മസ്തിഷ്കജ്വരം ബാധിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂരിലെ വീടുകളില്‍ ഇപ്പോഴും കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. പാലോ മുട്ടയോ മത്സ്യമോ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാനുള്ള വരുമാനം ഇല്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്ന ചോദ്യം. മുസഫര്‍പൂരില്‍ ഇത്ര വലിയ ദുരന്തം നടന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാവുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ജൂൺ 16-ന് മസ്തിഷ്കജ്വരം ബാധിച്ച് നൂര്‍ ചപ്രയില്‍ അഞ്ചുവയസ്സുകാരി മരിച്ചിരുന്നു. നൂര്‍ ചപ്ര സ്വദേശികളായ കിഷോറിന്റെയും റാണിദേവിയുടെയും മൂന്നാമത്തെ മകളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. എന്നാൽ കുട്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ചതിന്‍റെ തലേദിവസം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അയൽവാസിയായ മഹേഷ് മഹേതോ പറഞ്ഞു. വയറിളക്കമാണ് ആദ്യം പിടിപ്പെട്ടതെന്നും പിന്നീട് പനിക്കൊപ്പം മസ്തിഷ്കജ്വരവും അനുഭവപ്പെടുകയായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.
എന്നാൽ മകളുടെ മരണത്തിന് പിന്നാലെ മറ്റ് മൂന്ന് മക്കള്‍ക്കും പാലും മുട്ടയും അടക്കമുള്ള പോഷകാഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മരിച്ച കുട്ടിയുടെ പിതാവ് രാജ് കിഷോര്‍ മാത്തൂര്‍ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും രണ്ട് റൊട്ടിയും പാലുമാണ് കൊടുക്കാറുള്ളതെന്നും രാജ് കിഷോര്‍ കൂട്ടിച്ചേർത്തു. മകള്‍ മരിച്ചപ്പോള്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
മാസം മൂവായിരമോ നാലായിരമോ മാത്രം വരുമാനം ലഭിക്കുന്നവരാണ് മുസഫർപൂരിലെ ജനങ്ങൾ. തീരെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആളുകൾ വീട്ടിൽ താമസിക്കുന്നത്. വല്ലപ്പോഴും ഉണ്ടാവുകയാണെങ്കിൽ പോഷകാഹാരം വല്ലതും കൊടുക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല വീടുകളിലും ഇതേ സ്ഥിതി തന്നെയാണെന്നും നാട്ടുകാരിയായ കിരൺ ദേവി പറഞ്ഞു.
മാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പോഷകാഹാരം കുട്ടികള്‍ക്ക് കൊടുക്കാനാവില്ലെന്നാണ് മുസഫർപൂരിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഇത്രയേറെ കുട്ടികളുടെ ജീവനെടുത്തിട്ടും മുസഫര്‍പൂരിലെ കുട്ടികള്‍ക്ക് ഇന്നും പോഷകാഹാരം കൊടുക്കാനുളള ഒരു സംവിധാനവും സര്‍ക്കാർ ഒരുക്കിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.
മലയാളിക്ക് അബിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ തന്നെ മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്. ഒടുവിൽ തിയറ്ററിലെത്തിയ ഇഷ്ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഷെയ്ൻ നിഗം ഒരു അഭ്യർഥനയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നാണ് താരത്തിന്റെ ആവശ്യം.
ഒരു വാച്ചിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമെന്ന് ഷെയ്ൻ പറയും.. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്.
മഴകാരണം മുടങ്ങിയ ഇന്ത്യ – ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മല്‍സരം ഇന്ന് പുനരാരംഭിക്കും . 46.1 ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ കളിതടസപ്പെടുത്തിയത് .മൂന്നുറണ്‍സുമായി ടോം ലാഥവും 67 റണ്‍സുമായി റോസ് ടെയിലറുമാണ് ക്രീസില്‍ . ഇന്നും മഴകാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഐസിസി നിയമമനുസരിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും .
മാഞ്ചസ്റ്ററില്‍ ആദ്യം പെയ്തിറങ്ങിയത് ജസപ്രീത് ബുംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തീപ്പൊരി പന്തുകള്‍ . പന്ത് തൊടാനാകാതെ കീവീസ് ബാറ്റ്സ്മാന്‍ ക്രീസില്‍ കാഴ്ചക്കാരായി . ആദ്യ റണ്‍സ് നേടാനായത് മൂന്നാം ഓവറില്‍ . പിന്നാലെ സമ്മര്‍ദത്തിന് കീഴടങ്ങി ഗപ്റ്റില്‍ പുറത്ത് .
നാലുറണ്‍സ് ശരാശരിക്ക് മുകളില്‍ പോയില്ല കീവീസ് ഇന്നിങ്സ് . മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കെയ്ന്‍ വില്യംസനും റോസ് ടെയ്‍ലറും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ 29ാം ഓവറില്‍ കീവീസ് സ്കോര്‍ 100 കടന്നു . 95 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 65 റണ്‍സെടുത്ത് വില്യംസന്‍ മടങ്ങിയതോടെ പ്രതീക്ഷയത്രയും റോസ് ടെയ്്്ലറില്‍ . 22 റണ്‍സ് എടുത്ത് നില്‍ക്കെ ധോണി ടെയ്്്ലര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കി . പിന്നാലെ ആദ്യ പന്തില്‍ തന്നെ റിവ്യൂ നഷ്ടപ്പെടുത്തിയതിന് ഒരിക്കല്‍ കൂടി റോസ് ടെയിലറുടെ വിക്കറ്റ് ഇന്ത്യയ്ക്ക് വിലയായി നല്‍കേണ്ടി വന്നു
അര്‍ധസെഞ്ചുറി പിന്നിട്ട ടെയ്്ലര്‍ ടീം സ്കോര്‍ 200 കടത്തി. 40ഓവറിന് ശേഷം ടോപ് ഗിയറിലായ കീവീസ് ഒന്‍പത് റണ്‍സ് ശരാശരിയില്‍ സ്കോര്‍ . തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ചഹലിനെ . ചഹലിന്റെ അവസാന ഓവറില്‍ അടിച്ചുകൂട്ടിയത് 18 റണ്‍സ് . 47ാം ഓവറില്‍ മഴയെത്തിയതോടെ മാഞ്ചസ്റ്ററിലെ പോര് രണ്ടാം ദിനത്തിലേയ്ക്ക് . 3 ഓവറും അഞ്ചുപന്തുകളും . ഇതില്‍ രണ്ടോവര്‍ എറിയുക എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയും
കൊല്ലം ബൈപാസില്‍ കല്ലുന്താഴത്ത് കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസും. തിരുവന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്
ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്. മൂന്നു മാസം മുന്‍പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്.
പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം. ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടീസ് പുറത്തിറക്കിയത്.
കേരള ജനപക്ഷത്തിൽ നിന്നു രാജി വച്ച നിർമല മോഹൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ജനപക്ഷത്തിന്റെ സ്ഥാനാർഥിയായ സിജി സജിയെ പരാജയപ്പെടുത്തിയാണു നിർമല വിജയിച്ചത്. 14 അംഗ ഭരണസമിതിയിൽ 2 അംഗങ്ങൾ വോട്ട് ചെയ്തില്ല. യുഡിഎഫ്–എൽഡിഎഫ് ധാരണയിലാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് പ്രതിനിധികൾ വോട്ട് ചെയ്തു. ജനപക്ഷത്തെ 5 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ഇതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭരണത്തിൽ ഉള്ള എല്ലാ പഞ്ചായത്തുകളിൽ നിന്നും ജനപക്ഷം പുറത്തായി.
മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന.
തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. വീടിന്റെ മുഴുവൻ വാതിലുകളും . മുറിക്കുള്ളിലെ അലമാരയും തുറന്നിട്ടിരിക്കുകയായിരുന്നു.
