Latest News

മോഹൻലാലിനോട് ഒരിക്കൽ ദേഷ്യപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സിബി മലയിൽ. “ലാൽ സിനിമയിൽ വന്ന മുതൽ സൗഹൃദമുണ്ട്. എന്നിട്ടും, പരിഗണന ലഭിക്കാത്തപോലെ. നല്ലൊരു കഥയുമായാണ് ഞങ്ങൾ ചെന്നിരിക്കുന്നത്. അതൊന്നു കേട്ടാൽ മതി. കേട്ടാൽ ലാൽ സമ്മതിക്കുമെന്നറിയാം. പക്ഷേ അതിനൊരു വഴി തുറന്നു കിട്ടുന്നില്ല. ഞാൻ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാനങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളായിരുന്ന പലരും ലാലിനെയാണ് സപ്പോർട്ട് ചെയ്തത്. സിബി എന്തിനാ ലാലിനോട് ദേഷ്യപ്പെട്ടതെന്ന് അവരെല്ലാം കുറ്റപ്പെടുത്തി,” ഒരു​ അഭിമുഖത്തിനിടെ ‘കിരീടം’ എന്ന ചിത്രത്തിനു പിന്നിലെ കഥകൾ പങ്കുവെയ്ക്കുകയായിരുന്നു സിബി മലയിൽ.

കലാമൂല്യം കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളസിനിമയുടെ ചരിത്രത്തിൽ എന്നും ഒാർമ്മിക്കപ്പെടുന്ന ചിത്രമാണ് ‘കിരീടം’. മോഹൻലാലിന്റെയും സംവിധായകൻ സിബി മലയിലിന്റെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നെന്ന വിശേഷണവും ‘കിരീട’ത്തിന് അവകാശപ്പെടാം. എന്നാൽ ‘കിരീടം’ അത്ര എളുപ്പത്തിൽ, പ്രതിസന്ധികളില്ലാതെ സാക്ഷാത്കരിച്ചൊരു ചിത്രമല്ലെന്ന് തുറന്നു പറയുകയാണ് സിബി മലയിൽ. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സിബി മലയിലിന്റെ തുറന്നു പറച്ചിൽ.

‘ഉണ്ണിയും ദിനേശ് പണിക്കരുമായിരുന്നു ‘കിരീട’ത്തിന്റെ നിർമ്മാതാക്കൾ. അന്ന് തിരിച്ചുപോരുമ്പോൾ ഞാൻ ഉണ്ണിയോടും ദിനേശിനോടും പറഞ്ഞു. ഒരു പക്ഷേ ഞാനായിരിക്കും ഈ സിനിമക്ക് നിങ്ങൾക്കൊരു തടസ്സം. എന്നോടുള്ള അകൽച്ചയാവും കാരണം. ലാലും നിങ്ങളും സുഹൃത്തുക്കളാണ്. ഞാൻ ചെയ്യുന്നതാണ് ലാലിന് പ്രശ്നമെങ്കിൽ ഞാൻ മാറി നിൽക്കാം. ഈ പ്രൊജക്റ്റ് നടക്കട്ടെ. അദ്ദേഹത്തിന് താൽപര്യമുള്ള സംവിധായകരെ വെച്ച് ചെയ്യട്ടെ. ഇതിങ്ങനെ നീണ്ടു പോകുകയേ ഉള്ളൂ. ഇപ്പോൾ തന്നെ അഞ്ചെട്ട് മാസമായി,” സിബി മലയിൽ ഒാർക്കുന്നു.

