ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് ജീവനൊടുക്കി. ആലപ്പുഴ സ്വദേശിയായ ശ്രീജിത്താണ് കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുലൈമാനിയയിലെ ഫ്ളാറ്റില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് ശ്രീജിത്ത് കുഞ്ഞിനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പറയുന്നു. ആലപ്പുഴ സ്വദേശിനിയായ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് അനീഷയുടെ ഭര്‍ത്താവാണ് ശ്രീജിത്ത്.
ചുമരിലിടിച്ചതിനെ തുടര്‍ന്ന പരിക്കേറ്റ ആണ്‍കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന് രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് അനീഷ ബോധം കെട്ട് വീണു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് പൊലീസെത്തി മുറി തുറന്നപ്പോഴാണ് ജീവനൊടുക്കി നിലയില്‍ ശ്രീജിത്തിനെ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിസിറ്റിങ് വിസയില്‍ മൂന്നു മാസം മുമ്പാണ് ശ്രീജിത്ത സൗദിയിലെത്തിയത്. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നതിനെടയാണ് വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.
ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പൊലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീ വേഷത്തിലെത്തിയ ഇവരോട് ഈ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതേ സമയം പൊലീസിന് എതിരെ രൂക്ഷ ആരോപണങ്ങളുമായി ഭിന്നലിംഗക്കാര്‍ രംഗത്തെത്തി. ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറി. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചുവെന്നും ഭിന്നലിംഗക്കാര്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.
പൊലീസ് ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ മോശമായാണ് പെരുമാറിയതെന്നും സംഘത്തില്‍ ഒരാളായ അനന്യ പറഞ്ഞു
ഗുവാങ്ഷു: കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധുവിന് സൂപ്പർ കിരീടം. സൂപ്പർ താരങ്ങൾ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേൾഡ് ടൂർണമെന്റിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകർത്താണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. ഈ വർഷം സിന്ധു നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്. സ്കോർ 21-19, 21-17 ഒളിന്പിക്സ് വെള്ളി മെഡലിനുശേഷമുള്ള സിന്ധുവിന്റെ സുപ്രധാന നേട്ടമാണിത്. ഏഴ് ഫൈനലുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനുശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ലോക ടൂർ ഫൈനൽസ് ജയിക്കു ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
രാജ്യം ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവാദത്തിൽ മുങ്ങിയിരിക്കുകയാണ് ബിജെപി. ബി.ജെ.പി മുന്‍മന്ത്രി അര്‍ച്ചന ചിത്നിസിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു അർച്ചനയുടെ വാക്കുകൾ. ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയില്‍ അംഗമായിരുന്നു അര്‍ച്ചന.
ബര്‍ഹാന്‍പൂരില്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് ബിജെപി സ്ഥാനാർഥിയും മുൻമന്ത്രിയുമായ അർച്ചനയെ തോൽപ്പിച്ചത്. 5120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ഇതോടെയാണ് തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചന ഭീഷണി മുഴക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അര്‍ച്ചന വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.
‘എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും’ അര്‍ച്ചന പറഞ്ഞു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി.
കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പുണ്ടായ ആഡംബര ബ്യൂട്ടിപാർലർ നടി ലീന മരിയ പോളിന്റെത്. ഇവർ 2013 ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് . ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്നരക്കായിരുന്നു ഞെട്ടലുണ്ടാക്കിയ വെടിവയ്പ് നടന്നത്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത് .ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവർ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ആക്രമണത്തിൽ നടൻ ധർമ്മജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് ഉണ്ടായത് അരലക്ഷം രൂപയുടെ നഷ്ടം. കടവന്ത്രയിൽ യുവജനസമാജം റോഡിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് കട പ്രവർത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈൽ ആർടിസ്ട്രിക്ക് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
വെടിവെയ്പ്പ് വാർത്ത അറിഞ്ഞയുടൻ പൊലീസും ജനങ്ങളും സംഭവസ്ഥലത്ത് എത്തി. എല്ലാവരും അടയാളം പറഞ്ഞത് ധർമ്മജന്റെ കടയുടെ അടുത്ത് എന്നായിരുന്നു. ഈ കടയുടെ സിസിടിവിയിൽ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
സംഭവത്തെക്കുറിച്ച് കടയിലെ ജീവനക്കാരനായ റോഷിൻ പറയുന്നത് ഇങ്ങനെ:
ഉച്ചയ്ക്ക് രണ്ടരമണിയോടെ രണ്ടുപേർ കടയുടെ പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് കൊണ്ടുവന്ന് വെച്ചു. കുറച്ചുസമയം അവർ അവിടെ ചുറ്റിക്കറങ്ങി നിന്നതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയത്. അവിടെചെന്ന് വാതിലിൽ മുട്ടുന്ന ശബ്ദവും അൽപസമയത്തിന് ശേഷം വെടി ഉതുർക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിനോക്കുന്നത്. അപ്പോഴേക്കും അവർ ഇറങ്ങിയോടി ബൈക്കിൽ കയറിപ്പോയി. ഇരുവരും മുഖം മാസ്ക് ചെയ്തതുകൊണ്ട് തിരിച്ചറിയാനാകില്ല.
കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം ബൈക്കിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വണ്ടിയുടെ നമ്പർ പക്ഷെ സിസിടിവിയിൽ വ്യക്തമല്ല. മൂന്നരയോടെ പൊലീസും മാധ്യമങ്ങളുമെത്തി. അതിന് ശേഷം കടയിൽ കച്ചവടം ഒന്നും നടന്നില്ല. രണ്ടരമണിവരെ മാത്രമേ കച്ചവടം നടത്തിയുള്ളൂ. സാധാരണ ശനിയാഴ്ചകളിൽ നല്ല തിരക്കുണ്ടാകുന്ന സമയമാണിത്. ഒന്നരലക്ഷം രൂപ വരെ കച്ചവടം ഉണ്ടാകുന്ന സ്ഥാനത്ത് എഴുപതിനായിരം അടുപ്പിച്ച് മാത്രമാണ് കച്ചവടം നടന്നത്. – റോഷിൻ പറയുന്നു.
എന്നാൽ കടയ്ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉടമ ധർമജൻ അറിയിച്ചു. നഗരത്തെ നടുക്കുന്ന സംഭവം തൊട്ടടുത്ത് നടന്നപ്പോൾ കട അടച്ചിടേണ്ടി വരുന്നതും കച്ചവടം മുടങ്ങുന്നതും സ്വാഭാവികമാണെന്നും ധർമജൻ പറഞ്ഞു.
എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് തിരിച്ചയച്ചു. സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിരോധനം നിലനില്‍ക്കുന്നില്ലെന്ന് ട്രാന്സ്ജെന്ഡറുകള് വ്യക്തമാക്കിയെങ്കിലും പോലീസ് വഴങ്ങിയില്ല. ഇവരെ പമ്പയില്‍ നിന്ന് വനിതാ പോലീസിന്റെ സഹായത്തോടെ കോട്ടയത്തേക്ക് തിരികെ അയക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ നാല് ട്രാന്‍സ് ഭക്തരാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എരുമേലിയില്‍ വെച്ച് ഇവരെ പൊലീസ് തടയുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. തങ്ങള്‍ വിശ്വാസികളാണെന്നും വ്രതമെടുത്താണ് എത്തിയതെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന് വാദിച്ച പോലീസ് ഇവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ സ്ത്രീ വേഷം മാറ്റി ദര്‍ശനം നടത്താമെന്നായിരുന്നു പോലീസ് പറഞ്ഞത്. വേഷം മാറാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് വാക്ക് മാറി. പോലീസ് നിസ്സഹകരണം തുടര്‍ന്നതോടെ തിരികെ പോരാന്‍ നിര്‍ബന്ധിതരായത്. തന്ത്രി ഉള്‍പ്പടെയുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറിയതായി ട്രാന്സ്ജെന്ഡറുകള് ആരോപിച്ചു.
