അഖിൽ ഭാരത് ഹിന്ദു മഹാസഭാ നേതാവായ കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടു. ലഖ്നൗവിലെ തന്റെ വീട്ടിനകത്താണ് കുത്തേറ്റ് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തിവാരിയുടെ കഴുത്തിനു ചുറ്റും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അയോധ്യ കേസിൽ അപ്പീൽ നൽകിയവരിലൊരാളാണ് തിവാരി. ഇദ്ദേഹത്തിന്റെ മരണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രോഷാകുലരായ ഇദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. അമിനാബാദിലും ഫത്തേഗഞ്ചിലും കടകൾ അടപ്പിച്ചിട്ടുണ്ട് ഇവർ. സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട് അധികാരികൾ.മൃതദേഹം പോസ്റ്റുമോർട്ട് ചെയ്തിട്ടില്ല ഇതുവരെ.
തിവാരിയെ കാണാനായി രാവിലെ 11 മണിയോടെ രണ്ടുപേർഡ വന്നതായി അദ്ദേഹത്തിന്റെ അനുയായിയായ സ്വതന്ത്രദീപ് സിങ് പറയുന്നു. തിവാരി ഇരുവരെയും തന്റെ വീടിന്റെ ഒന്നാംനിലയിലേക്ക് കൊണ്ടുപോയി. വന്നവരിലൊരാൾ സിഗരറ്റ് വാങ്ങി വരാൻ പറഞ്ഞതനുസരിച്ച് താൻ പുറത്തുപോയി വന്നപ്പോഴേക്ക് കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടിരുന്നെന്ന് സ്വതന്ത്രദീപ് പറഞ്ഞു. സ്ഥലത്തു നിന്നും ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
2015ൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയയാളാണ് കൊല ചെയ്യപ്പെട്ട തിവാരി. ഇദ്ദേഹത്തിന്റെ പ്രസ്താവന കൊൽക്കത്തയിൽ കലാപമുണ്ടാക്കുകയും ചെയ്തു. തിവാരിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇദ്ദേഹം പിന്നീടും തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുകയുണ്ടായി.
അതെസമയം, കമലേഷിനെ കൊല ചെയ്തവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും കാവിവേഷധാരികളാണ്. ഇവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടില്ല. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കമലേഷ് തിവാരിയുടെ മരണം ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഈ കൊലപാതകം വ്യക്തിവിദ്വേഷത്തിൽ നിന്നുണ്ടായതാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ട് റിപ്പോർട്ടിനു കാക്കുകയാണ് പൊലീസ്.
സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതി പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസിനെയാണ് ആളൂര്‍ ഇക്കാര്യത്തില്‍ പഴിചാരുന്നത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായും ആളൂര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ നിഷേധിച്ചെന്നാണ് ആളൂരിന്റെ ആരോപണം.
ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പി കമലാക്ഷിയുടെയും മറ്റ് വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കും. പോലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ കോടതി വാക്കാല്‍ അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പ്രതിഭാഗം വക്കീല്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മുഖം മൂടി എത്തിയ ജോളി ഇന്നലെ മുഖം മറയ്ക്കാതെ തലയുയര്‍ത്തി പുഞ്ചിരിയോടെയാണ് കോടതിയിലെത്തിയത്. അകമ്പടി വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം അവര്‍ ജോളിയായി തന്നെ ഇടപെട്ടു.
തെന്നിന്ത്യയിൽ ഒട്ടേറെ അനുയായികളുള്ള ആൾദൈവം കൽക്കി ഭഗവാന്റെ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് റെയ്ഡിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ. റെയ്ഡിൽ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
കൽക്കി ആശ്രമങ്ങളിലടക്കം കർശന പരിശോധനയാണ് നടത്തിയത്.ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുക്കാരനായ കൽക്കി ഭഗവാനുള്ളത്.