പിന്നീട് തിരുവനന്തപുരത്തു വെച്ച് വീണ്ടുമൊരിക്കൽ അവസാനമായി മോഹൻലാലിനോട് കഥ പറയാം എന്നു തീരുമാനിക്കുക ആയിരുന്നെന്നും കഥ കേട്ടയുടനെ നമുക്കീ ചിത്രം ചെയ്യണം എന്ന് മോഹൻലാൽ സമ്മതം അറിയിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അഞ്ചെട്ടുമാസം ഞങ്ങൾ നടന്നതിന്റെ റിസൽറ്റ് അപ്പോഴാണ് ലഭിച്ചതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ​ ശ്രദ്ധേയമായ ‘കിരീടം’1989 ലാണ് റിലീസ് ചെയ്തത്. ലോഹിതദാസിന്റെ നാട്ടിൽ നടന്ന ഒരു കഥയാണ് ‘കിരീട’മെന്ന ചിത്രത്തിന് ആധാരമായത്. മോഹൻലാലിനൊപ്പം തിലകനും ശ്രദ്ധേയ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘കിരീടം’. അച്ഛന്റെ ആഗ്രഹം പോലെ പോലീസ് ഇൻസ്പെക്ടറാകണം എന്നാഗ്രഹിച്ച പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ മകൻ സേതുമാധവൻ എന്ന ചെറുപ്പക്കാരൻ വിധിവിഹിതം പോലെ ഒരു ഗുണ്ടയായി മാറുന്നതും ഒടുവിൽ ജീവിതത്തിനു ഭീഷണിയായി മാറുന്ന തെരുവുഗുണ്ടയെ സാഹചര്യവശാൽ കൊന്ന് കൊലയാളി ആവുന്നതുമാണ് ചിത്രം പറഞ്ഞത്. ആഗ്രഹങ്ങൾക്ക് വിപരീതദിശയിലേക്ക് ജീവിതം സഞ്ചരിക്കുന്നതു കണ്ട് നൊമ്പരപ്പെടുന്ന അച്ഛനെ തിലകൻ ഹൃദ്യമായി അവതരിപ്പിച്ചപ്പോൾ, സാഹചര്യവശാൽ കൊലയാളിയായി മാറിയ ഒരു ചെറുപ്പക്കാരന്റെ ദൈന്യതകളും വേദനകളും ഹൃദയസ്പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻലാലിനും കഴിഞ്ഞു.

പാർവ്വതി, കവിയൂർ പൊന്നമ്മ, മുരളി, ശ്രീനാഥ്, കൊച്ചിൻ ഹനീഫ, ജഗതി, ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം ആലപിച്ചതിന് ആ വർഷം മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം എം ജി ശ്രീകുമാർ സ്വന്തമാക്കി.

ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശവും ചിത്രം നേടി കൊടുത്തിരുന്നു. ഒപ്പം, മികച്ച തിരക്കഥയ്ക്കുള്ള ആ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഹിതദാസും നേടി. തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, തമിഴ് എന്നിങ്ങനെ അഞ്ചു ഇന്ത്യൻ ഭാഷകളിൽ ചിത്രത്തിന് റീമേക്കുകളും ഉണ്ടായി. ചിത്രത്തിന്റെ രണ്ടാഭാഗമെന്ന രീതിയിൽ 1993 ൽ ‘ചെങ്കോലും’ റിലീസ് ചെയ്യപ്പെട്ടിരുന്നു.

 

കെവിൻ വധക്കേസിലെ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു . കെവിന്റെ പിതാവ് ജോസഫ് (രാജൻ) അടക്കം 8 സാക്ഷികളാണ്.

കെവിനെയും അനീഷ് സെബാസ്റ്റ്യനെയും തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട സാനു ചാക്കോ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീടു കെവിനെ വിട്ടുകിട്ടാൻ ഫോണിൽ പ്രതികളുമായി ബന്ധപ്പെടുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നടന്നത് . മദ്യപിച്ച് വാഹനം ഓടിച്ച സാനു ചാക്കോയോട് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതിനു 2 പൊലീസുകാരേയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ വകുപ്പുതല നടപടി നേരിടുകയാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു, കെവിനൊപ്പം തട്ടികൊണ്ടുപോയ ബന്ധു അനീഷ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെടെ 15 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്.

