ലോകം മുഴുവന്‍ മാതൃദിനം വലിയ നിലയില്‍ ആഘോഷിക്കുകയാണ്. അമ്മയുമൊത്തുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും, കുറുപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മാതൃദിനം ആഷോഷിച്ചത്. ചിലര്‍ക്കെങ്കിലും നോവോര്‍മ്മയാണ് മാതൃദിനം.
ലോകമെമ്പാടുമുള്ളവർ അമ്മയെ ഓര്‍മിക്കുമ്പോള്‍ നോവായി ഒരു കുറിപ്പ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ദേവാൻഷി എന്ന പെൺകുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കണ്ണുനിറയാതെ ഈ കുറിപ്പ് വായിച്ചുതീർക്കാനാകില്ല.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘ഇന്നലെ കഴിഞ്ഞതു പോലെ ഞാന്‍ എല്ലാം ഓര്‍ക്കുന്നു. ദീപാവലി അവധിയായതിനാല്‍ മാതാപിതാക്കളെ കാണാനായി വീട്ടിലേക്ക് പോയതായിരുന്നു ഞാന്‍. അമ്മയാണ് എന്നെ കൂട്ടാനായി എത്തിയത്. വഴിയില്‍ വെച്ച് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഒരു കഫേയിലേക്ക് കയറി. അമ്മ എനിക്ക് പിന്നാലെ വളരെ പതുക്കെയായിരുന്നു വരുന്നത്. ഞാന്‍ വളരെ പെട്ടന്ന് മുകളിലേക്ക് കയറുകയായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്.
തല തകര്‍ന്ന് രക്തത്തില്‍ കുളിച്ച് നിലത്തുകിടക്കുന്ന അമ്മയെയാണ് കണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. ഏറെ നേരത്തേയ്ക്ക് അവിടെ ആരും ഞങ്ങളെ സഹായിക്കാനായി മുന്നോട്ടു വന്നില്ല. അച്ഛനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആ സമയത്ത് വെറും 13 വയസ്സുമാത്രമായിരുന്നു എനിക്ക് പ്രായം. ആള്‍ക്കൂട്ടത്തില്‍ നന്മയുള്ള ഒരാള്‍ എന്നെ സഹായിക്കാനായി മുന്നോട്ട് വന്നു. അയാളുടെ സഹായത്തോടെ അമ്മയെ ഒരു ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ നല്‍കിയെങ്കിലും അമ്മ കോമ സ്റ്റേജിലായി.
എല്ലാം എന്‍റെ തെറ്റായിരുന്നുവെന്നാണ് ആ സമയത്ത് എന്‍റെ മനസ്സ് പറഞ്ഞത്. ഞാന്‍ അമ്മയ്ക്കൊപ്പം നടന്നിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ അപകടമുണ്ടാകുമായിരുന്നില്ല. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് എന്‍റെ മനസ്സ് എന്നോട് പറഞ്ഞു. ഞാന്‍ ആകെ തകര്‍ന്നതു പോലെയായി. എന്‍റെ അമ്മ അവരെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. എന്‍റെ എല്ലാമായിരുന്നു. എന്‍റെ ആത്മസുഹൃത്തായിരുന്നു. അവരെ രക്ഷിക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോയെന്ന ഓര്‍മ്മ എന്നെ വേദനിപ്പിച്ചു.
ഞങ്ങള്‍ പല ആശുപത്രിയിലും കൊണ്ടു പോയി അമ്മയ്ക്ക് നല്ല ചികിത്സ ലഭ്യമാക്കി. പക്ഷേ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് അവരെ മരിക്കാന്‍ അനുവദിക്കണമെന്ന് അക്കൂട്ടത്തില്‍ ഒരു ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. ലവിത(അമ്മ) യായിരുന്നു എന്‍റെ സ്ഥാനത്തെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ലായിരുന്നെന്ന് ആ സമയത്ത് അച്ഛന്‍ എന്നോട് പറഞ്ഞു.
