Latest News

ഇനി ഒരു പെൺകൊടിയേയും  വേട്ടനായ്ക്കൾ ഭക്ഷണമാക്കാതിരിക്കട്ടെ, ഏവർക്കും വിഷു ആശംസകൾ……

മലയാളിയ്ക്ക് കണികാണാനുള്ള കാലമായി. പതിവ് പോലെ പൂത്തുലഞ്ഞ കണിക്കൊന്നകള്‍ വിഷു ദിനം ആയപ്പോഴേക്കും കൊഴിഞ്ഞ് തുടങ്ങി. വീട്ടിലുള്ള കൊന്നപ്പൂവ് മതിയെന്ന് ആശ്വസിച്ചിരുന്നവര്‍ പൂവിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. നഗരങ്ങളിലാണ് ഈ വിഷുപ്പാച്ചിലുകാരുടെ എണ്ണം കൂടുതല്‍.ഈ അവസരം മുതലാക്കി കണിക്കൊന്ന പാക്കറ്റുകളിലാക്കി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എറണാകുളത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ കണിക്കൊന്നയ്ക്ക് കിലോയ്ക്ക് 250 രൂപയാണ് വില. അതും പറിച്ച് വെച്ചിട്ട് വാടിത്തുടങ്ങിയ പൂവുകളാണ് പാക്കറ്റിലുള്ളത്.പക്ഷെ കണികാണാന്‍ കൊന്നപ്പൂവ് അന്വേഷിച്ച് നടക്കാന്‍ നേരമില്ലാത്ത മലയാളി ഇത് വില കൊടുത്ത് വാങ്ങുന്നു. പൂവ് മാത്രമല്ല കണിവെയ്ക്കാനുള്ള കണിവെള്ളരിയും, ചക്കയും, പഴവുമൊക്കെയുള്ള കോമ്പോ പാക്കിന് 279 രൂപയാണ് വില. ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു. സദ്യ വരെ ബുക്ക് ചെയ്യുന്ന ഉണ്ണുന്ന കാലത്ത് കണിക്കൊന്ന ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന കാലം വിദൂരമല്ല.

കണിക്കൊന്ന……

വിഷുവിന്‌ കണിവയ്‌ക്കാനുപയോഗിക്കുന്നതുകൊണ്ടാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരുവന്നത്‌. പ്രധാനമായും ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ കണിക്കൊന്ന പൂക്കുന്നത്‌. പൂങ്കുലയ്‌ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും.
നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച്‌ കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്‌ഥാന പുഷ്‌പം കൂടിയാണ്‌ കണിക്കൊന്ന.
കൊന്നപ്പൂവ്‌ വിഷുവിന്റെ അഴകും കാഴ്‌ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്‌.
കൊന്നകള്‍ വിവിധ തരമുണ്ട്‌. കടക്കൊന്ന, കണിക്കൊന്ന, മണിക്കൊന്ന, ചെറുകൊന്ന എന്നിവ മുഖ്യം. മ്യാന്‍മര്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഇലകൊഴിയും കാടുകളിലും നാട്ടിന്‍പുറങ്ങളിലുമായി ഇവ വളരുന്നു. രാജവൃക്ഷം, സുവര്‍ണക, രാജതരു, ഗിരിമാല, സുന്ദലി എന്നിവ കൊന്നയുടെ ഭാരതീയ നാമങ്ങളാണ്‌. ലെഗുമിനോസ സസ്യകുടുംബത്തില്‍ അംഗമാണ്‌ കണിക്കൊന്ന. കാഷ്യഫിസ്‌റ്റുലലിന്‍ എന്നാണ്‌ ശാസ്‌ത്രീയനാമം. സസ്യശാസ്‌ത്രജ്‌ഞനായ ഡയസ്‌ കോറിഡസ്‌ നല്‍കിയ ഗ്രീക്കു പേരാണ്‌ കാഷ്യ. കുഴല്‍ പോലെയിരിക്കുന്നതുകൊണ്ട്‌ ഫിസറ്റുല എന്നു ജാതിപ്പേര്‌. ഇംഗ്ലീഷില്‍ ഇന്ത്യന്‍ ലംബര്‍നം എന്നും കണിക്കൊന്നയ്‌ക്ക് പേരുണ്ട്‌. സംസ്‌കൃതത്തില്‍ കര്‍ണികാരം.
മറ്റു ഇന്ത്യന്‍ ഭാഷകളില്‍ കണിക്കൊന്ന ഇനിപ്പറയുന്ന പേരുകളില്‍ അറിയപ്പെടുന്നു. അമല്‍ടാസ്‌ (ഹിന്ദി), സുനാരി (ഉറുദു), റെല (തെലുങ്ക്‌) ആവാരംപൂ (തമിഴ്‌) കക്കെ (കന്നട).
കൊന്നത്തൊലിയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്‌. തുകല്‍ സംസ്‌കരിക്കാന്‍ ഇതുപയോഗിക്കുന്നു. ബംഗാളില്‍ കണിക്കൊന്നയുടെ ഫലത്തിനുള്ളിലെ പള്‍പ്പ്‌ ഉപയോഗിച്ച്‌ പുകയിലയുടെ രുചി വര്‍ധിപ്പിക്കാറുണ്ട്‌. സന്താള്‍ വര്‍ഗക്കാര്‍ കണിക്കൊന്നയുടെ പൂവും ആഹാരമായി ഉപയോഗിക്കാറുണ്ട്‌. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത്‌ പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്‌. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന. അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്‌ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണകുതിപ്പ് 25 ആയി.ഗെയിംസിന്റെ പത്താംദിനം എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം ഇരുപത്തിയഞ്ചിലെത്തിയത്.