മകൾ നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ മൊഴി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഇത്. കെവിൻ കൊലക്കേസ് വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നൽകാനെത്തിയത്. മൊഴിയിൽ നിന്ന്: കഴിഞ്ഞ വർഷം മേയ് 25നാണ് ചവിട്ടുവരിയിലെ വർക്‌ഷോപ്പിൽ വന്ന് ചാക്കോ കണ്ടത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടിൽ വന്നു. 27 നു പുലർച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി.

തട്ടിക്കൊണ്ടു പോയ വിവരം ആദ്യം സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി വേണുവിനെ അറിയിച്ചു. പിന്നീട് ഗാന്ധി നഗർ സ്റ്റേഷനിൽ പരാതി നൽകി. ഗാന്ധിനഗർ എസ്ഐ പരാതി കാര്യമായെടുത്തില്ല. പൊലീസ് സ്റ്റേഷനിൽ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവിൽ പൊലീസ് ഓഫിസർ അജയകുമാർ മൊഴി നൽകി. ‘‘എഎസ്ഐ ടി.എം. ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകൾ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറിൽ നിന്നു ചെളി തെറിച്ചതാണെന്നു പറഞ്ഞു.

സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിർത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോൺ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അൽപം കഴിഞ്ഞപ്പോൾ അറിഞ്ഞു. എഎസ്ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണിൽ വിളിച്ചു. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു.’’ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും അജയകുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.

വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന അജയകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു. എഎസ്ഐ ബിജുവിനു പിരിച്ചു വിടൽ നോട്ടിസ് നൽകിയിരിക്കുകയാണ്.

യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തിൽ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു. മംഗളൂരു അത്താവറിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവർ അമർ ആൽവാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങൾ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങൾ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാൽപാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല.

പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. തല ഒരു ഹെൽമറ്റിനകത്തും ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടിയുമാണ് കദ്രിയിൽ ഒരു കടയുടെ മുന്നിൽ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെൽമെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

തൃ​ശൂ​ര്‍ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 4 മരണം. ആ​ലു​വ പ​ള്ളി​ക്ക​ര സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി നി​ഷാ പ്ര​മോ​ദ്, മ​ക​ള്‍ ദേ​വ​ന​ന്ദ, നി​വേ​ദി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

Image result for changanacherry family accident in thrissur

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കോട്ടയത്ത് എന്‍സിപി നേതൃയോഗത്തില്‍ കയ്യാങ്കളി. ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയിലെത്തിയത്. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു.

എ കെ ശശീന്ദ്രൻ – തോമസ് ചാണ്ടി വിഭാഗം നേതാക്കളാണ് പരസ്പരം കൊമ്പ് കോർത്തത്. ജില്ലാ പ്രസിഡന്റായിരുന്ന ടി വി ബേബിയെ തൽസ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ ശശീന്ദ്രൻ പക്ഷക്കാർ കൊണ്ട് വന്ന പ്രമേയമാണ് ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തിയത്. പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്നതിനെതിരെ ടി വി ബേബി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ നേതൃ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ശശീന്ദ്രൻ വിഭാഗം ആരോപിച്ചു.

ജില്ലയില്‍നിന്നുള്ള ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കിയതും തര്‍ക്കത്തിന് കാരണമായി. ജില്ലാ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയുള്ളയാള്‍ അംഗങ്ങളെ പരിചയപ്പെടാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത യോഗമാണെന്നാണ് തോമസ് ചാണ്ടി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തര്‍ക്കങ്ങളെ തുടര്‍ന്ന് യോഗം വേഗത്തില്‍ പിരിഞ്ഞു.

