അലിഗൻഡ ∙ ഒഡീഷയിലെ ഗജപതി ജില്ലയിൽ അതീവ പിന്നാക്ക ഗ്രാമമായ അലിഗൻഡയിൽ 48 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സ്പെയിനിൽ നിന്നുള്ള കന്യാസ്ത്രീ ഡോ. ഐൻദീന കോസ്റ്റിയ (86) കേന്ദ്രസർക്കാർ വീസ നീട്ടിക്കൊടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 20ന് ഇന്ത്യ വിട്ടു.
ഒരാഴ്ച മുൻപാണ് വീസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നുമുള്ള അറിയിപ്പ് അവർക്കു ലഭിച്ചത്. തുടർവീസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പിൽ പറയുന്നില്ല.
1971 ഓഗസ്റ്റ് 15ന് അലിഗൻഡയിലെത്തിയ ഡോ. ഐൻദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്പെൻസറി ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു.
രൂക്ഷമായ വരൾച്ച നേരിടുന്ന ഗോത്രവർഗ ഗ്രാമത്തിന്റെ വികസനത്തിനായി ജീവിതം ചെലവിട്ട അവർക്ക് ഇവിടം സ്വന്തം വീടായി. നാലായിരത്തോളം ഗ്രാമീണർക്ക് അവർ അമ്മയും സഹോദരിയുമായിരുന്നു.
പെൺകുട്ടികൾക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്പെൻസറിയും കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു.
ന്യൂഡല്‍ഹി: കേരളത്തിന് പുതിയ ഗവര്‍ണറായി മുന്‍മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുത്തു. ഇന്ന് 11 മണിക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി ബന്ദാരു ദത്താത്രേയയേയും
രാജസ്ഥാന്‍ ഗവര്‍ണറായി കല്‍രാജ് മിശ്രയേയും മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ്ങ് കോഷ്യാരിയേയും തെലങ്കാന ഗവര്‍ണറായി തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷ തമിഴ് ഇസൈ സൗന്ദര്‍രാജനേയും തിരഞ്ഞെടുത്തു.
നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഈ മാസം നാലിന് സ്ഥാനാമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് ഖാന്‍ മുന്‍പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നിരവധി വട്ടം എംപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വർഷങ്ങളായി പലർക്കും അറിയണമെന്ന ആഗ്രഹമായിരുന്നു ആ നായിക ആരാണ് എന്ന്. ആ സിനിമയിൽ അഭിനയിച്ച താരങ്ങൾ എവിടെയെങ്കിലും വന്നാൽ പ്രേക്ഷകരുടെ ആ ചോദ്യം നേരിട്ടില്ലാത്ത ഒരു താരവും ഇല്ല. എന്നാൽ നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടി. രസികയാണ് ആ കഥാ പാത്രം.
സമ്മര്‍ ഇന്‍ ബത്‌ലഹേം’ മുതല്‍ ‘ഉത്തമന്‍’ വരെ മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയാണ് രസിക എന്ന സംഗീത. പിതാമകന്‍, ഉയിര്‍, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി രസിക. ഒരു അഭിമുഖത്തിലാണ് ആരാണ് ആ അഞ്ജാത കാമുകിയെന്ന് സംഗീത വെളിപ്പെടുത്തിയത്. ‘കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ്.
എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാള്‍ പ്രണയ സന്ദേശം കഴുത്തില്‍ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയില്‍ സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നുവെന്ന് അവർ പറഞ്ഞു.
ഷിബു മാത്യൂ
റോഥർഹാം. യുക്മ കേരളപ്പൂരം വള്ളകളി മത്സരത്തിന്റെ ഫിനീഷിംഗിനിടയിൽ വള്ളം മറിഞ്ഞു. ആളപായമില്ല. തുഴക്കാരെല്ലാം സുരക്ഷിതമായി രക്ഷപെട്ടു. പതിനേഴ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളംകളി മത്സരത്തിന്റെ ആറാം റൗണ്ട് മത്സരത്തിൽ ജോഷി സിറിയക് ക്യാപ്റ്റനായ സൗഹൃദയാ ബോട്ട് ക്ലബ് ടൺ ബ്രിഡ്ജ് വെൽസ് തുഴഞ്ഞ വള്ളമാണ് ഫിനീഷിംഗ് പോയിന്റിൽ തല കീഴായ് മറിഞ്ഞത്.
