പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ചുകൊടുത്ത സംഭവത്തിൽ സീരിയൽ നടൻ പാലോട് കരിമൺകോട് സ്വദേശി ഷാൻ (25) അറസ്റ്റിലായി. വിവാഹം മുടക്കുന്നതിനുവേണ്ടിയാണ് ഷാൻ ചിത്രങ്ങളയച്ചതെന്ന് പൊലീസ് പറയുന്നു.
2014ല്‍ ഫെയ്സ്ബുക്ക് വഴിയാണ് ഷാൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സീരിയയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി പലതവണ ചിത്രങ്ങളെടുത്തു. കംപ്യൂട്ടർ ഉപയോഗിച്ച് ഫോട്ടോകൾ മോർഫ് ചെയ്തു. പിന്നീട് സാമ്പത്തിക വിഷയത്തിൽ ഇരുവരും വേർപിരിഞ്ഞു.
അധികം വൈകാതെ വിദേശത്തുള്ള യുവാവുമായി പെൺകുട്ടിയുടെ വിവാഹമുറപ്പിച്ചു. ഇതോടെ കൈവശമുണ്ടായിരുന്ന നഗ്നചിത്രങ്ങൾ ഷാൻ യുവാവിനയച്ചു. യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറി. പെൺകുട്ടിയുടെ ബന്ധുക്കൾ പാലോട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്.
കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് ബെംഗളൂരു പൊലീസിന് ഇന്നലെ ലഭിച്ച സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. സന്ദേശമയച്ചയാളെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികന്‍ സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇന്നലെ ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഇന്നലെ രാത്രിയിലാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക് ഭീഷണി സന്ദേശമെത്തുന്നത്. ലോറി ഡ്രൈവറായ സ്വാമി സുന്ദർ മൂർത്തിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോണിൽ സന്ദേശം നൽകിയത്. കേരള, തമിഴ്നാട്, കർണാടക, ഗോവാ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിസംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ സന്ദേശം.
നഗരങ്ങളിൽ ട്രെയിനുകൾ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും, പറഞ്ഞ ഇയാൾ ഇതിനായി തമിഴ് നാട്ടിലെ രാമനാഥപുരത്തു 19 ഭീകർ എത്തിയിട്ടുണ്ടെന്നും വ്യക്‌തമാക്കി. ഭീഷണിയുടെ അടിസ്ഥാനത്തിൽ, ഡിജിപി നീലമണി രാജു സംസ്ഥാന പോലീസ് മേധാവികൾക്ക് കത്തയച്ചു. തമിഴും ഹിന്ദിയും സംസാരിക്കുന്ന വ്യക്തിയാണ് ഫോൺ ചെയ്തതെന്ന് പോലീസ് അറിയിച്ചിരുന്നു. ഫോൺ നമ്പർ അടിസ്ഥാനമാക്കി സന്ദേശത്തിന്റെ ഉറവിടം പോലീസ് പരിശോധിച്ച് വരികയാണ് പ്രതി അറസ്റിലായത്
ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റിൽ. നാലു പേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി. കൊല്ലം കേരളപുരം സ്വദേശി,തിരുവല്ല പായിപ്പാട് സ്വദേശി എന്നിവരാണ് പിടിയിലായത്.ഡിവൈഎസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദേശാനുസരണം കായാകുളം സിഐ പികെ സാബുവിന്റെ നേതൃതത്തില്‍ എസ്‌ഐ സി എസ് ഷാരോൺ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2018 മാര്‍ച്ച മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭി ക്കുന്നത്. കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കൈമാറി. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.
പിന്നീട് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഇതോടെയാണ് കുറ്റകൃത്യത്തിന്‍റെ പുതിയമുഖം പൊലീസ് മനസിലാക്കുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 46 റണ്‍സിന്‍റെ തോല്‍വി. മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്‌ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്‌ത്തിയ മലിംഗയും രണ്ട് പേരെ വീതം പുറത്താക്കിയ ക്രുനാലും ബുറയുമാണ് ചെന്നൈയെ എറിഞ്ഞിട്ടത്. ബാറ്റിംഗില്‍ രോഹിതിന്‍റെ പ്രകടനം മുംബൈയ്‌ക്ക് നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ ചെന്നൈ ബാറ്റ്സ്‌മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറി. വാട്‌സണ്‍(8), നായകന്‍ റെയ്‌ന(2), റായുഡു(0), കേദാര്‍(6), ധ്രുവ്(5) എന്നിവര്‍ പുറത്താകുമ്പോള്‍ 10 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് 60. ആറാമനായി പുറത്തായ ഓപ്പണര്‍ മുരളി വിജയ്(38) മാത്രമാണ് മുന്‍നിരയില്‍ പൊരുതിയത്. ബ്രാവോ(20), ചഹാര്‍(0), ഹര്‍ഭജന്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അവസാനക്കാരനായി പുറത്തായ സാന്‍റനര്‍(18 പന്തില്‍ 23) റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 155 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. ഡികോക്ക്(15), ക്രുനാല്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈക്കായി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ല. ജോലിക്കാരെത്തുന്ന സമയത്തിന് മുമ്പായതിനാൽ തീ പിടുത്തത്തിൽ ആളപായമൊന്നുമില്ല.