ഭർത്താവിന്റെ മരണശേഷം ജൻമം നൽകിയ പിതാവ് തന്നെ 10000 രൂപയ്ക്ക് വിറ്റതോടെ ഇരുപതുകാരിയുടെ യാതനകൾ ആരംഭിച്ചു.. കൊടിയ ദുരിതങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നപ്പോൾ സ്വയം തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മരണവും ആ പെൺകുട്ടിയുടെ ആഗ്രഹത്തിനൊപ്പം നിന്നില്ല. പടിഞ്ഞാറൻ യുപിയിലെ ഹാപൂർ സ്വദേശിയായ യുവതിയാണ് എൺപത് ശതമാനം തീപ്പൊള്ളലേറ്റ് ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ മരണത്തോട് മല്ലിടുന്നത്.

ഇളം പ്രായത്തിൽ വിവാഹം നടന്നെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന മകൾക്ക് അഛനിട്ട വിലയായിരുന്നു പതിനായിരം രൂപ. യുവതിയെ നേടിയ വ്യക്തി പലരിൽ നിന്നും പണം കടം വാങ്ങുകയും കടക്കാരുടെ വീട്ടുപണിക്കായി യുവതിയെ അയക്കുകയുമായിരുന്നു..അങ്ങനെ പലരിൽ നിന്നും പലതവണ ശാരീരികമായും മാനസികമായും പീഡനമേറ്റു വാങ്ങി.

ഒടുവിൽ ആശ്രയത്തിനായി സമീപിച്ച പൊലീസും ആദ്യഘട്ടത്തിൽ അനുകൂലമായി പ്രതികരിച്ചില്ല..തുടർന്ന് കഴിഞ്ഞ മാസാവസാനമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവം വലിയ വാർത്തയായതോടെ പതിനാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായി ഹപൂർ എസ്പി യഷ് വീർ സിംഗ് പറഞ്ഞു. യുവതിയ്ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഡൽഹി വനിതാകമ്മീഷൻ ചെയർ പേഴ്സൺ സ്വാതി മലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി

വാഷിംഗ്ടണ്‍: കായികാധ്യാപകനായ ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ യുവതി ക്രൂരപീഡനത്തിനിരയാക്കിയത് ഏകദേശം ഒരു വര്‍ഷം. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. ആണ്‍കു്ട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കേസില്‍ ദില്ലോണ്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ദില്ലോണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉറങ്ങുകയായിരുന്ന കുട്ടിയെ അടുത്ത് വന്ന കിടന്ന ശേഷം ലെെംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ദില്ലോണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കനത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. 2014 മേയ് മുതല്‍ 2015 മേയ് വരെയുള്ള സമയത്തായിരുന്നു പീഡനം. ക്രൂരപീഡനം സഹിക്കാനാകാതെ വന്നതോടെ കെെയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. എന്നാല്‍, കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നില്ലെന്നാണ് ദില്ലോണിന്‍റെ വാദം. തനിക്ക് ചില ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കൊപ്പമുള്ള സമയം തനിക്ക് ആശ്വാസം ലഭിച്ചെന്നും കോടതിയില്‍ ദില്ലോണ്‍ പറഞ്ഞു. ദില്ലോണിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം കുട്ടികളെ പോലും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അവകാശവാദങ്ങൾ പലപ്പോഴും തൊണ്ടതൊടാതെ വിഴുങ്ങാൻ വളരെ പ്രയാസമാണ്. കാർമേഘങ്ങളുടെ മറവിൽ പോർ വിമാനങ്ങളെയും തെളിച്ച് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെപ്പറ്റിയുള്ള പരാമർശത്തിന് മേലെ ട്രോളുകളുടെ പെരുമഴയായിരുന്നു. അതിന്റെ ബഹളങ്ങൾ ഒടുങ്ങും മുമ്പുതന്നെ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് അദ്ദേഹം. 1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി എന്നാണ് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചുമ്മാ ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പറഞ്ഞത്, അന്നത്തെ ബിജെപി നേതാക്കളിൽ പ്രമുഖനായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെ കളർ ചിത്രങ്ങൾ പകർത്തി, അതിനെ ദില്ലിയിലേക്ക് ഈമെയിൽ അയച്ചു കൊടുത്തു എന്നും പറഞ്ഞുകളഞ്ഞു മോദി.

