Latest News

ദുബായ്: ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ ഏറ്റവുകുറഞ്ഞ താപനില. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ഭാഗികമായി മഴലഭിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗില്‍ നിന്നുമാണ് ടൊവീനോയുടെ ചിത്രത്തിന്റെ പേരുണ്ടായത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായി ടൊവീനോയും അണിയറ പ്രവര്‍ത്തകരും തിരഞ്ഞെടുത്തതും മോഹന്‍ലാലിനെയായിരുന്നു.

മഴപെയ്യുന്ന മദ്ദളം കൊട്ടുന്ന ചിത്രത്തിലെ ‘ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്” ഇതോടെയാണ് പോസ്റ്റര്‍ റിലീസ് പൂര്‍ത്തിയായത്.

ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോയും ഗോപീ സുന്ദറും റംഷി, സിന്ദു സിദ്ധാര്‍ത്ഥുമാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

ദില്ലി: ദില്ലിയിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. അഗ്‌നിബാധയില്‍ 9 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കരോള്‍ബാഗിലെ അര്‍പിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ താമസമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ പത്തംഗ മലയാളി കുടുംബം ഉണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരെത്തി ആളുകളെ ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 20 ലേറെ ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്തീ

വെളുത്ത് സൗന്ദര്യമുളളവര്‍ക്ക് മാത്രമാണോ ടിക് ടോക്? സൗന്ദര്യം ആരാണ് നിശ്ചയിക്കുന്നത്…സൗന്ദര്യത്തിന്റെ അളവ് കോല്‍ എന്ത്?

അവളുടെ രോഗത്തിന്റെ വേദനയിൽ നിന്നും രക്ഷനേടാനായിരുന്നു ആ ടിക്ടോക് വിഡിയോകളെല്ലാം. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലിൽ സോഷ്യൽ ലോകം അവൾക്ക് സമ്മാനിച്ചത് കടുത്ത അവഗണനയും പരിഹാസങ്ങളും. ഒടുവിൽ ആ കുട്ടി തന്നെ രംഗത്തെത്തി പറഞ്ഞു. ഇനി ടിക്ടോക് വിഡിയോകൾ ചെയ്യില്ല. പക്ഷേ ഞാനൊരു വൃക്ക രോഗിയാണെന്ന് കള്ളം പറഞ്ഞതാണെന്ന് ചിലർ പറയുന്നു. ദേ ഇത് കാണൂ. ഇന്നും ഡയാലിസിസ് കഴിഞ്ഞ് വന്നതേയൂള്ളൂ. ടിക്ടോക് വിഡിയോയിലെ കണ്ണീരിനെക്കാൾ ഉള്ളുലയ്ക്കുകയാണ് അവളുടെ വാക്കുകൾ.

വൃക്കരോഗി കൂടിയായ ഒരു പെൺകുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരിൽ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവർ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്സിൽ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കണ്ണീരോടെ എത്തി. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെ ആധിക്ഷേപങ്ങൾ നീണ്ടതോടെയാണ് ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെൺകുട്ടി പങ്കുവച്ചത്.

റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന് രാഷ്ട്രപതിയുടെ അനുമതി. വിലയുടെ വിശദാംശങ്ങള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. സൈന്യത്തിനായി അഞ്ചു വര്ഷത്തിനിടെ നടത്തിയ ഇടപാടുകള്‍ വിലയിരുത്തുന്ന റിപ്പോർട്ടാണ് സിഎജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളുള്ള വിശദമായ റിപ്പോര്ട്ടില് ആദ്യഭാഗത്താണ് റഫാലിനെക്കുറിച്ച് പരാമര്‍ശം. വിലയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ല. എന്നാല്‍ സിഎജി റിപ്പോർട്ടിന്റെ വിശ്വാസ്യത കോൺഗ്രസ് ചോദ്യം ചെയ്തുകഴിഞ്ഞു. റഫാല്‍ വിഷയത്തില്‍ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും.

റഫാല്‍ കരാറിൽ അഴിമതിവിരുദ്ധ വ്യവസ്ഥയും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള അധികാരവും ഒഴിവാക്കിയെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിച്ചില്ല. ഇതനുസരിച്ചു റഫാൽ വിമാനക്കമ്പനി ഡാസോ ഏവിയേഷൻ, മിസൈൽ നിർമാതാവ് എംബിഡിഎ ഫ്രാൻസ് എന്നിവരിൽനിന്നു പിഴ ഈടാക്കാനുള്ള അധികാരം ഇല്ലാതായി. കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സമാന്തരമായി ചർച്ചകൾ നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പുതിയ തെളിവുകൾ പുറത്തുവന്നത്.

സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമല്ല.

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം.
പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ് യുവതി 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 925 രൂപ (പത്ത് പൗണ്ട്) കൊടുത്ത് മോതിരം വാങ്ങിയത്. മോതിരത്തിന്റെ തിളക്കം തന്നെയായിരുന്നു ആകര്‍ഷണം. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായോടെ യുവതി മോതിരം ഉള്‍പ്പെടെ ആഭരണങ്ങള്‍ വില്‍ക്കാനൊരുങ്ങി. അപ്പോഴാണ് താനിത്ര നാളും അണിഞ്ഞിരുന്നത് 25.27 ക്യാരറ്റ് വജ്ര മോതിരമാണെന്ന് ജ്വല്ലറിയിലെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

വജ്രമോതിരം ലേലത്തില്‍ വച്ചതോടെ 68 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സ്വര്‍ണം വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോയ യുവതി കോടീശ്വരിയായാണ് തിരിച്ചെത്തിയത്.
എന്തായാലും താന്‍ എങ്ങനെ കോടീശ്വരിയായെന്ന അമ്പരപ്പിലാണ് ഡെബ്ര ഗോര്‍ഡ. ഇത്ര വിലയുളള മോതിരം എങ്ങനെ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുവെന്നും വ്യക്തമല്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി ജയശ്രിയാണ് കൊല്ലപ്പെട്ട മലയാളി. 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് മലയാളികളടക്കം പതിനൊന്ന് പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടാകുന്നത്. ഈ സമയത്ത് ജീവനക്കാരടക്കം 80 ലേറെപ്പേര്‍ ഹോട്ടലിലുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എറണാകുളം ചോറ്റാനിക്കരയില്‍ നിന്നുള്ള പതിമൂന്നംഗ സംഘവും ഹോട്ടലില്‍ താമസിച്ചിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 10 പേര്‍ സുരക്ഷിതരാണ്.

അപകടത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് അഗ്‌നിശമന സേനയുടെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ച് നിലയിലുള്ള ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. പിന്നീട് ഇത് രണ്ടാം നില വരെ എത്തി. ഇതിനിടയ്ക്ക് തീ അണച്ചെങ്കിലും മുറിയില്‍ കുടുങ്ങിയവരെ രക്ഷെടുത്താന്‍ കഴിഞ്ഞില്ല. ഹോട്ടലിന്റെ ഇടനാഴികളില്‍ മരത്തടി പാകിയത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി അഗ്‌നിശമന സേന പറഞ്ഞു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

വിവരണം കടപ്പാട് ; ശബരി വർക്കല

ലോകത്തിൻറെ എല്ലാ കോണിലുമുണ്ട് ദൂരത്തെ മനസുകൊണ്ട് കീഴടക്കിയ മലയാളികൾ . അവസാനത്തെ ഒരിടവും ഇന്ന് മലയാളിയെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ പറയാം ..അപ്രാപ്യമായിരുന്ന ഓരോ ദൂരവും ഇന്ന് അവനു അരികത്തായി മാറുകയാണ് ..അത്തരത്തിൽ മൂന്നാറിൽ വണ്ടി ചെല്ലുന്ന ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ ..

Image may contain: plant, flower, nature and outdoor

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനായ മൂന്നാറിനെക്കുറിച്ച് മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല .എന്നാൽ ഇവിടെ പരിചയ പെടുത്തുന്നത് മൂന്നാറിന്റെ ഒരു അവസാന ഗ്രാമമായ കൊട്ടാക്കമ്പൂരിനെ ആണ് ..റോഡിനിരുവശവും കുഞ്ഞു വീടുകള്‍. അത്യാവശ്യത്തിന് തിരക്കുണ്ട്. റോഡ് നന്നെ ചെറുതായിരിക്കുന്നു.ഒരു വണ്ടിക്കുമാത്രം പോകാവുന്ന വീതി. ഇറക്കങ്ങളും കയറ്റങ്ങളും .കിതച്ചു കിതച്ച് ഞങ്ങളുടെ വണ്ടിയും കുത്തനെയുള്ള കുന്നുകള്‍ കയറി കോട്ടകമ്പൂരില്‍ എത്തിയിരിക്കുന്നു…

