അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.
അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഷെഫ് ആയി ജോലി ചെയ്‌തിരുന്ന പൂനെ സ്വദേശിനി സോനം ഷേലാറിന്റെ (26) മൃതദേഹമാണ് വെല്ലിങ്‌ടണ്‍ കടല്‍തീരത്ത് കണ്ടെത്തിയത്.
നവംബര്‍ 17 മുതല്‍ സോനത്തിനെ താമസസ്ഥലത്ത് നിന്നും കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് സാഗര്‍ ഷേലാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കടല്‍തീരത്ത് നിന്നും സോനത്തിന്റെ മൃതദേഹം ലഭിച്ചത്.
മൃതദേഹം ലഭിച്ചതോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സോനം ആത്മഹത്യ ചെയ്‌തതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
സോനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഉള്ളതായി അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പൊലീസ്.
നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കുകളേറ്റു. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ നെയ്യാറ്റിന്‍കര ബോയിസ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് സാരമായ പരുക്കുണ്ടെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും നടി പ്രവീണയുടെ മകളുമായ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഗൗരി പ്രമോദിന് കാലിലും ഗൗരി ജ്യോതിഷിന് കൈയ്യിക്കുമാണ് പരിക്ക്.
നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു.
വേദിയിൽ തുടക്കം മുതൽ വാക്കേറ്റവും പ്രതിഷേധവും സംഘർഷവും ഉണ്ടായിരുന്നു. ബുധനാഴ്ച മത്സരം തുടങ്ങിയത് മുതൽ നടത്തിപ്പിലേയും ഒരുക്കങ്ങളിലെയും അപാകത കാരണം പ്രതിഷേധം അരങ്ങേറിയിരുന്നു. മണിക്കൂറുകളോളം മത്സരം നിർത്തിവയ്ക്കുകയും, വിധികർത്താക്കൾക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ബോഡോ തീവ്രവാദികളാണെന്ന വിവരം കിട്ടിയതിനെത്തുടർന്ന് മൂന്ന് പേരെ പൊലീസ് പിടിച്ചത് നാടകീയ നീക്കത്തിലൂടെ. അസമിലെ കൊക്രജാർ ജില്ലയിൽനിന്നുള്ള മനു ബസുമതാരി (ബി. മെഹർ–25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണു പിടിയിലായത്.
വിറകു ശേഖരിക്കാനെന്ന വ്യാജേന പെട്ടി ഓട്ടോറിക്ഷയിൽ പുലർച്ചെ എത്തിയ പൊലീസ് സംഘം അവർ ജോലി ചെയ്തുവന്ന മണ്ണൂരിൽ പ്ലൈവുഡ് കമ്പനിക്കകത്തും പുറത്തും കാവൽ നിൽക്കുകയായിരുന്നു.
ഉള്ളിൽ കടന്ന മറ്റൊരു സംഘം മലമ്പനി പരിശോധിക്കാനെന്ന ഭാവേന തൊഴിലാളികളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണു മൂവരും അറസ്‍റ്റിലാകുന്നത്. അസമിലെ കൊക്രജാർ ജില്ലയിൽനിന്നുള്ള മനു ബസുമതാരി (ബി. മെഹർ–25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണ് പിടിയിലായത്.
ഇവർക്ക് ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരമുള്ളതിനാൽ പൊലീസ് കരുതലോടെയാണു നീങ്ങിയത്. സാധാരണ വേഷത്തിലും അല്ലാതെയും വൻ പൊലീസ് സംഘം പരിസരത്തു നിലയുറപ്പിച്ചിരുന്നു. 3 പേരെയും കുന്നത്തുനാട് സ്‍റ്റേഷനിലേക്കു മാറ്റിയശേഷമാണ‍് സംഭവത്തിന്റെ ഗൗരവം നാട്ടുകാർ മനസ്സിലാക്കിയത്.
മറ്റുള്ളവരുമായി അധികം സൗഹൃദം പുലർത്താതെയാണിവർ കമ്പനിയിൽ കഴിഞ്ഞിരുന്നത്. എന്നാൽ, ഏൽപിക്കുന്ന പണി നന്നായി ചെയ്യും. ഇവിടെ എത്തിയശേഷം അധികം പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്‍പി ജി. വേണു, കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ.
കുന്നത്തുനാട്, പെരുമ്പാവൂർ, കോടനാട് എന്നീ സ്‍റ്റേഷനുകളിലെ എസ്ഐമാരും പരിശോധനയിൽ പങ്കെടുത്തു.ഇവർ പൊലീസിനു കൈമാറിയ തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതൽ ആളുകൾ ഇത്തരത്തിൽ മേഖലയിൽ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധിക കേന്ദ്ര സഹായം. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെയാകും പണം ലഭിക്കുക.
കേരളത്തിനായി ആകെ അനുവദിക്കുക 3100 കോടിയാണ്. 600 കോടി ഇതുവരെ നല്‍കി. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയ യുവാക്കളുടെ ക്രൂരമായ തമാശ മൂലം ഉണ്ടാകാമായിരുന്ന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 6.04ന് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിനു വടക്കു ഭാഗത്ത് ആയിരുന്നു സംഭവം. മെറ്റൽകൂനയിൽ ഇടിച്ച് ട്രെയിൻ നിൽക്കുന്നത് കാണാൻ ട്രാക്കിൽ മെറ്റലുകൾ യുവാക്കൾ കൂട്ടിയിടുകയായിരുന്നു.
ട്രാക്കിൽ കൂട്ടിയിട്ട മെറ്റൽകൂന പുലർച്ചെയെത്തിയ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് കടന്നുവന്ന ട്രാക്കിലായിരുന്നു മെറ്റൽകൂന കണ്ടത്. ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ചു. എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു കിലോമീറ്റർ ദൂരെയാണ് ട്രെയിൻ നിർത്താൻ സാധിച്ചത്.
ട്രെയിനിനുളളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എത്തി പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട തഴവ അനന്തകൃഷ്ണാലയത്തിൽ അനന്തകൃഷ്ണനെ (19) കസ്റ്റഡിയിലെടുക്കുകയായിരുന്നു.യുവാവിനൊപ്പമുണ്ടായിരുന്ന മണപ്പളളി ആലുംതറ വടക്കതിൽ അനന്തുഭവനത്തിൽ അനന്തു (19), തഴവ സംഗമത്ത് പുത്തൻവീട്ടിൽ അഖിൽരാജ് (18) എന്നിവർ കടന്നു കളഞ്ഞെങ്കിലും പിന്നീട് റെയിൽവേ സംരക്ഷണസേന പിടികൂടി.
രണ്ടു പ്ലസ് വൺ വിദ്യാർഥികളും കസ്റ്റഡിയിലുണ്ട്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവർ. വീട്ടിലേക്ക് പുലർച്ചെ മടങ്ങുന്ന വഴി ട്രാക്കിൽ മെറ്റലുകൾ കൂട്ടിയിട്ട ശേഷം ട്രെയിൻ ഇടിച്ചു തെറിപ്പിക്കുന്നതു കാണാൻ ട്രാക്കിനു സമീപത്ത് നിൽക്കുകയായിരുന്നു.
മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ നിന്നതോടെ പരിഭ്രാന്തരായതിനാൽ ഓടാൻ കഴിയാതെ നിൽക്കുമ്പോഴാണ് പൊലീസ് ഒരാളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് 31 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. ആർപിഎഫ് കായംകുളം സിഐ ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിവിധ കര്‍ഷകസംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്തേയ്ക്കും.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം.കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
വേതനം വെട്ടിക്കുറച്ച സ്പോൺസറെ കൊലപ്പെടുത്തിയ തൊഴിലാളിക്കു വധശിക്ഷ. അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും ഏഷ്യക്കാരാണ്. മുസഫയിലുള്ള വാഹന വർക്ക്ഷോപ്പിലേക്ക് വീസ നൽകി കൊണ്ടുവന്ന തൊഴിലുടമയെയാണു പ്രതി കൊലപ്പെടുത്തിയത്.
1500 ദിർഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാൾക്കു നിയമനം.ഇതിൽ നിന്ന് 500 ദിർഹം കുറച്ചതിൽ പ്രകോപിതനായ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. തൊഴിലുടമയുടെ രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പ്രതി കവർന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലിക്കു പോയ ഇയാളെ ഒരു വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കുടുക്കിയത്.
‘കൊല്ലത്ത് ഒാവർബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയിൽവെ ട്രാക്കിൽ ഒരാൾക്കൂട്ടം കണ്ടത്. പെട്ടെന്ന് ഒാടി െചന്ന് കാര്യം തിരക്കിയപ്പോൾ കൂടിനിന്നവർ പറഞ്ഞു, ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്.
ഞാൻ നോക്കിയപ്പോൾ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ…. എന്റെ മോളെന്തിനാ ഇതു ചെയ്തത്… അവർ എന്റെ കുഞ്ഞിനെ..’
ഇൗ അച്ഛന്റെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകൾ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളില്‍ വേദനയോടെ പങ്കുവയ്ക്കുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും അണയാത്ത അഗ്നി അവരുടെ ഉള്ളിൽ കൊളുത്തിയാണ് രാഖി മരണം. ഇന്നലെയാണ് ഫാത്തിമ മാതാ കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷയ്ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. ഇതേ തുടർന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഇൗ വിവരം മുതിർന്ന അധ്യാപകർ അടങ്ങുന്ന സ്ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യൽ രാഖിയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. അധ്യാപകർ ഇൗ വിവരം രക്ഷർത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലും അപമാനിക്കപ്പെട്ടതും രാഖിയെ ആകെ തളർത്തി. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നും സഹപാഠികൾ പറയുന്നു. കോളജിൽ നിന്ന് ഡീബാർ ചെയ്യുമോ എന്ന് അടക്കം രാഖി ഭയപ്പെട്ടിരുന്നതായും കൂട്ടുകാർ വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് ഇൗ കാര്യങ്ങൾ പറഞ്ഞശേഷമാണ് രാഖി കോളജിന് പുറത്തുപോകുന്നത്.
ഇതിന് പിന്നാലെ കോളജിന്റെ വൈസ് പ്രിൻസിപ്പാളും മറ്റൊരു അധ്യാപകനും ചേർന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. കർബല ജംങ്ഷനിലും റയിൽവെ സ്റ്റേഷൻ പരിസരത്തും രാഖിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്ന് അധ്യാപകൻ പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിനു സമീപത്തെ റയിൽപാളത്തിൽ നിന്ന് രാഖിയുടെ മൃതദേഹം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുന്നത്.
കോളജിലെ ഗസ്റ്റ് അധ്യാപികയാണ് പരീക്ഷയെഴുതിക്കൊണ്ടിരുന്ന രാഖിയുടെ വസ്ത്രത്തിൽ എന്തോ എഴുതിയിരുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് അന്നത്തെ പരീക്ഷയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നെന്ന് ക്ലാസിലുണ്ടായിരുന്ന കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഖി വസ്ത്രത്തിൽ എഴുതിയതിന്റെ ചിത്രം അധ്യാപകർ മൊബൈലിൽ പകർത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം. രാഖിയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്നലെ കോളജിന്റെ പ്രവേശനകവാടം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി രോഷത്തിൽ ഭയന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
അച്ചടക്കത്തിന്റെ കാര്യത്തിൽ ആവശ്യമില്ലാത്ത പിടിവാശിയാണ് കോളജ് മാനേജ്മെന്റിനെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുൻപും വിദ്യാർഥികൾ സമരം നടത്തയിരുന്നു. കോളജ് സമയം കഴിയാതെ പുറത്തുപോകണമെങ്കിൽ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തുപോയതെങ്ങനെ എന്ന് സഹപാഠികൾ ചോദിക്കുന്നു. പരീക്ഷാ സമയമായതിനാൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോകുന്ന രീതിയിൽ രാഖി പുറത്തു പോയി എന്നാണ് ഇൗ ചോദ്യത്തിന് അധികൃതര്‍ നൽകുന്ന വിശദീകരണം. ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
ഗുജറാത്തിലാണ് സംഭവം.ഭീകരമായി കൊലപാതകം ഒളിപ്പിച്ച് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. അതും ഒന്ന് അല്ല രണ്ട് കൊലപാതകങ്ങൾ. വാട്ടർ ടാങ്കിൽ ഇട്ട മൃതദേഹം മറയ്ക്കാനായി 260 കിലോ സിമന്റുള്ള 14 ചാക്കുകളാണ് ഇവർ ഇതിലേക്ക് നിക്ഷേപിച്ചത്. മഞ്ജു ബാബർ എന്ന യുവതിയും ഭർത്താവ് ദിലീപുമാണ് പിടിയിലായത്.
മഞ്ജുവിന്റെ കൂടെ അംഗനവാടിയിൽ ജോലി ചെയ്യുന്ന നന്ദ സിസോദിയ എന്ന യുവതിയുടെയും മൂന്ന് വയസുകാരി മകൾ ഷിയോന അലിയാസ് ഏൻജലിന്റെയും തിരോധാനത്തോടെയാണ് സംഭവം തുടങ്ങുന്നത്. ആദ്യം ഇതൊരു കാണാതായ കേസായിട്ടാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
തുടരന്വേഷണത്തിൽ ഇവർ അവസാനമായി കൂടിക്കാഴ്ച നടത്തിയത് മഞ്ജുവുമായിട്ടാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
നന്ദയുടെ അടുത്ത സുഹൃത്തായിരുന്നു മഞ്ജു. അതിനാൽ ആദ്യം പൊലീസിന് സംശയം തോന്നിയില്ല. എന്നാൽ ചില വ്യക്തിവൈരാഗ്യം സൗഹൃദത്തിന് വിള്ളലുണ്ടാക്കിയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം മഞ്ജുവിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയ നന്ദയെയാണ് ആദ്യം വകവരുത്തിയത്. നന്ദയുടെ മരണത്തിന് മകൾ ഷിയോണ ദൃക്സാക്ഷിയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ ആദ്യം കുട്ടിയെ കൊന്ന് അടുത്തുള്ള പുഴയിലെറിഞ്ഞു. അതിനുശേഷം നന്ദയുടെ മൃതദേഹം വാട്ടർടാങ്കിൽ ഇട്ട് സിമന്റ് ചാക്കുകൾ കൊണ്ട് മൂടുകയായിരുന്നു.
മൃതദേഹം അഴുകുന്ന ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരുന്നു ഇത്. നവംബർ 17നായിരുന്നു സംഭവം. സിമന്റ് വെള്ളത്തിൽ കിട്ടന്ന് കട്ടിയായി മൃതദേഹം സിമന്റിനൊപ്പം ഉറച്ചനിലയിലാണ് പൊലീസ് കണ്ടെടുത്തത്.