ഈ സംഭവം കേരളത്തിൽ തന്നെയോ ? ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സംഭവം ഇതാണ് കൊല്ലം യൂക്കോ ബാങ്കിന്റെ വിചിത്രമായി ജപ്തി നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബാങ്കിന്റെ ജപ്തി നടപ്പിലാക്കാൻ സ്വീകരിച്ച വഴിയാണ് കടുത്ത് പോയത്. കൊല്ലം പൂയപ്പള്ളിയില്‍ അമ്മയെയും മക്കളെയും പൂട്ടിയിട്ടാണ് ബാങ്ക് ജപ്തി നടപ്പാക്കിയത്. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. അതേസമയം ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.ബാങ്ക് അധികൃതർ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.
സിനിലാല്‍ എന്നയാളുടെ വീട്ടിലായിരുന്നു ജപ്തി നടപടി. ഭൂമിയുടെ പ്രമാണം പണയപ്പെടുത്തിയെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയ സംഭവത്തിലാണ് യൂക്കോ ബാങ്ക് വിചിത്രമായി ജപ്തി നടപടികള്‍ നടപ്പാക്കിയത്. ഒന്നരലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. തുക അടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ ബുധനാഴ്ച ഉച്ചയോടെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തുകയും ആരെങ്കിലും വീട്ടിലുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ രണ്ട് ഗേറ്റും താഴിട്ടുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ബാങ്ക് നടപടിക്കെതിരെ സ്ഥലത്ത് വന്‍പ്രതിഷേധമാണ് ഉയരുന്നത്. ജപ്തി സമയത്ത് ഈ വീടിനുള്ളില്‍ വീട്ടമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ വിവരം അറിയിക്കാത വീടിന്റെ രണ്ട് ഗേറ്റുകളും പൂട്ടി സീല്‍ ചെയ്ത് ബാങ്ക് അധികൃതര്‍ മടങ്ങിയെന്നാണ് ആരോപണം.
പൂട്ട് പിന്നീട് നാട്ടുകാര്‍ തകര്‍ത്ത് വീട്ടമ്മയെയും മക്കളെയും മോചിപ്പിക്കുകയും ചെയ്തു. സുഹൃത്തിന് വായ്പയ്ക്ക് വേണ്ടിയായിരുന്നു ഭൂമിയുടെ പ്രമാണം നല്‍കിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയായിരുന്നെന്നാണ് വിവരം. ബാങ്ക് അധികൃതര്‍ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്ക് അധികൃതര്‍ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് പൊളിക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. വിഷയത്തില്‍ ബാങ്ക് അധികൃതരുടെ പ്രതികരണം ആരായാന്‍ ശ്രമിച്ചുവെങ്കിലും ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കൊപ്പം പ്രദേശത്തെ കശുവണ്ടി തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് നടപടിക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍.
ജപ്തിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ശേഷം നടക്കുന്ന ആത്മഹത്യകൾ ഒന്നും ചെറുതല്ല ഇപ്പോൾ നടക്കുന്നത്, ആ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം വളരെ ഞെട്ടലോടെയാണ് നോക്കികാണുന്നത്. ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ഇന്ന് ആത്മഹത്യ ചെയ്ത സംഭവം മായും മുമ്പേയാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത് . നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതിയെ പിടികൂടാതെ പോലീസ്. കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.
ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു പൊലീസ്. പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണ്.
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ അധ്യാപികയെ പീഡിപ്പിച്ചു. നിർബന്ധിച്ച് മതം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നത്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്പ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ അദ്ധ്യാപിക. കുറ്റിപ്പുറം പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, നടപടിക്രമങ്ങളുടെ പേരില്‍ പരാതിക്കാരിയെ പലതവണ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.
നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയില്‍ നടപടിയെടുക്കാനോ കുറ്റിപ്പുറം പോലീസ് തുനിഞ്ഞില്ല. കുറ്റിപ്പുറം പോലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മുൻ എസ്ഐ ശശിധരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ ചോദ്യങ്ങൾക്കു സിജു മറുപടി പറഞ്ഞതു ചെറുചിരിയോടെ. അറസ്റ്റിലായ സിജുവിനെ വീട്ടിലും ആയുധങ്ങൾ ഉപേക്ഷിച്ച കുത്തിയതോട് കടവിലും തെളിവെടുപ്പിനു കൊണ്ടു വന്നു. ഇന്നലെ രാവിലെ 11 നു പാറമ്പുഴ കുഴിയാലിപ്പടി–വെള്ളൂപ്പറമ്പ് റോഡരികിലെ കുത്തിയ തോട്ടിൽ സിജുവിനെ എത്തിച്ചു. കൊല്ലാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പുകൾ കടവിലിറങ്ങി കളഞ്ഞുവെന്നു സിജു പറഞ്ഞിരുന്നു. മുട്ടൊപ്പം വെള്ളമേ തോട്ടിലുള്ളു. ഒന്നര അടി നീളവും 4 ഇഞ്ച് വ്യാസവും വരുന്ന 2 ഇരുമ്പു പൈപ്പുകൾ തോടിന്റെ മധ്യഭാഗത്തു നിന്നു കണ്ടെടുത്തു. രണ്ടിലും തുരുമ്പു കയറിയ നിലയിലായിരുന്നു. ഒരു പൈപ്പ് കഷണം കൂടിയുണ്ടെന്ന് സിജു പറഞ്ഞതോടെ പൊലീസ് 2 മണിക്കൂറിലധികം പ്രദേശം മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ കണ്ടെത്താനായില്ല.
മൂന്നരയോടെ സിജുവിന്റെ വീട്ടിലെത്തി. കൂടെ താമസിക്കുന്ന യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ശശിധരന്റെ വീട്ടിൽ നിന്ന് ഈ സമയം കൂട്ടക്കരച്ചിൽ ഉയർന്നു. വീടിനുള്ളിൽ ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പു നടത്തി. ഫൊറൻസിക് അധികൃതരും തെളിവെടുപ്പിൽ പങ്കെടുത്തു. അയൽവാസികളെയും നാട്ടുകാരെയും കണ്ടിട്ടും സിജുവിന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. വരയൻ ഷർട്ടും മുണ്ടുമായിരുന്നു വേഷം.
കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചപ്പോൾ, കടന്നുകളയാൻ കാട്ടിയ വ്യഗ്രതയാണ് സിജുവിനെ കുടുക്കിയത്. കൊല നടന്ന ദിവസംതന്നെ കസ്റ്റഡിയിൽ എടുത്ത സിജുവിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ പിറ്റേ ദിവസം പൊലീസ് വിട്ടു. തിങ്കളാഴ്ചതന്നെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. ഇതിനിടെയാണ് ഇയാൾ പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നത്. ഇതിനിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കയ്യേറ്റം ചെയ്തതും പൊലീസുകാരന്റെ സ്കൂട്ടർ മോഷ്ടിച്ചതും വിനയായി. ചൊവ്വാഴ്ച രാവിലെ പിടിയിലായ സിജുവിനെതിരെ ഈ കുറ്റങ്ങൾക്കു കേസെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം.
നാട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സിജുവിനെ മാരത്തൺ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. രാത്രി ഉറക്കമില്ലാത്ത സിജുവിനോട് ഉറങ്ങാൻ അനുവദിക്കാതെ ചോദ്യം ചെയ്യുന്ന പോലെയുള്ള പൊലീസിന്റെ സ്ഥിരം നമ്പർ ഏറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ് സിജു കാട്ടിയത്. ഭീഷണിയും അനുനയവുമൊന്നും ഫലിച്ചില്ല. ഇടയ്ക്ക് സ്റ്റേഷനിൽ നിന്നു വിട്ടയച്ചത് പൊലീസിനു തിരിച്ചടിയായി. വിട്ടയച്ച സിജു മുങ്ങിയതോടെ കൊലയിൽ പങ്കുണ്ടെന്നു പൊലീസിന് ഉറപ്പിക്കാനായെന്നു മാത്രം.
പ്രഭാത നടത്തത്തിന്റെ സമയത്ത് ആക്രമിക്കാനായിരുന്നു പദ്ധതി. അഞ്ചു മണിയോടെയാണു ശശിധരൻ സാധാരണ നടക്കാൻ ഇറങ്ങാറുള്ളത്. ഇതു മനസ്സിലാക്കി വളരെ മുൻപുതന്നെ വീടിന്റെ മുൻവശത്തെ വഴിയോരത്ത് ഇരുമ്പു പൈപ്പുമായി ഇരുന്നു, ശശിധരനെ അടിച്ചു.
