Latest News

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവില്‍ രണ്ട് കശ്മീരികളെ വിശ്വഹിന്ദു ദലിത് ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ വഴിയോരക്കച്ചവടം നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായ കശ്മീര്‍ സ്വദേശികള്‍.

അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദലിഗഞ്ചിലാണ് സംഭവം നടന്നത്. കശ്മീരികളായതുകൊണ്ടാണ് ഉപദ്രവിക്കുന്നത് എന്ന് അക്രമികളില്‍ ഒരാള്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം.

അക്രമികളില്‍ ഒരാള്‍ വടി ഉപയോഗിച്ചാണ് അടിക്കുന്നത്. ദൃശ്യങ്ങളില്‍ ഒന്നില്‍ ഒരു കശ്മീരി തന്റെ തലയില്‍ കൈവച്ച് അടിക്കരുത് എന്ന് അപേക്ഷിക്കുന്നതായും കാണാം. നിരവധി ആളുകള്‍ ചുറ്റും കൂടി നിന്ന് അവരെ ഇനി ഉപദ്രവിക്കരുത് എന്ന് പറഞ്ഞെങ്കിലും വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ നിര്‍ത്താതെ അടിക്കുകയായിരുന്നു. ‘നിങ്ങള്‍ നിയമം കൈയ്യിലെടുക്കരുത്. പൊലീസിനെ വിളിക്കൂ,’ പ്രദേശവാസികളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം.

സംഭവത്തിലെ മുഖ്യപ്രതി വിശ്വഹിന്ദു ദള്‍ ഗ്രൂപ്പിന്റെ പ്രസിഡന്റാണെന്നാണ് അവകാശപ്പെടുന്നത്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളാണ് ഫെയ്‌സ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വ്യാപകമായ ആക്രമണം നടന്നിരുന്നു.

ഹൈദരാബാദ്: തെലങ്കാനയിലെ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. മുഹമ്മദ് യൂസഫ് എന്ന പാഷയാണ് അറസ്റ്റിലായത്. 16-ാം വയസിലാണ് താന്‍ ആദ്യമായി കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇപ്പോള്‍ യൂസഫിന് 32 വയസുണ്ട്. ഇതുവരെ 12 കൊലപാതകങ്ങളാണ് നടത്തിയത്. മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യൂസഫ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന രീതിയെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ആദ്യം ഒരാളെ പരിചയപ്പെടുകയും അവരുമായി സംഭാഷണം ആരംഭിക്കുകയും ചെയ്യും. താനൊരു ചിത്രകാരനാണ് എന്നാണ് യൂസഫ് സ്വയം പരിചയപ്പെടുത്തുന്നത്. പിന്നീട് സ്വര്‍ണ നാണയങ്ങള്‍ ഉള്ള നിധിശേഖരം കാണിച്ചു തരാമെന്നോ അല്ലെങ്കില്‍ കുറഞ്ഞ പൈസയ്ക്ക് എന്തെങ്കിലും വില്‍ക്കുന്ന ഇടമുണ്ടെന്നോ പറഞ്ഞ് പരിചയപ്പെട്ട വ്യക്തിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോകും. സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ യൂസഫ് കൂടെയുള്ള ആളുടെ കണ്ണില്‍ മുളകുപൊടി വിതറുകയും വലിയ കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയും ചെയ്യും. പിന്നീട് അവരുടെ ആഭരണവും പൈസയും മൊബൈല്‍ ഫോണും മോഷ്ടിക്കും.

യൂസഫ് ഒരു പുളി വില്‍പ്പനക്കാരനായിരുന്നെന്നും എന്നാല്‍ ഇയാള്‍ക്ക് ആവശ്യത്തിന് പണം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 2017ല്‍ യൂസഫിനെ മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വികരാബാദ് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

വികരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് കൊലപാതകങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് മഹബൂബ്‌നഗര്‍ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറയുന്നത്. ഫെബ്രുവരി ഒമ്പതിനാണ് തൂപ്പുതൊഴിലാളിയായ ജെ.ബാലരാജിന്റെ (52) മൃതദേഹം വനത്തിനകത്ത് കണ്ടെത്തിയത്.

കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് യൂസഫ് ബാലരാജിനെ തനിക്കൊപ്പം കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് കൈക്കലാക്കുകയും ചെയ്തു.

ദിവസങ്ങളോളം കൊലപാതകിയെ കുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫ് ആ ഫോണില്‍ തന്റെ സിം കാര്‍ഡ് ഇട്ടതിന് ശേഷമാണ് പൊലീസിന് ഇയാളെ കണ്ടു പിടിക്കാനായത്.

ഇന്ത്യയിലെ പോൺസൈറ്റ് നിരോധനം കർശനമാക്കിയെങ്കിൽ, അതിലും നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. അടുത്ത മാസം മുതൽ ബ്രിട്ടനിൽ പോൺ സൈറ്റുകൾ സന്ദർശിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ ആവശ്യമായി വരും പോൺ ഹബ്ബ്, യൂ പോൺ പോലുളള വെബ്സൈറ്റുകൾക്കും ഇത് ബാധകമാണ്.

ലൈംഗികതയുളള ഉളളടക്കം കാണുന്നതിന് പ്രായം വ്യക്തമാക്കുന്നതിനാണ് സർക്കാരിൽ നിന്ന് ആധികാരികമായി തിരിച്ചറിയിൽ രേഖ ആവശ്യപ്പെടുന്ന എയ്ജ് ഐഡി സംവിധാനം കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഏപ്രിൽ മുതലായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക.

വെബ്പേജ് തുറന്നാൽ ആദ്യം ലഭിക്കുക പ്രായം സ്ഥിരീകരിക്കാനുളള നിർദേശമടങ്ങിയ പേജ് ആണ്. കൃത്യമായ രേഖകൾ നൽകിയാൽ മാത്രമേ തുടരാൻ സാധിക്കൂ. ഈ യൂസർനെയിമും പാസ്‍വേർഡും ഉപയോഗിച്ച് എയ്ജ് ഐഡി നിയന്ത്രണമുള്ള എല്ലാ പോൺസൈറ്റുകളും സന്ദർശിക്കാം 2017 ലെ ഡിജിറ്റൽ എക്കോണമി ആക്റ്റിന്റെ ഭാഗമായാണ് ഈ പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.

‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ഹന്ദ്വാരയില്‍ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തങ്ങുന്നതായിട്ടാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സേനയ്ക്ക് നേരെ തീവ്രവാദികളാണ് ആദ്യം വെടിവെച്ചത്. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

ജമ്മു പോലീസും 44 രാഷ്ട്രീയ റൈഫിള്‍സ് സേനയും സംയുക്തമായി കുങ്ക്നൂ ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെയാണ് ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15ലധികം തവണ സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചിരുന്നു. മിന്നലാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും വെടിവെപ്പ് നടക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് ആക്രമണം ഉണ്ടായിരിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. മിസൈല്‍ ലോഞ്ചറുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിക്കുന്നത്. സുന്ദര്‍ബാനിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം അഞ്ചിലധികം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും.

കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നശിച്ച നിലയിൽ കലാഭവന്‍ മണിയുടെ വാഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നീട മണിയുടെ ജീവനായിരുന്ന ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാര്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചതും വാര്‍ത്തയായിരുന്നു. എന്നിരുന്നാലും മണിയുടെ വാഹനങ്ങള്‍ ഇപ്പോള്‍ എങ്ങനെയെന്ന് ആരാധകര്‍ക്ക് ഒരു അറിവുമില്ല. ഇതിനെ പറ്റി യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

മണിച്ചേട്ടന്‍ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന്3 വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നുമില്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം..

അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് വാട്‌സാപ്പില്‍ കാണുകയായുണ്ടായി ..ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു.

ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ  കുടുംബത്തിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരാധകർ അത് വാങ്ങിക്കോളും . ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും. ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന! ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി!

ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്സൈറ്റ് ഇനിയും പ്രവര്‍ത്തനരഹിതമായിട്ടില്ല. എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് ഇന്നലെ മുതല്‍ വെബ്പേജില്‍ അറിയിക്കുന്നത്. എന്നാല്‍ വെബ്സൈറ്റ് വരാന്‍ വൈകിയതോടെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്.

