Latest News

ശ്രീനഗര്‍: ഒമ്പതുകാരിയെ രണ്ടാനമ്മ മകനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു കൊന്നു. ജമ്മുകശ്മീരിലെ ബരാമുല്ല ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതികള്‍ എല്ലാവരും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയും മകനും ഉള്‍പ്പെടെ അഞ്ച് പേരാണ് ആസുത്രിതമായി കൊല നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ മകനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് രണ്ടാനമ്മയും സാക്ഷിയാണ്. ബലാത്സംഗം ചെയ്ത ശേഷം ഇവര്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ ജഡം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാനമ്മ ചോദ്യം ചെയ്യുന്നതിനിടയില്‍ പരിഭ്രമം കാണിച്ചതോടെ സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വളരെക്കാലമായ തന്നില്‍ നിന്ന അകന്ന് കഴിയുന്ന ഭര്‍ത്താവ് രണ്ടാം ഭാര്യയോടും മക്കളോടും കൂടുതല്‍ അടുപ്പം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി. മകനോട് ഇക്കാര്യം പറഞ്ഞ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് കാലത്തിനു മുമ്പേ സഞ്ചരിച്ച കലാകാരനാണോ എന്നാണ്. കാരണം ഓണക്കാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറക്കലും ഒക്കെ സമന്വയിപ്പിച്ച് ആനുകാലിക സംഭവങ്ങളുടെ തനിപ്പകര്‍പ്പായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടോംസ് വരച്ച കാര്‍ട്ടൂണാണ്. ബോബനും മോളിയും എന്ന തന്റെ കാര്‍ട്ടൂണിലൂടെ ഒരു തലമുറയെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനാണ് ടോംസ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്ന കാര്‍ട്ടൂണില്‍ ഓണക്കാലത്ത് കനത്ത വെള്ളപ്പൊക്കം നേരിടുന്ന കേരളവും ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവുമെല്ലാം ഉള്‍പ്പെടുന്നു. ആനുകാലിക കേരളത്തില്‍ സംഭവിച്ചവയുടെ തനിപ്പകര്‍പ്പ് തന്നെയാണ് ടോംസ് വരച്ചിരിക്കുന്നത്.

ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വേയ്‌സ് അധികൃതർ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്.

അവരുടെ പെരുമാറ്റവും സംസാരവും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂ ഒഴിവാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.ഞാന്‍ താര പരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ മോശമായി പെരുമാറിയത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുൽഖറിനെ അനുകൂലിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

ബം​ഗ​ളു​രു: അ​മി​ത​മാ​യ മു​ടി കൊ​ഴി​ച്ചി​ലി​ൽ മ​നം​നൊ​ന്ത് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രു​വി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട​ക് സ്വ​ദേ​ശി​നി നേ​ഹ ഗം​ഗ​മ്മ എ​ന്ന പ​തി​നെ​ട്ടു​കാ​രി​യാ​ണ് ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. മു​ടി സ്ട്രൈ​റ്റ​നിം​ഗ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മു​ടി​കൊ​ഴി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നേ​ഹ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മൈ​സൂ​രു വി​വി മൊ​ഹ​ല്ല​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ടി കൊ​ഴി​യു​ന്ന​തു കാ​ര​ണം താ​ൻ ഇ​നി കോ​ള​ജി​ലേ​ക്കു പോ​വു​ന്നി​ല്ലെ​ന്നും തൊ​ലി​യി​ലും അ​ല​ർ​ജി ക​ണ്ടു​തു​ട​ങ്ങി​യെ​ന്നും പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം സ്വ​ദേ​ശ​മാ​യ കു​ട​കി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണെ​ന്നു പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ൽ എ​ത്തി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ബെ​ലേ​ലെ​യി​ലെ ല​ക്ഷ്മ​ണ തീ​ർ​ഥ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് നേ​ഹ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 28-ന് ​കാ​ണാ​താ​യ അ​ന്നു​ത​ന്നെ നേ​ഹ ന​ദി​യി​ൽ ചാ​ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ. മൈ​സു​രു​വി​ൽ ബി​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച നേ​ഹ. മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​ളു​മാ​ണ്.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാല്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ മോദിയെ സന്ദര്‍ശിച്ചിരുന്നു. ലാലിന്റെമാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിശ്വശാന്തി ഫൌണ്ടേഷന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ആലോചനകള്‍ പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ പങ്കുവെച്ചു. അതിന് എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.

ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ഇതു മാത്രമായിരുന്നില്ല കാരണമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസും ഡെക്കാണ്‍ ക്രോണിക്കിളും റിപ്പോര്‍ട്ടു ചെയ്യുന്നത്. ലാലിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ അടുത്തിടെ ചില നീക്കങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ആര്‍എസ്എസുമായി ഊഷ്മള ബന്ധമാണ് ലാലിനുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടന ആവശ്യപ്പെട്ടാല്‍ താരം നിരസിക്കാനിടയില്ല.

ബിജെപി വലിയ അടിത്തറയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവന്തപുരം. കഴിഞ്ഞതവണ ശശി തരൂര്‍ ഇവിടെ ജയിച്ചിരുന്നെങ്കിലും വലിയ മത്സരത്തിനുശേഷമാണ് ഒ. രാജഗോപാല്‍ തോല്‍വി സമ്മതിച്ചത്. ഒരുഘട്ടത്തില്‍ രാജഗോപാല്‍ ജയിച്ചേക്കുമെന്ന പ്രതീതിയും വോട്ടെണ്ണലില്‍ ദൃശ്യമായിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചടക്കാന്‍ തലയെടുപ്പുള്ള സ്ഥാനാര്‍ഥി വേണമെന്ന ആവശ്യത്തിനൊടുവിലാണ് ബിജെപി ലാലിലേക്ക് കണ്ണെറിഞ്ഞിരിക്കുന്നത്. ലാല്‍ വന്നാല്‍ തിരുവനന്തപുരത്ത് രണ്ടു താര സ്ഥാനാര്‍ഥികളുടെ മത്സരമായി അതു മാറും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യക്ഷേമ പ്രവര്‍ത്തകനെന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര. അതുകൊണ്ടാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി പുറത്തിറങ്ങി നോക്കുന്ന ഒരു സ്ഥലമുണ്ട്. കേരളത്തെ പിഴുതെറിഞ്ഞ പ്രളയത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെ റോഡിനോട് ചേര്‍ന്ന് തലയുയര്‍ത്തി നിന്ന ഒരു മൂന്നുനില വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാണ് ആളുകള്‍ ദിവസവും ഒഴുകിയെത്തുന്നത്.

അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ മൂന്നുനില വീടാണ് റോഡ് സൈഡില്‍ നിന്ന് നിരങ്ങി 70 അടിയോളം താഴേക്ക് പോയത്. ഒരു നില പൂര്‍ണമായും മണ്ണിനടിയിലായി. രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്.

ഒഗസ്റ്റ് 16ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ട് നിലകള്‍ മ്ണ്ണിന് മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടിമാലി മന്നാങ്കാലയിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചത്.

കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു വീണതായി റിപ്പോർട്ടുകൾ. ഫ്ലൈ ഓവറിന്റെ കീഴിലായി ഇപ്പോഴും നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കവേ മേജേര്‍ ഹട്ട് ഫ്ലൈ ഓവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞു താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർ മരിക്കുകയും ഏഴു പേർക്കോളം പരിക്കേറ്റതായുമാണ് പ്രാഥമികമായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പാലത്തിനു അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി സേനയുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഒമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ എസ് എസ് കെ എം ആശുപത്രിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

മത്സ്യവിൽപ്പനയിലൂടെ താരമായി തീർന്ന ഹനാന് സംഭവിച്ച വാഹനാപകടത്തിൽ ദുരുഹതയുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് നീക്കം തുടങ്ങി. യാഥാസ്ഥിതിക വിശ്വാസങ്ങൾക്കെതിരെ രംഗത്ത് വന്നതിന്റെ പേരിൽ ഹനാന് എതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ദുരുഹത പരിശോധിക്കണമെന്ന് പോലീസ് ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കാണ് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. കൊടുങ്ങല്ലൂരിലായിരുന്നു സംഭവം. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹന്നാൻ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ജിതേഷ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതിലാണ് പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്.

തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ് ബുക്ക് ഐ.ഡി ഉപയോഗിച്ച് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് കമ്മീഷണറെ കാണാനുള്ള യാത്രക്കിടയിലായിരുന്നു അപകടം ഉണ്ടായത്. ഹനാന് എതിരെ ഏറെ നാളായി ചില കോണുകളിൽ നിന്നും ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് രേഖാമൂലമല്ലെങ്കിലും ഹനാൻ പരാതിപ്പെട്ടിരുന്നു. സ്വന്തം സമുദായത്തിൽ നിന്നു പോലും ഹനാന് ഡേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഹനാനെ അപകീർത്തി പെടുത്തുകയാണ് ലക്ഷ്യമെന്ന് പുറമേ തോന്നുമെങ്കിലും സംഗതി അത്ര നിസാരമായി.ഹനാനെതിരെ എല്ലാവരെയും രംഗത്തെത്തിക്കുകയാണ് ലക്ഷ്യം.

സർക്കാർ മാത്രമാണ് ഹനാന് സഹായവുമായുള്ളത്. അപകട വാർത്തയറിഞ്ഞയുടനെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. എന്നാൽ മറ്റാരുടെയും പിന്തുണ ഇവർക്ക് കിട്ടുന്നില്ല. അപകടം നടന്നപ്പോൾ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. അപകടാവസ്ഥയിലുള്ള ഹനാൻ അപകടത്തിലെ ദുരുഹത പുറത്തു കൊണ്ടുവരുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല. ഉടൻ പരാതി നൽകുമെന്ന് കേൾക്കുന്നു.

വളരെ പെട്ടെന്നാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ദൃശ്യമാധ്യമങ്ങളാണ് ഹനാനെ താരമാക്കിയത്. താരമായതോടെ സിനിമയിൽ അവസരം ലഭിച്ചു. അതിനൊപ്പം ഉദ്ഘാടനങ്ങളും കിട്ടി തുടങ്ങി. ഇപ്പോൾ സാമ്പത്തികമായി തരക്കേടില്ലാത്ത അവസ്ഥയിലാണ് ഹനാൻ എത്തിച്ചേർന്നിരിക്കുന്നത്.

 

പെരുമ്പാവൂർ സ്വദേശിയും മുൻ സ്പിരിറ്റ് കേസ് പ്രതിയുമായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വെങ്ങോല വലിയകുളം ചായാട്ടു വീട്ടില്‍ സോമന്റെ മകൻ ഉണ്ണികുട്ടന്‍ (34)ന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് മംഗലാപുരം പോലീസ് കണ്ടെത്തിയത്.

പെരുമ്പാവൂർ സ്വദേശികളുൾപ്പടെയുള്ള സുഹൃത്തുക്കളുമായി ഒരാഴ്ച്ച മുൻപാണ് ഉണ്ണി നാട്ടിൽ നിന്നും പോയതെന്നാണ് പ്രദേശ വാസികൾ പറയുന്നത്. അതേസമയം ഉണ്ണിയോടൊപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സുഹൃത്തുക്കളെപ്പറ്റി പോലീസ് അന്വേഷിച്ചു വരികയാണ്.

മംഗലാപുരത്ത് നിന്നും 60 കിലോമീറ്റര്‍ ദൂരെയുണ്ടായ സംഭവത്തിൽ ഇന്നലെയാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് ലഭിച്ചത്. ദേഹത്ത് വെട്ടേറ്റതും മര്‍ദ്ദിച്ചതുമായ നിരവധി പാടുകളുണ്ട്. വെള്ളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മംഗലാപുരത്തെ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയാതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് നടന്‍ ജയറാം ഓടിച്ച ഒരു ജീപ്പ് അപകടത്തില്‍ പെട്ടു എന്നത്. വീഡിയോയിലെ വാഹനത്തില്‍ ഇരിക്കുന്ന വ്യക്തിയ്ക്ക് ജയറാമിനോട് സാമ്യമുള്ളതാണ് ജയറാമാണ് അപകടത്തില്‍ പെട്ടത് എന്ന് പ്രചരിക്കാന്‍ കാരണം. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ജയറാം.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആ ജീപ്പിലുണ്ടായിരുന്നത് താനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോണില്‍ ഇക്കാര്യം അന്വേഷിച്ച് വിളിക്കുന്നവരോട് മറുപടി പറഞ്ഞ് മടുത്തെന്നും അതുകൊണ്ടാണ് വീഡിയോ ചെയ്തതെന്നും സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജയറാം പറഞ്ഞു. വീഡിയോയിലുള്ളത് ആരായിരുന്നാലും ആര്‍ക്കും അപകടമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/JayaramActor/videos/1903069619988574/

 

RECENT POSTS
Copyright © . All rights reserved