ഇരുമ്പുകമ്പി വൈദ്യുതലൈനിൽ തട്ടി അഞ്ചു വിദ്യാർഥികൾ ഷോക്കേറ്റു മരിച്ചു. കർണാടകയിലെ കൊപ്പൽ ടൗണിലുള്ള ദേവരാജ് അരസ് റസിഡൻഷൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ മല്ലികാർജുൻ(15), ബസവരാജ്(15), ഒൻപതാംക്ലാസ് വിദ്യാർഥികളായ ദേവരാജ്(14), കുമാർ(14), എട്ടാംക്ലാസ് വിദ്യാർഥി ഗണേശ്(13) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ദുര ന്തം. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിച്ച 15 അടി ഉയരമുള്ള ഇരുന്പുകന്പി ബോയ്സ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ടെറസിൽ നിന്നുകൊണ്ട് മാറ്റുന്നതിനിടെ സമീപത്തെ 11 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണു നിറച്ച വീപ്പയ്ക്കുള്ളിലാണ് തൂൺ സ്ഥാപിച്ചിരുന്നത്. രണ്ടു വിദ്യാർഥികൾ ചേർന്നാണ് ഇതു നീക്കിയത്. തൂൺ ഉയർത്തുന്നതിനിടെയാണു വൈദ്യുതലൈനിൽ തട്ടിയത്. മൂന്നുപേർ രക്ഷിക്കാനെത്തിയതായിരുന്നു.
ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന്‍ ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്‍റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.
സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.
ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.
കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള്‍ കൈകോര്‍ത്തു. 5 പവന്‍ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്‌കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.
മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും എത്തിയ മഴ ഏറ്റവും നാശം വിതച്ചത് വയനാട്ടിലും മലപ്പുറത്തുമാണ്. മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി. എന്നാൽ അവയ്ക്കിടയിൽ പ്രതീക്ഷ നൽകുന്ന ചില കാഴ്ചകളുമുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന, ഉർവി ഫൗണ്ടേഷനുമായി കൈകോർത്ത്, വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി. ആദ്യമൊക്കെ പലർക്കും ഇത്തരം വീടുകളുടെ കെട്ടും മട്ടും ഇഷ്ടമായില്ല. പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്…
വിഷമയമായ കറിവേപ്പില കടയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ നട്ടുവളര്‍ത്തുന്നതാണ്. വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. നട്ടുവളര്‍ത്താന്‍ കഴിയാത്തവര്‍ക്ക്
പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ
1. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വിഷാംശം മാറിക്കിട്ടും. വലിയ കൊമ്പായി കിട്ടുമ്പോള്‍ തണ്ടുകളായി അടര്‍ത്തിയെടുക്കുക.
2. വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടര്‍ത്തി വെക്കുക.
3. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിക്കാം.
4. കറിവേപ്പില കൂടുതലുള്ളപ്പോള്‍ വലിയ ടിന്നുകളില്‍ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ ഉപയോഗിക്കാം.
കൊച്ചി: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎൽഎ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ച സംഭവത്തിൽ നടപടി. എംഎൽഎയെ തല്ലിയ കൊച്ചി സെൻട്രൽ എസ്ഐ വിപിൻ ദാസിനെ സസ്പെൻഡ് ചെയ്തു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായതായും എംഎൽഎയെ തിരിച്ചറിയുന്നതിൽ പിഴവുണ്ടായതായും വിലയിരുത്തിയാണ് നടപടി.
ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയാണ് എംഎൽഎയ്ക്കു മർദനമേറ്റത്. എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ചിന്റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പോലീസ് വളഞ്ഞിട്ട് അടിച്ചെന്നാണ് സിപിഐ ആരോപിക്കുന്നത്.
മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന എംഎൽഎയെ വിപിൻ ദാസ് മർദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
10, 12 ക്ലാസുകളിലെ പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ. പട്ടികവിഭാഗക്കാർക്ക് 50 രൂപയായിരുന്നത് 1200 രൂപയാക്കി ഉയർത്തിയപ്പോൾ, പൊതുവിഭാഗത്തിൽ ഫീസ് ഇരട്ടിയാക്കി– 1500 രൂപ. നേരത്തേ ഇത് 750 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് അധിക വിഷയം എഴുതുന്ന പട്ടികവിഭാഗ വിദ്യാർഥികൾ മുൻപ് ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് ഇനി മുതൽ 300 രൂപ അടയ്ക്കണം.