Update on IT Searches at godman ‘Kalki Bhagwan’ Aashrams. Dept. has so far seized-Rs 43.9 Crore cash, 2) 88 kgs of Gold worth Rs 26 crore 3) Abt 2.5 mln USD- approx 18 cr. 4) Undisclosed diamonds worth Rs 5 cr 5) Undisclosed income estimated more than Rs 500 crore! #KalkiBhagwan pic.twitter.com/YPR0U0U2fx
— Rishika Sadam (@RishikaSadam) October 18, 2019
അലയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ അയ്യപ്പദൊരെയുടെ കൊലപാതകത്തില്‍ ചാന്‍സലറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. സര്‍വകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു.
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഡോ അയ്യപ്പ ദൊരെയുടെ ജീവനെടുത്തത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിന്‍റെ സഹായിയും ഒാഫീസ് എക്സിക്യൂട്ടീവുമായ സൂരജ് സിങ് പിടിയുലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയപ്പോഴാണ് ബെംഗളൂരു ആര്‍ ടി നഗറിലെ എച്ച് എം ടി ഗ്രൗണ്ടില്‍ വച്ച് ഡോ അയ്യപ്പ ദൊരെയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ…..
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തിനൊടുവില്‍ മധുകറിന് അനുകൂലമായി വിധി വന്നു. ഇതേത്തുടര്‍ന്നാണ് മധുകറിനെയും, ഇയാളുടെ സുഹൃത്തും മുന്‍ വൈസ് ചാന്‍സലറുമായ ഡോ അയ്യപ്പ ദൊരെയും കൊലപ്പെടുത്താന്‍ ഗൂഡാലോചന തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ എക്സിക്യൂട്ടീവ് ഒാഫീസറായി നിയമിച്ചത്. സുധീറിന്‍റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു.
ഒരു കോടി രൂപയായിരുന്നു വാഗ്ദാനം. ഇതിന് പിന്നാലെ അക്രമികള്‍ രാത്രി നടത്തത്തിനിറങ്ങിയ ഡോ അയ്യപ്പ ദൊരെയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തെങ്കിലും , ക്വട്ടേഷന്‍ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു
ഷാർജയിൽ ഡെസേർട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപെട്ടു. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന് സന്ദർശക വീസയിലാണ് നിസാം യുഎഇയിലെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ആലപ്പുഴ: പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാര ത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.
വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ബസ് യാത്രക്കാരിയായ ഒരു യുവതിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടപ്പാട് : എന്‍ കെ ഭൂപേഷ്
ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിന്റെ വീക്ഷണ കോണില്‍നിന്ന് ചരിത്രം രചന ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കരിന് ഭാരതരത്‌ന നല്‍കണമെന്ന മഹാരാഷ്ട്ര ബിജെപിയുടെ ആവശ്യമാണ് ചരിത്ര പുനരാഖ്യാനം വേണമെന്ന ആര്‍എസ്എസ്സിന്റെ നിലപാട് ആവര്‍ത്തിക്കാന്‍ ആഭ്യന്തര മന്ത്രിയെ പ്രേരിപ്പിച്ചത്. സവര്‍ക്കരിന്റെ പ്രാധാന്യം വിശദീകരിക്കാനായിരുന്നു അദ്ദേഹം പിന്നീട് ശ്രമിച്ചത്.
എന്നാൽ ചരിത്രം മാറ്റിയെഴുതുന്നതിലൂടെയും പാര്‍ലമെന്റില്‍ ബിജെപി ചിത്രം പതിപ്പിച്ചതുകൊണ്ടോ മറയ്ക്കപ്പെടുന്നതാണോ യഥാര്‍ത്ഥത്തില്‍ സവര്‍ക്കിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. സ്വതന്ത്ര്യ സമര കാലത്തും പിന്നീട് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടും സവര്‍ക്കറിന്റെ ഇടപെടലുകള്‍ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുറത്തുണ്ടാക്കുന്നതല്ലെന്നും മറിച്ച് ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലുളളതാണെന്നുമാണ് വസ്തുത. ആര്‍ എസ് എസ്സുകാര്‍ മാറ്റിയെഴുതിയാല്‍ മായ്ക്കപ്പെടുന്ന വസ്തുതകളല്ല അതെന്നതിന് അദ്ദേഹം ജീവിച്ച കാലത്തെ രേഖകള്‍ തന്നെ സാക്ഷ്യം പറയും.
ഗാന്ധി വധവും സവര്‍ക്കറും
ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഹിന്ദുത്വ ആശയത്തിന്റെ ആചാര്യന്‍. ഇദ്ദേഹത്തിന് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ പങ്കില്ലായിരുന്നുവെന്നാണ് അമിത് ഷായടക്കമുള്ള ആര്‍എസ്എസ്സുകാര്‍ പറയുന്നത്. എന്നാല്‍ ഗാന്ധി വധവുമായി ഇദ്ദേഹത്തിന്റെ ബന്ധം ഒരു രാഷ്ട്രീയ ആരോപണമല്ല, ചരിത്ര വസ്തുതയാണ്. നിയമത്തിന്റെ കണിശമായ വ്യാഖ്യാനങ്ങളിലുടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ആര്‍എസ്എസ്സിന്റെയും ആരാധ്യനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഗാന്ധി വധക്കേസിലെ പ്രതി. ഗാന്ധി വധത്തിലെ എട്ട് പ്രതികളില്‍ ഒരാള്‍.
നാഥൂറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വവാദികളുടെ പ്രിയപ്പെട്ട പ്രവര്‍ത്തകന്റെ ആരാധ്യ പുരുഷനായിരുന്നു വിഡി സവര്‍ക്കാര്‍. സവര്‍ക്കറും ഗോഡ്‌സെയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ഇതിന് തെളിവാണ്. ഗാന്ധി വധം വിചാരണ ചെയ്ത കോടതിയില്‍ ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്ക് വര്‍ഷങ്ങളായി വിഡി സവര്‍ക്കറുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന കത്തുകള്‍ ഹാജരാക്കിയിരുന്നു. ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ബോംബെ പോലീസിലെ ഡെപ്യുട്ടി കമ്മീഷണര്‍ ജംഷാദ് നാഗര്‍വാല കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഇങ്ങനെ പറഞ്ഞു, ‘1935 മുതല്‍ ഗോഡ്‌സെ സവര്‍ക്കറുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ അനുയായി ആയിരുന്നു. 1930-ല്‍ ആര്‍എസ്എസ്സിന്റെ രക്‌നഗിരിയില്‍ ആര്‍എസ്എസ് ശാഖ തുടങ്ങിയത് ഇയാളായിരുന്നു’.
ഗോഡ്‌സെയും ഗാന്ധി വധക്കേസില്‍ തൂക്കിലേറ്റപ്പെട്ട നാരായണ്‍ അപ്‌തേയും ചേര്‍ന്ന് തുടങ്ങിയ പത്രത്തിന് 15000 രൂപ ധനസഹായം നല്‍കിയതും സവര്‍ക്കറായിരുന്നു. (ഗാന്ധി വധവുമായി ബന്ധപ്പെട്ട് നാഷണല്‍ ആര്‍ക്കൈവ്‌സിലെ രേഖകളുടെ അടിസ്ഥാനത്തില്‍ ഔട്ട്‌ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് രാമചന്ദ്രന്റെ ദി മാസ്റ്റര്‍മൈ്ന്റ് എന്ന റിപ്പോര്‍ട്ടില്‍ നിന്ന്). ഗാന്ധി വധക്കേസില്‍ മാപ്പുസാക്ഷിയായി മാറിയ ദിംഗബര്‍ ബാഡ്‌ജെ നല്‍കിയ മൊഴിയില്‍ ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് 13 ദിവസം മുമ്പ്, 1948 ജനുവരി 17 ന് ഗോഡ്‌സെ തന്റെ രാഷ്ട്രീയ ആചാര്യന്‍ വി.ഡി സവര്‍ക്കറെ ബോംബെയില്‍ സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഗോഡ്‌സെയോടൊപ്പം നാരായണ്‍ ആപ്‌തെയും കേസിലെ മറ്റൊരു പ്രതി ശങ്കര്‍ ക്ഷിക്ത്യയും താനും ഉണ്ടായിരുന്നുവെന്നായിരുന്നു മൊഴി. എന്നാല്‍ ഗോഡ്‌സെയും ആപ്‌തെയും മാത്രം അകത്തുപോയി സവര്‍ക്കറെ കാണുകയാണുണ്ടായതെന്നാണ് മൊഴി. ‘വിജയിച്ചു വരൂ’ എന്ന് സവര്‍ക്കര്‍ ഗോഡ്സെയെ ആശംസിക്കുന്നത് താന്‍ കേട്ടതായും അദ്ദേഹം മൊഴി നല്‍കി. ഗാന്ധിയെ ഇല്ലായ്മചെയ്യാന്‍ കഴിയുമെന്ന് സവര്‍ക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി ആപ്‌തെ പറഞ്ഞുവെന്നും അദ്ദേഹം കോടതിയിൽ മൊഴി നല്‍കി. എന്നാൽ ഈ മൊഴിയെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഇല്ലാതെ പോയതാണ് സവര്‍ക്കര്‍ ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം.
