Latest News

മകളെ പീഡിപ്പിച്ച ബോക്സിങ് മുന്‍ ലോകചാംപ്യന്‍ കാര്‍ലോസ് മാനുവല്‍ ബാഡോമിറിന് 18 വര്‍ഷം കഠിന തടവ് . അര്‍ജന്റീനയിലെ സാന്റാ ഫേ കോടതിയാണ് ബാഡോമിറിന് ശിക്ഷവിധിച്ചത്. മുന്‍ ഭാര്യയുടെ പരാതിയില്‍ 2016ലാണ് ബാഡോമിര്‍ അറസ്റ്റിലായത്.

മകള്‍ക്ക് എട്ടുവയസുമാത്രം പ്രായമുള്ളപ്പോള്‍ നിരവധി തവണ പീ‍ഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയത് . 2012ലായിരുന്നു സംഭവം . 2006 ല്‍ സാബ് ജുഡായെ അട്ടിമറിച്ചാണ് ബാഡോമിര്‍ ബോക്സിങ് വാള്‍ട്ടര്‍വെയിറ്റ് ലോകകിരീടം സ്വന്തമാക്കിയത. വിചാരണയുടെ ഭാഗമായി മൂന്നുകൊല്ലമായി ബാഡോമിര്‍ ജയിലിലാണ് . 20 വര്‍ഷം തടവാണ് പ്രോസിക്യൂഷന്‍ അവശ്യപ്പെട്ടത്.

ന്യൂഡൽഹി : കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിച്ചാൽ നിയമമാകും.

കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.

മേഘങ്ങളെ ഭേദിച്ച് പറന്നെത്തുന്ന വിമാനം. ജനൽച്ചില്ലകളിൽ നിന്നും മേഘം പുറത്തേക്ക് നീങ്ങുന്നു. പെട്ടെന്ന് തന്നെ താഴെ വിമാനം ലാന്റ് ചെയ്യുന്നു. ഇന്റർനെറ്റിന് പുതിയ കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ.

ലണ്ടനിലെ ഗാറ്റ്‍വിക്ക് വിമാനത്താവളത്തിലാണ് ഈ കാഴ്ച. മേഘക്കൂട്ടത്തിൽ നിന്നും താഴേക്ക് പറന്നിറങ്ങുകയാണ് വിമാനം. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് എമിറേറ്റ്സ് എയർലൈൻസ് ഈ വിഡിയോ ഷെയർ ചെയ്തത്. 4000-ത്തോളം ലൈക്കുകളും ആയിരത്തിലധികം ഷെയറുകളുമായി വിഡിയോ ഇപ്പോൾ ലോകം മുഴുവൻ പ്രചരിക്കുകയാണ്.
അവിശ്വസനീയം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കൺകുളിർക്കുന്ന കാഴ്ചയെന്നും റൺവേയിലേക്ക് എത്തുന്ന രാജാവിനെ പോലെയുണ്ടെന്നുമാണ് ഒരാൾ കുറിച്ചത്.

 

 

ഒരു ആണ്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാന്‍ എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഒരു പാടുപേര്‍ക്കു വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടമെന്നും അദ്ദേഹം പറഞ്ഞു.

പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പമെന്നും മോഹന്‍ലാല്‍ പറയുന്നു.

മാ​ലി​ദ്വീ​പ് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് അ​ദീ​ബ് ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ല്‍. ച​ര​ക്കു​ക​പ്പ​ലി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് വ​ച്ച്‌ ത​മി​ഴ്നാ​ട് പോ​ലീ​സാ​ണ് അ​ദീ​ബി​നെ പി​ടി​കൂ​ടി​യ​ത്. ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.

മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല യ​മീ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ നേ​രു​ന്ന​യാ​ളാ​ണ് അ​ദീ​ബ്. മ​റ്റു ചി​ല അ​ഴി​മ​തി​ക്കേ​സു​ക​ളി​ലും അ​ദീ​ബ് പ്ര​തി​യാ​ണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ അ​ദീ​ബി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് മാ​ലി ​ദ്വീ​പ് അ​ധി​കൃ​ത‌​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച അ​ദീ​ബി​നെ കാ​ണാ​താ​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. അ​ദീ​ബ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നേ​ക്ക​മെ​ന്ന വി​വ​രം മാ​ലി ദ്വീ​പ് അ​ധി​കൃ​ത​ര്‍ കൈ​മാ​റി​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ദീ​ബ് പി​ടി​യി​ലാ​യ​ത്.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് സംഭവം. 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനുമാണ് ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്‌സ്യൂമേവ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

വിവാഹം കഴിക്കുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100 ചാട്ടവാറടി വീതമാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. അടിയേറ്റ് യുവാവിന്റെ ശരീരത്ത് നിന്നും രക്തം ഒഴുകിയിട്ടും വേദന കൊണ്ട് യുവതി കേണപേക്ഷിച്ചിട്ടും ശിക്ഷ നടപ്പിലാക്കുന്നതില്‍ ഇളവ് നല്‍കിയില്ല. ചാട്ടവാറടിക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷയും ഇരുവരും അനുഭവിക്കണം.

എന്നാല്‍ പ്രാകൃതമായ തടവുശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇന്തോനേഷ്യയിലെ ഇത്തരം നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ജോകോ ബിഡോഡോ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട, സേലം: പത്തനംതിട്ട കൃഷ്ണാ ജ്വല്ലറിയിൽ  നടന്ന മോഷണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ്. മോഷണക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. അഞ്ച് പ്രതികളെ സേലം പൊലീസ് പിടികൂടി പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. മോഷ്ടിച്ച  സ്വർണ്ണവും പണവും വീണ്ടെടുത്തു.

സേലത്തിന് സമീപം കൊണ്ടലാംപട്ടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷണ സംഘം പിടിയിലായത്. സ്കോർപിയോയിൽ വന്ന സംഘത്തിലെ 4 പേരെ പിടികൂടിയപ്പോൾ പണവും സ്വർണ്ണവുമായി അഞ്ചാമൻ പൊലീസിനെ വെട്ടിച്ച് ഓടി. രക്ഷപ്പെട്ട നിധിൻ ജാദവിനെ പിന്നീട് നാട്ടുകാർ കണ്ടെത്തി സേലം പൊലീസിനെ ഏൽപ്പിച്ചു.

ഇയാളിൽ നിന്ന് 4 കിലോയോളം സ്വർണ്ണവും 13 ലക്ഷം രൂപയും വീണ്ടെടുത്തിട്ടുണ്ട്.  മഹാരാഷ്ട്ര സ്വദേശികളായ ദാദ സാഹിബ്, പ്രഭാകർ ഗെയ്‍ക്‍വാദ്, ആകാശ് കർത്താ, പ്രശാന്ത് യാദവ്, ഗണപതി, വിശ്വാസ് യാദവ്  എന്നിവരാണ് പിടിയിലായത്. തിരുപ്പൂരിലേക്ക് കടക്കാനായിരുന്നു സംഘത്തിന്‍റെ ശ്രമം.

നിധിൻ ജാദവ് പത്തനംതിട്ടയിലും മഹാരാഷ്ട്രയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജ്വല്ലറി ഉടമ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളുമായി മോഷണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ക്വട്ടേഷൻ സാധ്യത പൊലീസ് തള്ളുന്നില്ല.

കവർച്ചാ സംഘത്തിലെ പ്രധാനിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ജ്വല്ലറിയിൽ ജോലിക്ക് കയറിയ അക്ഷയ് പട്ടേലിന്‍റെ നേതൃത്വത്തിലാണ് മോഷണം ആസൂത്രണം ചെയ്തത്. തന്നെയും തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് വരുത്തി തീർക്കാൻ ഇയാളും വാഹനത്തിൽ കയറി. കോഴഞ്ചേരിക്ക് സമീപം തെക്കേമലയിൽ വച്ച് അക്ഷയ് പട്ടേലിനെ വിട്ടയച്ചു.