അധികവിഷയം തിരഞ്ഞെടുക്കുന്ന പൊതുവിഭാഗക്കാർ 150 രൂപയ്ക്കു പകരം 300 രൂപ അടയ്ക്കണം. മൈഗ്രേഷൻ ഫീസ് 150 രൂപയിൽ നിന്ന് 350 രൂപയാക്കി.
വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന 10, 12 ക്ലാസ് വിദ്യാർഥികൾ 5 വിഷയങ്ങൾക്കായി 10,000 രൂപ ഫീസടയ്ക്കണം. മുൻപ് ഇത് 5,000 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ അധികവിഷയത്തിന് ഈ വിദ്യാർഥികൾ 2,000 രൂപ ഫീസടയ്ക്കണം. നേരത്തേ ഇത് 10,000 രൂപയായിരുന്നു.
കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയേഴാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻന്റ് തോമസിൽ 2019 ആഗസ്റ്റ് 19 -ാം തീയതി ആരംഭിക്കുന്നു. സീറോ മലബാർ സഭയിലെ 63 മെത്രാന്മാരിൽ 57 പേർ ഈ സിനഡിൽ പങ്കെടുക്കുന്നുണ്ട്. അനാര്യോഗ്യവും പ്രായാധിക്യവും മൂലമാണ് 6 മെത്രാന്മാർക്ക് സിനഡിൽ പങ്കെടുക്കാൻ സാധിക്കാത്തത്.
അദിലബാദ് രൂപതാദ്ധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ് നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ പിതാക്കന്മാർ പ്രാർത്ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് സിനഡിന്റെ കാര്യപരിപാടികൾ സിനഡു സംബന്ധിച്ചുള്ള സഭാനിയമനുസരിച്ച് നടക്കുന്നതാണ്.
എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന രീതിയിലുള്ള ചർച്ച സിനഡിൽ നടക്കുന്നതാണ്. ആഗസ്റ്റ് മാസം 26-ാം തീയതി സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ദിവസം മുഴുവനും സിനഡ് പിതാക്കന്മാരോടൊത്ത് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 2019 ജനുവരിയിൽ നടന്ന സിനഡിന്റെ തീരുമാനപ്രകാരം സഭാ സിനഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിനഡ് ദിവസങ്ങളിൽ അൽമായ നേതാക്കളുമായി സിനഡ് പിതാക്കന്മാർ ചർച്ച നടത്തുന്നത്. ഇതിനുവേണ്ടിയുള്ള അറിയിപ്പ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർക്ക് സഭാ കര്യാലയത്തിൽ നിന്ന് യഥാസമയം നൽകിയിരുന്നു. സീറോ മലബാർ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ എല്ലാ വർഷവും ചെയ്യുന്നതുപോലെ ഒരു ദിവസം സിനഡ് പിതാക്കന്മാരുമായി ചർച്ച നടത്തും. സിനഡ് ദിവസങ്ങളിൽ, സഭയുടെ വിവിധ കമ്മിഷനുകളുടെ സെക്രട്ടറിമാരും, സിനഡിനു കീഴിലുള്ള വിവിധ മേജർ സെമിനാരികളിലെ റെക്ടർമാരും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സിനഡിൽ അവതരിപ്പിക്കുന്നതാണ്.
സിനഡിന്റെ ഫലപ്രദമായ നടത്തിപ്പിനും സഭയുടെ നന്മയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന തീരുമാനങ്ങൾ സിനഡിൽ രൂപപ്പെടുന്നതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ വിശ്വാസികളെയും സമർപ്പിതരെയും വൈദികരെയും ഓർമ്മിപ്പിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും സന്യാസ സമൂഹങ്ങളുടെ മേലധികാരികൾക്കും മേജർ ആർച്ചുബിഷപ്പ് കഴിഞ്ഞ ദിവസം കത്തുകളയച്ചിരുന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന സിനഡ് സമ്മേളത്തിനുവേണ്ട ക്രമീകരണങ്ങൾ സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, വിവധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ജി .രാജേഷ്
അബുദാബി ബത്തീൻ ഏരിയയിലെ എത്തിഹാദ് മോഡേൺ ആര്ട്ട് ഗ്യാലറിയിൽ തിരക്കൊഴിഞ്ഞു തുടങ്ങി .ചിത്രങ്ങൾ മടക്കി ഞാൻ എന്റെ സുഹൃത്തിന്റെ കാറിലേക്ക് വച്ച്. തിരികെ വീണ്ടും ,അവസാനത്തെ ചിത്രമെടുക്കാനായി ഞാൻ വന്നപ്പോൾ ,എന്റെ ആ ചിത്രത്തിലേക്ക് വളരെ സൂക്ഷ്മതയോടെ നോക്കി നിൽക്കുന്ന ഒരു പർദ്ദക്കാരി .ഞാൻ ഞാൻ മുഖത്തേക്ക് നോക്കി ..കറുത്ത കണ്മഷിയെഴുതിയ കണ്ണുകൾ … ഒരു വജ്രത്തിന്റെ തിളക്കമുണ്ടായിരുന്നു .ആ സൗന്ദര്യത്തിനു മാറ്റു കൂടാനെന്നോളം രണ്ടു മൂന്നു കുറുനിരകൾ മുഖത്തേക്ക് വീണുകിടക്കുന്നു .ഒരു അറേബ്യൻ പെർഫ്യൂമിന്റെ യും ചോക്ലേറ്റിന്റെയും സുഗന്ധം അവിടെ താളം കെട്ടി നിന്നിരുന്നു.
