ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് പിതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.ശിവാജി എന്നയാളാണ് ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാതായതായും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്.
ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടി ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.
ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക
ശ്രീലങ്ക പൊരുതി നേടിയ 136 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി കീവി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കൊളിന്‍ മൺറോയും മറികടന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (73), കോളിൻ മൺറോ (58) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അനായാസ ജയം ന്യൂസീലൻഡിന് സമ്മാനിച്ചത്. 51 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്സ്. 47 പന്തുകൾ നേരിട്ട കോളിൻ മൺറോ ആകട്ടെ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിലാണ് ഗപ്റ്റിൽ–മൺറോ സഖ്യം അപരാജിത സെഞ്ചുറി കൂട്ടുകെട്ടു തീർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബൗണ്ടറിയടിച്ച് തുടങ്ങി . അടുത്തപന്തില്‍ വിക്കറ്റും . പിന്നെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര. പിടിച്ചുനിന്നത് അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ കരുണരത്നെ മാത്രം. മാത്യൂസും മെന്‍ഡിസും അക്കൗണ്ട് തുറക്കാതെ പുറത്ത് . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍റിയും മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പന്തെടുത്ത കീവികളെല്ലാം വിക്കറ്റെടുത്തു .
മറ്റൊരു പോരാട്ടത്തിൽ അഫ്ഗാൻ എതിരെ ഓസീസിനും ഏഴ് വിക്കറ്റ് ജയം. ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടേയും അർധസെഞ്ചുറികളുടെ മികവിലാണ് ഓസീസിന്റെ ജയം. അഫ്ഗാനിസ്ഥാനുയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസീസ് 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒസീസ് മറികടന്നു. വാർണർ 89 റൺസോടെ പുറത്താവാതെ നിന്നു.
അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്റ്റീവ് സമിത്ത് എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 49 പന്തിൽ 66 റൺസെടുത്ത ഫിഞ്ചിനെ അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബാണ് പുറത്താക്കിയത്. ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 96 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഉസ്മാൻ ഖവാജയും പുറത്തായി. 20 പന്തിൽ ഒരു ബൗണ്ടറി സഹിതം 15 റൺസെടുത്ത ഖവാജയെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തും വാർണറും 49 റൺസ് കൂട്ടിച്ചേർത്തു. 18 റൺസെടുത്ത സ്മിത്തിന്റെ വിക്കറ്റ് മുജീബുർ റഹ്മാനാണ്. നാല് റൺസെടുത്ത് മാക്സ്‌വെൽ പുറത്താവാതെനിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധസെഞ്ചുറി നേടിയ നജീബുല്ല സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു.
റഹ്മത്ത് ഷാ (60 പന്തിൽ 43), ഹഷ്മത്തുല്ല ഷാഹിദി (34 പന്തിൽ 18), ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (33 പന്തിൽ 31), റാഷിദ് ഖാൻ (11 പന്തിൽ 27), മുജീബുർ റഹ്മാൻ (ഒൻപതു പന്തിൽ 11) എന്നിവരും അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർമാരായ മുഹമ്മദ് ഷെഹ്സാദ് (പൂജ്യം), ഹസ്രത്തുല്ല സസായ് (പൂജ്യം), മുഹമ്മദ് നബി (ഏഴ്), ദൗലത്ത് സദ്രാൻ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ മൂന്നും മാർക്കസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിനാണ് ഒരു വിക്കറ്റ്.
പകുതിയോളം താരങ്ങൾ ഓസീസിനു മുന്നിൽ പത്തിമടക്കിയെങ്കിലും രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് അഫ്ഗാൻ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. അഞ്ചു റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കിയ അഫ്ഗാൻ ഇന്നിങ്സിന് മൂന്നാം വിക്കറ്റിൽ റഹ്മത്ത് ഷാ – ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് അടിത്തറയിട്ടത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ ഒരുമിച്ച ഈ സഖ്യം 14–ാം ഓവറിന്റെ മൂന്നാം പന്തിലാണ് പിരിഞ്ഞത്. ഷാഹിദിയെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്.
