ഉത്തര കേരളത്തെയാകെ ഞെട്ടിച്ചാണ് ഗുഹയില്‍ യുവാവിന്‍റെ ദാരുണമരണം. കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവാണ് മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.
ഭൂമിയുടെ ഞെരമ്പുകള്‍ കണ്ടെത്തി ഉറവകള്‍ തുറന്നുവിടുകയാണ് ഈ ഗുഹാദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആ ഗുഹയാണ് നാടിനെയാകെ ഞെട്ടിച്ച മരണത്തിലേക്കും നീണ്ടിരിക്കുന്നത്. ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് അകത്തുകയറി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടർന്ന് തുരങ്കത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം തുടർന്നു. കയറുപയോഗിച്ച് 4 സേനാംഗങ്ങൾ അകത്തേക്കു കടന്നെങ്കിലും 3 പേർക്കു മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം നിവർന്നു നടക്കാൻ കഴിഞ്ഞെങ്കിലും 10 മീറ്റർ കഴിഞ്ഞപ്പോൾ കുനിയേണ്ടി വന്നു. പിന്നെയും 10 മീറ്റർ കഴിഞ്ഞപ്പോൾ ഇരിക്കേണ്ടി വന്നു. പിന്നെ നിരങ്ങിയും ഇഴഞ്ഞും സേനാംഗങ്ങൾ രാത്രി തന്നെ മൃതദേഹത്തിന്റെ അടുത്തെത്തി.
![]()
കയർ അരയിൽ കെട്ടി മൃതശരീരം വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽപൂണ്ടു കിടന്നതിനാൽ സാധിച്ചില്ല. ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചതോടെ മൃതദേഹംം രാവിലെ പുറത്തെടുക്കാമെന്ന ധാരണയിൽ അർധരാത്രി എല്ലാവരും മടങ്ങി. തുരങ്കങ്ങളെക്കുറിച്ചറിയുന്ന തൊഴിലാളികളെയും സഹായത്തിനു കൂട്ടിയാണ് രാവിലെ ദൗത്യം തുടങ്ങിയത്. ഇവരുടെ നിർദേശമനുസരിച്ചു അടിഭാഗം കുഴിച്ച് അകത്തേക്കു നടന്നുപോകാൻ കഴിയുന്നത്ര മണ്ണെടുത്തു.
കുഴിച്ചെടുത്ത മണ്ണ് പുർണമായും പുറത്തേക്ക് നീക്കം ചെയ്തതോടെ കുനിഞ്ഞെങ്കിലും അകത്തേക്കുപോകാമെന്ന അവസ്ഥയായി. വായു ലഭിക്കുന്നതിനുള്ള യന്ത്രം(ബ്രീത്തിങ് അപ്പാരറ്റസ്)തുരങ്കത്തിനുള്ളിൽ കൊണ്ടുപോകാൻ കഴിയാത്തത് തിരിച്ചടിയായി.ഓരോ 10 മിനിട്ടിലും ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ടാണ് ശ്വസിച്ചത്.

അപ്പോഴും വെല്ലുവിളിയായി മുള്ളൻപന്നി അകത്തുണ്ടായിരുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന മുള്ളൻപന്നി അക്രമിച്ചാൽ സഹിക്കുകയല്ലാതെ തിരിയാൻ പോലും സ്ഥലമില്ലാത്ത തുരങ്കത്തിൽ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ അജി കുമാർ ബാബു,ഫയർമാന്മാരായ പി.കെ.ബാബുരാജൻ, സി.എച്ച്.രാഹുൽ, ഐ.എം.രഞ്‌ജിത്ത്, അഖിൽ.എസ്.കൃഷ്ണ,കെ,സതീഷ്, എ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്. ശനിയാഴ്ച വൈകുന്നേരമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ എന്‍എസ്.എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എസ്എന്‍ഡിപി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോര്‍ മീറ്റിങ്ങിനു ശേഷം തീരുമാനിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് എന്‍എസ്എസ് തീരുമാനം. യുവതീപ്രവേശത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു.
പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പിന്നീട് പ്രത്യക്ഷ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി. നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ പിന്‍വാങ്ങിയ സംഘടന ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനില്ല നിലപാടിലാണ്.
മകന്റെ തീരാവേദനയ്ക്ക് ആശ്വാസം തേടി നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലാണ് മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരെത്തിയത്. പത്ത് വർഷമായി മകൻ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.
‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങൾ വിചാരിച്ചാലേ ഇൗ സങ്കടത്തിന് പരിഹാമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഇൗ തുക.
ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. ഒരു ഒാൺലൈൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്കിൽ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങൾ വ്യക്തമാക്കിയത്. മഞ്ജുവാര്യർ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഒാൾഡ് ആർയുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു.
ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒാപ്പറേഷനു വേണ്ട തുക കണ്ടെത്താൻ തനിക്കാവില്ലെന്നാണ് അവർ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവർ കരഞ്ഞു പറയുന്നു. വിഡിയോ കാണാം.
ഫോൺ നമ്പർ 9567621177
സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് തമിഴ് നടി റിയമിക്ക ആത്മഹത്യ ചെയ്തതെന്ന് സൂചന. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പ്രചാരണം നിഷേധിച്ച് സംവിധായകൻ രംഗത്തെത്തി.
പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോൾ ശക്തമായിരിക്കുകയാണ്.
എന്നാൽ പ്രചാരണങ്ങളെ തള്ളി സംവിധായകൻ സജോ സുന്ദർ രംഗത്തെത്തി. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു. റിയാമിക്കയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
ബുധനാഴ്ച സഹോദരന്റെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുമുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.
ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പി.എസ് ശ്രീധരൻപ്പിള്ളയ്ക്കെതിരെ വിമർശനം. ശബരിമല വിഷയത്തിൽ സമരത്തിന് തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയൻ സമരം പോരെന്നും മുരളീധര പക്ഷം വിമർശനം ഉന്നയിച്ചു. ബദൽ മാർഗ്ഗത്തെ കുറിച്ച് ശ്രീധരൻപ്പിള്ള ആരാഞ്ഞെങ്കിലും വിമർശനം ഉന്നയിച്ചവർ മറുപടി പറഞ്ഞില്ല. സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.
സമരത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നത് ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. ശബരിമല തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് വിശദീകരിയ്ക്കാൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.
എന്നാൽ യുവതീ പ്രവേശത്തിനെതിരായ ബിജെപി സമരകേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റുന്നു . കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസരങ്ങളിലെയും നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ശബരിമല കേന്ദ്രീകരിച്ച് സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണ് മാറ്റം.
ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടു പോക്ക്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക.
ഭക്തരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റണമെന്ന സിപിഎം നേതാക്കളുടെ ആഹ്വാനമനുസരിച്ചാണോ സമരകേന്ദ്രത്തിലെ മാറ്റമെന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ തള്ളി.
സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കെ.സുരേന്ദ്രനടക്കമുളള നേതാക്കള്‍ക്കെതിരെ കേസ് ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതികളില്‍ വ്യക്തിപരമായ നിയമവ്യവഹാരം നടത്തി തിരിച്ചടിക്കാനും സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയ്ക്കെതിരെ കെ.പി.ശശികലയുടെ മകന്‍ മാനനഷ്ട കേസ് നല്‍കും. കോടതി ഇടപെടലില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏതാണ്ടില്ലാതായതിനു പിന്നാലെ സമര കേന്ദ്രം നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്കു മാറ്റാനുളള ബിജെപി തീരുമാനം കൂടിയെത്തിയതോടെ സുഗമമായ തീര്‍ഥാടനത്തിനുളള വഴി കൂടിയാണ് ശബരിമലയില്‍ തെളിയുന്നത്.
ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. അഡ്‌ലൈഡ് ടെസ്റ്റില്‍ യുവ സൂപ്പര്‍ താരം പൃഥി ഷാ കളിക്കില്ല. പരിശീലന മത്സരത്തിനിടെ പരിക്കേറ്റതാണ് ഷായ്ക്ക് തിരിച്ചടിയായത്.
മത്സരത്തിന്റെ മൂന്നാം ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ഷായ്ക്ക് കുറച്ച് ദിവസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷായ്ക്ക് കനത്ത തിരിച്ചടിയായി മാറി ഈ പരിക്ക്.

ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. പരിക്കേറ്റു വീണ പൃഥ്വിയെ എടുത്തു കൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സാണ് ഷാ എടുത്തത്. 69 പന്തില്‍ 11 ബൗണ്ടറി സഹിതമായണ് ഷാ 66 റണ്‍സ് സ്വന്തമാക്കിയത്. ഷായെ കൂടാതെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും അര്‍ധസെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യയില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ കാര്‍ഗോയ്ക്ക് ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.
സുഹൃത്തിനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ദാരുണഹത്യ. ഇത് പ്രതികരിക്കാതെ നോക്കിനിന്ന് വിഡിയോയെടുത്ത് ഒരുകൂട്ടം നാട്ടുകാരും. ഹൈദരബാദിൽ തിരക്കേറിയ ചാർമിനാർ തെരുവിനടുത്തുവെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
അബ്ദുൽ ഖാജ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തായ ഖുറേഷിയെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് നിരവധി തവണ കുത്തിയത്. ഓട്ടോറിക്ഷ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതിന്റെ മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇറച്ചിവെട്ടുന്ന കത്തിയുമായി എത്തിയ അബ്ദുൽ ഖാജ ശക്കീർ ഖുറേഷിയുടെ തലയിലും മുതകിലും കഴുത്തിലും പലതവണ കുത്തി. കുത്തേറ്റ് താഴെ വീണിട്ടും ദേഷ്യം തീരാതെ മുകളിൽ കയറിയിരുന്ന് വീണ്ടും കുത്തുകയായിരുന്നു. അതിനുശേഷം ഊരിപിടിച്ച കത്തിയുമായി ഭീഷണി മുഴക്കി. ഇതെല്ലാം കണ്ടുനിന്നവർ തടയാൻ കൂട്ടാക്കാതെ വിഡിയോ എടുക്കുകയായിരുന്നു.
തെരുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ട്രാഫിക്ക് പൊലീസ് ഓഫിസർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹമാണ് അടുത്തുള്ള സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസുകാർ വന്ന് പ്രതിയെ പത്തുമിനുട്ടിൽ അറസ്റ്റ് ചെയ്തു.
രാഖി സാവന്ത് വിവാഹിതയാകുന്നു. ഇന്റര്‍നെറ്റ് സ്റ്റാറായ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുന്നത്. രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചതും. ‘എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയില്‍ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം’ രാഖി കുറിച്ചു.
ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹം. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിവാഹവും രാഖി വിവാദമാക്കി മാറ്റിയത്. രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപക് കലാല്‍ ആണ് ഷെയര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.
പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടി റിയാമിക (26) സഹോദരന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരൻ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽതൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. അതിനിടെ റിയാമികയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നൽകി. എന്നാൽ ബുധനാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്. അതേസമയം കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.