Latest News

പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന ബിജെപി പശ്ചിമബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്ഷീരകർഷകൻ തന്റെ പശുക്കളുമൊയി സ്വർണപ്പണയം വെക്കാൻ ബാങ്കിലെത്തി. ബംഗാളിലെ മണപ്പുറം ഫിനാൻസ് ശാഖയിലേക്കാണ് ബംഗാളിലെ ദങ്കുനി പ്രദേശത്തുള്ള ഒരു കർഷകനാണ് പ്രതീക്ഷയോടെ മണപ്പുറം ഫിനാൻസുകാരെ സമീപിച്ചത്.

നാടൻ പശുവിന്റെ പാലിൽ‌ സ്വർണമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന. “പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് കേട്ടു. എനിക്ക് 20 പശുക്കളുണ്ട്. എന്റെ കുടുംബം കഴിയുന്നത് ഈ പശുക്കളെ ഉപജീവിച്ചാണ്. എനിക്ക് സ്വർണ ലോൺ കിട്ടുകയാണെങ്കിൽ എന്റെ കച്ചവടം ഒന്നുകൂടി വിപുലീകരിക്കാമായിരുന്നു,” കർഷകൻ തന്നെ സമീപിച്ച മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേ കർഷകൻ ജീവിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് മനോജ് സിങ്ങിനെത്തേടി ദിവസവും ആളുകൾ പശുക്കളുമായി വരികയാണത്രെ. എല്ലാവർക്കും അറിയേണ്ടത് എത്ര ലോൺ കിട്ടുമെന്നാണ്. ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് ഈ പ്രശ്നത്തിനെല്ലാം കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.

“ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതിന് ദിലീപ് ഘോഷിന് നോബൽ സമ്മാനം കിട്ടണം. എല്ലാ ദിവസവും ക്ഷീരകർഷകർ എന്നെത്തേടി വരികയാണ്. 15-16 ലിറ്റർ പാൽ കറക്കുന്നുണ്ടെന്നും എത്ര ലോൺ കിട്ടുമെന്നും പശുക്കളെ കാണിച്ച് അവർ ചോദിക്കുന്നു,” പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇതെല്ലാം കേട്ട് നാണക്കേട് തോന്നുന്നു. ഒരു രാഷ്ട്രീയ നേതാവ് ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും പാർപ്പിടത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്. പക്ഷെ ബിജെപിക്ക് മതത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും മാത്രമേ സംസാരിക്കാനുള്ളൂ.

പശുക്കളുടെ പ്രത്യേകിച്ച് നാടൻ പശുക്കളുടെ പാലിൽ സ്വര്‍ണ്ണമുണ്ടെന്നും അതുകൊണ്ടാണ് അവയ്ക്ക് സ്വർണ്ണനിറമെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ വാദം. “ഗോപാലന്റെ (ശ്രീ കൃഷ്ണൻ) നാടാണ് ഇത് അതുകൊണ്ട് തന്നെ ഗോക്കളെ ബഹുമാനിക്കൽ ഇവിടെ എല്ലായ്പ്പോഴും തുടരും. ഗോ മാതാവിനെ കൊല്ലുന്നത് ക്രൂരകൃത്യമാണ് അതിനെ എതിർക്കുന്നതും തുടരും. മുലപ്പാലിന് ശേഷം പശുക്കളുടെ പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. പശു നമ്മുടെ മാതാവാണ്. ആരെങ്കിലും മാതാവിനെ കൊന്നാൽ അത് പൊറുത്തു കൊടുക്കാനാവില്ല,” ദിലീപ് ഘോഷ് പ്രസ്താവിക്കുകയുണ്ടായി.

ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

അതേസമയം ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.

ഇതോടെയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തി രാജ്യംവിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. ഇന്നലെയാണ് നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്ബഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അ‍ഞ്ജുവിനെയാണ് ഭര്‍ത്ത‍ൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ എ ആർ അഞ്ജു(24) വാണ് മരിച്ചത്. ബിടെക് എൻജിനീയറാണ് അഞ്ജു. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അ‍ഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ: ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.

ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷ്(37)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ റിജോഷിന്റെ ഭാര്യ ലിജിക്കും(31)ഫാമിലെ മാനേജര്‍ തൃശൂര്‍ സ്വദേശി വസിം (31) പങ്കുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.പൊലീസിന്റെ സംശയവും ഇതുതന്നെയാണ്. ഈ മാസം നാലു മുതല്‍ ഇവര്‍ ഒളിവിലാണ്. കൊലപാതകം നടത്തി കുഴിച്ചിട്ട ശേഷം ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ഒളിവില്‍ പോയ ലിജിക്കും വസീമിനുംവേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി

 

 

ബി ഉണ്ണികൃഷ്ണന്‍ വര്‍ഗീയ വിഷമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ഗിരീഷ് ബാബു. ആരോപണത്തില്‍ ഗിരീഷ് ബാബുവിന് ഫെഫ്ക കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാതെ ഇത്തരം വിശദീരണം ചോദിച്ചത് മറ്റുള്ളവരുടെ പണം കൊണ്ട് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനാണെന്നും ഗിരീശ് പറയുന്നു.

ഫെഫ്ക ഓഫീസില്‍വെച്ച് ഫെഫ്ക അംഗമായ തന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളില്‍നിന്നും സംരക്ഷിച്ച ഫെഫ്ക നേതാവാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന് ഗിരീഷ് ആരോപിക്കുന്നു. സിനിമയില്‍ ജാതി വിവേചനമില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതാണ് ഗിരീഷിനെ പ്രകോപിപ്പിച്ചത്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട് മോഹനാണ് ഗിരീഷിന് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് എതിരെ സമൂഹ മാധ്യമത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശത്തിന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്ന് അറിയിക്കുന്നു എന്ന ഒറ്റ വാചകമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.

നോട്ടീസ് ലഭിച്ചതിന് ശേഷം ഗിരീഷ് കുറിച്ചത് താഴെ വായിക്കാം.

ജനാധിപത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ അയാള്‍ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമര്‍ശ്ശിച്ചാല്‍ ആ പൗരനെതിരെ നിയമനടപടികള്‍ സ്വികരിച്ചു അയാളെ നിശ്ശബ്ധനാക്കാന്‍ ശ്രെമിച്ചാല്‍ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിര്‍ക്കും.

എന്നാല്‍ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോകോള്‍ഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറല്‍ സെക്രട്ടറി രാജാധിരാജന്‍ ബി ഉണ്ണികൃഷ്ണനെമാത്രം ആരും വിമര്‍ശ്ശിക്കാന്‍ പാടില്ലത്രേ.

വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ.ഉണ്ണികൃഷ്ണന്‍ എല്ലാ വിമര്‍ശ്ശങ്ങള്‍ക്കും അതീതനാണോ…?

മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ല്‍ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണന്‍ വിമര്‍ശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാര്‍ത്ഥത്തില്‍ ഫാസിസം.

അങ്ങനെയെങ്കില്‍ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവല്‍ പക്ഷികള്‍ അല്ലെ…?

സമൂഹ മാധ്യമങ്ങളിലൂടെ ബി ഉണ്ണികൃഷ്ണനെ വിമര്‍ശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ആയ എനിക്ക് യൂണിയനില്‍ നിന്നും ‘ജാഗ്രതയോടെ’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്.

വള്‍ഗറായും ടോപ്‌ലെസ്സായും ഫോട്ടോ ഷൂട്ട് നടത്തുന്ന അമല പോള്‍ വിവാദങ്ങളില്‍പെടാറുണ്ട്. ഇത്തവണ ടോപ് ലെസ്സായി ബാത്ത്ടബ്ബില്‍ നിന്നുള്ള ഫോട്ടോയാണ് അമല ഷെയര്‍ ചെയ്തത്. പുറം തിരിഞ്ഞ് നഗ്നയായ ഫോട്ടോയാണ് അമലയുടേത്. ബാത്ത്ടബ്ബില്‍ നിറയെ റോസാപൂക്കള്‍ വിതറിയിരിക്കുന്നത്.

ശരീരത്തിന് പിന്നില്‍ അമല ടാറ്റു കുത്തിയതും വ്യക്തമായി കാണാം. ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള മനോഹര ദൃശ്യവും കാണാം. ആടൈ എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നയായ ആമലയെ മലയാളികള്‍ കണ്ടതാണ്. ആടൈ എന്ന ചിത്രത്തിന്‌ശേഷം അമല വസ്ത്രം ഉപോക്ഷിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

രണ്ട് തവണ വിവാഹം കഴിച്ചു, രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. ജീവിക്കാൻ വരുമാനവും ഭക്ഷണവും തലചായ്ക്കാൻ ഒരിടവും ഇല്ലാതായതോടെ സന്തോഷ്കുമാർ എന്ന ഈറോഡ് സ്വദേശി ജയിലഴിക്കുള്ളിലാകാൻ കണ്ടെത്തിയ സിനിമയെവെല്ലുന്ന പ്ലാൻ.

