു​വേ​ണ്ടി ഇ​റ​ങ്ങാ​നാ​കു​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ഇ​തി​ന്‍റെ കാ​ല​വ​ധി ഡി​സം​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ജ​നു​വ​രി മു​ത​ല്‍ ഡെ​ര്‍ബി​ക്കാ​യി റൂ​ണി​ക്ക് ഇ​റ​ങ്ങാം. റൂ​ണി ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ആ​ദ്യ ഇ​ല​വ​നി​ല്‍ ക​ണ്ടേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഇ​റ​ങ്ങു​മ്പോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് പ്ര​തീ​ക്ഷ​ക​ള്‍ ഉ​യ​രുമെന്നും എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് താ​ളം ക​ണ്ടെ​ത്താ​ന്‍ കു​റ​ച്ചു ക​ളി​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്നും കോ​കു പ​റ​ഞ്ഞു. ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 17-ാം സ്ഥാ​ന​ത്താ​ണി​പ്പോ​ള്‍ ഡെ​ര്‍ബി കൗ​ണ്ടി. നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റ് കി​ട്ടി​യാ​ല്‍ മാ​ത്ര​മേ പ്ലേ ​ഓ​ഫി​ലെ​ത്തൂ. പ്രീ​മി​യ​ര്‍ ലീ​ഗി​ലേ​ക്കു സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 21 പോ​യി​ന്‍റ് കൂ​ടി​വേ​ണം.

പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് സംയുക്ത പ്രതിഷേധ റാലി. പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ നടക്കും.

വൈകിട്ട് മൂന്ന് മണിയോടെ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം നിരവധി പേരാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

ഇന്‍ഡോര്‍: ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യ. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം.

പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ധര്‍മ്മരാജ് മീന പറഞ്ഞു.

ലിഫ്റ്റ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.

ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ലക്‌ഷ്യം വച്ചുള്ള പൗരത്വ വിരുദ്ധ ബിൽ (CAB ) നടപ്പാക്കുന്നതിനെതിരെ KPFS  ഡിസംബർ 29  ആം തീയതി ബാസലിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. KPFS പ്രസിഡന്റ് ശ്രീ സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സാജൻ പെരേപ്പാടൻ തുടങ്ങിയവർ ഇതിനു  നേതൃത്വം നൽകി . ഇന്ത്യൻ ഭരണഘടന എല്ലാ ഇന്ത്യക്കാർക്കും  വാഗ്ദാനം നൽകുന്ന സമത്വവും മതേതരത്വവും പുതിയ നിയമഭേദഗതിയിലൂടെ നഷ്ടപെടുത്തുന്നതിൽ KPFS അതിയായ ഉത്ക്കണ്ഠയും  അമർഷവും രേഖപ്പെടുത്തി .
പാസ്സ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖ ആയിട്ടാണ് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളത് . ഇന്ത്യയിൽ ഇനി മുതൽ ഇന്ത്യൻ പാസ്പോർട്ട്  കേവലം യാത്രാ രേഖ മാത്രം എന്നാണ് ഉത്തരവാദിത്വപ്പെട്ടിട്ടുള്ള ഭരണകർത്താക്കൾ പറയുന്നത് . ഇന്ത്യയിൽ നിന്ന് മറ്റു വിദേശ രാജ്യങ്ങളിൽ കുടിയേറിയ ധാരാളം ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിച്ചിട്ടുണ്ട് .അവരുടെ ഇന്ത്യൻ യാത്രാ രേഖയും ഇന്ത്യയിൽ അവരുടെ ബാങ്ക്ഇടപാടുകൾ, മറ്റു അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നത് OCI ( ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) വഴിയാണ് . ഭേദഗതി അനുസരിച്ച് OCI അവകാശം അപകടത്തിലേക്ക് നീങ്ങുന്നു . ഇത്  വിദേശ പൗരത്വം സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും അരക്ഷിതാവസ്‌ഥ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഘട്ടം ഘട്ടമായി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന, കാലക്രമേണ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന ആശയമാണ് ഇതിന്റെ പിന്നിലെന്ന് നാമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെതിരെ നിസ്സംഗത വെടിഞ്ഞു എല്ലാ സ്വിസ് മലയാളികളും രംഗത്തു വരാൻ സംഘടന എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം KPFS ന്റെ പുരോഗമനപരമായ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുവാനും ആശയപരമായ പോരാട്ടങ്ങൾക്ക് മുന്നണി പോരാളികളാകുവാനും എല്ലാ സ്വിസ് മലയാളികളെയും സ്വാഗതം ചെയ്യുന്നു.

പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച നാല് വിദ്യാർത്ഥിനികളെ കോളജിൽ നിന്ന് പുറത്താക്കി. ബർത്ത്‌ഡേ പാർട്ടിക്കിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച പെൺകുട്ടികളെയാണ് കോളജിൽ നിന്ന് സസ്പൻഡ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന പെൺകുട്ടികളുടെ വീഡിയ്ഓ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് കോളജിൻ്റെ നടപടി. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു കോളജാണ് ഇത്തരത്തിൽ നടപടിയെടുത്തത്.

കൂട്ടത്തിലൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോയിൽ മൂന്നു പെൺകുട്ടികൾ കോളജ് യൂണിഫോം ധരിച്ചും മറ്റൊരു പെൺകുട്ടി സാദാ വേഷത്തിലുമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ഒരു പുരുഷ സുഹൃത്ത് മദ്യപിക്കുന്ന ദൃശ്യങ്ങളും കാണാമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു പുരുഷ സുഹൃത്താണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പെൺകുട്ടികൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് പല ഇടങ്ങളിൽ നിന്നായി ആവശ്യമുയർന്നതിനു പിന്നാലെയാണ് കോളജ് ഇത്തരത്തിൽ നടപടിയെടുത്തത്. പെൺകുട്ടികൾ കോളജിന് അപൊഅകീർത്തിയുണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്ന് കോളജ് അധികൃതർ പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് കോളജ് വിദ്യാർത്ഥിയല്ലെന്നും വീഡിയോ പകർത്തിയത് പെൺകുട്ടിയുടെ ബന്ധുവാണെന്നും കോളജ് അധികൃതർ അവകാശപ്പെടുന്നു.

Copyright © . All rights reserved