പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലില്‍ ‘അമ്മ’ വേഷം ചെയ്യുന്ന 61കാരിയായ നടിയാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് കായംകുളം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം
61കാരിയായ നടിയെ 37കാരനായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ നല്‍കി കെണിയില്‍ വീഴ്‌ത്തിയെന്നതും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ഈ യുവാവ് എവിടത്തുകാരനാണെന്ന് പോലും നടിക്ക് അറിയില്ലയെന്നത് പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി. ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന ആശങ്ക പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും തന്നെ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ഇത്തരത്തില്‍ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടിയുമായി നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. യുവാവുമായി ഏറെ അടുത്തെങ്കിലും ഊരും പേരും തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും അമ്പരപ്പിച്ചിരിക്കുന്നത്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടാണ് ജനപ്രിയ സീരിയലിലെ ‘അമ്മ നടി’ പരാതിയുമായി കായംകുളം പൊലീസിനെ കണ്ടത്. അതേസമയം, പരാതിയില്‍ യുവാവിന്റെ പേരും വിലാസവും ഉള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞതുമില്ല. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം കാണാമെന്നതിനാല്‍ യുവാവ് തന്നെ ആയിരിക്കില്ല ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സര്‍വീസ് സെന്ററില്‍ കൊടുത്തപ്പോഴോ മറ്റോ ആയിരിക്കും അവ കോപ്പി ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഏതായാലും യുവാവ് വന്‍ ചതിയാണ് ചെയ്തതെന്ന നിലയിലാണ് നടിയുമായി അടുപ്പമുള്ളവര്‍ വിലയിരുത്തുന്നത്. യുവാവിന്റെ ചതി അമ്മ നടിയെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു. സീരിയല്‍ നടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയത്. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളര്‍ന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി അടുപ്പം സ്ഥാപിച്ചുവെന്നും പലവട്ടം പീഡിപ്പിച്ചുവെന്നും പറയുമ്പോളും യുവാവിന്റെ പൂര്‍ണ വിവരങ്ങള്‍ അമ്മ നടിയുടെ പക്കലില്ല. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങള്‍ യുവാവിനെക്കുറിച്ച് ഇവര്‍ക്ക് നല്‍കാനായില്ല.
ഡിസംബര്‍ മുതല്‍ പീഡനം നേരിട്ടതായാണ് ഇവര്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. ഹോട്ടല്‍ മുറിയിലും വീട്ടിലും അതിക്രമിച്ച് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പറയുന്നത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്. യുവാവുമായി അടുക്കുമ്പോളും യുവാവിന്റെ ഊരും പേരും ശരിയായി മനസിലാക്കുന്നതിലും സീരിയല്‍ നടിക്ക് തെറ്റുപറ്റി. നടിയുടെ പരാതിയില്‍ നിന്ന് യുവാവിനെക്കുറിച്ച് പലതും ഗണിച്ചെടുക്കേണ്ട അവസ്ഥയിലാണ് പൊലീസ്. യുവാവ് ഗള്‍ഫിലാണ് എന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്.
അതുകൊണ്ട് തന്നെ ഗള്‍ഫിലുള്ള യുവാവിനെ അവിടെ നിന്ന് പൊക്കുന്നതിനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്. അതിനായി ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇവര്‍ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ഗള്‍ഫില്‍ നിന്നാണ് സീരിയല്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രതിയായ എറണാകുളം സ്വദേശി സിയ പ്രചരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി ആദ്യം പറഞ്ഞത് പ്രതി സിയ മലപ്പുറത്ത് ആണെന്നാണ്. പിന്നെ പറഞ്ഞത് എറണാകുളത്ത് ആണെന്നാണ്. പക്ഷെ മലപ്പുറത്ത് എവിടെ, എറണാകുളത്ത് എവിടെ എന്നൊന്നും അമ്മ നടിക്ക് അറിയില്ല. ഈ അന്വേഷണമാണ് പ്രതി ഇപ്പോള്‍ ഗള്‍ഫിലാണ് എന്ന രീതിയിലേക്ക് എത്തിയത്. പ്രതി ബലാത്സംഗം ചെയ്തു എന്ന് പരാതിയില്‍ പറയുന്നതിനാല്‍ ബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം അമ്മനടി കായംകുളം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ അശ്‌ളീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇരട്ടി വേഗത്തില്‍. വാട്‌സ് ആപ് ഗ്രൂപ്പുകളിലും ടെലഗ്രാഫ് ഗ്രൂപ്പുകളിലുമാണ് നടിയുമായി ബന്ധപ്പെട്ട നാല് അശ്‌ളീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യം സോഷ്യല്‍മീഡിയയില്‍ നല്‍കിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. നാല് വീഡിയോകളില്‍ ഒന്ന് വാട്‌സ്‌ആപ് വീഡിയോ കോളില്‍ സ്വയം നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു.
