Latest News

ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് അടിമുടി അവ്യക്തത. ഒന്നാം ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി രണ്ടോളം മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തുകയെന്നാണ് സൂചന.

ഓപ്പണിംഗ് സ്ഥാനത്ത് ശിഖര്‍ ധവാന്‍ പുറത്താകാനുളള സാധ്യത കൂടുതലാണ്. പകരം കെ എല്‍ രാഹുലും മുരളി വിജയ്യും ആകും ഓപ്പണര്‍മാരായി ഇറങ്ങുക. മൂന്നാമനായി പൂജാര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. പൂജാരയ്ക്ക് ശേഷം കോഹ്ലിയും രാഹാനയും ഇറങ്ങും.

അതെസമയം ദിനേഷ് കാര്‍ത്തികിന് ഒരവസരം കൂടി ലഭിക്കാന്‍ സാധ്യതയുണ്ട്. പുതുമുഖ താരം റിഷഭ് പന്ത് ഇത്തവണയും പുറത്തിരിക്കും. ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ഇത്തവണ പുനപരിശോധന ഉണ്ടാകും. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ അശ്വിനൊപ്പം കുല്‍ദീപും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. രവീന്ദ്ര ജഡേജയെയും അശ്വിനൊപ്പം കുല്‍ദീപിന് പകരം പരീക്ഷിച്ചേക്കും. അങ്ങനെയെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തിരിക്കേണ്ടി വരും.

പേസ് ബൗളര്‍മാരില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ല. മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും തന്നെ അന്തിമ ഇലവനില്‍ കളിക്കും.

അതെസമയം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ യുവതാരം അരങ്ങേറ്റം കുറിക്കുമെന്ന് ക്യപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കി. നാലാം നമ്പറില്‍ ഡേവിഡ് മലാന് പകരം ഒല്ലി പോപ് ടീമില്‍ സ്ഥാനം പിടിക്കും. ഇരുപതുക്കാരന്റെ സ്ഥാനം റൂട്ട് ഉറപ്പുവരുത്തി.

ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് പകരം ക്രിസ് വോക്സ്, മൊയീന്‍ അലി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ടീമിലെത്തും. 13 അംഗ സ്‌ക്വാഡില്‍ നിന്ന് പേസര്‍ ജാമി പോര്‍ട്ടറാണ് പുറത്തായത്.

ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കുറന്‍, കീറ്റണ്‍ ജെന്നിങ്സ്, ഒല്ലി പോപ്, ആദില്‍ റഷീദ്, ക്രിസ് വോക്സ്.

പ്രകൃതി കരുതിവെച്ച ദൃശ്യവിസ്മയമാണത്. രണ്ട് മലകള്‍ക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ച മനോഹാരിത. കുറവന്‍, കുറത്തി മലകള്‍ക്കിടയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേരുണ്ടായത്. സമുദ്ര നിരപ്പില്‍ നിന്ന് 925 മീറ്റര്‍ ഉയരത്തില്‍ കുറത്തി മലയും 839 മീറ്റര്‍ ഉയരത്തില്‍ കുറവന്‍ മലയും സ്ഥിതി ചെയ്യുന്നു. കാമാനാകൃതിയോളം പ്രകൃതിയോട് യോജിച്ച മറ്റൊന്നില്ല. ഭാരം താങ്ങുവാന്‍ ആര്‍ച്ചിന് കൂടുതല്‍ ശേഷിയുണ്ട് എന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ്. അതിനാല്‍ തന്നെയാണ് ഇടുക്കി അണക്കെട്ടിന് കമാനാകൃതി തന്നെ തിരഞ്ഞെടുത്തത്.

ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി 2403 അടിയാണ്. പരാമാവധി 300 വര്‍ഷമാണ് ഇടുക്കി ഡാമിന്റെ ആയുസ്സ്. കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെ വി ആകൃതിയിലാണ് ഇടുക്കി ആര്‍ച്ച് ഡാം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇവിടെ കുതിച്ചുതുള്ളി ഒഴുകിയ പെരിയാര്‍ നദിയെ തടഞ്ഞു നിര്‍ത്തിയാണ് സംഭരണി നിര്‍മ്മിച്ചിട്ടുള്ളത്. വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇടുക്കി ഡാം പണികഴിപ്പിച്ചിട്ടുള്ളത്. മനുഷ്യാദ്ധ്വാനത്തിന്റെ അത്ഭുതങ്ങളിലൊന്നാണ് ഇടുക്കി പദ്ധതി. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി.

ഇടുക്കി ചെറുതോണി അണക്കെട്ടിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ലിഫ്റ്റ് സൗകര്യമാണ്.അണക്കെട്ടില്‍ തന്നെയാണ് ലിഫ്റ്റുള്ളത്. കോണോടുകോണ്‍ നീളമുള്ള വിശാലമായ മൂന്നു ഇടനാഴികള്‍ ഇടുക്കി അണക്കെട്ടിനുള്ളില്‍ മൂന്നു നിലകളായി സ്ഥിതിചെയ്യുന്നു. കുറത്തിമല തുരന്നാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്റെ 2408 അടിയെന്ന ഉയരം സമുദ്രനിരപ്പില്‍ നിന്നുള്ളതാണ്. ശരിക്കുള്ളത് 515 അടി. കൃത്യമായി പറയുകയാണെങ്കില്‍ 51 നില കെട്ടിടത്തിന്റെ ഉയരം. വെള്ളം നിറഞ്ഞ് സമ്മര്‍ദ്ദം ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടുക്കി അണക്കെട്ടിന് 40 മില്ലി മീറ്റര്‍ വരെ പുറത്തേക്ക് തള്ളാന്‍ ശേഷിയുണ്ട് എന്നത് വലിയ പ്രത്യേകതയാണ്.

Image result for kuravan kurathi mala

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമായ ഇടുക്കി കോണ്‍ക്രീറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയുമുണ്ട്. അടിയിലെ വീതി 19.81 മീറ്ററാണ്. ആകെ 4.64 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഇതിന്റെ മാത്രം നിര്‍മിതിക്ക് വേണ്ടി വന്നു. ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല. നിര്‍മാണത്തിന് 11 കോടി രൂപയാണ് ചെലവായത്.

ഇടുക്കി അണക്കെട്ടിന്റെ ചരിത്രം

1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ . ജെ . ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍-കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോഒമേദയോ, ക്‌ളാന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ ഇടുക്കിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനനുകൂലമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇതിന് തയാറായില്ല. 1947 ല്‍ തിരുവിതാംകൂറിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണിന്റെ റിപ്പോര്‍ട്ടില്‍ പെരിയാറിനെയും ചെറുതോണിപുഴയേയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും ശുപാര്‍ശ ചെയ്തു.1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു.

Image result for idukki dam

തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. 1966 78 ലക്ഷം കനേഡിയന്‍ ഡോളറിന്റെ സഹായധനവും 115 ലക്ഷം കനേഡിയന്‍ ഡോളറിന്റെ ദീര്‍ഘകാല വായ്പയും ഇടുക്കി പദ്ധതിക്കായി ലഭിച്ചു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന്‍ മലയേയും, കുറത്തി മലയേയും ബന്ധിപ്പിച്ചു കൊണ്ടായിരുന്നു. പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. 1976 ഫെബ്രുവരി 12ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.

അണക്കെട്ടിന്റെ ചലനമറിയാന്‍ പെന്‍ഡുലം, വിളളലുകളറിയാന്‍ ക്രാക്ക് മീറ്റര്‍, ഊഷ്മാവറിയാന്‍ വാട്ടര്‍ തെര്‍മോമീറ്റര്‍, ഭൂചലനമറിയാന്‍ ആക്‌സലറോ ഗ്രാഫ് തുടങ്ങിയ ഉപകരണങ്ങള്‍ ഇടുക്കി അണക്കെട്ടിനുളളിലുണ്ട്.

കൊച്ചി: ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിയന്ത്രണം. വിമാനങ്ങള്‍ ഇറങ്ങുന്നത് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പറന്നുയരുന്നതിന് നിയന്ത്രണമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടു മണിക്ക് സിയാല്‍ അടിയന്തര അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും നിയന്ത്രണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

നെടുമ്പാശേരിയില്‍ ഇറങ്ങാതെ വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ എവിടെ ഇറക്കണമെന്ന് അതാത് വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലും ഇടമലയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് ചുറ്റുമതില്‍ തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് സിയാല്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണ ഇടുക്കി ഡാം കൂടി ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും കൂടുതല്‍ വെള്ളം നെടുമ്പാശേരി ഭാഗത്ത് എത്തുമെന്ന സൂചനയുമാണ് മുന്‍കരുതല്‍ എടുക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്.

26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി നാലു മണിക്കൂര്‍ സമയം ട്രയല്‍ റണ്‍ ആണ് നടത്തുക. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ട് പണിതതിനു ശേഷം ഇത് മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 1981ലും 1992ലുമാണ് മുന്‍പ് രണ്ടു തവണ ഡാം തുറന്നത്.

 

ആലപ്പുഴ: കനത്ത മഴയെ തുടർന്നു നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്.

26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ ട്ര​യ​ൽ റ​ണ്ണി​നാ​യി തു​റ​ന്നു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. ട്ര​യ​ൽ റ​ൺ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. സെ​ക്ക​ൻ​ഡി​ൽ 50 ഘ​ന​മീ​റ്റ​ർ ജ​ലമാണ് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത്.   ച​രി​ത്ര​ത്തി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത്. ഇ​തി​നു​മു​ന്പ് 1992 ഓ​ക്ടോ​ബ​റി​ലും 1981ലു​മാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. നാ​ലു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​ത്. പെ​രി​യാ​റി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.   ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​ണ​ക്കെ​ട്ടി​ൽ ഒ​ര​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.  ഇ​ടു​ക്കി​യി​ൽ എ​ല്ലാ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി എം.​എം. മ​ണി അ​റി​യി​ച്ചി​രു​ന്നു. നേ​ര​ത്തെ ത​ന്നെ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​ക​ൾ​ക്ക് വ​ക​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

സംസ്ഥാനത്ത് വ്യാപകമായി ദുരന്തം വിതച്ച് പേമാരിയും ഉരുള്‍പൊട്ടലും. മഴക്കെടുതികളില്‍ ഇന്നുമാത്രം 17 പേര്‍ മരിച്ചു. ഇതില്‍ 10 മരണവും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിയിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു.

മലപ്പുറം ചെട്ടിയംപറമ്പിലും ഉരുള്‍പൊട്ടലില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാതായി. മലപ്പുറത്ത് അഞ്ചിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി.

അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ അടക്കം അഞ്ചുപേര്‍ മരിച്ചത്. ഹസന്‍കുട്ടി പരുക്കുകളോടെ രക്ഷപെട്ടു. പെരിയാര്‍വാലി കീരിത്തോടുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു. മലപ്പുറത്ത് ചെട്ടിയംപറമ്പ് പറമ്പാടന്‍ സുബ്രഹ്മണ്യന്‍, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്‍റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ് മരിച്ചത്.

കോഴിക്കോട് മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ ഒരാളെ കാണാതായി. പാലക്കാട്, വയനാട്,ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ വ്യാപകമായി ദുരന്തം വിതച്ചത്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് അസാധാരണസാഹചര്യമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റ സേവനം തേടി. ദേശീയദുരന്തനിവാരണസേന ഉടന്‍ കോഴിക്കോട്ടെത്തും. റവന്യുമന്ത്രി ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചു. എല്ലാ റവന്യു ഓഫിസുകളിലും ജീവനക്കാരോട് ഉടനെത്താന്‍ നിര്‍ദേശം നല്‍കി.

ഇടുക്കി ജില്ലയിൽ ഹൈറേഞ്ചിലാണൂ കുടുതൽ നാശനഷ്ടങ്ങൾ. കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്നു അടിമാലി മേഖല പൂർണമായും ഒറ്റപ്പെട്ടു. മൂന്നാറിൽ നാലു ദിവസമായി കനത്ത മഴ തുടരുന്നു. ഇന്നു രാവിലെ വരെയുള്ള കണക്കു പ്രകാരം മൂന്നാറിൽ 34.60 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ ഇത്രമാത്രം കനത്ത മഴ രേഖപ്പെടുത്തിയതായി രേഖകളിൽ ഇല്ല. മുതിരപ്പുഴയാർ നിറഞ്ഞു കവിഞ്ഞു.

മൂന്നാർ ഹെഡ് വർക്ക്സ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി. പഴയ മൂന്നാർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. മൂന്നാർ – മാങ്കുളം റൂട്ടിൽ ലക്ഷ്മി പ്രദേശത്ത് 12 സ്ഥലത്ത് മണ്ണിടിച്ചിൽ. പോതമേട് ഭാഗത്ത് നാലിടത്തു മണ്ണിടിച്ചിലുണ്ടായി. അടിമാലി കെഎസ്ഇബി സബ് സ്റ്റേഷനിൽ വെള്ളം കയറി, വൈദ്യുതി ബന്ധം താറുമാറായി. കൊന്നത്തടി, മാങ്കുളം മേഖലയും ഒറ്റപ്പെട്ടു.

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിമാലി- മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇയാളുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടിലുള്ള പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷിനെ കാറടക്കമാണ് കാണാതായിരിക്കുന്നത്. വയാനാട് വൈത്തരിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വയനാട്ടില്‍ 21 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിന് സമീപത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം കേന്ദ്ര സഹായത്തിനായി സമീപിക്കുമെന്നാണ് സൂചന. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ താരം, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഇൗ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം.ഞാൻ പഠിച്ചത് വളർന്നത് എന്റെ അച്ഛൻ ജോലി ചെയ്തത്.. എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത് എല്ലാം ഇൗ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്ത് നിന്നാണ് എന്റെ നാൽപതുവർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല.

ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയോ വിട്ടോ ഞാനെങ്ങും പോയിട്ടില്ല നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ച് വച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി. മോഹന്‍ലാല്‍ പറഞ്ഞു.

 

.രാജാജി ഹാളിൽ നിന്നും പുറപ്പെട്ട വിലാപയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. രാഷ്ടീയ – സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ നിന്നായി നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

ഒരു നോക്കു കാണാൻ കലൈജ്ഞർ കരുണാനിധി ഇനിയില്ല. മരിച്ചിട്ടും അവസാനിക്കാത്ത പോരാട്ട വിജയത്തിന്റെ മധുരവുമായാണ് രാജാജി ഹാളിൽ നിന്നും മറീനയിലേക്ക് കലൈജഞർ യാത്ര തിരിച്ചത്. ഇന്നലെ രാത്രി മുതൽ തന്നെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയ ജനക്കൂട്ടം കണ്ട് ആ വിപ്ലവകാരി തീർച്ചയായും സന്തോഷിച്ചു കാണും. മറീനയിലേക്കുള്ള യാത്രയിൽ തന്നെ പിന്തുടർന്ന പതിനായിരങ്ങളെ കണ്ടപ്പോൾ വീണ്ടും ജീവിക്കണമെന്നും എൻ ഉയിരിനും മേലാന അൻപു ഉടൻപ്പിറപ്പുകളേ എന്ന് അഭിസംബോധന ചെയ്യണമെന്നും രാഷ്ട്രീയ ചാണക്യൻ തീർച്ചയായും കൊതിച്ചുകാണും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ. പിണറായി വിജയനടക്കമുള്ള മുഖ്യമന്ത്രിമാർ, കമൽഹാസൻ, രജനീകാന്ത്, ഖുശ്ബു, വൈരമുത്തു തുടങ്ങിയ സിനിമ പ്രവർത്തകർ സാധാരണക്കാരായ പതിനായിരങ്ങൾ , എല്ലാവരും കലൈജ്ഞർക്ക് പ്രണാമമർപ്പിക്കാൻ എത്തി. അർഹിക്കുന്ന യാത്രയയപ്പ്

ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് മന്ത്രവാദം നടത്തുന്ന കൃഷ്ണനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. കൃഷ്ണന് വന്‍കിട നോട്ടു തട്ടിപ്പു സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാന്‍ കാരണം.

ജൂലായ് നാലിന് കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇടുക്കി അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയും അമ്മയും വലയിലാകുന്നത്.

നടിയും അമ്മയും വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ പലപ്പോഴും പൂജ നടക്കാറുണ്ടായിരുന്നു. ഇതിന് എത്തിയിരുന്നത് കൊല്ലപ്പെട്ട കൃഷ്ണനും സഹായി അനീഷും ആയിരുന്നുവെന്ന ചില സൂചനകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്.

ജയിലിലുള്ള നോട്ടുകേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കൃഷ്ണും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളനോട്ട് സംഘം പിടിയിലായ ശേഷമാണ് ഇതെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ സീരിയല്‍ നടിയുടെ അറസ്റ്റും കൃഷ്ണന്റെ കൊലപാതകവും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.

കൃഷ്ണന്റെ വീടായ വണ്ണപ്പുറത്തു നിന്നും കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമാണ് നോട്ട് തട്ടിപ്പില്‍ പിടിയിലായ തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരുടെ വീട്ടിലേക്കുള്ളത്. അണക്കരയില്‍ ആദ്യം അറസ്റ്റിലായ രവീന്ദ്രനും കൃഷ്ണന്റെ വീട്ടില്‍ നിന്ന് അകലെയല്ല. ഈ സാധ്യതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ശക്തനായ ഒരാള്‍ ഇപ്പോഴും ഈ കൊലകള്‍ക്കെല്ലാം പിന്നില്‍ മറഞ്ഞിരിപ്പുണ്ടെന്നാണ്.

അനീഷും ലിബീഷും മാത്രമാണ് കൊലയ്ക്കു പിന്നിലെന്ന പോലീസ് കണ്ടുപിടുത്തത്തെ ബന്ധുക്കള്‍ തന്നെ ഖണ്ഡിക്കുന്നു. കരുത്തനായ കൃഷ്ണനെ രണ്ടുപേര്‍ക്ക്, അതും മദ്യപിച്ചെത്തിയവര്‍ക്ക് ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് ഇവര്‍ പറയുന്നു. മറ്റു ചിലര്‍ കൊലയ്ക്കു പിന്നിലുണ്ടെന്നു തന്നെയാണ് ഇവരും വിശ്വസിക്കുന്നത്.

Copyright © . All rights reserved