Latest News

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനിയര്‍ വരുന്നു. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി കൊച്ചിയില്‍ എത്തുന്നത്. സര്‍വത്തേയുമായി ആലോചിച്ച ശേഷം വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കും.

എസ്.ബി.സര്‍വത്തെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഖനന എന്‍ജിനിയര്‍. 70 വയസ് പ്രായം. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും, ഖനനത്തിലും വിദഗ്ധന്‍. അകത്ത് സ്ഫോടനം നടത്തി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമ. വ്യാഴാഴ്ച കേരളത്തില്‍ എത്തുന്ന സര്‍വത്തയെയാണ് സർക്കാർ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോൾ മേല്‍നോട്ടം വഹിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഉപദേശങ്ങളും സ്വീകരിക്കും.

സര്‍വത്തേയുമായി കൂടിയാലോചിച്ച് വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് കമ്പനികളെ പരിഗണിക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചു തീർക്കാൻ സാധിക്കുന്ന രണ്ട് കമ്പനിയെ തിരഞ്ഞെടുക്കാൻ ആണ് സാധത. നാല് ഫ്ലാറ്റുകളാണെങ്കിലും അഞ്ച് കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ പിതാവ് സക്കറിയെ ഇന്ന് ചോദ്യം ചെയ്യും. സംശയമുള്ളവരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട് . രാസപരിശോധന സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കെ സേതുരാമന്‍ വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്.  ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും.

ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

ജോളി പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജോളി തന്നെ വന്നു കണ്ടിരുന്നെന്ന് കോഴിക്കോട്ടെ ഏറ്റവും പ്രശസ്ത അഭിഭാഷകന്‍ എം അശോകന്‍ പറയുകയാണ്. കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നതിന് മുമ്ബാണ് ജോളി എം അശോകനെ സമീപിച്ചത്. ജോളി കുറച്ച്‌ ദിവസം മുന്‍പ് തന്നെ വന്ന് കണ്ടിരുന്നെന്നും കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് ഏറ്റെടുക്കണോ എന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് ജോളിയെ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുക്കുന്നതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതും.

കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ സഹായിച്ച ഷാജുവിനും പിതാവ് സക്കറിയയ്ക്കും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കൊലപാതക വിവരം അറിയാമായിരുന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്‍പത്രം ചമയ്ക്കാന്‍ ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.അതേസമയം കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്.  ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു.

സംശയ മുനകൾ തന്നിലേയ്ക്ക് തന്നെയാണ് വരുന്നതെന്ന് മനസിലാക്കിയ കൂട്ടത്തായിയിലെ കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോർജ് കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ കട്ടപ്പനയിലേക്ക് രക്ഷപ്പെടാനൊരുങ്ങിയതായി അന്വേഷണ സംഘം. താമരശ്ശേരി കൂടത്തായി റോയി തോമസ്സിന്റെ മരണവുമായി ബന്ധപ്പെട്ടാണ് രണ്ടുമാസം മുമ്പ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി ഹരിദാസിന്റെ സംഘം പുനഃരന്വേഷണം തുടങ്ങുന്നത്. 2011ലായിരുന്നു ഈ മരണം. സംഭവം നടന്ന കാലത്തെ പ്രാഥമിക നിഗമനം മരണത്തില്‍ സംശയമില്ലെന്നായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് അകത്തു ചെന്നാണ് മരണമെന്ന് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ആത്മഹത്യയെന്ന അനുമാനത്തില്‍ തുടരന്വേഷണം നടക്കുകയുണ്ടായില്ല. തുടർന്ന് രണ്ടുമാസം മുമ്പ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശം വന്നതോടെയായിരുന്നു അന്വേഷണം പുനഃരാരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലുണ്ടാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്നാണ് ജോളി കട്ടപ്പനയിലേയ്ക്ക് കടക്കുന്നതിൽ നിന്നും പിന്‍വാങ്ങിയത്. കല്ലറ പൊളിച്ചുള്ള പരിശോ‌ധനയ്ക്ക് മൂന്ന് ദിവസം മുന്‍പ് ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം ജോളി അടുത്ത വീട്ടിലിരുന്ന് അറസ്റ്റില്‍ നിന്ന് ഒഴിവാകാനുള്ള സാധ്യതയും ചര്‍ച്ച ചെയ്തിരുന്നു.