തന്നെ ആക്രമിച്ചുവെന്ന് ഇയാൾ കടയുടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. സ്റ്റേഷനിലെത്തിയ അക്ഷയ് പട്ടേലിനെ  ചോദ്യം ചെയ്തതോടെ മോഷണത്തിന്‍റെ ചുരുളഴിഞ്ഞു. മോഷണം നടന്ന് 14 മണിക്കൂർ പൂർത്തിയാകും മുൻപേ തമിഴ്‍നാട് പൊലീസിന്‍റെ സഹായത്തോടെ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി.

കോട്ടയത്തുള്ള നേഴ്‌സായ പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ പ്രവാസിമലയാളികളുടെ സ്പെഷ്യൽ എന്ന് വേണം കരുതാൻ. തുടക്കം ഇങ്ങനെ..  പ്ലസ് ടു കഴിഞ്ഞു നിൽക്കുമ്പോൾ…  ‘ആളുകളെ കാണണം, സംസാരിക്കാന്‍ പറ്റണം, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ എന്റെ കൂടിയാകണം. എന്റെ കഴിവുകളെല്ലാം ജോലിയില്‍ കാട്ടണം. ഞാനുമൊരു നഴ്‌സായാല്‍ എന്താകും? ആളുകളെ കാണാനാകും, സംസാരിച്ചു നടക്കാനാകും, മോട്ടിവേഷന്‍ ഏകാനാകും, ഇന്‍സ്പിരേഷന്‍ ആകാനാകും. മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്‌സെന്ന കുപ്പായം…’ ഇങ്ങനെ ശ്വാസം വിടാതെ തന്റെ ലക്ഷ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

കോട്ടയം സ്വദേശിയായ റിത്തൂസാണ് വൈറലായ പെണ്‍കുട്ടി. ടിക് ടോക് വിഡിയോകളിലൂടെ സോഷ്യല്‍ ലോകത്ത് സുപരിചിതയാണ് റിത്തൂ ഫ്രാൻസിസ്. ഇപ്പോള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമായി തകര്‍ത്തോടുകയാണ് ഈ വിഡിയോ. വ്യക്തമായി ചടുലമായി സംസാരിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി. പഠിയ്ക്കാത്തവരല്ല നഴ്‌സുമാര്‍ ആകുന്നത്. ഒരു നഴ്‌സ് ആകണമെങ്കില്‍ നല്ലോണം പഠിക്കണമെന്നും വിഡിയോയുടെ അവസാനം പെണ്‍കുട്ടി പറയുന്നു. സൈബര്‍ ലോകത്ത് വൈറലായ വിഡിയോ താഴെ;

[ot-video]

View this post on Instagram

Nursing 😍 palapozhum aattum thuppum kashtapadum mathre nursemark paranjitollu.😌athoke njngalk sheelayi….😂🤣quiet natural.. .dutyk kerumbo thot over time kazhinj irangunna vare oro rogiyum rekshapedane en agrahichalum orupola kannadakkand night duty nokkiyalum…oro rogiyudem sakala details kanand orthirun venda pole cheythalum mikavarum nursemark pazhi matre kekan pattarollu😎 …”ho endhoru ahangariya… .ivark ichiri mayathi paranjoode.. ..ivarith engot oduva”🙈🙉🙊 anekam anekam chodhyangal…..oru manushyanu thaangavunna maximum stressil ayirikum palapozhum pala nursemarum joli cheyunath…kituna thuchamaya salary palapozhum professionod ulla demotivation akam pakshe padicha thozhil ennathinekal manushya sneham anu avaril palarem munot nayyikunath…..Bhoomiyile Malaghamar👼 kamukiye kathykond kuthy thazhe it kathyumayi nina uvavine anekam alukalk idayil nin dairyathode munot van oru nurse anu rekshichath…palarkum nursing oru profession matralla passion koodiyanu..❤oru ward ile rogiyude condition ne kurich thott ange attathe toiletile tap kedayathine patti vare nurse anu utharam parayendy varunath…oru veetil amma ella karyavum ody nadan cheyunna pole☺joli thanik sammanicha naduvedana muttuvedana okke anu nursemark kittarolla trophykal🏆🎖🏅Athkond nurse en ket puchikuna chilarod enik onne parayanollu kettarivu kond abhiprayam parayaruth van kand anubhavich para athinu rogi akunna vare kaathirikanda😎

A post shared by reetha francis (@reethuz97) on

[/ot-video]