75 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്റെ നേട്ടം. കാമറൂണിന്റെ വില്‍ഫ്രഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വികാസ് സ്വര്‍ണം നേടിയത്.

2010ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും നേടിയിട്ടുള്ള വികാസ് കൃഷ്ണന്റെ മികച്ച പ്രകടനമായിരുന്നു ഇന്ന് ഗോള്‍ഡ് കോസ്റ്റ് സാക്ഷ്യം വഹിച്ചത്.

മോസ്‌കോ: സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമക്രമണത്തില്‍ വിമര്‍ശനവുമായി റഷ്യ. അമേരിക്കയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കന്‍ നീക്കം രാജ്യാന്തര ബന്ധങ്ങളെ ഉലയ്്ക്കുന്നതാണ്. യു.എന്നിന്റെ അനുമതിയില്ലാതെ സഖ്യസേന ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം ചേരണം. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. സിറിയയിലെ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദീമീര്‍ പുടിന്‍ പറഞ്ഞൂ.

സിറിയയില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന സംശയത്തിന്റെ പേരില്‍ യു.എസ് സഖ്യസേന നടത്തിയ ആക്രമണത്തിനെതിരെ യു.എസിലെ റഷ്യന്‍ അംബാസഡറും രംഗത്തെത്തി. വീണ്ടും ഭീഷണി നേരിടുകയാണെന്ന് അംബാസഡര്‍ അനാട്ടോലി അന്റൊനോവ് പറഞ്ഞു. ഇത്തരം ഭീഷണികള്‍ തിരിച്ചടികള്‍ ഇല്ലാതെ പോകില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്തം വാഷിംഗ്ടണിലും ലണ്ടനിലും പാരീസിലും നിക്ഷിപ്തമാണെന്നും അന്റൊനോവ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ അംഗീകാരിക്കനോ അനുവദിച്ചുകൊടുക്കാനോ കഴിയില്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സിറിയയിലെ ആസാദ് ഭരണകൂടത്തിനെതിരായ നടപടിക്ക് റഷ്യയുടെ സഹായം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അംബാസഡറുടെ ഈ പ്രതികരണം.

