Latest News

ല​ണ്ട​ൻ: 2019ലെ ​ലോ​ക​സു​ന്ദ​രി കി​രീ​ട​മ​ണി​ഞ്ഞ് ജ​മൈ​ക്ക​യി​ൽ നി​ന്നു​ള്ള ടോ​ണി ആ​ൻ സിം​ഗ്. ര​ണ്ടാം സ്ഥാ​നം ഫ്രാ​ന്‍​സി​ല്‍ നി​ന്നു​ള്ള ഒ​ഫീ​ലി മെ​സി​നോ​യ്ക്കും മൂ​ന്നാം സ്ഥാ​നം ഇ​ന്ത്യ​ന്‍ സു​ന്ദ​രി സു​മ​ന്‍ റാ​വു​വും സ്വ​ന്ത​മാ​ക്കി.   23 വ​യ​സു​ള്ള ടോ​ണി ആ​ന്‍ സിം​ഗ് അ​മേ​രി​ക്ക​യി​ലെ ഫ്‌​ളോ​റി​ഡ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. നാ​ലാം ത​വ​ണ​യാ​ണ് ജ​മൈ​ക്ക​ക്കാ​രി ലോ​ക സു​ന്ദ​രി പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ 120 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

1959 ന് ശേഷം ഇത് നാലാം തവണയാണ് ജമൈക്കയിൽ നിന്നുള്ള ഒരു പ്രതിനിധി മിസ്സ് വേൾഡ് ആയി കിരീടം നേടുന്നത്. 1963, 1976, 1993 വർഷങ്ങളിൽ ജമൈക്ക മുമ്പ് മിസ്സ് വേൾഡ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നിയത് ? ഈ സ്വർഗത്തിൽ സൂര്യാസ്തമനം കാണാൻ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്”- ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യമാണിത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായിയുടെ ചോദ്യം. അമേരിക്കൻ സ്വദേശിയായ നിക്കോളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് വയനാട് എത്തിയത്. വയനാട്ടിലെ വ്യൂപോയിന്റിൽ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് നിക്കോളായിയെ അസ്വസ്ഥനാക്കിയത്.

ഇത്രയും മനോഹര സ്ഥലത്തു പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായി ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായി പറയുന്നു. ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്റിലെയും മാലിന്യങ്ങൾ വിനോദസഞ്ചാരമേഖലയേയും ബാധിക്കുന്നുണ്ട്.വിജയ് യേശുദാസ് ഉൾപ്പെടെ പല പ്രമുഖരും ഈ വീഡിയോ പങ്കുവച്ചിട്ടിട്ടുണ്ട്

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ‌ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സന്ദേശം ലഭിച്ചയുടൻ അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്മെന്റിൽ‌ ബോംബ് പൊട്ടിത്തെറിയുണ്ടാകും.

നിങ്ങൾക്ക് കഴിയുമെങ്കിൽ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.

പൊലീസെത്തിയ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സൽമ ഖാനെയും സഹോദരി അർപ്പിതയെയും വീട്ടിൽനിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി ചേർന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.

കായംകുളത്ത് പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്‍റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.

പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിന്റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.

നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാവ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങൾ കരയിൽ മാത്രമല്ല ജലജീവികളും അനുഭവിക്കുകയാണ്. വെള്ളത്തിൽ ജീവിക്കുന്ന ജീവിവർഗ്ഗത്തിനും കാലാവസ്ഥാ വ്യതിയാനം കടുത്ത പ്രതിസന്ധിയാണ് സൃഷ്‍ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞുവരികയാണ് എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തുന്നത്. സമുദ്രജീവികളെയും തീരദേശ സമൂഹങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ആഗോള സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കുന്നു. ലോകസമുദ്രങ്ങൾ ശ്വസിക്കാൻ പാടുപെടുകയാണ്. വളരെ വേഗത്തിലും ഉയർന്ന തോതിലും സമുദ്രത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം അപകടകരമാംവിധം പ്രശ്നം രൂക്ഷമാക്കുന്നുവെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

17 രാജ്യങ്ങളിൽ നിന്നുള്ള 67 ഓളം ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ സംയോജിപ്പിച്ചുകൊണ്ട് ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ഇത്തരത്തിലുള്ള ഏറ്റവും വലിയ റിപ്പോർട്ട് അടുത്തിടെ മാഡ്രിഡിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പുറത്തിറക്കുകയുണ്ടായി. 1950 -കൾക്ക് ശേഷം സമുദ്രത്തിൽ ഓക്സിജന്‍റെ അളവ് ഏകദേശം രണ്ട് ശതമാനം കുറഞ്ഞുവെന്നും, 1960 മുതൽ ഓക്സിജൻ കുറയുന്നത് നാലിരട്ടിയായി വർദ്ധിച്ചുവെന്നും അവർ കണ്ടെത്തി.

അറുപത് വർഷങ്ങൾക്ക് മുമ്പ് 45 സമുദ്ര സ്ഥലങ്ങളിൽ മാത്രമാണ് ഓക്സിജന്‍റെ അളവിൽ കുറവുണ്ടായിരുന്നത്. 2011 -ൽ ഇത് 700 ആയി ഉയർന്നു. ജൈവവൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ സമുദ്രനിരപ്പിന്‍റെ ഉപരിഭാഗത്താണ് കൂടുതലും ഓക്സിജൻ നഷ്‍ടമായിരിക്കുന്നത്. ഉപരിതലം ചൂടുപിടിക്കുമ്പോൾ വെള്ളത്തിന് കൂടുതൽ ഓക്സിജൻ നിലനിർത്താൻ കഴിയില്ല. അങ്ങനെ ഓക്സിജന്‍റെ അളവ് കുറയാൻ ഇത് ഇടയാക്കുന്നു. ഇത് തുടർന്നാൽ 2100 ആകുമ്പോഴേക്കും ഓക്സിജന്‍റെ അളവ് മൂന്ന് മുതൽ നാല് ശതമാനം വരെ കുറയുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് കൊണ്ട് സമുദ്രതാപനം ഉണ്ടാകുന്നു. ഇത് ചൂടുള്ള സമുദ്രങ്ങളിൽ ആഴങ്ങളിലേക്ക് ഓക്സിജൻ എത്തുന്നത് തടസ്സപ്പെടുത്തുകയും സമുദ്രജീവികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുകയും ചെയ്യുന്നു.

ജലപാതകൾ, മലിനജലം, മൃഗങ്ങളുടെ മാലിന്യങ്ങൾ, അക്വാകൾച്ചർ, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള നൈട്രജൻ തുടങ്ങിയവ വളമായി തീർന്ന് കടലിൽ സസ്യജാലങ്ങൾ അതിവേഗം വളരുന്നതിന് കാരണമാകുന്നു. വർദ്ധിച്ച സസ്യസമ്പത്ത് കടലിൽ ഓക്സിജന്‍റെ അഭാവത്തിനും മൃഗങ്ങളുടെ മരണനിരക്കിനും കാരണമാകുന്നു.

സമുദ്രത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നത് സമുദ്രജീവികളിൽ സമ്മർദ്ദം ഉണ്ടാക്കുകയും ആവശ്യമായ ഓക്സിജൻ വിതരണം നഷ്ടപ്പെടുത്തുകയും ചെയ്യും. ട്യൂണ, മാർലിൻ, വാൾഫിഷ്, സ്രാവുകൾ എന്നിവയുൾപ്പെടെയുള്ള വലിയ ഇനങ്ങളെയാണ് ഇത് ബാധിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. വലിയ സമുദ്ര ജന്തുക്കൾ ഓക്സിജൻ കൂടുതലുള്ള ഉപരിതലത്തോട് അടുത്താണ് നീന്തുന്നത്. അവിടെ, പക്ഷേ അവ അമിത മത്സ്യബന്ധനത്തിന് ഇരയാകുന്നു. സമുദ്രത്തിലെ ഈ പ്രതിഭാസത്തിനെ മറികടക്കുന്നതിനും തിരിച്ചെടുക്കുന്നതിനും അടിയന്തിര ആഗോള നടപടി ആവശ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.

തന്‍റെ കരിയര്‍ മാറ്റിമറിച്ച ഒരു ഹോട്ടല്‍ വെയ്റ്ററെ അന്വേഷിച്ച് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ചെന്നൈയില്‍ 2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ നടന്ന സംഭവം തന്‍റെ മൊബൈല്‍ ആപ്പായ 100എംബിയിലെ വീഡിയോയിലാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. രസകരമായ ആ കഥയ്‌ക്ക് പിന്നിലെ ഹോട്ടല്‍ വെയ്റ്റര്‍ ആരെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്.

തന്‍റെ കരിയറിലെ അപൂര്‍വ സംഭവങ്ങളിലൊന്നിനെ കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വീഡിയോയില്‍ പറയുന്നതിങ്ങനെ. ‘ചെന്നൈ ടെസ്റ്റിനായി ഒരു ഹോട്ടലിലായിരുന്നു ഞാന്‍. വെയ്റ്ററോട് ഒരു ചായ ആവശ്യപ്പെട്ടു. അദേഹം ചായയുമായി എന്‍റെ റൂമിലെത്തി. എന്നോട് ക്രിക്കറ്റിനെക്കുറിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞോളൂ എന്ന് ഞാന്‍ മറുപടി നല്‍കി.

‘എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിന്‍റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട്. താങ്കളുടെ വലിയ ആരാധകനാണ് ‍ഞാന്‍. എല്ലാ പന്തുകളും ഏറെതവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസിലാക്കിയത്- ഇതായിരുന്നു അദേഹത്തിന്‍റെ കണ്ടെത്തല്‍.

‘ആദ്യമായാണ് ഇങ്ങനെയൊരു നിരീക്ഷണം ഞാന്‍ കേള്‍ക്കുന്നത്. ഗ്രൗണ്ടില്‍ നിന്ന് തിരിച്ച് ഹോട്ടലിലെത്തിയപ്പോള്‍ അദേഹം പറഞ്ഞ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ എല്‍ബോ ഗാര്‍ഡ് ഡിസൈന്‍ ചെയ്തു. അതുപയോഗിച്ചാണ് പിന്നീട് ഞാന്‍ കളിച്ചത്. അതിന് കാരണക്കാരന്‍ ആ ഹോട്ടല്‍ വെയ്റ്റര്‍ മാത്രമാണ്. അദേഹത്തെ വീണ്ടും കാണമെന്നും പരിചയപ്പെടണമെന്നുമുണ്ട്’- പ്രിയ ആരാധകരെ, നിങ്ങളതിന് സഹായിക്കില്ലേ…സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞുനിര്‍ത്തി.

സച്ചിന്‍റെ ട്വീറ്റ് പുറത്തുവന്നതും ആ ജീനിയസിനെ തേടി ആരാധകരിറങ്ങി. വൈകാതെ സച്ചിന്‍റെ പ്രിയ ആരാധകനെ കണ്ടെത്താനുമായി. എന്‍റെ അമ്മാവനെയാണ് താങ്കള്‍ തെരയുന്നത് എന്ന മറുപടിയുമായി ഒരു ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തി. അന്ന് സച്ചിന്‍ നല്‍കിയ ഓട്ടോഗ്രാഫും തെളിവായി അവര്‍ ചേര്‍ത്തു. ഗുരുപ്രസാദ് സുബ്രമണ്യന്‍ എന്നയാളാണ് സച്ചിന് കരിയറില്‍ ഏറെ സഹായകമായ നിര്‍ദേശം നല്‍കിയത്. എന്‍റെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദിപറയുന്നതായി ഗുരുപ്രസാദും കുറിച്ചു.

സുബ്രമണ്യനെ ന്യൂസ് 18 തമിഴ് ചാനല്‍ കണ്ടെത്തിയിട്ടുണ്ട്. ’18 വര്‍ഷം മുന്‍പ് നടന്ന സംഭവം ഓര്‍ത്തെടുത്ത സച്ചിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. സച്ചിനെ നേരില്‍ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ മത്സരത്തിന് ശേഷം എല്‍ബോ ഗാര്‍ഡില്‍ സച്ചിന്‍ മാറ്റങ്ങള്‍ വരുത്തി. അത് കൈകളുടെയും കാലുകളുടെയും ചലനം അനായാസമാക്കുകയും കൂടുതല്‍ ഐ കോണ്‍ടാക്റ്റ് നല്‍കുകകയും ചെയ്തു. സച്ചിനെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും അദേഹത്തിന് ഉപഹാരം നല്‍കുമെന്നും’ ഗുരുപ്രസാദ്  പറഞ്ഞു.

 

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ നിന്ന് നാല്‍പ്പത്തിനാലായിരം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കലാസൃഷ്ടിയാകാം അതെന്നും, അത് കലാപരമായ ഒരു നൂതന സംസ്കാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വർഷം മുമ്പ്തന്നെ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത് ഇപ്പോഴാണ്. 4.5 മീറ്റർ (13 അടി) വീതിയുള്ള ചിത്രത്തില്‍ കുന്തവും കയറുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന പകുതി മനുഷ്യന്‍റെ ചിത്രമാണ് ഗുഹാഭിത്തികളിലുള്ളത്. നേച്ചര്‍ മാസികയാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

4.5 മീറ്റര്‍ വീതിയുള്ള ചിത്രത്തില്‍ ആറ് പറക്കുന്ന ജീവികള്‍, സുലവേസി ദ്വീപില്‍ കാണപ്പെടുന്ന രണ്ട് പന്നികള്‍, നാല് ചെറിയ പോത്തുകള്‍ ഇവയെ കുന്തവും കയറുമായി പിന്തുടരുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ആദം ബ്രും ആണ് രണ്ട് വര്‍ഷം മുമ്പ് ഈ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്. ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഈ ചിത്രങ്ങള്‍ അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ കുറഞ്ഞത് 43,900 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.

‘വേട്ടയാടലിന്‍റെ കഥപറയുന്ന ഈ ചിത്രങ്ങള്‍ നിലവില്‍ നാം കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കമുള്ളതാണ്’ എന്ന് ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു. പ്രദേശത്ത് ഇതിനു മുന്‍പും ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ചിത്രത്തിലെ മനുഷ്യരൂപത്തിന് മൃഗങ്ങളുമായി സാമ്യമുണ്ട്. അതിന് വാലുണ്ട്. വേട്ടയാടപ്പെടുന്ന തരത്തിലുള്ള ചിത്രം ആദ്യമായാണ് കണുന്നതെന്നും ആദം ബ്രും പറയുന്നു. ഇന്തോനേഷ്യൻ ദ്വീപായ ബോർണിയോയിലെ ഒരു ഗുഹയിൽനിന്നും നേരത്തേ കണ്ടെത്തിയ ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 40,000 വർഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബി.ജെ.പി എംപിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.

പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് ആഭ്യന്ത്ര മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു റാലിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചത്.

സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്.

തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീലകമന്റിടുന്നവർക്ക് മറുപടി പറയുകയാണ് മീര നന്ദൻ. ഒരു സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ഉറച്ച നിലപാട് വ്യക്തമാക്കിയത്.തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?”- മീര പറയുന്നു.

പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ ആളുകൾ സിനിമ കാണാറുണ്ടെന്നാണ് പറയാറ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കാണാറുണ്ടെന്നാണ് പറയാറ്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു. ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.

ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്”. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്– മീര കൂട്ടിച്ചേര്‍ക്കുന്നു.

RECENT POSTS
Copyright © . All rights reserved