ഇന്ത്യൻ നിരത്തുകൾ കിഴടക്കിയ സാൻട്രോ ഏഴു നിറങ്ങളിൽ വീണ്ടും തിരിച്ചുവരുന്നു; കൂടെ വൻ വിലക്കുറവും…

ഇന്ത്യൻ നിരത്തുകൾ കിഴടക്കിയ സാൻട്രോ ഏഴു നിറങ്ങളിൽ വീണ്ടും തിരിച്ചുവരുന്നു; കൂടെ വൻ വിലക്കുറവും…
October 23 14:32 2018 Print This Article

ഇന്ത്യക്കാരുടെ പ്രിയ മോഡലായ സാന്‍ട്രോ, ഹ്യൂണ്ടായ് മോട്ടോര്‍ തിരിച്ചുകൊണ്ടുവന്നു. 3.89 ലക്ഷം മുതലാണ് എക്സ് ഷോറൂം വില. സിഎന്‍ജി ഉള്‍പ്പെടെ അഞ്ചുവേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴുനിറങ്ങളിലാണ് പുതിയ സാന്‍ട്രോ നിരത്തിലെത്തുന്നത്. ബേസ് മോഡലിന് മാരുതി വാഗണാറിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്, നാലുലക്ഷത്തി പതിനെണ്ണായിരം രൂപ. ഇതിന്റെ ഓട്ടോമാറ്റിക് മോഡലിന് നാലുലക്ഷത്തി തൊണ്ണൂറ്റൊന്നായിരം രൂപയും.

ടോപ് എന്‍ഡ് പെട്രോള്‍ മാനുവല്‍ മോഡലിന് 5 ലക്ഷത്തി നാല്‍പത്തയ്യായിരം രൂപയാണ് എക്സ് ഷോറൂം വില. പെട്രോള്‍ ഓട്ടോമാറ്റിക്കിന് അഞ്ചുലക്ഷത്തി പതിനെണ്ണായിരവും പെട്രോള്‍ സിഎന്‍ജി വേരിയന്റിന് അഞ്ചുലക്ഷത്തി ഇരുപത്തിമൂവായിരവും. ആദ്യ അന്‍പതിനായിരം അപേക്ഷകര്‍ക്കാണ് ഈ വിലയ്ക്ക് ലഭിക്കുക. പിന്നീട് വില ഉയര്‍ന്നേക്കാമെന്ന് ഹ്യുണ്ടായ് അറിയിച്ചു. പെട്രോള്‍ മോഡലിന് 20.3 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. എല്ലാ മോഡലുകളിലും എയര്‍ബാഗുണ്ട്. കഴിഞ്ഞ 13 ദിവസത്തിനിടെ 23,500 ബുക്കിങ്ങുകളാണ് ലഭിച്ചതെന്ന് ഹ്യൂണ്ടായ് ഇന്ത്യ പ്രസിന്‍റ് വൈ.കെ.കൂ അറിയിച്ചു. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഹ്യൂണ്ടായ് 13 ലക്ഷത്തി 20,000 സാന്‍ട്രോ കാറുകള്‍ വിറ്റിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles