Latest News

ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.

പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.

കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.

ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും

വാ​ഷം​ഗ്ൺ: ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ചെ​റു​യാ​ത്രാ​വി​മാ​നം ത​ക​ർ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഡോ​ക്ട​ർ ദ​മ്പ​തി​ക​ളും മ​ക​ളും മ​രി​ച്ചു. ഡോ​ക്ട​ർ ജ​സ്വീ​ർ ഖു​റാ​ന(60), ഭാ​ര്യ ഡോ.​ദി​വ്യ ഖു​റാ​ന, മ​ക​ൾ കി​ര​ൺ ഖു​റാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ഡാ​ഡെ​ൽ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ഒ​ഹി​യോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ഖു​റാ​ന​യാ​ണ് വി​മാ​നം പ​റ​ത്തി​യി​രു​ന്ന​ത്.   ഡ​ൽ​ഹി എ​യിം​സി​ൽ ഗ​വേ​ഷ​ക​രാ​യി​രു​ന്ന ജ​സ്വീ​ർ ഖു​റാ​ന-​ദി​വ്യ ദ​മ്പ​തി​ക​ൾ 20 വ​ർ​ഷ​ത്തോ​ള​മാ​യി യു​എ​സി​ലാ​ണ്. ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ കി​ര​ൺ ഹാ​രി​ട​ൺ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​തി​ക്ര​മി​ച്ച് വീ​ട്ടി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ളെ വൃ​ദ്ധ ദ​മ്പ​തി​ക​ൾ അ​ടി​ച്ചോ​ടി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ ഷ​ണ്‍​മു​ഖ​വേ​ൽ, സെ​ന്താ​മ​ര ദമ്പതികളുടെ വീ​ട്ടി​ലാ​ണ് മോ​ഷ്‌​ടാ​ക്ക​ൾ അ​തി​ക്ര​മി​ച്ചെ​ത്തി​യ​ത്.മു​ഖം മ​റ​ച്ച് എ​ത്തി​യ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ വീ​ടി​നു മു​ന്നി​ലെ പോ​ർ​ച്ചി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഷ​ണ്‍​മു​ഖ​വേ​ലി​ന്‍റെ ക​ഴു​ത്തി​ൽ തു​ണി​യി​ട്ട് വ​ലി​ച്ചു. മ​റ്റൊ​രു മോ​ഷ്ടാ​വും പെ​ട്ട​ന്ന് സ്ഥ​ല​ത്ത് എ​ത്തി.

ശ​ബ്ദം കേ​ട്ട് എ​ത്തി​യ സെ​ന്താ​മ​ര നി​ല​ത്ത് കി​ട​ന്ന ചെ​രി​പ്പു​ക​ൾ എ​റി​ഞ്ഞും ക​സേ​ര​യും സ്റ്റൂ​ളും ഉ​പ​യോ​ഗി​ച്ചും മോഷ്‌ടാക്കളെ ആ​ക്ര​മി​ച്ചു. ഈ ​സ​മ​യം ഷ​ണ്‍​മു​ഖ​വേ​ലും മോഷ്ട‌ാക്കളെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദ​മ്പ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​ടി​ച്ചു നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന മോ​ഷ്ടാ​ക്ക​ൾ ഉ​ട​ൻ ത​ന്നെ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. സെ​ന്താ​മ​ര​യു​ടെ കൈ​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വീ​ടി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ക്ക: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. മി​നാ​യി​ൽ അ​സി​സി​യ റോ​ഡി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് പാ​ഞ്ഞു ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു മ​ല​യാ​ളി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.  ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളും ഒ​രു ഈ​ജി​പ്ഷ്യ​ൻ പൗ​ര​നു​മാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും തീ​ർ​ഥാ​ട​ക​യു​മാ​യ ജ​മീ​ല, കെ​എം​സി​സി ഹ​ജ്ജ് സം​ഘാ​ട​ക​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ൾ.

നിലമ്പൂർ∙ കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോള്‍ കാണാനാകുന്നത്. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് ഓര്‍ത്തെടുക്കുന്നു.

മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.

കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെവിന്‍ വധക്കേസില്‍ നാളെ വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവും കെവിനും പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി െകവിനെ കൊലപ്പെടുത്തിയത്.

‌തെന്മല ഒറ്റക്കൽ സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.

താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. 2018 മേയ് 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഉൾപ്പെടെ 14 പ്രതികളുണ്ട്.

വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി

തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.

മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം,കണ്ണൂര്‍, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7 .30 -ന് നടക്കും.

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത . 1998 ജനുവരി 23 -നാണ് ബിജുവും ശ്രീലതയും വിവാഹിതരായത് . സിദ്ധാര്‍ത്ഥ് , സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനം. കഫീൻ നൽകിയ ഗര്‍ഭിണികളായ എലികൾക്കു ജനിച്ച കുഞ്ഞുങ്ങൾ ശരീരഭാരം കുറഞ്ഞവരും സ്ട്രെസ് ഹോർമോണുകളുടെ അളവ്, വളർച്ച ഇവ വ്യത്യാസപ്പെട്ടവരും കരളിന്റെ വളർച്ച പൂർത്തിയാകാത്തവരും ആയിരുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്നു കപ്പ് കാപ്പി വരെ സ്ത്രീകൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ ഈ പഠനത്തിൽ, ഗർഭകാലത്തെ കാപ്പിയുടെ ഉപയോഗം കരളിന്റെ വികാസത്തെ ബാധിക്കുകയും പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഫീൻ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് മനസിലാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കും.

ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവുമാണ് ഈ പഠനം നടത്തിയത്. ചെറിയ അളവ് (2–3 കാപ്പി) മുതൽ കൂടിയ അളവ് (9 കപ്പ് കാപ്പി) വരെ കഫീനിന്റെ ഫലങ്ങൾ അപഗ്രഥിച്ചു. ഗർഭകാലത്തെ കഫീൻ ഉപയോഗം ഈ സമയത്തെ ഭാരക്കുറവിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കരൾ രോഗത്തിനും സാധ്യത കൂട്ടുന്നവെന്ന് തെളിഞ്ഞു. മനുഷ്യരിൽ പഠനങ്ങള്‍ നടത്താനിരിക്കുന്നതേയുള്ളൂ എങ്കിലും ഗർഭകാലത്ത് സ്ത്രീകൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.

RECENT POSTS
Copyright © . All rights reserved