ചിത്രങ്ങളിലേക്ക് നോക്കി അവൾ പറഞ്ഞു …
“വെരി ബ്യൂട്ടിഫുൾ ….'”
നന്ദിയോടെ ഞാനും പറഞ്ഞു
“താങ്ക്‌യൂ ”
ആ രണ്ടു വാക്കുകളിൽ ഞങ്ങളുടെ സൗഹൃദത്തിന് തുടക്കമായി ..ചിത്രങ്ങളെയും ,ചിത്രരചനയെ പറ്റിയും അവൾ വാചാലയായി ..
“ട്രേഡു ഷാന്റ് ‘”(très touchante..)
ഏതോ അറബിക് ഭാഷയാണെന്നു ഞാൻ കരുതി ….അവൾ അത് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തു
“വെരി ടച്ചിങ് ”
തുടുത്ത കവിളുകൾ ,കവിത രചിക്കുന്ന കണ്ണുകൾ എന്റെ ഹൃദയത്തിലേക്കു ആ ചിത്രം ,ആഴത്തിൽ പതിഞ്ഞു ..
അവളുടെ പേര് അമോർ ഹെഡോ ,അമോർ എന്ന ഫ്രഞ്ച് സുന്ദരി …
സുഹൃത്തിന്റെ കാറിൽ എന്റെ ചിത്രങ്ങൾ അയക്കുന്നതിനു മുൻപ് അവൾ എന്നോട് അവളുടെ ചിത്രം വരക്കാനാവശ്യപ്പെട്ടു .നിമിഷങ്ങൾകൊണ്ട് ഞങ്ങളുടെ സൗഹൃദം വളർന്നു . കടൽ തീരത്തെ കോഫി ഷോപ്പിൽ അവൾ ആരാണെന്നു എന്നോട് പറയുമ്പോഴൊക്കെ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെഴുതന്ന കവിതയ്ക്ക് താളം പിടിക്കുന്ന നുണക്കുഴിയിലായിരുന്നു …അബുദാബിയിലെ ഒരു വലിയ കൺസ്ട്രക്ഷൻ കന്പനിയിലെ ഡയറക്ടർ എന്ന പദവിയൊഴിച്ചാൽ അമോറിന്റെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു .അബുദാബി
എയർ ഫോഴ്സിൽ ഉയർന്ന ഉദ്യോഗസ്ഥനായ അറബിയുടെ നാലു ഭാര്യമാരിൽ ഒരാൾ .അയാളുടെ രണ്ടു കുട്ടികളുടെ അമ്മയായ അമോറിന്റെ പ്രായം വെറുംഇരുപത്തിയൊന്പത് !
ദിവസങ്ങൾ ആഴ്ചകളായും ,ആഴ്ചകൾ മാസങ്ങളായും ,മാസങ്ങൾ വര്ഷങ്ങളായും പരിണമിച്ചു കൊണ്ടിരുന്നു .ഞങ്ങളുടെ സൗഹൃദവും വളർന്നുകൊണ്ടേയിരുന്നു .കടൽത്തീരത്തെ കോഫി ഷോപ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടേയിരുന്നു .നിരവധി ദിനങ്ങൾ ഇവിടെ ഞാൻ അമോറിന്റെ കണ്ണുകളിലെ കവിത ആസ്വദിച്ചിരുന്നിട്ടുണ്ട് .