20–ാം ഓവറിൽ റഹ്മത്ത് ഷായെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് സാംപ വീണ്ടും ആഞ്ഞടിച്ചു. 60 പന്തിൽ ആറു ബൗണ്ടറി സഹിതം 43 റൺസായിരുന്നു ഷായുടെ സമ്പാദ്യം. രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് നബി റണ്ണൗട്ടായതോടെ അഞ്ചിന് 77 റൺസ് എന്ന നിലയിലായി അഫ്ഗാൻ. ഇതിനു ശേഷമായിരുന്നു അഫ്ഗാൻ ഇന്നിങ്സിനു ബലം പകർന്ന നായിബ് – സദ്രാൻ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 83 റൺസാണ് അഫ്ഗാൻ സ്കോർ ബോർഡിൽ ചേർത്തത്.
12.5 ഓവർ ക്രീസിൽനിന്നാണ് ഇവരുടെ സഖ്യം 83 റൺസെടുത്തത്. ഇരുവരും ചേർന്ന് അഫ്ഗാനെ അനായാസം 200 കടത്തുമെന്ന തോന്നലുയർന്നെങ്കിലും 34–ാം ഓവർ ബോൾ ചെയ്ത മാർക്കസ് സ്റ്റോയ്നിസ് തിരിച്ചടിച്ചു. ഈ ഓവറിന്റെ ആദ്യ പന്തിൽ ഗുൽബാദിൻ നായിബിനെയും അഞ്ചാം പന്തിൽ നജീബുല്ലയെയും സ്റ്റോയ്നിസ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 33 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 31 റണ്‍സായിരുന്നു നായിബിന്റെ സമ്പാദ്യം. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു. സാംപയുടെ പന്തിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ചേർന്നു നേടിയ 22 റൺസ് ഉൾപ്പെടെയാണിത്.
എന്നാൽ അവിടുന്നങ്ങോട്ട് ട്വന്റി20 ശൈലിയിൽ തകർത്തടിച്ച റാഷിദ് ഖാനും മുജീബുർ റഹ്മാനും ചേർന്നാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്. റാഷിദ് 22 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു. മുജീബുർ റഹ്മാൻ ഒൻപതു പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 13 റൺസുമായി പത്താമനായി പുറത്തായി. ദൗലത്ത് സദ്രാൻ (നാല്), ഹമീദ് ഹസ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഹോട്ടൽ മുറിയിൽ കാമുകിയുമൊത്താണ് ജൈറോ ഭാര്യയുടെ പിടിയിലായത്. ഭാര്യ വിധിച്ചത് വളരെ വിചിത്രമായ ശിക്ഷ.
ജൈറോയെ പൂര്‍ണ നഗ്നാക്കിയ ശേഷം തന്റെ എസ്‌യുവിന്റെ മുകളിൽ കിടത്തി. കാറോടിച്ചത് ഭാര്യ. പട്ടാപ്പകൽ നഗരം ചുറ്റിച്ചു. കണ്ടുനിന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ആദ്യം അമ്പരന്നു. പിന്നാലെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തി. കാര്യമെന്തെന്ന് അറിയാതെ നിരവധി പേർ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു. സംഭവം വലിയ വാർത്തയായതോടെ ജൈറോക്കെതിരെ നഗ്നത പ്രദർശിപ്പിച്ചതിന് പൊലീസ് കേസെടുത്തു.
ബാരാൻക്വില നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ജൈറോ കാമുകിയുമൊത്ത് ഭാര്യയുടെ മുന്നിൽപ്പെട്ടത്. പിന്നാലെ ഭാര്യയുടെ കാലിൽ വീണ് ജൈറോ മാപ്പപേക്ഷിച്ചു. ഏറെ നേരത്തെ വഴക്കിന് ശേഷം ഉപാധികളോടെ മാപ്പ് നൽകാമെന്ന് ഭാര്യ സമ്മതിച്ചു. തന്റെ വാഹനത്തിന് മുകളിൽ നഗ്നനായി കയറണമെന്ന നിബന്ധനയാണ് ഭാര്യ മുന്നോട്ടുവെച്ചത്.
നിബന്ധന അംഗീകരിച്ച ജൈറോ നഗരം ചുറ്റേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല. തൂവാല കൊണ്ട് മുഖം മറച്ച്, പൂർണ നഗ്നനായി ജൈറോ വാഹനത്തിന് മുകളിൽ കയറി. എന്നാൽ ഭാര്യ കാർ ഓടിച്ചുതുടങ്ങിയതോടെ കയ്യിൽ പിടിച്ചിരുന്ന തൂവാല പറന്നുപോയി.
സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.
