Latest News

യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ പരിശോധന. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സി‌ആർ‌എ) ലംഘിച്ച് വിദേശ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്. എഫ്‌സി‌ആർ‌എ നിയമ ലംഘനം ആരോപിച്ച് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ.

മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫീസിൽ കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിട്ടും എഫ്‌സി‌ആർ‌എ നിയമം മറികടന്ന് ഫണ്ട് ശേഖരണം നടത്തിയെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്‌ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.

ഇതിന് പുറമെ, 51.72 കോടി രൂപ ഉൾപ്പെടുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സിബിഐ പരിശോധന.

അതേസമയം, ഇന്ത്യൻ, അന്തർദേശീയ നിയമത്തിന് അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നായിരുന്നു വാർത്തയോട് ആംനസ്റ്റിയുടെ പ്രതികരണം.

മനുഷ്യാവകാശങ്ങൾക്കായി ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ബഹുസ്വരത, സഹിഷ്ണുത എന്നിവയിലൂന്നിയാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സർക്കാരേതര സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം അംഗങ്ങളും പിന്തുണക്കാരും സംഘടവയ്ക്കുണ്ടെന്നാണ് അവകാശവാദം.

മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം, രാഷ്ട്രീയത്തടവുകാർക്ക് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷ, ലോക്കപ്പു മർദ്ദനങ്ങൾ പോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും കാണാതാവലുകളും അവസാനിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

 

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ദുരൂഹതകൾ നീക്കാൻ കഴിഞ്ഞില്ലെന്ന പരാതി ബന്ധുക്കൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും.

ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതായി ബന്ധുക്കൾ പറയുകയുണ്ടായി. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘടാകനായിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇവരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടക്കം മുതലേ ഈ കേസിൽ ഉയർന്നു വന്നിരുന്നതാണ്. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരികിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മകള്‍ തേജസ്വി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു. അപകടമുണ്ടാക്കിയ വേദനയും സഹിച്ച് ഭാര്യ ലക്ഷ്മി മാത്രം ബാക്കിയായി. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം ബാലഭാസ്‌കറും മരിച്ചു. തൃശൂരില്‍ നിന്നുള്ള രാത്രി യാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ബാലഭാസ്‌കറിന്റെ പിതാവ് സംശയം ഉന്നയിച്ചതോടെയാണ് അപകടത്തിന് ദുരൂഹത കൈവന്നത്. ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ വന്നത്. ബാലുവില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുള്ള ഗുരുവായൂരിലെ ഒരു ഡോക്ടറിലാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സംശയം പറഞ്ഞിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഇയാളുടെ ബന്ധുവാണെന്ന സംശയവും ഉയര്‍ന്നു.

വടക്കുംനാഥ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി പോയശേഷം തൃശ്ശൂർ നിന്നും മടങ്ങി വരവെയായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്കറിന്റെ ആവശ്യപ്രകാരം തന്നെയാണ് മടങ്ങിയത്. പിറ്റേന്ന് ചില പരിപാടികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കർ പെട്ടെന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ബാലഭാസ്കർ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് ലക്ഷ്മി ഇപ്പോഴും പറയുന്നത്. അടുത്ത ദിവസം ജിമ്മിൽ പോകണമെന്നു പറഞ്ഞാണ് ബാലഭാസ്കർ പിൻസീറ്റിലേക്ക് കയറിയിരുന്നത്. താനും അർജുനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ബാലഭാസ്കർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അര്‍ജുൻ പറയുന്നത് താനല്ല വണ്ടിയോടിച്ചിരുന്നതെന്നാണ്.

യുവതിയെ വകവരുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ ഭർ‌ത്താവും പെണ്‍സുഹൃത്തും അറസ്റ്റിൽ.‌‌‌‌ ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ട കേസിലാണ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായത്. തിരുവന്തപുരം വെള്ളറടയിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ച് മുതലാണ് പ്രേം കുമാറും ഭാര്യ ചേര്‍ത്തല സ്വദേശിനി വിദ്യയും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസിൽ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പ്രേംകുമാർ പരാതി നൽകി. ഇതിന് ഒരു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നണ് പോലീസ് പറയുന്നത്. വിദ്യയെ ഭർത്താവും ഇയാളുടെ കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയത്. പിന്നാലെ പരാതിയും നല്‍കി.