 

ചങ്ങാതികൂട്ടം, സമ്മര്‍ പാലസ്‌ അടക്കം നിരവധി മലയാള സിനിമയിലെ സംവിധായകനായിരുന്ന കോഴിക്കോട് സ്വദേശി എം കെ മുരളീധരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. മുകളേല്‍ കെ മുരളീധരന്‍ എന്നാണു പൂര്‍ണ്ണ നാമം. അടിമാലിയിലെ ലോഡ്ജിലാണു മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട്‌ നടുക്കണ്ണിപ്പാറ പേരാമ്പ്ര ചേനോളി സ്വദേശിയാണ്. ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെ ടൗണിലുള്ള ഹോട്ടലിലാണ്‌ സംഭവം. സിനിമാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ്‌ ഇദ്ദേഹം ഇടുക്കിയിലെത്തിയതെന്നാണ്‌ സൂചന. സിനിമാ രംഗത്തുള്ള മറ്റു മൂന്നു സുഹൃത്തുക്കള്‍ ആദ്യം എത്തി ടൗണില്‍ ദേശീയ പാതയോരത്തെ പ്രമുഖ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട്‌ മൂന്നു മണിയോടെയാണ്‌ മുരളീധരന്‍ ഇവിടെയെത്തിയതെന്ന്‌ ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു. നാലരയോടെ ശരീരം വിയര്‍ത്ത്‌ അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്‌ടര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അഞ്ചുമണിയോടെ മോര്‍ണിങ്‌ സ്‌റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സിനിമാ ജോലിയുമായി ബന്ധപ്പെട്ട്‌ ബാംഗ്ലൂരിലായിരുന്നു താമസം. പത്തു വര്‍ഷത്തോളമായി കോഴിക്കോട്‌ താമസിച്ചു വരികയായിരുന്നു. പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇടുക്കിയിലെ ലൊക്കേഷന്‍ കാണുന്നതിനായി ഇന്ന്‌ ഡയറക്‌ടര്‍ക്കൊപ്പം പോകാനിരിക്കുകയായിരുന്നുവെന്ന്‌ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ദീര്‍ഘനാളുകളായി കിഡ്‌നി രോഗബാധയയെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ പോലീസ്‌ കണ്ടെടുത്തു. ബന്ധുക്കള്‍ രാത്രി തന്നെ അടിമാലിക്കു തിരിച്ചിട്ടുണ്ട്‌.

കൊച്ചി: സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം വരുന്നു. മലയാളി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് അന്തിക്കാട് ഇക്കര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫഹദ് ഫാസിലായിരിക്കും ചിത്രത്തില്‍ നായക വേഷത്തിലെത്തുക. ചിത്രങ്ങള്‍ക്ക് വൈകി പേരിടുന്ന രീതിയും ഈ സിനിമയില്‍ മാറുകയാണെന്നും പോസ്റ്റില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടായിരിക്കും ചിത്രം നിര്‍മ്മിക്കുക. ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്ന് അന്തിക്കാട് ഫെയിസ്ബുക്കില്‍ കുറിച്ചു. എസ്.കുമാര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കും.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. ‘കഥ കിട്ടി’ ശ്രീനി പറഞ്ഞു. ‘കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍. ‘ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

‘നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര്‍ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.’
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.

‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

‘മലയാളി’ എന്നാണ് സിനിമയുടെ പേര്.

മലയാളി ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയെ ബംഗലൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി അച്യുതന്റെ മകള്‍ മഞ്ജുഷ (27) ആണ് മരിച്ചത്. ദൊഡ്ഡബെല്ലാപുര ആത്രേയ ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.വ്യാഴാഴ്ച രാവിലെ കോളജിനടുത്ത വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഈ മാസം 26ന് വിവാഹം നടക്കാനിരിക്കേയാണ് മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

യുഎസിൽ യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ഒരാളുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചത് സൗമ്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവരെ ഈ മാസം അഞ്ചിനു രാത്രിയാണു വാഹനം സഹിതം കാണാതായത്. മരണം സംബന്ധിച്ച് പല അഭ്യൂഹഭങ്ങൾ ഉയർന്നെങ്കിലും സാധനങ്ങൾ ലഭിച്ചതോടെ ഇവർ ഒഴുക്കിൽപ്പെട്ടത് തന്നെയെന്ന് പൊലീസ് കരുതുന്നു.

നദിയിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ ഇവരുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓറിഗനിലെ പോർട്‌ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നു കലിഫോർണിയ പൊലീസ് കരുതുന്നു.ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയിൽ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ കരുതുന്നത്. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാൻജോസ് പൊലീസ് ഡിപ്പാർട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിട്ടുണ്ട്.വടക്കൻ കാലിഫോർണിയിയിലെ റേഡ്വുഡ് നാഷണൽ ആൻഡ് സ്റ്റേറ്റ് പാർക്സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവിൽ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാൻ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യൽ മീഡിയയിൽ മിസിങ് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.സന്ദീപും കുടുംബവും ഈ മാസം 5 ന് സാൻജോസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.

കൊച്ചി: കത്വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ പനങ്ങാട് പോലീസാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പാണ് ഇത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ബാങ്ക് പിരിച്ചു വിട്ടിരുന്നു. ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് പിരിച്ചു വിട്ടതായി ബാങ്ക് അറിയിച്ചത്. ഇയാള്‍ക്കെതിരെ പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചി പോലീസ് കമ്മീഷണര്‍ക്കുള്‍പ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇവളെയെല്ലാം ഇപ്പോളേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കമന്റ് പ്രത്യക്ഷപ്പെട്ടത്.

ന്യൂസ് ഡെസ്ക്

മണിമല സെന്റ് ബേസിൽ പള്ളിയുമായി ബന്ധപ്പെട്ട് യുകെ മലയാളിയായ ബോബി ആൻറണി പടിയറ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മണിമല സെന്റ് ബേസിൽ ചർച്ച് പാരിഷ് കൗൺസിൽ വിശദീകരണം നല്കി. മണിമല സെന്റ് ബേസിൽ പള്ളിയേയും വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ് എന്ന് മലയാളം യുകെ ന്യൂസിന് ലഭിച്ച പാരിഷ് കൗൺസിലിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. ഇടവക പൊതുയോഗ നിശ്ചയപ്രകാരം ബോബി ആൻറണി പള്ളി നിർമ്മാണത്തിനായി നൽകേണ്ട തുകയായ 1,15,000 രൂപയ്ക്കുള്ള മൂന്നു ചെക്കുകളിൽ ഒന്ന് മടങ്ങിയെന്നും അതിന് പള്ളി 228 രൂപ ബാങ്കിൽ ഫൈനടച്ചെന്നും പാരിഷ് കൗൺസിൽ പറയുന്നു. മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖ തുക അടയ്ക്കാൻ നിർദ്ദേശിച്ചെന്നും സർട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ ചോദിച്ചുവെന്നത് സത്യമല്ല എന്നും വിശദീകരണക്കുറിപ്പ് വ്യക്തമാക്കി.

പള്ളി നിര്‍മ്മാണത്തിനായി നല്‍കിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കിയില്ലെന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്. യുകെയിലുള്ള പള്ളിയിൽ വച്ച് തന്റെ മകന്റെ ആദ്യകുർബാന നടത്തുന്നതിനായി നൽകുന്നതിനായാണ് ബോബി മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ തന്നെ ചെക്ക് തട്ടിപ്പുകാരനായി ചിത്രീകരിച്ചെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വൻ ചർച്ചയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ വിശദീകരണം നല്കിയിരിക്കുന്നത്.

മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയിരിക്കുന്ന വിശദീകരണം ചുവടെ ചേർക്കുന്നു.

മണിമല സെന്റ് ബേസിൽ പള്ളിയേയും ബ. വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ്.

യഥാർത്ഥ വസ്തുതകൾ!

1. ഇടവക പൊതുയോഗ നിശ്ചയപ്രകാരം പള്ളി നിർമ്മാണത്തിന് ബോബി ആൻറണി നൽകേണ്ട വിഹിതത്തിൽ Rs 1,15,000 നുള്ള മൂന്നു ചെക്കുകൾ (HDFC Bank a/c No. 5010006939250 ചെക്ക് No.5 for Rs 25,000 dated 15/8/15, No.6 for Rs 50,000 dated 25/11/15, No.7 for Rs 40,000 dated 15/2/16) ബോബി തന്നെ പള്ളിയിലേല്പിച്ചിരുന്നു. അതിൽ ചെക്ക് നമ്പർ 5 (for Rs 25,000) 31/8/2015 ൽ പള്ളി ബാങ്കിൽ ഏൽപ്പിച്ചു. 5/9/2015 ൽ ആ ചെക്ക് മടങ്ങി. പള്ളിയിൽ നിന്ന് Rs 228 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നു. ബാക്കി ചെക്കുകൾ ബാങ്കിൽ നല്കിയില്ല. വിവരങ്ങളെല്ലാം ബോബിയെ യഥാസമയം അറിയിച്ചു.

2. ബോബി മാമ്മോദീസാ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖയടയ്ക്കാനായി ഇവിടെ പള്ളിയിൽ ഏല്പിച്ചിരിക്കുന്ന ചെക്കുകളുടെ ഈ അടയ്ക്കണമെന്ന് നിർദ്ദേശിച്ചു.

3. അങ്ങനെ അടയ്ക്കണമെങ്കിൽ ഞാൻ ലണ്ടനിൽ ലത്തീൻ പള്ളിയിൽ ഇടവക ചേർന്നു കൊള്ളാമെന്ന് ബോബി പറഞ്ഞു.

4. സർട്ടിഫിക്കറ്റിനായി രണ്ടുലക്ഷം രൂപ ചോദിച്ചു എന്നത് സത്യമല്ല.

5. തുക സമ്മതിച്ച് പള്ളിയിൽ അടച്ച ചെക്കുകളുടെ കാര്യം മാത്രമാണ് ബോബിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

മണിമല സെന്റ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ രൂപം.

പെട്രോള്‍ വില വാരാന്ത്യത്തില്‍ വര്‍ദ്ധിക്കുന്നു. 2 പെന്‍സ് വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഒരു മാസത്തിനിടെ ഹോള്‍സെയില്‍ വിലയില്‍ ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിച്ചതിനാല്‍ ഇനിയും 5.5 പെന്‍സിന്റെ വര്‍ദ്ധനവ് കൂടി ഇന്ധനവിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനവിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് 72 പൗണ്ടായിരുന്നു രേഖപ്പെടുത്തിയത്.

ടാങ്കുകള്‍ വിലവര്‍ദ്ധനവിനു മുമ്പായി നിറച്ചിടാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അണ്‍ലെഡഡ് പെട്രോളിന് 121 പെന്‍സില്‍ നിന്ന് 123 പെന്‍സ് ആയി വില ഉയരും. ഡീസല്‍ വില 123.61 പെന്‍സില്‍ നിന്ന് 125.61 പെന്‍സ് ആയി വര്‍ദ്ധിക്കും. സിറിയയിലേക്ക് മിസൈലുകള്‍ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് ഈ വിലക്കയറ്റത്തിന് കാരണം. അമേരിക്കയും റഷ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതും എണ്ണവിലയെ സാരമായി ബാധിച്ചു.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യമായ സൗദിക്കു മേലുണ്ടായ ആക്രമണം എണ്ണവിപണിയില്‍ 9 ശതമാനം വിലക്കയറ്റമാണ് സൃഷ്ടിച്ചത്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവുണ്ടാകുന്നത്. മിസൈല്‍ ഭീഷണിയാണ് വിലക്കയറ്റത്തിന് കാരണമായതെങ്കിലും ഊഹക്കച്ചവടക്കാരുടെ പങ്ക് കുറച്ചു കാണാന്‍ കഴിയില്ലെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved