Latest News

നമ്മുടെ കണ്ണ് നിറയുന്ന ഒരു സംഭവമാണ് പറയാന്‍ പോകുന്നത് മരിച്ചു നൂറ് വര്ഷം കഴിഞ്ഞിട്ടും അടക്കം ചെയ്യാത്ത കുഞ്ഞു മമ്മി അതെ നിങ്ങള്‍ ഒരുപക്ഷെ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും മാധ്യമങ്ങളില്‍ ഈ കുഞ്ഞു മുക്ഗം നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഈ പൂമുഖം കണ്ടാല്‍ ഒരു നിമിഷം നിങ്ങള്‍ നിശബ്ധയാകും അത്രയ്ക്കും ക്യൂട്ട് ആണ് ഈ പൊന്നുമോള്‍ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും എന്തുകൊണ്ടാണ് മരിച്ചിട്ടും ഇത്രയും നാള്‍ ഈ ശരീരം ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത് എന്ന് അതിനുള്ള മറുപടിയാണ് ഇത്. അവൾ പല പേരുകളിൽ അറിയപ്പെടുന്നു ഗ്ലാസ് പെട്ടിയിലെ പെൺകുട്ടി സ്ലീപ്പിംഗ് ബ്യൂട്ടി ലോകത്തിലെ ഏറ്റവും മനോഹരമായ മമ്മി ലോകത്തിലെ ഏറ്റവും മികച്ച സംരക്ഷിത മമ്മി. മരണത്തിൽ അവൾ ജീവിതത്തേക്കാൾ വലുതായിത്തീർന്നു. അവളുടെ ചെറിയ ശരീരത്തിന്റെ ഒരു കാഴ്ച കാണാൻ ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകർ സിസിലിയൻ കാറ്റകോമ്പുകളിലേക്ക് ഒഴുകുന്നു. മരിച്ച് ഏകദേശം 100 വർഷത്തിനുശേഷം, റോസാലിയയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവളുടെ ചെറിയ ഗ്ലാസ് ശവപ്പെട്ടിക്കുള്ളിൽ ഇപ്പോഴും മുദ്രയിട്ടിരിക്കുന്നു റോസാലിയ ഉറങ്ങുന്നു അവളുടെ ചെറിയ തല മങ്ങുന്ന സിൽക്ക് പുതപ്പിന് മുകളിലൂടെ കുതിക്കുന്നു. സുന്ദരമായ മുടിയുടെ ടഫുകൾ ഇപ്പോഴും അവളുടെ കവിളുകളിൽ നിന്ന് ഒഴുകുന്നു ഒരു പട്ട് വില്ലു ഇപ്പോഴും അവളുടെ തലയിൽ ഉറപ്പിച്ചിരിക്കുന്നു.

റോസാലിയയുടെ പുതപ്പിന് മുകളിൽ നിൽക്കുന്ന കന്യാമറിയത്തിന്റെ ഓക്സിഡൈസിംഗ് അമ്യൂലറ്റ് മാത്രമാണ് അടയാള സമയം കടന്നുപോയത്. ഇത് വളരെ മങ്ങിയിരിക്കുന്നു ഇത് മിക്കവാറും തിരിച്ചറിയാൻ കഴിയില്ല. ഇതാണ് റൊസാലിയ ലോംബാർഡോ പ്രശസ്ത കുട്ടി മമ്മി. അപ്പോൾ ആരാണ് റോസാലിയ? 1920-ൽ മരിച്ച് ഏകദേശം 100 വർഷത്തിനിടയിൽ, റോസാലിയ സിസിലിയൻ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദുർബലവും ദുർബലനുമായി ജനിച്ച ഒരു കൊച്ചുകുട്ടിയെക്കുറിച്ച് അവർ പറയുന്നു, അവരുടെ ജീവിതകാലത്തേക്കാൾ കൂടുതൽ വേദനയും രോഗവും അവളുടെ ഹ്രസ്വ ജീവിതത്തിലുടനീളം സഹിച്ചു. രണ്ടാം വയസ്സിൽ അവളുടെ അകാല മരണം പിതാവിനെ ദുഖിപ്പിച്ചു. മകളെ നഷ്ടപ്പെടുത്താൻ കഴിയാതെ പിതാവ് റോസാലിയയെ നിത്യതയ്ക്കായി സംരക്ഷിക്കാൻ എംബാൽമർ ആൽഫ്രെഡോ സലാഫിയയുടെ സഹായം തേടി. ഫലം അത്ഭുതകരമായി കുറവല്ല. സലഫിയയുടെ എംബാമിംഗ് പ്രക്രിയയിലൂടെ റോസാലിയ തികച്ചും സംരക്ഷിക്കപ്പെട്ടു.