‘നിങ്ങള്‍ കുറേ നേരമായി പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടു. തിരിച്ചു വരുന്നതിന് നിങ്ങള്‍ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ അതിന് തയ്യാറാണ്,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു
ഹാക്കിംഗ് ശ്രമത്തെ തുടര്‍ന്ന് ബിജെപിയുടെ വെബ്‌സൈറ്റ് ഡൗണായിരുന്നു. സൈറ്റ് ചൊവ്വാഴ്ച രാവിലെയോടെ മെയ്ന്റനന്‍സ് മോഡിലേയ്ക്ക് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു മീം ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മോദി ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൗനിക്കാതെ നടന്നുപോകുന്ന വീഡിയോയും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് തങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന അറിയിപ്പ് പേജില്‍ കാണാനായത്. വെബ്സൈറ്റ് വരാന്‍ വൈകിയതോടെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു. ബിജെപിയെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസിലടക്കം പല രാജ്യങ്ങളിലും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കിട്ടുന്നില്ല. ഇന്ത്യ പാകിസ്താനെതിരെ സൈബര്‍ ആക്രണം നടത്തുന്നതായി പാകിസ്താന്‍ ഫോറിന്‍ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ആരോപിച്ചു.

ഏവരും സ്‌നേഹിക്കുന്ന ആ മണിനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. എങ്കിലും മായാത്ത ഓര്‍മ്മയായി ഉണ്ട് ഇന്നും ചാലക്കുടിക്കാരന്‍. മലയാള ചലചിത്ര മേഖലയ്ക്കുണ്ടായ തീരാത്ത നഷ്ടം തന്നെയാണ് കാലഭവന്‍ മണി എന്ന താര പ്രതിഭ. മണിയുടെ മുന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്കക്കുകയാണ് സംവിധായകന്‍ വിനയന്‍.

തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം മണിയെ അനുസ്മരിച്ചത്. ഇവിടെ ജനിക്കുവാന്‍ ഇനിയും പാടുവാന്‍ ഇനിയുമൊരു ജന്മം കൊടുക്കുമോ എന്ന കുറിപ്പോടെ മണി പാടുന്ന ഒരു ചിത്രത്തിനോടൊപ്പം വീഡിയോയാണ് അദ്ദേഹം പങ്കു വെച്ചത്. മനസ് വേദനിച്ച ആ ദിവസം. ഈ ചാലക്കുടിക്കാരൻ നമ്മെവിട്ടുപോയിട്ട് മൂന്ന് വർഷം. മനസിൽ മായാതെ സ്നേഹ സ്മരണകളോടെ എന്ന കുറിപ്പുള്ള പോസ്റ്റും അദ്ദേഹം പങ്കുവയ്ക്കുന്നു.

മണിയുടെ ചിത്രത്തോടൊപ്പമുള്ള ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ഇന്നും അദ്ദേഹത്തന്റെ പാട്ട് ആരാധകര്‍ നെഞ്ചിലേറ്റി നടക്കുന്നു. കലാഭവൻ മണിയെ നായകനാക്കി നിരവധി സിനിമകൾ സംവിധാനം ചെയ്ത വ്യക്തികുടിയാണ് വിനയൻ. മണിയുടെ ജീവിതം ആസ്പതമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാന്‍ ദമ്പതികള്‍ ഇക്കാലത്ത് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല. ചിലത് അപകടകരവും ആണ്.
ഇപ്പോള്‍ ട്രാവല്‍ ബ്ലോഗേഴ്‌സായ ദമ്പതികള്‍ ഓടുന്ന ട്രെയിന്‍ തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോയാണ് വിവാദത്തിലായിരിക്കുന്നത്.

എല്ല എന്ന സ്ഥലത്തേക്കുള്ള ട്രെയില്‍ യാത്രക്കിടയിലാണ് റാഖ്വലും, മിഗ്വേലും ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ചിത്രം വൈറലായിരിക്കുകയാണ്.

ഫോളോവേഴ്‌സിനെ കൂട്ടാനും ലൈക്കുകള്‍ ലഭിക്കാനും കാണിക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ വിമര്‍ശനവും. ദമ്പതികള്‍കളെ ഉത്തരവാദിത്വമില്ലാത്തവരെന്ന് മുദ്രകുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇത് ആരെങ്കിലും കണ്ട് അനുകരിക്കാന്‍ ശ്രമിച്ച് എന്തെങ്കിലും പറ്റിയാല്‍ ഉത്തരാവാദികള്‍ ഇവരായിരിക്കും എന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.

 

RECENT POSTS
Copyright © . All rights reserved