ഈ സംഭവം കേരളത്തിൽ തന്നെയോ ? ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സംഭവം ഇതാണ് കൊല്ലം യൂക്കോ ബാങ്കിന്റെ വിചിത്രമായി ജപ്തി നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബാങ്കിന്റെ ജപ്തി നടപ്പിലാക്കാൻ സ്വീകരിച്ച വഴിയാണ് കടുത്ത് പോയത്. കൊല്ലം പൂയപ്പള്ളിയില്‍ അമ്മയെയും മക്കളെയും പൂട്ടിയിട്ടാണ് ബാങ്ക് ജപ്തി നടപ്പാക്കിയത്. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. അതേസമയം ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.ബാങ്ക് അധികൃതർ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.

സിനിലാല്‍ എന്നയാളുടെ വീട്ടിലായിരുന്നു ജപ്തി നടപടി. ഭൂമിയുടെ പ്രമാണം പണയപ്പെടുത്തിയെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയ സംഭവത്തിലാണ് യൂക്കോ ബാങ്ക് വിചിത്രമായി ജപ്തി നടപടികള്‍ നടപ്പാക്കിയത്. ഒന്നരലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. തുക അടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ ബുധനാഴ്ച ഉച്ചയോടെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തുകയും ആരെങ്കിലും വീട്ടിലുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ രണ്ട് ഗേറ്റും താഴിട്ടുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ബാങ്ക് നടപടിക്കെതിരെ സ്ഥലത്ത് വന്‍പ്രതിഷേധമാണ് ഉയരുന്നത്. ജപ്തി സമയത്ത് ഈ വീടിനുള്ളില്‍ വീട്ടമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ വിവരം അറിയിക്കാത വീടിന്റെ രണ്ട് ഗേറ്റുകളും പൂട്ടി സീല്‍ ചെയ്ത് ബാങ്ക് അധികൃതര്‍ മടങ്ങിയെന്നാണ് ആരോപണം.

പൂട്ട് പിന്നീട് നാട്ടുകാര്‍ തകര്‍ത്ത് വീട്ടമ്മയെയും മക്കളെയും മോചിപ്പിക്കുകയും ചെയ്തു. സുഹൃത്തിന് വായ്പയ്ക്ക് വേണ്ടിയായിരുന്നു ഭൂമിയുടെ പ്രമാണം നല്‍‌കിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയായിരുന്നെന്നാണ് വിവരം. ബാങ്ക് അധികൃതര്‍ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്ക് അധികൃതര്‍ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് പൊളിക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. വിഷയത്തില്‍ ബാങ്ക് അധികൃതരുടെ പ്രതികരണം ആരായാന്‍ ശ്രമിച്ചുവെങ്കിലും ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കൊപ്പം പ്രദേശത്തെ കശുവണ്ടി തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് നടപടിക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍.

ജപ്തിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ശേഷം നടക്കുന്ന ആത്മഹത്യകൾ ഒന്നും ചെറുതല്ല ഇപ്പോൾ നടക്കുന്നത്, ആ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം വളരെ ഞെട്ടലോടെയാണ് നോക്കികാണുന്നത്. ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ഇന്ന് ആത്മഹത്യ ചെയ്ത സംഭവം മായും മുമ്പേയാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത് . നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.