ബാച്ചിലർ ഫ്ളാറ്റിലെ എന്റെ താമസം മതിയാക്കി ഞാൻ അ മോർ എനിക്കായി ഒരുക്കിയ അടൽത്തീരത്തെ സീ വ്യൂ ടവറിലെ ഫ്ലാറ്റിലേക്ക് താമസം മാറി .ഇത്ര വിലകൂടിയ ഫ്ലാറ്റ് വാടക പോലും വാങ്ങിക്കാതെ അമോർ എനിക്കായി എന്തിനു തന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുണ്ട് .
അമോറു മായുള്ള എന്റെ ഗാഢ സൗഹൃദം എന്നെ എന്റെ സുഹൃത്തകളിൽ നിന്ന് പോലും അകറ്റി ..ഞാനറിയാതെ അവൾ എന്റെ ദിനചര്യയായി മാറി ..
ഒരു പതിവ് സായാഹ്നത്തിൽ ,അമോറിന്റെ വില പിടിപ്പുള്ള ബി എം ഡബ്ള്യു കാറിലേക്ക് ഞാൻ കയറി . അവളുടെ കാറിലെ അറേബ്യൻ സുഗന്ധവും ചോക്ലേറ്റ് മാധുര്യവും എനിക്കേറ്റം പ്രിയപ്പെട്ടതായി …വഴിയിലെവിടെവച്ചോ അവളെന്നോട് കാറിന്റെ ഗിയർ മാറ്റാനാവശ്യപ്പെട്ടപ്പോൾ ഞാനൊന്നു വിറച്ചു …എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും കൈകൾ മെല്ലെ ഗിയറിലേക്കും ..എത്രയോ മൃദുലമായ ഒരു പൂവിതൾ സ്പർശിച്ചതുപോലെ …അവളുടെ വിരലിലെ വജ്രം പതിച്ച മോതിരം എന്റെ കൈകളിൽ തടഞ്ഞപ്പോൾ മാത്രമാണ് ഞാനുർന്നത് ….ആ നിമിഷം മുതൽ ഞങ്ങളുടെ സൗഹൃദം ഒരു പുതിയ തലത്തിലേക്ക് വളരുകയായിരുന്നു …
ആ ഫ്ളാറ്റിലെ ഒരു സ്ഥിരം സന്ദർശക ആയിരുന്നു അമോർ …അവളുടെ ചുണ്ടുകൾക്ക് ഏറ്റവും മാധുര്യമുള്ള ഒരു ചോക്ലേറ്റിന്റെ രുചിയായിരുന്നു ..അവളുടെ കണ്ണുകളിൽ കൂട്ടിലടക്കപെട്ട ഒരു പറവയുടെ ദുഃഖം താളം കെട്ടി നിന്നിരുന്നു ..സ്വാതന്ത്ര്യം അവളുടെ സുന്ദരമായ മുഖകാന്തിയിലേക്കു മാത്രം അടിച്ചേൽപ്പിക്കപ്പട്ടരുന്നതുപോലെ …വീട്ടിനുള്ളിലെ ആ നാലു ചുവരുകൾ പോലെ …
പല സന്ദർശനങ്ങളിലും അവൾ പറയുമായിരുന്നു
“ട്യുയ ബെൽ (tu es belle) “ (you are beautiful)
അർത്ഥമറിയാതെ ഞാനവളുടെ വിരലുകൾ തഴുകികൊണ്ടേയിരിക്കും ..
ഓരോ ദിനവും കടന്നു പോകുമ്പോഴും ,ഓരോ ദളങ്ങൾ കൊഴിയുന്ന ഒരു വലിയ ആൽമരംപോലെ ആയിരുന്നു ഞങ്ങളുടെ സൗഹൃദം .
ഒരിക്കൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം എന്ന കവിത യൂട്യൂബിലൂടെ അവളെ കേൾപ്പിച്ചു …ആ കവിതയുടെ അർഥം ഞാൻ അവളോടു ഇംഗ്ലീഷിൽ പറഞ്ഞു …
“ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമതൻ
കിളികൊളൊക്കെ പറന്നു പോകുന്നതും ”
അവൾ ഫ്രഞ്ച് കലർന്ന മലയാളത്തിൽ ഇപ്പോഴും പാടാൻ ശ്രമിക്കുമായിരുന്നു …
ഒരു സായാന്ഹത്തിൽ കൂട്ടിലേക്ക് പറന്നകരുന്ന ഒരു കൂട്ടം കിളികളുടെ ചിത്രം വരയ്ക്കാൻ അവളെന്നോടാവശ്യപ്പെട്ടു ..