ഏതായാലും 61കാരിയായ അമ്മ നടി ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതോടെ വെട്ടിലായത് ഇവര്‍ അഭിനയിക്കുന്ന പ്രശസ്ത സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും ചാനലുകാരുമാണ്. എന്നാല്‍ ഇത്തരമൊരു പരാതി നല്‍കിയതിന്റെ പേരില്‍ നടിയെ ഒഴിവാക്കിയാല്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാകും. ഇതോടെ വലിയ ആശയക്കുഴപ്പത്തിലാണ് ചാനലും സീരിയലിന്റെ പിന്നണിക്കാരും.
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റിലായി.കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. വീടുകള്‍ തോറും കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. സംഘത്തില്‍ നാല് പേരുണ്ടെന്നും ബാക്കി മൂന്ന് പേരെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.
റഫാല്‍ കരാറിന്റെ പിന്‍ബലത്തില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് വന്‍നികുതി ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നികുതി വെട്ടിപ്പിന് പിഴയിട്ട അംബാനിയുടെ ടെലികോം കമ്പനിക്ക് 143.7 ദശലക്ഷം യൂറോ ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ കണ്ടെത്തി. ഫ്രഞ്ച് കമ്പനിയില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
ഫ്രാന്‍സില്‍ അനില്‍ അംബാനി ആരംഭിച്ച ടെലികോം കമ്പനിയാണ് റിലയന്‍സ് അറ്റ്ലാന്‍ഡിക് ഫ്ളാഗ് ഫ്രാന്‍സ്. 2007- 2010 കാലഘട്ടത്തില്‍ ഈ കമ്പനിയുടെ നികുതി വെട്ടിപ്പ് ബന്ധപ്പെട്ട് ഫ്രഞ്ച് ആദായനികുതി വകുപ്പ് 60 ദശലക്ഷം യൂറോ പിഴയിട്ടു. ഏഴര ദശലക്ഷം യൂറോ നല്‍കി ഇത് ഒതുക്കിതീര്‍ക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, 2010 2012 കാലഘട്ടത്തില്‍ 91 ദശലക്ഷം യൂറോ അധിക നികുതി കൂടി അടയ്‍ക്കാന്‍ ഫ്രഞ്ച് ആദായനികുതി വകുപ്പ് അംബാനിയുടെ കമ്പനിയോട് ആവശ്യപ്പെട്ടു.
അങ്ങനെ നികുതി ഇനത്തില്‍ ആകെ നല്‍കേണ്ടത് 151 ദശലക്ഷം യൂറോയായി. ഇത് നില്‍ക്കെയാണ് 2015ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വന്ന് ആറ് മാസം പിന്നിടും മുന്‍പ് അനില്‍ അംബാനിയില്‍ നിന്ന് തുച്ഛമായ 7.3 ദശലക്ഷം യൂറോ കൈപ്പറ്റി നടപടി അവസാനിപ്പിച്ചെന്നാണ് ഫ്രഞ്ച് പത്രം പുറത്തുവിട്ടത്. ആകെ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് ആദായനികുതി വകുപ്പ് നല്‍കിയത്. റഫാല്‍ നിര്‍മാതാക്കളായ ഡസോ ഏവിയേഷനുമായി അനുബന്ധ കരാരില്‍ റിലയന്‍സ് ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചതെന്നാണ് ആരോപണം.
മീ ടു വിവാദത്തിൽ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ ആരോപണമായിരുന്നു ഗായിക ചിൻമയി പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിന് എതിരെ ഉയർത്തിയത്. ഇപ്പോഴും ആരോപണത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഗായിക. ട്വിറ്റിലൂടെ ഗായകൻ കാർത്തിക്കിന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. വൈരമുത്തുവിനെ ഇനി നേരിൽ കണ്ടാല്‍ തല്ലുമെന്നാണ് ചിൻമയി വ്യക്തമാക്കുന്നത്.
വൈരമുത്തുവിനെ ഇനി നേരിൽ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും, ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്‍മയി പറയുന്നു. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തുമുണ്ടെന്നും ചിന്‍മയി ട്വിറ്റിൽ കുറിച്ചു. ചിൻമയി ഉയർത്തിയ ആരോപണം വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാൽ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് താരം
അധോലോക ഡോൺ രവി പൂജാരിയുടെ ഭീഷണിയിൽ നിന്ന് രക്ഷപെടാൻ കൊച്ചിയിലെ ബ്യൂട്ടി പാർലറുടമ ലീന മരിയ പോൾ പലവട്ടം ഒളിച്ചുകളിച്ചതിന് തെളിവ്. മൊബൈൽ ഫോൺ നമ്പര്‍ മാറ്റിയപ്പോൾ സ്ഥാപനത്തിന്റെ ഫോൺ നമ്പറുകളിലേക്ക് വിളിയെത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടിൽ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. പൂജാരിയുടെ ഫോൺകോൾ ശബ്ദരേഖ പ്രമുഖ ദൃശ്യമാധ്യമം പുറത്തു വിട്ടത്
രവി പൂജാരിയുടെ വിളിയിലെ സംഭാഷണം ഇങ്ങനെ:
ലീന മരിയ: സർ അവർ വിദേശത്താണ്, മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തും
പൂജാരി: വിദേശത്ത് എവിടെ?
ലീന മരിയ: ദുബായിൽ പോയതാണ്
പൂജാരി: ദുബായിൽ?
ലീന മരിയ: അതെ സർ
പൂജാരി: ഒരുകാര്യം ചെയ്യൂ, അവരുടെ ദുബായ് നമ്പര്‍ എനിക്ക് തരൂ
ലീന മരിയ: ദുബായ് നമ്പർ ഞങ്ങൾക്ക് അറിയില്ല. ഇങ്ങോട്ട് വിളിക്കുമ്പോൾ താങ്കളുടെ കാര്യം പറയാം
പൂജാരി: ഇത് വളരെ ഗൗരവമുള്ള വിഷയമാണ്, ഗൗരവമുള്ള കേസാണ്
ലീന മരിയ: സർ ഞാൻ മാനേജർ മാത്രമാണ്, നമ്പർ എനിക്കറിയില്ല, മറ്റ് കാര്യങ്ങളൊന്നും എനിക്കറിയില്ല
ഈ സംസാരിച്ചത് ലീന മരിയ തന്നെയായിരുന്നു. എന്നാൽ ഭീഷണിയിൽ നിന്നൊഴിയാൻ മാനേജര്‍ എന്ന വ്യാജേന സംസാരിച്ചതാണ്. ലീന സ്ഥലത്തില്ലെന്ന് പറഞ്ഞിട്ടും വിടാൻ തയ്യാറില്ലായിരുന്നു പൂജാരി.
പൂജാരി: മാനേജർ ആണോ? എന്താണ് പേര്?
ലീന മരിയ: അഞ്ജലി
പൂജാരി: മുഴുവൻ പേര്?
ലീന മരിയ: അഞ്ജലി മേത്ത
പൂജാരി: മേത്ത? അപ്പോൾ ഗുജറാത്തിയാണോ?
ലീന മരിയ: സർ എന്റെ അച്ഛൻ ഗുജറാത്തിയും അമ്മ ബോംബെക്കാരിയുമാണ്
പൂജാരി: ബോംബെയിൽ എവിടെ
ലീന മരിയ: ഖാറിൽ
ഇക്കഴിഞ്ഞ നവംബർ ആദ്യവാരം മുതൽ ഡിസംബർ അവസാനം വരെ ലീന മരിയ പോളിനെ തേടി രവി പൂജാരിയുടെ വിളികൾ എത്തിക്കൊണ്ടിരുന്നു. 25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെ ലീന മൊബൈല്‍ ഫോൺ നമ്പർ മാറ്റി. അതോടെ നെയിൽ ആർടിസ്ട്രിയെന്ന പാർലറിലെ ഫോൺ നമ്പറിലേക്ക് ലീനയെ തേടി വിളിയെത്തി.ഫോണിൽ റെക്കോർഡർ ഇല്ലാത്തതിനാൽ താൻ നേരിട്ട് സംസാരിച്ച ആദ്യ വിളികൾ റെക്കോര്‍ഡ് ചെയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലീന മരിയ പോളിന്റെ മൊഴി. മാത്രവുമല്ല വിളിക്കുന്നത് രവി പൂജാരി തന്നെയാണെന്ന് വിശ്വസിക്കാൻ അന്ന് മറ്റ് തെളിവൊന്നും ഉണ്ടായില്ല.
കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ നേതൃപ്രതിസന്ധി പരിഹരിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് എം. കെ.എം മാണി വഹിച്ചിരുന്ന സുപ്രധാന പദവികള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറാനാകും ആദ്യഘട്ടത്തില്‍ തീരുമാനമുണ്ടാവുക. പിന്നീടാവും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സുപ്രധാന സ്ഥാനങ്ങള്‍ക്കായുള്ള മത്സരം കേരള കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സൂചന.
വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. തോമസ് ചാഴിക്കാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ്. കെ മാണി വരണമെന്ന് നിര്‍ദേശിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പി.ജെ. ജോസഫ് ഗ്രൂപ്പ് ഇടയും. പി.ജെ ജോസഫിന് മാണി അര്‍ഹിച്ച പരിഗണന നല്‍കിയിരുന്നില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മാണിയുടെ വിയോഗിത്തോടെ പി.ജെ ജോസഫ് പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവാകുകയും ചെയ്തു.
പി.ജെ ജോസഫ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തിനായി അവകാശമുന്നയിച്ചാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്. ജോസഫിനെ പിന്തുണക്കാന്‍ പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും ഒരുവിഭാഗം കരുനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭ സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്ന പിളര്‍പ്പ് ഒഴിവാക്കി മുന്നണിമര്യാദ പൂര്‍ണമായും പാലിച്ച ജോസഫിനെ നേതൃസ്ഥാനത്ത് അവരോധിക്കാനാണ് പ്രബല വിഭാഗത്തിന് താല്‍പര്യം.
സണ്ണി വെയ്‌ന്റെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു. കൊച്ചിയിൽ വെച്ചായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്.നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.ദുൽക്കർ സൽമാൻ ഉൾപ്പെട വൻ താര നിരതന്നെ എത്തിയിരുന്നു
വിനീത് ശ്രീനിവാസന്‍, അനു സിത്താര, ഗൗതമി നായര്‍, 96 എന്ന തമിഴ് ചിത്രത്തിലൂടെ കുട്ടിജാനുവായി എത്തിയ ഗൗരി ജി കിഷന്‍, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, പേര്‍ളി മാണി, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വന്‍ താരനിര വിവാഹ സല്‍ക്കാരത്തിന് എത്തി.
രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഇന്ത്യയില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. നന്ദഡില്‍ തരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു എന്നും അതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവുമെന്നും രാജ് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടിക്കാണിക്കാന്‍ മോദിക്ക് മറ്റൊരു നേട്ടവുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായതെന്നും രാജ് താക്കറെ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി. ഇനിയും മോദി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ദിരാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനെയും കുറ്റം പറയുകയാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായേയും കര്‍ഷക പ്രശ്നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ആര്‍ക്കും വോട്ട് തേടിയല്ല ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മോദിയേയും അമിഷായേയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും നിങ്ങള്‍ തുടച്ചു മാറ്റണം,’ രാജ് താക്കറെ പറഞ്ഞു.
കോഴിക്കോട്ടെ തെരെഞ്ഞെടുപ്പ് പരിപാടിയിൽ പ്രധാന മന്ത്രി മോദിജിയോടൊപ്പം വേദി പങ്കിട്ട് ജനപക്ഷം നേതാവ് പിസി ജോർജ് . കോഴിക്കോട് കടപ്പുറത്ത് ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിൽ തന്നെ ഇടംപിടിക്കുകയായിരുന്നു .
പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍ പങ്കെടുത്തു സംസാരിച്ച പിസി ജോര്‍ജ് അതിരൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫിനും യുഡിഎഫിനും നേര്‍ക്ക് ഉന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിച്ചു കഴിയുമ്പോള്‍ താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് പി.സി. ജോര്‍ജ്. വരുന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്ബിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബി.ജെ.പി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും പി.സി വ്യക്തമാക്കി
പിസി ജോര്‍ജിന്റെ വാക്കുകള്‍…
ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. കേരളത്തിലെ എല്ലാം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും സീറ്റുകള്‍ പിടിച്ചടിക്കാന്‍ നമ്മുക്ക് സാധിക്കണം. അതിനപ്പുറം 2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും അന്ന് ഈ പാര്‍ട്ടിയില്‍ നിന്നുള്ള ആളാവാണം കേരള മുഖ്യമന്ത്രി ആവേണ്ടത്. വേദിയിലിരിക്കുന്ന ഈ നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകരാണ് ബിജെപിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത്.
നിയമസഭയില്‍ ഇത്രയും കാലം എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ഒ.രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇനി കൂടെ ഞാനുണ്ടാവും. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന പരിപാടിയാണ് ഇത്രയും കാലം നടന്നു കൊണ്ടിരുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ലീഗും കൂടി ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇനി അതു നടപ്പില്ല. രാജേട്ടനൊപ്പം എന്‍ഡിഎയെ പ്രതിരോധിക്കാന്‍ ഞാനും കൈകോര്‍ക്കുകയാണ്. ഇനി ഗോളടിക്കാന്‍ വരുന്നവന്റെ ചങ്കിലെ മര്‍മ്മം നോക്കി തിരിച്ചടിക്കും. 44 സീറ്റുണ്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്. ദയവ് ചെയ്ത് അയാള്‍ക്കൊരു പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കണം. പ്രതിപക്ഷത്തിരുന്ന് അവര് കാര്യങ്ങള്‍ പഠിക്കട്ടെ. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി വളരാന്‍ വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ശബരിമലയിലേത് ആചാര സംരക്ഷണത്തിന്റെ പ്രശ്‌നമാണ്. ഇവിടെ പ്രധാന വിഷയം അതാണ്. പക്ഷേ അതേക്കുറിച്ച് ഇവിടെ മിണ്ടാന്‍ പാടില്ല. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യഥാര്‍ത്ഥ്യമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ പതിനാറ് പിണറായി വിജയന്‍ വിചാരിച്ചാലും നടക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വോട്ടിന് പകരം ആട്ടാവും രാഹുലിന് വയനാട് കിട്ടുക. ബിജെപിയുടെ പ്രകടന പത്രികയില്‍ ആചാരസംരക്ഷണം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാണ്യവിളയായ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍ എതിര്‍ത്താല്‍ അത് നന്ദിക്കേടാവും.
ദൈവവിശ്വാസിയായ ഒരാള്‍ക്ക് എങ്ങനെയാണ് അത് ഹിന്ദു ദൈവം, ഇത് കൃസ്ത്യന്‍ ദൈവം, ഇത് മുസ്ലീം ദൈവം എന്നൊക്കെ വേര്‍തിരിച്ചു കണ്ട് മറ്റ് മനുഷ്യരെ ഉപദ്രവിക്കാനാവുന്നത്? മതത്തിന്‍റെയും ജാതിയുടേയും പേരില്‍ കലഹിക്കാനാവുന്നത്?
നന്മയുള്ള മനസാണ് എന്തിനേക്കാളും പ്രധാനം.. അവിടെയാണ് ദൈവമിരിക്കുക എന്ന് നമ്മളെന്നാണ് മനസിലാക്കുക.. ഏതായാലും 27 -കാരനായ സദ്ദാം ഹുസ്സൈന്‍ ഇങ്ങനെ കലഹിക്കുന്നവര്‍ക്ക് ഒരു അപവാദമായിരിക്കും തീര്‍ച്ച.. രാമനവമിയോടനുബന്ധിച്ച് സദ്ദാമിന്‍റെ ജോലി ബംഗളൂരു രാജാജി നഗറിലെ ഈ രാമക്ഷേത്രം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക എന്നതാണ്.