പല വട്ടം മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റിപ്പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ജോളിയെ അവിശ്വസിക്കുന്നതായി ഭാവിച്ചില്ല. കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പ് കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടത്തായിയില്‍ തുടരാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിര്‍ദേശം. ഇതോടെയാണ് ജോളിക്ക് അന്വേഷണം തന്നിലേക്കടുക്കുന്നുവെന്ന സംശയം ബലപ്പെട്ടത്. തനിക്ക് നേരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുന്നതിന് ഭാഗമായിട്ടായിരുന്നു വിശ്വസ്തനായ ലീഗ് നേതാവിനും സുഹൃത്തിനുമൊപ്പം ജോളിയുടെ അടുത്ത വീട്ടിലിരുന്ന് കൂടിയാലോചിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാമ്പത്തികമായും ആളായും സഹായിക്കാമെന്ന് പലരും അറിയിച്ചിരുന്നു. പക്ഷെ പ്രത്യക്ഷത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന ഏറെ അടുപ്പമുള്ള അഭിഭാഷകന്റെ വാക്കുകള്‍ ജോളിയെ നിരാശയിലാക്കുകയായിരുന്നു.

ലാപ്ടോപ്പും മറ്റ് രേഖകളുമായി ബന്ധുവീട്ടിലേക്ക് മാറാന്‍ ശ്രമിച്ചെങ്കിലും വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാവുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മാത്രം നിരത്തിയതോടെ ജോളി കുറ്റമേല്‍ക്കുകയായിരുന്നു. ഇനി രക്ഷപെടാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടുകൂടിയായിരുന്നു വിശ്വസ്തർക്കൊപ്പം ജോളി കൂടിയാലോചനകൾ നടത്തിയത്.

പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ട് ഇവരില്‍ ആരിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നതാണ് ഇനിയറിയേണ്ടത്. കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയ റോമോയുടെ വാദങ്ങളെ തള്ളി ഷാജുവിന്റെ വാക്കുകൾ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ജോളിക്കെതിരെ ഷാജു പ്രതികരിച്ചത്. അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ് ഷാജുവിനെ വിവാഹം കഴിക്കാന്‍ തങ്ങള്‍ സമ്മതിച്ചതെന്നായിരുന്നു റോമോ പറഞ്ഞത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ് ഷാജുവെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍‌ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചിരുന്നു.

എന്നാല്‍ റോമോയുടെ വാദങ്ങളെല്ലാം ഷാജു തള്ളി. തന്‍റെ ഭാര്യ സിലി മരിക്കുന്നതിന് മുന്‍പ് തന്നെ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്ന് ഷാജോ പറഞ്ഞു. സിലി മരിച്ച് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം ജോളി തന്നെ ഫോണില്‍ വിളിച്ചത്. സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് പ്രകാരം താന്‍ വീട്ടില്‍ പോയപ്പോഴാണ് വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്മള്‍ വിവാഹം കഴിക്കണമെന്ന് സിലിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജോളി പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യം തനിക്ക് അപ്പോള്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് അതേ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂവെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ഷാജു പറയുന്നു. ജോളിയുമായി തനിക്ക് വിവാഹത്തിന് മുന്‍പ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ തുടക്കം മുതല്‍ തന്നെ തന്നോട് താത്പര്യം കാണിച്ചുവെന്ന് ഷാജു ആരോപിച്ചു.

സിലി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ പനമരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അന്ന് ജോളിയുടെ കാറിലാണ് ഞങ്ങള്‍ പോയത്. അന്ന് അവര്‍ തന്നോട് അടുത്ത് ഇടപഴകാന്‍ ശ്രമിക്കുകയായിരുന്നു. സിലിയുടെ മരണ ശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി. ഇതിന്‍റെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ബമാക്കിയപ്പോള്‍ ജോളിയുടെ സാന്നിധ്യമുള്ള ഫോട്ടോകള്‍ താന്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. അത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നവയായിരുന്നു അത്.

ജോളിയെ വിവാഹം കഴിക്കുന്നത് പിന്നീട് സംസാരിച്ചപ്പോള്‍ സിലിയുടെ സഹോദരന്‍ സോജോ അടക്കമുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഷാജുവിന്‍റെ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. തനിക്ക് നേരെ ജോളിയുടെ മകന്‍ റോമോ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും ഷാജു പറഞ്ഞു.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്‍റെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണം ആവശ്യമായിരുന്നു പൊലീസിന്. ഇത് ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. അച്ഛൻ സക്കറിയയെ അടക്കം വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തിൽ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.

മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്

കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‍റ അറിയിച്ചതായി റൂറൽ എസ് പി കെ ജി സൈമൺ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്‍റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്‍റെ അംശം കണ്ടെത്തിയതായി പൊലീസിന്‍റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്‍റെ അംശം കണ്ടെത്തുക ദുഷ്കരമാണെന്ന് വിദഗ്‍ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്‍റെ തീരുമാനം. തീർത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. ഇല്ലെങ്കിൽ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതായാൽ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയിൽ നിന്ന് തിരിച്ചടി നേരിടാതിരിക്കാൻ കൃത്യമായി വല നെയ്യുകയാണ് പൊലീസ്.

എല്ലാം മൂന്ന് പേർക്കറിയാമായിരുന്നെന്ന് ജോളി

കൂടത്തായി കൊലപാതകപരമ്പരയിൽ ഓരോ കുറ്റകൃത്യവും ഒറ്റയ്ക്ക് ജോളിയ്ക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായിരുന്നു. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്‍റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ആദ്യഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കാനും തയ്യാറാകില്ല.

ജോളിയുടെയും ഷാജുവിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിൽ സക്കറിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണിപ്പോൾ. എന്താണ് സക്കറിയയുമായി ജോളിയുടെ ബന്ധമെന്നും ഈ കൊലപാതകങ്ങളിൽ നേരിട്ട് പങ്കുണ്ടോ എന്നും, അതല്ല പിന്നീട് അറിഞ്ഞതാണെങ്കിൽ അതെപ്പോൾ എന്നുമായിരിക്കും പൊലീസ് ചോദിച്ചറിയാൻ ശ്രമിക്കുക.

 

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ കു​റ്റം സ​മ്മ​തി​ച്ച് മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജു. ത​ന്‍റെ ആ​ദ്യ​ഭാ​ര്യ​യാ​യ സി​ലി​യെ​യും മ​ക​ള്‍ ര​ണ്ട് വ​യ​സു​കാ​രി ആ​ല്‍​ഫി​നെ‍​യും കൊ​ല​പ്പെ​ടു​ത്താ​ൻ താ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി ന​ൽ​കി​യെ​ന്ന് ഷാ​ജു ക്രൈം​ബ്രാ​ഞ്ചി​ന് മു​മ്പാ​കെ പ​റ​ഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നു.

ത​ന്‍റെ അ​റി​വോ​ടെ​യാ​ണ് ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. ജോ​ളി​യു​മാ​യി ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ജോ​ളി​യു​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ദ്യം കു​ഞ്ഞി​നെ​യും പി​ന്നീ​ട് സി​ലി​യെ​യും കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷാ​ജു പ​റ​ഞ്ഞു.

പ​ന​മ​ര​ത്തെ വി​വാ​ഹ ച​ട​ങ്ങി​ൽ​വെ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ മ​ക​നെ​യും കൊ​ല്ല​ണ​മെ​ന്ന് ജോ​ളി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​നെ താ​ൻ എ​തി​ർ​ത്തു. മ​ക​നെ ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യും നോ​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. മ​ക​ൾ ബാ​ധ്യ​ത​യാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഷാ​ജു മൊ​ഴി ന​ൽ​കി.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ടാ​ണ് ഷാ​ജു ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ ഷാ​ജു പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് ഷാ​ജു​വി​നെ വെ​റു​തെ വി​ട്ട് നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. ഇ​തി​നു പു​റ​മേ ജോ​ളി ഷാ​ജു​വി​നെ​തി​രേ നി​ർ​ണാ​യ​ക മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു.

ഷാ​ജു​വി​നെ വ​ട​ക​ര റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ചാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ന്നു വൈ​കി​ട്ടോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യ​യെയും പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്.

ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. വിവാഹത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിർസ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.

ആസാദിനും അനം മിർസയ്ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല.

സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് അക്ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ൽ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

സെക്യൂരിറ്റിയെ അകാരണമായി മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സ്ത്രീ വിരുദ്ധ സിനിമ ഡയലോഗോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേരള പോലീസ്. ‘മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റെര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ദ കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയായ, വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് പറയുന്ന ‘മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്യ്, അതെനിക്കറിയാഞ്ഞിട്ടല്ല,’ എന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നത്.

പോലീസിന്റെ ഈ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ട്രോളുകള്‍ പോലീസിന്റെ പേജില്‍ വരുന്നതിനെതിരെയാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ട്രോളിനെതിരെ കോടതിയെ സമീപിക്കാനുള്ള വകുപ്പുണ്ടെന്ന് പോലും മനസിലാക്കാത്തവരാണൊ അവിടെയിരിക്കുന്നത് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിക്കുണ്ട്. കാലം ഇത്രയും പുരോഗമിച്ചിട്ടും നിങ്ങള്‍ ഇപ്പോഴും ഇടുങ്ങിയ നൂറ്റാണ്ടില്‍ തന്നെയാണല്ലോ, പോലീസിന്റെ പേജില്‍ പോലും സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്നു…ഇതാണൊ നവോത്ഥാന കേരളം, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നിരിക്കുന്നത്.

പോലീസിന്റെ ഈ ട്രോളിനെ അനുകൂലിച്ചും നിരവധിപേര്‍ കമന്റിടുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പേജില്‍ നിന്നും വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.

പനജി: മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്​ഥാനമായി പ്രവർത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീൻ മോദി (68) കൊല്ലപ്പെട്ട നിലയിൽ. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മു​ംബൈയിൽ ജനിച്ച ഷിറീൻ മോദി നാലു പതിറ്റാണ്ടായി വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിൽ ആർട്ട്​ സ്​റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ്​ സംഭവം.

അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ്​ ഷിറീനെ മർദിച്ചുകൊലപ്പെടുത്തിയതെന്നാണ്​ കരുതുന്നത്​. കനമുള്ള ആയുധംകൊണ്ട്​ മർദിച്ച ശേഷം വീട്ടിൽനിന്ന്​ ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്​പരിക്കേൽക്കുകയായിരുന്നു. ഷിറീൻ മോദി ഗോവ ​മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു. ഇരുവരും തമ്മിൽ വഴക്ക്​ പതിവായിരുന്നതായി പരിസരവാസികൾ പറഞ്ഞു.

വീട്ടിൽനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രഫുല്ല ഓടിപ്പോകുന്നത്​ കണ്ടതായി പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീൻ മോദിയുടെ മകൾ സാഫ്​റൺ വീഹലും ചിത്രകാരിയാണ്​.

ബി.ഡി.ജെ.എസ് എന്‍.ഡിഎയില്‍ തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയത്തില്‍ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ബി.ഡി.ജെ.സിനെ എല്ലാ മുന്നണികള്‍ക്കും സ്വാഗതം ചെയ്യാം അതില്‍ ഒരു തെറ്റുമില്ല. നിലവില്‍ എന്‍.ഡി.എയില്‍ തുടരാന്‍ ആണ് തീരുമാനം എന്നും തുഷാ‍ര്‍ പറഞ്ഞു. ബൂത്ത് തലത്തില്‍ എന്‍ഡിഎ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്നും ഇത് പരിഹരിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെടണം എന്നും തുഷാര്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശന സാധ്യത തള്ളാതെ എൽഡിഎഫ് നേതാക്കൾ രംഗത്തെതിയിരുന്നു. എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍  പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്ന് സൂചനയും നൽകി.‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്കുകേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം നടത്തിയ ഇടപെടല്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved