കോഴിക്കോട്: എൻഐടിയിലെ വ്യാജതിരിച്ചറിയൽ കാർഡും സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തും തയാറാക്കിയ, കൂടത്തായി കേസിലെ പ്രതി ജോളി താമരശേരി രൂപതയുടെ മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും നിർമിച്ചു. ഷാജുവിനെ പുനർവിവാഹം ചെയ്തതോടെ മുൻ ഭർത്താവ് റോയിയുടെ ഇടവകയായ കൂടത്തായിയിൽ നിന്ന് ജോളിയുടെ പേര് ഒഴിവാക്കിയിരുന്നു. ഷാജുവിന്റെ ഇടവകയായ കോടഞ്ചേരിയിൽ ജോളിയെ പുതിയ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ കൂടത്തായി ഇടവകാംഗമായി നിലനിന്ന് ഭർതൃപിതാവ് ടോം തോമസിന്റെ പേരിലുള്ള കൂടത്തായിയിലെ നാല്പത് സെന്റോളം ഭൂമിയും മാളികവീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യമെ ന്നു സംശയിക്കുന്നു. ഇതുകൊണ്ടാവാം രണ്ടാം ഭർത്താവായ ഷാജുവിന്റെ വീട്ടിൽനിന്ന് ജോളി ആദ്യഭർത്താവ് റോയ് തോമസിന്റെ പൊന്നാമറ്റം വീട്ടിലേക്കു താമസം മാറ്റി. റോയിയുമായുള്ള ബന്ധത്തിലുണ്ടായ രണ്ട് ആൺമക്കളെ പോറ്റാനെന്ന ഭാവേനയാണ് കൂടത്തായിയിലെ വീട്ടിൽ ജോളി തിരിച്ചെത്തിയത്.
കൂടത്തായിയിൽ താമസിച്ചാലും രൂപതയുടെ നിയമമനുസരിച്ച് പുതിയ ഭർത്താവിന്റെ ഇടവകയിൽ മാത്രമെ ജോളിക്ക് അംഗമാകാനാവുകയുള്ളു. അതിനാലാണ് കൂടത്തായി ഇടവകയിൽ അംഗമായി പേരു ചേർത്തുകിട്ടാൻ അന്നത്തെ താമരശേരി രൂപത വികാരി ജനറാളിന്റെ വ്യാജ ലെറ്റർപാഡിൽ കത്ത് നിർമിച്ചത്. കൂടത്തായി ഇടവകാംഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഡയറക്ടറി പുറത്തിറക്കുന്ന സമയമായിരുന്നു അപ്പോൾ. എന്നാൽ, കത്തു വ്യാജമാണെന്നു ബോധ്യമായതോടെ ജോളിയുടെ ആവശ്യം തള്ളുകയായിരുന്നു.
തിരുവനന്തപുരം ∙ കേരള ബാങ്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതു സംബന്ധിച്ച കത്ത് സര്‍ക്കാരിനു ലഭിച്ചു. തീയതി പിന്നീട് സർക്കാർ പ്രഖ്യാപിക്കും. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയാണു സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കി മാറ്റുന്നത്.
കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചു. ഇവരുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളോടെ റിസര്‍വ് ബാങ്ക് നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
നബാര്‍ഡ് മുഖേന അന്തിമ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നു നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും കമ്മിഷനെ നിയമിച്ചിരുന്നു.
ഭാര്യയുടെ പ്രസവവും അനുബന്ധ പരിചരണങ്ങളുമായി ബന്ധപ്പെട്ട് പറ്റേണിറ്റി ലീവ് ചോദിച്ച ജീവനക്കാരനോട് ജപ്പാന്‍ കമ്പനി ഡിഎന്‍എ പരിശോധന ഫലം ആവശ്യപ്പെടുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി പരാതി. മൂന്ന് പതിറ്റാണ്ടിലധികമായി ജപ്പാനില്‍ താമസമാക്കിയിട്ടുള്ള കാനഡ സ്വദേശി ഗ്ലെന്‍ വുഡ് ആണ് (49) മിത്സുബിഷി യുഎഫ്‌ജെ മോര്‍ഗന് എതിരെ ടോക്കിയോ കോടതിയെ സമീച്ചത്. പറ്റേണിറ്റി ലീവ് ചോദിച്ചതിന് അധിക്ഷേങ്ങള്‍ക്ക് ഇരയായെന്ന് പരാതി ഇത് രണ്ടാം തവണയാണ് സമീപ ആഴ്ചകള്‍ക്കിടെ ജപ്പാനില്‍ വരുന്നത്.
ലോകത്തെ ഏറ്റവും ജനന നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കവേയാണ് പറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട് ഇത്തരം കേസുകള്‍. മിസ്തുബിഷി യുഎഫ്‌ജെ മോര്‍ഗന്‍ സ്റ്റാന്‍ലി സെക്യൂരിറ്റീസിലാണ് ഗ്ലെന്‍ വുഡ് ജോലി ചെയ്തിരുന്നത്. 2015 ഒക്ടോബറില്‍ നേപ്പാളില്‍ മാസം തികയാതെയാണ് മകന്‍ ജനിച്ചത്. മകന്റെ ജനനത്തിന് മുമ്പ് തന്നെ ഗ്ലെന്‍ വുഡ് കമ്പനിയോട് പറ്റേണിറ്റി ലീവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം കമ്പനി കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗ്ലെന്‍ വുഡിനോട് ആവശ്യപ്പെട്ടു. ഗ്ലെന്‍ വുഡ് ഇത് നല്‍കുകയും ചെയ്തു. എന്നാല്‍ മകന്‍ ഐസിയുവില്‍ ആയിരുന്നപ്പോള്‍ പോലും തനിക്ക് കമ്പനി ലീവ് തന്നില്ല എന്ന് ഗ്ലെന്‍ വുഡ് പറയുന്നു. 2015 ഡിസംബര്‍ വരെ ഗ്ലെന്‍ വുഡിന് ലീവ് കൊടുത്തില്ല. അതുവരെ മകനെ കാണാന്‍ സാധിച്ചതുമില്ല.
2016 മാര്‍ച്ചില്‍ കുട്ടിയേയും കൊണ്ട് ജപ്പാനിലെത്തിയെങ്കിലും ജോലിയില്‍ താന്‍ ഒതുക്കപ്പെട്ടതായി ഗ്ലെന്‍ വുഡ് പറയുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടേണ്ടി വന്നു. ആറ് മാസം അവധിയില്‍. തിരിച്ചുവന്നപ്പോള്‍ ശമ്പളമില്ലാത്ത അവധിയാക്കി കമ്പനി അത് മാറ്റി. പിന്നീട് പുറത്താക്കുകയും ചെയ്തു. 2017ല്‍ ഗ്ലെന്‍ വുഡ് കോടതിയെ സമീപിച്ചു. ഇപ്പോള്‍ ഈ കേസ് ചര്‍ച്ചാവിഷയമായിരിക്കുന്നത് ജാപ്പനീസ് ഭാഷയില്‍ പാത – ഹാര എന്നറിയപ്പെടുന്ന പറ്റേണിറ്റി ലീവ് വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ മാസം സ്‌പോര്‍ട്‌സ് വെയര്‍ നിര്‍മ്മാതാക്കളായ ആസിക്‌സിലെ ജീവനക്കാരന്‍ പറ്റേണിറ്റി ലീവ് നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ജാപ്പനീസ് നിയമപ്രകാരം കുട്ടിയുടെ മാതാവിനും പിതാവിനും ഒരു വര്‍ഷം വരെ അവധി അനുവദനീയമാണ്.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ടക്കൊലകളിൽ ആശങ്ക അറിയിച്ചും ജയ് ശ്രീരാം പോലുള്ള വിളികൾ ഉപയോഗിച്ചുള്ള ഇത്തരം കൊലകൾ തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന്, വിവിധ മേഖലകളിലെ 49 പ്രമുഖര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹ കേസുകള്‍ റദ്ദാക്കുമെന്ന് ബിഹാര്‍ പൊലീസ്. ബിഹാറിലെ മുസഫർപൂർ കോടതിയാണ് 49 പേർക്കെതിരെ രാജ്യദ്രോഹ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ദലിതുകളും മുസ്ലീങ്ങളുമാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നത് എന്നും ഇത് തടയാന്‍ ഇടപെടണമെന്നും സിനിമ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടിയും സംവിധായികയുമായ രേവതി തുടങ്ങിയവര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സുധീര്‍ ഓഝ എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ദുരുദ്ദേശത്തോടെയുള്ളതാണെന്നും പറഞ്ഞ ബിഹാര്‍ പൊലീസ് വക്താവ് ജിതേന്ദ്ര കുമാര്‍, പരാതിക്കാരനെതിരെ കേസെടുക്കുമെന്നും എന്‍ഡിടിവിയോട് പറഞ്ഞു. കേസ് ക്ലോസ് ചെയ്യാനും പരാതിക്കാരനെതിരെ കേസെടുക്കാനുമാണ് എസ്എസ്പി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയില്‍ നല്‍കും. പ്രധാനമന്ത്രിക്ക് കത്ത് നൽകിയ 49 പേർക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തത് വലിയ പ്രതിഷേധത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
