ഏതാനും വർഷങ്ങൾക്ക് മുൻപ് യുകെയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന നിർമാതാവ് ജോബി ജോർജ് ഇന്ന് തന്റെ ഭാഗം ന്യായികരിച്ചുകൊണ്ട് രംഗത്ത് വന്നു . 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു.
‘മൂന്ന് വർഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയിൽ സിനിമയ്ക്കു വേണ്ടി ഇപ്പോൾ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോൺ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടുപോയാൽ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതൽ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോൾ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂർത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.’–ജോബി പറഞ്ഞു.
സിനിമ നിര്മാതാവ് ജോബി ജോര്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന് നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയ്നിന്റെ വെളിപ്പെടുത്തല്. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി മുടിെവട്ടി എന്നതാണ് താൻ ചെയ്ത കുറ്റമെന്ന് ഷെയ്ൻ ആരോപിക്കുന്നു.
നിർമാതാവിനെതിരെ ഷെയ്ൻ ‘അമ്മ’യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:
ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറിലെ ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു.
അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു.
മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ്ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ പറയുന്നു.
തെളിവായി വോയിസ് മെസേജും ഫോട്ടോകളും ‘അമ്മ’ ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയിൽ ഷെയ്ൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി.ജലീല്. തനിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് 2017 ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയുടെ ഫലവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ തയാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
കേരളത്തിലെ ഒരു നേതാവിന്റെ മകന് സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചു. ഇതിൽ ചില അപാകതകളുണ്ട്.പരിശോധിക്കണം. മാർക്ക് ലഭിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയ പ്രതിപക്ഷ നേതാവ് എല്ലാവരും അങ്ങിനെ ആണെന്നു കരുതിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.–മന്ത്രി ആരോപിച്ചു.
മാര്ക്ക് ദാനം എന്ന് ചെന്നിത്തല പറയുന്നത് മോഡറേഷനെയാണ്. ഇത് വേണ്ടെങ്കിൽ പറയണം.എംജി സര്വകലാശാല അദാലത്തില് ഇടപെടല് നടത്തിയിട്ടില്ല. അദാലത്തില് പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നത് നേരത്തേതന്നെ സമ്മതിച്ചകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടത്തിന്റെ BAPA (ബഹുജനം പലവിധം) സീരിസിന്റെ ഫ്രണ്ട്ഷിപ്പ് എഡിഷൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പ്രൊഫഷണൽ രീതിയിലല്ലാതെ മൊബൈൽ ഫോണും, ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സ്റ്റാൻഡ് എലോണ് സീരീസ്, ടീം പപ്പടത്തിന്റെ ഫേസ്ബുക് പേജ് വഴിയും, ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയുമാണ് റിലീസ് ചെയ്യുക.. ജോലി തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു നർമ്മസംഭാഷണങ്ങളാക്കി ചിരി പടർത്താൻ ടീം പപ്പടം ചെയുന്ന ശ്രമം തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു.
[ot-video][/ot-video]
മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) എന്നറിയപ്പെടുന്ന ഓൺലൈൻ പഠനമേഖലയിലെ പ്രമുഖരായ കോഴ്സെറയുടെ (Coursera) കോഴ്സുകൾ ഇനി മുതൽ ഏതു സർവകലാശാലയ്ക്കും ഉപയോഗിക്കാം. ഇന്ത്യയിലും അവതരിപ്പിച്ച ‘കോഴ്സെറ ഫോർ ക്യാംപസ്’ പദ്ധതിയിലൂടെ ഏകദേശം 3600 കോഴ്സുകളാണു സർവകലാശാലകൾക്കു മുന്നിൽ തുറന്നുകിട്ടുന്നത്.
മെഷീൻ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയ ന്യൂജെൻ മേഖലകളിൽ ഒട്ടേറെ കോഴ്സുകൾ കോഴ്സെറയിലുണ്ട്. സർവകലാശാലകൾക്കു തങ്ങളുടെ പാഠ്യപദ്ധതിയിൽ ഈ കോഴ്സുകൾ ഉൾപ്പെടുത്താം. അധിക ക്രെഡിറ്റായും നൽകാം. ഇന്ത്യൻ സർവകലാശാലകൾക്കു കോഴ്സെറ വഴി വിവിധ ഓൺലൈൻ പ്രോഗ്രാമുകൾ ലഭ്യമാക്കുകയും ചെയ്യാം. ഐഐഎം കൊൽക്കത്ത മാനേജ്മെന്റ് സയൻസ്, സപ്ലൈ ചെയിൻ അനാലിസിസ് എന്നീ വിഷയങ്ങളിൽ അടുത്ത വർഷം കോഴ്സെറ വഴി സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നുണ്ട്.