തിരുവനന്തപുരം∙ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്‍ലാമിക് സ്റ്റേറ്റ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി നിമിഷാ ഫാത്തിമയും. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചതായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. നിമിഷയുടേതുൾപ്പെടെയുള്ള ചിത്രങ്ങള്‍ ലഭിച്ചെന്നും കുടുംബം അറിയിച്ചു. ഭർത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. ഇസയുടെ അമ്മയും ഫോട്ടോകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിന്ദു പ്രതികരിച്ചു.
ഭീകര സംഘടനയായ ഐസില്‍ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളികളാണെന്നായിരുന്നു ലഭിച്ച സൂചന.
രാജ്യം വിട്ടവരിൽ സ്ത്രീകൾ ഉൾപ്പെടെ ചിലർ കീഴടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടതോടെ, സംഘത്തിലെ മലയാളികളെ തിരിച്ചറിയാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശ്രമം തുടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയവുമായി എൻഐഎ ബന്ധപ്പെട്ടു വരുന്നതായാണു വിവരം. കീഴടങ്ങിയവരിലെ മലയാളികളുടേതായി പുറത്തു വന്ന പേരുകൾ എൻഐഎ സ്ഥിരീകരിച്ചിട്ടില്ല.
തമിഴ് പ്രശസ്ത നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലായിരുന്നു. പുതുപ്പേട്ടൈയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ബാല സിങ്.
സൂര്യയുടെ എന്‍ജികെ, മാഗമുനി എന്നിവയാണ് അവസാന സിനിമകള്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ വ്യക്തിത്വമാണ് ബാല. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ല്‍ മലമുകളിലെ ദൈവം എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി. 1995ല്‍ അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.
നൂറ് കണക്കിന് തമിഴ് സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകപ്രശംസ നേടി. കമല്‍ഹാസന്റെ ഉന്ത്യന്‍, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി അങ്ങനെ നിരവധി സിനിമകള്‍. കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, മുല്ല എന്നീ മലയാള സിനിമകളിലും ബാല സിങ് വേഷമിട്ടിട്ടുണ്ട്.
പെരുമ്പാവൂർ നഗരമധ്യത്തിൽ യുവതിയെ ബലാൽസംഗം ചെയ്തശേഷം കൈകോട്ടുകൊണ്ട് തലക്കടിച്ചു കൊന്നു. തുരുത്തി സ്വദേശിയായ യുവതിയാണ് പുലർച്ചെ കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ പൊലിസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം. യുവതിയെ ഇവിടെ എത്തിച്ച് പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം സമീപത്തുകിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയിൽ പെട്ടപ്പോൾ അതും തല്ലിപ്പൊളിച്ചു.
രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ തൊഴിലാളിയാണ് പൂർണ നഗ്ന്നമായി ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയുടെ മൃദദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നന്ന് വ്യക്തമായിരുന്നു കൊന്നത് അസം സ്വദേശിയായ ഉമർ അലിയാണ് എന്ന്. ഉമറിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. പ്രതി കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവതി.
പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം യുവതിയെ ഇതരസംസ്ഥാനക്കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം. തുരുത്തി സ്വദേശിയാണ് പുലർച്ചെ ഒരുമണിയോടെ കൊല്ലപ്പെത്. ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്ന യുവതിയെ സംഭവ സ്ഥലത്ത് എത്തിച്ച ശേഷം പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സമീപത്തുകിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയിൽ പെട്ടപ്പോൾ അതും തല്ലിപ്പൊളിച്ചു. രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ തൊഴിലാളിയാണ് പൂർണനഗ്ന്നയായി ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടത്. പോലീസ് ഉമറിനെ കസ്റ്റഡിയിൽ എടുത്തു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് പോലീസ് പറയുന്നത്.
പരിക്കേറ്റ ശിഖർ ധവാനെ പകരക്കാരനായി വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി 20 ഐ പരമ്പരയ്ക്കുള്ള വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ധവാന്റെ ഇടതു കാൽമുട്ടിന് സാരമായ മുറിവുണ്ടായതായി ബിസിസിഐ അറിയിച്ചു. ചൊവ്വാഴ്ച ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ വിലയിരുത്തി, തുന്നിക്കെട്ടുന്നതിനും മുറിവ് പൂർണ്ണമായും ഭേദമാകുന്നതിനും കുറച്ച് സമയം കൂടി വേണമെന്ന് നിർദ്ദേശിച്ചു.
ഇന്ത്യ 2-1ന് ജയിച്ച ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയ്ക്കുള്ള സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നു.
എന്നിരുന്നാലും, ഒരു മത്സരം പോലും കളിക്കാത്ത അദ്ദേഹത്തെ വെസ്റ്റ് ഇൻഡീസ് പരമ്പരയിലേക്ക് ഒഴിവാക്കി.
50 ഓവറിൽ വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ ആഭ്യന്തര സർക്യൂട്ടിലെ തകർപ്പൻ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ബംഗ്ലാദേശ് പരമ്പരയിലേക്ക് വിളിച്ചത്.
വിരാട് കോഹ്‌ലി ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയതോടെ ഡിസംബർ ആറിന് പരമ്പര ആരംഭിക്കുമ്പോൾ പരിക്കേറ്റ ഓപ്പണർക്ക് പകരം കെഎൽ രാഹുൽ രോഹിത് ശർമയെ പങ്കാളിയാക്കും.ഡിസംബർ 15 ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ധവാൻ ടീമിൽ തുടരുന്നു.
ടി 20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് , ദീപക് ചഹാർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ (wk).
ചരിത്രത്തില്‍ ആദ്യമായി കളിച്ച ഡേ-നൈറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതോടെ ഭാവിയില്‍ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ കാണാനാവുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ കശാപ്പ് ചെയ്തത്. വെറും മൂന്നു ദിവസം കൊണ്ട് ചരിത്ര ടെസ്റ്റില്‍ ഇന്ത്യ എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു.
ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചതിനു പിന്നാലെ ഇന്ത്യയെ തങ്ങള്‍ക്കെതിരേ നാട്ടില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇതിനു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
വോണിന്റെ ട്വീറ്റ്
ട്വിറ്ററിലൂടെയാണ് വോണ്‍ ഇന്ത്യയെ ഡേ-നൈറ്റ് ടെസ്റ്റിനായി തങ്ങളുടെ നാട്ടിലേ്ക്കു ക്ഷണിച്ചിരിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാന്‍ സമ്മതം മൂളിയ വിരാട് കോലിക്കു അഭിനന്ദനങ്ങള്‍. അടുത്ത വേനല്‍ക്കാലത്തു ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തുമ്പോള്‍ അഡ്‌ലെയ്ഡില്‍ മറ്റൊരു ഡേ-നൈറ്റ് ടെസ്റ്റില്‍ കൂടി ഇന്ത്യ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതു അവിസ്മരണീയമായിരിക്കും കൂട്ടുകാരായെന്നു വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഗാംഗുലിയുടെ പ്രതികരണം
വോണിന്റെ ക്ഷണത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റ് കഴിഞ്ഞതോടെ അദ്ദേഹത്തിനു ചില സൂചനകള്‍ ലഭിച്ചു കഴിഞ്ഞിരിക്കുമെന്നു തനിക്കുറപ്പുണ്ട്. എന്നാല്‍ എല്ലാവരും കൂടിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുകയെന്നു നമുക്ക് നോക്കാമെന്നും ദാദ പറഞ്ഞു.
ഇന്ത്യയെ കന്നി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ഗാംഗുലിയായിരുന്നു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെയാണ് അദ്ദേഹം ഡേ-നൈറ്റ് ടെസ്റ്റിനക്കുറിച്ച് കോലിയുടെ അഭിപ്രായം തേടുകയും തുടര്‍ന്ന് ഇത് നടപ്പിലാക്കുകയും ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഓസീസ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനു വിസമ്മതിച്ചതോടെ ഇതു യാഥാര്‍ഥ്യമായില്ല.
കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ 2-1ന് തകര്‍ത്ത് ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര കൈക്കലാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
വീടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ആണ് സംഭവം. കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് 5.30 വരെയും അയല്‍ക്കാരോട് സംസാരിച്ചിരുന്നു.
ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഓമന ഒറ്റക്കാണ് താമസിച്ചിരുന്നത്.
വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാകാം തീപിടിത്തതിന് കാരണമായതെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തതിെന്റ കാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.