Image may contain: sky, tree, plant, outdoor and nature

.മൂന്നാറില്‍നിന്നും തുടങ്ങിയ റോഡ് ഇവിടെ അവസാനിക്കുന്നു.ഇവിടെനിന്നും കൊടൈക്കനാലിലേക്ക് ട്രക്കിങ് പാതയുണ്ട്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി ആവഴിയെ പതുക്കെ നടന്നുതുടങ്ങി. ചുറ്റും മലനിരകള്‍, പച്ചവിരിച്ചുതാഴ്വാരങ്ങള്‍, പുല്‍പ്രദേശങ്ങള്‍. ജീപ്പ് വരുന്ന വഴി തെളിഞ്ഞുകണ്ടു, നടപ്പാതയിലൂടെ മുന്നോട്ടുനടന്നു.വഴിയില്‍ പലയിടങ്ങളിലും യൂക്കാലി, ഗ്രാന്‍ഡിസ് മരങ്ങള്‍ മുറിച്ചടുക്കിവെച്ചിരിക്കുന്നു..ഒരുവശം മലനിരകളും മറുവശം താഴ്വരകളുമാണ്. അങ്ങകലെ കൊടൈക്കനാല്‍ മലനിരകള്‍ കാണാം. പെട്ടെന്നാണ് ആകാഴ്ച ഞങ്ങളുടെ കണ്ണുകളിലേക്കോടിയത്തെിയത്. കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന നിരവധി ഓറഞ്ചുമരങ്ങള്‍.അതില്‍ തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഓറഞ്ചുകളില്‍നിന്നും മഞ്ഞുതുള്ളികള്‍ ഇറ്റിറ്റ് താഴേക്കുവീഴുന്നു. ചെറിയകുട്ടികളെപ്പോലെ ഞങ്ങള്‍ ഓറഞ്ച് മരങ്ങള്‍ക്കടുത്തേക്ക് ഓടിയടുത്തു. കൈ എത്തുന്ന ശിഖരങ്ങളില്‍നിന്നെല്ലാം ഓറഞ്ചുകള്‍ പറിച്ചു….

Image may contain: mountain, sky, outdoor and nature

തണുത്ത തൊലികള്‍ പൊളിച്ച് ഓരോ അല്ലിയായി രുചിച്ചു. ഓറഞ്ചിന്‍െറ നീര് ശരീരത്തിലെ ഓരോ ഞരമ്പുകള്‍വഴിയും ഓടിയിറങ്ങി മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിച്ചു. നഗരങ്ങളിലെ കടകളില്‍നിന്ന് ആയിരം ഓറഞ്ചുകള്‍ രുചിച്ചാലും ഇതിനടുത്തത്തെില്ല.ഈ യാത്രപോലും ഓറഞ്ചിന്‍െറ തേനൂറുന്നരുചി നുകരാനായിരുന്നോയെന്ന് ചിന്തിച്ചുപോയി.ആ രുചിയില്‍ മതിമറന്നുനിന്ന ഞങ്ങളെ തലേന്ന് പെയ്ത മഴയുടെ ബാക്കിപത്രമെന്നപോലെ കാര്‍മേഘങ്ങള്‍ മൂടി ഒരു വലിയ മഴക്കുള്ള സാധ്യത. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്രയുംനല്ല ഓറഞ്ചിന്‍െറ രുചി അനുഭവിച്ചറിഞ്ഞ സന്തോഷത്തോടെ ആവലിയ മഴക്കുമുന്നെ ഞങ്ങള്‍ മടങ്ങി….

Image may contain: sky, horse, outdoor and nature

Image may contain: mountain, sky, outdoor and nature

Image may contain: plant, flower, sky, nature and outdoor

Image may contain: outdoor and nature

 

ദൂരം- മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷന്‍ 35കി.മീ. വട്ടവട 42 കി.മീ. കൊട്ടകമ്പൂര്‍ 47 കി.മീ. …

കോഴിക്കോട്: മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദമാണ് ഇതിന് കാരണം എന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും 185 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം, ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെയാണ് ഇത് സംഭവിച്ചത്. എയര്‍ക്രാഫ്റ്റ് സമ്മര്‍ദ്ദവും, നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതും കാരണം വിമാനം തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിക്കുകയും യാത്ര ചെയ്യാന്‍ ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ ചെവി വേദനയും മറ്റു ചില അസ്വസ്ഥതകളും അനുഭവിച്ച യാത്രക്കാര്‍ക്കും, വിമാനം തിരിച്ചിറക്കിയതോടെ ആശ്വാസമായി. മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 185 യാത്രക്കാരായിരുന്നു IX-350 വിമാനത്തില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. പട്ടാപ്പകല്‍ വൃദ്ധയുടെ മാലപൊട്ടിച്ച് അതിക്രൂരമായി അവരെ തള്ളിയിട്ട് പോകുന്ന മോഷ്ടാവിന്റെ ദൃശ്യം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പൊലീസ് അതീവ ജാഗ്രതയോടെ വിഷയം ഏറ്റെടുക്കുകയും ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി 33 കാരനായ സജീവിനെ പൊലീസ് പിടികൂടി.
ബലിഷ്ഠനും ആജാനുബാഹുവുമായ കളളനെ പിടികൂടിയത് ഒരു ട്രാഫിക് പൊലീസ് ഓഫീസറായിരുന്നു.

എങ്ങനെയാണ് ട്രാഫിക് പൊലീസുകാരനായ ബിജുകുമാര്‍ ഒറ്റയ്ക്ക് സജീവിനെ കീഴ്‌പ്പെടുത്തിയത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഇവിടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ്. എതിരാളി ശക്തനാണെങ്കില്‍ ബുദ്ധി പ്രയോഗിക്കണം എന്ന സാമാന്യ തത്വമായിരുന്നു ബിജുകുമാര്‍ പ്രയോഗിച്ചത്. അതും അപ്രതീക്ഷിതമായൊരു കീഴടക്കല്‍. പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാലയും മോഷ്ടിച്ച് സജീവ് നേരെ എത്തിയത് കനകക്കുന്നിലേക്കായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി കനകക്കുന്നിലേക്ക് കയറി.

ഇതിനകം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വണ്ടിയുടെ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ബിജുകുമാര്‍. വയര്‍ലെസ് വഴി സ്‌കൂട്ടറിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ ബിജുകുമാറിനും കിട്ടി. കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ ബിജുകുമാര്‍ വെറുതെ ഒരു പരിശോധന നടത്തി. പെട്ടെന്ന് ആ നമ്പര്‍ കണ്ണിലുടക്കി. അതേ നമ്പറിലുള്ള സ്‌കൂട്ടര്‍.

ആളെ കണ്ടെത്താനായി നോക്കിനില്‍ക്കുന്നതിനിടെ കളളന്‍ സ്‌കൂട്ടറിനടുത്തെത്തി. നല്ല ആരോഗ്യമുള്ള സജീവിനെ തനിക്ക് ഒറ്റയ്ക്ക് കീഴ്‌പെടുത്താനാവില്ലെന്ന് ബിജുകുമാറിന് മനസിലായി. സ്റ്റേഷനിലേക്ക് വിളിച്ച് കൂടുതല്‍ പൊലീസുകാരെ വരുത്തുന്നതിനിടയില്‍ പ്രതി രക്ഷപ്പെട്ടേക്കുമെന്നും തോന്നി. അയാളെ എങ്ങനെയെങ്കിലും അടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കണം. അതിനായി ബിജു വളരെ സമര്‍ത്ഥമായി കരുക്കള്‍ നീക്കി.

സ്‌കൂട്ടര്‍ നോ പാര്‍ക്കിങ്ങിലാണെന്നും സ്റ്റേഷനിലെത്തി പിഴയടക്കണമെന്നും സജീവിനോട് ബിജു യാതൊരു ഭാവവ്യത്യാസവും കൂടാതെ പറഞ്ഞു. സംശയം തോന്നാതിരുന്ന സജീവ് സ്റ്റേഷനിലേക്ക് എത്തിയതോടെ മറ്റ് പൊലീസുകാരോട് ബിജുകുമാര്‍ കാര്യങ്ങള്‍ അറിയിച്ചു. പൊലീസുകാര്‍ സ്റ്റേഷനില്‍ തന്നെ വളഞ്ഞതോടെ അനങ്ങാന്‍ പറ്റാതെ സജീവ് കുടുങ്ങി. അങ്ങനെ ക്രൂരമായി വൃദ്ധയുടെ മാലപൊട്ടിച്ചതടക്കം മൂന്ന് കേസുകള്‍ തെളിഞ്ഞു.

കള്ളനെ പിടികൂടിയതിന് ബിജുകുമാറിനും സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ തന്നെ ശരത് ചന്ദ്രനും പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ അനുമോദിച്ചു.

RECENT POSTS
Copyright © . All rights reserved