ജിയാങ്‌സു(ചൈന)∙ മുപ്പതുവര്‍ഷത്തോളം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നത് പുകവലിക്കാരെ ഞെട്ടിക്കും. ചൈനയിലെ ജിയാങ്‌സുവിനെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്ചിത്രങ്ങൾ പുറത്തുവിട്ടത്.
സ്ഥിരമായി ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് ഉപയോഗിക്കുന്നയാളാണു മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 52-ാം വയസിലാണ് ഇയാള്‍ മരിച്ചത്. വര്‍ഷങ്ങളായുള്ള പുകയില ഉപയോഗം കൊണ്ടു കറുത്തു കരിക്കട്ട പോലെയായ ശ്വാസകോശം സര്‍ജന്മാര്‍ പരിശോധിക്കുന്നതാണു ചിത്രത്തിൽ ഉള്ളത്. ചാര്‍ക്കോള്‍ നിറത്തിലായിരുന്നു ശ്വാസകോശം. സാധാരണ പിങ്ക് നിറമാണ് ഉണ്ടാകാറുള്ളത്. ഇയാള്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതംപത്രം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വാസകോശം പരിശോധിച്ചത്. ശ്വാസകോശത്തിലെ അണുബാധ നിമിത്തം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇയാള്‍ക്ക്.
ചൈനയില്‍ ഇതു പോലെ ശ്വാസകോശമുള്ള നിരവധി ആളുകള്‍ ഉണ്ടായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായാൽ പോലും അതു സ്വീകരിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എട്ടു മില്യണ്‍ ആളുകളാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്.
തിരുവനന്തപുരം∙ ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. സ്കൂളിൻറെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ശോച്യാവസ്ഥയും ആണ് വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയത്.
സ്കൂളിലെ അധ്യാപകര്‍ക്കു കാര്‍ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.
അതേസമയം, വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊതുവിഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്നും കലക്ടര്‍ അദീല അബ്ദുല്ലയും അറിയിച്ചു.
പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു.
പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു.
ഫെറിയിൽ റഫ്രിജറേറ്റഡ് കണ്ടെയ്നറിനുള്ളിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന 25 കുടിയേറ്റക്കാരെ ഡച്ച് അധികൃതർ പിടികൂടി. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. കണ്ടെത്തിയവരെല്ലാം ജീവനോടെയുണ്ടെന്നും അതിലൊരാള്‍ കുട്ടിയാണെന്നും കരുതുന്നതായി പ്രാദേശിക സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.
ഡിഎഫ്‌ഡിഎസ് സീവേയ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിയ സീവേസ് എന്ന കടത്തുവള്ളമാണ് പിടിച്ചെടുത്തത്. വ്‌ലാഡിംഗെൻ തുറമുഖം വിട്ട് സഫോൾക്കിലെ ഫെലിക്‌സ്റ്റോവിലേക്ക് പുറപ്പെടുകയായിരുന്നു ഫെറി. കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന സൂചന ലഭിച്ചതോടെ 20 ആംബുലൻസുകളുമായി അധികൃതര്‍ ഫെറി വളഞ്ഞു. രണ്ടുപേര്‍ക്ക് ഹൈപോതെര്‍മിയ അനുഭവപ്പെട്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി 23 പേർക്ക് തുറമുഖത്ത് വെച്ചുതന്നെ വൈദ്യപരിശോധന ലഭ്യമാക്കുകയും, ശേഷം പോലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എവിടെനിന്നുള്ള കുടിയേറ്റക്കാരാണ് അവര്‍ എന്നത് ഇനിയും വ്യക്തമല്ല. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.
പിടിയിലായവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് റോട്ടർഡാം പോലീസിന്റെ വക്താവ് മിർജാം ബോയേഴ്സ് ബ്രോഡ്കാസ്റ്റർ പറഞ്ഞു. ഇത് മനുഷ്യ ജീവന്‍റെ പ്രശ്നമാണ്. അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. നിയമപരമായ കാര്യങ്ങളെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നും അവര്‍ പറഞ്ഞു. കുടിയേറ്റക്കാരെകുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍, ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ ലണ്ടനിലെ എസെക്‌സില്‍വച്ച് റഫ്രിജറേറ്റഡ് ലോറി ട്രെയിലറില്‍ 39 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പതിനഞ്ച് മണിക്കൂറോളം തുടര്‍ച്ചയായി റഫ്രിജറേറ്റഡ് ലോറിയിലെ തണുപ്പില്‍ കിടന്ന് അവര്‍ ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു. ഹോളണ്ട്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യത്തിലൂടെ സഞ്ചരിച്ചാണ് അവര്‍ ബെല്‍ജിയത്തിലെ സീബ്രഗ്ഗ് തുറമുഖത്ത് എത്തിയത്. അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു.