തുടർന്ന് തിരുനെൽവേലിയിൽ ഹൈവേയിക്ക് സമീപം കാടു നിറഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രേം കുമാർ നൽകിയ കാണാതായെന്നുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

എന്നാൽ‌, പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ അന്വേഷണം തന്നിലേക്ക് തിരിയുന്നെന്ന് വ്യക്തമായതോടെ ഡിസംബർ ആറിന് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പ്രേം കുമാറിന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം ലഭിക്കുന്നത്. താനാണ് കൊല നടത്തിയതെന്നും കീഴടങ്ങാൻ തയ്യാറാണെന്നുമായിരുന്നു സന്ദേശം. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.

അതിനിടെ തിരുന്നൽവേലിക്ക് സമീപം മള്ളിയൂർ എന്ന സ്ഥലത്ത് നിന്നും തമിഴ്നാട് പോലീസ് അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ അജ്ഞാത മൃതദേഹം എന്ന പേരിൽ ഇത് സംസ്കരിക്കുകയും ചെയ്തു. പിടിയിലായതിന് പിന്നാലെ തിരുന്നല്‍വേലി പോലീസ് അന്നെടുത്തിരുന്ന ഫോട്ടോ ഉപയോഗിച്ച് പ്രേം കുമാർ ഇത് വിദ്യയുടേതെന്ന് തിരിച്ചറിയുകയും ചെയ്യ്തു. ‌‌മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സഹപാഠിയായിരുന്ന കാമുകിയോടൊപ്പം ജീവിക്കുന്നതിമനാണ് ഭാര്യയെ വകരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് പിന്നലെ മറ്റ് കാരണങ്ങലും കൂടുതൽ പേരുടെ പങ്കും അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും പൊലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ യൂണിയൻ ചെയർമാൻമാരായ 75 പേർ സർക്കാർ ചെലവിൽ ലണ്ടൻ സന്ദർശനത്തിന് . ഇതിൽ ഭൂരിഭാഗം പേരും എസ്.എഫ്.ഐ നേതാക്കൾ. യാത്രയ്ക്ക്സർക്കാർ ചിലവിൽ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് പറക്കുന്നു, ലണ്ടനിൽ പരിശീലനം നൽകാൻ ഖജനാവിൽ നിന്ന് കോടികൾ

സർക്കാർ ചെലവ് ഒന്നേകാൽ കോടി രൂപ.ലണ്ടനിലെ കാർ‌ഡിഫ് യൂണിവേഴ്സിറ്രിയിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഫെബ്രുവരിയിലാണ് ഇവർ പോകുന്നത്. ഇതിലേക്കുള്ള സർക്കാർ സഹായം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ്. 2006ൽ സമർപ്പിച്ച ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശകളിൽ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് മികച്ച പ്രൊഫഷണലുകളെക്കൊണ്ട് പരിശീലനം നൽകണമെന്ന് 2006ൽ ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശ ചെയ്തിരുന്നു. 13 വർഷം മുമ്പുള്ള ഈ ശുപാർശയുടെ മറവിലാണ് ഇപ്പോൾ വിദേശ യാത്ര തരപ്പെടുത്തിയത്.

എസ്. എഫ് ഐക്കാരല്ലാത്ത ഏതാനും ചെയർമാന്മാരും സംഘത്തിലുണ്ട്.ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് കോളേജ് യൂണിയൻ ചെയർമാൻമാരെ സർക്കാർ ചെലവിൽ വിദേശത്തയക്കുന്നത്. .. വിദേശത്തെ കോളേജ് യൂണിയൻ ഭാരവാഹികളുമായും മറ്ര് വിദഗ്ദ്ധരുമായും ഇവർ ആശയവിനിമയം നടത്തും.കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാൻ യൂണിയൻ പ്രവർത്തനത്തിന് അക്കാഡമിക് സ്വഭാവം വേണം. ഈ മാതൃകകളും അവർ പഠിക്കണം. അതിനായാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത്.-ഡോ. രതീഷ് , കോ ഓർഡിനേറ്രർ ,ഫ്ലെയർ , ഉന്നത വിദ്യാഭ്യാസ വകുപ്പ്.

സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്്ക്കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ ധൂര്‍ത്ത് ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും വ്യക്തമാക്കി ഈ മാസം 13ന് യുഡിഎഫ് ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും. തെലങ്കനാ പോലീസിനെ യഥാര്‍ഥ നായകന്‍മാര്‍ എന്നാണ് നയന്‍താരം വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്കു സുരക്ഷിതമാക്കി വയ്ക്കുമ്പോഴാണ് പുരുഷന്‍മാര്‍ യഥാര്‍ഥ നായകന്‍മാരാകുന്നത് എന്നും നയന്‍താര കുറിപ്പിലൂടെ പറയുന്നു. ഔദ്യോഗിക വാർത്താക്കുറിപ്പ് നടി ട്വിറ്ററിലൂടെ പങ്കുവെച്ചു

നയന്‍താരയുടെ വാർത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

നീതി ചൂടോടെ നടപ്പാക്കിയാല്‍ അത്രയും നല്ലതാണ്. 

സിനിമയിലെ പ്രയോഗമായി മാത്രം നിലകൊണ്ടിരുന്ന കാര്യം ഇന്ന് യാഥാര്‍ഥ്യമായി. തെലങ്കാന പോലീസ് എന്ന യഥാര്‍ഥ നായകന്‍മാര്‍ അത് പ്രവൃത്തിയാല്‍ തെളിയിക്കുകയും ചെയ്തു. മനുഷ്യത്വത്തിന്റെ ശരിയായ നടപടിയെന്നു ഞാനിതിനെ വിളിക്കും. ശരിയായ നീതി നടപ്പാക്കിയ ദിവസമെന്ന നിലയില്‍ ഓരോ സ്ത്രീക്കും കലണ്ടറില്‍ ഈ ദിവസം അടയാളപ്പെടുത്തി വെക്കാം. മനുഷ്യത്വത്തെ ബഹുമാനിക്കലാണ്, ഏവരോടും ഒരുപോലെ സ്‌നേഹവും അനുകമ്പയും കാണിക്കലാണ്. 

നീതി നടപ്പായത് ആഘോഷിക്കുന്നതിനേക്കാളുപരി, കുട്ടികളെ നമ്മള്‍ പഠിപ്പിക്കണം.. പ്രത്യേകിച്ച് വീട്ടിലെ ആണ്‍കുട്ടികളെ.. ഈ ഗ്രഹം സ്ത്രീകള്‍ക്കു കൂടി സുരക്ഷിതമായ ഇടമാക്കിത്തീര്‍ക്കുമ്പോഴാണ് നരന്‍ യഥാര്‍ഥ നായകനാകുന്നതെന്ന്..

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്നു സസ്െപൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്പെൻഷൻ.

രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിനു പിന്നാലെയാണ് നടപടി.

സദാചാര ആക്രമണം പ്രമേയമാക്കിയ ‘ഇഷ്ക്’ സിനിമയുടെ അണിയറ പ്രവർത്തകരും ഫിലിം ഫെസ്റ്റിവലിനെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ശനിയാഴ്ച രാത്രി, ആൺ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് സഹപ്രവർത്തകയുടെ വീട്ടിൽക്കയറി രാധാകൃഷ്ണൻ ആക്രമണം നടത്തിയെന്നാണ് പരാതി.

ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം. ഇന്ന് രാവിലെ മേള നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ സംഘം ബുക്ക് ഫെയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ബുക്ക് ഫെയര്‍ താത്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രകോപിതരായാണ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി രംഗത്തുവന്നത്. പുസ്തകം പുറത്തുവന്നതിനു പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.

പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എസ്.എം.ഐ സന്യാസിനിസഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടാമെന്നും നടപടിയുണ്ടായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു.ചെയർമാൻ സാമുവൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചങ്ങനാശേരി മുൻസിപ്പൽ ഉപാധ്യക്ഷ അംബികാ വിജയൻ ഉദ്ഘാടനം ചെയ്തു. കാരുണ്യ ദീപം പദ്ധതിയുടെ ഉദ്ഘാടനം ഷെമീഷ് ഖാൻ മൗലവിയും മുൻസിപ്പൽ ആരോഗ്യ ക്ഷേമ സ്ഥിരം സമിതി അധ്യക്ഷൻ സജി തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.

പ്രസിദ്ധ നെഫ്രോജിസ്റ്റ് ഡോ.സതീഷ് ബാലകൃഷ്ണന്റെയും പ്രഗത്ഭരായ ടെക്നീഷ്യൻമാരുടെയും നേതൃത്വത്തിലാണ് ഡയാലിസിസ് നടത്തുന്നത്. ഹാജി ഹലീൽ റഹ്മാൻ, ഹനീഫാ കുട്ടി, എൻ ഹബീബ് ,സുജിത് എ.എം എന്നിവർ പ്രസംഗിച്ചു.

അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തുന അർഹരായ ഒരു വ്യക്കരോഗിക്ക് പ്രതിമാസം സൗജന്യമായി കാരുണ്യം പദ്ധതിയിലൂടെ ഡയാലിസിസ് ചെയ്തു കൊടുക്കുമെന്ന് ചെയർമാൻ ഡോ.സാമുവൽ ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .7559097071

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​താ​യി സൂ​ച​ന. പ്ര​തി​ക​ളെ അ​ടു​ത്ത​യാ​ഴ്ച തൂ​ക്കി​ലേ​റ്റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നാ​യി 10 തൂ​ക്കുക​യ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ ബി​ഹാ​റി​ലെ ബു​ക്സാ​ർ ജി​ല്ലാ ജ​യി​ലി​ന് നി​ർ​ദേ​ശം ന​ൽ​കി.

ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ തൂ​ക്കുക​യ​ർ ത​യാ​റാ​ക്കി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൂ​ക്കുക​യ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് പേ​രു​കേ​ട്ട ജ​യി​ലാ​ണ് ബു​ക്സാ​റി​ലേ​ത്. പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി അ​ഫ്സ​ൽ ഗു​രു​വി​നെ തൂ​ക്കി​ലേ​റ്റാ​ൻ ക​യ​ർ നി​ർ​മി​ച്ച​ത് ഇ​വി​ടെ​നി​ന്നു​മാ​ണ്.

കേ​സി​ല്‍ വ​ധ ശി​ക്ഷ കാ​ത്ത് ക​ഴി​യു​ന്ന നാ​ല് പ്ര​തി​ക​ള്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണു​ള്ള​ത്. വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ ന​ൽ​കി​യ ദ​യാ​ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ന്ന​താ​യി കേ​സി​ലെ പ്ര​തി വി​ന​യ് ശ​ർ​മ ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ലോകത്തെ ഏറ്റവും പ്രായ കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്റ്ക്കാർക്ക് സ്വന്തം. നിലവിലെ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ചിരുന്നു. ഗതാഗത മന്ത്രികൂടിയായ 34കാരി സന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്‌. സാന്ന മരിന്‍ അധികാരമേല്‍ക്കുന്നതോടെ അവര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും .

തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ആന്റി റിന്നെയ്ക്കു സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. അഞ്ചു പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഫിന്‍ലാന്‍ഡില്‍ ഭരണം നടത്തുന്നത്. ‘ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്’ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സന്ന പറയുകയുണ്ടായി.

RECENT POSTS
Copyright © . All rights reserved