നാരങ്ങാ വെള്ളത്തിന് രണ്ട് രൂപയും അഞ്ച് രൂപയും കൊടുത്ത കാലം ഒരുപാട് കടന്നു. ഇപ്പോള്‍ 10,15,20 ഒക്കെയാണ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍. ഇതില്‍ തന്നെ പല തരത്തിലുള്ള നാരങ്ങാവെള്ളവുമുണ്ട്. ജിഞ്ചര്‍ ലൈം, മിന്‍ഡ് ലൈം തുടങ്ങിയവയാണ്..
നാരങ്ങവെള്ളത്തിനൊക്കെ എന്നാ വിലയാന്നറിയാവോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ് പറയുന്നത്. ദാഹമകറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാന്‍ കടയില്‍ കയറിയ യുവാവിന് എട്ടിന്റെ പണികിട്ടി. ബില്‍ വന്നപ്പോള്‍ ശരിക്കും കണ്ണുതള്ളി.
ഒരു ഗ്ലാസ് ജിഞ്ചര്‍ ലൈമിന് 115 രൂപ. നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ് സംഭവമെന്ന് അബ്ദുള്‍ അലീഫ് പറയുന്നു. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്ററില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും ഹോട്ടല്‍ അധികൃതര്‍ ഈടാക്കിയത് 115 രൂപ
കുടിച്ചിറങ്ങിയ ശേഷം ഇതിന്റെ ബില്ല് സഹിതം അബ്ദുള്‍ അലീഫ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലയെന്നും അദ്ദേഹം കുറിച്ചു.
തലശ്ശേരി: വിശ്വാസികള്‍ ആത്മാഹൂതി നടത്തിയിട്ടായാലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. നവംബര്‍ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ ധര്‍മസംഗമം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം. സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് ആവശ്യമില്ല. ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാരപരിഷ്‌കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ലെന്നും അവര്‍ ചോദിച്ചു.
ഇടതുമുന്നണി പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിവരുന്ന മന്ത്രിയല്ലെന്നും അവര്‍ പറഞ്ഞു.
ജലന്ധറില്‍ മരിച്ച ഫാ. കുരിയാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമക്ക് നേരെ ബിഷപ് അനുകൂലികളുടെ കയ്യേറ്റ ശ്രമം. ബിഷപ്പ് അനുകൂലികള്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി പള്ളിമേടയില്‍ നിന്ന് പുറത്തിറക്കി. ഫാദര്‍ കാട്ടുതറയുടെ മരണം കടുത്ത മാനസിക പീഡനം മൂലമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഫാ. കുര്യാക്കോസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. പള്ളിമേടയില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനൊരുങ്ങിയ സിസ്റ്റര്‍ക്കുനേരെ പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവര്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി മേടയില്‍ നിന്ന് പുറത്താക്കി.
തന്റെ ഇടവകയാണെന്നും തനിക്കിവിടെ നില്‍ക്കാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ അനുപമ കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നാല്‍ പള്ളി കോമ്ബൗണ്ടില്‍ നിന്നും പുറത്തിറങ്ങണമെന്നു ടോമി ഉലഹന്നാന്റെ നേതൃത്ത്വത്തിലെത്തിയ ബിഷപ്പ് അനുകൂലികള്‍ ആവശ്യപ്പെട്ടു. ഫാദര്‍ കുരിയാക്കോസ് കാട്ടുതറയുടെ മരണം മാനസിക പീഡനം മൂലമാണെന്ന് സിസ്റ്റര്‍ അനുപമ ആവര്‍ത്തിച്ചു. പള്ളി കോംപൗണ്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വച്ചായിരുന്നു സംഭവം. തന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ട വ്യക്തിക്കാണ് മരണം സംഭവിച്ചതെന്ന് വികാരനിര്‍ഭരയായി അനുപമ പറഞ്ഞു. ബിഷപ്പിനെതിരെ പ്രതികരിച്ചതിന് തനിക്കും ഭീഷണിയും അവഗണനയുമുണ്ടെന്ന് അനുപമ കരഞ്ഞുകൊണ്ട് പറഞ്ഞു.ഒടുവില്‍ സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം രംഗത്തെത്തിയാണ് ഇവരെ സുരക്ഷിതരായി തിരിച്ചയച്ചത്.
തൃശൂര്‍ മേലൂരില്‍ ആറുവയസുകാരി ആവണിയുടെ ദുരൂഹമരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ നാട്ടുകാര്‍ക്ക് അതൃപ്തി. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു.
ആറുവയസുകാരി ആവണി ഗോവണിയുടെ മുകളില്‍നിന്ന് നിലത്തു വീണ് മരിച്ചെന്നാണ് അമ്മ ഷാനിയുടെ വിശദീകരണം. സംസ്ക്കാരം കഴിഞ്ഞ ശേഷം അമ്മയെ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. പക്ഷേ, അനാരോഗ്യംമൂലം ആശുപത്രിയില്‍ ചികില്‍സ തേടിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ചികില്‍സയില്‍തന്നെയാണ് അമ്മ. ഇവരെ, ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുമെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്. ആവണിയുടെ അച്ഛന്‍ വിപിന്റെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റേയും പരാതി.
കേസന്വേഷണം വൈകുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവച്ചിരുന്നു. മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിലെ വീട്ടിലായിരുന്നു സെപ്തംബര്‍ 23ന് പെണ്‍കുട്ടി മരിച്ചത്. വീടനകത്തു പരുക്കേറ്റ കിടന്ന ആവണിയെ അമ്മയും അയല്‍വാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
അമാൻ: ജോർദാനിലെ ചാവുകടലിനു സമീപം പ്രളയത്തിൽ സ്കൂൾ ബസ് ഒഴുകിപ്പോയി. സംഭവത്തിൽ കുട്ടികളുൾപ്പെടെ 17 പേർ മരിച്ചു. ബസിൽ 37 കുട്ടികളും ഏഴു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വലിയ രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നുവരുന്നത്. ജോർദാന്റെ ആവശ്യപ്രകാരം ഹെലികോപ്റ്ററുകൾ വിട്ടുനൽകിയതായി ഇസ്രയേൽ അറിയിച്ചു. വിനോദയാത്രപോയ സംഘമാണ് അപകടത്തിൽപെട്ടത്.
പ്രദേശത്ത് ഏതാനും ദിവസമായി ശക്തമായ മഴയാണ് അനുവപ്പെടുന്നത്. ജോർദാൻ തലസ്ഥാനമായ അമാൻ ഉൾപ്പെടെ പ്രളയക്കെടുതിയിലാണ്.
ബംഗളൂരു: അഹമ്മദാബാദിൽ വാലന്റൈൻസ് ഡേയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് 15 വർഷങ്ങൾക്കു ശേഷം ബംഗളൂരുവിൽ പിടിയിലായി. തരുൺ ജിനാരാജ് (42) ആണ് പിടിയിലായത്.
ബംഗളൂരുവിലെത്തിയ ഇയാൾ പേരും വിലാസവും മാറ്റി മറ്റൊരു വിവാഹം ചെയ്തു കഴിയുകയായിരുന്നു. രണ്ടാം ഭാര്യയിൽ ഇയാൾക്ക് രണ്ടു കുട്ടികളുമുണ്ട്. ആറു വർഷമായി ബംഗളൂരുവിൽ ഇയാൾ താമസിച്ചുവരികയാണ്.
2013 ഫെബ്രുവരി 14 ന് ആയിരുന്നു ഭാര്യ സജിനിയെ തരുൺ കൊലപ്പെടുത്തിയത്. മൂന്നു മാസമാസം മാത്രമായിരുന്നു ദാമ്പത്യത്തിന്റെ ആയുസ്. ബാസ്ക്കറ്റ് ബോൾ പരിശീലകനായിരുന്ന തരുൺ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിൻവലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്.
ന്യൂസ് ഡെസ്ക്
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ചേർത്തല പള്ളിപ്പുറം സെൻറ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധമുണ്ടായി. ചേര്‍ത്തല പള്ളിപ്പുറം സെന്റ്‌മേരീസ് പള്ളി പരിസരത്താണ് സംഭവം നടന്നത്. വൈകിട്ട് നാലരയോടെയാണ് ഫാദര്‍ കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം എത്തിയത്. പള്ളിമുറ്റത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്.പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരികയായിരുന്നു.
തനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്നും പഞ്ചാബ് രൂപതയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണെന്നും പറഞ്ഞ് സിസ്റ്റര്‍ വികാരാധീനയായെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. സിസ്റ്റര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായതെന്ന രീതിയിലാണ് പ്രതിഷേധക്കാര്‍ നിലകൊണ്ടത്. കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും കാര്യമില്ലെന്നും പള്ളിയിലേക്ക് കടത്തിവിടില്ലെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ കാര്‍ക്കശ്യത്തോടെയാണ് പെരുമാറിയത്. ഒടുവില്‍ പള്ളി ഗേറ്റിന് പുറത്തെത്തിക്കഴിഞ്ഞു മാത്രമാണ് സിസ്റ്റര്‍ അനുപമയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനായത്. പ്രതിഷേധക്കാരില്‍ നിന്ന് സിസ്റ്ററെ സംരക്ഷിച്ച് പുറത്തെത്തിച്ച വിശ്വാസികളില്‍ ചിലര്‍ സിസ്റ്റര്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവരെയും മറ്റ് കന്യാസ്ത്രീകളെയും യാത്രയാക്കിയത്.
ലണ്ടൻ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ബ്രിട്ടീനിൽനിന്നും പുറത്തുവരുന്നത്. പ്രമുഖ വ്യവസായിക്കെതിരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്ത് പത്രത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. വ്യവസായിക്കെതിരെ യുവതി ആരോപിച്ച മീ ടൂ, പത്രം റിപ്പോർട്ട് ചെയ്തത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
എട്ട് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ഡെയ്ലി ടെലഗ്രാഫ് പത്രം ലൈംഗിക അതിക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന മീ ടു ക്യാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ വ്യവസായിക്കെതിരെ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി യുവതി ഉയർത്തിയ ലൈംഗിക ആരോപണമാണ് പത്രത്തിൽ അച്ചടിച്ച് വന്നത്.
എന്നാൽ കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്തിയെന്ന് കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉന്നത ജഡ്ജിമാർ പത്രത്തിനെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ വ്യക്തിയുടെ പേരോ കമ്പിനിയുടെ പേരോ പത്രം വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ മീ ടൂ ക്യാമ്പയിനെ തുർന്നുള്ള മുഴുവൻ റിപ്പോർട്ടുകളും കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കേണ്ടിവരും.
അഞ്ചോളം യുവതികളാണ് വ്യാവസായിക്കെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ച് യുവതികൾ ഒപ്പിട്ട കരാറുകളും ഇതിന് പകരമായി യുവതികൾ കൈ പറ്റിയ പ്രതിഫലം സംബന്ധിച്ച രേഖകളും വ്യവസായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ കരാറുകൾ ലംഘിച്ച് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.
കോടതി വിധിയിൽ പത്രം ഒട്ടും തൃപ്തരല്ല. 43 കോടിയോളം രൂപ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്താണ് കുറ്റാരോപിതനായ വ്യക്തി അനുകൂല വിധി നേടിയതെന്ന് പത്രാധിപർ ആരോപിച്ചു. വിധി തികച്ചും അന്യായമാണ്. പത്രം ബിസിനസ്സ്കാരനുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. വസ്തുതകൾ പ്രസിദ്ധീകരിക്കുക എന്നത് പൊതു താല്പര്യമാണ്. അത് ഒരാൾക്കതിരെ ആരേങ്കിലും നൽകുന്ന പരാതിയുടേയോ റിപ്പേർട്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും ടെലഗ്രാഫ് പത്രാധിപർ വ്യക്തമാക്കുന്നു.
തുടർന്ന് ബുധനാഴ്ച്ച ഇറക്കിയ പത്രത്തിൽ കോടതി വിധിക്കെതിരെ പത്രാധിപർ തുറന്നടിച്ചു. “ബ്രിട്ടനിലെ മീ ടൂ വിവാദം പുറത്തുകൊണ്ടുവരാൻ കഴിയാത്തതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് അന്ന് പത്രം പ്രസിദ്ധീകരിച്ചത്.
“ബിസിനസുകാരനെതിരേ ചുമത്തിയ കുറ്റത്തോടെ, മുതലാളിമാർ ജീവനക്കാരായ യുവതിക്കൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുന്നത് ശക്തമാകും. വെളിപ്പെടുത്തലുകൾ നടത്താതിരിക്കുന്നതിനായി കരാറിൽ ഒപ്പുവയ്ക്കുന്നത് മോശം പെരുമാറ്റം ഒളിച്ചുവയ്ക്കുന്നതിനും വിമർശനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
നടി മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സല്ലാപം എന്ന സിനിമ. നായികാവേഷത്തിൽ രാധയെന്ന നാടൻപെൺകുട്ടിയായി തിളങ്ങിയ മഞ്ജുവിന് പിന്നീട് സിനിമ ലോകം വച്ചുനീട്ടിയത് ഒട്ടേറെ സുന്ദരവേഷങ്ങളായിരുന്നു. എന്നാൽ, ലോഹിതദാസിന്റെ സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി ആനിയെ ആയിരുന്നുവെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ വെളിപ്പെടുത്തൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ തീരുമാനിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.’–സിന്ധു പറഞ്ഞു.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. ‘തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിത ദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു’.
ലോഹിതദാസിന്റെ യഥാർഥ ജീവിതത്തേയും തനിയാവർത്തനം എന്ന ചിത്രം പിടിച്ചു കുലുക്കിയിരുന്നുവെന്ന് സിന്ധു പറഞ്ഞു.
‘മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു’.
‘മലയാളസിനിമയിൽ ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.’
‘മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’
‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’.–സിന്ധു പറഞ്ഞു.
താമരശേരിയിൽ ഏഴ്മാസം പ്രയമുള്ള കുഞ്ഞിനെ പിതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നത് െഞട്ടലോടെയാണ് കേരളക്കര കേട്ടത്. മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.കുടുംബത്തിൽ ഭർത്താവും മാതാവുമൊക്കെ തന്നോട് കാട്ടിയ അവഗണനയാണ് ഇൗ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ജസീല പറയുന്നു.
ഭര്‍ത്താവ് വിദേശത്തായതിനാല്‍ അദ്ദേഹം നാട്ടിലെത്തുമ്പോള്‍ മാത്രമാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. മറ്റുള്ള സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മറ്റുള്ളവരോടു സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്.
കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ നിസാര കാര്യങ്ങളില്‍നിന്നാണ് ഷമീനയോടുള്ള വിരോധമായി മാറിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പായിരുന്നു സകലതും നടന്നത്.
കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതലുണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നുന്ന തരത്തിലായിരുന്നു ജസീലയുടെ സ്നേഹാഭിനയം. ബന്ധുക്കളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ലാളനയാണ് കുഞ്ഞിനു നൽകിയിരുന്നത്.
ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീടു കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യം തടസമായി. പുറത്തു പോയി വന്നോളൂ ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാമെന്നു ജസീല പലതവണ പറഞ്ഞു നോക്കിയെങ്കിലും അക്കാര്യത്തില്‍ ഷമീനയ്ക്കു താല്‍പര്യമുണ്ടായിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണു വരുത്തിത്തീര്‍ക്കാനായിരുന്നു കൊലപാതകത്തിനു മുന്നോടിയായുള്ള പദ്ധതി.
ആദ്യമേ സംശയത്തിന്റെ മുനയെത്തിയതു ജസീലയുടെ നേര്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു യാതൊരു സംശയവമുണ്ടായിരുന്നില്ല. വീട്ടില്‍ മറ്റാരുടെയെങ്കിലും വരവു പതിവായിരുന്നോ. ആരെങ്കിലുമായി വിദ്വേഷമുണ്ടായിരുന്നോ മോഷണശ്രമമെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യങ്ങളും പരിശോധിച്ചു. കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപ്പെടാതിരുന്നതു കവര്‍ച്ചയല്ലെന്ന് ഉറപ്പിക്കാനായി. ആദ്യദിവസം ബന്ധുക്കളോട് കാര്യമായൊന്നും പൊലീസ് ചോദിച്ചിരുന്നില്ല. എന്നാല്‍ ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങളെത്തുടര്‍ന്നുള്ള പൊലീസ് നിരീക്ഷണമാണു യഥാര്‍ഥ പ്രതിയിലേക്കെത്തിയത്.
വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. അങ്ങനെയെങ്കില്‍ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമിക്കേണ്ടിയിരുന്നതല്ലേ. കുഞ്ഞിനെ കിണറ്റില്‍നിന്നു പുറത്തെടുക്കും വരെ കരച്ചിലോടെ നിന്നിരുന്ന ജസീല പിന്നീടു യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളിലേക്കു മാറിയതാണു സംശയത്തിനിടയാക്കിയത്. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പൊലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.
ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുന്നതു ശ്രദ്ധിച്ചു. വീട്ടിലെത്തുന്നവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്നു. ഭക്ഷണം വിളമ്പുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. കുഞ്ഞിനെ ആരോ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടുവെന്നായിരുന്നു ജസീലയുടെ ആദ്യത്തെ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും കവര്‍ച്ചയ്ക്കായി ആരെങ്കിലും വന്നപ്പോള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നും വരെ പറഞ്ഞുനോക്കി. നിങ്ങള്‍ സംഭവിച്ചതു പറയൂ. അല്ലെങ്കില്‍ നുണപരിശോധനയെന്ന പൊലീസിന്റെ മുന്നറിയിപ്പിലാണു ജസീല വീണത്. പിന്നീട് അവര്‍ക്ക് പറയാതിരിക്കാന്‍ തരമുണ്ടായില്ല. കുറ്റമേല്‍ക്കുകയായിരുന്നു.
ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോകുന്നതു ജസീല ശ്രദ്ധിച്ചു. പിന്നീടു കുളിമുറിയില്‍ കയറിയെന്ന് ഉറപ്പായപ്പോള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചു. വേഗത്തില്‍ കുഞ്ഞിനെയെടുത്തു കിണറ്റിലേക്കിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും അടുക്കള ജോലിയില്‍ തുടര്‍ന്നു. ഷമീന തിരിച്ചെത്തി കുഞ്ഞിനെക്കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അയ്യോ എന്ന് ഉറക്കെവിളിച്ച് പൊട്ടിക്കരഞ്ഞ് ആദ്യം അന്വേഷണത്തിനു പുറത്തിറങ്ങിയതും ജസീലയായിരുന്നു.
മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നതു മാത്രം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. ജസീലയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത തേടുകയാണു പൊലീസ്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ, എന്തായിരുന്നു യഥാര്‍ഥ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പരിശോധനയുണ്ടാകുമെന്നു താമരശേരി ഡിവൈഎസ്പി വ്യക്തമാക്കി.