ഡബ്ലിൻ:  മലയാളി നേഴ്‌സുമാരുടെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു തൂവൽ കൂടി. ഈ വര്‍ഷത്തെ മേരി ഫ്രം ഡങ്‌ലോ എന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി മലയാളി നേഴ്‌സ്. എല്ലാ വര്‍ഷവും ജൂലൈ അവസാനത്തില്‍ അയർലണ്ടിലെ ഡോണിഗല്‍ കൗണ്ടിയിൽ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഐറിഷ് മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ വെച്ചാണ് ഡോനിഗളിലെ ‘മേരി ഫ്രം ഡാഗ്ലോ’യെ തെരഞ്ഞെടുക്കുന്നത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടന്ന് അവസാന മത്സരത്തിന് യോഗ്യത നേടിയത് അനില ദേവസ്യ എന്ന മലയാളി നേഴ്‌സ് ഉൾപ്പെടെ പതിനാല് മത്സരാത്ഥികളാണ് ഉള്ളത്.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച, പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ തിളങ്ങും താരമാണ് ഇത്തവണ അനില ദേവസ്യയെന്ന ഇടുക്കിക്കാരി മലയാളി പെണ്‍കൊടി. ലോക സുന്ദരി പട്ടത്തിനെന്ന പോലെ സൗന്ദര്യവും ബുദ്ധിയും കഴിവുകളുമൊക്കെ പരീക്ഷിക്കപെടുന്ന ഏറെ റൗണ്ടുകള്‍ക്ക് ശേഷമാണ് ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലിന്റെ ഫൈനല്‍ മത്സരത്തിലേക്ക് അനില നടന്നുകയറിയത്.2017 ല്‍ ആദ്യമായി അയര്‍ലണ്ടില്‍ എത്തിയ അനിലയുടെ മത്സര രംഗത്തെക്കുള്ള  പ്രവേശം ഏറെ പ്രാധാന്യത്തോടെയാണ് അയര്‍ലണ്ടിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 1967 ല്‍ ആരംഭിച്ചതു മുതല്‍, ഡങ്‌ലോ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ എല്ലാ സമ്മറിലും, ഡൊണെഗലിന്റെ ‘പ്രാദേശിക ഉത്സവമായാണ്’ ആഘോഷിക്കുന്നതെങ്കിലും വന്‍ ജനക്കൂട്ടം ആണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുക. ഡൊണെഗേലിന്റെ വൈവിധ്യമാര്‍ന്നതും അതുല്യവുമായ ചരിത്രം ഓർമ്മപ്പെടുത്തുവാനും, കല, ഭക്ഷണം, ഭാഷ, സംഗീതം എന്നിവയുടെ സമന്വയത്തിലൂടെ, ഡൊണെഗേലിന്റെ പരമ്പരാഗത ഭൂതകാലത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകർന്ന് നൽകുവാനും വേദിയൊരുക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം ഡങ്‌ലോ മേരി’യുടെ തിരഞ്ഞെടുപ്പും, കിരീടധാരണവുമാണ്.

ഇതാദ്യമായാണ് ഐറിഷ്‌കാരിയല്ലാത്ത ഒരാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിക്കുന്നത്. അയര്‍ലണ്ടില്‍ പുതുതായി വേരുറയ്ക്കുന്ന വിവിധ രാജ്യക്കാരും,സംസ്‌കാരത്തില്‍ നിന്നുള്ളവരുമായ ആയിരക്കണക്കിന് പേര്‍ക്കുള്ള അംഗീകാരം കൂടിയായി അനില ദേവസ്യയുടെ ‘ഡണ്‍ഗ്ലോ മേരി’യിലേക്കുള്ള എന്‍ട്രി. ഇടുക്കിയിലെ നെടുങ്കണ്ടത്ത് ജനിച്ച് വളര്‍ന്ന്, അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക്ക് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ നഴ്‌സിംഗ് പഠനവും ട്രെയിനിംഗും കഴിഞ്ഞ ശേഷം ‘അയര്‍ലണ്ടിന്റെ ഏറ്റവും ഹരിതാഭമായ മേഖല ‘ തിരഞ്ഞെടുത്തെത്തിയ ഈ മിടുക്കി അയര്‍ലണ്ടിന്റെ മിടുമിടുക്കിയാവുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കൗണ്ടി ഡൊണെഗേലിലെ ഇന്ത്യക്കാര്‍. സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷനും അനിലയ്ക്ക് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. ഇന്നലെ സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ഡങ്‌ലോയില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ പാലക്കാട്ട് താമസിക്കുന്ന പ്ലാന്ററായ ദേവസ്യ കരിങ്കുറ്റിയിലിന്റെയും വത്സലമ്മയുടെയും മകളാണ് അനില. ഏക സഹോദരി അഖില എം എസ് ഡബ്‌ള്യൂ വിദ്യാര്‍ത്ഥിനിയാണ്.

അനില വളരെയധികം സന്തോഷത്തിലാണ്. മലയാളക്കരയെ പ്രതിനിധീകരിച്ച് ഒരു ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനാവുന്നതിലാണ് ഏറെ സന്തോഷം. ഡബ്ലിനും, ഗോള്‍വേയും പോലെയുള്ള അയര്‍ലണ്ടിലെ നഗരങ്ങള്‍ ജോലിയ്ക്കായി തിരഞ്ഞെടുക്കമായിട്ടും സാംസ്‌കാരിക തലസ്ഥാനമായ ഈ കൊച്ചു ഗ്രാമം തന്നെ  അനില സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ഈ സാംസ്‌കാരിക പൈതൃക ഗ്രാമത്തിലെ ഏക മലയാളിയുമാണ് അനില.നൃത്തവും, സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന അനില ഡങ്‌ലോയിലെ താമസക്കാരായ എല്ലാ ജനവിഭാഗങ്ങളുടെയും പ്രിയങ്കരിയായത് കുറഞ്ഞ കാലം കൊണ്ടാണ്. ഒരു ലോക്കൽ സമൂഹവുമായിട്ട് വളരെ പെട്ടെന്ന്  ആത്മബന്ധം സ്ഥാപിക്കാനായത് എങ്ങനെയാണെന്നതില്‍ സ്വയം അത്ഭുതപ്പെടുകയാണ് ഇടുക്കിയുടെ ഈ അത്ഭുത നായിക. ഡങ്‌ലോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ നഴ്‌സായ അനില കിരീടം നേടിയാലും ഇല്ലെങ്കിലും ഇനി ജീവിതകാലം മുഴുവന്‍ ഡങ്‌ലോയുടെ അംബാസിഡറായിരിക്കും എന്നതാണ്  മത്സരത്തിന്റെ സവിശേഷത. ഓഗസ്റ്റ് നാലിനാണ് വിജയിയെ പ്രഖ്യാപിക്കുക.

Read more.. യുകെയിൽ മലയാളികളുടെ വീടുകൾ കവർച്ചയ്ക്ക് ലക്ഷ്യമിടുന്നു. കാരണക്കാർ മലയാളികൾ തന്നെയെന്ന് പോലീസ്. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം.

സ്വിമ്മിംഗ് പൂളില്‍ കൃത്രിമമായി ഉണ്ടാക്കിയ സുനാമിത്തിരയിൽപ്പെട്ടാണ് 44 പേർക്ക് പരുക്കേറ്റത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ ഷൂയുന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് അപകടം നടന്നത്.

തിരമാലകള്‍ ശക്തമായി അടിച്ചതാണ് അപകടമുണ്ടാക്കിയത്. ഇൗ സമയം കുട്ടികളും മുതിര്‍ന്നവരുമായി ഒട്ടേറെ പേര്‍ പൂളില്‍ ഉണ്ടായിരുന്നു. ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതോടെ സഞ്ചാരികൾ കരയിലേക്ക് ഒാടി. ഇൗ സമയം പലരും വീഴുകയും പരുക്കേൽക്കുകയും ചെയ്തു. അതിവേഗമാണ് തിരമാലകൾ ആഞ്ഞടിച്ചത്. തിരമാല ഉണ്ടാക്കുന്ന യന്ത്രം തകരാറിലായതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ നൽകുന്ന വിശദീകരണം.അപകടത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved