Latest News

കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതിയെ പിടികൂടാതെ പോലീസ്. കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.

ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു പൊലീസ്. പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണ്.

വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ അധ്യാപികയെ പീഡിപ്പിച്ചു. നിർബന്ധിച്ച് മതം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നത്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്പ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ അദ്ധ്യാപിക. കുറ്റിപ്പുറം പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, നടപടിക്രമങ്ങളുടെ പേരില്‍ പരാതിക്കാരിയെ പലതവണ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച്‌ പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.

നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയില്‍ നടപടിയെടുക്കാനോ കുറ്റിപ്പുറം പോലീസ് തുനിഞ്ഞില്ല. കുറ്റിപ്പുറം പോലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മുൻ എസ്ഐ ശശിധരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ ചോദ്യങ്ങൾക്കു സിജു മറുപടി പറഞ്ഞതു ചെറുചിരിയോടെ. അറസ്റ്റിലായ സിജുവിനെ വീട്ടിലും ആയുധങ്ങൾ ഉപേക്ഷിച്ച കുത്തിയതോട് കടവിലും തെളിവെടുപ്പിനു കൊണ്ടു വന്നു. ഇന്നലെ രാവിലെ 11 നു പാറമ്പുഴ കുഴിയാലിപ്പടി–വെള്ളൂപ്പറമ്പ് റോഡരികിലെ കുത്തിയ തോട്ടിൽ സിജുവിനെ എത്തിച്ചു. കൊല്ലാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പുകൾ കടവിലിറങ്ങി കളഞ്ഞുവെന്നു സിജു പറഞ്ഞിരുന്നു. മുട്ടൊപ്പം വെള്ളമേ തോട്ടിലുള്ളു. ഒന്നര അടി നീളവും 4 ഇഞ്ച് വ്യാസവും വരുന്ന 2 ഇരുമ്പു പൈപ്പുകൾ തോടിന്റെ മധ്യഭാഗത്തു നിന്നു കണ്ടെടുത്തു. രണ്ടിലും തുരുമ്പു കയറിയ നിലയിലായിരുന്നു. ഒരു പൈപ്പ് കഷണം കൂടിയുണ്ടെന്ന് സിജു പറഞ്ഞതോടെ പൊലീസ് 2 മണിക്കൂറിലധികം പ്രദേശം മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ കണ്ടെത്താനായില്ല.

മൂന്നരയോടെ സിജുവിന്റെ വീട്ടിലെത്തി. കൂടെ താമസിക്കുന്ന യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ശശിധരന്റെ വീട്ടിൽ നിന്ന് ഈ സമയം കൂട്ടക്കരച്ചിൽ ഉയർന്നു. വീടിനുള്ളിൽ ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പു നടത്തി. ഫൊറൻസിക് അധികൃതരും തെളിവെടുപ്പിൽ പങ്കെടുത്തു. അയൽവാസികളെയും നാട്ടുകാരെയും കണ്ടിട്ടും സിജുവിന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. വരയൻ ഷർട്ടും മുണ്ടുമായിരുന്നു വേഷം.

കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചപ്പോൾ, കടന്നുകളയാൻ കാട്ടിയ വ്യഗ്രതയാണ് സിജുവിനെ കുടുക്കിയത്. കൊല നടന്ന ദിവസംതന്നെ കസ്റ്റഡിയിൽ എടുത്ത സിജുവിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ പിറ്റേ ദിവസം പൊലീസ് വിട്ടു. തിങ്കളാഴ്ചതന്നെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. ഇതിനിടെയാണ് ഇയാൾ പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നത്. ഇതിനിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കയ്യേറ്റം ചെയ്തതും പൊലീസുകാരന്റെ സ്കൂട്ടർ മോഷ്ടിച്ചതും വിനയായി. ചൊവ്വാഴ്ച രാവിലെ പിടിയിലായ സിജുവിനെതിരെ ഈ കുറ്റങ്ങൾക്കു കേസെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം.

നാട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സിജുവിനെ മാരത്തൺ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. രാത്രി ഉറക്കമില്ലാത്ത സിജുവിനോട് ഉറങ്ങാൻ അനുവദിക്കാതെ ചോദ്യം ചെയ്യുന്ന പോലെയുള്ള പൊലീസിന്റെ സ്ഥിരം നമ്പർ ഏറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ് സിജു കാട്ടിയത്. ഭീഷണിയും അനുനയവുമൊന്നും ഫലിച്ചില്ല. ഇടയ്ക്ക് സ്റ്റേഷനിൽ നിന്നു വിട്ടയച്ചത് പൊലീസിനു തിരിച്ചടിയായി. വിട്ടയച്ച സിജു മുങ്ങിയതോടെ കൊലയിൽ പങ്കുണ്ടെന്നു പൊലീസിന് ഉറപ്പിക്കാനായെന്നു മാത്രം.