ക്ഷേത്ര പരിസരം അടിച്ചു തുടച്ചു വൃത്തിയാക്കിയിടുന്നത് സദ്ദാമാണ്. രണ്ടാം ക്ലാസ് മാത്രമാണ് സദ്ദാമിന്‍റെ വിദ്യാഭ്യാസ യോഗ്യത. അതുകൊണ്ട് തന്നെ ചെറിയ ചെറിയ തൊഴിലുകളൊക്കെ ചെയ്താണ് ജീവിതം. വീട് വിട്ടുപോകുന്നവരെ വീട്ടുപകരണങ്ങളും മറ്റും മാറ്റാന്‍ സഹായിക്കുക, ഇടയ്ക്ക് ഒരു കടയില്‍ നില്‍ക്കുക, കാബ് ഓടിക്കുക ഇതൊക്കെയാണ് ജോലി..
ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് അടുത്തുള്ള രാമക്ഷേത്രപരിസരം മുഴുവന്‍ വൃത്തിയായി സൂക്ഷിക്കുവാനുള്ള കടമയും സദ്ദാം ഹുസ്സൈന്‍റേതാണ്.
ആദ്യം തന്നെ ചെയ്യുന്നത് ഏണി എടുത്ത് വെച്ച് ഉയരത്തിലുള്ള പൊടിയും മാറാലയുമൊക്കെ തുടച്ചുനീക്കുക എന്നതാണ്. പിന്നീട് എല്ലായിടവും അടിച്ചു തുടച്ചിടും. എല്ലാ ജോലിയും സദ്ദാം തനിച്ചാണ് ചെയ്യുന്നത്. ക്ഷേത്രവും പരിസരവും പുതിയതുപോലെ തിളങ്ങുമ്പോഴേ അദ്ദേഹം ജോലി അവസാനിപ്പിക്കൂ.

‘രണ്ടുതരത്തിലുള്ള ആളുകളാണ് ഉള്ളത്, ഒന്ന്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്നെ അഭിനന്ദിക്കുന്നവര്‍, രണ്ട്, ചെയ്യുന്ന ജോലിക്ക് കമന്‍റ് പറയുന്നവര്‍.. രണ്ടായാലും ഒരു ചിരിയോടെ നേരിടാറാണ്’ എന്നാണ് സദ്ദാം പറയുന്നത്.
ക്ഷേത്രത്തിന്‍റെ പരിസരത്ത് ഗണേശ വിഗ്രഹങ്ങളും മറ്റും വില്‍ക്കുന്നയാളാണ് വെങ്കടേഷ് ബാബു. മാത്രവുമല്ല, ക്ഷേത്ര കമ്മിറ്റി അംഗവുമാണ്. ബാബുവാണ് സദ്ദാമിനെ ഈ ജോലി ഏല്‍പ്പിക്കുന്നത്. അദ്ദേഹം പറയുന്നത്, ‘ഗണേശ ചതുര്‍ത്ഥി സമയങ്ങളില്‍ ഗണേശ വിഗ്രഹം വില്‍ക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞ 18 വര്‍ഷമായി സദ്ദാം എന്‍റെ കൂടെ ജോലി ചെയ്യാനുണ്ടാവാറുണ്ട്. ഞാനാണ്, ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചത്. വളരെ ആത്മാര്‍ത്ഥതയോട് കൂടിയാണ് സദ്ദാം ആ ജോലി ചെയ്യുന്നത്. എല്ലാവരും അതിന് അദ്ദേഹത്തെ അഭിനന്ദിക്കാറുണ്ട്” എന്നാണ്.
‘മതത്തിന്‍റെ പേരില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ഒരുപാട് പേര്‍ ശ്രമിക്കും. പക്ഷെ, ആ ശക്തികള്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്നതിന് തെളിവാണ് സദ്ദാമിനെ പോലെയുള്ളവര്‍’ എന്നും ബാബു പറയുന്നു.
സദ്ദാം ഹുസ്സൈന്‍ പറയുന്നത്, ”ഞാന്‍ ജനിച്ചത് ഇസ്ലാം ആയിട്ടാണ്. ഈ ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നുണ്ട്. അതെനിക്ക് സമാധാനം തരുന്നുണ്ട്. ആരും എന്നെ ഒന്നും പറയാറില്ല.. ഹിന്ദുവായാലും മുസ്ലീം ആയാലും ഞങ്ങളെല്ലാവരും ഇവിടെ സ്നേഹത്തോടെ കഴിയുന്നു..” എന്നാണ്.