ഞായറാഴ്ച ഏകദേശം അഞ്ച് മണിയോടെയാണ് ചെന്നൈ റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്ക് ഈറോഡ് റയിൽവെസ്റ്റേഷനിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് ഫോൺകോൾ ലഭിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ട് ബസ്‌സ്റ്റാൻഡിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി. സന്ദേശം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡ് രണ്ടിടത്തും പരിശോധനയ്ക്കായി പുറപ്പെട്ടു. പൊലീസ് ഈ സമയത്തിനുള്ളിൽ വിളിച്ച നമ്പർ ആരുടേതാണെന്ന് കണ്ടെത്തി.

കറുങ്കൻപാളയം സ്വദേശി ശിവകുമാറിന്റേതാണ് നമ്പരെന്ന് പൊലീസ് കണ്ടെത്തി. കോളിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും ഏതാനും ദിവസം മുൻപ് ഭാര്യയുടെ സഹോദരൻ ലിംഗരാജിന് ഫോൺ നൽകിയെന്നും ശിവകുമാർ പറഞ്ഞു. തുടർന്ന് ലിംഗരാജിനോട് കാര്യം തിരക്കിയപ്പോഴാണ് രണ്ട് ദിവസം മുൻപ് ഫോൺ മോഷണം പോയതായി അറിയിച്ചു. അന്വേഷണം പുലർച്ചെ 2 മണിയായിട്ടും അവസാനിച്ചില്ല. ഒടുവിൽ ഈറോഡ് റയിൽവേസ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു യുവാവ് കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സന്തോഷ് കുമാറായിരുന്നു അത്. സന്തോഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കൺട്രോൾ റൂമിലേക്കും റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്കും വിളിച്ചത് ഇയാൾ തന്നെയെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ലിംഗരാജിന്റെ ഫോൺ സന്തോഷ് മോഷ്ടിക്കുകയായിരുന്നു.

ഒക്ടോബർ 31 ന് ജോലിയിൽ നിന്നും രാജിവച്ചശേഷം കിടക്കാൻ സ്ഥലമോ കഴിക്കാൻ ഭക്ഷണമോയില്ലാതെ സന്തോഷ്കുമാർ വിഷാദാവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും ജയിലിനുള്ളിലായാൽ തനിക്ക് ഭക്ഷണമെങ്കിലും സൗജന്യമായി കിട്ടുമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഈ കടുംകൈപ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഏതായാലും പ്ലാൻ വിജയം കണ്ടു. ഫോൺ മോഷ്ടിച്ച കേസിനും വ്യാജ ഭീഷണി സന്ദേശം നൽകിയതിനും ജയിലിൽ അടച്ചിട്ടുണ്ട്.

ഓസിന് ശാപ്പാട് തരുന്ന ഹോട്ടലുമയോടുള്ള നന്ദി കാട്ടുന്നതിന് ട്രാഫിക് പൊലീസുകാരന്‍ തട്ടുകടക്കാരന്റെ വയറ്റത്തടിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അജികുമാര്‍ എന്നയാള്‍ 22 വര്‍ഷമായി ഇവിടെ തട്ട്കട നടത്തുകയാണ്. നഗരസഭയുടെ അനുമതി വാങ്ങിയാണ് കട നടത്തുന്നതെന്ന് അജികുമാര്‍ പറയുന്നു. ബുധനാഴ്ച കച്ചവടത്തിനുളള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ട്രാഫിക് ഹോംഗാര്‍ഡ് എന്‍.എല്‍ യതിപ്രകാശ് പ്രശ്‌നം സൃഷ്ടിച്ചത്.

ഇവിടെ കട നടത്താന്‍ തന്നോട് ആരോടാ പറഞ്ഞത് എന്ന് ചോദിച്ച് ചമന്തി വച്ചിരുന്ന ബക്കറ്റെടുത്ത് എടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. അജികുമാര്‍ തടയാനെത്തിയപ്പോള്‍ ചുട്ടുവച്ചിരുന്ന ദോശയും ചുടാന്‍ വച്ചിരുന്ന മാവും വലിച്ചെറിഞ്ഞു. ഓംലെറ്റ് അടിക്കാനായി കൊണ്ടുവന്ന മുട്ട ട്രേകളും എടുത്തെറിഞ്ഞു. നിരവധി ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസുകാരന്റെ അതിക്രമം. പൊലീസുകാരനായതിനാല്‍ തടയാന്‍ ആരും തയ്യാറായില്ല. രാത്രി ഏതാനും മണിക്കൂറുകള്‍ തട്ടുകട നടത്തി ജീവിക്കുന്ന നിര്‍ധനനായ അജികുമാറിന് നേരെ നടന്ന ആക്രമണത്തില്‍ വഴിയോര കച്ചവടക്കാരുടെയും നാട്ടുകാരുടെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും പൊലീസുകാര്‍ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതിരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് തിരുവനന്തപുരം നഗരത്തില്‍ പതിവാണ്. രണ്ട് മാസംമുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള പൊലീസുകാര്‍ വെള്ളയമ്പലത്ത് തട്ടുകടയില്‍ അതിക്രമം കാണിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് കട ഉടമ പിന്നീട് പരാതി പിന്‍വലിച്ചു. കയ്യേറ്റം ചെയ്‌തെന്ന് മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാലു പൊലീസുകാരാണ് മാനവീയം വീഥിയിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ചമ്മന്തിയില്‍ നിന്ന് ഒരു പൊലീസുകാരന് റബര്‍ വാഷര്‍ കിട്ടിയതാണ് ഉടമയെ മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തട്ട് നത്തുന്ന വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന ഉടമ സുരേഷിനെ മര്‍ദ്ദിക്കുകയും തിളച്ച് കൊണ്ടിരുന്ന എണ്ണപാത്രം തട്ടിയിട്ടത് കാലില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരന്‍ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ഉറപ്പായതോടെയാണ് മ്യൂസിയം പൊലീസ് ഭീഷണിപ്പെടുത്തിയത്. കട നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

പൊലീസ് അക്രമം നടത്തിയ ഉടനെ നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. അപ്പോഴേക്കും പൊലീസുകാര്‍ വന്ന രണ്ട് ബൈക്കില്‍ ഒന്ന് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. സംഭവ സ്ഥലത്തുനിന്നും ഒരു പൊലീസുകാരന്റെ മൊബൈല്‍ കിട്ടിയതോടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പൊലീസിന് മനസ്സിലായത്. അതോടെ മ്യൂസിയം പൊലീസ് പരാതിക്കാരന് നേരെ തിരിയുകയായിരുന്നു.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് ഈ തരം മുന്നേറുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവില്‍ താരത്തിന് ലഭിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാര്‍ന്നവയായിരുന്നു. അടുത്തിടെയായിരുന്നു സണ്ണി വെയ്‌നൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. ഫേസ്ബുക്കിലൂടെ സണ്ണി വെയ്‌നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.

നവാഗതരാണ് ചിത്രത്തിന് പിന്നിലെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മുഴുനീള ഹൊറര്‍ ചിത്രവുമായാണ് ഇവരെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മഞ്ജു വാര്യരുടെ കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന സിനിമയായിരിക്കും ഇതെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഇതാദ്യമായാണ് താരം ഹൊറര്‍ ചിത്രവുമായി സഹകരിക്കുന്നത്. ഡിസംബറിലാണ് സിനിമയുടെ ഷൂട്ടിംഗ്. ഹൊറര്‍ ചിത്രമാണോ ഇതെന്ന സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പ്രകടനത്തിന് മഞ്ജു വാര്യറിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രിയദര്‍ശിനി രാംദാസാണ് താരമെത്തിയത്. ആദ്യ 100, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും ഇതിനകം താരം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും തമിഴ് ചിത്രത്തില്‍ അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അസുരനിലൂടെയായിരുന്നു അത് സംഭവിച്ചത്., ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, പ്രതി പൂവന്‍ കോഴി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളാണ് ഇനി എത്താനുള്ളത്.

വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് ബാങ്കുകളെ പറ്റിച്ച വിപിന്‍ കാര്‍ത്തിക് അവസാനം പിടിക്കപ്പെട്ടു. തലശേരിക്കാന്‍ വിപിന്‍ കാര്‍ത്തിക് പൊലീസിനെ നിര്‍ത്താതെ ഓടിച്ചത് രണ്ടാഴ്ച. അമ്മ ശ്യാമള വേണുഗോപാലിനെ ഒക്ടോബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പന്ത്രണ്ടു കാറുകള്‍ വാങ്ങി മറിച്ചുവിറ്റു. വായ്പ അടച്ചതായി ബാങ്കിന്റെ വ്യാജ രേഖയുണ്ടാക്കി ആര്‍.ടി. ഓഫിസില്‍ നല്‍കിയ ശേഷമായിരുന്നു കാറുകള്‍ മറിച്ചുവിറ്റത്. മലപ്പുറത്തെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ ഇന്‍സ്പെക്ടറെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി സ്വാധീനിച്ചു. സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ഗുരുവായൂര്‍ പൊലീസിനെ അറിയിച്ചതോടെ വിപിന്‍ കാര്‍ത്തിക്കിന്‍റെ ഐ.പി.എസ്. ജീവിതം പൊളിഞ്ഞു.

രണ്ടാഴ്ച വിപിന്‍ കാര്‍ത്തിക് ഒളിവില്‍ കഴിഞ്ഞത് പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിദിനം പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. ട്രെയിനില്‍ തന്നെ അന്തിയുറങ്ങി. പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. കേരളത്തിലെ പലരേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചു. ഗോഹട്ടിയിലേക്ക് പോകണമെന്നും ഇരുപത്തിയ്യായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ, പണം ചോദിച്ച് വിളി ലഭിച്ചയാള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. വ്യാജ ഐ.പി.എസുകാരന്‍റെ പുതിയ നമ്പര്‍ നല്‍കി. ഡി.ഐ.ജിയാകട്ടെ സൈബര്‍ സെല്ലിനു നമ്പര്‍ കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയെ വിളിച്ച് പ്രത്യേക സംഘത്തെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചു.

കോയമ്പത്തൂരിലായിരുന്ന വിപിന്‍ കാര്‍ത്തിക്കിനോട് പണം വാങ്ങാന്‍ പാലക്കാട് ചിറ്റൂരില്‍ എത്താന്‍ സുഹൃത്ത് പറഞ്ഞു. ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ പറ‍ഞ്ഞത്. രാത്രി പതിനൊന്നു മണിയോടെ ചിറ്റൂരില്‍ എത്തി. ടാക്സി കാറിലായിരുന്നു വരവ്. ടാക്സി കാറിന്‍റെ നമ്പര്‍ സുഹൃത്തിനോട് വിപിന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്താകട്ടെ ഡി.ഐ.ജിയോട് കാറിന്‍റെ നമ്പറും പറഞ്ഞു. അങ്ങനെ, പൊലീസ് കാത്തുനിന്നു. സുഹൃത്തിന്‍റെ അടുത്ത് എത്തിയ ഉടനെ പൊലീസ് സംഘത്തെ കണ്ട വിപിന്‍ റോഡിലൂടെ ഓടി. പിന്നാലെ പൊലീസും ഏകദേശം രണ്ടു കിലോമീറ്ററോളം പൊലീസ് പിന്നാലെ ഓടിയാണ് കീഴ്പ്പെടുത്തിയത്.

കാറുകള്‍ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആര്‍ഭാടമായി ജീവിക്കും. സമാന രീതിയില്‍ നാദാപുരം, തലശേരി, കോട്ടയം , തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് പതിനാറു കാറുകള്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തികിന്‍റെ ഡയറിയില്‍ നിന്ന് കിട്ടി. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ പണി പോയി. അസിസ്റ്റന്‍റ് പബ്ലിക് റിലേഷന്‍സ് ഓഫിസറാണെന്ന വ്യാജേന തട്ടിപ്പിനായി മകന് കൂട്ടുനിന്നു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കാന്‍ പോയി. ഇതിനിടെയാണ്, വ്യാജ ഐ.പി.എസുകാരനായി വിലസാന്‍ തുനിഞ്ഞിറങ്ങിയത്.

RECENT POSTS
Copyright © . All rights reserved