രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന് കെഎം മാണി ഇനി ഓര്മ. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.
കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്;25 വര്‍ഷം മന്ത്രി , നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. 1965 മുതല്‍ 13 തവണ ജയം നേടി അദ്ദേഹം.
.
സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ക്രൈംബാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിളിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി.
ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഇരുവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വിട്ടയച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെ.ടി.മൈക്കിളിനെതിരായ ഉത്തരവിനെ അപക്വം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കെ.ടി. മൈക്കിളിനെ നിലവിൽ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നും വിചാരണവേളയിൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അപ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരുപാട് സ്വപ്നങ്ങളോടെയാണ് സുധി സലിലയുടെ കൈപിടിച്ചത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളാകാത്തതിൽ ഏറെ ദുഖിതരായിരുന്നു സുധിയും സലിലയും. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനെ താലോലിച്ച് കൊതിതീരുമുൻപേ വിധി സുധിയേയും സലിലയേയും അകറ്റി. അപ്രതീക്ഷിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി സുധിയുടെ ജീവൻ കവർന്നത്.
മാനത്തൂരിലെ വാഹനാപകടത്തിൽ മരിച്ച സുധിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ സലിലയുടെയും വീട്ടുകാരുടെയും കരച്ചിൽ കണ്ടുനിന്നവരെപ്പോലും ഈറനണിയിച്ചു. ആറുമാസം പ്രായമായ കുഞ്ഞുമായി സുധിയുടെ വരവ് കാത്തിരുന്നവൾക്ക് മുന്നിലെത്തിയത് ചേതനയറ്റ ദേഹം.
തൊടുപുഴ – പാലാ ഹൈവേയിൽ മാനത്തൂർ സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ കടയിലും മരത്തിലും ഇടിച്ചു മറിഞ്ഞ് 5 യുവാക്കളാണ് മരിച്ചത്. ഇവർ സുഹൃത്തുക്കളാണ്. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്–28), മലേപ്പറമ്പിൽ എം.പി. ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു–28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ. ജോർജ് (27) എന്നിവരാണു മരിച്ചത്.
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുണ്ട്. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോഴും പ്രതിസന്ധിയിലാണ്. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുന്നത് വരെ ഡയാലിസിസ് തുടരുമെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധയാണ് നിലവിലെ പ്രധാന പ്രതിസന്ധിയായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ബന്ധുക്കള്‍ ഒഴികെ ആര്‍ക്കും സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.
മാണിയുടെ അഭാവം യു.ഡി.എഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാണിയുടെ സാന്നിധ്യം നിര്‍ണായകമാണ്. നേരത്തെ ചാലക്കുടി മണ്ഡലം യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം സംഭവിച്ചിരുന്നു.
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ മാത്രമാണ് വെന്റിലേറ്റർ സഹായം നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കെ.എം മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇസ്രയേലില്‍ നിര്‍ണായക പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്റ്സാണ് എതിരാളി.
പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് അഞ്ചാം തവണയാണ് നെതന്യാഹു പോരാട്ടത്തിന് ഇറങ്ങുന്നത്. ഇസ്രേയലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്‍ ഭരിച്ചതിലും കൂടുതല്‍ കാലം ഭരിക്കുക എന്നതാണ് നെതന്യാഹുവിന്റെ സ്വപ്നം. സംഘര്‍ഷഭരിതമായിരുന്നു നെതന്യാഹു ഭരിച്ച കഴിഞ്ഞ 13 വര്‍ഷങ്ങള്‍.ഇസ്രയേല്‍ പാലസ്തീന് സംഘര്‍ഷം സര്‍വസീമകളും ലംഘിച്ചു. ഗാസാ മുനമ്പ് പലതവണ കുരുതിക്കളമായി മാറി. ആണവക്കരാറിന്റെ പേരില്‍ അമേരിക്കയെ കൂട്ടുപിടിച്ച് ഇറാനുമായി നെതന്യാഹു തെറ്റി. ഹമാസുമായി പലതവണ ഇസ്രേയലി പട്ടാളം ഏറ്റുമുട്ടി. അഴിമതിക്കറയും നെതന്യാഹുവിനുമേല്‍ പുരണ്ടു.
ഇതൊക്കെയാണെങ്കിലും അഭിപ്രായ സര്‍വേകള്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് അനുകൂലമാണ്. എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവും മുന്‍ സൈനിക മേധാവിയുമയായ ബെന്നി ഗ്ലാന്‍സ് നെതന്യാഹുവിനും ഭാര്യക്കും മേല്‍ ഉയര്‍ന്ന അഴിമതി ആരോപങ്ങള്‍ ഒന്നൊന്നായി വിളിച്ചുപറഞ്ഞാണ് വോട്ടുചോദിച്ചത്. ഇസ്രേയലില്‍ സ്ഥാനാര്‍ഥികള്‍ക്കു പകരം പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. 120 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പ്രധാന രാഷ്ട്രീയ കക്ഷികള്‍ പതിനാലും… 58 ലക്ഷത്തിലേറെ പേര് ഇന്ന് പോളിങ് ബൂത്തിലെത്തും.
ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ ഇന്നു ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ബർലിനിലും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലും കൂടിക്കാഴ്ച നടത്തും. <br> <br> ബ്രെക്സിറ്റ് കാലാവധി ജൂൺ 30വരെ നീട്ടുന്ന കാര്യത്തിൽ ഇരുവരുടെയും സഹായം തേടുകയാണു ലക്ഷ്യം. ബുധനാഴ്ച ബ്രസൽസിൽ ചേരുന്ന ഇയു ഉച്ചകോടിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ ലേബർ പാർട്ടിയുമായി ചർച്ച നടത്തി ബ്രെക്സിറ്റ് കരാറിനു പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാലാവധി നീട്ടിത്തരാൻ സഹായിക്കണമെന്നും മെർക്കലിനോടും മാക്രോണിനോടും മേ ആവശ്യപ്പെടും.
ജൂൺ 30നു പകരം ഒരു വർഷത്തേക്കു കാലാവധി നീട്ടത്തരാമെന്നായിരുന്നു നേരത്തെ ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞത്. എന്നാൽ ഹ്രസ്വ കാലാവധിയോടാണു മേയ്ക്കു താത്പര്യം. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. മാക്രോണിനോടും മെർക്കലിനോടും ചർച്ച നടത്തുന്നതിനു പുറമേ മറ്റ് ഇയു രാഷ്ട്ര നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനും മേ ശ്രമിക്കും. ഇയുവിലെ 27 രാജ്യങ്ങളും സമ്മതിച്ചാലേ കാലാവധി നീട്ടിത്തരാനാവൂ.
ലണ്ടൻ: ബാങ്കുകൾക്ക് 9000 കോടിയുടെ വായ്പാ കുടിശിക വരുത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ(63)ക്കു വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മല്യ നല്കിയ അപേക്ഷ യുകെ ഹൈക്കോടതി ഇന്നലെ തള്ളി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവദ് അംഗീകരിച്ചതിനെതിരേ അപ്പീൽ നൽകാൻ അപേക്ഷിച്ചതാണു ഹൈക്കോടതി തള്ളിയത്. വെള്ളിയാഴ്ചയ്ക്കകം ഒരു അപേക്ഷകൂടി നല്‍കാനുള്ള സാധ്യത മല്യക്കുണ്ട്. ആ അപേക്ഷ തള്ളിയാലും മല്യയ്ക്ക് നിയമയുദ്ധം തുടരാൻ വകുപ്പുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള രേഖകളിൽ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലാണ് മല്യയെ ഇന്ത്യക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ കോടതി ഉത്തരവിട്ടത്. മുംബൈ അഴിമതി വിരുദ്ധ കോടതി ജനുവരിയിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷർ എയർലൈൻസിനുവേണ്ടി മല്യ വിവിധ ബാങ്കുകൾക്ക് 9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയെന്നാണ് കേസ്. സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ മല്യയെ വിട്ടു തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു ഫെബ്രുവരിയിലാണ്. 1992 ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ഉടന്പടി പ്രകാരമാണു മല്യയെ വിട്ടുകിട്ടുക. ഇതിനു മുന്‍പ് ഗോദ്ര കേസിലെ ഒരു പ്രതിയെ മാത്രമാണ് ഈ കരാർ പ്രകാരം വിട്ടുകിട്ടിയിട്ടുള്ളത്.
ഹോംവർക്ക് ചെയ്യാൻ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്സിക്കോയിലാണു സംഭവം. ബ്രാൻഡണ്‍ റെയ്നോൾഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവർക്ക് ചെയ്യാൻ മടിച്ച കുട്ടിയെ താൻ മർദിക്കുകയായിരുന്നെന്ന് ബ്രാൻഡൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

എന്നാൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മാത്രമാണ് ഇയാൾ എമർജൻസി സർവീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവർത്തകർ ഉടൻതന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാൻഡൻ കുറ്റം സമ്മതിച്ചത്.
തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എട്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ കടന്നു. ആശിര്‍വ്വാദ് സിനിമാസ് ആണ് ഔദ്യോഗിക എഫ്ബി പേജിലൂടെ സന്തോഷം പങ്കുവെച്ചത്. വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും തുടര്‍ന്നും പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് നിര്‍മ്മാതാക്കള്‍ എഫ്ബി പോസ്റ്റിട്ട്.
മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, യുഎസ് യുകെ തുടങ്ങീ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സിനിമ പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകനേക്കാള്‍ കളക്ഷന്‍ ലൂസിഫര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആശിര്‍വാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;
പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
ടീം എല്‍