പ്രഭാത നടത്തത്തിന്റെ സമയത്ത് ആക്രമിക്കാനായിരുന്നു പദ്ധതി. അഞ്ചു മണിയോടെയാണു ശശിധരൻ സാധാരണ നടക്കാൻ ഇറങ്ങാറുള്ളത്. ഇതു മനസ്സിലാക്കി വളരെ മുൻപുതന്നെ വീടിന്റെ മുൻവശത്തെ വഴിയോരത്ത് ഇരുമ്പു പൈപ്പുമായി ഇരുന്നു, ശശിധരനെ അടിച്ചു.

തിരുവനന്തപുരം∙ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്‍ലാമിക് സ്റ്റേറ്റ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി നിമിഷാ ഫാത്തിമയും. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചതായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു   പറഞ്ഞു. നിമിഷയുടേതുൾപ്പെടെയുള്ള ചിത്രങ്ങള്‍ ലഭിച്ചെന്നും കുടുംബം അറിയിച്ചു. ഭർത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. ഇസയുടെ അമ്മയും ഫോട്ടോകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിന്ദു പ്രതികരിച്ചു.

ഭീകര സംഘടനയായ ഐസില്‍ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളികളാണെന്നായിരുന്നു ലഭിച്ച സൂചന.

രാജ്യം വിട്ടവരിൽ സ്ത്രീകൾ ഉൾപ്പെടെ ചിലർ കീഴടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടതോടെ, സംഘത്തിലെ മലയാളികളെ തിരിച്ചറിയാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശ്രമം തുടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയവുമായി എൻഐഎ ബന്ധപ്പെട്ടു വരുന്നതായാണു വിവരം. കീഴടങ്ങിയവരിലെ മലയാളികളുടേതായി പുറത്തു വന്ന പേരുകൾ എൻഐഎ സ്ഥിരീകരിച്ചിട്ടില്ല.

തമിഴ് പ്രശസ്ത നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലായിരുന്നു. പുതുപ്പേട്ടൈയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ബാല സിങ്.

സൂര്യയുടെ എന്‍ജികെ, മാഗമുനി എന്നിവയാണ് അവസാന സിനിമകള്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ വ്യക്തിത്വമാണ് ബാല. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ല്‍ മലമുകളിലെ ദൈവം എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി. 1995ല്‍ അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.

നൂറ് കണക്കിന് തമിഴ് സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകപ്രശംസ നേടി. കമല്‍ഹാസന്റെ ഉന്ത്യന്‍, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി അങ്ങനെ നിരവധി സിനിമകള്‍. കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, മുല്ല എന്നീ മലയാള സിനിമകളിലും ബാല സിങ് വേഷമിട്ടിട്ടുണ്ട്.

പെരുമ്പാവൂർ നഗരമധ്യത്തിൽ യുവതിയെ ബലാൽസംഗം ചെയ്തശേഷം കൈകോട്ടുകൊണ്ട് തലക്കടിച്ചു കൊന്നു. തുരുത്തി സ്വദേശിയായ യുവതിയാണ് പുലർച്ചെ കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ പൊലിസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം. യുവതിയെ ഇവിടെ എത്തിച്ച് പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം സമീപത്തുകിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയിൽ പെട്ടപ്പോൾ അതും തല്ലിപ്പൊളിച്ചു.

രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ തൊഴിലാളിയാണ് പൂർണ നഗ്ന്നമായി ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയുടെ മൃദദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നന്ന് വ്യക്തമായിരുന്നു കൊന്നത് അസം സ്വദേശിയായ ഉമർ അലിയാണ് എന്ന്. ഉമറിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. പ്രതി കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവതി.

പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം യുവതിയെ ഇതരസംസ്ഥാനക്കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം. തുരുത്തി സ്വദേശിയാണ് പുലർച്ചെ ഒരുമണിയോടെ കൊല്ലപ്പെത്. ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.

വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്ന യുവതിയെ സംഭവ സ്ഥലത്ത് എത്തിച്ച ശേഷം പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സമീപത്തുകിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയിൽ പെട്ടപ്പോൾ അതും തല്ലിപ്പൊളിച്ചു. രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ തൊഴിലാളിയാണ് പൂർണനഗ്ന്നയായി ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടത്. പോലീസ് ഉമറിനെ കസ്റ്റഡിയിൽ എടുത്തു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് പോലീസ് പറയുന്നത്.

പരിക്കേറ്റ ശിഖർ ധവാനെ പകരക്കാരനായി വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി 20 ഐ പരമ്പരയ്ക്കുള്ള വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ധവാന്റെ ഇടതു കാൽമുട്ടിന് സാരമായ മുറിവുണ്ടായതായി ബിസിസിഐ അറിയിച്ചു. ചൊവ്വാഴ്ച ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ വിലയിരുത്തി, തുന്നിക്കെട്ടുന്നതിനും മുറിവ് പൂർണ്ണമായും ഭേദമാകുന്നതിനും കുറച്ച് സമയം കൂടി വേണമെന്ന് നിർദ്ദേശിച്ചു.
ഇന്ത്യ 2-1ന് ജയിച്ച ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയ്ക്കുള്ള സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നു.

എന്നിരുന്നാലും, ഒരു മത്സരം പോലും കളിക്കാത്ത അദ്ദേഹത്തെ വെസ്റ്റ് ഇൻഡീസ് പരമ്പരയിലേക്ക് ഒഴിവാക്കി.
50 ഓവറിൽ വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ ആഭ്യന്തര സർക്യൂട്ടിലെ തകർപ്പൻ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ബംഗ്ലാദേശ് പരമ്പരയിലേക്ക് വിളിച്ചത്.
വിരാട് കോഹ്‌ലി ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയതോടെ ഡിസംബർ ആറിന് പരമ്പര ആരംഭിക്കുമ്പോൾ പരിക്കേറ്റ ഓപ്പണർക്ക് പകരം കെ‌എൽ രാഹുൽ രോഹിത് ശർമയെ പങ്കാളിയാക്കും.ഡിസംബർ 15 ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ധവാൻ ടീമിൽ തുടരുന്നു.

ടി 20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് , ദീപക് ചഹാർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ (wk).

ചരിത്രത്തില്‍ ആദ്യമായി കളിച്ച ഡേ-നൈറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതോടെ ഭാവിയില്‍ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ കാണാനാവുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ കശാപ്പ് ചെയ്തത്. വെറും മൂന്നു ദിവസം കൊണ്ട് ചരിത്ര ടെസ്റ്റില്‍ ഇന്ത്യ എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു.

ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചതിനു പിന്നാലെ ഇന്ത്യയെ തങ്ങള്‍ക്കെതിരേ നാട്ടില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇതിനു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

വോണിന്റെ ട്വീറ്റ്

ട്വിറ്ററിലൂടെയാണ് വോണ്‍ ഇന്ത്യയെ ഡേ-നൈറ്റ് ടെസ്റ്റിനായി തങ്ങളുടെ നാട്ടിലേ്ക്കു ക്ഷണിച്ചിരിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാന്‍ സമ്മതം മൂളിയ വിരാട് കോലിക്കു അഭിനന്ദനങ്ങള്‍. അടുത്ത വേനല്‍ക്കാലത്തു ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തുമ്പോള്‍ അഡ്‌ലെയ്ഡില്‍ മറ്റൊരു ഡേ-നൈറ്റ് ടെസ്റ്റില്‍ കൂടി ഇന്ത്യ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതു അവിസ്മരണീയമായിരിക്കും കൂട്ടുകാരായെന്നു വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഗാംഗുലിയുടെ പ്രതികരണം

വോണിന്റെ ക്ഷണത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റ് കഴിഞ്ഞതോടെ അദ്ദേഹത്തിനു ചില സൂചനകള്‍ ലഭിച്ചു കഴിഞ്ഞിരിക്കുമെന്നു തനിക്കുറപ്പുണ്ട്. എന്നാല്‍ എല്ലാവരും കൂടിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുകയെന്നു നമുക്ക് നോക്കാമെന്നും ദാദ പറഞ്ഞു.

ഇന്ത്യയെ കന്നി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ഗാംഗുലിയായിരുന്നു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെയാണ് അദ്ദേഹം ഡേ-നൈറ്റ് ടെസ്റ്റിനക്കുറിച്ച് കോലിയുടെ അഭിപ്രായം തേടുകയും തുടര്‍ന്ന് ഇത് നടപ്പിലാക്കുകയും ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഓസീസ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനു വിസമ്മതിച്ചതോടെ ഇതു യാഥാര്‍ഥ്യമായില്ല.

കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ 2-1ന് തകര്‍ത്ത് ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര കൈക്കലാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

വീടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ആണ് സംഭവം. കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്​.ഇന്നലെ വൈകിട്ട് 5.30 വരെയും അയല്‍ക്കാരോട് സംസാരിച്ചിരുന്നു.

ഇന്ന്​ രാവിലെ വീട്ടില്‍ നിന്നും പുക ഉയരുന്നത്​ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തൊഴിലുറപ്പ്​ തൊഴിലാളിയായിരുന്ന ഓമന ഒറ്റക്കാണ്​ താമസിച്ചിരുന്നത്​.

വീടി​​ന്റെ രണ്ട്​ മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട്​ ഉണ്ടായതാകാം തീപിടിത്തതിന്​ കാരണമായതെന്ന്​ ബാലരാമപുരം പൊലീസ്​ പറഞ്ഞു. ഫോറന്‍സിക്​ പരിശോധനയിലൂടെ മാത്രമേ തീപിടിത്തതി​​​െന്‍റ കാരണം വ്യക്തമാകൂയെന്നും പൊലീസ്​ പറഞ്ഞു.

വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. ചെറുപ്രായത്തിലേ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതിനാലും മലയാളിക്ക് ഏറെ പ്രിയപ്പെട്ട അബിയുടെ മകന്‍ എന്ന നിലയിലും ഒരു പ്രത്യേക ഇഷ്ടത്തോടെയാണ് ഏവരും ഷെയ്നിനെ ചേര്‍ത്തുനിര്‍ത്തിയത്. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്‌നം.

എന്നാലിപ്പോഴിതാ ഷെയ്ന്‍ നിഗമിന്റെ ഉമ്മ സുനില സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ്.

‘ഷെയ്നിനെ കുറ്റം പറയുന്നവര്‍ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തത്.ഇത്രയും നാള്‍ അവന്‍ അഭിനയിച്ച സംവിധായകരുമായി നിങ്ങളൊന്നു സംസാരിക്കണം. അപ്പോള്‍ അറിയാം ആരാണ് ഷെയ്ന്‍ എന്ന്, അവന്‍ എങ്ങനെയായിരുന്നു സെറ്റില്‍ പെരുമാറിയത് എന്ന്. അവനെ സിനിമയില്‍നിന്നു വിലക്കും, കര്‍ശന നടപടി വരും എന്നൊക്കെ പറയുന്നു. പക്ഷേ അവന്‍ എന്തു ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. അങ്ങനെയൊരു നടപടി വരുമെങ്കില്‍ അതിനു മുന്‍പ് വീട്ടുകാരില്‍ നിന്നും അഭിപ്രായം തേടാന്‍ അവര്‍ ശ്രമിക്കും എന്നു ഞാന്‍ കരുതുന്നു. മാധ്യമങ്ങളില്‍ ഷെയ്നിന് എതിരായി വരുന്ന വാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ല. അതുകൊണ്ട് അതെന്നെ ഭയപ്പെടുത്തുന്നില്ല. പക്ഷേ നല്ല വിഷമമുണ്ടെന്നും സുനില പറയുകയാണ്.

സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ… ആരും, ഒരു കോണിൽനിന്നും ചോദിച്ചില്ല. വെയിലിന്റെ സംവിധായകന്‍ ശരത് ഒരു ദിവസം രാവിലെ ഒൻപതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു. അപ്പോഴാണ് അവന്‍ പറയുന്നത്, രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്. ഞാന്‍ ഇത് ശരത്തിനോടു പറഞ്ഞ് അല്‍പം വാക്കുതര്‍ക്കം ഉണ്ടായി. ഷെയ്ന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങള്‍ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്.

ഇഷ്ഖിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞല്ലോ ഞങ്ങളോടൊന്നും ഇങ്ങനെയില്ല എന്ന്. ഇനി അഭിനയിക്കേണ്ട ഖുര്‍ബാനി സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ വേണമെങ്കിലും ആരംഭിക്കാന്‍ അവര്‍ തയാറാണ്. ഇടവേള വന്നില്ലേ ഇപ്പോള്‍. ആ സമയത്ത് ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. ആ സിനിമയിലെ ഒരു സംഭവം പറയാം. ആ ചിത്രത്തില്‍ ചാരുഹാസന്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അത്രമാത്രം വലുതായിട്ടാണ് അവര്‍ ഓരോരുത്തരും കാണുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ഷെയ്നിനും കൂട്ടുകാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. ചാരുഹാസന്‍ സാറിന് അന്നേ ദിവസം തിരികെ പോകുകയും വേണമായിരുന്നു. അതുകൊണ്ട് മരുന്നു കഴിച്ചിട്ട് അഭിനയിക്കാമോ എന്ന് പ്രൊഡ്യൂസര്‍ ഇവനോടു ചോദിച്ചു. ഷെയ്ന്‍ തയാറായിരുന്നു. പക്ഷേ മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ടായിരുന്നു. അന്നേരം ചാരുഹാസന്‍ സര്‍ പറഞ്ഞത് ഒരു ആര്‍ടിസ്റ്റിന്റെ മുഖത്താണ് എക്‌സ്‌പ്രഷന്‍ വരേണ്ടതെന്നാണ്.

ഈ ക്ഷീണിച്ച മുഖത്ത് അത് എങ്ങനെ വരാനാണ്. അതിനു സാധിക്കില്ല. എനിക്ക് ആയുസ്സ് ഉണ്ടെങ്കില്‍ ഞാന്‍ മടങ്ങിവന്ന് ഈ സിനിമയില്‍ അഭിനയിക്കും എന്നദ്ദേഹം പറഞ്ഞു. അതാണ് ശരി. ഒരു ആര്‍ടിസ്റ്റിന്റെ മുഖത്ത് ഭാവം വരണം. പക്ഷേ ആര്‍ടിസ്റ്റിന് സ്‌പേസ് കൊടുക്കാത്ത, അവരെ പ്രകോപിപ്പിക്കുന്ന ഒരു ടീമിനൊപ്പം എങ്ങനെയാണ് മുഖത്ത് എക്‌സ്‌പ്രഷന്‍ വരുത്തേണ്ടത്. അതാണ് ഇവിടെ സംഭവിച്ചത്. ഇവര്‍ എന്തിനാണ് ഓരോ പ്രശ്‌നം ഉണ്ടാക്കുന്നതെന്നു മനസ്സിലാകുന്നില്ല. അവനെ പ്രകോപിപ്പിച്ച് ഓരോന്നു പറയിച്ചിട്ട് അവര്‍ തന്നെ പറയുന്നു സിനിമ മുടക്കുന്നു എന്ന്. ദൈവം സഹായിച്ച് ആ സിനിമ വരികയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാകും ഷെയ്ന്‍ എന്തുമാത്രം ശ്രമം ആ സിനിമയില്‍ നടത്തിയിട്ടുണ്ട് എന്ന്. അന്നൊരു പ്രശ്‌നമുണ്ടായി, അത് പിന്നീട് ഫെഫ്ക ഇടപെട്ടു ചര്‍ച്ച നടത്തി പരിഹരിച്ചു.

15 ദിവസമാണ് ഷൂട്ടിങ് പറഞ്ഞത്. അത് പിന്നീടു മാറ്റി 24 ദിവസം വേണം എന്നു സിനിമാ ടീം പറഞ്ഞപ്പോള്‍ അതു പറ്റില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. അത് വാസ്തവമാണ്. അവര്‍ തന്നെ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് അവര്‍ അതെല്ലാം ഷെയ്നിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ‘ചേട്ടന്‍ പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന്’ ശരത്തിനോട് ഷെയ്ന്‍ പറഞ്ഞിരുന്നുവത്രേ. പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ പറഞ്ഞു ഷെയ്ന്‍ എന്നൊക്കെയാണ് ആരോപണം. അവന്‍ 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്. നല്ല വിഷമത്തില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ ആയിരിക്കില്ല വരിക. അതാണ് ഇവിടെയും സംഭവിച്ചത്. ചേട്ടന്‍ സത്യത്തെ കണ്ടില്ലെന്നു നടിച്ച് അതിനെ നശിപ്പിക്കുകയാണ് എന്നാണ് അവന്‍ ഉദ്ദേശിച്ചത്. പ്രകൃതിയാണ് സത്യം എന്നൊക്കെയാണ് മനസ്സില്‍ കരുതിയത്.

പക്ഷേ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയായി. പുതിയ വാര്‍ത്ത അവന്‍ തലമുടി വെട്ടിയത് വെല്ലുവിളിയായിട്ടാണ് എന്നാണ്. അങ്ങനെയൊന്നും മനസില്‍ വിചാരിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്ന് എനിക്ക് അറിയില്ല.കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയ്ന്‍ അവന്റെ കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചില്‍. അവന്‍ എന്തിനാണ് സ്വന്തം കരിയര്‍ ഇല്ലാതെയാക്കുന്നത്. ഓരോ പ്രശ്‌നവും സൃഷ്ടിച്ച് ഏകപക്ഷീയമായി സംസാരിച്ച് പ്രകോപിപ്പിച്ചിട്ട് പറയുന്നു, അവന്‍ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു എന്ന്. എന്താണ് സത്യാവസ്ഥ എന്ന് അറിയാന്‍ സിനിമയിൽ ഉളളവരോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved