നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ ഇൗ ലോകത്തോട് വിളിച്ചു പറഞ്ഞു: ഇവൾ എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരുപാട് കുത്തിനോവിക്കലുകൾക്കും കളിയാക്കലുകൾക്കുമൊക്കെ നേരെ ഉറക്കെ ചിരിച്ചുകൊണ്ടാണ്, എല്ലാ എതിർപ്പുകളും അവഗണിച്ച് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ജിതിൻ കീർത്തിയെ സ്വന്തമാക്കിയത്.
അവളുടെ സന്തോഷം മാത്രമായിരുന്നു ലക്ഷ്യമെന്ന് വിവാഹശേഷം ജിതിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തങ്ങളുടെ പ്രണയത്തിനിടയിലെ പ്രധാന വില്ലൻ ബോഡി ഷെയ്മിങ് ആയിരുന്നു. ആ അവസ്ഥ നേരിട്ടറിയാവുന്നതു കൊണ്ട്, പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവർക്കു മുന്നിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി അവർക്ക് മറുപടി നൽകി. തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് ജിതിൻ എന്ന യുവാവ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.
ജിതിന്റെ കുറിപ്പ് വായിക്കാം.
കലാലയ ജീവിതത്തിൽ വെച്ചാണ് എന്റെ പ്രണയം ജനിക്കുന്നത്…ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളും പ്രണയവും എന്നെ മാറ്റിമറിച്ചു… ഇടക്കെപ്പോഴൊക്കെ ഡൗണാകുമെങ്കിലും വ്യക്തിയെന്നാൻ നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന, പുരോഗമന രാഷ്ട്രീയ ചിന്തകളാണന്ന ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു’…
ആ ആത്മവിശ്വാസം ചിലറയൊന്നുമല്ലാന്റാ
കോളേജിലെ എന്റെ പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവരെ പുല്ലുപോലെ മറികടന്നത് എന്റെ രാഷ്ട്രീയവും പ്രണയവും നൽകിയ ആത്മവിശ്വാസം കൊണ്ടാണ്….പിന്നെ ഞങ്ങളിലെ പ്രണയത്തിലെ പ്രധാന വില്ലൻ #ബോഡി_ഷെയമിങ്ങ് ആയിരുന്നു’.കുറേ ഞാനും മുൻപേ കേട്ടിട്ടുള്ളതാ ….
അതു കൊണ്ട് ആ അവസ്ഥയെ കുറിച്ച് നന്നായി അറിയാം ….
നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും… എന്നാതാണ് എന്റെ ഒരു ഇത്…(copyd)
സ്വയം ചിന്തകനും മോഡേർണും ലിബറലും പിന്നെ മറ്റെന്തൊക്കെയോ ആണെന്ന് ധരിക്കുന്ന പലരും അറിയാതെ ഒരു ബോധമില്ലാതെ ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്ങ്…
ബോഡിഷെയ്മിങ്ങ് ആളുകൾ ചെയ്യുമ്പോൾ, അതും ഒരു പറ്റം ആളുകളുടെ ഇടയിൽ വച്ച് ചെയ്യുമ്പോൾ നമ്മുക്ക് ചിരിക്കാം അവർ പറഞ്ഞത് ഭയങ്കര കോമഡിയാണെന്ന് അവർക്ക് തന്നെ തോന്നുന്ന വിധം ചിരിക്കാം ഇതു പോലെ…. Love you Keerthi Jithin
കോട്ടയത്തെ കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ പിതാവും സഹോദരനും അറസ്റ്റില്‍. കണ്ണൂരിലെ ഒളിയിടത്തില്‍ നിന്നാണ് പിടിയിലായത്. ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക അറസ്റ്റ്.
ഇവര്‍ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. പ്രതികളെയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു. ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് സൂചനയുണ്ട്.
നീനുവിന്‍റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു എന്നിവരാണ് വലയിലായത്. കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്.
റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവർ തമിഴ്നാട്ടിലുളളതായാണ് വിവരം. ഷാനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭാര്യവീട്ടിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു പൊലീസിന്റെ വീഴ്ചയെക്കുറിച്ചുളള ഐ.ജിയുടെ അന്വേഷണവും പുരോമഗമിക്കുകയാണ്. ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്. ഷിബു അടക്കമുളള പൊലീസുകാരുടെ മൊഴിയെടുത്തു. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
എന്നാൽ കെവിന്‍റെ മരണവുമായി ബന്ധമില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും. കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ചാക്കോ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷില്‍ അവകാശപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മകന്‍ ഷാനുവിനൊപ്പം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇരുവരും പറഞ്ഞു.
ഇതിനിടെ കെവിന്‍റെ കൊലപാതകത്തില്‍ പ്രതികളായ ഇരുവരുടെയും പാസ്പോര്‍ട്ട് പൊലീസ് കണ്ടെടുത്തു. ഷാനുവിന്‍റെയും ചാക്കോയുടെയും പാസ്പോര്‍ട്ട് കണ്ടെത്തിയത് വീട്ടില്‍നിന്ന് തന്നെയാണ്്. കേസുമായി ബന്ധപ്പെട്ട് ചില തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
കണ്ണൂരിലെ ഒളിയിടത്തില്‍ നിന്നാണ് ഉച്ച കഴിഞ്ഞതോടെ ഇവര്‍ പിടിയിലായത്. ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക അറസ്റ്റ്.
കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. റെനീസ്,സലാദ്, അപ്പു, ടിറ്റോ എന്നിവർ തമിഴ്നാട്ടിലുളളതായാണ് വിവരം.
തിരക്കേറിയ ഹൈവേയില്‍ മുമ്പില്‍ പോയ ഒമിനി വാനിനെ മറികടക്കുവാന്‍ ശ്രമിച്ച ഒരു സ്‌കൂട്ടര്‍ യാത്രികന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസിന്റെ അടിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുന്നതുപോലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. അമിതവേഗതയിലെത്തുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മുമ്പില്‍ പോയ വാഹനത്തെ മറികടക്കുവാന്‍ ശ്രമിക്കുമ്പോള്‍ എതിരെ ഒരു ബസ് വരുന്നു.
ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിയുകയും ചെയ്തു. എന്നാല്‍ വന്‍ അപകടമൊഴിവായത് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലമായിരുന്നു.ബസ് പെട്ടെന്ന് വെട്ടിച്ച് മാറ്റിയതിനാല്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ബസിനടയില്‍പെട്ട സ്‌കൂട്ടറാകട്ടെ നിശ്ശേഷം തകര്‍ന്നുപോയി. നിസ്സാര പരുക്കുകളോടെ ഞൊടിയിടയില്‍ റോഡില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സ്‌കൂട്ടര്‍ യാത്രികന്‍ വാന്‍ ഡ്രൈവറെ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം….
ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിൻ പി.ജോസഫിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. കെവിന് അന്തിമോചാരമർപ്പിക്കാൻ നിരവധി പേരാണ് നട്ടാശേരിയിലെ വാടക വീട്ടിലേക്ക് എത്തുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പത്തരയോടെയാണ് അവസാനിച്ചത്. പൊതുദർശനത്തിനുശേഷം വൈകിട്ട് മൂന്നോടെ മൃതദേഹം സംസ്കരിക്കും.
സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെവിന്റെ പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലും രാഷ്ട്രീയ പാർട്ടികളുടെയും ദലിത് സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായി.
കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെയുളള ബാക്കിയുളള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ സഹോദരൻ സാനുവിന്റെ സുഹൃത്ത് ഇഷാൻ, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.
കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 14 പേർ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.
കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്‌ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മലല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.
വീഡിയോ കടപ്പാട് മാതൃഭൂമി ന്യൂസ്
ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫ് മുങ്ങി മരിച്ചതായിരിക്കാമെന്ന് പോസ്റ്റ്മോർട്ട്ം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട് ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം. പ്രതികൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ സഹോദരന്‍ ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്‍ക്കടയിലെത്തിയ ശേഷം നാഗര്‍കോവിലിലേക്ക് കടന്നതയാണ് വിവര. ഇതുവരെ പിടിയിലായത് മൂന്ന് പ്രതികൾ . ഷാനു വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത നീനുവിന് താങ്ങായി കെവിന്റെ വീട്ടുകാര്‍ മാത്രം
അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു.
പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഷാരടി ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്. എന്നാലിപ്പോൾ പരിപാടിയുടെ അവസാനത്തെ കുറിച്ച് ആര്യ പറയുകയാണ്.ഷോയില്‍ പിഷാരടിയുടെ ഭാര്യയായി എത്തി ഏറെ ശ്രദ്ധനേടിയ താരമാണ് ആര്യ. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി അവസാനിപ്പിച്ചത് എന്ന് ആര്യ പറയുന്നു. ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ചെയ്യുമോ എന്നു പോലും അറിയില്ല എന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.
പരിപാടി നിര്‍ത്തുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. ധാരാളം പേര്‍ ഷോ നിര്‍ത്തരുത് എന്നു പറഞ്ഞു മെസേജ് ചെയ്തു. ഇത്രയും വര്‍ഷമായില്ലെ ഇനിയും വലിച്ചു നീട്ടിയാല്‍ ആളുകള്‍ക്കു ബോറഡിക്കും എന്ന് ആര്യ പറഞ്ഞു. തന്റെ കരിയറിലെ നാഴിക കല്ലായിരുന്നു ബഡായി ബംഗ്ലാവ് എന്ന് ആര്യ പറഞ്ഞു.
പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരെ….
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നു .. ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു … സിനിമാല, കോമഡി ഷോ, കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട, കോമഡി കസിൻസ്, മിന്നും താരം, ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ളാവ്, മുപ്പതോളം താര നിശകൾ … ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….
ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് … ആ സത്യം ആ ശക്തി നിങ്ങളാണ് …. എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…
കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പൂർത്തിയായി. അതേസമയം ആശുപത്രി മുന്നില്‍ തമ്പടിച്ച സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ മാേര്‍ച്ചറിക്ക് പുറത്ത് സംഘര്‍ഷം ഉണ്ടായത്. മോര്‍ച്ചറിക്ക് പുറത്തേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തള്ളിക്കറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റശ്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി. എന്നാല്‍ ഷര്‍ട്ട് വലിച്ചുകീറിയ പ്രവര്‍ത്തകനെ അകത്തുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കെവിനെ അക്രമിച്ചതിന്റെ തലേ ദിവസം കോട്ടയത്തെ ഹോട്ടലില്‍ സംഘം മുറിയെടുത്തിരുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദ്ദേഹം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാല സെമിത്തേരിയില്‍ സംസ്‌കരിക്കും. കൊലപാതകത്തിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച് വിവിധ രാഷ്ട്രിയ പാര്‍ട്ടികളും സമുധായ സംഘടനകളും ആഹ്വാനം ചെയ്യ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
കോട്ടയം: താന്‍ കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്ന് നീനു. ഇവിടെ നിന്ന് തന്നെ ആരും കൊണ്ടുപോകരുതെന്നും നീനു പറഞ്ഞു. കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേസില്‍ ഇപ്പോള്‍ പിടിയിലായ നിയാസും മറ്റു ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും നീനു പറഞ്ഞു.
കെവിന്റെ കൊല ആസൂത്രിതമാണെന്ന് പിതാവ് രാജനും പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളോളം കോട്ടയത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ സഹായിച്ചതായി സംശയമുണ്ടെന്നും രാജന്‍ വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇയാള്‍ അന്ന് വന്ന അതേ ഇന്നോവയില്‍ തന്നെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍തന്നെയാണ് തീരുമാനമെന്നും രാജന്‍ അറിയിച്ചു.
കെവിന്റെ മരണത്തിനു കാരണമായ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. യുഡ്എഫ്, ബിജെപി, സിഎസ്ഡിഎസ്, കെപിഎംഎസ് പുന്നല വിഭാഗം തുടങ്ങിയവരാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര്‍ അറിയുന്നത് പ്രശ്‌നം ഉണ്ടായപ്പോള്‍. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര്‍ കുറവുള്ള ആളുമായ കെവിന്‍ പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര്‍ വിവാഹം ചെയ്തതും പ്രശ്‌നങ്ങള്‍ ഉണ്ടായതും.
അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല്‍ റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള്‍ കല്യാണമാണെന്നും കാര്യങ്ങള്‍ നേരില്‍ കാണുമ്പോൾ പറയാമെന്നും കെവിന്‍ പറഞ്ഞു. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല. ഫോണ്‍ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി വീട്ടിലായിരുന്നു കെവിന്റെ താമസം.
കൊല്ലം തെന്മലയില്‍നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച് യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്‍നിന്നു പോലും കെവിന്‍ ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്. മൗണ്ടില്‍ ടൂവീലര്‍ വര്‍ക്‌ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്‍) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്‌ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള്‍ ചെയ്യുകയായിരുന്ന കെവിന്‍ ഏതാനും നാള്‍ മുൻപ് ദുബായിലേക്ക് പോയത്.
സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന്‍ നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില്‍ നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര്‍ വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.
നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില്‍ അറിയിച്ചതോടെ ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ നീനുവിനെ പോലീസിന്റെ മുന്നില്‍ മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.
കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്‍ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ്.
കെവിന്റെ കൊലപാതകം സംബന്ധിച്ച വാർത്ത ജനം അറിയാതിരിക്കാൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ മുറിച്ചുമാറ്റി.ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് പരിചിതമായിരുന്ന ദൃശ്യമാധ്യമങ്ങൾക്കുള്ള വിലക്ക് ഇന്ന് ചെങ്ങന്നൂരുകാർക്ക് നേരിട്ടനുഭവിക്കാൻ അവസരം ലഭിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊല്ലപ്പെടുത്തിയ സംഭവത്തിൽ വാര്‍ത്തയ്ക്ക് ചെങ്ങന്നൂരില്‍ വിലക്ക്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വാർത്തയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ മുറിച്ചുകളഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപണം ഉയരുന്നുണ്ട്.
മുളക്കുഴ, ഐടിഐ ജംഗ്ഷന്‍, ബഥേല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കേബിളുകളാണ് മുറിച്ചുകളഞ്ഞത്. അതേസമയം പുത്തന്‍കാവ്, ഇടനാട് പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലും കേബിള്‍ സംപ്രേഷണം തടസ്സപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുള്ളതായി കേബിള്‍ ഓപ്പറേറ്റേഴ്‌സ് അറിയിച്ചു.
വാര്‍ത്തകള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ അറിയാതിരിക്കാനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ കട്ട് ചെയ്തുവെന്ന് ബിജെപിയുടെ ആരോപണം. ഇതോടെ വിവിധ ഭാഗങ്ങളില്‍ ടിവി സംപ്രേക്ഷണം തടസ്സപ്പെട്ടു. എന്നാൽ ബിജെപിയുടെ ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. കെവിന്റെ മരണത്തിനു പിന്നില്‍ പോലീസിനേയും സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.
അതേസമയം രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ചെങ്ങന്നൂരില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്.