ന്യൂഡല്ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്ഗ്രസിന് ചത്തീസ്ഗഢില് കനത്ത തിരിച്ചടി. പിസിസി വര്ക്കിങ് പ്രസിഡന്റും എംഎല്എയുമായ രാംദയാല് ഉയികി ബിജെപിയില് ചേര്ന്നു. ശനിയാഴ്ചയാണ് പാലിതനാക്കര് എംഎല്എയായ രാംദയാല് ബിജെപിയില് ചേര്ന്നത്.
ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്സിങ്ങിന്റെയും സാന്നിധ്യത്തില് രാംദയാലിന് പാര്ട്ടി മെമ്പര്ഷിപ്പ് നല്കി. നാല് ദിവസത്തെ സന്ദര്ശനത്തിനായി അമിത് ഷാ ചത്തീഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാല് ബിജെപിയിലെത്തിയത്.
2013ലെ തെരഞ്ഞെടുപ്പില് 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാംദയാല് വിജയിച്ചത്. ഈ വര്ഷം ജനുവരിയിലാണ് അദ്ദേഹത്തെ കോണ്ഗ്രസ് വര്ക്കിങ് പ്രസിഡന്റാക്കിയത്.
ന്യൂഡല്ഹി: ശബരിമലയില് പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്ത്തകയായ തൃപ്തി ദേശായി. ദര്ശനത്തിനെത്തുന്ന സമയത്ത് സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതും ശരിയല്ല. ദര്ശനം തടയാന് ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
മനുഷ്യാവകാശ പ്രവര്ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില് ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില് പ്രവേശിച്ചിരുന്നു. ഹാജി അലി ദര്ഗ, ത്രൈയംബകേശ്വര് ക്ഷേത്രം, ശനി ശിംഘനാപൂര് ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് ഇവര്.
അതേസമയം സ്ത്രീകള് ശബരിമലയില് സന്ദര്ശനം നടത്താനെത്തിയാല് തടയുമെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ നിലപാട്. ആര്ത്തവ ‘വിശുദ്ധിയുള്ള’ സ്ത്രീകളെ യാതൊരു കാരണവശാലും ശബരിമലയില് കയറാന് അനുവദിക്കില്ലെന്ന് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള് ദര്ശനത്തിനെത്തിയാല് വലിയ സുരക്ഷ ഒരുക്കാനായിരിക്കും സംസ്ഥാന സര്ക്കാര് ശ്രമിക്കുക.
ബൈക്കപകടത്തിൽ മരിച്ച നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ(23) ഹൃദയം ഇനി മടവൂർ ചക്കാലക്കൽ കെ.പി. സിദ്ദീഖ് – ഷെറീന ദമ്പതികളുടെ മകൾ ഫിനു ഷെറിനിൽ മിടിക്കും. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിഷ്ണുവിന്റെ ഹൃദയം മെട്രോ കാർഡിയാക് സെന്ററിൽ ഫിനുവിന്റെ ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. ഒരു കൂട്ടം ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പൊലീസിന്റെയും കഠിനാധ്വാനത്തിന് ഇതോടെ ഫലമായി. കാസർകോട്ടുകാരൻ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്.
അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ നാലര മണിക്കൂർ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. ബുധനാഴ്ച രാത്രി മാത്തറയിൽ ബൈക്കിൽ കാറിടിച്ച് അപകടത്തിൽ പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് പിതാവ് സുനിൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിൽ ചികിൽസയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീർണതയെ തുടർന്ന് ബെംഗളൂരു നാരായണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് അധികൃതർ ഫിനു ഷെറിൻ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തിൽ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
തുടർന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പുലർച്ചെ 1.55ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ആംബുലൻസ് 6.25ന് കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവർ ഹനീഫയുടെ ധൈര്യമായിരുന്നു. ഗുണ്ടൽപേട്ട് ചെക്പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂർ വൈകി. ആംബുലൻസ് സംസ്ഥാന അതിർത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടർന്ന് മെട്രോ കാർഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ഷിനുവിനു ഹൃദയം ദാനം നൽകിയതിനു പുറമേ, വിഷ്ണുവിന്റെ മറ്റ് അവയവങ്ങൾ മറ്റ് 5 രോഗികൾക്കു കൈമാറി. ഒരു വൃക്ക മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കും കരളും മറ്റൊരു വൃക്കയും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പിവിഎസ് ആശുപത്രിയിലെ രോഗികൾക്കും കൈമാറി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട വിഷ്ണുവിന്റെ മസ്തിഷ്കമരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. നെല്ലിക്കോട് വഴിപോക്കിൽ പൂതംകുഴിമേത്തൽ സുനിൽകുമാർ– ബീന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ലക്ഷ്മി.
മീ ടൂ ക്യാംപെയ്ന് ശക്തമായ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം നടിയും അവതാരകയുമായ റോസിന് ജോളിയാണ് ഇപ്പോൾ മീ ടൂവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല് ഇത് രസകരമായൊരു ക്യാംപെയ്ന് ആണ്. ‘പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന് പറ്റാത്തവര്ക്കെതിരെ മീ ടൂ ക്യാംപെയ്ന് തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന് ജോളി പറയുന്നത്.
തിരിച്ചു തരാം എന്ന് ഉറപ്പ് നല്കി നമ്മളില് നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന് പറ്റാത്തവര്ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്’. പണം കൊടുത്തവരെല്ലാം സെറ്റില്ഡ് ആയി കഴിഞ്ഞു.
ഞാന് സമയം തരാം , അതിനുള്ളില് തിരികെ തരാനുള്ളവര്ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്സ്ഫര് ചെയ്യുകയോ കൂടുതല് വിവരങ്ങള്ക്ക് എന്നെ ഫോണില് ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില് ഇനിയുള്ള ദിവസങ്ങളില് ഓരോരുത്തരുടെയും പേര് പുറത്ത് വിടും.’ റോസിന് മുന്നറിയിപ്പ് നല്കുന്നു.
ചാത്തന്നൂര് ഇത്തിക്കര കൊച്ചുപാലത്തില് നിന്നും ബുധനാഴ്ച ആറ്റില് ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള് പാലത്തിന് സമീപത്ത് നിന്നും ഫയര്ഫോഴ്സും സ്കൂബ സ്ക്വാഡും ചേര്ന്ന് കരയ്ക്കെടുത്തു. പരവൂര് കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില് മോഹനന് പിള്ളയുടെയും ലീലയുടെയും മകന് മനു (26), പരവൂര് പുക്കുളം സുനാമി ഫ്ളാറ്റില് ഷംസുദീന്-ഷെമീമ ദമ്പതികളുടെ മകളും പുറ്റിങ്ങല് വെടിക്കെട്ട് ദുരന്തത്തില് മരിച്ച പരേതനായ വിഷ്ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില് നിന്നും കണ്ടെടുത്തത്.
പുറ്റിങ്ങല് വെടിക്കെട്ടില് മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്പ്പെട്ടവരായതില് ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്പ്പും ജീവനൊടുക്കാന് പ്രേരിപ്പിച്ചതായാണു പോലീസ് നല്കുന്ന സൂചന. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഇത്തിക്കര കൊച്ചു പാലത്തിനടുത്തു നിന്നാണ് ഇവര് ഇത്തിക്കരയാറ്റിലേക്ക് ചാടിയത്.