അവളോടോപ്പും ഞാനും അല്പം നടന്നു , കടൽകാറ്റേറ്റ് …
“നഗരം നഗരം മഹാസാഗരം ” പഴയ മലയാളഗാനം പലപ്പോഴും എന്റെ ചുണ്ടിലേക്കു വരുമായിരുന്നു …നഗരമെന്ന മഹാ സാഗരത്തിലെ വലിയ
തിരമാലകളിലെ ഒരു ചെറു ജാലകണമാണ് നാമോരോരുത്തരും ..
ഒരു ജനുവരി ഇരുപത്തിനുശേഷം ഞാൻ അമോറിനെ കണ്ടിട്ടേയില്ല .പലപ്പോഴും ആ ഫോൺ സ്വിച്ച് ഓഫായിരുന്നു ..
നഗരത്തിൽ നിന്ന് മാറി അമോറിന്റെ കൂറ്റൻ വില്ലയുടെ അകലെ മാറി ഞാൻ പലപ്പോഴും അവളെ കാത്തിരുന്നിട്ടുണ് ..കവിത തുളുമ്പുന്ന
ആ കണ്ണുകൾ ഒരിക്കൽ കൂടി കാണുവാൻ ..ആ വിജനമായ വഴികളിലൂടെ വല്ലപ്പോഴും ചീറി പാഞ്ഞു പോകൂന്ന കാറുകളിലെ കറുത്ത ചില്ലുകൽക്കിടയിലേക്കു ഞാൻ അവളെ തിരയുമായിരുന്നു…
കടലിലെ വലിയ തിരമാലകൾ തഴുകി പോകുന്ന തീരത്തു ഞാൻ പലപ്പോഴും എഴുതി
“അമോർ നീ എവിടെയാണ് ‘“

ജി .രാജേഷ്
തിരുവനന്തപുരം മോഡൽ സ്കൂളിലും ,എം .ജി കോളേജിലും വിദ്യാഭാസം . തിരുവനന്തപുരം മോഡൽ സ്കൂളിലെയും ,എം ജി കോളേജിലെയും നിരവധി നാടകങ്ങളിലും ,സാഹിത്യ മത്സരങ്ങളും പങ്കെടുത്തിട്ടുണ്ട് . പയ്യന്നൂർ അരവിന്ദ് എഴുതിയ ഞമ്മക്കും പുടി കിട്ടി , പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ അമാലൻമാർ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കലാമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് . കാവേരി , അമോർ എന്ന സുന്ദരി, ഞാലിപ്പൂവൻ എന്നി കഥകളും , പ്രൊഫസർ എം കൃഷ്ണനായർ -ഒരു ഓർമക്കുറിപ്പ് എന്ന ലേഖനവും രചിച്ചു . കണിമംഗലത്തെ ഈസ്റ്റർ , അറിയപ്പെടാത്തവർ , കാത്തിരിക്കുന്നവർ എന്നീ നാടകങ്ങളും , ഇനി വരും നാൾ എന്നീ കവിതയുടെയും രചയിതാവ് .
പട്ടിണി കിടന്ന് മൃതപ്രായനായ ആനയെ അലങ്കരിച്ച് ഉത്സവത്തിന് പ്രദക്ഷിണത്തിനെത്തിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലങ്കയിലെ കാന്‍ഡിയില്‍ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് തിക്കിരി എന്ന ആനയെ എഴുന്നള്ളിച്ചത്. ഇപ്പോഴിതാ ആ ആന ചരിഞ്ഞിരിക്കുന്നു.
70 വയസ്സുള്ള തിക്കിരിയെന്ന പട്ടിണിക്കോലത്തിലുള്ള ആനയെയാണ് ഉൽസവത്തിനായി അലങ്കരിച്ച് എഴുന്നള്ളിച്ചത്. ഇതിന്റെ ചിത്രം മൃഗസ്നേഹികൾക്ക് മാത്രമല്ല കാണുന്ന ആർക്കും നോവ് പരത്തുന്നതായിരുന്നു. ആനയെ ആളുകളെ ആശീര്‍വദിക്കാനായി കിലോമീറ്ററുകള്‍ നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പരാതി പറഞ്ഞിരുന്നു.
ആനയെ എഴുന്നള്ളിച്ചതിന്റെ ചിത്രം വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിന്നും ഇതിനെതിരെ ശബ്ദമുയർന്നിരുന്നു.സംഭവത്തിനെ കുറിച്ച് അന്വേഷിക്കാനും അധികൃതർ ഉത്തരവിട്ടിരുന്നു. ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ പ്രത്യേകശ്രദ്ധ നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.