വീട്ടിൽ ആളുണ്ടെന്നറിയിക്കാൻ ഉച്ചത്തിൽ ടി.വി ഓൺ ചെയ്ത് വെച്ചിരുന്നു.മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിരലടയാള വിദഗ്ധതരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.മലപ്പുറം എസ് പി,തിരൂര്‍ ഡി.വൈ.എസ് പി വളാഞ്ചേരി സി.ഐ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തെ വിവിധ ഭാഗങ്ങളിലായി താമസിച്ചിരുന്നു.നാലു മാസത്തോളമായി വൈക്കത്തൂരില്‍ താമസം തുടങ്ങിയിട്ട്.ശനിയാഴ്ച്ച നഫീസത്തിനെ കണ്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.നഫീസത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ലോകകപ്പ് ആയതിനാൽ തന്നെ വാർത്തകളിൽ സജീവമാണ് ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസർ. സെമി വരെയുള്ള ഇന്ത്യൻ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരം വാർത്തയിൽ നിറഞ്ഞില്ലെങ്കിലല്ലെ അതിശയമുള്ളു. എന്നാൽ അടുത്തകാലത്ത് മലയാളികൾക്ക് ഇടയിൽ ബുംറ മറ്റൊരു തരത്തിൽ ചർച്ച വിഷയമായിരുന്നു. മലയാളിയായ സിനിമ താരം അനുപമ പരമേശ്വരനുമായുള്ള ബന്ധത്തെ കുറിച്ച്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്യുന്ന ഏക സിനിമ നടി ആയിരുന്നു അനുപമ. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്തിരുന്നത്. ഇതിൽ ഒരേയൊരു നടിയായിരുന്നു അനുപമ. എന്നാൽ ഇപ്പോൾ ബുറയുടെ ഫോളോ ലിസ്റ്റിൽ അനുപമയില്ല. താരത്തെ ബുംറ അൺഫോളോ ചെയ്തുവെന്നാണ് മനസിലാക്കുന്നത്.
ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ താനും ബുറയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു അനുപമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബുംറ അനുപമയെ അൺറോളോ ചെയ്തത്. നിലവിൽ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്തിരുന്നു. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യാറുണ്ട്.
നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.
സഭാതർക്കം പരിഹരിക്കാന്‍ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സർക്കാരിന്‍റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കേണ്ടെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.
വിവിധ പളളികൾ സംബന്ധിച്ച് സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലനിൽക്കുന്ന തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുകൂട്ടരുമായും ചർച്ച നടത്തുന്നതിന് മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. മന്ത്രി ഇ. പി ജയരാജനാണ് മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷന്‍. തർക്കത്തിലുളള പളളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.
ഇതിനു ശേഷവും വിവിധയിടങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതടക്കമുളള വിഷയങ്ങളിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നടപടി. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ഇരുസഭകളുമായും കൂടിക്കാഴ്ച നടത്താമെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.
എന്നാല്‍, സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ക്കനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.
സഭാകേസിൽ ഇനി സർക്കാർ ഒത്തുതീർപ്പിന് ശ്രമിക്കരുതെന്നും വിധി ഉടൻ നടപ്പാക്കണമെന്നും സുപ്രീം കോടതി അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇനിയും വിധി നടപ്പാക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.
നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ബോളിവുഡും പ്രിയപ്പെട്ടവരും മുക്തരായിട്ടില്ല. ദുബായില്‍ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. കൊലപാതകമാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചു.
ഇപ്പോഴിതാ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രീദേവിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണം. അടുത്തിടെ അന്തരിച്ച ഫോറന്‍സിക്ക് വിദഗ്ധനും സുഹൃത്തുമായ ഡോ.ഉമാദത്തന്‍ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഋഷിരാജ് സിംഗ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്.
‘പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആകാംക്ഷ മൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’; ഋഷിരാജ് സിംഗ് കുറിച്ചു.