അതൊരല്പം കടന്നുപോയി. മോഡിയുടെ ഇത്തരത്തിലുള്ള വീരവാദങ്ങളോട് സ്വതവേ പ്രതികരിക്കാത്ത പലരും അതിനെതിരെ പ്രസ്താവനകളുമായി സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തി. അതിൽ രാഷ്ട്രീയക്കാരും, പത്രപ്രവർത്തകരും, സാമ്പത്തിക, സാങ്കേതികവിദ്യാ രംഗങ്ങളിലെ വിദഗ്ധരും ഒക്കെ ഉണ്ടായിരുന്നു.

സാമ്പത്തിക വിദഗ്ധയായ രൂപ സുബ്രഹ്മണ്യ തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്, പാശ്ചാത്യലോകത്തുപോലും 1988-ൽ ഇന്റര്നെറ് എന്നത് വിരലിലെണ്ണാവുന്ന ഉത്പതിഷ്ണുക്കളായ ധനാഢ്യർക്കു മാത്രം ലഭ്യമായിരുന്ന ഒരു ആഡംബരമായിരുന്നു. ഗവേഷകരും, അക്കാദമിക് പണ്ഡിതരും, ശാസ്ത്രജ്ഞരും ഒക്കെ അവരുടെ ലാബുകളിൽ കഷ്ടിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യ മോദി അന്നേ പരിചയിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോവും. ഇന്ത്യയിൽ ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് ഔദ്യോഗികമായി എത്തുന്നത് 1995 -ലാണ്.

 

‘ഭൂലോക നുണയൻ’ എന്നാണ് ഈ പരാമർശത്തിന്റെ പേരിൽ ഒരു ട്വിറ്റർ ഉപഭോക്താവ് മോദിയെ വിശേഷിപ്പിച്ചത്.

രാഷ്ട്രീയനിരീക്ഷകനായ സൽമാൻ സോസ് പറഞ്ഞത്, ഈ വീമ്പ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നാണ് എന്നായിരുന്നു. അദ്ദേഹം തന്റെ 1993-ലെ അമേരിക്കൻ ജീവിതം ഓർത്തെടുത്തുകൊണ്ട് ഇങ്ങനെ കുറിച്ചു, ” അന്ന് AOL – അമേരിക്കാ ഓൺലൈൻ ആയിരുന്നു അവിടത്തെ പ്രധാന സർവീസ് പ്രൊവൈഡർ. അത് തന്നെ അവിടത്തെ യൂണിവേഴ്‌സിറ്റികളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അന്ന് അവിടത്തെ അവസ്ഥ അതായിരിക്കുമ്പോഴാണ്, നമ്മുടെ മോഡി 1988-ൽ ഇന്ത്യയിൽ മെയിൽ അയച്ചെന്ന് കള്ളം പറഞ്ഞിരിക്കുന്നത്. എത്ര അപഹാസ്യമാണിത്.. ”

മോദിയെ ഈ ഡിജിറ്റൽ കാമറ അവകാശവാദത്തിന് പേരിൽ കടന്നാക്രമിക്കുകയാണ് AIMIM നേതാവ് അസദുദ്ദിൻ ഒവൈസി ചെയ്തത്. കയ്യിൽ അഞ്ചു കാശില്ലാത്ത, സൂക്ഷിക്കാനും മാത്രം കാശ് കയ്യിൽ വരാത്തതുകൊണ്ട് പേഴ്‌സുപോലും ഇല്ലായിരുന്നു എന്ന് നൊസ്റ്റാൾജിയ പറയുന്ന പ്രധാനമന്ത്രി, 1988-ൽ ലക്ഷങ്ങൾ വിലയുള്ള ഡിജിറ്റൽ കാമറ സ്വന്തമാക്കിയിരുന്നു എന്നും അതുവച്ച് തുരുതുരാ പടങ്ങൾ പിടിച്ചിരുന്നു എന്ന് പറയുന്നത് എത്ര വലിയ വിരോധാഭാസമാണ്..? എന്തും പറയാൻ മടിയില്ലാത്ത പ്രധാനമന്ത്രിയെ എങ്ങനെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വസിക്കാനാവുക.