തീപിടുത്തമുണ്ടായ ചന്ദ്രാ ഓയിൽ മില്ലിൽ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണം. ഫാക്ടറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു.
വെളിച്ചെണ്ണ കവറിലാക്കി വിൽക്കുന്ന മില്ലിൽ വിൽപ്പനയ്ക്കായുള്ള വെളിച്ചെണ്ണയും ഒരുപാടുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശിശു വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന കഥ പുറത്ത്. കുട്ടികളെ വില്‍ക്കാന്‍ വലിയ മാഫിയ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതയാണ് പുറത്തുവന്നത്. അതും കുട്ടികളെ വേണ്ടവര്‍ ആവശ്യപ്പെടുന്ന തൂക്കത്തില്‍ വരെ ഇവര്‍ കുട്ടികളെ വില്‍ക്കുന്നു. അതോടൊപ്പം വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റും നിര്‍മിച്ച് നിയമ സാധുതയും നല്‍കും. ലക്ഷക്കണക്കിന് രൂപയാണ് ഓരോ വില്‍പനയില്‍നിന്നും ഇവര്‍ നേടുന്നത്. ഇതിനായി സര്‍ക്കാര്‍ തലങ്ങളില്‍ വരെ ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന്‍റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞുങ്ങളെ വില്‍ക്കുന്ന അമുദവല്ലിയുമായി ഇടപാടുകാരന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമുദവല്ലി ബിസിനസ്സ് നടത്താനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. നാമക്കല്‍ ജില്ലയിലെ രാശിപുരത്താണ് സംഭവം.
വിവാഹിതരായി ഏഴു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികളാണ് നഴ്സിനെ സമീപിക്കുന്നത്. അഡ്വാന്‍സ് തുകയുമായി നേരിട്ട് വന്ന് കാണാനും കുട്ടിയ്ക്കായി എത്ര രൂപ വരെ മുടക്കുമെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളില്‍നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. കുട്ടിയുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനായി 70000 രൂപ വേറെ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍,ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരെയാണു അമുദയും സംഘവും നോട്ടമിടുക. തുടര്‍ന്ന് ഇവരില്‍ നിന്നും കുഞ്ഞുങ്ങളെ ദത്തെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്ബതികള്‍ക്ക് വന്‍ പ്രതിഫലം വാങ്ങി വില്‍ക്കുകയാണ് പതിവ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി അമുദവല്ലി ചെയ്യുന്നത് കുട്ടികളുടെ വ്യാപാരമാണ്. പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപയും ആണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. കുട്ടികളുടെ നിറം, ശരീരപ്രകൃതം, ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് അനുസരിച്ചാണ് വില തീരുമാനിക്കുന്നത്. ആണ്‍കുട്ടിയാണെങ്കില്‍ 4.25 ലക്ഷം രൂപ മുതലാണ് വില. പെണ്‍കുട്ടിക്ക് 2.70 ലക്ഷം രൂപയും. കാണാന്‍ ആകര്‍ഷത്വമുള്ള കുട്ടിയാണെങ്കില്‍ വില കുറച്ചുകൂടി കൂടും. 30,000 രൂപ അഡ്വാന്‍സായി വാങ്ങിയതിന് ശേഷം മാത്രമാണ് കച്ചവടത്തിലേക്ക് കടക്കുക. അതിന് ശേഷം കുഞ്ഞുങ്ങളെ കാണിച്ച് വില ഉറപ്പിക്കുകയാണ് പതിവ്. കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെ നല്‍കണം.
ഇടനിലക്കാര്‍ക്ക് മുപ്പതിനായിരം രൂപ വരെയാണ് കമ്മീഷനായി നല്‍കുക. അമുദയുടെ സഹായത്തോടെ 4500 ഓളം കുട്ടികളുടെ വില്‍പ്പന നടന്നിട്ടുണ്ടെന്നും, സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് കുട്ടികളെ ഇവര്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.
അമുദയും ഇടപാടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഈരേഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷമത്തിലാണ് മുപ്പതു വര്‍ഷമായി നടക്കുന്ന ബിസിനസ്സിനെ കുറിച്ചുള്ള ചുരുളഴിയുന്നത്.
ഇവരുടെ ഫോണ്‍ സംഭാഷണവും പൊലീസ് പുറത്തുവിട്ടു.ഫോണില്‍ ബന്ധപ്പെട്ട സതീഷ് എന്നയാളോട് വീട്ടില്‍ വന്ന് എങ്ങനെയാണ് കുട്ടികളുടെ വില്‍പ്പനയെന്ന് നേരില്‍ മനസിലാക്കാമെന്ന് അമുദവല്ലി പറയുന്നുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്‌സായി ജോലി ചെയ്തിരുന്ന താന്‍ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്ന് അമുദ ശബ്ദ രേഖയില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി യുവതിയുട ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് യുവതി പറയുന്നുണ്ട്. വലിയൊരു സംഘത്തെ വലയിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകര്‍.
കേരളത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗലൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദശം ലഭിച്ചത്.
ബെംഗലുരു പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
മധുരയിൽ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ഇൗ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.രാത്രിയാത്രയിൽ റോഡിൽ വലിയ കല്ലുകൾ കൊണ്ടിട്ട് അപകടമുണ്ടാക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രാത്രി വാഹനങ്ങൾ ചീറിപ്പായുന്ന നിരത്തുകളിലാണ് വലിയ കല്ലുകൾ കൊണ്ടിട്ട് മനപൂർവം അപകടം സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങളിൽ നിന്നും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തമിഴ്നാട്ടിൽ നിന്നാണ് ഇൗ നടുക്കുന്ന ദൃശ്യങ്ങൾ. റോഡിലിട്ട വലിയ കല്ലിൽ തട്ടി ബൈക്ക് യാത്രക്കാരൻ തെറിച്ച് വീഴുന്നതും വിഡിയോയിൽ കാണാം.
രാത്രി വാഹനങ്ങൾ പോകുമ്പോൾ വലിയ കല്ല് റോഡിലേക്ക് വലിച്ചെറിയുകയാണ് ഇയാൾ. വലിയ കല്ല് വാഹനം മറിയുന്ന തരത്തിൽ റോഡിന്റെ നടുക്ക് കൊണ്ട് വയ്ക്കുന്നതും വിഡിയോയിൽ നിന്നും വ്യക്തമാണ്. വഴിയാത്രക്കാരെ അപകടത്തിൽപ്പെടുത്തി കവർച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയം. വിഡിയോ കാണാം.
എറണാകുളം ജില്ലയിൽ കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് സേവിയർ(67) പൊലീസ് പിടിയിലായി.
ഭാര്യയോടുള്ള സംശയവും അർധരാത്രിയിലും ഫോണിൽ പലരുമായും ഫോൺ സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ഇന്നു പുലര്‍ച്ചെയാണ് മാസങ്ങളായി നീണ്ട കുടുംബവഴക്കു കൊലപാതകത്തില്‍ കലാശിച്ചത്.
ഷേർളി ഫോണില്‍ സംസാരിക്കുന്നതിനെ സേവ്യര്‍ പലവട്ടം വിലക്കിയിരുന്നതാണ്. കഴിഞ്ഞ രാത്രിയിലും ഇതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് തോര്‍ത്തു കൊണ്ടു ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു സേവ്യർ പൊലീസിനു മൊഴി നൽകി. കൊലപാതകവിവരം സേവ്യര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ഷേര്‍ളി ഫോണില്‍ പലരുമായി സംസാരിക്കുന്നതിലുള്ള സേവ്യറിന്റെ അസ്വസ്ഥത കാരണം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനെ സേവ്യര്‍ പലവട്ടം വിലക്കിയതുമാണ്. കഴിഞ്ഞ രാത്രിയിലും ഇതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് തോര്‍ത്ത് കൊണ്ട് ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതാണ് സേവ്യര്‍ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകവിവരം സേവ്യര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ഷേര്‍ളി തൊഴിലുറപ്പ് തൊഴിലാളിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണു സേവ്യറിനു ജോലി. ഏതാനും ദിവസങ്ങൾക്കു മുൻപ് പാലക്കാട് ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞു പോയ ഷേർളിയെ കാണാനില്ലെന്നു കാണിച്ചു സേവ്യർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടു ഷേർളിയെ സ്ഥലത്തെത്തിച്ചു.തുടർന്ന് പാലക്കാട് ജോലിക്കു പോകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് സമ്മതിച്ചിരുന്നില്ല.