എന്നാല്‍ കേസില്‍ സവര്‍ക്കറുടെ സെക്രട്ടറി അപ്പ രാമചന്ദ്ര കസാറിനെയും ഗജനാനന്‍ വിഷ്ണു ദാംലെയെയും വിചാരണ ചെയ്തിരുന്നില്ല. ഇത് വലിയ പിഴവായി പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സവര്‍ക്കരുടെ രണ്ട് ആശ്രിതരെയും ഇതില്‍ -വിഷ്ണു ദംലെ അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരനായിരുന്നു- ഗാന്ധി വധത്തിന്റെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ച ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷനു മുന്നില്‍ ഈ രണ്ടു പേരും മൊഴി നല്‍കുന്നുണ്ട്. 1948, ജനുവരി 14,17 തീയതികളില്‍ ഗോഡ്‌സെയും സംഘവും സവര്‍ക്കറെ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങളാണ് ഇവര്‍ കമ്മീഷന് മുന്നില്‍ നല്‍കിയത്. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ ഗാന്ധി വധത്തിന്റെ ഗൂഡാലോചനയില്‍ സവര്‍ക്കറിന്റെ പങ്കാണ് ഇത് തെളിയിക്കുന്നതെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. (എ ജി നൂറാനി: സവര്‍ക്കര്‍ ആന്റ് ഹിന്ദുത്വ) ഇതുമാത്രമല്ല, കേസ് അന്വേഷണം നടത്തിയ പോലീസ് ഓഫീസര്‍ ജിമ്മി നാഗര്‍വാല നല്‍കിയ റിപ്പോര്‍ട്ടിലും സവര്‍ക്കരിന് ഗാന്ധി വധ ഗൂഢാലോചനയിലെ പങ്ക് എടുത്തു പറയുന്നുണ്ട്.
ഗാന്ധി വധവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റിയെഴുതുന്ന ചരിത്രത്തിന്റെ കൂട്ടത്തിലുണ്ടെങ്കിലും അത്രയെളുപ്പത്തില്‍ ഗാന്ധി വധത്തിൽ ഹിന്ദുത്വ ആചാര്യന്റെ പങ്ക് വെളുപ്പിച്ചെടുക്കാന്‍ പറ്റില്ലെന്നതാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നത്.
‘വീര’നായ സവര്‍ക്കറിന്റെ മാപ്പപേക്ഷ
1911ലാണ് സവര്‍ക്കറിനെ അറസ്റ്റ് ചെയ്ത് ആന്‍ഡമാനിലേക്ക് അയയ്ക്കുന്നത്. അറസ്റ്റിലായ മാസങ്ങള്‍ക്കുളളില്‍ തന്നെ സവര്‍ക്കര്‍ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബ്രീട്ടീഷ് രാജ്ഞിക്ക് കത്തയച്ചു. 1913 നവംബര്‍ 24 അയച്ച കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി… “ഞാന്‍ ഇനിമേല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുയായി വിധേയനുമായിരിക്കും. പുരോഗതിക്ക് അത് അത്യാവശ്യമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ, എന്നെ വിട്ടയക്കുകയാണെങ്കില്‍ തിരിച്ചെത്തിക്കും. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏത് രീതിയിലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നെ പുറത്തുവിട്ടാല്‍ വലിയ കാര്യങ്ങള്‍ സര്‍ക്കാരിന് വേണ്ടി ചെയ്യാന്‍ കഴിയും. ജയിലില്‍ അടയ്ക്കുന്നതുകൊണ്ട് കാര്യമില്ല”. ജയിലില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിട്ടാണ് ആര്‍എസ്എസ്സുകാര്‍ ഇപ്പോള്‍ ഈ കത്തിനെ കുറിച്ച് പറയുന്നത്. എന്നാല്‍ ജയിലില്‍നിന്ന് വിട്ടയച്ചതിനെ തുടര്‍ന്ന് എതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാകാന്‍ സവര്‍ക്കര്‍ തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിവു നല്‍കുന്നു.
മുസ്ലീം ലീഗ് നേതാവ് മുഹമ്മദലി ജിന്ന രണ്ട് രാഷ്ട്ര വാദം ഉയര്‍ത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യ രണ്ട് രാജ്യമാണെന്ന് പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ ആചാര്യനായ വിഡി സവര്‍ക്കര്‍. 1923 ല്‍ ഹിന്ദുത്വത്തെ കുറിച്ചെഴുതിയ ഉപന്യാസത്തിലാണ് ഇന്ത്യ രണ്ട് രാജ്യമാണെന്ന് അദ്ദേഹം എഴുതുന്നത്. 1937 ല്‍ അഹമ്മദ്ബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ അദ്ദേഹം ദ്വിരാഷ്ട്ര ആശയം കൂടുതല്‍ വ്യക്തമാക്കുന്നു. 1940 ല്‍ മാത്രമാണ് ജിന്ന പാകിസ്താന്‍ വാദം മുന്നോട്ടുവെയ്ക്കുന്നത്.
സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞ മറ്റൊരു കാര്യം. നെഹ്‌റുവടക്കമുള്ള ഇന്ത്യയിലെ ദേശീയ നേതാക്കളില്‍ ബഹുഭൂരിപക്ഷം പേരും 1857 ലെ പട്ടാള കലാപത്തെ സ്വാതന്ത്ര്യ സമരമായിട്ടാണ് വിശേഷിപ്പിച്ചത്. അക്കാലത്ത് ന്യൂയോര്‍ക്ക് ട്രൈബ്യൂണില്‍ എഴുതിയ ലേഖനത്തില്‍ കാള്‍ മാര്‍ക്‌സും ഈ കലാപത്തെ ദേശീയ കലാപമായി വിശേഷിപ്പിക്കുന്നുണ്ട്.
ഇങ്ങനെ ഇന്ത്യയുടെ ചരിത്രത്തില്‍ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച, ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ മാപ്പപേക്ഷിച്ച് നിന്ന, ഒരിക്കലും മായ്ചുകളയാന്‍ കഴിയാത്ത ചരിത്രമുള്ള ഒരാളുടെ ചെയ്തിയെയാണ് ചരിത്രം മാറ്റിയെഴുതി രക്ഷിച്ചെടുക്കാന്‍ സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കാറ്റലോണിയന്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസികോ പോരാട്ടം മാറ്റിവെച്ചു. ഒക്‌ടോബര്‍ 26ന് നടക്കേണ്ട മല്‍സരമാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് മാറ്റിയത്. ലാ ലിഗയിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും പരസ്പരം കൊമ്പ് കോര്‍ക്കുന്ന മത്സരം കാണാനുള്ള ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
നിലവില്‍ എല്‍ ക്ലാസിക്കോയുടെ വേദിയായി ബാഴ്സലോണയാണുള്ളത്. എന്നാല്‍ ഇവിടെ കാറ്റലോണിയന്‍സിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭം ഓരോ ദിവസവും ശക്തിപ്പെടുകയാണ്. 2017-ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് കാറ്റാലന്‍ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ജയിലിലടച്ചതിനെത്തുടര്‍ന്നാണ് മേഖലയില്‍ പ്രക്ഷോഭം രൂക്ഷമായത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ജയിലില്‍ അടക്കാന്‍ വിധിവന്നതോടെ പ്രക്ഷോഭം കൂടുതല്‍ കടുക്കുകയായിരുന്നു.