ബിസിസിഐ പ്രസിഡന്റായി ഇന്ത്യയുടെ മുന് നായകന് സാക്ഷാല് സൗരവ് ഗാംഗുലി എത്തുന്നതോടെ അങ്കലാപ്പിലാകുന്നവരില് പ്രധാനമായൊരാള് ഇന്ത്യന് പരിശീലകന് രവി ശാസ്ത്രിയായിരിക്കും. 2016 കാലഘട്ടത്തില് ഗാംഗുലിയുടെ നേതൃത്വത്തില് കുംബ്ലെയെ പരിശീലകനാക്കി നിശ്ചയിച്ചപ്പോള് അന്ന് പരിഗണിക്കാതിരുന്നതിന് രവി ശാസ്ത്രി, ഗാംഗുലിയ്ക്കെതിരെ രൂക്ഷവിമര്ശനവുമായി രംഗത്തെത്തിയിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ ശാസ്ത്രിയ്ക്ക് മുകളിലായ ഗാംഗുലി അന്നുണ്ടായ അനിഷ്ട സംഭവങ്ങളില് പക വീട്ടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
അന്ന് ഡങ്കന് ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ അന്വേഷിക്കുകയായിരുന്നു ഇന്ത്യ. ടീം ഡയറക്ടറായി മികവ് കാട്ടിയ ശാസ്ത്രി മുഖ്യ പരിശീലകനാവുമെന്ന് ഏവരും കരുതി. പക്ഷെ ഗാംഗുലിയുടെ നേതൃത്വത്തില് ക്രിക്കറ്റ് ഉപദേശക സമിതി അനില് കുംബ്ലൈയെ തിരഞ്ഞെടുത്തു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.
ഗാംഗുലി, ലക്ഷ്മണ്, സച്ചിന്, സഞ്ജയ് ജഗ്ദാലെ എന്നിവര് ചേര്ന്ന് അവസാനവട്ട അഭിമുഖം നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. കുംബ്ലൈയ്ക്കായി ഗാംഗുലി വാദിച്ചെന്ന റിപ്പോര്ട്ടുകള് ഈ വേളയില് പുറത്തു വന്നതോടെ ശാസ്ത്രി പൊട്ടിത്തെറിച്ചു. തന്റെ പ്രസന്റേഷന് സമയത്ത് ഗാംഗുലിയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച ശാസ്ത്രി, ബിസിസിഐയുടെ ചട്ടങ്ങളെ ഇദ്ദേഹം കാറ്റില് പറത്തുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ ശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലിയുമെത്തി.
ഒപ്പം മുഖ്യ പരിശീലകനാവാന് കഴിയാത്തതിന് കാരണം താനാണെന്ന രവി ശാസ്ത്രിയുടെ ആരോപണത്തെയും ഗാംഗുലി കണക്കിന് പരിഹസിച്ചു. കാര്യങ്ങള് കൈവിട്ട് പോകുന്നതിന് മുമ്പേ ബിസിസിഐ ഇടപെട്ടു രണ്ടു പേരെയും നിശ്ശബ്ദരാക്കി. എന്തായാലും ആഗ്രഹിച്ചതു പോലെ തൊട്ടടുത്ത വര്ഷം, 2017 -ല് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്ന്ന് അനില് കുംബ്ലൈ മുമ്പേ സ്ഥാനം ഒഴിയുകയായിരുന്നു.
നിലവില് 2021 ട്വന്റി-20 ലോക കപ്പു വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്. തുടര്ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീമിന്റെ പരിശീലകനാകുന്നത്. എന്നാല് ഗാംഗുലി വിചാരിച്ചാല് ശാസ്ത്രിയെ അനായാസം ഇനി പുറത്താക്കാനാകും. പഴയ സംഭവവികാസങ്ങള് ഗാംഗുലിയെ അത്തരത്തില് കടുത്ത നടപടിയ്ക്ക് പ്രേരിപ്പിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.
സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ നടന്ന ബസ് അപകടത്തിൽ മുപ്പത്തിയഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യയിലെ പോലീസ് വക്താവ് ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഉംറ തീര്ത്ഥാടകരാണ് അപകടത്തില്പ്പെട്ടതെന്നാണ് സൂചന. മദീനയില് നിന്ന് 170 കിലോമീറ്റര് അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 39 തീര്ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്ട്ട്.മരിച്ചവരില് ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ബുധനാഴ്ച രാത്രി അൽ-അഖാൽ സെന്ററിൽ കനത്ത വാഹനവുമായി കൂട്ടിയിടിച്ച് ഏഷ്യൻ, അറബ് പൗരന്മാർ ഉൾപ്പെടെ 39 വിദേശ തീർഥാടകരോടൊപ്പം സ്വകാര്യ ചാർട്ടേഡ് ബസിന് തീപിടിച്ചതിനെ തുടർന്നാണ് അപകടം.
പരിക്കേറ്റവരെ അൽ ഹംന ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പിഎ റിപ്പോർട്ടിൽ പറയുന്നു.
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. മൊബൈല് ഫോണ് പരിശോധനയില് എന്ഐടി തിരിച്ചറിയല് കാര്ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്സവവേദിയില് നില്ക്കുന്ന ചിത്രങ്ങള് പോലീസ് കണ്ടെത്തി. യുവതിയ്ക്കായി അന്വേഷണം ഊര്ജ്ജിതമാക്കി. ജോളിയുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാല് യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്കാന് ജോളി തയാറായിട്ടില്ല. തയ്യല്ക്കട ഇപ്പോള് പ്രവര്ത്തിക്കുന്നില്ല. ഈ വര്ഷം മാര്ച്ചില് എന്ഐടിയില് നടന്ന രാഗം കലോല്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു.
എന്ഐടി തിരിച്ചറിയല് കാര്ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്സവവേദിയില് നില്ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്ഐടി പരിസരത്തെ ബ്യൂട്ടി പാര്ലര് ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര് എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില് പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല് ഫോണ് പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള് ലഭിച്ചത്. എന്ഐടി പരിസരത്തെ തയ്യല്ക്കടയില് ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല് ജോളിയുടെ എന്ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന് കഴിയുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.
ആനക്കൊമ്പ് കേസില് മോഹന്ലാല് കോടതയില് സത്യവാങ്ങ്മൂലം നല്കിയ വാര്ത്ത അടുത്തിടെ വാര്ത്തകളില് ഇടംപിടിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കാനുള്ള പെര്മിറ്റ് തന്റെ പക്കലുണ്ടെന്ന അഫഡിവിറ്റാണ് മോഹന്ലാല് കോടതി മുമ്പാകെ സമര്പ്പിച്ചത്. കോടതിയും പുകുലുമൊക്കെയായി വാര്ത്തകളില് വിഷയം ചൂടാറാതെ നില്ക്കുമ്പോള് മോഹന്ലാലിന്റെ കൈയ്യില് ആനക്കൊമ്പ് എത്തിപ്പെട്ട കഥ വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അരുണ്ജിത്ത് എ.പി എന്ന യുവാവ്. അമൃത ആശുപത്രിയില് നഴ്സായി ജോലി ചെയ്തപ്പോള് നടന്ന ഒരു സംഭവത്തിലൂടെയാണ് ഇക്കാര്യം താന് അറിയുന്നതെന്നും അരുണ്ജിത്ത് ഫേസ്ബുക്കിലെ ഒരു സിനിമ ഗ്രൂപിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം
മോഹന്ലാല് എന്ന നടന്, അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലില് പക്ഷപാതം കാണിക്കുന്നു എന്നതില് ഒരു സംശയവും ഇല്ല. അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത്. പക്ഷേ കൃഷ്ണകുമാര് എന്ന തൃപ്പൂണിത്തുറക്കാരന് വീട്ടില് സൂക്ഷിക്കാന് തന്നതാണ് ആനക്കൊമ്പ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീര്ച്ചയായും കരുതുന്നു.
ചൊവ്വാഴ്ചയോ മറ്റോ ആണ് തിയേറ്ററില് ആകെ ബഹളം, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്ജറി വിഭാഗം റൂമുകളില് എല്ലാം വലിയ തിരക്ക്. ഓപ്പറേഷന് തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും. സാധാരണ വൈകുന്നേരം ഓവറോള് കാര്യങ്ങള്ക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിര്ത്താറുണ്ട്. അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വെയ്ക്കുന്നുണ്ട് എന്നു കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു. ‘ഉച്ചയ്ക്കു ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോള് രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി, ഞാന് പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടര് ) ബന്ധുവാണ്’. വെളുത്തു, താടിയുള്ള, ഒരു മാലയൊക്കെ ഇട്ട മനുഷ്യന് ക്ഷോഭിക്കുകയാണ്.
ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പിറു പിറുക്കുന്നുണ്ട്, ആശ്വസിപ്പിക്കാന് ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം. ഞാന് പേരു ചോദിച്ചു. പേരു കൃഷ്ണകുമാര്, വീട് തൃപ്പൂണിത്തുറ, കൈയില് എവി ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ്. എന്റെ വീട്ടില് ഒരു വൃക്കരോഗി ഉള്ളതാണ്. ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്.
പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണി വരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തിയേറ്റര് പ്രിപയര് ചെയ്തു ഞാന് അദ്ദേഹത്തെ അവിടെ കയറ്റി , സര്ജന് ഒപ്പം അസ്സിസ്റ്റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷന് തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു. ടേബിളില് കിടന്നപ്പോഴും ഞാന് വലിയ വര്ത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു, തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.
മിക്കവാറും സമയം തിയേറ്ററില് ടേപ്പ് റെക്കോഡറില് പാട്ടു വെയ്ക്കും , പ്രത്യേകിച്ച് ഞാന്. അങ്ങനെ ഓപ്പറേഷന് നടക്കുന്നു. ലോക്കല് അനസ്തേഷ്യയില് ആണ് സര്ജറി. പുള്ളിയോട് ഞാന് ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട്. ഇതിനിടയില് ”ആറ്റു മണല് പായയില് അന്തി വെയില് ചാഞ്ഞനാള് ” എന്ന മോഹനലാല് ഗാനം വന്നു , ഞാന് ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ്.
അതിനിടയില് ഇദ്ദേഹത്തിന്റെ വക കമന്റ് ‘ അവന് ഈ പാട്ടു നന്നായി പാടിയിട്ടുണ്ട്” മോഹന്ലാലിന്റെ അടുത്ത ആളില് നിന്ന് കേള്ക്കുന്ന സംസാരരീതി കണ്ടു ഞാന് ചോദിച്ചു ‘മോഹന്ലാലിനെ അടുത്തറിയുമോ’ , പഴയകാലത്തു ചെന്നൈയില് ഇദ്ദേഹത്തിന്റെ വീട്ടില് മോഹന്ലാല് ( താരം ആകുന്നതിനു മുമ്പ് ) വന്ന കഥ മുതല് പറഞ്ഞു. സിനിമ ഇഷ്ടവിഷയം ആയതിനാല് ഞാന് ഓരോന്നും ചോദിച്ചു. അതിനിടയില് ആനക്കൊമ്പു വിഷയവും വന്നു, ‘അത് എന്റേതാണ് , ഇവന് ( മോഹന്ലാല്) പഴയ ഇതേ പോലത്തെ സാധങ്ങള് കണ്ടാല് എടുത്തോണ്ട് പോകും, ഞാന് എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ്’ എന്നൊക്കെ പറഞ്ഞു, ‘ഒരുപാടു രാത്രി ആയില്ലെങ്കില് ഞാന് അവനെ വിളിക്കാം’ എന്നൊക്കെ പറഞ്ഞു, പക്ഷേ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിര്ബന്ധിച്ചില്ല.
ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖില് എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹന്ലാലിന് വേണ്ടി ആശുപത്രി കിടക്കയില് അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാന് കരുതുന്നു.അത് മുമ്പില് വെച്ച് പറയുകയാണ് മോഹന്ലാല് മനഃസാക്ഷിയുടെ കോടതിയില് തെറ്റുകാരനാണ് എന്ന് കരുതുക വയ്യ. മോഹന്ലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട്. ആ രാത്രിയില് ഞാന് എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹന്ലാല് വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാര് ചേട്ടന് ഇപ്പോള് എവിടെയാണ് ? അറിയില്ല.
സിനിമാ നിര്മ്മാതാവായിരുന്ന കെ. കൃഷ്ണകുമാര് (69) ഈ ഒക്ടോബര് പതിനാലിനാണ് അന്തരിക്കുന്നത്. സംസ്കാരം ഒക്ടോബര് 15-നു നടക്കും. ഗജരാജ ഫിലിംസിന്റെ ബാനറില് ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് എന്നീ ചിത്രങ്ങളാണ് കൃഷ്ണകുമാര് നിര്മ്മിച്ചത്. കെ. കൃഷ്ണകുമാര് എന്നയാളില് നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള് വാങ്ങിയതെന്ന് മോഹന്ലാല് നേരത്തെ പറഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിന്റെ ജന്മദിനമായിരുന്നു ഇന്നലെ. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായി വാർത്താപ്രാധാന്യം നേടുന്നത് നടനവിസ്മയം മോഹൻലാലിന്റെ ആശംസയാണ്. ലൂസിഫർ എന്ന ചിത്രത്തിലെ പൃഥ്വിരാജിനെ ഒരു ലൊക്കേഷൻ ചിത്രം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചു കൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജ് ആശംസകൾ നേർന്നത്. രാജുവിന് ജന്മദിന ആശംസകൾ എന്ന തലക്കെട്ടോടെ കൂടി ഉള്ള ചിത്രം ഇതോടെ വൈറലായിരിക്കുകയാണ്.
എന്നാൽ മോഹൻലാലിന് നല്ല ഒരു മറുപടി നൽകി പൃഥ്വിരാജ് വലിയ കൈയടി നേടിയിരിക്കുകയാണ് ഇപ്പോൾ. നന്ദി ചേട്ടാ, മേഘങ്ങൾ രൂപം കൊള്ളുന്നു എന്ന മറുപടിയാണ് പൃഥ്വിരാജ് മോഹൻലാലിന് നൽകിയത്. എന്നാൽ മോഹൻലാൽ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ഒരു ചെറിയ കുറിപ്പും പൃഥ്വിരാജ് തന്റെ മറുപടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രം കഥാപാത്രങ്ങളെയും രണ്ടുദിവസത്തെ രണ്ടാംഭാഗത്തിന് ചിത്രത്തിന്റെ പേര് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം രണ്ടു ഹാഷ്ടാഗുകൾ ഉപയോഗിച്ചിട്ടുണ്ട്. എമ്പുരാൻ എന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എന്ന് ഏവർക്കും അറിയാവുന്ന വിവരമാണ്. അതോടൊപ്പം തന്നെ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്നാൽ ശക്തമായ കഥാപാത്രത്തെ പേരും കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജ് തന്റെ മറുപടിയിൽ ചേർത്തിരിക്കുന്നത് ലൂസിഫർ സിനിമയുടെ ആരാധകർക്ക് വളരെ വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.
വളരെ മാസ് ആയുള്ള അദ്ദേഹത്തിന്റെ #KA പരാമർശം ഇപ്പോൾ വലിയ ആകർഷക വഴിവെച്ചിരിക്കുകയാണ്. “നന്ദി ചേട്ടാ… കാർമേഘങ്ങൾ രൂപം കൊള്ളുന്നു.. ഖുറേഷി അബ്രഹാം, എമ്പുരാൻ” എന്നാണ് അദ്ദേഹം മോഹൻലാലിന് നൽകിയ മറുപടിയായി വ്യാഖ്യാനിക്കാൻ കഴിയുന്നത്.പുതിയ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന പൃഥ്വിരാജ് അടുത്ത വർഷം അവസാനം ലൂസിഫർ രണ്ടാം ഭാഗത്തിന് പണിപ്പുരയിലേക്ക് പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട് സിനിമയ്ക്ക് പുറത്തും വളരെ ദൃഢവും അഗാധമായ ഒരു ബന്ധമായി തന്നെ നിലനിൽക്കുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.