അതേസമയം ബിജെപിക്കോ ആര്‍എസ്എസിനോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഈ രാജ്യദ്രോഹകേസുകളുമായി ഒരു ബന്ധവുമില്ല എന്നാണ് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോദി പറയുന്നത്. പ്രമുഖ വ്യക്തികള്‍ക്കെതിരെ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് സുധീര്‍ ഓഝയുടെ സ്ഥിരം പരിപാടിയാണ് എന്ന് സുശീല്‍ മോദി പറയുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, നടന്മാരായ അമിതാഭ് ബച്ചന്‍, ഹൃതിക് റോഷന്‍ തുടങ്ങിയവര്‍ക്കെതിരെ മുമ്പ് സുധീര്‍ ഓഝ കേസുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് സുശീല്‍ മോദി പറയുന്നത്. രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണ് സുധീര്‍ ഓഝ.
സെപ്റ്റംബർ 25ന് ചിലെയിലെ ചിലൊ ദ്വീപിനോടു ചേർന്നാണ് ആകാശത്ത് നിന്ന് തീഗോളം പോലെ ഒന്ന് ഭൂമിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ തീഗോളം പതിച്ച സ്ഥലത്തെ കുറ്റിക്കാടുകൾക്കു തീപിടിക്കുകയും ചെറിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു.
ഭൂമിയിലേക്കു പാഞ്ഞെത്തിയ ഉൽക്കയോ അല്ലെങ്കിൽ ഏതെങ്കിലും ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആയിരിക്കാം അതെന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ആകാശത്തു നിന്നു പറന്നെത്തിയ ‘അജ്ഞാതനെ’ പിടികൂടാനായില്ല. അതിവേഗത്തിലായിരുന്നു ഈ തീഗോളം സഞ്ചരിച്ചിരുന്നത്. തിളങ്ങുന്ന ചുവപ്പുനിറമായിരുന്നു. ഇക്കാരണങ്ങളാലാണു സംഗതി ഉൽക്കയാണെന്ന നിഗമനത്തിലേക്കു ഗവേഷകരെ എത്തിച്ചത്. എന്നാൽ നാഷനൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ അക്കാര്യം തെളിയിക്കാനായില്ല.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾക്കായി അഗ്നിഗോളം വന്നുവീണയിടങ്ങളിൽ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട് ഗവേഷകർ.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിനെക്കുറിച്ചുള്ള സമ്പൂർണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. അതിനിടെ പറക്കുംതളിക തകർന്നു വീണതാണെന്ന മട്ടിലുള്ള പതിവു സംശയങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ സ്പേസ് ജങ്ക് എന്നറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടം തന്നെയായിരിക്കും അതെന്നാണ് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. ഭൂമിയിലേക്കു പതിക്കുന്ന ഇത്തരം വസ്തുക്കളിൽ 70 ശതമാനവും കടലിനു മുകളിൽ കത്തിത്തീരുകയാണു പതിവ്.
എറണാകുളം കാക്കനാട് പ്ലസ്‌ടു വിദ്യാർഥിനിയെ പാതിരാത്രി വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവിക (പാറു -17)യാണ് അക്രമത്തിന് ഇരയായി മരിച്ചത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് തീക്കൊളുത്തിയ യുവാവെന്നാണ് വിവരം. പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.
ബുധനാഴ്ച രാത്രി 12. 15-ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരെ ഉണർത്തുകയും പിതാവ് ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. ഇതിനിടെ ദേവിക ഉറക്കമുണർന്നെത്തുകയും പിന്നാലെ യുവാവ് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നെന്നാണ് വിവരം.
കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.
‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. സിനിമാ–സീരിയൽ രംഗത്ത് സജീവമാണ് നടി ഡിനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.
ഇതിനിടയിൽ സേതുരാമർ സിബിഐ നായകനായി സിനിമ വേണമെന്ന് മമ്മൂട്ടി ആരാധകരും ആഗ്രഹിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സായ്കുമാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതിന് ജീവന്‍ പകരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ക1ട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് അദ്ദേഹം. അച്ഛന് പിന്നാലെയായാണ് മകനും കലാരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്‍രെ സഹോദരിമാരിലൊരാളായ ശോഭ മോഹനും മക്കളുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. ബാലതാരമായാണ് സായ്കുമാര്‍ അരങ്ങേറിയത്. പിന്നീട് നായകനിലേക്ക് ചുവടുമാരുകയായിരുന്നു.
ഒരുകാലത്ത് നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നുവെങ്കിലും പിന്നീട് സ്വഭാവ നടനായും വില്ലനായും മാറുകയായിരുന്നു അദ്ദേഹം. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരുടെ ലിസ്റ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളുമുണ്ടാവും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ വര്‍മ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇടയ്ക്ക് അച്ഛന്‍ വേഷങ്ങളിലും താരമെത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അതേക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മിക്കവയും. അത്തരത്തിലുള്ള വേഷം ചെയ്തപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും അദ്ദേഹം അച്ഛന്‍ കഥാപാത്രമായി എത്തിയിരുന്നു.
ഇപ്പോളത്തെ സിനിമകളില്‍ മിക്കപ്പോഴും അപ്പന്‍മാരുടെ സ്ഥാനം ചുവരുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ തന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ച് വാചാലനായത്.
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇവര്‍ക്കൊപ്പം ഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്‌നേഹമുള്ള ചേട്ടനായും ക്രൗര്യം നിറഞ്ഞ വില്ലനായുമൊക്കെ ഇവര്‍ക്കൊപ്പം സായ്കുമാറുമുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചായിരുന്നു ഇവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണമെന്നും അദ്ദേഹം പറയുന്നു.
മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അൽക്വയ്ദ ഭീകര സംഘടയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മേധാവി അസിം ഉമർ കൊല്ലപ്പെട്ടു. സെപ്റ്റംബറിൽ ഹെൽമന്ദ് പ്രവിശ്യയിൽ യുഎസ്- അഫ്ഗാൻസൈനികർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഉമർ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ സുരക്ഷാവകുപ്പ് അറിയിച്ചു. മൂസാഖാല ഡിസ്ട്രിക്ടിലെ ഒളിത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ ആറ് അൽക്വയ്ദാ പ്രവർത്തകരും കൊല്ലപ്പെട്ടു. ഇവരിൽ അയ്മൻ അൽ സവാഹിരിയുടെ സന്ദേശവാഹകനായ റെയ്ഹനും ഉൾപ്പെടുന്നു.ഉമറിനെ യുഎസ് ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് സംബന്ധിച്ചു കരാറുണ്ടാക്കാനുള്ള സാധ്യത മങ്ങി. പ്രധാനമന്ത്രി ബോറീസ് ജോൺസൻ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ജോൺസന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വടക്കൻ അയർലൻഡ് ഇയു കസ്റ്റംസ് നിയമങ്ങൾ തുടർന്നും പാലിക്കണമെന്ന മെർക്കലിന്റെ നിർദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സാധ്യതയേറി. കരാറില്ലാ ബ്രെക്സിറ്റ് പാടില്ലെന്നു പാർലമെന്റ് പാസാക്കിയ നിയമം എങ്ങനെയാണു മറികടക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. യൂറോപ്പിന്റെയും യുകെയുടെയും ഭാവി വച്ചാണു ജോൺസൻ കളിക്കുന്നതെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് ആരോപിച്ചു