കഴിഞ്ഞ നാല് ദിവസമായി ബാഴ്സലോണയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടുകയാണ്. ഈ മാസം 26-ന് പ്രതിഷേധക്കാര്‍ ബാഴ്‌സലോണ നഗരത്തില്‍ ഒരു റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്‍ ക്ലാസിക്കോ നടക്കേണ്ടതും ഈ ദിവസം തന്നെ ആയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ മത്സരം മാറ്റിവെയ്ക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. മത്സരം ഡിസംബര്‍ 16 ന് നടത്തുന്നതിന് എന്ന തീയതി തീരുമാനിച്ചെങ്കിലും ലാ ലിഗ അധികൃതര്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്.
അതേസമയം എല്‍ ക്ലാസിക്കോ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാഴ്സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വെര്‍ദെ പ്രതികരിച്ചത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ നിന്ന് മത്സരം റയലിന്റെ മൈതാനത്ത് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഫിക്സ്ചര്‍ മാറ്റുന്നത് ക്ലബിനെയും ആരാധകരെയും പരിഹസിക്കലാകുമെന്നാണ് വാല്‍വെര്‍ദെ പറഞ്ഞു.
പാരീസ് – പാരിസ് മൃഗശാലയുടെ ഏറ്റവും പുതിയ ആകർഷണം തലച്ചോറില്ലാത്ത, കണ്ണില്ലാത്ത, ഒറ്റ-സെൽ ജീവിയാണ്, അവയവങ്ങളോ വയറുകളോ ഇല്ലാതെ 700 ലധികം ലിംഗഭേദം.ഫിസറം പോളിസെഫാലം അല്ലെങ്കിൽ “അനേകം തലയുള്ള സ്ലിം” എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന “ബ്ലോബ്”
ഏകദേശം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ മനുഷ്യർക്ക് മുമ്പുള്ള ഈ ജീവി ഒരുതരം സ്ലിപ്പറി സ്പോഞ്ചിനോട് സാമ്യമുള്ളതാണ്.ഇത് നിശ്ചലമായി കാണപ്പെടുന്നു, മണിക്കൂറിൽ ഒരു സെന്റീമീറ്റർ വരെ വേഗതയിൽ – ഇരയെ തേടുന്നു, കൂൺ ബീജങ്ങൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയെ ആഹാരമാക്കുന്നു
പാരീസിലെ ബോയിസ് ഡി വിൻസെൻസ് പാർക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കിൽ താമസിക്കുന്ന “ബ്ലോബ്” ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് കഴിയും.
ഭൂമിയിലേക്ക് തകർത്തു പെൻസിൽവാനിയ നിവാസികളെ വിഴുങ്ങുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ സയൻസ് ഫിക്ഷൻ ഹൊറർ സിനിമയുടെ പേരിൽ അറിയപ്പെടുന്ന യഥാർത്ഥ ജീവിയെ പോലുള്ള ബ്ലോബിന് ഒരൊറ്റ സെൽ അടങ്ങിയിരിക്കുന്നു, ചിലപ്പോൾ പല ന്യൂക്ലിയസ്സുകളും അവയുടെ ഡിഎൻഎ ആവർത്തിക്കാനും വിഭജിക്കാനും കഴിയും.
കൂടുതലും മഞ്ഞ, മാത്രമല്ല ചുവപ്പ്, വെള്ള, പിങ്ക് എന്നീ ഇനങ്ങളിലും ചീഞ്ഞളിഞ്ഞ ഇലകളിലും മരച്ചില്ലകളിലും തണുത്തതും ഈർപ്പമുള്ളതുമായ മരങ്ങളിൽ കാണപ്പെടുന്നു.
“ഇന്ന് ഭൂമിയിൽ വസിക്കുന്ന ഏറ്റവും അസാധാരണമായ ഒന്നാണ് ബ്ലോബ്,” പാരീസ് മൃഗശാലയുടെ പ്രസിഡന്റ് ബ്രൂണോ ഡേവിഡ് ഫ്രഞ്ച് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് ഈ സൃഷ്ടിയെ പരിചയപ്പെടുത്തുമ്പോൾ പറഞ്ഞു.
“ഇത് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഇവിടെയുണ്ട്, അത് എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ഇത് ഒരു മൃഗമാണോ, ഇത് ഒരു ഫംഗസ് ആണോ അല്ലെങ്കിൽ ഇത് രണ്ടിനുമിടയിലുള്ള എന്തെങ്കിലും ആണോ എന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല,”
വളരെക്കാലമായി ഒരു ഫംഗസ് ആയി കണക്കാക്കപ്പെട്ടിരുന്ന ഈ ബ്ലോബ് 1990 കളിൽ അമീബ കുടുംബത്തിന്റെ ഒരു ഉപവിഭാഗമായ മൈക്സോമൈസീറ്റുകൾ അല്ലെങ്കിൽ സ്ലൈം അച്ചുകളായി കരുതപ്പെടുന്നു.
“ഇത് മെമ്മറിക്ക് പ്രാപ്തിയുള്ളതാണ്, അതിന്റെ സ്വഭാവത്തെ പൊരുത്തപ്പെടുത്താൻ കഴിവുള്ളതാണ്, പ്രശ്നങ്ങൾ പരിഹരിക്കാൻ, ഒരു ചുറ്റുപാടിൽ സഞ്ചരിക്കാനും, പരിഹാരങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും, ഒരു മൃഗത്തെപ്പോലെ അല്പം പെരുമാറാനും ഇത് പ്രാപ്തമാണ്.
“ഇതിന് വായ, വയറ്, കണ്ണുകൾ ഇല്ലെങ്കിലും, ഭക്ഷണത്തിന്റെ സാന്നിധ്യം കണ്ടെത്താനും അത് കഴിക്കാനും കഴിയും … രണ്ടായി മുറിച്ച ബ്ലോബ് രണ്ട് മിനിറ്റിനുള്ളിൽ സ്വയം കുടിച്ചേരും ! ഇതിന് രണ്ട് വ്യത്യസ്ത ലിംഗങ്ങളില്ല, അതിനാൽ പുനരുൽപാദനം ഒരു പ്രശ്നമല്ല, ”അത് വിശദീകരിക്കുന്നു.
സൃഷ്ടിക്ക് സ്വന്തമായി പ്രജനനം നടത്താൻ കഴിയും.
എന്നാൽ മറ്റ് ജീവജാലങ്ങളെപ്പോലെ, ജനിതക വൈവിധ്യത്താൽ അതിജീവനത്തിന് ആക്കം കൂട്ടുന്നു, ജനിതക വൈവിധ്യമാർന്ന രണ്ട് ജീവികൾ കണ്ടുമുട്ടുകയും പുതിയതും ഒറ്റത്തവണയായി കൂടിച്ചേരുകയും ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
കേന്ദ്ര നാഡീവ്യൂഹം ഇല്ലാത്ത ഒരു ജീവിയായ ബ്ലോബിന് അനുഭവത്തിൽ നിന്ന് “പഠിക്കാനും” അതിനനുസരിച്ച് അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനും കഴിയുമെന്ന് നിഗമനം ചെയ്തുകൊണ്ട് 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ബുദ്ധിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർവചിച്ചു. 10 മീറ്റർ വരെ വീതിയുള്ള ബ്ലോബുകൾ ലാബിൽ വളർത്തിയിട്ടുണ്ട്.
ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ടു മക്കള്‍ ഹമദ് ആശുപത്രിയില്‍ മരിച്ചു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടയും മക്കളാണ് ഇവര്‍. ഹാരിസ് അബൂനഖ്ല പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നഴ്‌സാണ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നഴ്‌സായി ജോലി ചെയ്യുന്നു.
ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുലര്‍ച്ചെ മൂന്നര മണിയോടെ മൂത്ത കുട്ടിയും, രാവിലെ പത്തു മണിയോടെ ഇളയ കുട്ടിയും മരിച്ചുവെന്ന് ഷമീമയുടെ സഹപ്രവര്‍ത്തകന്‍ ഹബീബ് പറഞ്ഞു.
ഷമീമയും ഹാരിസും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് അറിയുവാന്‍ സാധിക്കുന്നത്. വിവരമറിഞ്ഞ് ഷമീമയുടെ മാതാപിതാക്കള്‍ ദോഹയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.