ഇപ്പോൾ താമസിക്കുന്ന റോഡിൽ നിന്നും ഉള്ളിലേക്കുള്ള വീടിന് പകരം മറ്റൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ റോഡരികിലെ വീട് വാങ്ങാൻ പണം തടസമായിരുന്നു. ബാലുവിനോട് സംസാരിച്ചപ്പോൾ പണത്തിനു വിഷമിക്കേണ്ടെന്നും പണം അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും ബാലു പറഞ്ഞു. തുക എത്രയെന്നു ബാലു പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ബാലഭാസ്കര്‍ കുറേ പണം പാലക്കാട് നിക്ഷേപിച്ചതായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കോണ്‍ട്രാക്റ്റര്‍ ബാലുവിന്റെ മരണശേഷം തന്നോടു പറഞ്ഞിരുന്നു. കോണ്‍ട്രാക്റ്റര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതിനാല്‍ അയാള്‍ ഡോക്ടര്‍ക്കെതിരെ ചെറുപ്പളശേരി പൊലീസിനു പരാതി നല്‍കിയിരുന്നു. പണം നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍ പറ്റിക്കുകയായിരുന്നെന്നാണ് കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്.
കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.
ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഇടയ്ക്ക് അവിടെ പോയപ്പോള്‍ പാലക്കാടുള്ള ഡോക്ടറുടെ ഭാര്യ ആ വീട്ടില്‍വന്നു താമസിക്കുന്നതായി മനസിലായി. അതു ചോദ്യം ചെയ്തതിനുശേഷം ആ വീട്ടിലേക്ക് പോയിട്ടില്ല. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ല. പക്ഷേ അപകടത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരണം.
രണ്ടാം മിനിറ്റിൽ മുഹമ്മദ് സലാ വക ആദ്യ ഗോൾ, കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരൻ താരം ദിവോക് ഒറിജി വക രണ്ടാം ഗോളും. പൊരുതിക്കളിച്ച ടോട്ടനം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തി ലിവർപൂൾ എഫ്സിക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് കലാശപ്പോരിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നേറ്റ തോൽവിയുടെ കയ്പ് യൂർഗൻ ക്ലോപ്പിനും സംഘത്തിനും ഇനി മറക്കാം. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അവരിതാ, യൂറോപ്പിന്റെ രാജാക്കൻമാരായിരിക്കുന്നു! യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത്. 2005നുശേഷമുള്ള ആദ്യ കിരീടവും.
മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. മൽസരം തുടങ്ങി 22–ാം സെക്കൻഡിൽ ടോട്ടനത്തിന്റെ ഫ്രഞ്ച് താരം മൂസ സിസ്സോക്കോ സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ടു തട്ടിയതിനുള്ള ശിക്ഷയായിരുന്നു പെനൽറ്റി. സാദിയോ മാനെയുടെ ഷോട്ട് തടയാനുള്ള ശ്രത്തിനിടെയാണ് സിസ്സോക്കോയുടെ കയ്യിൽ പന്തു തട്ടിയത്. കിക്കെടുത്ത സലാ യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. സ്കോർ 1–0
കാണികൾ ഗാലറിയിൽ ഇരിപ്പുറപ്പിക്കും മുൻപേയെത്തിയ ഗോളിന്റെ ആവേശം കളി പുരോഗമിക്കുന്തോറും തണുത്തുറയുന്ന കാഴ്ചയായിരുന്നു പിന്നീട് സ്റ്റേഡിയത്തിൽ. പന്തു കൈവശം വച്ചു കളിക്കുന്നതിൽ ടോട്ടനം താരങ്ങൾ വിജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം പൊളിക്കുന്നതിനുള്ള നീക്കങ്ങളൊന്നും സാധ്യമാകാതെ ആദ്യപകുതി അവസാനിച്ചു. മറുവശത്ത് വല്ലപ്പോഴും മാത്രം പന്തു കിട്ടിയ ലിവർപൂളിനും ഭാവനാസമ്പന്നമായ നീക്കങ്ങളൊന്നും സാധ്യമായില്ല.
രണ്ടാം പകുതിയിലും കളി തണുത്തുറഞ്ഞതോടെ ഇരു ടീമുകളുടെയും പരിശീലകർ കൊണ്ടുവന്ന മാറ്റങ്ങളാണ് മൽസരത്തിന് അൽപമെങ്കിലും ജീവൻ പകർന്നത്. ലിവർപൂൾ നിരയിൽ തണുത്തു കളിച്ച ബ്രസീലിയൻ താരം റോബർട്ടോ ഫിർമീനോയ്ക്കു പകരം ദിവോക് ഒറിജിയും വിനാൽഡത്തിനു പകരം ജയിംസ് മിൽനറുമെത്തി. ടോട്ടനം നിരയിൽ വിങ്ക്സിനു പകരം ലൂക്കാസ് മൗറയും സിസ്സോക്കോയ്ക്കു പകരം എറിക് ഡയറുമെത്തി.
കളി അവസാന മിനിറ്റുകളിലേക്കു കടക്കുന്തോറും ആവേശം വർധിച്ചതോടെ ഇരു ബോക്സിലേക്കും തുടർച്ചയായി. ടോട്ടനം നിരയിൽ ഭേദപ്പെട്ടു കളിച്ച ദക്ഷിണകൊറിയൻ താരം സൺ ഹ്യൂങ് മിൻ പലകുറി കുതിച്ചുകയറിയെത്തിയെങ്കിലും ലിവർപൂൾ പ്രതിരോധം ഉറച്ചുനിന്നു പ്രതിരോധിച്ചു. ഇടയ്ക്ക് പ്രതിരോധം പിളർത്തിയെത്തിയ നീക്കങ്ങൾ ഗോൾകീപ്പർ അലിസണും തടുത്തുനിർത്തി. മറുവശത്ത് ലീഡ് വർധിപ്പിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളെ ടോട്ടനം താരങ്ങളും ഉറച്ചുനിന്നു പ്രതിരോധിച്ചു.
അവസാന മിനിറ്റുകളിൽ കളി മുറുകുന്നതിനിടെയാണ് 87–ാം മിനിറ്റിൽ ലിവർപൂൾ ലീഡ് വർധിപ്പിച്ചത്. ടോട്ടനം ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. കോർണറിൽനിന്നെത്തിയ പന്ത് രക്ഷപ്പെടുത്തുന്നതിൽ ടോട്ടനം താരങ്ങൾ കാട്ടിയ അലസതയാണ് ഗോളിനു വഴിവച്ചത്. ടോട്ടനം താരം വെർട്ടോംഗൻ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ച പന്ത് പിടിച്ചെടുത്ത മാറ്റിപ് അതുനേരെ ആളൊഴിഞ്ഞുനിന്ന ദിവോക് ഒറിജിക്കു മറിച്ചു. രണ്ടു ചുവടു മുന്നോട്ടു കയറി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ട് ഒറിജിയുടെ ഷോട്ട്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ നീട്ടിയ കരങ്ങൾ കടന്ന് പന്ത് വലയിൽ. സ്കോർ 2–0. വിജയമുറപ്പിച്ച ആഹ്ലാദത്തിൽ ഗാലറിയിൽ ലിവർപൂൾ ആരാധകർ ആർത്തിരമ്പി.
ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുയര്‍ത്തി പുതിയ വെളിപ്പെടുത്തല്‍. ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ട അതേസമയത്ത് രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഇക്കാര്യം ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോര്‍ഡിസ്റ്റായിരുന്ന സോബി ജോര്‍ജ് െവളിപ്പെടുത്തി. പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഡ്വക്കേറ്റ് എം.ബിജു അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല.
ബാലഭാസ്കറിന്‍റെ അപകടം നടന്ന് പത്തു മിനിറ്റിനുളളില്‍ താന്‍ അപകട സ്ഥലത്തു കൂടി കടന്നു പോയിരുന്നെന്നും ഈ സമയം രണ്ടു പേരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നെന്നുമാണ് സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. അപകടം നടന്ന സ്ഥലത്തിനു മുന്നിലൂടെ ഒരാള്‍ ഓടി നീങ്ങുന്നതും വലതുവശത്തു കൂടി മറ്റൊരാള്‍ ബൈക്ക് തളളിക്കൊണ്ടു പോകുന്നതും കണ്ടിരുന്നെന്ന് സോബി പറയുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ ബാലുവിന്‍റെ അടുത്ത സഹായിയായിരുന്ന പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പ്രകാശ് പിന്നീട് ഇതിനോട് പ്രതികരിച്ചിരുന്നില്ലെന്നും ഇതില്‍ സംശയമുണ്ടെന്നുമാണ് സോബി പറയുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് അറസ്റ്റിലാവുകയും ബാലഭാസ്കറിന്റെ മറ്റൊരു സഹായിയായിരുന്ന വിഷ്ണു ഒളിവില്‍ പോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോബിയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസും ബാലഭാസ്കറിന്‍റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സോബിക്ക് വ്യക്തതയില്ല താനും.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ എം.ബിജു ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്തു നിന്ന് കടത്തിയ സ്വര്‍ണം തിരുവനന്തപുരത്തെ പിപിഎം ജ്വല്ലറിയിലാണ് വിറ്റതെന്നു മാത്രമാണ് ബിജു വെളിപ്പെടുത്തിയിട്ടുളളത്.രണ്ടായിരം ദിര്‍ഹം വാഗ്ദാനം ചെയ്താണ് ബിജു സ്ത്രീകളടക്കമുളളവരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നതെന്ന് വ്യക്തമാക്കി കേസിലെ മറ്റൊരു പ്രതി സെറീനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഫ്ലാറ്റ് നിര്‍മാണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കേരളം നിയമം നടപ്പാക്കാന്‍ നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ നിയന്ത്രിക്കാനും ഫ്ലാറ്റ് വാങ്ങുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2016ല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് പാര്‍ലമെന്റ് പാസാക്കിയത്. നിയമം പാസാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ നടപടിയെടുത്തിട്ടും കേരളം നിസ്സംഗത തുടരുകയാണെന്നാണ് ആക്ഷേപം.