അവളുടെ പുതിയ അമർത്യതയ്ക്ക് അനുയോജ്യമായ ഒരു ഗ്ലാസ് ശവപ്പെട്ടിക്കുള്ളിൽ വയ്ക്കുകയും സിസിലിയിലെ കപുച്ചിൻ കാറ്റകോംബ്സിനകത്ത് സംസ്കരിക്കുകയും ചെയ്തു. റൊസാലിയയുടെ ജീവിതത്തെക്കുറിച്ചുള്ള സത്യം കാലാകാലങ്ങളിൽ നഷ്ടപ്പെട്ടു. ഇറ്റാലിയൻ മിലിട്ടറിയിലെ മരിയോ ലോംബാർഡോ എന്ന സമ്പന്നനായ സിസിലിയൻ പ്രഭുവിന്റെ മകളായിരുന്നുവെന്ന് ചിലർ പറയുന്നു. ഐതിഹ്യം അനുസരിച്ച് ജനറൽ തന്റെ ഏക മകളെ നിത്യതയ്ക്കായി സംരക്ഷിക്കാൻ ആഗ്രഹിച്ചു, തന്മൂലം ആൽഫ്രെഡോ സലഫിയയെ എംബാം ചെയ്യാൻ ബന്ധപ്പെട്ടു. റോസാലിയയുടെ ജീവനോടെയുള്ള ഫോട്ടോകളോ അവളുടെ മാതാപിതാക്കൾ ആരാണെന്ന് സ്ഥിരീകരിക്കുന്ന ഒഫീഷ്യല്‍ രേഖകളോ ഇല്ല. ഇതുവരെ ഇതിനെക്കുറിച്ച് കണ്ടിട്ടില്ലാത്തവരും കേട്ടിട്ടില്ലതവരും കാണുക ഇതാണ് ആ കുഞ്ഞു മമ്മി ലോകത്തിലെ ഏറ്റവും സൌന്ദര്യമുള്ള മമ്മി.

കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയം. തുടർന്ന് പള്ളി ശ്മശാനത്തിലെ കുഴി മാന്തിയവർ കണ്ടത് തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. അമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ നാട്ടുകാരന് തോന്നിയ സംശയമാണ് ഒരു നാടിനെ രണ്ട് ദിവസം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത്. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്‍റെ ഖബര്‍സ്ഥാനിലായിരുന്നു നാടകീയ സംഭവങ്ങൾ. മണിക്കൂറുകളോളം നിരവധി പൊലീസുകാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തിയ വിരുതനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. സംശയം ആദ്യം പള്ളി കമ്മിറ്റിയിലേക്കും പിന്നാലെ പൊലീസിലേക്കും പടർന്നു. സംഭവമറിഞ്ഞ് നാടാകെ ഓടിയെത്തി. ഒടുവിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ കുഴി തുറന്ന് സാധനം പുറത്തെടുത്തു. കണ്ടതാകട്ടെ വെള്ളത്തുണിയിൽ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക! . അറബി അക്ഷരത്തിൽ ചിലതെല്ലാം വെള്ളരിക്കയിൽ കുറിച്ചിട്ടിട്ടുണ്ട്. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് സംശയിക്കുന്നത്.

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍തള്ളിയ മകന്‍ അറസ്റ്റില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകന്‍ അലക്‌സ് ബേബിയെ (46) അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മുക്കുട്ടിയും മകന്‍ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് രണ്ടര വര്‍ഷമായി താമസം.കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്സ് ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു.

രാത്രി ഒന്‍പതോടെ മൃതദേഹം ലോഡ്ജുമുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റി. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. മൃതദേഹം കാറിലിരുത്തി ചങ്ങനാശ്ശേരി-അയര്‍ക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.

മൃതദേഹം മൂത്തമകന് കൈമാറും അലക്സിന്റെ സഹോദരന്‍ ഗള്‍ഫില്‍ ജോലിയിലാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. രോഗിയായ ആള്‍ക്ക് തക്കസമയത്ത് വൈദ്യസഹായം നല്‍കാതെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഐ.പി.സി. 304-ാം വകുപ്പ് പ്രകാരമാണ് അലക്‌സിനെതിരേ കേസ്

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിൽ. നേമം പൂഴികുന്നിൽ വച്ച് അപകടമുണ്ടാക്കിയ വനിതാ സീരിയൽ താരം ചിത്രലേഖയാണ് അറസ്റ്റിലായത്.പുലര്‍ച്ചെ രണ്ടര മരണിക്കാണ് അപകടം ഉണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം. കൊച്ചിയിൽ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. ഏഴാം തീയതിയാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് ദുബൈ വഴി നാട്ടിലെത്തിയത്. അച്ഛന്‍റെയും അമ്മയുടേയും സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്.ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.

കൊച്ചി∙ കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി.

ദുബായ് വഴി ശനിയാഴ്ച രാവിലെയാണു കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തി. ഇവർ നിരീക്ഷണത്തിലാണ്. എമിറേറ്റ്സ്– 530 വിമാനത്തിലെ സഹയാത്രികർ പരിശോധനയ്ക്കെത്തണമെന്നും അറിയിപ്പുണ്ട്. എറണാകുളം മെഡിക്കൽ‌ കോളജിൽ ഐസൊലേഷനിലാണ് കുട്ടിയുള്ളത്.

പത്തനംതിട്ട∙ ‘‘പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാൻ നാട്ടിൽ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങൾ ഈ കടുംകൈ ചെയ്യുമോ?’’ കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ മകൻ ചോദിക്കുന്നു. വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കിൽ ഞങ്ങൾ ആ കുഞ്ഞിനെ എടുക്കുമോ? അവൾക്ക് ഉമ്മ കൊടുക്കുമോ? നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്വയം ചികിൽസയ്ക്കു വിധേയമാകുമായിരുന്നുവെന്നും മകൻ പറഞ്ഞു.

ഇറ്റലിയിൽ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. കാര്യങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ല. എവിടെനിന്നാണു വരുന്നതെന്നു പാസ്പോർട്ട് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയിൽ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മർദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

നാട്ടിലെത്തിയാൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിർദേശിച്ചുമില്ല. അങ്ങനെ സംഭവിച്ചതു കൊണ്ടാണ് സഹോദരിയും കുഞ്ഞും അടക്കം ഇപ്പോൾ ഐസലേഷനിൽ കഴിയുന്നത്. ഇറ്റലിയിൽനിന്നു പുറപ്പെടുംമുൻപ് വിമാനത്താവളത്തിൽ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു.

182 യാത്രക്കാരെ വീടുകളിൽ നിരീക്ഷിക്കും

കൊച്ചി ∙ ഇറ്റലി സംഘം യാത്ര ചെയ്ത ദോഹ–കൊച്ചി ഖത്തർ എയർവേയ്സ് വിമാനത്തിലെ മറ്റു യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചു.

29നു രാവിലെ 8.20നു കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്നത് 182 യാത്രക്കാർ. മറ്റാർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. എങ്കിലും എല്ലാവരെയും വീടുകളിൽ നിരീക്ഷിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു.

വിമാനത്താവള ജീവനക്കാർ, വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവരുൾപ്പെടെ ഇറ്റലി സംഘം ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തും. 29നു വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരോടും ആരോഗ്യ പരിശോധനയ്ക്കു നിർദേശിച്ചിട്ടുണ്ട്.

ശബരിമലയിലും മുൻകരുതൽ

ശബരിമല ∙ കൊറോണ രോഗബാധ ഉള്ളവരും അവരുമായി ഇടപഴകിയവരും ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. മീന മാസ പൂജയ്ക്കായി ക്ഷേത്രനട 13നു തുറക്കും. 18 വരെ പൂജകൾ ഉണ്ടാകും.

പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (
09-03-2020 മുതൽ 11-03-2020 അവധി ആയിരിക്കും.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

പരീക്ഷ സെൻ്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം.

 

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച്9 തിങ്കള്‍) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

 

 

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്തിന്റെ കത്തനാരിന്റെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ. നൂറ് കോടി ക്ലബിൽ ഇടംപിടിച്ച കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന വലിയ സിനിമ കൂടിയാണ് കത്തനാർ.

വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിൽ ആദ്യമായി വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രമാണ്. ലയൺ കിങ്, ജംഗിൾ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ.

ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, സംവിധായകൻ ആയ റോജിൻ തോമസ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നീണ്ട കാലത്തെ ഗവേഷണത്തെ ആസ്പദമാക്കി ആർ. രാമാനന്ദ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാകും

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. പുതിയൊരു ആവിഷ്ക്കാര രീതിയില്‍ നിർമിക്കുന്ന ചിത്രം തികഞ്ഞ സാങ്കേതിക തികവിലാകും ഒരുങ്ങുക.

രാമപുരം . എടക്കോലി വഞ്ചിത്താനത്ത് പരേതനായ വി . എൽ . തോമസിന്റെ ഭാര്യ അച്ചു തോമസ് ( 84 ) നിര്യാതയായി . ഉഴവൂർ കൂന്തമറ്റം കുടുംബാംഗം ആണ് .സംസ്കാരം പിന്നീട് എടക്കോലി സെന്റ് ആൻസ് ക്നാനായ പള്ളിയിൽ . മക്കൾ . ലില്ലിക്കുട്ടി തോമസ് വട്ടുകുളം (ഉഴവൂർ ),സിറിയക് തോമസ് (വഞ്ചിത്താനത്ത് ട്രേഡേഴ്സ് ഉഴവൂർ ), ഡെന്നിസ് തോമസ് ( കായൽ റസ്റ്ററന്റ്സ് യു .കെ ), ഫ്രാൻസിസ് തോമസ് ( വഞ്ചിത്താനത്ത് എന്റർപ്രൈസസ് ഉഴവൂർ ), സിൻസി മാത്യു കടുതോടിൽ (യു . എസ് . എ ) , ജെയ്‌മോൻ തോമസ് ( കായൽ റെസ്റ്റോറന്റ്സ് യു .കെ .)മരുമക്കൾ പരേതനായ കെ കെ തോമസ് ( ഉഴവൂർ ) , ബീന ബാബു , അനിത ചാക്കോ(ലെസ്റ്റർ യു .കെ ) ,ഷിജി ഫ്രാൻസിസ് ,മാത്യു സൈമൺ ( കിടങ്ങൂർ , യു എസ് എ ), ജിഷ ജെയ്‌മോൻ ( ലെസ്റ്ററ്റർ യു കെ ).

RECENT POSTS
Copyright © . All rights reserved