സുരക്ഷാ ബോട്ടുകൾ മത്സരത്തിനെ അനുഗമിച്ചതിനാൽ രക്ഷാകര പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന് ആഴം കുറവായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ആദ്യ റൗണ്ട് മത്സരത്തിൽ സൗഹൃദയാ ബോട്ട് ക്ലബ് രണ്ടാമത് എത്തിയിരുന്നു. ഫിനിഷിംഗിനു ശേഷം വള്ളത്തിന്റെ വേഗം കുറയ്ക്കാൻ അമരക്കാരൻ ശ്രമിക്കുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞതെന്നു കാണികൾ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ ജലസേചനപദ്ധതിയുടെ ഭാഗമായി 42 വര്‍ഷമെടുത്തു പണിത കനാല്‍ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകര്‍ന്ന് ഒലിച്ചുപോയി. 24 മണിക്കൂറിനകം കനാലില്‍ വലിയ വിള്ളലുണ്ടായി. പല ഗ്രാമങ്ങളും വെള്ളത്തിലായി. ‘എലിമാളങ്ങളാ’ണ് കനാല്‍ തകര്‍ത്തതെന്നാണ് പ്രാഥമികനിഗമനം. അറ്റകുറ്റപ്പണി തുടങ്ങി. ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാനുണ്ടാക്കിയ കനാല്‍ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉദ്ഘാടനം ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് പറഞ്ഞു. 1978-ല്‍ 12 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയത്. 2019-ല്‍ പണിതീര്‍ന്നപ്പോള്‍ ചെലവ് 2,500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ നീളം. ജാര്‍ഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978-ല്‍ അന്നത്തെ ഗവര്‍ണര്‍ ജഗ്ഗാനന്ദ് കൗശലാണ് കനാല്‍ പണിക്കു തറക്കല്ലിട്ടത്. പല കാരണങ്ങളാല്‍ പദ്ധതി നീണ്ടു. 2003-ല്‍ അര്‍ജുന്‍ മുണ്ട രണ്ടാമതും തറക്കല്ലിട്ടു. ഒച്ചിഴയും വേഗത്തില്‍നീണ്ട പദ്ധതിക്ക് 2012-ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പണിയാരംഭിച്ചത്.
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക.
ഒമ്പത് ക്ലബുകളാണ് സിബിഎല്ലിൽ പങ്കെടുക്കുക. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക.
അതേസമയം, ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ കെ.എൽ.രാഹുലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റ് വേഗം നഷ്ടമായി. എന്നാൽ മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 13 റൺസെടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആറ് റൺസ് നേടി ചേതേശ്വർ പൂജാരയും മടങ്ങി.
മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. 127 പന്തിൽ 55 റൺസ് നേടിയ ശേഷമാണ് മായങ്ക് ക്രീസ് വിട്ടത്. പിന്നീട് ഉപനായകൻ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചായിരുന്നു കോഹ്‌ലിയുടെ മുന്നേറ്റം. ടീം സ്കോർ 200 കടത്തിയ ശേഷമാണ് കോഹ്‌ലി ക്രീസ് വിട്ടത്. 163 പന്തിൽ 76 റൺസെടുത്ത ഇന്ത്യൻ നായകനെ വിൻഡീസ് നായകൻ ഹോൾഡറാണ് മടക്കിയത്.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 42 റൺസ് നേടിയ ഹനുമ വിഹാരിയും 27 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ. വിൻഡീസിന് വേണ്ടി നായകൻ ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. കെമർ റോച്ച്, റഖീം കോൺവാൾ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ലണ്ടൻ: പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രെക്സിറ്റ് ചർച്ച തടയാനുള്ള പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം. ജോൺസന്റെ നടപടിയെ ചോദ്യം ചെയ്ത് ജീനാ മില്ലർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കക്ഷിചേരുമെന്നു മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിന് ഹൈക്കോടതി കേസ് കേൾക്കും. പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ അനുഭവ സന്പത്ത് കേസിൽ ഗുണം ചെയ്യുമെന്ന് സർ ജോൺ കരുതുന്നു.
പാർലമെന്റ് ഒക്ടോബർ 14വരെ പ്രൊറോഗ് ചെയ്യാനുള്ള ജോൺസന്റെ നടപടി നിയമവിധേയമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്പോൾ തന്റെ അനുഭവപരിചയം സഹായകമാവുമെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള അഭൂതപൂർവമായ അതിക്രമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡെപ്യൂട്ടി ലേബർ നേതാവ് ടോം വാട്സണും പറഞ്ഞു. ഏകാധിപത്യരീതിയിൽ അധികാരം പിടിച്ചെടുക്കാനുള്ള ജോൺസന്റെ നീക്കത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് ദോ സിൻസൺ വ്യക്തമാക്കി.
ഇതേസമയം പാർലമെന്റ് സസ്പെൻഡ് ചെയ്യുന്നതിൽനിന്നു പ്രധാനമന്ത്രിയെ വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ സ്കോട്ടിഷ് കോടതി ജഡ്ജി റെയ്മണ്ട് ഡോഹർട്ടി വിസമ്മതിച്ചത് ജോൺസന്റെ എതിരാളികൾക്കു തിരിച്ചടിയായി. ബ്രെക്സിറ്റ് താമസിപ്പിക്കുന്നത് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നു പ്രധാനമന്ത്രി ജോൺസൻ മുന്നറിയിപ്പു നൽകി. എന്തുവന്നാലും ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: മുംബൈയിൽ ചലച്ചിത്രനടി ബഹുനില കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. പേൾ പഞ്ചാബി(25) ആണു ഒഷിവാരയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ കെൻവുഡ് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽനിന്നു ചാടിയത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിൽ പേൾ പഞ്ചാബി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്.
രണ്ടാംഘട്ട സാന്പത്തിക ഉത്തേജന നടപടിയുടെ ഭാഗമായി നാലു സുപ്രധാന ബാങ്ക് ലയനങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പത്തു പൊതുമേഖലാ ബാങ്കുകളെയാണ് നാലു കുടക്കീഴിലാക്കി ലയിപ്പിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് ആക്കും.യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കും. കനറാ ബാങ്കും സിൻഡിക്കറ്റ് ബാങ്കും തമ്മിലും ഇന്ത്യൻ ബാങ്കും അലാഹാബാദ് ബാങ്കും തമ്മിലുമാകും മറ്റു രണ്ടു ലയനങ്ങൾ. കൂട്ടു പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് എണ്ണത്തിൽ കുറവും ശക്തവും ബൃഹത്തായതുമായ ബാങ്കുകളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളിലെ വൻകിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ഭവനവായ്പകളുടെ പലിശ കുറച്ചു തുടങ്ങി. വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത തലമുറ പൊതുമേഖലാ ബാങ്കുകൾ (നെക്സ്റ്റ് ജൻ പിഎസ്ബി) എന്ന് വിശേഷിപ്പിച്ചാണ് ധനമന്ത്രി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. അഞ്ചു ട്രില്യണ്‍ (ലക്ഷം കോടി) ഡോളറിന്റെ സാന്പത്തികവളർച്ചാ ലക്ഷ്യം ഉന്നംവച്ചാണ് ബാങ്കുകളുടെ ലയനവും. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുമെന്ന കണക്കുകൂട്ടലോടെയാണു പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലയനം. പഞ്ചാബ് നാഷണൽ ബാങ്കായിട്ടാണ് പ്രവർത്തിക്കുക. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള ബാങ്ക് ആക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. പുതിയ ബാങ്കിനു കീഴിൽ 11,437 ബ്രാഞ്ചുകൾ ഉണ്ടാകും.
യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 14.59 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇതിൽനിന്നു ലക്ഷ്യമിടുന്നത്. കനറാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്കുമായി ലയിച്ച് നാലാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 15.20 ലക്ഷം കോടി രൂപയുടെ ബിസി നസാണ് ഈ ലയനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ബാങ്ക്, അലാഹാബാദ് ബാങ്കുമായി ലയിച്ച് ഏഴാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 8.08 ലക്ഷ്യം കോടി രൂപയുടെ ബിസി നസാണ്് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലയന നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. രാജ്യത്തിന് പുറത്തും ആഗോളതലത്തിൽ സാന്നിധ്യമുള്ള വലിയ ബാങ്കുകളാണു സർക്കാരിന്റെ ലക്ഷ്യം. വമ്പൻ വായ്പകൾക്ക് ഏജൻസി വലിയ വായ്പകൾ നൽകുന്നതിനായി പ്രത്യേക ഏജൻസികൾ രൂപീകരിക്കും. ഈ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നു നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിൽ അധികമുള്ള വായ്പകളെ നിരീക്ഷിക്കുന്നത് പ്രത്യേക ഏജൻസിയുടെ ചുമതല ആയിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.