രക്ഷിതാക്കളോട് വാദിച്ചും കലഹിച്ചുമാണ് പല പ്രണയബന്ധങ്ങളും വിവാഹം വരെ എത്തുന്നത്. ഇവിടെ സംഭവിച്ചതും അതുതന്നെ. സ്നേഹിക്കുന്ന ആളുമായി കല്യാണം ഉറപ്പിച്ച പെണ്കുട്ടി ജീവനൊടുക്കി. വീട്ടുകാരെ കണ്ണീരിലാക്കിയ നിമിഷം. മകളുടെ ഇഷ്ടം നടത്തികൊടുത്തിട്ടും മകളെ നഷ്ടപ്പെട്ടു.
ചന്ദനയെപ്പറ്റി സുഹൃത്തുക്കള് പറയുന്നതിങ്ങനെ… ഇപ്പോഴും വിശ്വസിക്കാന് സാധികുന്നില്ല അവള് ഇന്ന് ഈ ഭൂമിയില് ഇല്ല എന്ന്.. അവനെ എനിക്ക് ജീവനാടി വീട്ടില് സമ്മതിക്കില്ല പക്ഷേ അവന് വെല്ഡര് ആണ് വയസ്സ് കൂടുതലാ കൂടാത്തതിന് ക്രിസ്ത്യനിയും അന്ന് പതിനഞ്ചു വയസില് അവള് എന്നോട് പറഞ്ഞതാ.. ഒരുപാട് കേട്ട പേരാണ് പ്രിജിന്.. പിന്നെ ഒരിക്കല് ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചു. ടി വീട്ടില് സമ്മതിച്ചു, നീ കല്യാണം വിളിച്ചാല് വരില്ലേ?എപ്പോ എത്തി ചോദിച്ചാല് മതി നീ മുന്പേ പറയണം അതായിരുന്നു അവസാന കോള്.. പിന്നീട് ഒട്ടും പ്രതിക്ഷിക്കാതെ എത്തിയ അവളുടെ മരണ വാര്ത്തയാണ്.
മരണ കാരണം സ്ത്രീധനം ആണെന്ന് കേട്ടപ്പോള് വിശ്വസിക്കാനായില്ല.അവനെ കുറിച്ച് നല്ലതു മാത്രം കേട്ട എനിക്ക് വിശ്വസിക്കാന് കഴിഞ്ഞിരുന്നില്ല.. 8 വര്ഷത്തെ പ്രണയം. അതിനിടയില് സ്ത്രീധനം എങ്ങനെയാണ് വില്ലന് ആയത്. പ്രാര്ത്ഥിച്ചിരുന്നു ഒരു നിമിഷം അതാകരുതേ എന്ന് പക്ഷേ അവനെ എനിക്ക് ജീവനാടി..ശെരിയാ അതുകൊണ്ടാണല്ലോ ആ ജീവനും അവനു വേണ്ടി കൊടുത്തത്. ഈ 22വര്ഷം ജീവനു തുല്യം സ്നേഹിച്ച ഒരച്ഛനെയും, അമ്മയെയും ഒരു നിമിഷം പോലും ഓര്ത്തില്ലല്ലോ.
പെണ്കുട്ടികള്ക്ക് വര്ഷങ്ങള് സ്നേഹിച്ച കഥ ഉണ്ടാവും പറയാന്. പക്ഷെ സ്ത്രീധനത്തിന്റെ പേരില് അവന്റെ വീട്ടുകാരുടെ കൂടെ കൂടി അവനും നിന്നെ വിഷമിപ്പിച്ചാല് അവിടെ നീ അവനെ വേണ്ട എന്ന തീരുമാനം എടുക്കണം.. പറയാന് എളുപ്പം ആണ് അറിയാം. ഒരുപാട് പ്രയാസത്തോടെ ആണെങ്കിലും ആ തീരുമാനം നിനക്കു നല്ലതുമാത്രേ വരുത്തൂ. ഇതുപോലെ ഒന്നും ചെയ്തേക്കല്ലേ.. എനിക്ക് ഇത് അവളോട് പറയാന് പറ്റിയില്ലെന്ന് സുഹൃത്ത് പറയുന്നു.