ആലുവ: അസിസ്റ്റന്റ് മാനേജരുടെ അതിബുദ്ധിയിൽ യൂണിയൻ ബാങ്ക് ആലുവ ശാഖയിൽ നിന്നും രണ്ടര കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രധാന പ്രതികളായ ദന്പതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തൊണ്ടിമുതലുകൾ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
ഒരു വർഷംകൊണ്ട് ബാങ്ക് ലോക്കറിൽനിന്നും പലപ്പോഴായി 128 ഇടപാടുകാരുടെ ഒന്‍പത് കിലോഗ്രാം സ്വർണപ്പണയ ഉരുപ്പടികൾ കവർന്നെടുത്തെങ്കിലും അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടിൽ ബാങ്ക് സിസ്റ്റത്തിൽ തന്നെ ഇതിന്റെയെല്ലാം രേഖകൾ സൂക്ഷിച്ചിരുന്നു. ബാങ്കിലെ സ്വർണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ അസിസ്റ്റന്റ് മാനേജർ കറുകുറ്റി മരങ്ങാടം കരുമത്തി സിസ്മോൾ (34), ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്ത് (35) എന്നിവരെ ഒരു മാസത്തെ അന്വേഷണത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 16-നാണ് കേരളത്തിലെ ബാങ്കിംഗ് മേഖലയെ തന്നെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. സംഭവം കണ്ടെത്തിയ ദിവസം സിസ്മോൾ എറണാകുളത്ത് ബാങ്കിന്റെ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. പണമടച്ച് പണയ ഉരുപ്പടിയായ സ്വർണം തിരികെ എടുക്കാനെത്തിയ ഇടപാടുകാരന് ലോക്കറിൽനിന്നും കവറെടുത്തു പരിശോധിച്ച ബാങ്ക് അധികൃതർ ഞെട്ടിപ്പോയി. തുല്യ തൂക്കത്തിലുള്ള റോൽഡ് ഗോൾഡ് ആഭരണങ്ങളും കുപ്പിവളകളുമായിരുന്നു കവറിനുള്ളിൽ.
സംഭവം ഉടൻതന്നെ പരിശീലനത്തിലുള്ള സിസ്മോളെ ബാങ്ക് മാനേജർ അറിയിച്ചപ്പോൾ താൻ വരട്ടെ പരിശോധിക്കാമെന്നായിരുന്നു മറുപടി. ഇതിനിടയിൽ ഇടപാടുകാരനെ ബാങ്ക് അധികൃതർ അനുനയിപ്പിച്ച് തിരിച്ചയച്ചു. എന്നാൽ, കള്ളി വെളിച്ചത്തായതോടെ സിസ്മോളും ഭർത്താവും അങ്കമാലിയിലെ വാടകവീട് പൂട്ടി കേരളം വിടുകയായിരുന്നു.
പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് കോടികളുടെ തിരിമറിയുടെ കണക്കുകൾ ലഭിക്കുന്നത്. തുടർന്ന് പോലീസ് പരാതി നൽകുകയായിരുന്നു. തിരിമറി കൈയോടെ പിടികൂടിയെന്ന് ഉറപ്പിച്ചതോടെ കൈയിൽ കിട്ടിയതെല്ലാം എടുത്ത് ഇരുവരും ആദ്യം ബാംഗളൂരിന് കടന്നു. ഇതിനിടയിൽ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ സിം കാർഡുകളടക്കം നശിപ്പിച്ചു. അടുത്ത ബന്ധുക്കളുമായി മാത്രം വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു.
ഇവർക്കായുള്ള അന്വേഷണം മരവിപ്പിച്ചതെന്ന മട്ടിലായിരുന്നു പോലീസ് മുന്നോട്ടുപോയത്. ഇതിനിടയിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന സിറ്റി ഡിസിപി ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം 16 അംഗ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണത്തിലായിരുന്നു. ബാംഗളൂർ കൂടാതെ ഗോവ, മംഗളൂരു, ഉഡുപ്പി, ഗോകർണം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ മാറിമാറിയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
അന്വേഷണ സംഘത്തിന്റെ കൈയെത്തും ദൂരത്ത് എത്തുന്പോഴേയ്ക്കും ഇവർ കടന്നു കളയാറായിരുന്നു പതിവ്. കറങ്ങിതിരിഞ്ഞ് കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ ഒടുവിൽ കോഴിക്കോട് എത്തുകയായിരുന്നു ഇരുവരും. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിച്ചുകളി അവസാനിപ്പിച്ചു പോലീസിന് കീഴടങ്ങുകയായിരുന്നു.
പ്രതികൾക്കായുള്ള അന്വേഷണങ്ങൾക്കിടയിൽ അങ്കമാലിയിലെ വാടക വീടിന്റെ ലോക്ക് തകർത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും ബാങ്കിൽനിന്നും കവർന്ന സ്വർണം പണയപ്പെടുത്തിയതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇടപാടുകളുടെ പേരും വിലാസവും സ്വർണ്ണത്തിന്റെ തൂക്കവും അടക്കം ബാങ്ക് സിസ്റ്റത്തിൽതന്നെ രജിസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഡയറിയും പോലീസ് ഇവിടെനിന്നും കണ്ടെടുത്തു.
പിടിയിലായ ഇവരെ ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലുവ, അങ്കമാലി, കറുകുറ്റി, മൂക്കന്നൂർ, കളമശേരി മേഖലകളിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് ആഭരണങ്ങൾ ഉള്ളതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസിന് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഇന്നുമുതൽ ഇവരെക്കൊണ്ട് സ്വർണം പണയപ്പെടുത്തിയ ധനകാര്യസ്ഥാപനങ്ങളിൽ കൊണ്ടുപോയി പോലീസ് റിക്കവറി നടത്തും. നഷ്ടമായ സ്വർണത്തിന്റെ ഉത്തരവാദിത്വം യൂണിയൻ ബാങ്ക് ആലുവ ശാഖയ്ക്കാണ്. റിക്കവറി നടത്തുന്ന തൊണ്ടി മുതൽ ബാങ്ക് ഇടപ്പെട്ട് കോടതി വഴി ഇടപാടുകാർക്ക് വാങ്ങി നൽകും.
ഇതര മതസ്ഥരായ പ്രതികൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗുണ്ടകളടക്കമുള്ള ക്രിമിനലുകളുമായി സജിത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് വിധേനയും പണമുണ്ടാക്കാനുള്ള സജിത്തിന്റെ ആർത്തിയാണ് സിസ്മോളുടെ ജീവിതം തകർത്തത്.
വിവാഹത്തിനു ശേഷമാണ് മദ്യപാനമടക്കമുള്ള സജിത്തിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് സിസ്മോൾ മനസിലാക്കുന്നത്. ആഡംബര ജീവിതത്തിന് പണമില്ലാതെ വരുന്പോൾ മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത് സജിത്തിന്റെ പതിവായിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് സിസ്മോളെക്കൊണ്ട് ബാങ്കിലെ സ്വർണം എടുപ്പിച്ചത്.
ചൂതാട്ട കന്പക്കാരനായ സജിത്ത് ഓഹരി വിപണിയിൽ കോടികൾ നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടത്തിൽ കലാശിച്ചെന്നാണ് മൊഴി. ഒളിവിൽ കഴിയുന്നതിനിടയിൽ രണ്ടുവട്ടം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സൂചനയുണ്ട്. പിടിയിലാകുന്പോൾ ദന്പതികൾ മാനസികവും ശാരീരികവുമായി ഏറെ തകർന്നിരുന്നതായി പോലീസ് പറഞ്ഞു.
ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സിഐ വിശാൽ കെ. ജോണ്സൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ച് സ്റ്റൈല്‍ മന്നൻ രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമർശനം.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ കാണാന്‍ ചെന്നൈയിലെ സത്യം തീയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.
സംഭവം വിവാദമായി ഒരു ദിവസം പിന്നിടുമ്പോഴും രജനീകാന്ത് മൗനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റില്‍. ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര് വിദേശത്തേക്ക് കടന്നു
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ പ്രസാദ് സ്കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.
ഉഡുപ്പി എസ്പി ലക്ഷ്മൺ നിമ്പാർഗി സ്കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകൻ കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെൺകുട്ടികളെയും ഇയാൾ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്.