ജോലിക്കു വരാനാവശ്യപ്പെട്ടു കോൾ വരുന്നതായാണ് ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നത്. ഇന്നലെ രാത്രി രണ്ടു മണിക്കും ഫോൺ കോൾ വന്നതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത്.
ഇയാളുടെ പേരിൽ നേരത്തെ തമിഴ്നാട്ടിൽ കൊലക്കേസ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മുൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സമീപ വാസികൾ പറയുന്നത്. തുടർന്നാണ് അയൽവാസിയും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടു കിടക്കാൻ വരികയും ചെയ്തിരുന്ന ഷേർളിയുമായി അടുപ്പത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. സ്വതവേ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്നു സേവ്യറെന്നും നാട്ടുകാർ പറയുന്നു.
യുകെയിലെ പ്രബല മലയാളീ അസോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 27 ശനിയാഴ്ച പൂൾ സെന്റ് എഡ്‌വേഡ്‌സ് സ്കൂളിൽ നടക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ മത സാഹോദര്യത്തിന്റെയും കേരള തനിമയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്നവ ആയിരിക്കും.
2011 ൽ ജന്മമെടുത്ത നാൾ മുതൽ ഡോർസെറ്റിലെയും പൂളിലെയും സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഡി കെ സി, യു കെ മലയാളി അസോസിയേഷനുകളുടെ പൊതു ദേശീയ സംഘടനയായ യുക്മയിലും വ്യക്തമായ മേൽവിലാസം നേടിയെടുത്ത സംഘടനയാണ്. 2015 ൽ ഡി കെ സി യിൽ നിന്നും ഷാജി തോമസ് യുക്മ ദേശീയ ട്രഷറർ ആയതും, ഈ വർഷം പുതിയ യുക്മ ദേശീയ പ്രസിഡന്റായി നിലവിലുള്ള ഡി കെ സി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള തെരഞ്ഞെടുക്കപ്പെട്ടതും സംഘടനയുടെ ദേശീയ തലത്തിലുള്ള പങ്കാളിത്തവും പ്രസക്തിയും വ്യക്തമാക്കുന്നു.
ഈ വർഷത്തെ ആഘോഷങ്ങളിൽ യു കെ പൊതു സമൂഹത്തിൽനിന്നും പ്രമുഖരായ രണ്ടു വ്യക്തികൾ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയോടൊപ്പം ഒന്ന്ചേരുന്നു. മിഡ് ഡോർസെറ്റ് ആൻഡ് നോർത്ത് പൂൾ മണ്ഡലത്തിൽനിന്നുള്ള ബ്രിട്ടീഷ് പാർലമെന്റ് അംഗം മൈക്കിൾ ടോംലിൻസൺ, കേംബ്രിഡ്ജ് സിറ്റി കൗൺസിലറും മലയാളിയുമായ ബൈജു വർക്കി തിട്ടാല എന്നിവരാണ് ഡി കെ സി കുടുംബാംഗങ്ങളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ.
2015 ലും 2017 ലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ടോംലിൻസൺ അറിയപ്പെടുന്ന സംഘാടകനും പാർലമെന്റേറിയനും കൺസർവേറ്റിവ് പാർട്ടിയുടെ ഡോർസെറ്റ് പൂൾ മേഖലയിലെ പ്രമുഖനായ വക്താവുമാണ്. യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിക്കഴിഞ്ഞ ബൈജു വർക്കി തിട്ടാല യു കെ സീനിയർ കോർട്ട് സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ ടാക്സി ലൈസൻസിംഗ് കമ്മറ്റിയുടെ ചെയർമാനും കൂടിയാണ്.
2019 – 2020 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആഘോഷ പരിപാടികൾക്കിടയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി ജോമോൻ തോമസ് അറിയിച്ചു. പരിപാടികൾക്ക് ക്ഷേമ സോണി, ഡിജോ ജോൺ, സാബു കുരുവിള, സ്മിത പോൾ, ആൻസി ഷാജി, ബെന്നി തോമസ്, ഷാജി ജോൺ, ജിജോ പൊന്നാട്ട് , ഷാജി തോമസ്, ഷാലു ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും. പാട്ടും നൃത്തങ്ങളും ഇതര കലാപരിപാടികളും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ അത്താഴ സദ്യയുമായി അരങ്ങുതകർക്കുന്ന ആഘോഷ രാത്രി അതിമനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡി കെ സി സാരഥികളും പ്രവർത്തകരും. ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ മേൽവിലാസം താഴെ കൊടുക്കുന്നു
St.Edward School, Dale Valley Road, Poole – BH15 3NY