ഓസ്ട്രേലിയയിൽ കാട്ടുതീയിൽ നിന്നും ക്വാല മൃഗത്തെ രക്ഷിച്ച് യുവതി. സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞാണ് യുവതി ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്വാല എന്ന മൃഗത്തെ രക്ഷിച്ചത്. ഈ പ്രവര്‍ത്തിയിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് ടോണി എന്ന യുവതി.
കാട്ടുതീ കണ്ട് പേടിച്ച് പ്രാണരക്ഷാർത്ഥം മരത്തിനു മുകളിലേക്ക് ഓടിക്കയറുന്ന ക്വാലയെ കണ്ട് ഉടൻ തന്നെ താൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ച് യുവതി തീയിൽ നിന്നും രക്ഷിക്കുന്നത് വീഡിയോയിൽ കാണാം. തീയില്‍ നിന്ന് രക്ഷിച്ച ശേഷം കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് ക്വാലയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചുകൊടുക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട് ടോണി.
ദോഹമാസകലം പൊള്ളലേറ്റ ക്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ വലിയ കാട്ടുതീയാണിത്. ഏകദേശം 350 ക്വാലകള്‍ക്കാണ് ഇക്കൊല്ലത്തെ കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ക്വാലകള്‍ മാത്രമല്ല മറ്റ് വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായതാണ് സൂചന.
വിദ്യാര്‍ഥിനി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ചതില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാരും വിദ്യാര്‍ഥികളും. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഘടിച്ചതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥ. അധ്യാപകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി. സ്കൂളിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമം.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധു ആരോപിച്ചു. അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സര്‍വജന സ്കൂളിലെ അധ്യാപകന്‍ സജിനെ സസ്പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്കൂളിലെത്തിയ ഡിഇഒയ്ക്കെതിരെ നാട്ടുകാരും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയാണ്.
ബത്തേരിയില്‍ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റുമരിച്ചത് സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാവുകയാണ്. സ്കൂളിലെ ക്ലാസ് മുറികളില്‍ ഈഴജന്തുക്കള്‍ക്ക് കയറികിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. പാമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികള്‍. അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതരുടെ വാദം. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.
ബത്തേരി സര്‍ക്കാര്‍ സര്‍വജന വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്്ല ഷെറിന് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത് ഇന്നലെവൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍.
സ്കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലത്രേ. അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടിയെന്ന് കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.
ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവഹവാര്‍ത്ത സോഷ്്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജഗതി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി ജോര്‍ജ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഇനി ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി എന്നാണ് പി.സി ജോര്‍ജ് പറയുന്നത്.
ശ്രീലക്ഷ്മി ജഗതിയുടെ മകളോ എന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.
എന്റെ ഒരു വിശാസം..ജഗതിയൊക്കെ..സിനിമാ നടന്മാരല്ലേ…ലോല ഹൃദയരാണല്ലോ..എവിടെയൊക്കെ മക്കള്‍ ഉണ്ടെന്ന് ആര്‍ക്കറിയാം..
ചോദ്യം: അപ്പോള്‍ ഇതുപോലുള്ള പല സിനിമാ നടന്മാര്‍ക്കും ഇങ്ങിനെ…
പി.സി ജോര്‍ജ്…കാണാം…ഉണ്ടാകാം…ഞാന്‍ അതില്‍ ഇടപെടുന്നില്ല
ചോദ്യം:..അതിനു തെളിവുകള്‍ ഉണ്ടോ
പി.സി ജോര്‍ജ്: ഇല്ല…ഉണ്ടേലും ഇല്ലേലും പറയാന്‍ ഉദ്ദേശിക്കുന്നില്ല..
ആ കുട്ടിക്ക് ജഗതിയുടെ സ്വത്തുക്കള്‍ വീതം വയ്ച് പോകുമോ എന്ന ഭയം മൂലമല്ലേ എന്ന ചോദ്യത്തിനു .. എന്ത് വൃത്തികേടാ ആ സ്ത്രീ പറയുന്നത് എന്ന് ജഗതിയുടെ മകള്‍ ശ്രീക്ഷമിയേ ഉദ്ദേശിച്ച് പി.സി ജോര്‍ജ് പറഞ്ഞു.
പി.സി പറയുന്നത് ഇങ്ങിനെ..
ഞാന്‍ ഈ വിവരം ജഗതിയുടെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു..ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് അറിയാം..പക്ഷേ ഞങ്ങള്‍ ഇവിടെ കേറ്റില്ല. ജഗതിയുടെ സ്വത്തിന്റെ ഒരു വീതം ആ കുട്ടിക്ക് കൊടുത്തതായി കണക്ക് അവര്‍ പറയുന്നുണ്ട്. പിന്നെ എന്ത് കിട്ടിയില്ല എന്നാണ് പറയുന്നത്?
എന്റെ മകന്‍ അവിടുത്തേ പെണ്ണിനേ കെട്ടീന്നേ ഉള്ളു..ഒരു രൂപയും വാങ്ങിയിട്ടില്ല.ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല. വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ജഗതിയോട് പറഞ്ഞു..ഇങ്ങോട്ട് പണവും കൊണ്ട് വരണ്ട..എന്റെ മകന് ഇഷ്ടമാണേല്‍ നിങ്ങളുടെ മകളേ കെട്ടും..എന്തായാലും എന്തും തുറന്ന് പറയുന്ന പി.സിയുടെ ഈ വാക്കുകള്‍ വല്ല കുടുംബ കലഹവും ഉണ്ടാക്കുമോ? ജോര്‍ജ് ഗൗരവത്തില്‍ മനസു തുറക്കുമ്പോള്‍ പലതും ഒളിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ലയെന്നും ഒരു ഓൺലൈൻ മാധ്യമം പറയുന്നു
അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. മുറിവ് കണ്ട സ്കൂള്‍ അധികൃതര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെൻഷൻ.വയനാട് ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെയാണ് വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തത്.
പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചു.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
ചാള മേരി എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി മോളി കണ്ണമാലി ഹൃദയ സംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലാണ്. ഹൃദയസംബന്ധമായ അസുഖം കാരണം കുറേ കാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്.
മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടി ഇപ്പോൾ.
സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയിക്കുന്ന മൊഴിയാണ് കന്തസ്വാമി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തിലാണ് നിര്‍ണായക സാക്ഷി മൊഴി. അന്ന് നടന്ന പരിശോധനകളിലും അഭയയുടെ തലയ്ക്ക് മാരക ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു.
കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി. കോടതിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അടിക്കടി വിമര്‍ശനം ഏല്‍ക്കുന്നതിനെ തുടര്‍ന്ന് നഗരസഭാ ഭരണം അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി.സി. കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യകഷന്‍മാരായ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുകയാണെങ്കില്‍ മേയര്‍ സൗമിനി ജെയിനും രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അവര്‍ നേതൃത്വത്തെ അറിയിച്ചു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23നകം രാജി വയ്ക്കണമെന്നാണ് കത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയുടെ നീക്കം. ഇത് ഐ ഗ്രൂപ്പ് തന്ത്രമാണെന്നും ആക്ഷേപമുണ്ട്.
സൗമിനിയെ മാറ്റിവയ്ക്കണമെന്ന് , ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തു. സൗമിനിയെ കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയ ശേഷം പറഞ്ഞയയ്ക്കുകയായിരുന്നു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും മാറ്റിയാല്‍ മാറാന്‍ തയാറാണെന്ന് മേയര്‍ സൗമിനി ജയ്ന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിന് ചുവടുവെച്ചാണ് പുതിയനീക്കമെന്ന് അറിയുന്നു. 23വരെ കാത്തു നില്‍ക്കുന്നില്ലെന്നും നാളെ തന്നെ രാജി വയ്ക്കുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യൂ അറിയിച്ചു.
ഐ ഗ്രൂപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ നേരത്തെ രാജിവയ്പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു. സൗമിനി ജെയ്ന്‍ രാജി വച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഷൈനിയെ ആണെന്ന് അറിയുന്നു. മേയര്‍ സ്ഥാനം നല്‍കാമെന്ന് നേരത്തെ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഷൈനി മാത്യു വ്യക്തമാക്കിയിരുന്നു. മേയറടക്കം രാജിവച്ചാല്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എള്‍.ഡി.എഫ്. കേരളത്തിന് പുറത്ത് പോയിരിക്കുന്ന സൗമിനി ജെയ്ന്‍ 24നേ കൊച്ചിയിലെത്തൂ. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന് കഴിയാതെ വരുകയും സര്‍ക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം അതിന് പരിഹാരം കണ്ടെത്തുകകയും ചെയ്തതോടെ ഹൈക്കോടതി മേയര്‍ക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു.
അതിന് പിന്നാലെയാണ് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മേയര്‍ സൗമിനി ജെയ്‌നെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവ് വി.എം സുധീരനും മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ രംഗം ശാന്തമായിരുന്നു. എന്നാല്‍ ഡി.സി.സി നേതൃത്വം കെ.പി.സി.സി തീരുമാനത്തിന് പുല്ല് വില കല്‍പ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും തിടുക്കപ്പെട്ട് മാറ്റുന്നത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് അധികനാളില്ലതാനും.