കേരളത്തിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത് 4408 പേര്‍; 41151 അപകടങ്ങളിലായി 32577 പേര്‍ക്ക് ഗുരുതര പരുക്കും

കേരളത്തിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത് 4408 പേര്‍;  41151 അപകടങ്ങളിലായി 32577 പേര്‍ക്ക് ഗുരുതര പരുക്കും
January 18 07:47 2020 Print This Article

2019ൽ കേരളത്തില്‍ 41151 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിലൂടെ കേരള പോലീസാണ് കണക്ക് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ചെയ്ത 41151 റോഡപകടങ്ങളില്‍ 4408 പേര്‍ മരണപ്പെടുകയും, 32577 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 13382 പേര്‍ക്ക് നിസാര പരിക്കുകളെ ഉണ്ടായിട്ടുള്ളൂ.

ഓര്‍ക്കാം നമുക്കായി കാത്തിരിക്കുന്നവരെ, ശുഭയാത്ര സുരക്ഷിതയാത്ര എന്നു പറഞ്ഞാണ് പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും 35,000 ത്തിനും 43,000 ത്തിനും ഇടയ്ക്ക് റോഡ് അപകടങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നു എന്നാണ് കണക്കുകള്‍.

കേരളത്തില്‍ 2001 മുതല്‍ 2018 വരെ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 67,337 ആണ്. ഇതേ കാലയളവില്‍ റോഡ് അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 8,15,693. ഇതിന്റെ കൂടെ 2019-ലെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ അപകടങ്ങളുടെ എണ്ണം ഏഴുലക്ഷത്തിലധികം വരും. മരിച്ചവരുടെ എണ്ണം 72,000 ത്തോളം. പരിക്കേറ്റവരുടെ എണ്ണം 8,60,000-ല്‍ അധികമാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles