ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില് ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുസേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള് തടയുന്നതിന് വേണ്ടിയാണ് ഇന്ത്യയിലും ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പരാതിയില് പറയുന്നത്.
പൊതുസ്ഥലങ്ങള്, സര്ക്കാര് ഓഫീസുകള്, പൊതു ഗതാഗത വാഹനങ്ങള്, സ്വകാര്യ സ്ഥാപനങ്ങള് എന്നീ സ്ഥലങ്ങളില് മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിഖാബും ബുര്ഖയും നിരോധിക്കണം എന്നും ഇവര് ആവശ്യപെട്ടിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളില് മുഖം പതിയാതിരിക്കാന് ഇത്തരം വസ്ത്രങ്ങളില് ഭീകരര് എത്തുമെന്നും രാജ്യത്തിന് പുറത്തുള്ള ഇന്ത്യന് എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില് പൊതുസ്ഥലത്ത് ബുര്ഖ ഉള്പ്പെടെ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്ക്ക് ശ്രീലങ്കന് സര്ക്കാര് തിങ്കളാഴ്ച മുതല് നിരോധനം ഏര്പ്പെടുത്തിയിരുന്നു. ശ്രീലങ്കന് പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. .പൊതു സുരക്ഷ ഉറപ്പാക്കാനാണ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്ക്ക് നിരോധനമേര്പ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവില് വ്യക്തമാക്കിയിരുന്നു.
മോഹന്ലാല് നായകനാകുന്ന പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇന് ചൈന’യുടെ ലൊക്കേഷന് ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്ലാലിന്റെ ചിത്രം നിമിഷങ്ങള്ക്കുള്ളില് തന്നെ സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ചിത്രത്തിന് 40,000 ല് പരം ലൈക്ക് സ്വന്തമാക്കാനായിട്ടുണ്ട്.
മോഹന്ലാലിനൊപ്പം രാധികാ ശരത്കുമാറിനേയും ചിത്രത്തില് കാണാം. 1985 ല് പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്ലാല് ജോഡികളും ‘വാചാലമെന് മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില് നിന്നും ലഭിക്കുന്ന സൂചന പ്രകാരം പള്ളിയിലെ രംഗം ഷൂട്ട് ചെയ്യുന്നതിനിടിയുള്ള ഫോട്ടോയാണിത്.
‘ഒടിയന്, ‘ലൂസിഫര്’, ‘മരക്കാര്- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്ക്കു ശേഷം മോഹന്ലാലിനെ നായകനാക്കി ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന് ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള് തളിര്ക്കുമ്പോള്’, ‘വെള്ളിമൂങ്ങ’, ‘ചാര്ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര് സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്.
അതേസമയം, മോഹന്ലാല് സംവിധായകാനായി മാറുന്ന ബറോസ്സ് എന്ന ത്രിഡി ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വാസ്കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.പോര്ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നരേന്ദ്ര മോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്നായിരുന്നു മമതയുടെ പ്രസ്താവന. തൃണമൂൽ കോൺഗ്രസിലെ 40 എംഎൽഎ മാർ താനുമായി സംസാരിച്ചെന്നും ബിജെപിയിലേക്ക് ചേരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദത്തിന് മറുപടിയായാണ് മമതയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പ് കാലത്ത് മോദി കുതിരകച്ചവടം നടത്തുകയാണെന്നും മമത ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച തൃണമൂൽ കോൺഗ്രസ് നരേന്ദ്ര മോദിയുടെ നാമനിർദേശ പത്രിക റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഭദ്രേശ്വറിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയാണ് മോദിയ്ക്കെതിരെ ദീദി ആഞ്ഞടിച്ചത്. ” ഇന്നലെ പ്രധാനമന്ത്രി ഇവിടെ വന്ന് 40 തൃണനമൂൽ കോൺഗ്രസ് എംഎൽഎമാർ അദ്ദേഹവുമായി സംസാരിച്ചെന്നും ബിജെപിയിൽ ചേരമെന്നും പറഞ്ഞു. അയാളൊരു നാണംകെട്ട പ്രധാനമന്ത്രിയാണ്. കുതിക്കച്ചവടത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി. ഇത്തരത്തിലൊരാളുടെ നാമനിർദേശ പത്രിക റദ്ദ് ചെയ്യണം,” മമത ബാനർജി പറഞ്ഞു.
ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടന വിരുദ്ധമായ പ്രസ്താവനകളാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും മമത ആരോപിച്ചു.
ശ്രീരാംപൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോളായിരുന്നു മോദിയുടെ പ്രസ്താവന. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ താമര പൂക്കുകയും മമതയുടെ എംഎൽഎമാർ വിട്ടുപോവുകയും ചെയ്യും. 40 എംഎൽഎമാർ എന്നോട് സംസാരിച്ചിരുന്നു എന്നുമാണ് മോദി പറഞ്ഞത്.
ഇതിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നുണ പ്രചരണങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കത്തിൽ തൃണമൂൽ ആരോപിക്കുന്നു.
ഉത്തര് പ്രദേശിലെ സന്ത് കബീര് നഗറിലെ ഈ എട്ട് വയസ്സുകാരന് ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും വേദനയോടെ, മുഷ്താക്ക് എന്ന ഈ എട്ട് വയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ, ഇത്തവണ അവന് വെറുതെയിരുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് ഓടി.. അതും ഒന്നര കിലോമീറ്ററോളം..
പൊലീസ് ഉദ്യോഗസ്ഥരോട് അവന് കാര്യങ്ങള് പറഞ്ഞു. അത് പിതാവിന്റെ അറസ്റ്റിലേക്കെത്തുകയും ചെയ്തു. ഏതായാലും പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാന് പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിന് നീതികിട്ടാനായി ഈ എട്ട് വയസ്സുകാരന് ഒന്നര കിലോമീറ്റര് അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കന്റെ ധൈര്യം മാതൃകയാക്കേണ്ടതാണ്.
യു പി പൊലീസിലെ സീനിയര് ഓഫീസറായ രാഹുല് ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസില് അവ റിപ്പോര്ട്ട് ചെയ്യാന് കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയര് ചെയ്തിരിക്കുന്നത്.
Meet Mushtak,8 yrs old from Sant Kabirnagar, UP
He ran for 1.5 kms to report to Police that his mother was being beaten up by his father after which his father was arrested.
Big Lessons to learn from a little child to resist & report #DomesticViolence #LessonsChildrenTeach pic.twitter.com/byCuDz1kuK
— RAHUL SRIVASTAV (@upcoprahul) April 29, 2019
മറയൂരിൽ മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയിൽ എറിഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയായ പുത്രന് എന്ന ആള്ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മറയൂർ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്.
അയ്യാസ്വാമിയും തീർത്ഥമല സ്വദേശി പുത്രനും വൈകീട്ട് പുത്രന്റെ കൃഷിയിടത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രൻ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രൻ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു.
നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും ഇവർ മറയൂർ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിൽ പാറക്കെട്ടിന് താഴെ നിന്നാണ് അയ്യാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച കല്ലും വാക്കത്തിയും പൊലീസിന് സമീപത്ത് നിന്ന് ലഭിച്ചു.
പ്രതിയ്ക്കായി ആദിവാസി കോളനിയിൽ തെരച്ചിൽ നടത്തിയെങ്കിലും പുത്രൻ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. അയല്വാസിയെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. നിരവധി ചന്ദനക്കടത്ത് കേസിലും പുത്രൻ പ്രതിയാണ്. അയ്യാസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര്- രാജസ്ഥാന് റോയല്സ് മത്സരത്തില് ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില് വീണ്ടും മഴയെത്തിയതോടെ പൂര്ത്തിയാക്കാന് സാധിച്ചില്ല. അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്സിബി ഏഴ് വിക്കറ്റ് നഷ്ടത്തില് 62 റണ്സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ രാജസ്ഥാന് 3.2 ഓവറില് ഒന്നിന് 41 എന്ന നിലയില് നില്ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന് തീരുമാനമായി.
13 പന്തില് മൂന്ന് സിക്സും രണ്ടും ഫോറും ഉള്പ്പെടെ 28 റണ്സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. യൂസ്വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. ലിയാം ലിവിങ്സ്റ്റണ് ഏഴ് പന്തില് 11 റണ്സുമായി പുറത്താവാതെ നിന്നു. നേരത്തെ വിരാട് കോലിയുടെ (ഏഴ് പന്തില് 25) കരുത്തില് മികച്ച സ്കോറിലേക്ക് പോവുകായായിരുന്ന ബാംഗ്ലൂരിനെ ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനമാണ് പിടിച്ചുക്കെട്ടിയത്. ഒരോവറില് 12 റണ്സ് മാത്രം വഴങ്ങിയ താരം കോലി, ഡിവില്ലിയേഴ്സ്, സ്റ്റോയിനിസ് എന്നിവരെ പുറത്താക്കി.
ഡിവില്ലിയേഴ്സ് (4 പന്തില് 10), സ്റ്റോയിനിസ് (0), ഗുര്കീരത് സിങ് മന് (6), ഹെന്റിച്ച് ക്ലാസന് (6) പാര്ത്ഥിവ് പട്ടേല് (8), പവന് നേഗി (4) എന്നിവരാണ് പുറത്തായ താരങ്ങള്. ഉമേഷ് യാദവ് (0), നവ്ദീപ് സൈനി (0) എന്നിവര് പുറത്താവാതെ നിന്നു. ഷാനെ തോമസ് രണ്ടും റിയാന് പരഗ്, ജയദേവ് ഉനദ്ഘട് എന്നിവര് ഓരോ വിക്കറ്റും വീഴ്ത്തി. ബാംഗ്ലൂര് നിരയില് കോലിക്കും ഡിവില്ലിയേഴ്സിനും ശേഷം ക്രീസിലെത്തിയ ആര്ക്കും രണ്ടക്കം കാണാന് സാധിച്ചില്ല.
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന് മര്ദനമേറ്റ് മരിച്ച കേസില് അന്തിമ കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില് ഉറച്ചു നിന്നതോടെ യുവതിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.
ഏഴു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ് ആനന്ദ് മാത്രമാണെന്നാണ് അമ്മയുടെ മൊഴി. വ്യത്യസ്ത കാരണങ്ങള് പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്. സ്കൂളില് എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ് ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അരുണ് തന്നെയും മര്ദിച്ചിരുന്നെന്നും യുവതി മൊഴിനല്കി. സംഭവശേഷം കൗണ്സിലര്മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു.
കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല് മുഖ്യപ്രതി രക്ഷപെടാന് കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്ട്രേറ്റ് കോടതിയില് രേഖപ്പെടുത്തും. തുടര്ന്ന് കുറ്റപത്രം സമര്പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുെട പിതാവായ തിരിവനന്തപുരം സ്വദേശിയുടെ മരണത്തിലും പുനരന്വേഷണം തുടങ്ങി. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്ട്ടം റിപ്പോര്ട്ട്. ആശുപത്രിയിലെത്തും മുന്പായിരുന്നു മരണം. റിപ്പോര്ട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കും.
മഞ്ഞുമനുഷ്യന്റെ കാല്പ്പാടുകള് കണ്ടെത്തിയതായി ഇന്ത്യന് സേന. നേപ്പാള് അതിര്ത്തിയില് മക്കാലു ബേസ്ക്യാംപിന് സമീപം കാല്പ്പാടുകള് കണ്ടെത്തിയെന്നാണ് അവകാശവാദം. ഇതിന്റെ ചിത്രങ്ങളും സേന ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഭീകരജീവിയായ യതിയുടെ കാൽപ്പാടുകൾ കണ്ടുവെന്ന് ഇന്ത്യൻ സേന ഇന്ന് രാവിലെയാണ് ട്വീറ്റ് ചെയ്തത്. ഈ സമയത്ത് ഉയർന്നു വരുന്ന ചോദ്യം: ആരാണ് യതി..?
നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യനാണ് യതി. എന്നാൽ അത് ഒരു സാങ്കൽപ്പിക കഥാപാത്രമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ യതി യാഥാർത്ഥ്യമാണെന്നും കണ്ടവരുണ്ടെന്നും പറഞ്ഞുപോരുന്നുമുണ്ട്. പക്ഷേ അതിനൊന്നും ഒരു തെളിവുമില്ലായിരുന്നു. 1925 ലാണ് ഹിമാലയത്തില് അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല് സൊസൈറ്റിയിലെ അംഗങ്ങള് അവകാശപ്പെട്ടത്. പിന്നീട് ഇതുവരെ പലതവണ പല ഹിമാലയന് യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേരും നല്കി. പലരും യതിയുടെ കാല്പ്പാടുകൾ കണ്ടു, മുടി കണ്ടു എന്നൊക്കെ പറഞ്ഞ് രംഗത്തെത്തി. എന്നാൽ വിശ്വസനീയമായ ഫോട്ടോകൾ ഒന്നും ഉണ്ടായിരുന്നില്ല.
ഹിമാലയൻ നിവാസികൾ യതിയെ പല പേരിട്ടാണ് വിളിക്കുന്നത്. ടിബറ്റുകാർ മിഷെ എന്ന് വിളിക്കും. മനുഷ്യക്കരടി എന്നാണ് അർഥം. മിഗോയ്, ബൺ മൻചി, മിർക്ക, കാങ് അദ്മി എന്നിങ്ങനെയാണ് യതിയുടെ മറ്റ് വിളിപ്പേരുകൾ.
‘ദി അഡ്വഞ്ചേഴ്സ് ഓഫ് ടിൻടിൻ’ എന്ന പ്രശസ്തമായ കാർട്ടൂൺ പരമ്പരയുടെ ഒരു എപ്പിസോഡിൽ യതി കഥാപാത്രമായിട്ടുണ്ട്. അതിൽ യതിയെ ഒരു വിചിത്ര ജീവിയായാണ് ചിത്രീകരിക്കുന്നത്. വന്യ മൃഗമായിട്ടല്ല മറിച്ച് മനുഷ്യത്വമുള്ള, മനുഷ്യന്റെ സ്വഭാവ സവിശേഷതകളുള്ള ജീവിയായിട്ടാണ് കാണിക്കുന്നത്
ശാസ്ത്രീയമായും യതിയുടെ സാന്നിധ്യത്തfന്റെ കുറച്ചു തെളിവുകൾ കണ്ടെത്താനായിട്ടുണ്ട്. 2017-ൽ യതിയുടേതെന്നു കരുതി പലരും ശേഖരിച്ച ഫോസിലുകൾ ഗവേഷകർ പഠനത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ അത് ഹിമക്കരടികളുടേതാണ് എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. 2008-ൽ പകുതി മനുഷ്യന്റെയും പകുതി മൃഗത്തിന്റെയും രൂപസാദൃശ്യമുള്ള ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടു എന്ന് അവകാശപ്പെട്ട് രണ്ട് യുഎസ് സഞ്ചാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ അത് റബ്ബർ ഗൊറില്ലയുടേതാണ് എന്നാണ് തെളിഞ്ഞത്.
എന്തായാലും യതിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഇന്ത്യൻ സേനയുടെ ട്വീറ്റ്. 32*15 ഇഞ്ച് അളവിലുള്ള കാൽപാദങ്ങളാണ് മഞ്ഞിൽ പതിഞ്ഞ രീതിയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു കാൽപ്പാദത്തിന്റെ ചിത്രം മാത്രമാണ് ആർമി പുറത്തുവിട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ ആർമി– പർവതാരോഹണ നിരീക്ഷകർ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തുന്നത്.
For the first time, an #IndianArmy Moutaineering Expedition Team has sited Mysterious Footprints of mythical beast ‘Yeti’ measuring 32×15 inches close to Makalu Base Camp on 09 April 2019. This elusive snowman has only been sighted at Makalu-Barun National Park in the past. pic.twitter.com/AMD4MYIgV7
— ADG PI – INDIAN ARMY (@adgpi) April 29, 2019
ഇറ്റലിയില് കോണ്ഗ്രസ് അധ്യക്ഷന് രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണെന്ന് കാണിച്ച് യുവാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ലക്ഷങ്ങളാണ് കണ്ടത്. ആര്എസ്എസ് നേതാവ് ഗുരുമൂര്ത്തിയടക്കം സോഷ്യല്മീഡിയയില് ഈ വിഡിയോ പങ്കുവച്ചു. മേരാ ഭാരത് മഹാന് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ വന്നത്. 1.5 ലക്ഷം ആളുകള് കണ്ടു. ആ പേജില് മാത്രം 13000 പേര് ഷെയര് ചെയ്യുകയും ചെയ്തു.
വിഡിയോയില് പറയുന്ന കാര്യങ്ങൾ സത്യമല്ലെന്ന് തെളിഞ്ഞതാണ് പുതിയ വാര്ത്ത. ടൂറിനിലെ പിയാസ കാസ്റ്റെലോയിലെ സിറ്റി സ്ക്വയറിലെ മ്യൂസിയം, തിയറ്റര്, കൊട്ടാരം എന്നിവ ഉള്പ്പെടുന്ന കെട്ടിടങ്ങളാണ് യുവാവ് ഷെയര് ചെയ്തിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇറ്റലിയിലെ കൂറ്റന് കെട്ടിടങ്ങള്ക്ക് മുന്നില്നിന്ന് ഇന്ത്യന് സ്വദേശിയായ യുവാവ് ഈ കെട്ടിടം രാഹുല് ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണൊണ് പറയുന്നത്. ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില് ഇതു പോലെ മൂന്ന് കൂറ്റൻ കെട്ടിടങ്ങൾ രാഹുലിന്റേതായുണ്ടെന്നും ആരോപിച്ചിരുന്നു. ഈ കെട്ടിടങ്ങളില് നിന്നും ലക്ഷക്കണക്കിന് രൂപയാണ് വാടകയായി രാഹുലിന് ലഭിക്കുന്നതെന്നും വിഡിയോയിൽ യുവാവ് അവകാശപ്പെട്ടു
കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്മാര് ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.
ഒരു പല്ലുവേദനയില് നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്ക്കൊപ്പമെത്തിയ പനിയെ തുടര്ന്നാണ് ഡോക്ടര്മാര് സ്കാനിംഗ് നടത്തിയത്. ഇതില് കുടലില് അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്ക്ക് മറ്റൊരു ആശുപത്രിയില് ചെന്നെങ്കിലും പേടിക്കാന് മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്ട്ട്. എങ്കിലും ഒരിക്കല് കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.
അവിടെ വച്ചാണ് കുടലില് ക്യാന്സര് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്കാവുന്ന ചികിത്സകള്ക്കും പ്രതീക്ഷകള്ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്ക്കുമിടയില് വച്ച് അവര് ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്ച്ചകള്ക്കിടയിലുംതാന് വരച്ച ചിത്രങ്ങളുള്ക്കൊള്ളിച്ച പ്രദര്ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില് പൊട്ടിപ്പോയ കുടലില് നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്ചികിത്സ കൂടുതല് പ്രശ്നത്തിലായി.
ഓഗസ്റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല് രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്മാര് നിരാശയോടെ വിധിയെഴുതിയപ്പോള് അവള് തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള് കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള് അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില് നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.