പാലത്തിനടുത്ത് ഒരു സ്കൂട്ടറും, മൊബൈല് ഫോണും, പാസ്പോര്ട്ടും, തിരിച്ചറിയല് രേഖകളും വിവാഹം രജിസ്റ്റര് ചെയ്യുന്നതിനായി പണം അടച്ചതിന്റെ രസീതും, മൂവായിരത്തോളം രുപയും വച്ചിട്ടുണ്ടായിരുന്നു. പാലത്തില് നിന്നും ആരോ ആറ്റില് ചാടിയിട്ടുണ്ടെന്ന സംശയത്തില് പ്രദേശവാസികള് ചാത്തന്നൂര് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ചാത്തന്നൂര് പോലിസും പരവൂര് ഫയര്ഫോഴ്സും സ്ക്യൂബ സ്ക്വാഡും ചേര്ന്ന് തെരച്ചില് നടത്തി. പെയിന്റിംഗ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ബന്ധുക്കള് പറയുന്നു.
ബുധനാഴ്ച രാവിലെ വീട്ടില് നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്ട്ടിഫിക്കറ്റുകള് എടുത്തു കൊണ്ടുപോയിരുന്നതായി ബന്ധുക്കള് പറയുന്നു. സുറുമിയുടെ മകന് വൈഷ്ണവ് (നാല്). ബിനുവാണ് മനുവിന്റെ സഹോദരന്. ചാത്തന്നൂര് അസിസ്റ്റന്റ് പോലിസ് കമ്മീഷണര് ജവഹര് ജനാര്ദ്, എസ്ഐ എ.സരിന് എന്നിവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയശേഷം പോസ്റ്റ്മോര്ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല് കോളജിലേക്ക് മാറ്റി. ചാത്തന്നൂര് പോലിസ് മേല്നടപടികള് സ്വീകരിച്ചു.
കെ.എസ്.ആർ.ടിസിയിൽ യാത്രക്കാരുടെ ജീവന് പുല്ലുവില. ചേര്ത്തലയില് നിന്ന് കൊച്ചിയിലേക്ക് സര്വീസ് നടത്തിയ ബസിന്റെ ചക്രങ്ങള് ഇളകിയനിലയില് കണ്ടെത്തി. ബസിന്റെ ഡ്രൈവര്ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ചക്രങ്ങള് വേണ്ട പിന്ഭാഗത്ത് രണ്ടു ചക്രങ്ങളുമായാണ് ബസ് എത്തിയത്. ഉള്ള രണ്ട് ടയറുകളുടെ ബോള്ട്ടുകളാകട്ടെ ഇളകിയ നിലയിലുമായിരുന്നു.
അപകടാവസ്ഥ നാട്ടുകാര് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്ന്ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ ഡ്രൈവര് യാത്ര അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്നെടുത്തപ്പോൾ ബസ് മാറിപ്പോയെന്ന മൊഴിക്ക് പിന്നാലെ ഡ്രൈവർ ബിജുവിനെതിരെ പനങ്ങാട് പോലീസ് കേസെടുത്തു.
ചെന്നൈ: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്ത്തു. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബായിലേക്ക് പുറപ്പെട്ട ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്പ്പെട്ടത്. വെള്ളിയാഴ്ച പുലര്ച്ച 1.20 ഓടെയാണ് സംഭവമുണ്ടായത്. യാത്രക്കാര് എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര് അറിയിച്ചു.
വിമാനത്തിന്റെ പിന് ചക്രങ്ങളാണ് മതിലില് ഇടിച്ചത്. ഇടിയില് മതിലിന്റെ ഒരു ഭാഗം തകര്ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്ന്നിട്ടുണ്ട്. രണ്ട് ചക്രങ്ങള്ക്ക് തകരാര് സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില് ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്.
സംഭവത്തില് വിമാനത്താവള അധികൃതര് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്കിയതായി എയര് ഇന്ത്യ അധികൃതര് പറഞ്ഞു.
ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മുഖ്യ പ്രതിയും നവീന്ദാസിന്റെ സ്വവര്ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന് താലിബ് ഖുറേഷി, സുഹൃത്ത് സമര്ഖാന് എന്നിവരെയാണ് സാഹിബബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന് നവീന്ദാസ് നിര്ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദില്ലിയിൽവച്ച് നടന്ന സ്വവര്ഗാനുരാഗികളുടെ പാർട്ടിയിൽ വച്ചാണ് നവീന്ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഛത്താർപൂരിലെ ഫ്ലാറ്റിൽ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്ലാറ്റിൽ സ്ഥിരമായി താമസിക്കാൻ നവീന്ദാസ് നിര്ബന്ധിക്കാൻ തുടങ്ങി. എന്നാൽ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടിൽ അറിയിക്കുമെന്നും നവീന്ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്ന്ന് നവീനിനെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു.
ഒക്ടോബര് നാല് വ്യാഴാഴ്ച്ച രാത്രി ത്വയിബ് നവീന്ദാസിനെ ലോനിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്ന്ന് ഫ്ലാറ്റിലെത്തിയ നവീന് ഹൽവയിൽ മയക്കുമരുന്ന് കലര്ത്തി നല്കി. തുടർന്ന് അബോധാവസ്ഥയിലായ നവീനെ കാറിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. അതിനിടയിൽ മൂവരും ചേർന്ന് എടിഎമ്മിൽ കയറി നവീനിന്റെ അകൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് വഴിയില് രണ്ടുലിറ്റര് പെട്രോളും വാങ്ങിയിരുന്നു. ഭോപ്രയിൽ എത്തിയതിനുശേഷം നവീന്ദാസിനെ ഡ്രൈവര് സീറ്റിലിരുത്തി കാറില് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് തെറ്റ് ധരിപ്പിക്കുന്നതിനാണ് നവീന് ദാസിനെ ഡ്രൈവര് സീറ്റിലിരുത്തി കത്തിച്ചത്.
എന്നാല് കൃത്യം നടത്തിയശേഷം ഒളിവില് പോയ പ്രതികള് നവീന്ദാസിന്റെ മൊബൈല് ഫോണ് ഉപയോഗിച്ചതാണ് അന്വേഷണം ത്വയിബിലെത്താൻ കാരണം. ഇതുകൂടാതെ മുന്വശത്തെ രണ്ടാമത്തെ ഡോര് തുറന്നു കിടന്നിരുന്നതും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
ജാതിപേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമർശത്തിൽ എസ്എന്ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോൽ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്ജി നല്കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്ക്കാര് നിലപാടാണ് സമരത്തിന്റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന് കാരണം.
പിണറായി വിജയന് ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന് മേഖലയില് ഈഴവരെ ചോകോന് എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില് കയറാന് അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര് സമരത്തിനിടെ ഇവര് മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവർക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.
അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെയാണ് പത്തൊൻപതു വയസുകാരനായ മകൻ സൂരജ് വേർമ കുത്തി കൊലപ്പെടുത്തിയത്. ഡൽഹിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. പിന്നീട് പൊലീസെത്തി അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.
മോഷണശ്രമത്തിനിടെയിൽ നടന്ന കൊലപാതകം എന്ന തരത്തിലായിരുന്നു മകന്റെ ആദ്യ പ്രതികരണം. എന്നാൽ ഇൗ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായില്ല. വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും കണ്ടെത്തിയതോടെ മകന്റെ വാദം പൊളിഞ്ഞു. കുടുംബത്തിലെ മൂന്നുപേർ കൊലപ്പെട്ടിട്ടും മകൻ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സൂരജിന് കഴിയാതെ വന്നതോടെ പ്രതി കുറ്റം സമ്മതിച്ചു.
മാതാപിതാക്കൾ എപ്പോഴും പഠിക്കാൻ നിർബന്ധിക്കും, ക്ലാസ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചത്. കൊലപാതകം നടന്ന ദിവസവും മിതിലേഷ് സൂരജിനെ മർദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക് കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണർന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കൾ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കെല്ലാൻ ഉപയോഗിച്ച കത്തിയിൽ സൂരജിന്റെ വിരലടയാളം കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും തെളിഞ്ഞതോടെ പ്രതി പിടിയിലായി.