നീ എനിക്കൊപ്പമുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ഫൈറ്റ് ചെയ്യാം. അമ്മയെ സംരക്ഷിക്കണമെന്നും അച്ഛന്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ അമ്മയെ വീട്ടിലേക്ക് കൊണ്ടു വന്നു.പരിചരണത്തിന് നഴ്സിനെ വെച്ചു. ഒരോ ദിവസവും ഞങ്ങള്‍ അമ്മയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തി. ഞങ്ങള്‍ രണ്ടു പേരും അമ്മയോട് സംസാരിക്കും. ചില ദിവസങ്ങളില്‍ അമ്മയില്‍ ചെറിയൊരു പുഞ്ചിരിയുണ്ടായി. ഞങ്ങള്‍ക്കറിയാം അമ്മ ഞങ്ങളോട് സംസാരിക്കുന്നുണ്ടെന്ന്. ഞങ്ങളുടെ സംസാരം കേള്‍ക്കുന്നുണ്ടെന്ന്. എനിക്കുറപ്പുണ്ട് ഞങ്ങള്‍ വീണ്ടും പഴയതു പോലെ പെര്‍ഫെക്ട് കുടുംബമാകുമെന്ന്’.
പാലാ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും മകനും മരിച്ചു. മറ്റത്തിപ്പാറ പുതിയമഠത്തിൽ ജെൻസ് (33), മകൻ അഗസ്റ്റോ (ഒരു വയസ്സ്) എന്നിവരാണു മരിച്ചത്. കടനാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
ദിവസങ്ങള്‍ക്ക് മുൻപാണ് ജെന്‍സ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാര്‍ഷിക ജോലിക്കൊപ്പം വാഹനങ്ങള്‍ ഓടിക്കാനും മറ്റും പോകുമായിരുന്നു. 2 ദിവസമായി അഗസ്റ്റോയ്ക്ക് പനിയായിരുന്നതിനാല്‍ അടുത്തുള്ള ഹോമിയോ ആശുപത്രിയിലെത്തി മരുന്നു വാങ്ങാനായാണ് നാലുപേരും പുതിയ ഓട്ടോയില്‍ യാത്ര പുറപ്പെട്ടത്. ജെന്‍സ് അഗസ്റ്റിന്റെ പേരിലുള്ള ഓട്ടോയില്‍ നമ്പർ പോലും എഴുതിയിട്ടില്ല. ജോസ്മിയുടെ കൈയ്യിലായിരുന്നു കുഞ്ഞ്.
ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിലേക്ക് എത്തിച്ചു
ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിക്കും നേരെ താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു പ്രധാനമന്ത്രിക്കും നേരെ ഞാൻ മോശം പരാമർശങ്ങൾ നടത്താറില്ല. ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ പാർട്ടി ഏത് എന്നത് എനിക്കു വിഷയമല്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ വെറും വ്യക്തികളല്ല, അവർ ഓരോ സ്ഥാപനങ്ങളാണ്- ബിഹാറിലെ റോഹ്താസിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാപനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഈ സ്ഥാപനങ്ങൾ ദുർബലമായി തുടങ്ങിയാൽ ജനാധിപത്യം ദുർബലമാകും. ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കപ്പെടുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തന ശൈലികൾ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധി വിഷയത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി നേതൃത്വത്തെ പരോക്ഷമായി തള്ളി രംഗത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്നും നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് അവധി ആഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു.
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ എല്‍ ക്ലാസിക്കോ താരങ്ങള്‍ തമ്മിലുള്ള വീറുള്ള പോരാട്ടം കൂടിയാണ്. രോഹിത് ശര്‍മ്മയും എം എസ് ധോണിയും നയിക്കുന്ന ടീമുകളില്‍ ആരൊക്കെയുണ്ടാകും, ആരാധകര്‍ ആകാംക്ഷയിലാണ്.
ഐപിഎല്ലിലെ എട്ടാം ഫൈനലിനിറങ്ങുന്ന ചെന്നൈയുടെ കരുത്ത് ‘തല’ എം എസ് ധോണിയാണ്. ഓപ്പണിംഗില്‍ രണ്ടാം ക്വാളിഫയറില്‍ തകര്‍ത്തടിച്ച വാട്‌സണും ഫാഫ് ഡുപ്ലസിസും തുടരും. അമ്പാട്ടി റായുഡു ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും റെയ്‌നയും ധോണിയും മധ്യനിരയില്‍ ചെന്നൈയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. ഓള്‍റൗണ്ടര്‍മാരായ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. എന്നാല്‍ ബൗളിംഗില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് പകരം മോഹിത് ശര്‍മ്മയെ കളിപ്പിക്കാനാണ് സാധ്യത. ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ തുടരും.
മുംബൈ ഇന്ത്യന്‍സും ഓപ്പണര്‍മാരെ നിലനിര്‍ത്തും. രോഹിതും ഡികോക്കും തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ആദ്യ ക്വാളിഫയറിലെ ഹീറോ സൂര്യകുമാറായിരിക്കും മൂന്നാമന്‍. ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പിന്നാലെ ഇറങ്ങും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ പാണ്ഡ്യ സഹോദരന്‍മാര്‍ അന്തിമ ഇലവില്‍ സ്ഥാനം നിലനിര്‍ത്തും. രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുംറ, ലസിത മലിംഗ എന്നിവരാകും പ്രധാന ബൗളര്‍മാര്‍. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ലനാഗന്‍ ഇടംപിടിച്ചേക്കും.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എൽക്ലാസിക്കോ ഫൈനല്‍ ക്ലാസിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.
തിരുവനന്തപുരം: അവയവുമായി തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട പുഷ്പഗിരിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്‍റെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാവാലം കൊച്ചു പുരയ്‌ക്കൽ ഹൗസിൽ കെ ആര്‍ രാജീവ് (40) എന്ന ആൾക്ക്വേണ്ടിയാണ് കൊണ്ടു പോകുന്നത്. 8.00 മണിയോടെ ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് യാത്ര തിരിച്ചു. കേരള പൊലീസ് , കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ (കെഎഡിടിഎ) എന്നിവർ സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നുണ്ട്. കേരള പൊലീസിന്‍റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്.
ആംബുലൻസ് പോകുന്ന കടന്ന് പോകുന്ന വഴി
1 കിംസ്.
2 കഴക്കൂട്ടം
3 വെട്ടുറോഡ്
4 പോത്തൻകോട്
5 വെഞ്ഞാറമൂട്
6 കിളിമാനൂർ
7 നിലമേൽ
8 ആയൂർ
9 കൊട്ടാരക്കര
10 ഏനാത്ത്
11 അടൂർ
12 പന്തളം
13 ചെങ്ങന്നൂർ
14 തിരുവല്ല
15 പുഷ്പ ഗിരി മെഡിക്കൽ കോളേജ്.
മെക്സിക്കോ സിറ്റിയിലെ മെട്രോ ട്രെയിൻ സ്റ്റേഷനിലെ എസ്കലേറ്ററിൽനിന്നു വീണു നാലുപേർക്ക് പരുക്കേറ്റു. എസ്കലേറ്ററിൽ യാത്രക്കാർ കൂടുതൽ കയറിയതാണ് അപകടത്തിനുകാരണം. പാന്തിലാൻ മെട്രോ 9 ലൈൻ സ്റ്റേഷനിലെ എസ്കലേറ്ററിലാണ് അപകടമുണ്ടായതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടിലുളളത്.
ഫോണിൽ ഷൂട്ട് ചെയ്ത അപകടത്തിന്റെ ദൃശ്യം വൈറലായി മാറിയിട്ടുണ്ട്. പ്ലാറ്റിഫോമിലേക്ക് പോകാനായി യാത്രക്കാർ എസ്കലേറ്ററിൽ തിക്കിതിരക്കി കയറുന്നതും തിരക്ക് മൂലം ഇറങ്ങാൻ കഴിയാതെ വീഴുന്നതും വീഡിയോയിൽ കാണാം. ചിലർ എസ്കലേറ്ററിനു മുകളിലേക്ക് രക്ഷപ്പെടാനായി ചാടിക്കയറുന്നതും വീഡിയോയിലുണ്ട്.
തൃശൂര്‍; തൃശൂര്‍ പൂരത്തിന്റെ ആദ്യ ചടങ്ങായ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിച്ചത്. തെച്ചിക്കോട്ടുകാവ് ദേവീദാസനില്‍ നിന്നാണ് രാമചന്ദ്രന്‍ തിടമ്പ് ഏറ്റുവാങ്ങിയത്. പടിഞ്ഞാറേ നടയിലൂടെ ഉള്ളില്‍ പ്രവേശിച്ച് തെക്കേഗോപുരം തള്ളിത്തുറന്ന ശേഷം പടിഞ്ഞാറേ നടയിലെത്തിയാണ് പൂരവിളംബരം നടന്നത്.
കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് ആളുകളെ മാറ്റി നിര്‍ത്തിയിരുന്നു. ബാരിക്കേഡുകള്‍ക്കുള്ളില്‍ നിന്നാണ് പൂരവിളംബരം ആളുകള്‍ കണ്ടത്. കുറ്റൂര്‍ ക്ഷേത്രത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് എഴുന്നെള്ളത്തിനായി തിടമ്പേറ്റിയത്. പിന്നീട് വടക്കുംനാഥനില്‍ വെച്ച് തിടമ്പ് കൈമാറി.
വടക്കുംനാഥനിലെ ചടങ്ങുകള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍ മാത്രമേ തെച്ചിക്കോട്ട് രാമചന്ദ്രന് അനുമതി നല്‍കിയിരുന്നുള്ളു. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു അനുമതി. തെച്ചിക്കോട്ടുകാവില്‍ നിന്ന് ലോറിയിലാണ് ആനയെ മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ചത്. ചടങ്ങ് 2.10 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരുന്നു.
ബാംഗലൂരു: ഗോവയിലെ ഒരു റസ്റ്ററോന്‍റില്‍ വച്ച് പീഡനശ്രമം നടന്നതായി കന്നഡ നടി നിവേദിത. ശുദ്ധി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനു ശേഷം ഗോകര്‍ണത്തു നിന്നു മടങ്ങും വഴി ജനുവരി 31 നായിരുന്നു സംഭവം. ഒറ്റയ്ക്ക് കാറില്‍ സഞ്ചരിച്ചിരുന്ന നടി രാത്രി ഭക്ഷണം കഴിക്കാനായി റോഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ ഇറങ്ങി.
മദ്യലഹരിയിലായിരുന്ന ഏതാനം യുവാക്കള്‍ അവിടെവച്ചു നടിയുടെ അടുത്തുവരികയും ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്തു എന്നു നടി പറയുന്നു. അവരുടെ കൂടെ ചെല്ലണം എന്നും യുവതിയോട് ഇവര്‍ ആവശ്യപ്പെട്ടു. പീന്നീട് റസ്‌റ്റോറന്റിലെ ഒരു ജീവനക്കാരന്‍ ഇവരുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ നടി സുരക്ഷിതമായി താമസസ്ഥലത്ത് എത്തി
കുമളി: പെൻഷൻ തുക നൽകാത്തത്തിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. കുമളി ചെങ്കര എച്ച്എംഎൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് പിടിയിലായത്. 70കാരിയായ അമ്മ വീട്ടിൽ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു.
രാജേന്ദ്രനും അമ്മ മരിയ സെൽവവും മാത്രമാണ് ഈ വീട്ടിൽ താമസം. വീട്ടിൽ തിരിച്ചെത്തിയ അമ്മ, മകൻ തനിക്കായി കുരുക്കിയ കെണിയറിയാതെ വാതിലിൽ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് കണക്ഷൻ വിച്ഛേദിച്ചത്.
തയ്യൽത്തൊഴിലാളിയാണ് രാജേന്ദ്രൻ. ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്ക് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് വേണ്ടി ഇവർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി. എന്നാൽ മരിയ പണം നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്
വടക്കാഞ്ചേരി: യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെ യില്‍പ്പാളത്തില്‍ കണ്ടെത്തിയത്.
ആദ്യ സിനിമയായ തഗ് ലൈഫിന്റെ റിലീസ് കാത്തിരിക്കെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈയിലായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. യുവ നടൻ ഷെയ്ൻ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് തഗ് ലൈഫ് ഒരുങ്ങുന്നത്.
സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ വര്‍മ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അരുൺ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.