സാമൂഹ്യമാധ്യമങ്ങളിൽ തന്നെ മറ്റുപലരും മോദി പറഞ്ഞതിനെ വസ്തുതകൾ കൊണ്ട് ഖണ്ഡിക്കാനും ശ്രമിച്ചു. ഷാഹിദ് അക്തർ എന്ന ഒരാൾ എഴുതിയത് ഇങ്ങനെയായിരുന്നു. വിപണിയിൽ വന്ന ആദ്യത്തെ ഡിജിറ്റൽ കാമറ 1990 -ൽ പുറത്തിറങ്ങിയ ഡൈകാം എന്ന മോഡലായിരുന്നു. പിന്നെ ലോജിടെക്‌ ഫോട്ടോമാൻ. പക്ഷേ, മോദിജി അത് 1988 -ൽ തന്നെ സ്വന്തമാക്കി. VSNL വഴി 1995 ഓഗസ്റ്റ് 14-നു മാത്രം ഇന്ത്യയിൽ വന്ന ഇന്റർനെറ്റും മോദിക്കു മാത്രം 1988-ലേ കിട്ടി. സത്യമെന്തെന്ന് ആരന്വേഷിക്കുന്നു. മോദിജി പറയുന്നത് എന്തോ അതാണ് സത്യം.

1990 -ൽ ആദ്യമായി കമേഴ്സ്യലി നിർമിക്കപ്പെട്ട കാമറയുടെ ചിത്രവും ഒരാൾ പങ്കുവെച്ചു.

ഇനി മോദിയാണോ ഇന്റർനെറ്റ് കണ്ടുപിടിച്ചത് എന്നുപോലും ഒരാൾ സംശയം പ്രകടിപ്പിച്ചു. ‘മോദിജിയുടെ വീരവാദങ്ങൾ’ എന്നൊരു പുസ്തകം താമസിയാതെ പുറത്തിറങ്ങും എന്ന് മറ്റൊരാൾ. ചായ വിറ്റ് ഉപജീവനം നയിച്ച, ദാരിദ്ര്യത്തിൽ പുലർന്നിരുന്ന മോദിജി എങ്ങനെ അക്കാലത്ത് ലക്ഷങ്ങൾ വിലയുണ്ടായിരുന്ന ഡിജിറ്റൽ കാമറ സ്വന്തമാക്കി അക്കാലത്ത് എന്ന സംശയം ആർക്കും തീരുന്നില്ല.

സാങ്കേത്തിക തകരാറിനെ തുടർന്ന് അപകടത്തിലായ വിമാനത്തെ അതിസാഹസികമായി സുരക്ഷിതമായി നിലത്തിറക്കി. മ്യാന്മാറിലെ മൻഡലായിലാണ് സംഭവം. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ഗിയര്‍ പ്രവർത്തന രഹിതമായി മുന്‍ചക്രങ്ങളും പ്രവത്തന രഹിതമാവുകയായിരുന്നു. ഇതോടെ വിമാനത്തെ മൂക്കുകുത്തി ഇറക്കിയാണ് പൈലറ്റ് അപകടം ഒഴിവാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മ്യാന്മറില്‍ വിമാനം അപകടത്തില്‍പെടുന്നത്.

മ്യാൻമർ നാഷനൽ എയർലൈൻസിന്റെ് എംബ്രയർ 190 വിമാനം മാൻഡലയ് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് സാങ്കേത്തിക തകരാര്‍ അനുഭവപ്പെട്ടത്. ഏഴു ജീവനക്കാരടക്കം 89 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മൂക്കുകുത്തി റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പൈലറ്റ്‌ രണ്ടുതവണ മുന്നിലെ ലാന്ഡിങ് ഗിയര്‍ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് മ്യാൻമറിന്റെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹുതുട് ആങ് വ്യക്തമാക്കി. അടിയന്തിര ലാൻഡിങ്ങ് അറിയിപ്പ് നൽകിയ ശേഷം വിമാനത്തിലെ അധിക ഇന്ധനം പുറത്തേക്കു തള്ളി ഭാരം കുറച്ച ശേഷമായിരുന്നു സാഹസികമായ ലാൻഡിങ്. അതേസമയം, വിമാനം പരിശോധിക്കാനായി മ്യാൻമർ നാഷണൽ എയർലൈൻസിലെഎഞ്ചിനീയർമാരെ അയച്ചിട്ടുണ്ടെന്ന് ഹുതുട് ആങ് വ്യക്തമാക്കി അറിയിച്ചു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്മതമല്ല. എല്ലാ ജെറ്റ് വിമാനങ്ങളും എല്ലാ ദിവസവും പരിശോധിക്കാറുണ്ടെന്നും ഹുതുട് ആങ് പറഞ്ഞു.

മൂന്നു ദിവസം മുൻപ് യാങ്കൂണ്‍ വിമാനത്താവളത്തിലും വിമാനം റൺവേയില്‍നിന്നും തെന്നിമാറിയ അപകടം സംഭവിച്ചിരുന്നു. അന്ന് 11 പേർ‌ക്ക് പരിക്കു പറ്റി. ബിമന്‍ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. മ്യാന്മറിലെ മൺസൂൺ സീസണില്‍ കഴിഞ്ഞ കാലങ്ങളിലും വാണിജ്യ- സൈനിക വിമാനങ്ങൾ ഇതുപോലുള്ള അപകടങ്ങളില്‍ പെട്ടിട്ടുണ്ട്. 2017-ൽ ഒരു സൈനിക വിമാനം ആൻഡമാൻ കടലിൽ തകർന്നു വീണിരുന്നു. മ്യാന്മറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയവിമാന അപകടമായിരുന്നു അത്. 122 പേരാണ് മരിച്ചത്. മോശമായ കാലാവസ്ഥയാണ് അപകടകാരണം എന്നാണ് അധികൃതര്‍ വിശദീകരിച്ചത്.

ദൃശ്യങ്ങൾ കടപ്പാട് : the guardian

ഒട്ടാവ: യുവതിയോട് അപമര്യാദയായി പെരുമാറിയ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍. കാനഡയിലെ ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 24നാണ് കേസ് കോടതിയിലെത്തുക. കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം.

വൈദികനെതിരെ മുന്‍പ് ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിലെ പരാതിയുടെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നുമാണ് ഇടവക നിവാസികള്‍ പറയുന്നത്. പള്ളിയില്‍ വെച്ച് ഫാ. ടോബി ദേവസ്യ യുവതിയുമായി സംസാരിച്ചെന്നും, അവര്‍ തിരികെ പോകാന്‍ നേരത്തെ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ടോബി പൗരോഹത്യ ജീവിതം ആരംഭിക്കുന്നത്. പരാതിയില്‍ വാസ്തവുമുള്ളതായി തെളിഞ്ഞാല്‍ സഭയും വികാരിക്കെതിരെ നടപടി സ്വീകരിച്ചേക്കും.

കേസിന്റെ വിശദവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പരാതിക്കാരി ആരാണെന്നും പുറത്തറിഞ്ഞിട്ടില്ല. വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരം കാനഡയിലെ മലയാളികളാണ് മാധ്യമങ്ങളെ അറിയിക്കുന്നത്. സംഭവത്തില്‍ സീറോ മലബാര്‍ സഭ നേരിട്ട് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഭാ പ്രതിനിധികള്‍ ഇതുവരെ വിഷയത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

RECENT POSTS
Copyright © . All rights reserved