പുതിയ നിയമപ്രകാരം, പരിസ്ഥിതി ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഫ്ലാറ്റ് നിര്‍മാണം തുടങ്ങാന്‍ കഴിയൂ. പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മരടിലേതുപോലെയുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് നിയമം എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വിനോദയാത്രയക്ക് പോയ ദമ്പതികൾ സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് വച്ച് ടാങ്കർ ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കേട്ടത്. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇപ്പോള്‍ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അപകടത്തില്‍ കൂത്തുപറമ്പ് പൂക്കോട്‍കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‍കൂൾ സംസ്‍കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോു മണിയോടെ മാണ്ഡ്യ മദ്ദൂരിലാണ് അപകടം. ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തി ട്രിപ്പിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട പെട്രോൾ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ടാങ്കർലോറിയുടെ അടിയിലേക്കു കയറിപ്പോയ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല.
രാത്രി യാത്രകളില്‍ ദയവ് ചെയ്‍ത് ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക
1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക
3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക
4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.
5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക
7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക
8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക
ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നു. ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക
1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക
2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക
3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക
4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്
5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.
6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക
വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നൽകിയ കത്തിൽ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നൽകുകയും ചെയ്തു.
വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയിൽ ആദ്യത്തെ ഇടപെടലാണ് രാഹുൽഗാന്ധി നടത്തിയത്.
ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള ജില്ല കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മറുപടി കത്തിൽ അറിയിച്ചു. , ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും പ്രവചനങ്ങളാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് തുടങ്ങി ആര് കപ്പടിക്കും എന്ന് വരെ നിരവധി പേര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും പ്രവചനവുമായി രംഗത്തുണ്ട്. സ്വന്തം ടീമിനേക്കാള്‍ മറ്റ് ടീമുകള്‍ക്ക് വിജയസാധ്യത കല്‍പ്പിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയൊരു പ്രവചനമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തിയിരിക്കുന്നത്.
ഓരോ കളികളിലും ആര് ജയിക്കും, അവസാന നാലില്‍ ആരൊക്കെ ഇടം പിടിക്കും എന്നെല്ലാം തന്റെ പ്രവചനത്തില്‍ മക്കല്ലം പറയുന്നുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു. ആകെയുള്ള ഒന്‍പത് കളികളില്‍ എട്ട് കളികളും വിജയിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നും രണ്ടാം സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു. നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായകമാകുക എന്ന് മക്കല്ലം പറയുന്നു. ഭാഗ്യത്തിന്റെ നിഴലില്‍ ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടം പിടിക്കുമെന്നും മക്കല്ലം പറയുന്നുണ്ട്.
എന്നാല്‍, ഏറ്റവും രസം മറ്റൊന്നാണ്. പ്രവചനത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ പരാജയപ്പെടുത്തുമെന്നും ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുമെന്നും മക്കല്ലം പ്രവചിച്ചിരിക്കുന്നു. എന്നാല്‍, ഒരൊറ്റ മത്സരത്തില്‍ മാത്രമേ ഇരു ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് പ്രകാരം നേരിട്ട് ഏറ്റുമുട്ടുകയുള്ളൂ.
ഇന്ത്യ എട്ട് കളികളിലും വിജയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പരാജയപ്പെടുക എന്ന് മക്കല്ലം പറയുന്നു. അതേസമയം, ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ഫലം മക്കല്ലം പ്രവചിച്ചതുപോലെ തന്നെയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്. 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.