സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.
മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് .
രാഹുൽ ഗാന്ധിയുമായി സഞ്ചരിച്ച വിമാനത്തിന് സങ്കേതിക തകരാർ സംഭവിച്ചതായി പരാതി. കോൺഗ്രസ് അദ്ധ്യക്ഷന്റെ ന്യൂഡൽഹിയിൽ നിന്നു കർണാടകയിലെ ഹൂബ്ളിയിലേക്കു യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിനു തകരാർ സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് കൗശിക് വിദ്യാർഥി കർണാടക പോലീസിൽ പരാതിപ്പെട്ടത്. രാഹുൽ ഗാന്ധിയും മറ്റു നാലു പേരും കയറിയ പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വ്യാഴാഴ്ച രാവിലെയാണു പുറപ്പെട്ടത്. കൗശികും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്, ഇതേവരെ അധികൃതർക്കു “നിർവചിക്കാൻ കഴിയാത്ത തകരാർ’ സംഭവിക്കുകയായിരുന്നെന്ന് കൗശികിന്റെ പരാതിയിൽ പറയുന്നു. വിമാനം ഇളകുകയും ഒരു വശത്തേക്കു ചെരിയുകയും ചെയ്തതായും ഇത് അപൂർവ സാഹചര്യമാണെന്നു ജീവനക്കാർ തന്നെ പറഞ്ഞതായും പരാതിയിലുണ്ട്.
ആട്ടോ പൈലറ്റ് സിസ്റ്റത്തിൽ തകരാറുണ്ടായിരുന്നതായി ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്തിന്റെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണെന്നാണു സൂചന. ഹൂബ്ളി വിമാനത്താവള അധികൃതർ ഇത് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണു രാഹുൽ കർണാടകയിലെത്തിയത്.
‘ആഭാസം’ സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കൽ. സിനിമയിലെ നായകകഥാപാത്രമാ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്നത്.
റിമയുടെ വാക്കുകൾ
‘ഒരു സിനിമയുടെ സെൻസറിങ് നിരോധിക്കണമെങ്കിൽ അതിന്റെ നിയമങ്ങളെ ലംഘിക്കുന്നതുകൊണ്ടാകാം. എന്നാൽ ആ കാരണങ്ങൾ കൊണ്ടൊന്നുമല്ല ഇവിടെയുള്ള സിനിമകളുടെ സെൻസറിങ് നിഷേധിക്കുന്നത്. ജനാധിപത്യ രാജ്യത്തിൽ ഇതെന്തുകൊണ്ട് സംഭവിക്കുന്നു.
സുരാജേട്ടന്റെ തുട കാണിച്ചതാണ് സെൻസർ ബോർഡിന്റെ ആദ്യപ്രശ്നം. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ അവള്‍ ചോദിച്ചു ‘പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ’ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ഒരു കാര്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്.’
മറ്റു സിനിമകൾക്കൊന്നും ബാധിക്കാത്ത പ്രശ്നമാണ് ആഭാസത്തിന് സംഭവിച്ചതെന്നും താരങ്ങളുടെയോ വലിയ സംവിധായകരുടെയോ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഉൾക്കൊളളുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും റിമ പറയുന്നു.
‘ഞങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാൻ ശ്രമിക്കുന്ന ചേച്ചിമാരോട്’
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.
സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ട വിവാദത്തിന്റെ സമയത്ത് ജുബിത് നൽകിയ പ്രതികരണം താഴെ–
കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. ‘സെന്‍സര്‍ബോര്‍ഡിന്‍റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.’–ജുബിത് പറയുന്നു.
‘ശ്രീനാരായണ ഗുരുവിന്‍റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്‍റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം.’–ജുബിത് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ തെരഞ്ഞത് ഈ ഫോട്ടോഗ്രാഫറെയാണ് , വെറും ഫോട്ടോഗ്രാഫറല്ലാ , വവ്വാൽ ഫോട്ടോഗ്രാഫർ.
തൃശൂർ സ്വദേശി വിഷ്ണുവാണ് മനോഹരമായ ചിത്രങ്ങൾ ലഭിക്കുവാനായി മരത്തിൽ തൂങ്ങിക്കിടന്ന് ‘അൽപം‘ സാഹസികത കാട്ടിയത്. വരന്റെയും,വധുവിന്റെയും ചിത്രങ്ങളെടുക്കാൻ വിഷ്ണു തലകീഴായി കിടന്നപ്പോൾ ചുറ്റുമുള്ളവർ പകർത്തിയത് വിഷ്ണുവിന്റെ ചിത്രങ്ങളാണ്.
ചിത്രം പകർത്തിയതിനു ശേഷം ക്യാമറ വരന്റെ കൈയ്യിൽ നൽകുന്നതും, ശേഷം ഫോട്ടോഗ്രാഫർ സുരക്ഷിതമായി താഴേക്ക് ഇറങ്ങിവരുന്നതുമൊക്കെ പരിസരത്തു നിന്ന മറ്റ് ‘ഫോട്ടോഗ്രാഫർമാരും‘ പകർത്തി.ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞതോടെ ഈ വവ്വാൽ ഫോട്ടോഗ്രാഫർക്ക് കൈയ്യും,മനസ്സും നിറച്ച് ‘സ്മൈലി‘യും കിട്ടി.
ഹെലിക്യാം ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോ എടുക്കുമ്പോൾ വേണ്ടത്ര ‘പെർഫെക്‌ഷൻ’ കിട്ടാത്തതിനാലാണ് വവ്വാൽ ക്ലിക്ക് വേണ്ടി വന്നതെന്നാണ് വിഷ്ണുവിന്റെ അഭിപ്രായം.
ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിനു വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാൻസ് സ്റ്റുഡിയോ കൂട്ടായ്മയിലാണു ജോലി. തൃശൂർ തൃത്തല്ലൂർ സ്വദേശി.ടൈൽ പണിക്കാരനായ രവീന്ദ്രന്റെ മകൻ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോൾ ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് പഠിച്ചത്. പിന്നീട് ഇഷ്ടം ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. അമ്മ മണി തയ്യൽ ടീച്ചറാണ്.
എന്തായാലും വവ്വാൽ ക്ലിക്കിലൂടെ സോഷ്യൽ മീഡിയ പ്രശസ്തരാക്കിയ വേറെ രണ്ട് പേർ കൂടിയുണ്ട്.മറ്റാരുമല്ല ദുബായിൽ മെയിൽ നഴ്സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബർട്ടും, എം.കോം വിദ്യാർഥിനിയായ നവ്യയും, ഇവരായിരുന്നു ആ വവ്വാൽ ക്ലിക്കിലെ ദമ്പതികൾ.
ഷാർജ: യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയിൽ ഒളിപ്പിച്ചു. ഷാർജയിലെ വീട്ടിൽനിന്നാണ് ഇവരുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പായിരുന്നു കൊലപാതകമെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വീടിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയിൽ ഒളിപ്പിച്ചതാണെന്നു പോലീസ് കരുതുന്നു. മലയാളിയായ ഇയാൾ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു. വീടിന്റെ മുൻവശത്ത് വീട് വാടകയ്ക്കു നൽകും എന്ന ബോർഡ് തൂക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ എല്ലാ ദിവസവും കൊല്ലപ്പെട്ട യുവതിയുമായി സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഫോണ്‍ വിളികൾക്കു പ്രതികരിക്കാതായതോടെ ഇയാൾ കേരളത്തിൽനിന്നു ഷാർജയിലെത്തിയാണു പരാതി നൽകിയത്.
യുവതിയുടെ ഭർത്താവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരേ ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാർജ പോലീസ് അറിയിച്ചു. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന മലയാളിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കൊലപാതകത്തിനു മുന്‍പുതന്നെ ഇയാൾ ഈ സ്ത്രീയെയും രണ്ടു കുട്ടികളെയും കേരളത്തിലേക്ക് അയച്ചിരുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
കോണ്‍ഗ്രസും ബിജെപിയും രാജ്യത്തുടനീളം പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ്. ബിജെപി ഹിന്ദുത്വത്തിന് ഊന്നല്‍ നല്കുന്ന പാര്‍ട്ടിയാണെങ്കില്‍ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ യാതെരുവിധ സഖ്യത്തിനും സാധ്യതയില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നതാണ് മിസോറാമില്‍ നിന്നുള്ള വാര്‍ത്ത. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.
കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയായി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തിന് വെളിയില്‍ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ രംഗത്തെ അമ്പരപ്പിക്കുന്ന സഖ്യം പിറന്നിരിക്കുന്നത്.
മലയാള സിനിമയിലെ താരരാജാക്കന്മാർക്കെതിരെ പരസ്യ വിമർശനവുമായി മന്ത്രി ജി സുധാകരൻ. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ജി സുധാകരന്റെ വിമർശനം.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെ പരോക്ഷമായി വിമർശിച്ചാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് അൽപ്പത്തരമെന്നായിരുന്നു പ്രധാന വിമർശനം. ഇത്തരക്കാർ ചാർളി ചാപ്ലിനെ കണ്ട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വിമർശിച്ചു.
മലയാളത്തിലെ താരരാജാക്കന്മാർ ചാർളി ചാപ്ലിനെ പോലുളള മഹാനടന്മാരെ കണ്ടാണ് പഠിക്കേണ്ടത്. അവരാരും സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി താരസംഘടനയായ അമ്മയ്ക്ക് നേരെയും വിമർശനം ഉന്നയിച്ചു.
ചാപ്ലിനെ പോലുളള മഹാനടന്മാർ അമ്മ പോലെ സംഘടനയുണ്ടാക്കി അതിൽ നിന്ന് മക്കളെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മലയാള സിനിമയിൽ ഇപ്പോഴുളള ചില പ്രവണതകൾ കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് സംഭവം. അപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
President of India
@rashtrapatibhvn
Shocked to learn about the horrific accident involving a bus carrying innocent schoolchildren in Kushinagar, Uttar Pradesh. Thoughts and prayers with the bereaved families and with those injured #PresidentKovind
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ കുറിച്ചുളള വാർത്ത തന്നെ ഞെട്ടിച്ചുവെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും രാഷ്ട്രപതി അറിയിച്ചു.
സ്കൂൾ കുട്ടികളുടെ മരണ വാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. യുപി സർക്കാരും റെയിൽവേ മന്ത്രാലയവും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഹൈദരാബാദ്: പതിനാലുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീരസ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുശാല്‍ എന്നയാളാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീരവാദം മുഴക്കിയത്. അവധിക്ക് വന്ന ബന്ധുവായ പതിനാലുകാരനുമായി ലൈംഗിക വേഴ്ച നടത്തിയെന്നും പയ്യന്റെ ആദ്യത്തെ ലൈംഗികാനുഭവം ആയിരുന്നെന്നുമാണ് ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുറന്ന് പറഞ്ഞത്.
ബാലരതി എന്ന ക്രിമിനല്‍ കുറ്റകൃത്യം ചെയ്തിട്ടും ഗ്രൂപ്പിലെ പല അംഗങ്ങളും ഇയാളെ അഭിനന്ദിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചിലര്‍ മാത്രം എതിര്‍പ്പ് രേഖപ്പെടുത്തി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് പോയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. സൈബരാബാദ് പോലീസ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ബലാല ഹക്കുല സംഘം എന്ന എന്‍.ജി.ഒ സംഘടന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിക്കാലത്ത് ബാലരതിക്ക് ഇരയായിട്ടുള്ള ഒരു ഗ്രൂപ്പ് അംഗം തന്നെയാണ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് തങ്ങള്‍ക്ക് എത്തിച്ചു തന്നതെന്ന് എന്‍.ജി.ഒ സംഘടന വെളിപ്പെടുത്തി. ഏപ്രില്‍ 18നാണ് സംഘടനയ്ക്ക് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട് കൊടുവള്ളിയിൽ വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവുമായി പിണങ്ങി ഒറ്റക്ക് താമസിച്ചിരുന്ന യുവതിയെ ബന്ധുക്കൾ ഉൾപ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് യുവതി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജനുവരി മുപ്പതിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അതേസമയം ഈ മാസം 24 ന് ചൊവ്വാഴ്ച വൈകീട്ടാണ് യുവതി കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇവരെ ബുധനാഴ്ച മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയതായി കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ അറിയിച്ചു.